121

Powered By Blogger

Friday, 27 March 2020

പ്രതിമാസ വായ്പാ തിരിച്ചടവ് കുറയും; നിക്ഷേപ പലിശയും

റിപ്പോ നിരക്കും കരുതൽധനാനുപതവും താഴ്ത്തിയത് പ്രതിമാസ വായ്പ തിരിച്ചടവിൽ കാര്യമായ കുറവുണ്ടാക്കും. അതോടൊപ്പം നിക്ഷേപ പലിശയും താഴും. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പയായ റിപ്പോ നിരക്ക് മുക്കാൽ ശതമാന(0.75%)മാണ് കുറച്ചത്. കരുതൽധനാനുപാതമാകട്ടെ ഒരുശതമാനവും. റിസർവ് റിപ്പോ നിരക്ക് 0.90ശതമാനവും താഴ്ത്തി. റിപ്പോ നിരക്ക് കുറച്ചതിലൂടെ ഒരു ലക്ഷം കോടിരൂപയും കരുതൽധനാനുപാതം ഒരുശതമാനം താഴ്ത്തിയതിലൂടെ 1.37 ലക്ഷംകോടി രൂപയും അധികമായി ധനകാര്യ സ്ഥാപനങ്ങളിലെത്തും. കരുതൽധനാനുപാതത്തിൽ ഇതിനുമുമ്പ് കുറവുവരുത്തിയത് 2013 ഫെബ്രുവരിയിലാണ്, കാൽശതമാനം. 5.15 ശതമാനത്തിൽനിന്ന് റിപ്പോ നിരക്ക് 4.4 ശതമാനയാണ് കുറയുക. കുറഞ്ഞനിരക്കിൽ ബാങ്കുകൾ ആർബിഐയുടെ വായ്പ ലഭിക്കാൻ ഇത് സാഹയിക്കും. റിസർവ് റിപ്പോ നിരക്ക് 90 ശതമാനം കുറച്ചതോടെ ബാങ്കുകൾക്ക് കൂടുതൽ തുക കൈവശംവെയ്ക്കാനുള്ള അവസരംലഭിക്കും. വാണിജ്യ ബാങ്കുകൾ ഹ്രസ്വകാലത്തേയ്ക്ക് ആർബിഐയിൽ സൂക്ഷിക്കേണ്ട പണത്തിന്റെ അനുപാതത്തിലാണ് 90 ശതമാനം കുറവുവരുത്തിയിരിക്കുന്നത്. ആർബിഐയുടെ വെള്ളിയാഴ്ചയിലെ പ്രഖ്യാപനത്തോടെ വിപണിയിലെത്തുക 3.74 ലക്ഷംകോടി രൂപയാണ്. നിർണായകമായ ഈ പ്രഖ്യാപനങ്ങളോടെ വായ്പ പലിശയിൽകുറവുവരാൻ സാഹചര്യമൊരുങ്ങും. ഈനേട്ടം ധനകാര്യ സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറാൻ തയ്യാറായാൽ വായ്പയെടുത്തവരുടെ പ്രതിമാസ (ഇഎംഐ)തിരിച്ചടവിൽ കാര്യമായ കുറവുണ്ടാകും. പലിശകുറയ്ക്കാൻ ബാങ്കുകൾക്കുമേൽ ആർബിഐയുടെ കടുത്ത സമ്മർദവുമുണ്ടാകുമെന്നകാര്യത്തിൽ സംശയമില്ല. നിരക്കുകുറച്ച സാഹചര്യത്തിൽ ഭവനവായ്പയുടെ പ്രതിമാസ തിരിച്ചടവിൽ(റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള പലിശയിൽ) എത്രതുകയുടെ കുറവുവരുമെന്ന് പരിശോധിക്കാം. നേട്ടത്തിന്റെ കണക്ക് വായ്പ തുക 30ലക്ഷം കാലാവധി 20 വർഷം നിലവിലെ പലിശ 7.95(%) നിലവിലെ ഇഎംഐ 24,999.92 പുതുക്കിയ പലിശ 7.20% പുതിയ ഇഎംഐ 23,620.47 ഇഎംഐയിലെ കുറവ് 1379.45 എസ്ബിഐയുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച ഭവനവായ്പ പലിശ പ്രകാരം തയ്യാറാക്കിയത്. നിക്ഷേപകരെയും ബാധിക്കും പലിശ വരുമാനത്തെ ആശ്രയിച്ചുകഴിയുന്ന മുതിർന്ന പൗരന്മാർ ഉൾപ്പടെയുള്ളവരെ നിരക്കുകുറയ്ക്കൽ കാര്യമായി ബാധിക്കും. 2019 ഡിസംബറിലാണ് അവസാനമായി ആർബിഐ നിരക്കിൽ കുറവുവരുത്തിയത്. അതിനുശേഷവും പ്രമുഖ ബാങ്കുകൾ നിക്ഷേപ പലിശ കുറയ്ക്കൽ തുടർന്നു. രാജ്യത്തെതന്നെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐ ഫെബ്രുവരിയിലും മാർച്ചിലും സ്ഥിര നിക്ഷേപ പലിശകുറച്ചു. 2004നുശേഷം ഇതാദ്യമായാണ് എസ്ബിഐയുടെ നിക്ഷേപ പലിശ ആറുശതമാനത്തിന് താഴെയെത്തുന്നത്. ഈ സാഹചര്യത്തിൽ ചെറുനിക്ഷേപ പദ്ധതികളിലേയ്ക്ക് തിരിയുന്നതാകും നിക്ഷേപകർക്ക് നല്ലത്. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം എന്നിവയ്ക്ക് ബാങ്ക് നിക്ഷേപത്തേക്കാൾ പലിശ നിലവിലുണ്ട്. ചെറു നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകൾ മാർച്ച് 31നാണ് ഇനി പരിഷ്കരിക്കുക. നിലവിലെ സാഹചര്യമനുസരിച്ച് ഇവയുടെ പലിശയും കുറയാൻ സാധ്യതയുണ്ട്. കോവിഡ് ബാധ രാജ്യത്തെ സമ്പദ്ഘടനയെ ബാധിക്കുന്ന സാഹര്യത്തിലാണ്, ഏപ്രിൽ ആദ്യം നടക്കേണ്ട മോണിറ്ററി പോളിസി യോഗം നേരത്തെ ചേർന്നത്. ധനകാര്യമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഭക്ഷ്യ സുരക്ഷയ്ക്ക് പ്രധാന്യം നൽകുന്നതോടൊപ്പം ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് പണം ലഭ്യമാക്കുന്നതുൾപ്പെടുയള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമൊട്ടാകെ 21 ദിവസത്തെ അടച്ചിടൽ പ്രഖ്യാപനത്തിനുപിന്നാലായാണ് ധനകാര്യമന്ത്രി പ്രത്യേക പാക്കേജ് രാജ്യത്തിന് നൽകിയത്.

from money rss https://bit.ly/2UyjpKA
via IFTTT