121

Powered By Blogger

Monday, 13 April 2020

വായ്പാ വളര്‍ച്ച കുത്തനെ ഇടിഞ്ഞ് 50വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തി

മുംബൈ:രാജ്യത്തെ ബാങ്കുകളിലെ വായ്പ വളർച്ച നിരക്ക് കഴിഞ്ഞ സാന്പത്തികവർഷം കുത്തനെ ഇടിഞ്ഞതായി റിസർവ് ബാങ്കിൻറെ കണക്കുകൾ സൂചിപ്പിക്കുന്നു. 2020 സാന്പത്തിക വർഷം 6.14 ശതമാനം മാത്രമാണ് രാജ്യത്തെ വായ്പാവളർച്ച. അഞ്ചു ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവുംതാഴ്ന്ന നിരക്കാണിത്. 1962 മാർച്ചിൽ രേഖപ്പെടുത്തിയ 5.38 ശതമാനമാണ് ഇതിലും കുറഞ്ഞനിരക്ക്. മാർച്ച് 27-ന് അവസാനിച്ച ആഴ്ചയിലെ കണക്കു പ്രകാരം രാജ്യത്തെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ നൽകിയിട്ടുള്ള ആകെവായ്പ 103.71 ലക്ഷം കോടി രൂപയാണ്. 2019 മാർച്ച് 29 -ലെ കണക്കനുസരിച്ച് ഇത് 97.71 ലക്ഷം കോടിയായിരുന്നു. വായ്പാ വളർച്ചയിൽ ഏറ്റവും കുറവ് സ്വകാര്യബാങ്കുകളിലാണ്. 2019 മാർച്ചിനുശേഷം സ്വകാര്യബാങ്കുകളിൽ വായ്പാവളർച്ച കുറഞ്ഞുവരുന്നതായി റിസർവ് ബാങ്ക് കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, പൊതുമേഖലാ ബാങ്കുകളിൽ 2019 ഡിസംബറിനുശേഷം വായ്പകളിൽ നേരിയ വർധന പ്രകടമായിട്ടുണ്ട്. 2020 സാന്പത്തികവർഷം ബാങ്കുകളിലെ നിക്ഷേപത്തിൽ 7.93 ശതമാനമായിരുന്നു വളർച്ച. ആകെ 135.71 ലക്ഷം കോടി രൂപയാണ് ബാങ്കുകളിൽ നിക്ഷേപമായെത്തിയത്. മുൻവർഷമിത് 125.73 ലക്ഷം കോടി രൂപയായിരുന്നു. 2018 സാന്പത്തികവർഷം നിക്ഷേപ വളർച്ച 6.21 ശതമാനം മാത്രമായിരുന്നു. 2019 -ൽ ഇത് 10.04 ശതമാനമായി ഉയർന്നിരുന്നു. ഉപഭോഗം കുറഞ്ഞതിനാൽ കഴിഞ്ഞ സാന്പത്തികവർഷം സന്പദ് വ്യവസ്ഥ മോശം സ്ഥിതിയിലാണ്. മൊത്തം ആഭ്യന്തര വളർച്ച നിരക്ക് (ജി.ഡി.പി.) ഏഴുവർഷത്തിനിടയിലെ കുറഞ്ഞ നിലവാരത്തിനടുത്തു നിൽക്കുന്നു. കഴിഞ്ഞ ഒക്ടോബർ- ഡിസംബർ പാദത്തിൽ വളർച്ച 4.7 ശതമാനമാണ്. ആദ്യപാദത്തിൽ ഇത് 5.6 ശതമാനവും രണ്ടാം പാദത്തിൽ 5.1 ശതമാനവുമായിരുന്നു. കോവിഡ്- 19 രോഗബാധയും ലോക്ഡൗണുമെല്ലാം വന്നതോടെ നാലാം പാദത്തിലും 2021 സാന്പത്തിക വർഷം മൊത്തത്തിലും വളർച്ച കുറയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ. ലോക്ഡൗൺ പ്രഖ്യാപിച്ച് 21 ദിവസം പിന്നിടുന്പോൾ സന്പദ് വ്യവസ്ഥ നിശ്ചലമായി കിടക്കുന്നു. ഉത്പാദനവും ഉപഭോഗവും നിലച്ച സ്ഥിതിയാണ്. ഉപഭോഗം കുറഞ്ഞതിനാൽ വായ്പാ വളർച്ചയിൽ വരും പാദങ്ങളിലും കാര്യമായ പുരോഗതി പ്രതീക്ഷിക്കുന്നില്ല. മാർച്ച് അവസാനം റിസർവ് ബാങ്ക് പ്രഖ്യാപിച്ച പണവായ്പാ നയത്തിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. വിപണിയിൽ ഉപഭോഗം കുറഞ്ഞിരിക്കുന്നതും ബാങ്കുകൾ റിസ്ക് ഒഴിവാക്കാൻ ശ്രമിക്കുന്നതുമാണ് കഴിഞ്ഞ സാന്പത്തിക വർഷം വായ്പാ വളർച്ച കുറയാൻ കാരണമായി കരുതുന്നത്. ഇതിനിടയിൽ കോവിഡ്- 19 കൂടിയെത്തിയത് സ്ഥിതി ഗുരുതരമാക്കി. കോവിഡ് ലോക്ഡൗണിൽനിന്ന് സന്പദ് വ്യവസ്ഥ കരകയറാൻ സമയമെടുക്കുമെന്നാണ് വിവിധ സാന്പത്തികവിശകലന ഏജൻസികൾ പറയുന്നത്.

from money rss https://bit.ly/2yYXzJj
via IFTTT