121

Powered By Blogger

Friday, 18 September 2020

ഐ.പി.എല്‍: ചെന്നൈ സൂപ്പര്‍ കിങ്സുമായി കൈകോര്‍ത്ത് അമൃതാഞ്ജന്‍

ചെന്നൈ: പ്രമുഖ വേദനസംഹാരി ലേപനമരുന്ന് കമ്പനിയായ അമൃതാഞ്ജൻ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഓഫീഷ്യൽ പെയിൻ റിലീഫ് (ഡിജിറ്റൽ) പങ്കാളികൾ. ശനിയാഴ്ച യു.എ.ഇ.യിൽ ആരംഭിക്കുന്ന ഐ.പി.എൽ. 13-ാം സീസണിലേക്കാണ് പങ്കാളിത്തം. കമ്പനി ആദ്യമായിട്ടാണ് ഇത്തരമൊരു പങ്കാളിത്തമുണ്ടാക്കുന്നതെന്നും ചെന്നൈ സൂപ്പർ കിങ്സുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്നും അമൃതാഞ്ജൻ ഹെൽത്ത് കെയർ ചെയർമാനും എം.ഡി.യുമായ എസ്. ശംഭുപ്രസാദ് പറഞ്ഞു. 125 വർഷമായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വേദനാ സംഹാരി മരുന്ന് നിർമാതാക്കളാണ് അമൃതാഞ്ജൻ. നടുവേദനയ്ക്കും തലവേദനയ്ക്കുമുള്ള റോൾ ഓൺ മരുന്നുകൾ വിപണിയിൽ പ്രശസ്തമാണ്.

from money rss https://bit.ly/33DQVUy
via IFTTT