121

Powered By Blogger

Monday, 13 April 2020

വ്യവസായ-വ്യാപാരമേഖലകള്‍ പൂര്‍വസ്ഥിതിയിലാകാന്‍ ഒരുവര്‍ഷമെങ്കിലും എടുത്തേക്കാം

കോവിഡ് മൂലം അടച്ചിട്ടത് രാജ്യത്തിന്റെ വളർച്ചയെയും അതോടൊപ്പം വിവിധ വാണിജ്യ-വ്യാപാരമേഖലകളെയും കാര്യമായി ബാധിക്കും. വിവിധ ഉത്പന്ന-സേവന മേഖലകളിൽ വൻതോതിൽ ആവശ്യകതയിൽ കുറവുണ്ടാക്കുമെന്നും പ്രമുഖ ബിസിനസ് റേറ്റിങ് ഏജൻസിയായ ഡൺ ആന്റ് ബ്രാഡ്സ്ട്രീറ്റിന്റെ പഠനത്തിൽ പറയുന്നു. ജൂൺമാസത്തോടെ കമ്പനികൾ വീണ്ടും സാധാരണരീതിയിലാകുമെങ്കിലും ആവശ്യകതയിലെ കുറവുകൊണ്ട് പ്രവർത്തനം മന്ദീഭവിക്കാനിടയാകും. പ്രധാനമേഖലകൾ 1.ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാരം, ജ്വല്ലറി,വിനോദ വ്യവസായം തുടങ്ങിയ മേഖലകളെയാകും കൂടുതൽ ബാധിക്കുക. പ്രവർത്തനം സാധാരണ നിലയിലാവാൻ 12 മാസക്കാലത്തിലേറെ വേണ്ടിവന്നേക്കാം. 2.ചെറുകിട ഇടത്തരം സംരംഭൾ, ഇലക്ട്രോണിക്സ്, ബാങ്ക്, വാഹനം,ചരക്കുകടത്ത് തുടങ്ങിയ മേഖലകളെയും കോവിഡ് അടച്ചിടൽ കാര്യമായിതന്നെ പിടിച്ചുലയ്ക്കും. ഏഴുമുതൽ ഒരുവർഷംവരെ വേണ്ടിവന്നേക്കാം ഈ മേഖലകളുടെ പ്രവർത്തനം സാധാരണ നിലയിലാവാൻ. 3.ലോഹം, ടെക്സ്റ്റൈൽ, മാസ ഉത്പന്ന മേഖല, റീട്ടെയിൽ ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നമേഖല തുടങ്ങിയ കമ്പനികളെ കാര്യമായ ബാധിക്കുമെങ്കിലും ആറുമസത്തിനുള്ളിൽ ഇവയുടെ പ്രവർത്തനം സാധാരണ നിലയിലാകും. എന്നാൽ മാസം ഉത്പന്നമേഖലയിൽ വിലക്കയറ്റമുണ്ടായേക്കാം. അവശ്യവസ്തുക്കളുടെ ഉത്പാദനമേഖലയിലുള്ള കമ്പനികൾ അതിവേഗത്തിൽ തിരിച്ചുവരാനും സാധ്യതയുണ്ട്. 4.മരുന്ന് കമ്പനികളെ അടച്ചിടൽ ചെറിയതോതിൽമാത്രമെ ബാധിക്കൂ. അതുകൊണ്ടുതന്നെ പെട്ടെന്ന് ഈ മേഖല സാധാരണ രീതിയിലായേക്കാമെന്നും ഡൺ ആന്റ് ബ്രാഡ്സ്ട്രീറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/2K6lqZD
via IFTTT