സ്വർണവില പവന് വീണ്ടും 35,000 രൂപയ്ക്കടുത്തെത്തി. തിങ്കളാഴ്ച പവന് 320 രൂപകൂടി 34,880 രൂപ നിലവാരത്തിലെത്തി. 4,360 രൂപയാണ് ഗ്രാമിന്റെ വില. ശനിയാഴ്ച 34,560 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്. മെയ് 18നാണ് സമീപകാലത്ത് ഏറ്റവും ഉയർന്ന നിലാവരമായ 35,040 രൂപയിലേയ്ക്ക് വില ഉയർന്നത്. അടുത്തദിവസംതന്നെ 34,520രൂപയിലേയ്ക്ക് താഴുകയും ചെയ്തു. അമേരിക്കൻ നഗരങ്ങളിലെ പ്രതിഷേധവും യുഎസ്-ചൈന തർക്കവുമാണ് വിലവർധനയ്ക്കിടയാക്കിയത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 0.4ശതമാനം...