121

Powered By Blogger

Friday, 3 December 2021

വളര്‍ച്ച അനുകൂലം: വിലക്കയറ്റവും ഒമിക്രോണും സമ്പദ്ഘടനയ്ക്ക് ഭീഷണി |Analysis

ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2022 സാമ്പത്തികവർഷം രണ്ടാംപാദ വളർച്ചാ നിരക്ക് 8.4 ശതമാനമെന്ന ആകർഷകമായ നിരക്ക് രേഖപ്പെടുത്തിയിരിക്കയാണ്. സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും സജീവമായതും കുത്തിവെപ്പ് വ്യാപകമായതും വീണ്ടെടുപ്പിനെ സഹായിച്ചു. വ്യത്യസ്ത സൂചികകളും വിരൽചൂണ്ടുന്നത് സമ്പദ്വ്യവസ്ഥ കോവിഡിനുമുമ്പുള്ള നിലവാരത്തിലേക്കുമടങ്ങുന്നു എന്ന വസ്തുതയിലേക്കാണ്. കുതിപ്പിന്റെ പാതയിൽ ജിഡിപിയുടെ 50 ശതമാനത്തിനു മുകളിൽവരുന്ന ഉപഭോഗ ഡിമാന്റാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി പരിഗണിക്കപ്പെടുന്നത്. സ്വകാര്യ അന്തിമ ഉപഭോഗ ചിലവു(പിഎഫ്സിഇ)കണക്കുകൾ പ്രകാരം 2022 സാമ്പത്തികവർഷം രണ്ടാംപാദത്തിൽ മുൻവർഷത്തെയപേക്ഷിച്ച് 8.64 ശതമാനം വളർച്ചാനിരക്കു രേഖപ്പെടുത്തി. 2021 സാമ്പത്തികവർഷം രണ്ടാം പാദത്തിൽ ഇത് 11 ശതമാനം സങ്കോചിച്ചിരുന്നു. മുൻപാദത്തിലെ 15 ശതമാനം കുറവിനെയപേക്ഷിച്ച് 2022 സാമ്പത്തികവർഷം രണ്ടാം പാദത്തിൽ 11.4 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ കാലയളവിൽ ചരക്കുകളുടേയും സേവനങ്ങളുടേയും ഇറക്കുമതിയിൽ 40 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയിട്ടുള്ളത്. മുകളിൽപറഞ്ഞ രണ്ടുസൂചകങ്ങളും വിരൽചൂണ്ടുന്നത് സമ്പദ് വ്യവസ്ഥയിൽ അഭ്യന്തര ഡിമാന്റ് വളർന്നുകൊണ്ടിരിക്കുന്നു എന്നവസ്തുതയിലേക്കാണ്. അനുകൂലമായ അടിസ്ഥാനഫലങ്ങളും ഈ കുതിപ്പിന് ആക്കം കൂട്ടിയിട്ടുണ്ട്. അതുപോലെ, നിക്ഷേപ ഡിമാന്റ്, മൊത്ത സ്ഥിരആസ്തി നിർണയ (ജിഎഫ്സിഎഫ്) കണക്കുകളനുസരിച്ച് 2022 സാമ്പത്തികവർഷം രണ്ടാം പാദത്തിൽ 11.1 ശതമാനം എന്നതോതിൽ രണ്ടക്ക വളർച്ചാനിരക്കും രേഖപ്പെടുത്തുകയുണ്ടായി. ഉത്പാദന, കാർഷിക മേഖലകളിലും മുന്നേറ്റം മഹാമാരിയുടെ വരവിനു മുമ്പുതന്നെ സമ്പദ്വ്യവസ്ഥയിൽ നിക്ഷേപ ഡിമാന്റ് കുറവായിരുന്നു. നിക്ഷേപരംഗത്തെ വളർച്ചാനിരക്കു നിലനിർത്തുന്നതിന് ഉപഭോഗ ഡിമാന്റിന്റെ ശക്തമായ തിരിച്ചുവരവ് അനിവാര്യമാണ്. സർക്കാരിന്റെ അന്തിമ ഉപഭോഗ ചിലവുകളുടെ (ജിഎഫ്സിഇ)കണക്കുകളിൽ 8.7 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയിട്ടുള്ളത്. അനുകൂലമായ അടിസ്ഥാന ഫലങ്ങളുടെ പിന്തുണയാണ് പ്രധാനമായും ഈവളർച്ചക്കു കാരണം. 