121

Powered By Blogger

Friday, 18 September 2020

സെന്‍സെക്‌സ് 134 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ വിപണിക്ക് നേട്ടം നിലനിർത്താനായില്ല. സെൻസെക്സ് 134 പോയന്റ് നഷ്ടത്തിൽ 38,845.82ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന് 11,504.95 വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1,310 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1,430 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളായിരുന്നു നഷ്ടത്തിൽ. ഭാരതി എയർടെൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, എൻടിപിസി, സൺ ഫാർമ, ഒഎൻജിസി, പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഐടിസി, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് 0.26ശതമാനവും സ്മോൾ ക്യാപ് 0.32ശതമാനവും നേട്ടമുണ്ടാക്കി. Sensex falls 134 points, Nifty holds 11,500

from money rss https://bit.ly/2FFM2Cl
via IFTTT