121

Powered By Blogger

Friday, 27 March 2020

മോറട്ടോറിയം: വായ്പ തിരിച്ചടവും ചിലസംശയങ്ങളും

ആർബിഐ മുന്നുമാസത്തേയ്ക്ക് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചു. പണവായ്പ അവലോക യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. മോറട്ടോറിയം സംബന്ധിച്ച് നിരവധി സംശയങ്ങളാണ് ഈ സാഹചര്യത്തിൽ ഉയർന്നുവന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്താം. ഇഎംഐ അടയ്ക്കാറായി. അക്കൗണ്ടിൽനിന്ന് ഇഎംഐ പിടിക്കുമോ? ആർബിഐയാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ബാങ്കുകളാണ് ഇനിയത് നടപ്പാക്കേണ്ടത്. നിങ്ങളുടെ ബാങ്കിൽനിന്ന് ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെങ്കിൽ, അക്കൗണ്ടിൽ പണമുണ്ടെങ്കിൽ ഇഎംഐ ഈടാക്കിയേക്കാം. ഇഎംഐ ഈടാക്കില്ലെന്ന് എങ്ങനെ അറിയും? ആർബിഐ ഇക്കാര്യത്തിൽ വിശദമായ മാർഗനിർദേങ്ങൾ പുറത്തിറക്കിയിട്ടില്ല. ഉടനെ ഇക്കാര്യത്തിൽ വ്യക്തതവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്ക് തലത്തിലെടുത്ത തീരുമാനം അറിയിക്കുമോ? ഉന്നതതലത്തിൽ യോഗം ചേർന്ന് ബാങ്കുകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ബോർഡിന്റെ അംഗീകാരം ഇതിന് ആവശ്യമാണ്. അതിനുശേഷം ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കും. ഇഎംഐ അടച്ചില്ലെങ്കിൽ ക്രഡിറ്റ് സ്കോറിനെ ബാധിക്കുമോ? ഇല്ല ഏതെല്ലാം ബാങ്കുകൾക്കാണിത് ബാധകം? വാണിജ്യ ബാങ്കുകൾ, പ്രാദേശിക റൂറൽ ബാങ്കുകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിങ് ഫിനാൻസ് കമ്പനികൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കൊക്കെ ഇത് ബാധകമാണ്. ഇഎംഐ ഒഴിവാക്കിതരുമോ, അതോ തൽക്കാലത്തേയ്ക്ക് നീട്ടിവെയ്ക്കുകയാണോ? വായ്പ ഇഎംഐ ഒഴിവാക്കുകയില്ല. തൽക്കാലത്തേയ്ക്ക് അടയ്ക്കുന്നത് നീട്ടിവെയ്ക്കുകയാണ് ചെയ്യുന്നത്. മുതലിന്റെ പലിശയുടെയും കാര്യത്തിൽ മൊറട്ടോറിയം ബാധകമാണോ? മൂന്നുമാസത്തേയ്ക്ക് മുതലും പലിശയും ഉൾപ്പെടുന്ന ഇഎംഐ അടയ്ക്കുന്നത് നിർത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. 2020 മാർച്ച് ഒന്നിന് നിലവിലുള്ള എല്ലാവായ്പകൾക്കും ഇത് ബാധകമാണ്. ഏതൊക്കെ വായ്പകൾക്കാണിത് ബാധകം? ഭവന വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ തുടങ്ങിയ നിശ്ചിത കാലാവധിയുള്ള ടേം ലോണുകൾക്കെല്ലാം ഇത് ബാധകമാണ്. മൊബൈൽ, ടിവി തുടങ്ങിയ ഉത്പന്നങ്ങൾ വാങ്ങാനെടുത്ത കൺസ്യൂമർ വായ്പകളും ഇതിൽ ഉൾപ്പെടും. ക്രഡിറ്റ് കാർഡ് വായ്പകൾക്ക്? ക്രഡിറ്റ് കാർഡ് വായ്പ ടേം ലോണല്ലാത്തതിനാൽ മൊറട്ടോറിയത്തിന്റെ പരിധിയിൽവരുന്നില്ല. ഫാക്ടറി നിർമാണവുമായി ബന്ധപ്പെട്ട് വായ്പയെടുത്തിരുന്നു. ഈ ആനുകൂല്യം ലഭിക്കുമോ? ടേം ലോണിന്റെ പരിധിയിലുള്ള എല്ലാ വായ്പകൾക്കും മൊറട്ടോറിയം ബാധകമാണ്. എങ്കിലും ബാങ്കിൽനിന്ന് ഇക്കാര്യത്തിൽ വ്യക്തമായ വിവരംതേടേണ്ടിവരും. ബിസിനസ് വായ്പകൾക്ക്? വർക്കിങ് ക്യാപിറ്റൽ ലോണുകളുടെ പലിശ തിരിച്ചടവിന് മൂന്നുമാസത്തെ മൊറട്ടോറിയും ലഭിക്കും. എന്നാൽ മോറട്ടോറിയം കാലയളവിലെ പലിശകൂടി മൂന്നുമാസംകഴിയുമ്പോൾ തിരിച്ചടയ്ക്കേണ്ടിവരും. വായ്പയെടുത്തപ്പോൾ നൽകിയ സമ്മതപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകൾക്ക് മാറ്റമുണ്ടാകില്ല. അതിനാൽ ഇക്കാര്യത്തിൽ ബാങ്കിൽനിന്ന് വ്യക്തതവരുത്തേണ്ടിവരും.

from money rss https://bit.ly/2JhDmA6
via IFTTT