121

Powered By Blogger

Friday, 27 March 2020

എസ്ബിഐ വായ്പ പലിശ 0.75ശതമാനവും നിക്ഷേപ പലിശ 0.20 ശതമാനവും കുറച്ചു

മുംബൈ: റിസർവ് ബാങ്ക് റിപോ നിരക്ക് കുറച്ചതിനുപിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. വായ്പ-സ്ഥിരനിക്ഷേപ പലിശനിരക്കുകൾ കുത്തനെ കുറച്ചു. വായ്പപ്പലിശയിൽ 0.75 ശതമാനമാണ് കുറവ്. സ്ഥിരനിക്ഷേപ പലിശ 0.20 ശതമാനംമുതൽ ഒരു ശതമാനംവരെ കുറച്ചു. ഇതനുസരിച്ച് രണ്ടുകോടി രൂപവരെ ഏഴുദിവസംമുതൽ 45 ദിവസംവരെയുള്ള നിക്ഷേപങ്ങൾക്ക് പലിശ നാലുശതമാനത്തിൽനിന്ന് 3.5 ശതമാനമായി കുറഞ്ഞു. 46 ദിവസംമുതൽ 179 ദിവസംവരെ അഞ്ചുശതമാനത്തിൽനിന്ന് 4.5 ശതമാനമായി കുറയും. 180 ദിവസംമുതൽ ഒരു വർഷംവരെ 5.5 ശതമാനത്തിൽനിന്ന് അഞ്ചുശതമാനമായി കുറച്ചു. ഒരു വർഷത്തിനു മുകളിൽ എല്ലാ കാലാവധിയിലും 5.9 ശതമാനത്തിൽനിന്ന് 5.7 ശതമാനമാക്കി. രണ്ടു കോടിക്കുമുകളിലുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഏഴുമുതൽ 45 ദിവസംവരെ നാലുശതമാനത്തിൽനിന്ന് 3.5 ശതമാനമാക്കിയിട്ടുണ്ട്. 46 ദിവസം മുതൽ 179 ദിവസംവരെ 4.5 ശതമാനമായിരുന്നത് 3.5 ശതമാനമായി. 180 ദിവസം മുതൽ മുകളിലേക്ക് എല്ലാ കാലാവധിയിലും 4.6 ശതമാനമായിരുന്നത് 3.70 ശതമാനമായിമാറും. എല്ലാ വിഭാഗത്തിലും മുതിർന്ന പൗരൻമാർക്ക് അരശതമാനം പലിശ അധികം ലഭിക്കും. മാർച്ച് 28 മുതൽ പുതിയ നിക്ഷേപനിരക്കുകൾ പ്രാബല്യത്തിലാകും. റിപോ-എക്സ്റ്റേണൽ ബെഞ്ച്മാർക്ക് നിരക്കുകളിലുള്ള വായ്പപ്പലിശ 0.75 ശതമാനം വീതം കുറയും. എക്സ്റ്റേണൽ ബെഞ്ച്മാർക്കിനെ അടിസ്ഥാനമാക്കിയുള്ള പലിശനിരക്ക് 7.80 ശതമാനത്തിൽനിന്ന് 7.05 ശതമാനമായാണ് കുറയുക. റിപോ നിരക്കിനെ അടിസ്ഥാനമാക്കിയുള്ളത് 7.40 ശതമാനത്തിൽനിന്ന് 6.65 ശതമാനമായി കുറയും. ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിലാകും.

from money rss https://bit.ly/33YwO3a
via IFTTT

Related Posts:

  • റിലയന്‍സ് ഹോം ഫിനാന്‍സ്: ബാധ്യത തീര്‍ക്കാനുള്ളത് 20,000 പേര്‍ക്ക്മുംബൈ: മറ്റൊരു ഭവന വായ്പ ധനകാര്യ സ്ഥാപനംകൂടി കടക്കെണി ഭീഷണിയിൽ. വ്യക്തികൾ ഉൾപ്പടെ 20,000 ഓളം പേർ നിക്ഷേപം നടത്തിയിട്ടുള്ള റിലയൻസ് ഹോം ഫിനാൻസാണ് 3,000 കോടി രൂപയുടെ ബാധ്യത വരുത്തിയിട്ടുള്ളത്. നിപ്പോൺ മ്യൂച്വൽ ഫണ്ട്, എസ്ബിഐ മ്യൂ… Read More
  • നോട്ടസാധുവാക്കലിന്റെ മൂന്നുവർഷം2016 നവംബർ എട്ട്. മറക്കാനിടയില്ല ആ ദിനം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കിയത് അന്നായിരുന്നു. പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം കറൻസികളാണ് അന്ന് അസാധുവായി മാറിയത്. മൂന്നുവർഷത്തിനിപ്പുറം അത് ഉദ്ദേശിച്ച ഫലം കണ്… Read More
  • പേരിൽ നാടൻമുട്ട;കിട്ടുന്നത് നിറംമാറ്റിയത്കോയമ്പത്തൂർ: ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിച്ച് നാടൻ കോഴിമുട്ട തിരഞ്ഞെടുക്കുന്നവർ ശ്രദ്ധിക്കുക, നാടൻമുട്ടയെന്നപേരിൽ വിപണിയിലെത്തുന്നതിൽ നിറംമാറ്റിയ കോഴിമുട്ടകളും. കേരളത്തിലേക്ക് വൻതോതിൽ കോഴിമുട്ടയെത്തുന്ന തമിഴ്നാട്ടിൽനിന്നുത… Read More
  • സെന്‍സെക്‌സില്‍ 156 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 156 പോയന്റ് നേട്ടത്തിൽ 40977ലും നിഫ്റ്റി 49 പോയന്റ് ഉയർന്ന് 12086ലുമെത്തി. ബിഎസ്ഇയിലെ 426 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 154 ഓഹരികൾ നഷ്ടത്തിലുമാണ്. 3… Read More
  • സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 29,880 രൂപയായികൊച്ചി: സ്വർണവില കൂടിയതുപോലെതന്നെ ഒരൊറ്റദിവസംകൊണ്ട് പവന് 320 രൂപ കുറഞ്ഞ് 29,880 രൂപയിലെത്തി. 3735 രൂപയാണ് ഗ്രാമിന്. 3775 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഗ്രാമിന്റെ വില. യുഎസ്-ഇറാൻ സംഘർഷത്തെതുടർന്ന് ആഗോള വിപണിയിൽ വില കുതിച്ചതാണ് കഴ… Read More