121

Powered By Blogger

Thursday, 3 September 2020

സെന്‍സെക്‌സ് 95 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 95.09 പോയന്റ് നഷ്ടത്തിൽ 38,990.94ലിലും നിഫ്റ്റി 7.50 പോയന്റ് താഴ്ന്ന് 11,527.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1452 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1199 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, ഗ്രാസിം, ടൈറ്റാൻ കമ്പനി, യുപിഎൽ, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, കൊട്ടക്മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഫാർമ, ഓട്ടോ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്ക്, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ സമ്മർദംനേരിട്ടു.

from money rss https://bit.ly/3bpnau3
via IFTTT

വികസനസാധ്യതകള്‍ നേട്ടമാക്കാന്‍ നിങ്ങളുടെ നിക്ഷേപത്തിന് കഴിയുമോ?

ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ സംഭവിക്കുന്ന മോശമായ കാര്യങ്ങളുടെ ആഘാതം ആ രാജ്യത്തു മാത്രമായി ഒതുങ്ങി നിൽക്കില്ല. ആഗോളീകരണത്തിന്റെ ഫലമായി അത് ലോകമെങ്കും വ്യാപിക്കും. രാഷ്ട്രീയ പ്രതിസന്ധികളോ കൊറോണയെ പോലെ പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളോ ബാധിച്ചേക്കാം. നഷ്ടസാധ്യതകൾ എങ്ങനെ ഇല്ലാതാക്കാം-എന്നതാണ് ഈ സാഹചര്യത്തിൽ ഉയരുന്നചോദ്യം. നഷ്ടസാധ്യത ഇല്ലാതാക്കാനാവില്ലെങ്കിലും വൈവിധ്യവത്കരണത്തിലൂടെ ഒരുപരിധിവരെ കുറയ്ക്കാനാകും. വിവിധ ആസ്തികളിലും ഒരേ ആസ്തിയിൽ തന്നെ വിവിധ മേഖലകളിലും നിക്ഷേപം നടത്തി വൈവിധ്യവത്കരണം സാധ്യമാക്കുകയെന്നതാണ് ഇവിടെ പ്രധാനം. മ്യൂച്യൽ ഫണ്ടുകൾ, ഓഹരികൾ, പിഎംഎസ് തുടങ്ങിയവയിലെല്ലാമായി നിക്ഷേപം മികച്ച രീതിയിൽ വൈവിധ്യവൽക്കരിക്കപ്പെട്ടിട്ടുണ്ടെന്നു ഒരുപക്ഷേ ചിന്തിച്ചേക്കാം. ഇന്ത്യയിലെ വിപണി മൂലധനം രണ്ടു ലക്ഷംകോടി ഡോളറാണെന്നും ലോകത്തിന്റെ മറ്റുമേഖലകളിൽ എല്ലാമായി അത് 87 ലക്ഷംകോടി ഡോളറാണെന്നും നിങ്ങൾക്കറിയുമോ? അതായത് ഇന്ത്യയ്ക്കു പുറമേയുള്ള വിപണികളിൽ നിക്ഷേപിച്ചിട്ടില്ലെങ്കിൽ വലിയൊരു അവസരമാണ് നിങ്ങൾ പാഴാക്കുന്നത്. വ്യവസായങ്ങൾ വഴിയുള്ള വളർച്ചയ്ക്കു വഴിയൊരുക്കുന്ന നിരവധി പുതുമകളാണ് ആഗോള തലത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇവയിൽ ചിലതു പരിശോധിക്കാം. 1. മൊബൈൽ ഫോൺ സാന്ദ്രത വർധിക്കുന്നതിനൊപ്പം തൽസമയം ആവശ്യമുള്ള സേവനങ്ങളുടെ സാധ്യതകൾ വർധിക്കുന്നു. മൊബൈൽ ഉപയോഗിച്ചു ആവശ്യമുള്ളപ്പോൾ കാർ വിളിക്കുകയോ ഇഷ്ടപ്പെട്ട സിനിമ നെറ്റ്ഫ്ളിക്സിൽ കാണുകയോ ഭക്ഷണം ഓർഡർ ചെയ്യുകയോ ആവാം. ഹോട്ടലുകൾ, കണ്ടന്റ് വിതരണക്കാർ തുടങ്ങിയവരുടെയെല്ലാം ബിസിനസ് മാതൃകകൾ ഇതുമൂലം മാറിക്കൊണ്ടിരിക്കുകയാണ്. 2. ഇ-കോമേഴ്സിന്റേയും ആഗോള ബ്രാൻഡുകളുടേയും വളർച്ച. ഓൺലൈൻ ഷോപിങ് പ്രവണതയായി മാറി. അതോടൊപ്പം ആഗോള ബ്രാൻഡുകളും ഉയർന്നുവരുന്നു. പലപ്പോഴും ഉയർന്ന ക്ലാസുകളിലുള്ളവർ ആഭ്യന്തര ബ്രാൻഡുകളാവില്ല നൈകെ, അഡിഡാസ് തുടങ്ങിയവയായിരിക്കും പരിഗണിക്കുക. 3. കറൻസി രഹിത സമൂഹത്തിലേക്കുള്ള നീക്കം. