121

Powered By Blogger

Monday, 13 April 2020

സെന്‍സെക്‌സ് 470 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞയാഴ്ചയിലെ മികച്ച നേട്ടം തുടരാൻ സൂചികകൾക്ക് കഴിഞ്ഞില്ല. വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 469.60 പോയന്റ് താഴ്ന്ന് 30690.02ലും നിഫ്റ്റി 118.05 പോയന്റ് നഷ്ടത്തിൽ 8993.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1194 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1171 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 201 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിൻസർവ്, സീ എന്റർടെയൻമെന്റ്, ബജാജ് ഫിനാൻസ്, എംആൻഡ്എം, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എൽആൻഡ്ടി, ഹിൻഡാൽകോ, ഭാരതി എയർടെൽ, അദാനി പോർട്സ്, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. റിയാൽറ്റി ഓഹരികളാണ് കനത്ത നഷ്ടമുണ്ടാക്കിയത്. സൂചിക അഞ്ചുശതമാനം താഴ്ന്നു. വാഹനം, ബാങ്ക്, ഊർജം, ഐടി, എഫ്എംസിജി തുടങ്ങിയ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ലോഹം, ഫാർമ, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ ഓഹരികളിൽ വാങ്ങൽതാൽപര്യം പ്രകടമായിരുന്നു. അംബേദ്കർ ജയന്തി പ്രമാണിച്ച് ചൊവാഴ്ച ഓഹരി വിപണിക്ക് അവധിയാണ്.

from money rss https://bit.ly/2XxjsK4
via IFTTT

Related Posts:

  • സെന്‍സെക്‌സില്‍ 104 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകൾ നേട്ടത്തിലായി. സെൻസെക്സ് 104 പോയന്റ് നേട്ടത്തിൽ 39094ലിലും നിഫ്റ്റി 16 പോയന്റ് ഉയർന്ന് 11587ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 787 കമ്പനികളുടെ ഓഹരികൾ നേട… Read More
  • ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കംമുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 75 പോയന്റ് താഴ്ന്ന് 39139 ലെത്തി. നിഫ്റ്റിയിലെ നഷ്ടം 25 പോയന്റാണ്. 11662 ലാണ് നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 457 കമ്പനികളുടെ ഓഹരികൾ നേട്ട… Read More
  • സെന്‍സെക്‌സ് 396 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം ഓഹരി വിപണി തിരിച്ചുപിടിച്ചു. 11,550നുമുകളിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. സെൻസെക്സ് 396.22 പോയന്റ് നേട്ടത്തിൽ 38,989.74ലിലും നിഫ്റ്റി 131 പോയന്റ് ഉയർന്ന് 11,571.20ലുമാണ് വ്യാപരം അവസാനിപ്പിച്ചത്. ബിഎ… Read More
  • സെന്‍സെക്‌സില്‍ 73 പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 73 പോയന്റ് നഷ്ടത്തിൽ 37254ലിലും നിഫ്റ്റി 27 പോയന്റ് താഴ്ന്ന് 10990ലുമെത്തി. ബിഎസ്ഇയിലെ 300 ഓഹരികൾ നേട്ടത്തിലും 500 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, എഫ്എംസി… Read More
  • ആർ.ബി.ഐ. വായ്പാനിരക്ക് വീണ്ടും കുറച്ചേക്കുംകൊച്ചി:വളർച്ചാ മുരടിപ്പിനെ നേരിടാനായി റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷം റിപോ നിരക്ക് വീണ്ടും കുറച്ചേക്കും. സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ റിപോ നിരക്ക് 4.75-5.0 ശതമാനമായി കുറച്ചേക്കുമെന്ന് ആഗോള ബ്രോക്കറേജുകൾ വിലയിരുത്ത… Read More