121

Powered By Blogger

Friday, 18 September 2020

ഇന്ത്യയില്‍ ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങുന്നു

ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ റീട്ടെയിൽ സ്റ്റോർ സെപ്റ്റംബർ 23ന് തുടങ്ങും. ഇതോടെ ആപ്പളിന്റെ എല്ലാ ഉത്പന്നങ്ങളും രാജ്യത്ത് ലഭ്യമാകും. ഇന്ത്യക്കാരായ ഉപഭോക്താക്കൾക്ക് വില്പനയും സർവീസും ഇതോടെ പ്രാദേശികമായി ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. രാജ്യത്ത് എഡ്യുക്കേഷൻ സ്റ്റോർ തുടങ്ങാനും പദ്ധതിയുണ്ട്. മാക് കംപ്യൂട്ടറുകൾ, ഐപാഡ് തുടങ്ങിയവ പ്രത്യേക വിലയിലായിരിക്കും ഇവിടെ ലഭിക്കുക. ആപ്പിളിന്റെ പ്രീമിയം സപ്പോർട്ട് ആപ്പിൾ കെയർ പ്ലസും ഇതോടൊപ്പം ലഭ്യമാകും. തുടക്കത്തിൽ ആപ്പിളിന്റെ ഉത്പന്നങ്ങൾ മാത്രമാകും വില്പന. പിന്നീട് മറ്റ് ഉത്പാദകരുടെ ആക്സസറീസും ഉൾപ്പെടുത്താനാണ് പദ്ധതി. യുപിഐ, കാഷ് ഓൺ ഡെലിവറി എന്നീ പണമിടപാട് സംവിധാനങ്ങളും ഉണ്ടാകും. ആപ്പിൾ സ്വന്തമായി ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കുന്ന 37-ാമത്തെ രാജ്യമാണ് ഇന്ത്യ. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല. സിംഗിൾ ബ്രാൻഡ് റീട്ടിയലർമാർക്ക് രാജ്യത്ത് ഓൺലൈൻ, ഓഫ്ലൈൻ വ്യാപാരം ആരംഭിക്കുന്നതിന് സൗകര്യമൊരുക്കുന്നതിന് കഴിഞ്ഞവർഷം നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടുവന്നിരുന്നു.

from money rss https://bit.ly/32HtcDK
via IFTTT

Related Posts:

  • അഞ്ചാംദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടിന്യൂഡൽഹി: തുടർച്ചയായി അഞ്ചാമത്തെ ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 60 പൈസവീതമാണ് വർധിപ്പിച്ചത്. ഇതോടെ പെട്രോളിന് 2.74 രൂപയും ഡീസലിന് 2.83രൂപയുമാണ് ആകെ വർധിച്ചത്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 74… Read More
  • ലോക്ക്ഡൗണില്‍ മൂന്നുദിവസംകൊണ്ട് മൂന്നുലക്ഷം സമ്പാദിച്ച ഓരാള്‍!ടി.എഫ്. മുഹമ്മദ് റാഫി എല്ലാ മേഖലകളിൽനിന്നും കേൾക്കുന്നത് കോവിഡ്-19 ആഘാതത്തെക്കുറിച്ചുള്ള ആകുലതകളും നഷ്ടക്കണക്കുകളും മാത്രം. പ്രതിസന്ധിനിറഞ്ഞ ഈ സാഹചര്യം സുവർണാവസരമാക്കി, മൂന്നുദിവസംകൊണ്ട് മൂന്നുലക്ഷം രൂപ സമ്പാദിച്ച ഒരു ബിസിനസ്… Read More
  • സെന്‍സെക്‌സില്‍ 444 പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകളിൽ കനത്ത നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 444 പോയന്റ് താഴ്ന്ന് 40725ലും നിഫ്റ്റി 135 പോയന്റ് നഷ്ടത്തിൽ 11945ലുമാണ് വ്യാപാരം നടക്കുന്നത്. കൊറോണ വൈറസ് ചൈനയിൽ പടർന്നുപടിക്കുന്നത് ആഗ… Read More
  • ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണംമുംബൈ: നേട്ടത്തിലാണണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഓഹരി സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 83 പോയന്റ് താഴ്ന്ന് 41200ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തിൽ 12096ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 562 കമ്പനികളുടെ ഓഹരികൾ നേ… Read More
  • പേരാണെങ്കില്‍ ഇങ്ങനെ ഇടണം; പാസ് വേഡും!ഇലോൺ മസ്കിനെ അനുകരിച്ച് പാസ് വേഡ് സുരക്ഷിതമാക്കൂ എന്ന അറിയിപ്പുമായി എസ്ബിഐ. കുടുംബാഗംങ്ങളുടെ പേരുകൾ പാസ് വേഡായി നൽകരുതെന്ന മുന്നറിയിപ്പോടെയാണ് ഇലോൺ മസ്കിന്റെ കുഞ്ഞിന്റെ പേര് ഉദാഹരിച്ചിരിക്കുന്നത്. ടെസ് ല സിഈഒആയ ഇലോൺ മസ്കിന് ഈ… Read More