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, വാലെറ്റുകൾ, നെറ്റ് ബാങ്കിങ് തുടങ്ങി നിരവധി മാർഗങ്ങൾ ലഭ്യമായതോടെ ആഗോള തലത്തിൽ തന്നെ ദൈനംദിന ആവശ്യങ്ങൾക്ക് കറൻസി ഉപയോഗിക്കുന്നത് കുറയുകയാണ്. 4. നിർമിത ബുദ്ധിയും റോബോട്ടിക്സും അതിവേഗത്തിലാണു വളരുന്നത്. ലളിതമായി ചെസ് കളിക്കുന്ന കമ്പ്യൂട്ടറുകളിൽ നിന്ന് ഡ്രൈവറില്ലാത്ത കാറുകളിലേക്കും ശസ്ത്രക്രിയ നടത്തുന്ന റോബോട്ടുകളിലേക്കും നീങ്ങുകയാണ് ആധുനിക ലോകം. നിർമിത ബുദ്ധി ഉപയോഗിക്കുന്നില്ല എന്നാണ് ആലോചിക്കുന്നതെങ്കിൽ അതിനെ കുറിച്ചൊരു വീണ്ടുവിചാരം നടത്തേണ്ടിയിരിക്കുന്നു. ഗൂഗിൾ മാപ് ഇക്കാര്യത്തിൽ വഴികാട്ടിയാകും. 5. രോഗനിർണയം, ചികിൽസ തുടങ്ങിയവ കൂടുതൽ ലളിതമാക്കുന്ന സുപ്രധാന കണ്ടുപിടുത്തങ്ങളാണ് ഈ മേഖലയിലുണ്ടാകുന്നത്. രക്ത പരിശോധനയുടെ ആവശ്യംതന്നെ ഇല്ലാതാക്കുംവിധം മുഴുവൻ സമയവും രക്തത്തിലെ പഞ്ചസാരയുടെ അളവു നിരീക്ഷിക്കുന്ന ഒരു ചിപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു. 6. ഒരുവ്യക്തി ഡിജിറ്റൽ ലോകവുമായി ബന്ധപ്പെടുന്നതോടെ മെയിൽ, ട്വീറ്റുകൾ, മെസേജുകൾ, ഓൺലൈൻ തെരച്ചിലുകൾ തുടങ്ങിയവയിലൂടെ ആ വ്യക്തി ഡാറ്റ സൃഷ്ടിക്കാൻ തുടങ്ങും. ഇങ്ങനെ വൻതോതിലെ ഡാറ്റ സൂക്ഷിക്കാൻ സൗകര്യം ആവശ്യമുണ്ട്. ഇതുകൊണ്ടുതന്നെ ക്ലൗഡ് കമ്പ്യൂട്ടിങ് പോലുള്ള പുതു തലമുറ സൗകര്യങ്ങൾ അനിവാര്യമാകും. ഇത്തരത്തിൽ വൻവളർച്ചാസാധ്യതകളുള്ള ചുരുക്കം ചില കമ്പനികൾ മാത്രമേ രാജ്യത്തെ ഓഹരി വിപണികളിൽ ലിസ്റ്റു ചെയ്യപ്പെടുന്നുള്ളു. എല്ലാ കാര്യങ്ങളും അമേരിക്കയിലല്ല സംഭവിക്കുന്നതും. ചൈന, യൂറോപ്, ഗൾഫ്, ആഫ്രിക്ക തുടങ്ങിയവിടങ്ങളിലെല്ലാം മികച്ച പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്. ഭാവിയിലേക്കുതകുന്ന വികസനത്തിൽ പങ്കാളികളാകണമെന്നുണ്ടെങ്കിൽ ആഗോള ഫണ്ടിൽ നിക്ഷേപിക്കുക എന്ന ഒറ്റപോംവഴി മാത്രമെ മുന്നിലുള്ളൂ. രൂപയുടെ വിലയിടിയലിൽനിന്നു നേട്ടമുണ്ടാക്കാനും ആഗോള ഫണ്ടുകളിലെ നിക്ഷേപം സഹായിക്കും. 35 വർഷങ്ങളിൽ രൂപ ശരാശരി ആറു ശതമാനമാണ് ഇടിഞ്ഞത്. മക്കളുടെ ഉന്നത വിദ്യാഭ്യാസമോ വിവാഹമോ നടത്താനായി വർഷങ്ങൾക്കുശേഷം പണം ആവശ്യമായിവരുമ്പോൾ രൂപയുടെ വിലയിടിവുമൂലം കൂടുതൽ ചെലവ് മുൻകൂട്ടി കാണേണ്ടിവരുന്നു. രൂപയുടെ വിലയിടിവ് നിങ്ങൾക്ക് അനുകൂലമാകുമ്പോൾ വില ഉയരുന്നത് നിങ്ങളുടെ നിക്ഷേപത്തിന്റെ ഒരു ഭാഗത്തെ ബാധിക്കുമെന്നും മനസിലാക്കണം. ആഗോള ഫണ്ടുകളിലെ നികുതി ബാധ്യതയ്ക്ക് വ്യത്യാസമുണ്ട്.ദീർഘകാല മൂലധന നേട്ടത്തിന് അർഹത ലഭിക്കാൻ മൂന്നു വർഷത്തേക്ക് നിക്ഷേപംനടത്തണം. നഷ്ടസാധ്യത കൈകാര്യം ചെയ്യുന്നതിനെകുറിച്ചാകുമ്പോൾ വൈവിധ്യവൽക്കരണത്തെക്കുറിച്ചാണ് പ്രാഥമികമായി ചിന്തിക്കേണ്ടത്. ആഗോള ഫണ്ടുകൾ നിക്ഷേപത്തിനു തീർച്ചയായും മൂല്യംനൽകുകയും ചെയ്യും. (പിജിഐഎം ഇന്ത്യ മ്യൂചൽ ഫണ്ടിന്റെ സിഇഒയാണ് ലേഖകൻ)

