121

Powered By Blogger

Monday, 13 April 2020

സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്താന്‍ എല്ലാവഴികളും തേടും: ആര്‍ബിഐ

മുംബൈ: കോവിഡ്-19 കഴിഞ്ഞ് ലോക്ഡൗൺ പിൻവലിക്കുന്നതോടെ രാജ്യത്തെ സാന്പത്തികവളർച്ച തിരികെക്കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. കോവിഡ് മഹാമാരിയുടെ തിരിച്ചടികൾ പരിഹരിക്കുന്നതിനും സാന്പത്തിക സുസ്ഥിരത നിലനിർത്തുന്നതിനും എല്ലാ വഴികളും പ്രയോജനപ്പെടുത്തും. റിസർവ് ബാങ്കിൻറെ പണവായ്പാ നയത്തിൻറെ മിനുട്ട്സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കോവിഡിൻറെ പശ്ചാത്തലത്തിൽ ആഗോള സാന്പത്തികസ്ഥിതി വളരെ മോശം സ്ഥിതിയിലാണ്. ഈ സാഹചര്യത്തിൽ വിവിധ കേന്ദ്രബാങ്കുകൾ ഒട്ടേറെ നയതീരുമാനങ്ങൾ കൈക്കൊണ്ടുവരുന്നു. 2008-ലേക്കാൾ വലിയ ആഗോള സാന്പത്തികമാന്ദ്യമാണ് കോവിഡ് മൂലം ഉണ്ടാകുക. ഇന്ത്യയിലും ഇതിൻറെ പ്രതിഫലനമുണ്ടാകും. ലോക്ഡൗണിൻറെ പശ്ചാത്തലത്തിൽ ഉപഭോഗത്തിൽ വൻ ഇടിവുണ്ടായേക്കും. വിതരണശൃംഖലയും തൊഴിൽമേഖലയും തടസ്സപ്പെടും. ഇറക്കുമതിമേഖലയിലും പ്രതിസന്ധി നേരിടേണ്ടിവരും. ഉപഭോക്താക്കളുടെ ആത്മവിശ്വാസം വലിയ അളവിൽ നഷ്ടമാകുന്നത് നിക്ഷേപത്തെയും ബാധിച്ചേക്കാം. ഈ സാഹചര്യത്തിൽ സമീപകാലത്ത് വളർച്ചാനിരക്ക് കുത്തനെ കുറഞ്ഞേക്കാമെന്ന് പണവായ്പാനയത്തിൽ ആർ.ബി.ഐ. ഗവർണർ അഭിപ്രായപ്പെടുന്നു. ഉപഭോഗം കുറയുന്നത് പരിഹരിക്കാനാണ് റിപ്പോ നിരക്കിൽ മുക്കാൽ ശതമാനം കുറവുവരുത്താൻ പണവായ്പാനയത്തിൽ തീരുമാനിച്ചത്. വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

from money rss https://bit.ly/2VwUKH8
via IFTTT