121

Powered By Blogger

Monday, 13 July 2020

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 12 ലക്ഷംകോടി കടന്നു

ന്യൂഡൽഹി: ഓഹരി വില കുത്തനെ ഉയർന്നതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 12 ലക്ഷംകോടി കടന്നു. തിങ്കളാഴ്ച ഓഹരിവില 3.64ശതമാനംകുതിച്ച് 1,947.70രൂപയിലെത്തിയതോടെയാണ് ഈനേട്ടം സ്വന്തമാക്കാനായത്. ഇന്നത്തെ വിലവർധനയിലൂടെമാത്രം ബിഎസ്ഇയിലെ വിപണിമൂല്യം 38,163.22 കോടി ഉയർന്ന് 12,29,020.35 കോടിയിലെത്തി. കഴിഞ്ഞദിവസം ക്വാൽകോമിൽനിന്ന് 730 കോടി രൂപയുടെ നിക്ഷേപമെത്തിയതാണ് ഓഹരിവില തിങ്കളാഴ്ച ഉയരാനിടയാക്കിയത്. ഇതോടെ ഏപ്രിലിനുശേഷം കമ്പനിയിലെത്തിയ വിദേശ നിക്ഷേപം 1.18 ലക്ഷം കോടിയായി ഉയർന്നിരുന്നു. ഇതാദ്യമായണ് ഒരു ഇന്ത്യൻ കമ്പനിയുടെ വിപണിമൂല്യം 11 ലക്ഷംകോടി പിന്നിടുന്നത്. കഴിഞ്ഞമാസമാണ് റിലയൻസ് ഈ നേട്ടം സ്വന്തമാക്കിയത്. വിദേശ നിക്ഷേപവും അവകാശ ഓഹരിയും റിലയൻസിനെ ജൂൺ പകുതിയോടെ കടരഹിത കമ്പനിയാക്കിയിരുന്നു. 13ഓളം കമ്പനികളുമായി ധാരണയിലെത്തിയതോടെ റിലയൻസ് ഇൻഡസ്ട്രീസ് ജിയോ പ്ലാറ്റ്ഫോമിലെ 25.24ശതമാനം ഓഹരികളാണ് കൈമാറുക.

from money rss https://bit.ly/3iY9CJm
via IFTTT

Related Posts:

  • മാസ്റ്റർകാർഡിന്റെ വിലക്ക്: പ്രധാനമായും ബാധിക്കുക അഞ്ച് സ്വകാര്യ ബാങ്കുകളെമാസ്റ്റർ കാർഡിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ വിലക്ക് പ്രധാനമായും ബാധിക്കുക സ്വകാര്യ ബാങ്കുകളെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും. അഞ്ച് സ്വകാര്യ ബാങ്കുകളെയും ഒരു ബാങ്കിതര ധനകാര്യ സ്ഥാപനത്തെയുമാകും തീരുമാനം കൂടുതൽ ബാധിക്കുക. മ… Read More
  • സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,120 രൂപയായിസംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപ കുറഞ്ഞ് 4390 രൂപയുമായി. 35,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലും വില നേരിയതോതിൽ താഴ്ന്… Read More
  • സ്വർണവില പവന് 80 രൂപ കുറഞ്ഞ് 34,720 രൂപയായിതുടർച്ചയായ ദിവസങ്ങളിൽ മുന്നേറ്റംനടത്തിയ സ്വർണവില ശനിയാഴ്ച നേരിയതോതിൽ കുറഞ്ഞു. സംസ്ഥാനത്ത് പവന്റെ വില 80 രൂപ കുറഞ്ഞ് 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. 34,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലെ ചാഞ… Read More
  • നേട്ടം തുടരുന്നു: നിഫ്റ്റി വീണ്ടും 15,850നരികെയെത്തിമുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. നിഫ്റ്റി 15,800ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻതോതിൽ കുറവുണ്ടായതും പ്രാദേശികമായിലോക്ഡൗണിൽ ഇളവ് പ്രഖ്… Read More
  • പാഠം 128| എന്തുകൊണ്ടാണ് ഓഹരി വിപണിയിൽ പരാജയപ്പെടുന്നത്?ഓഹരി വ്യാപാരം ചൂതാട്ടമാണ്.... ഓഹരികളിൽ നിക്ഷേപിക്കുന്നത് ലോട്ടറിയെടുക്കുന്നതുപോലെയാണ്; കിട്ടിയാൽകിട്ടി.., പണംനഷ്ടപ്പെടുത്താനുള്ള എളുപ്പവഴിയാണ് ഓഹരി നിക്ഷേപം.. ഓഹരിയിൽനിന്ന് നേട്ടമുണ്ടാക്കിയ ഒരാളെയെങ്കിലും കാണിച്ചുതരാൻ കഴിയുമോ… Read More