from money rss https://bit.ly/2Z4vcU2
via IFTTT

ആമസോണും വെരിസോണും വൊഡാഫോണ്‍ ഐഡിയയില്‍ 30,000 കോടി രൂപ നിക്ഷേപിച്ചേക്കും

പ്രതിസന്ധിയിലായ വോഡാഫോൺ ഐഡിയയിൽ ആമസോൺ ഇന്ത്യയും യുഎസിലെ ഏറ്റവും വലിയ വയർലെസ് സ്ഥാപനമായ വെരിസോൺ കമ്യൂണിക്കേഷൻസും 30,000 കോടി രൂപ നിക്ഷേപം നടത്തിയേക്കും. എജിആർ കുടിശ്ശിക തീർക്കുന്നതുസംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നതോടെ നിക്ഷേപം നടത്തുന്നതുമായുള്ള ചർച്ചകൾ പുരോഗമിക്കുകയണ്. പുറത്തുനിന്ന് നിക്ഷേപം സമാഹരിക്കാതെ കുടിശ്ശിക അടയ്ക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വോഡാഫോൺ ഐഡിയ. പണമില്ലാത്തതിന്റെ പേരിൽ നിർത്തിവെച്ചിരുന്ന വികസനപ്രവർത്തനങ്ങളും ഇതോടൊപ്പം നടത്താമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ലൈസൻസ് ഫീ, സ്പെക്ട്രം യൂസേജ് ചാർജ്, പലിശയും പിഴയും എന്നീ ഇനങ്ങളിലായി 50,400 കോടി രൂപയാണ് കമ്പനി നൽകാനുള്ളത്. ഇതിൽ 7,854 കോടി രൂപയാണ് ഇതിനകം അടച്ചിട്ടുള്ളത്. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ കമ്പനിയുടെ ബാധ്യത 25,460 കോടി രൂപയായി ഉയർന്നിരുന്നു. Amazon, Verizon may give Voda-Idea lifeline

from money rss https://bit.ly/2EJP48j
via IFTTT

റിലയന്‍സ്-ഫ്യൂച്വര്‍ കരാര്‍: കിഷോര്‍ ബിയാനിക്ക് 15 വര്‍ഷത്തേയ്ക്ക് റീട്ടെയില്‍ ബിസിനസിന് വിലക്ക്

ബിഗ് ബസാർ ഉൾപ്പടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ സ്ഥാപകനായ കിഷോർ ബിയാനിയ്ക്ക് 15 വർഷത്തേയ്ക്ക് റീട്ടെയിൽ ബിസിനസിലേയ്ക്ക് കാലുകുത്താൻ കഴിയില്ല. അദ്ദേഹത്തിനുമാത്രമല്ല കുടുംബത്തിലെ എല്ലാവർക്കും അതിന് വിലക്കുണ്ട്. ഫ്യൂച്വർ ഗ്രൂപ്പ് എറ്റെടുക്കുന്നതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥ പ്രകാരമാണിത്. ഫ്യൂച്വർ ഗ്രൂപ്പിന്റെ ചെറുകിട-മൊത്തവ്യാപാരം, ചരക്ക്നീക്കം, സംഭരണം എന്നീ ബിസിനസുകളാണ് റിലയൻസ് ഏറ്റെടുത്തത്. ഓൺലൈൻ, ഓഫ്ലൈൻ ബിസിനസുകൾക്കും ഇത് ബാധകമാണ്. അതേസമയം, ബിയാനിയുടെതന്നെ ഉടമസ്ഥതയിലുള്ള ഹോം റീട്ടെയിൽ വിഭാഗത്തിന് തുടർന്നും പ്രവർത്തിക്കാം. ബിയാനിയുടെ ഉടമസ്ഥതയിലുള്ള പ്രാക്സിസ് റീട്ടെയിലിന് രാജ്യത്ത് 48 ഹോം ടൗൺ സ്റ്റോറുകളുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം ഈ സ്ഥാപനത്തിൽനിന്ന് 702 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. ചെറുകിട വ്യാപാരമേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 24,713 കോടി രൂപയ്ക്കാണ് ഫ്യൂച്വർ ഗ്രൂപ്പിനെ റിലയൻസ് ഏറ്റെടുത്തത്. പലചരക്ക് സാധനങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ വിൽക്കുന്ന ബിഗ്ബസാർ, ബ്രാൻഡ് ഫാക്ടറി ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ഇതോടെ റിലയൻസിന്റെ കയ്യിലായി. Kishore Biyani, family cant enter retail business for next 15 years

from money rss https://bit.ly/2Dn6HtE
via IFTTT

Wednesday, 2 September 2020

ഫോര്‍ച്യൂണ്‍ പട്ടികയില്‍ ഇഷയും ആകാശും ബൈജുവും പൂനവാലയും

റിലയൻസ് ജിയോ ഡയറക്ടർമാരായ ഇഷ അംബാനി, ആകാശ് അംബാനി, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവാല, ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രൻ എന്നിവർ ഫോർച്യൂൺ 40 പട്ടികയിൽ ഇടംനേടി. വിവിധ മേഖലകളിൽ സ്വാധീനംചെലുത്തിയ 40വയസ്സിനുതാഴെയുള്ളവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുക. ധനകാര്യം, സാങ്കേതിക വിദ്യ, ആരോഗ്യമേഖല, സർക്കാർ, രാഷ്ട്രീയം, മാധ്യമം, വിനോദ വ്യവസായം തുടങ്ങിയ മേഖലകളെയാണ് ഇതിനായി പരിഗണിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചയർമാനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മക്കളാണ് 28 വയസ്സുള്ള ഇഷയും ആകാശും. ഇന്ത്യയിലെ ഏറ്റവുംവലിയ എജ്യുടെക് സ്ഥാപനത്തിന്റെ സിഇഒ എന്ന നിലയിലാണ് 39 കാരനായ ബൈജു രവീന്ദ്രൻ പട്ടികയിൽ ഇടംനേടിയത്. ലോകത്തതന്നെ മുൻനിര വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒയാണ് പൂനവാല. കുടുംബ ബിസിനസിനെ മികച്ച ഉയരത്തിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നാണ് ഫോർച്യൂണിന്റെ വിലയിരുത്തൽ. കോവിഡ് 19നെതിരെയുള്ള വാക്സിൻ വികസിപ്പിക്കുന്നതിനും സ്ഥാപനം മുൻനിരയിലുണ്ട്. Ambani twins, Adar Poonawalla, Byjus co-founder named in Fortunes 40 list