2021 സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ജിഎഫ്സിഇ 23.5 ശതമാനം സങ്കോചം രേഖപ്പെടുത്തിയിരുന്നു. 2022 സാമ്പത്തികവർഷം രണ്ടാംപാദത്തിൽ ചേർക്കപ്പെട്ട മൊത്തമൂല്യ (ജിവിഎ) കണക്കുകളിലും 8.5 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മുൻവർഷത്തെയപേക്ഷിച്ച് ഇതേകാലയളവിൽ കാർഷികരംഗവും 4.49 ശതമാനം വളർച്ചപ്രകടിപ്പിച്ചു. മുൻപാദത്തിലെ 4.52 ശതമാനത്തേക്കാൾ നേരിയകുറവുണ്ട്. ഉൽപന്ന നിർമ്മാണ മേഖലയിലെ വളർച്ച 2022 സാമ്പത്തിക വർഷം രണ്ടാംപാദത്തിൽ മുൻവർഷം ഇതേകാലയളവിലെ 1.5 ശതമാനത്തെയപേക്ഷിച്ച് 5.5 ശതമാനം വളർച്ചരേഖപ്പെടുത്തി. അടിസ്ഥാന ഫലങ്ങൾ അനുകൂലമെങ്കിലും ഈരംഗത്തെ പ്രകടനം ആകർഷകം തന്നെയായിരുന്നു. കോവിഡിനുമുമ്പുള്ള 2020 സാമ്പത്തിക വർഷം രണ്ടാംപാദത്തിൽ ഈ മേഖല 3 ശതമാനം സങ്കോചിക്കുകയുണ്ടായി. വിലക്കയറ്റ ഭീഷണി ഇന്ത്യൻ സമ്പദ്വ്യവസ്ഥ സാവധാനം വളർച്ചാ പാതയിലേക്കു കുതിക്കുകയാണ്. എങ്കിലും ഈകുതിപ്പിന്റെ വേഗംകുറയ്ക്കാവുന്ന ചില ഘടകങ്ങൾ കാണാതിരുന്നുകൂട. ഒന്നാമതായി വർധിക്കുന്ന വിലക്കയറ്റ നിരക്കിന് ഈ വളർച്ചാ മാർഗത്തിൽ തടസംസൃഷ്ടിക്കാൻ കഴിയും. പെട്രോൾ, ഡീസൽ വിലകളുടെ എക്സൈസ് നികുതി അൽപം കുറച്ചത് ഗുണകരമെങ്കിലും വിലക്കയറ്റ ഭീഷണി ഇനിയും അകന്നിട്ടില്ല. വളരുന്ന വില നിരക്കുകൾ ഉണ്ടാക്കുന്ന സമ്മർദ്ദം പണനയം കർശനമാക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചേക്കും. ആഗോളവും അഭ്യന്തരവുമായ ഘടകങ്ങൾ വിലകൾ വർധിക്കാനിടയാക്കുന്നുണ്ട്. രണ്ടാമതായി, കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയും സാമ്പത്തിക വീണ്ടെടുപ്പിന്റെ കാര്യത്തിൽ അതുസൃഷ്ടിച്ചേക്കാവുന്ന പ്രശ്നങ്ങളും ഇനിയും വ്യക്തമല്ല. വളർച്ചയുടെ പാതയിൽ നിലനിൽക്കാൻ സമ്പദ്വ്യവസ്ഥയ്ക്ക് ഇനിയും പിന്തുണ ആവശ്യമുണ്ട്. അവ പിൻവലിക്കുന്ന കാര്യം ആലോചിക്കാറായിട്ടില്ല. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/3Ggo226
via IFTTT

