121

Powered By Blogger

Friday 18 September 2020

കോവിഡ് ബാധിതരെ എത്തിച്ചു: ദുബായിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് വിലക്ക്

കോവിഡ് പോസറ്റീവായവരെ രണ്ടുതവണ യുഎഇയിലെത്തിച്ചെന്നാരോപിച്ച് ദുബായ് അധികൃതർ എയർ ഇന്ത്യ എക്സ്പ്രസിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. സെപ്റ്റംബർ 18 മുതൽ ഒക്ടോബർ മൂന്നുവരെ 15 ദിവസത്തേയ്ക്കാണ് വിലക്ക്. ദുബായ് ഏവിയേഷൻ അധികൃതർ എയർ ഇന്ത്യ എക്സ്പ്രസിന് പിഴയും ചുമത്തിയിട്ടുണ്ട്. കോവിഡ് ടെസ്റ്റ് റിപ്പോർട്ട് പോസറ്റീവ് ആയിട്ടും രണ്ടുപേരെ ദുബായിയിലേയ്ക്ക് കൊണ്ടുവന്നതായാണ് ആരോപണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നും ഇക്കാര്യം അറിയിക്കണമെന്നും എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷമാകും സർവീസിന് അനുമതി നൽകുക. Dubai suspends Air India Express flights for flying COVID-19 patients

from money rss https://bit.ly/2FxDuO1
via IFTTT