from money rss https://bit.ly/31TzH5V
via IFTTT

ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: പരിമിതമാണെങ്കിലും തുടർച്ചായായി മൂന്നാമത്തെ ദിവസവും ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 25 പോയന്റ് ഉയർന്ന് 39,111ലും നിഫ്റ്റി 19 പോയന്റ് നേട്ടത്തിൽ 11554ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1014 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 439 ഓഹരികൾ നഷ്ടത്തിലുമാണ്. 65 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ. ഭാരതി ഇൻഫ്രടെൽ, യുപിഎൽ, ഗ്രാസിം, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, അദാനി പോർട്സ്, ഐഒസി, ബിപിസിഎൽ, ഒഎൻജിസി, സിപ്ല, എച്ച്ഡിഎഫ്സി, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സീ എന്റർടെയ്ൻമെന്റ്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, റിലയൻസ്, എസ്ബിഐ, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. പേജ് ഇൻഡസ്ട്രീസ്, ജൂബിലന്റ് ഇൻഡസ്ട്രീസ് തുടങ്ങി 47 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2QT0712
via IFTTT

ഭൂമി വിൽക്കാനുണ്ട്; വാങ്ങാൻ ആളില്ല

കൊയിലാണ്ടി: ഭൂമി ക്രയവിക്രയം കുത്തനെ കുറഞ്ഞത് സർക്കാരിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന നൂറുകണക്കിനാളുകൾക്കും തിരിച്ചടിയായി. വസ്തുവിൽപ്പന കുറഞ്ഞതോടെ സബ് രജിസ്ട്രാർ ഓഫീസുകളിൽ തീരാധാരം രജിസ്റ്റർ ചെയ്യുന്നത് വളരെ കുറഞ്ഞുവെന്നാണ് കണക്കുകൾ നൽകുന്ന സൂചന. ബന്ധുക്കൾ തമ്മിലുള്ള ദാനാധാരം, ഭാഗാധാരം, ഒസ്യത്ത്, മുക്ത്യാർ എന്നിവ മാത്രമായി ഭൂമികൈമാറ്റം ചുരുങ്ങി. 2019-20 സാമ്പത്തിക വർഷത്തിൽ 71,193 ആധാരങ്ങൾ ജില്ലയിൽ രജിസ്റ്റർ ചെയ്തപ്പോൾ ഈ സാമ്പത്തികവർഷം ഇതുവരെ 10,309 രജിസ്ട്രേഷൻ മാത്രമാണ് നടന്നത്. കോവിഡ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥ തകർത്തെറിഞ്ഞതോടെ ഭൂമിവിൽപ്പനയും വാങ്ങലും നിലച്ചുവെന്നുതന്നെ പറയാം. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പണമൊഴുക്ക് കുറഞ്ഞതോടെയാണ് ഭൂമി ഇടപാടുകൾക്ക് പ്രതിസന്ധിയായത്. പ്രവാസികൾ അവരുടെ നിക്ഷേപം ഏറെയും വിനിയോഗിച്ചത് ഭൂമി വാങ്ങിക്കൂട്ടാനും സ്വർണം വാങ്ങാനുമായിരുന്നു. ആധാരം രജിസ്ട്രേഷൻ കുറയുന്നതോടെ സർക്കാരിന് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ലഭിക്കുന്ന കോടികളുടെ വരുമാനം നഷ്ടമാവുകയാണ്. കഴിഞ്ഞ സാമ്പത്തികവർഷം 3100 കോടി രൂപയോളം രജിസ്ട്രേഷനിലൂടെ സംസ്ഥാന സർക്കാരിന് വരുമാനമുണ്ടായിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ രജിസ്ട്രേഷൻ കുറഞ്ഞതോടെ കഴിഞ്ഞ വർഷം ലഭിച്ചതിന്റെ കാൽ ഭാഗംപോലും വരുമാനം ലഭിക്കില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ജില്ലയിലെ മിക്കവാറും രജിസ്ട്രാർ ഓഫീസുകളിൽ ദിവസം 20 മുതൽ 30 വരെ ആധാ രം രജിസ്ട്രേഷൻ മുൻകാലങ്ങളിൽ നടന്നിരുന്നു. ഇപ്പോഴത് നാലോ അഞ്ചോ ആയി കുറഞ്ഞു. ദാനാധാരവും ഭാഗാധാരവും മാത്രമാണ് ഇപ്പോൾ മിക്ക രജിസ്ട്രാർ ഓഫീസുകളിലും നടക്കുന്നത്. പ്രതിഫലം വാങ്ങി സ്വത്ത് വിൽക്കുന്ന തീരാധാര രജിസ്ട്രേഷൻ ഏതാണ്ട് നിലച്ചുവെന്നുതന്നെ പറയാം. തീരാധാരം രജിസ്ട്രേഷൻ നടന്നാൽ മാത്രമേ സർക്കാരിന് സ്റ്റാമ്പ് ഇനത്തിൽ വരുമാനം ലഭിക്കുകയുള്ളൂ.

from money rss https://bit.ly/3i7Cj5X
via IFTTT

Mohanlal Reveals Lalonam Nallonam Teaser: Promises A Complete Onam Treat!

