പ്രാരംഭ ഓഹരി വില്പനയിലൂടെ 2021ൽ കമ്പനികൾ സമാഹരിച്ചത് 27,417 കോടി രൂപ. ജനുവരി മുതൽ ജൂൺവരെയുള്ള ആറുമാസക്കാലയളവിലെ കണക്കാണിത്. കഴിഞ്ഞ ദശാബ്ദത്തിനിടയിലെ ഏറ്റവുംകൂടിയ തുകയാണ് ഐപിഒ വഴി ഈകാലയവിൽ കമ്പനികൾ നേടിയത്.പണലഭ്യതയും നിക്ഷേപക താൽപര്യവുമാണ് വിപണിയിൽ പ്രതിഫലിച്ചത്. അതേസമയം, പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വർ കാപിറ്റൽ ഫണ്ടുകൾ പണംപിൻവലിക്കാനുള്ള അവസരമായി ഇതിനെ കാണുകയുംചെയ്തു. കമ്പനികളുടെ ഐപിഒ വഴി പ്രൊമോട്ടർമാരും മറ്റ് നിക്ഷേപകരും (ഓഫർ ഫോർ സെയിൽ) 17,140 കോടി...