121

Powered By Blogger

Monday, 13 July 2020

ഇന്ത്യയില്‍ 7,5000 കോടി നിക്ഷേപിക്കാന്‍ ഗൂഗിള്‍: മോദിയുമായി കൂടിക്കാഴ്ച നടത്തി

രാജ്യത്തെ വൻകിട കമ്പനികളിലും വളർച്ചാ സാധ്യതയുള്ള ഡിജിറ്റൽ സേവനദാതാക്കളിലും 7,5000 കോടി(10 ബില്യൺ ഡോളർ) നിക്ഷേപിക്കാൻ ഗൂഗിൾ. അടുത്ത അഞ്ചുമുതൽ ഏഴുവർഷത്തിനുള്ളിലായിരിക്കും നിക്ഷേപം നടത്തുകയെന്ന് ഒരുദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചായ് വ്യക്തമാക്കി. ഇന്ത്യയിലെ പ്രവർത്തനം വ്യാപിപ്പിക്കാനും രാജ്യത്തെ ഡിജിറ്റൽ മേഖലയിൽ സ്വാധീനമുറപ്പിക്കാനുമാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. ഫേസ്ബുക്ക് ഉൾപ്പടെയുള്ള പ്രമുഖ വിദേശകമ്പനികളിൽനിന്ന് റിലയൻസ് ജിയോ 1.18 ലക്ഷംകോടിയോളം രൂപ നിക്ഷേപം സമാഹരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. വൻകിട കമ്പനികളിൽമാത്രമല്ല ചെറുകിട സ്ഥാപനങ്ങളിലും നിക്ഷേപംനടത്തും. ഡാറ്റ സെന്റർപോലുള്ള അടിസ്ഥാന സൗകര്യമേഖലകളിൽ കാര്യമായ നിക്ഷേപമുണ്ടാകും. ഡിജിറ്റൽ ഇന്ത്യ മുന്നേറ്റം ഗൂഗിളിന് വൻസാധ്യതകളാണ് തുറന്നിടുന്നതെന്നും പിച്ചായ് അഭിമുഖത്തിൽ സൂചിപ്പിച്ചു. ജിയോയിലോ വോഡാഫോൺ ഐഡിയയിലോ നിക്ഷേപംനടത്തുമെന്ന അഭ്യൂഹങ്ങൾ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ അദ്ദേഹം ചെയ്തില്ല. ഗൂഗിൾ പേ പോലെ ആഗോളതലത്തിൽ പ്രചരിപ്പിക്കാവുന്ന ഉത്പന്നങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നത് തുടരും.നിർമിത ബുദ്ധി കേന്ദ്രീകൃതമായ സാധ്യതകളിലും പണംമുടക്കും. ഇംഗ്ലീഷ് ഭാഷയോടൊപ്പം പ്രാദേശികഭാഷകളിലേയ്ക്കുകൂടി ശ്രദ്ധകേന്ദ്രീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സുന്ദർ പിച്ചായ് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. മോദി ഇക്കാര്യം ട്വീറ്റ് ചെയ്യുകയുംചെയ്തു. This morning, had an extremely fruitful interaction with @sundarpichai. We spoke on a wide range of subjects, particularly leveraging the power of technology to transform the lives of India's farmers, youngsters and entrepreneurs. pic.twitter.com/IS9W24zZxs — Narendra Modi (@narendramodi) July 13, 2020

from money rss https://bit.ly/300qwhM
via IFTTT