121

Powered By Blogger

Monday, 13 July 2020

നേട്ടമുണ്ടാക്കിയത് ഐടി ഓഹരികള്‍: നിഫ്റ്റി 10,800ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടക്കത്തിലെ നേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. എന്നിരുന്നാലും ഐടി, എഫ്എംസിജി, ലോഹം, ഊർജം തുടങ്ങിയ ഓഹരികളുടെ ബലത്തിൽ വിപണി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെസ്ക്സ് 99.36 പോയന്റ് ഉയർന്ന് 36693.69ലും നിഫ്റ്റി 34.70 പോയന്റ് നേട്ടത്തിൽ 10,802.70ലുമെത്തി. ബിഎസ്ഇയിലെ 1110 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1543 ഓഹരികൾ നഷ്ടത്തുലമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. ടെക് മഹീന്ദ്ര, ഹിൻഡാൽകോ, എച്ച്സിഎല് ടെക്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പവർഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൽ നഷ്ടത്തിലുമായിരുന്നു. ബാങ്ക് സൂചികഒഴികെയുള്ളവ നേട്ടത്തിലായിരുന്നു.

from money rss https://bit.ly/2Wc3GT6
via IFTTT