121

Powered By Blogger

Friday, 27 March 2020

റിസർവ് ബാങ്ക് നിർവഹിച്ചത് രക്ഷാ ദൗത്യം: പ്രമുഖര്‍ പ്രതികരിക്കുന്നു

ഒരു വൻ രക്ഷാദൗത്യത്തിന്റെ മാതൃകയിലാണ് റിസർവ് ബാങ്കിന്റെ ശക്തമായ നീക്കം. റിപോ നിരക്കിലെ വൻ ഇളവും റിവേഴ്സ് റിപോ നിരക്കിൽ അതിലും വലിയ ഇളവുമായി ഒരേസമയം ആശ്വാസ, ഉത്തേജക പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതും ക്യാഷ് റിസർവ് അനുപാതത്തിൽ ഏർപ്പെടുത്തിയ ഇളവും ചേരുമ്പോൾ വായ്പ നൽകുന്നതിന് ബാങ്കുകൾക്ക് വലിയ പ്രചോദനമാകും. നേരത്തേ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ഇപ്പോഴത്തേതും ചേർന്ന് 3,74,000 കോടി രൂപയാണ് പണ വിപണികളിൽ എത്തിച്ചേരുക. ഇത് ജി.ഡി.പി.യുടെ 3.2 ശതമാനം വരും. വായ്പാ തിരിച്ചടവിന് അനുവദിക്കപ്പെട്ട മൂന്നു മാസത്തെ ഇളവ്, കടമെടുത്തവർക്ക് വലിയ ആശ്വാസം പകരുന്നതാണ്. ഡോ. വി.കെ. വിജയകുമാർ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ആശ്വാസകരമായ നയം ആർ.ബി.ഐ. റിപോ നിരക്കും സി.ആർ.ആറും കുറച്ചത് സ്വാഗതാർഹമാണ്. ബാങ്കുകളുടെ പണലഭ്യത 50 ശതമാനം പ്രൈമറി വിപണിയിലും ബാക്കി 50 ശതമാനം സെക്കൻഡറി വിപണിയിലും നിക്ഷേപിക്കേണ്ട ലോങ് ടേം റിപോ ഓപ്പറേഷൻസ് (എൽ.ടി.ആർ.ഒ.) എൻ.ബി.എഫ്.സി. മേഖലയ്ക്ക് ആശ്വാസമാണ്. ജോർജ് അലക്സാണ്ടർ മുത്തൂറ്റ് മാനേജിങ് ഡയറക്ടർ, മുത്തൂറ്റ് ഫിനാൻസ് നിരക്ക് കുറച്ചത് സ്വാഗതാർഹം റിസർവ് ബാങ്ക് റിപോ നിരക്ക് കുറച്ചതിന്റെ ആനുപാതിക ആനുകൂല്യം സാധാരണക്കാർക്ക് പകർന്നുനൽകുന്ന പ്രവർത്തനങ്ങൾ ബാങ്കുകളിൽ നിന്ന് പ്രതീക്ഷിക്കുകയാണ്. എന്നാൽ, നിലവിലെ ലോക്ക് ഡൗണും വിപണി പ്രവർത്തിക്കാത്തതുമൂലവും തിരിച്ചടവ് ബുദ്ധിമുട്ടായതിനാൽ മൊറട്ടോറിയം 180 ദിവസമാക്കണം. അഡ്വ. എസ്. അബ്ദുൽ നാസർ ദേശീയ ഡയറക്ടർ, ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ സർക്കാർ നടപടികൾ സ്വാഗതാർഹം കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജും റിസർവ് ബാങ്ക് നടപടികളും സ്വാഗതാർഹമാണ്. ഇ.എം.ഐ. തിരിച്ചടവിന് മൂന്നു മാസത്തെ മൊറട്ടോറിയം ഏർപ്പെടുത്തിയത് സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും ഗുണപ്രദമാണ്. പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള തൊഴിലുടമയുടെ വിഹിതം മൂന്നു മാസത്തേക്ക് സർക്കാർ അടയ്ക്കുന്നത് ചെറുകിട സ്ഥാപനങ്ങളുടെ ഭാരം കുറയ്ക്കും. കേരള സർക്കാർ ആരംഭിച്ച സമൂഹ അടുക്കള നല്ല തീരുമാനമാണ്. വി. വേണുഗോപാൽ പ്രസിഡന്റ് കൊച്ചിൻ ചേംമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി

from money rss https://bit.ly/2WVOsmm
via IFTTT