Mohanlal Reveals Lalonam Nallonam Teaser: Promises A Complete Onam Treat!
Mohanlal, the complete actor is all set to entertain his fans and Malayali audiences this Onam, in a unique way. As there are no Onam releases this year due to the novel coronavirus pandemic, the complete actor is coming to the

* This article was originally published here

സെന്‍സെക്‌സ് 185 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായ രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 185.23 പോയന്റ് ഉയർന്ന് 39,086.03ലും നിഫ്റ്റി 72.70 പോയന്റ് നേട്ടത്തിൽ 11,543ലുമാണ് വ്യാപാരം അവാസനിപ്പിച്ചത്. ബിഎസ്ഇയിലെ 1629 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1051 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 145 ഓഹരികൾക്ക് മാറ്റമില്ല. ഓഗസ്റ്റിൽ ഓട്ടോമൊബൈൽ മേഖലയിൽ ഉണർവ് പ്രകടമായത് ഓട്ടോ ഓഹരികൾ നേട്ടമാക്കി. എംആൻഡ്എം, പവർഗ്രിഡ് കോർപ്, ടാറ്റ സ്റ്റീൽ, ഇൻഡസിന്റ് ബാങ്ക്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഇൻഫോസിസ്, റിലയൻസ്, ടെക് മഹീന്ദ്ര, ടിസിഎസ്, ബജാജ് ഫിനാൻസ്, മാരുതി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മിഡ്ക്യാപ് 1.5ശതമാനവും സ്മോൾ ക്യാപ് 1.7ശതമാനവും ഉയർന്നു. ലോഹം, ഐടി സൂചികകളും നേട്ടമുണ്ടാക്കി.

from money rss https://bit.ly/3bk564l
via IFTTT

ഒരു ദിവസംകൊണ്ട് ഡെറ്റ് ഫണ്ടിലെ ആദായത്തിലുണ്ടായ വര്‍ധന രണ്ടുശതമാനം

ഒറ്റദിവസംകൊണ്ട് ഡെറ്റ് ഫണ്ട് നിക്ഷേപകർക്ക് ലഭിച്ചത് രണ്ടുശതമാനത്തോളംനേട്ടം. സർക്കാർ സെക്യൂരിറ്റികളുടെ ആദായത്തിൽ ചൊവാഴ്ച 17 ബേസിസ് പോയന്റിന്റെ കുറവുണ്ടായതാണ് ഡെറ്റ് ഫണ്ടുകൾ നേട്ടമാക്കിയത്. വർധിച്ചുവരുന്ന ആദായം കുറച്ച് കടമെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ് മൂന്നുമാസത്തിനിടെ സർക്കാർ സെക്യൂരിറ്റികലുടെ ആദായത്തിൽ കാര്യമായ ഇടിവുണ്ടായത്. 10 വർഷകാലാവധിയുള്ള സർക്കാർ സെക്യൂരിറ്റികളുടെ ആദായം 6.117ശതമാനത്തിൽനിന്ന് 5.944ശതമാനമായാണ് കുറഞ്ഞത്. സ്വാഭാവികമായും ഇതിന്റെ വിപരീത ദിശയിലാണ് ഡെറ്റ് ഫണ്ടുകളിൽ നേട്ടം പ്രതിഫലിക്കുക. ഇതേതുടർന്നാണ് ഡൈനാമിക് ബോണ്ട് ഫണ്ട്, ഗിൽറ്റ് ഫണ്ട്, ലോങ് ടേം ബോണ്ട് ഫണ്ട് എന്നീ വിഭാഗങ്ങളിലുള്ള ഡെറ്റ് ഫണ്ടുകൾക്ക് പ്രയോജനം ലഭിച്ചത്. നിപ്പോൺ ഇന്ത്യ നിവേശ് ലക്ഷ്യ ഫണ്ടാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. 1.85ശതമാനം. മറ്റ് ഫണ്ടുകൾ എസ്ബിഐ ഡൈനാമിക് ബോണ്ട് ഫണ്ട്: 1.73% എസ്ബിഐ ഗിൽറ്റ് ഫണ്ട്: 1.64% കൊട്ടക് ഗിൽറ്റ് ഇൻവെസ്റ്റ്മെന്റ്: 1.59% കൊട്ടക് ഗിൽറ്റ് ഇൻവെസ്റ്റ്മെന്റ് പ്രൊവിഡന്റ് ഫണ്ട് ആൻഡ് ട്രസ്റ്റ് പ്ലാൻ: 1.59% യുടിഐ ഗിൽറ്റ് ഫണ്ട്: 1.58% ഐസിഐസിഐ പ്രൂഡൻഷ്യൽ ഗിൽറ്റ് ഫണ്ട്: 1.56% ടാറ്റ ഗിൽറ്റ് സെക്യൂരിറ്റീസ് ഫണ്ട്: 1.54% നിപ്പോൺ ഇന്ത്യ ഡൈനാമിക് ബോണ്ട് ഫണ്ട്: 1.51% ഡിഎസ്പി ഗവ.സെക്യൂരിറ്റീസ് ഫണ്ട്: 1.47%