നേട്ടംനിലനിർത്താനായില്ല: സെൻസെക്‌സിലെ നഷ്ടം 765 പോയന്റ്, നിഫ്റ്റി 17,200നുതാഴെ|Market Closing

മുംബൈ: രണ്ടുദിവസത്തെ നേട്ടത്തിനുശേഷം സൂചികകൾ വീണ്ടും കനത്ത തകർച്ചനേരിട്ടു. റിലയൻസ് ഇൻഡസ്ട്രീസിന്റെയും ബാങ്ക്, എഫ്എംസിജി ഓഹരികളുടെയും ഇടിവാണ് സൂചികകളെ ബാധിച്ചത്. രാവിലത്തെ വ്യാപാരത്തിനിടെ 300 പോയന്റോളം സെൻസെക്സ് നേട്ടമുണ്ടാക്കിയെങ്കിലും കനത്ത വില്പന സമ്മർദമാണ് പിന്നീട് വിപണി നേരിട്ടത്. സെൻസെക്സ് 764.83 പോയന്റ് താഴ്ന്ന് 57,696.46ലും നിഫ്റ്റി 205 പോയന്റ് നഷ്ടത്തിൽ 17,196.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പവർഗ്രിഡ് കോർപ്, റിലയൻസ് ഇൻഡസ്ട്രീസ്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. യുപിഎൽ, ബിപിസിഎൽ, ഒഎൻജിസി, ഐഒസി, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ക്യാപിറ്റൽ ഗുഡ്സ് ഒഴികെയുള്ള സെക്ടറുകൾ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. Sensex slumps 765pts, Nifty ends below 17,200.

from money rss https://bit.ly/3xPMep4
via IFTTT

സ്റ്റാർ ഹെൽത്ത് ഐപിഒ: ആവശ്യത്തിന് നിക്ഷേപകരെ കിട്ടിയില്ല, സമാഹരിക്കാനുദ്ദേശിച്ച തുകകുറച്ചു

രാജ്യത്തെ ഐപിഒ വിപണിയിൽ നിക്ഷേപക താൽപര്യം കുറയുകയാണോ? പേടിഎമ്മിന്റെ ലിസ്റ്റിങിനെതുടർന്ന് വിപണിയിലെത്തിയ സ്റ്റാർ ഹെൽത്ത് ഐപിഒക്ക് ആവശ്യത്തിന് നിക്ഷേപകരെ ലഭിച്ചില്ല. വിപണിയിൽ ലിസ്റ്റ്ചെയ്ത് രണ്ടുദിവത്തിനുള്ളിൽ പേടിഎമ്മിന്റെ ഓഹരി വില 40ശതമാനത്തോളം താഴ്ന്നിരുന്നു. 18,000 കോടിയോളം രൂപയാണ് പേടിഎം സമാഹരിച്ചതെങ്കിൽ 7,249 കോടി രൂപയെന്ന ലക്ഷ്യമായിരുന്നു സ്റ്റാർ ഹെൽത്തിനുണ്ടായിരുന്നത്. ഓഫർ ഫോർ സെയിൽവഴിയുള്ള ഓഹരി വില്പനയുടെ ഒരുഭാഗം ഇതേതുടർന്ന് സ്റ്റാർ ഹെൽത്തിന് കുറയ്ക്കേണ്ടിവന്നു. വില്പനക്കുവെച്ച ഓഹരികൾ മുഴുവനും വാങ്ങാനുള്ള അപേക്ഷകൾ ലഭിക്കാതിരുന്നതാണ് സ്റ്റാർ ഹെൽത്തിന് തിരിച്ചടിയായത്. സമയംനീട്ടിയിട്ടും 79ശതമാനം ഓഹരികൾക്കുമാത്രമാണ് അപേക്ഷ ലഭിച്ചത്. റീട്ടെയിൽ, ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപകരുടെ ഭാഗം പൂർണമായും സബ്സ്ക്രൈബ് ചെയ്തെങ്കിലും അതിസമ്പന്നർക്ക് നീക്കിവെച്ചിട്ടുള്ള ഓഹരികൾക്കാണ് ആവശ്യത്തിന് അപേക്ഷകൾ ലഭിക്കാതിരുന്നത്. 750 കോടി (10 കോടി ഡോളർ) രൂപമൂല്യമുള്ള ഓഹരികൾക്കുള്ള അപേക്ഷകളുടെ കുറവാണുണ്ടായത്. ഇതേതുടർന്ന് ഓഫർ ഫോർ സെയിൽ വഴിയുള്ള ഓഹരി വില്പനയുടെ ഭാഗം കമ്പനിക്ക് കുറയ്ക്കേണ്ടിവന്നു. 7,249 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഐപിഒയുമായെത്തിയത്. 2000 കോടി രൂപയുടെ പുതിയ ഓഹരികളും 5249 കോടി രൂപയുടെ ഓഫർ ഫോർ സെയി(നിലവിലുള്ള ഓഹരി ഉടമകൾ വിറ്റൊഴിയുന്നത്)ലുമാണ് ഉദ്ദേശിച്ചിരുന്നത്. ഓഹരിയൊന്നിന് 870-900 നിലവാരത്തിലാണ് വില നിശ്ചിയിച്ചിരുന്നത്.