from money rss https://bit.ly/3bh6mp4
via IFTTT

എടിഎം തട്ടിപ്പ് തടയാന്‍ പുതിയ സംവിധാനം: വിശദാംശങ്ങളറിയാം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എടിഎമ്മുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ എസ്ബിഐ പുതിയ സംവിധാനം നടപ്പാക്കി. എടിഎമ്മിലെത്തി ബാലൻസ് പരിശോധിക്കാനോ, മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നതിനോ ശ്രമിച്ചാൽ എസ്എംഎസ് വഴി നിങ്ങളെ വിവരമറിയിക്കും. ഇതുമായി ബന്ധപ്പെട്ട് വരുന്ന എസ്എംഎസുകൾ അവഗണിക്കരുതെന്ന് എസ്ബിഐ ഇതിനകം നിർദേശം നൽകിക്കഴിഞ്ഞു. ബാലൻസ് പരിശോധിക്കാനോ മറ്റോ എടിഎമ്മിൽ പോയിട്ടില്ലെങ്കിൽ, എസ്എംഎസ് ലഭിച്ചാൽ ഉടനെ എടിഎം കാർഡ് ബ്ലോക്ക് ചെയ്യണമെന്നാണ് ബാങ്കിന്റെ നിർദേശം. ബാങ്ക് അക്കൗണ്ടിൽ പണമുണ്ടോയെന്ന് പരിശോധിക്കാനാകും തട്ടിപ്പുകാരുടെ ശ്രമം. തട്ടിപ്പ് തടയുന്നതിനായി ബാങ്ക് നേരത്തെതന്നെ കാർഡില്ലാതെ പണമെടുക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരുന്നു. ഒറ്റത്തവണ പാസ് വേഡ് ഉപയോഗിച്ച് പണമെടുക്കാനുള്ള സൗകര്യമാണ് 2020ന്റെ തുടക്കത്തിൽ കൊണ്ടുവന്നത്. രാത്രി എട്ടുമണിക്കും രാവിലെ എട്ടിനുമിടയിൽ 10,000 രൂപയിൽകൂടുതൽ പിൻവലിക്കുമ്പോഴാണ് ഡെബിറ്റ് കാർഡിന്റെ പിൻ കൂടാതെ ഒറ്റത്തവണ പാസ് വേഡ് കൂടി നൽകുന്ന സംവിധാനം കൊണ്ടുവന്നത്. Introducing a new feature for our customers safety. Now every time we receive a request for #BalanceEnquiry or #MiniStatement via ATMs, we will alert our customers by sending an SMS so that they can immediately block their #DebitCard if the transaction is not initiated by them. pic.twitter.com/LyhMFkR4Tj — State Bank of India (@TheOfficialSBI) September 1, 2020

from money rss https://bit.ly/2QOybM4
via IFTTT

Tuesday, 1 September 2020

മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകളില്‍ വര്‍ധന ഉറപ്പായി

എജിആർ കുടിശ്ശിക സംബന്ധിച്ച് സുപ്രീംകോടതി തീർപ്പുകൽപ്പിച്ചതോടെ മൊബൈൽ താരിഫിൽ ചുരുങ്ങിയത് 10ശതമാനം വർധന ഉറപ്പായി. ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവയ്ക്ക് എജിആർ കുടിശ്ശികയിനത്തിൽ അടുത്ത ഏഴുമാസത്തിനുള്ളിൽ 10ശതമാനംതുക തിരിച്ചടയ്ക്കേണ്ടിവരുന്നതിനാലാണിത്. 2021 മാർച്ച് 31നകം ടെലികോം ഓപ്പറേറ്റർമാർ കുടിശ്ശികയിൽ 10ശതമാനം തിരിച്ചടയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ബാക്കിയുള്ളതുക 10 തവണകളായാണ് അടച്ചുതീർക്കേണ്ടത്. അതിന് 10വർഷത്തെ സാവകാശമാണ് നൽകിയിട്ടുള്ളത്. ഇതോടെ 2021 മാർച്ചിൽ ഭാരതി എയർടെൽ 2,600 കോടി രൂപയും വോഡാഫോൺ ഐഡിയ 5,000 കോടി രൂപയുമാണ് നൽകേണ്ടിവരിക. നിലവിൽ ഒരു ഉപഭോക്താവിൽനിന്നുലഭിക്കുന്ന ശരാശരി വരുമാനംവെച്ച് ഈ കുടിശ്ശിക തീർക്കാൻ കമ്പനികൾക്കാവില്ല. ഭാരതി എയർടെല്ലിന് 10ശതമാനവും വോഡഫോൺ ഐഡിയയ്ക്ക് 27ശതമാനവും നിരക്ക് വർധിപ്പിച്ചാൽമാത്രമെ തിരിച്ചടയ്ക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. നടപ്പ് സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ ഒരു ഉപഭോക്താവിൽനിന്ന് എയർടെലിന് ലഭിച്ചവരുമാനം 157 രൂപയാണ്. വോഡാഫോൺ ഐഡിയയ്ക്കാകട്ടെ 114 രൂപയും. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം 2019 ഡിസംബറിലാണ് കമ്പനികൾ മൊബൈൽ കോൾ, ഡാറ്റ നിരക്കുകളിൽ 40ശതമാനത്തോളം വർധനവരുത്തിയത്.

from money rss https://bit.ly/3jxcv36
via IFTTT

സ്വര്‍ണവില വീണ്ടുംകുറഞ്ഞ് പവന് 37,480 രൂപയായി

ഒരുദിവസത്തെ വർധനയ്ക്കുശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 320 രൂപ കുറഞ്ഞ് പവന് 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന് 37,800 രൂപയും ഗ്രാമിന് 4,725 രൂപയുമായിരുന്നു വില. ഇതോടെ ഏറ്റവും ഉയർന്ന വിലയായ 42,000 രൂപയിൽനിന്ന് 22 ദിവസംകൊണ്ട് 4,720 രൂപയാണ് ഇടിഞ്ഞത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ട്രോയ് ഔൺസ് തനിത്തങ്കത്തിന് 1971 ഡോളർ നിലവാരത്തിലാണ് ആഗോള വിപണിയിൽ വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3hQnbJL
via IFTTT

സെന്‍സെക്‌സില്‍ 81 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 81 പോയന്റ് നേട്ടത്തിൽ 38,982ലും നിഫ്റ്റി 29.90 പോയന്റ് ഉയർന്ന് 11,500ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1101 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 507 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ഇൻഫോസിസ്, ഐടിസി, അൾട്രടെക് സിമെന്റ്, ടിസിഎസ്, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എൻടിപിസി, ബജാജ് ഫിൻസർവ്, മാരുതി, എച്ച്ഡിഎഫ്സി ബാങ്ക്, എൽആൻഡ്ടി, ടൈറ്റാൻ, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ അരശതമാനത്തോളം നേട്ടത്തിലാണ്. കോൾ ഇന്ത്യ, അരവിന്ദ് ഫാഷൻസ്, ജൂബിലന്റ് ഫയർവർക്സ് തുടങ്ങി 69 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2DjTG44
via IFTTT

ഓഗസ്റ്റിൽ യു.പി.ഐ. ഇടപാടുകളുടെ എണ്ണം 150 കോടി കടന്നു

മുംബൈ: രാജ്യത്തെ യു.പി.ഐ. ഇടപാടുകളുടെ എണ്ണം ആദ്യമായി ഒരു മാസം 150 കോടി പിന്നിട്ടു. ഓഗസ്റ്റിൽ യു.പി.ഐ. പ്ലാറ്റ്ഫോം വഴി 156 കോടി ഇടപാടുകളിലൂടെ 2.85 ലക്ഷം കോടി രൂപ കൈമാറിയതായി റിസർവ് ബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. തുടർച്ചയായ മൂന്നാംമാസമാണ് യു.പി.ഐ. ഇടപാടുകളിൽ കാര്യമായവർധന രേഖപ്പെടുത്തുന്നത്. അതിനിടെ, ചില സ്വകാര്യബാങ്കുകൾ യു.പി.ഐ.വഴി വ്യക്തികൾതമ്മിലുള്ള ഇടപാടുകൾ മാസം 20 എണ്ണത്തിൽ കൂടുതലായാൽ ഫീസ് ഈടാക്കാൻ തീരുമാനിച്ചിരുന്നു. 2019 - ൽ കേന്ദ്രസർക്കാർ കൊണ്ടുന്ന ധനകാര്യബില്ലിലെ വ്യവസ്ഥയ്ക്കുവിരുദ്ധമാണിത്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഫീസ് ഈടാക്കിയിട്ടുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് മടക്കിനൽകാൻ കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

from money rss https://bit.ly/2Dqx8Pm
via IFTTT

When Fahadh Faasil Got Miffed With Journalist’s Question To Nazriya Nazim

When Fahadh Faasil Got Miffed With Journalist’s Question To Nazriya Nazim
Actor Fahadh Faasil and Nazriya Nazim are one of the most popular couples in the Malayalam film industry. The adorable couple has always been entertaining their fans on-screen as well as off-screen. Despite Fahadh Faasil's absence on Instagram, his dear wife

* This article was originally published here

ജിയോ ഫൈബര്‍ 399രൂപയുടെ പ്ലാന്‍ പ്രഖ്യാപിച്ചു

ഗാർഹിക ഉപഭോക്താക്കൾക്കായി 399 രൂപ പ്രതിമാസ നിരക്കുള്ള പരിധിയില്ലാത്ത പുതിയ ബ്രോഡ്ബാന്റ് പ്ലാൻ ജിയോ പ്രഖ്യാപിച്ചു. പുതിയ വരിക്കാർക്ക് 30 ദിവസം സൗജന്യം ലഭിക്കും. 30എംബിപിഎസാകും 399 രൂപയുടെ പ്ലാനിന്റെ വേഗത. 100എംബിപിഎസ്സുള്ള699രൂപയുടെയും150എംബിപിഎസ്സുള്ള999രൂപയും300എംബിപിഎസ്സുള്ള1,499രൂപയുടെയും പ്ലാനുകൾ നിലവിലുണ്ട്. ഡാറ്റാ പ്ലാനുകൾക്കൊപ്പംപരിധിയില്ലാത്തവോയ്സ്കോളുകളും ലഭിക്കും. ഇതോടൊപ്പം 4കെസെറ്റ്ടോപ്പ്ബോക്സും സൗജന്യമായിലഭിക്കും. ഡൗൺലോഡ് സ്പീഡിനൊപ്പം അപ് ലോഡ് സ്പീഡും ലഭിക്കുന്നതാണ് പ്ലാനുകൾ. ഉയർന്ന പ്ലാനുകളിൽ 12 ഒടിടിസേവനങ്ങളും സൗജന്യമായി ലഭിക്കും. 1499രൂപയാണ്സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ടത്.

from money rss https://bit.ly/2ZaSMij
via IFTTT

ടെലികോം ഓഹരികള്‍ നേട്ടമുണ്ടാക്കി: സെന്‍സെക്‌സ് 273 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ടെലികോം കമ്പനികൾക്ക് കുടിശ്ശിക അടയ്ക്കാൻ സുപ്രീംകോടതി സാവകാശം നൽകിയത് ഓഹരി സൂചികകൾ നേട്ടമാക്കി. ടെലികോം സൂചിക നാലുശതമാനവും ലോഹ സൂചിക മൂന്നുശതമാനവും പവർ, ഹെൽത്ത്കെയർ സൂചികകൾ മൂന്നുശതമാനംവീതവും നേട്ടമുണ്ടാക്കി. ഐടി, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 273 പോയന്റ് ഉയർന്ന് 38,900.80ലും നിഫ്റ്റി 83 പോയന്റ് നേട്ടത്തിൽ 11,470.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഭാരതി എയർടെൽ, ഹിൻഡാൽകോ, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, എൻടിപിസി, സിപ്ല, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഭാരതി ഇൻഫ്രാടെൽ, ഒഎൻജിസി, ആക്സിസ് ബാങ്ക്, അദാനി പോർട്സ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഐഒസി, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.16ശതമാനവും സ്മോൾ ക്യാപ് 0.54ശതമാനവും നേട്ടമുണ്ടാക്കി.

from money rss https://bit.ly/3hMkeKg
via IFTTT

ഫ്യൂച്വര്‍ ഗ്രൂപ്പ് പണംനല്‍കിയില്ല: ഫ്രാങ്ക്‌ളിന്റെ 4 ഫണ്ടുകളുടെ എന്‍എവി കുത്തനെ ഇടിഞ്ഞു

ഫ്രാങ്ക്ളിന് ടെംപിൾടൺ പ്രവർത്തനം മരവിപ്പിച്ച ആറ് ഡെറ്റുഫണ്ടുകളിൽ നാലെണ്ണത്തിന്റെ എൻഎവി(നെറ്റ് അസററ്റ് വാല്യു-യുണിറ്റിന്റെ വില)കുത്തനെ താഴ്ന്നു. ഫ്യൂച്വർ ഗ്രൂപ്പ് സ്ഥാപനമായ റിവാസ് ട്രേഡ് വെഞ്ച്വേഴ്സ് നിക്ഷേപം തിരിച്ചുനൽകുന്നതിൽ വീഴ്ചവരുത്തിയതിനെതുടർന്നാണിത്. ഇതോടെ ഫ്രാങ്ക്ളിൻ ഈ കടപ്പത്രങ്ങളുടെ മൂല്യം പൂജ്യത്തിലേയ്ക്ക് താഴ്ത്തി. പിന്നീട് പണം തിരിച്ചുലഭിക്കുന്ന മുറയ്ക്ക് നിക്ഷേപകർക്ക് വീതിച്ചുനൽകുകയാണ് ചെയ്യുക. ഫ്രാങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ടിന്റെ യൂണിറ്റ് വില6.32ശതമാനവും ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകം പ്ലാനന്റേത് 5.02ശതമാനവും ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യുറൽ ഫണ്ടിന്റേത് 3.02ശതമാനവും ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ടിന്റേത് 0.33ശതമാനവുമാണ് താഴ്ന്നത്. ഫ്യൂച്വർ ഗ്രൂപ്പിന്റെ ചെറുകിട, മൊത്തവ്യാപാര ബിസിനസും ലോജിസ്റ്റിക്സ്, വെയർഹൗസങ് ബിസിനസും ഏറ്റെടുക്കുമെന്ന് ഓഗസ്റ്റ് 29ന് റിലയൻസ് റീട്ടെയിൽ പ്രഖ്യാപിച്ചിരുന്നു. 24,713 കോടി രൂപയ്ക്കാണ് എറ്റെടുക്കൽ. ഇടപാട് തീരുന്നമുറയ്ക്ക് പണം തിരിച്ചുലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്രാങ്ക്ളിൻ ടെംപിൾടൺ അറിയിച്ചു. NAVs of shut Franklin schemes fall up to 6.32%

from money rss https://bit.ly/2G7SmST
via IFTTT

ടെലികോം കമ്പനികള്‍ക്ക് ആശ്വാസം: എജിആര്‍ കുടിശ്ശിക അടയ്ക്കാന്‍ 10വര്‍ഷത്തെ സാവകാശം

ടെലികോം കമ്പനികളുടെ അഡ്ജസ്റ്റ് ചെയ്ത മൊത്തവരുമാന (എജിആർ) കുടിശ്ശിക തീർക്കുന്നതുസംബന്ധിച്ച് ആശ്വാസ ഉത്തരവുമായി സുപ്രീംകോടതി. അവശേഷിക്കുന്ന കുടിശ്ശിക തീർക്കാർ സുപ്രീം കോടതി 10 വർഷത്തെ സമയം അനുവദിച്ചു. 2021 മാർച്ച് 31നകം കുടിശ്ശകയുള്ള തുകയുടെ 10ശതമാനം നൽകേണ്ടിവരും. അവശേഷിക്കുന്ന തുകയുടെ ഒരുഭാഗം എല്ലാവർഷവും ഫെബ്രുവരി ഏഴിനകം നൽകണമെന്നും പണമടവിൽ വീഴ്ചവരുത്താൻ അനുവദിക്കില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ബാക്കിയുള്ളതുക 2031 മാർച്ച് 31നകം അടയ്ക്കാനള്ള അവസരമാണ് കോടതി നൽകിയത്. ടെലികോം കമ്പനികളുടെ ചെയർമാൻ തിരിച്ചടവുസംബന്ധിച്ച് ഉറപ്പ് നൽകേണ്ടിവരും. തിരിച്ചടവിൽ വീഴ്ചവരുത്തിയാൽ പിഴയും കോടതിയലക്ഷ്യനടപടികളും നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എജിആർ കുടിശ്ശിക അച്ചുതീർക്കാൻ ടെലികോം കമ്പനികൾക്ക് 20 വർഷത്തെ സാവകാശം നൽകണമെന്ന് കേന്ദ്രസർക്കാർ നേരത്തെ നൽകിയ അപേക്ഷയിൽ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ടെലികോം കമ്പനികൾക്ക് അനുകൂല വിധിവന്നതോടെ ഭാരതി എയർടെലിന്റെ ഓഹരി വില ആറുശതമാനത്തോളം നേട്ടമുണ്ടാക്കി. അതേസമയം, വോഡാഫോൺ ഐഡിയയുടെ ഓഹരി വിലയിൽ 24ശതമാനം ഇടിവാണുണ്ടായത്. കുടിശ്ശിക തീർക്കാൻ 15 മുതൽ 20വർഷംവരെ കാലാവധി ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിച്ചിരുന്നത്.

from money rss https://bit.ly/3jwvs6c
via IFTTT