from money rss https://bit.ly/3dgsYI3
via IFTTT

Thursday, 2 December 2021

ക്രിപ്‌റ്റോ നിരോധിച്ചേക്കില്ല; ആസ്തിയായി പരിഗണിച്ച് സെബിക്കുകീഴിൽ കൊണ്ടുവന്നേക്കും

ക്രിപ്റ്റോകറൻസി നിരോധിക്കുന്നതിനുപകരം ആസ്തിയായി പരിഗണിച്ച് സെബിയുടെ നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവന്നേക്കും. നിർദിഷ്ട നിയമപ്രകാരം ക്രിപ്റ്റോകറൻസിയെ ക്രിപ്റ്റോ-അസറ്റ്(ആസ്തി)ആയിപുനർനാമകരണംചെയ്ത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ പരിധിയിൽ ഉൾപ്പെടുത്താനാണ് സാധ്യത. ക്രിപ്റ്റോ എക്സ്ചേഞ്ചുകളെല്ലാം ഇതോടെ സെബിയുടെ നിയന്ത്രണത്തിൽവരും. സെബി രജിസ്ട്രേഡ് പ്ലാറ്റ്ഫോമിലൂടെയും എക്സ്ചേഞ്ചുകളിലൂടെയുമാകും ഇടപാട് സാധ്യമാകുക. നിയന്ത്രണങ്ങൾ ലംഘിച്ചാൽ 20 കോടി രൂപവരെ പിഴയും തടവും നേരിടേണ്ടിവന്നേക്കാം. നിലവിൽ ക്രിപ്റ്റോ ഇടപാട് നടത്തുന്ന എക്സ്ചേഞ്ചുകൾക്ക് സെബിയിൽ രജിസ്റ്റർ ചെയ്യാൻ നിശ്ചിത സമയം അനുവദിക്കും. സെബിയുടെ നിയന്ത്രണംവരുന്നതോടെ ഇടപാടുകൾ സുതാര്യമാകുകയും ദിനംപ്രതിയെന്നോണം പുതിയതായി വരുന്ന ക്രിപ്റ്റോ പ്ലാറ്റ്ഫോമുകൾക്ക് തടയിടനുമാകും. നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ആഗോളതലത്തിലുള്ള കെവൈസി മാനദണ്ഡങ്ങൾ, നിക്ഷേപക സംരക്ഷണ സംവിധാനം, നികുതിവ്യവസ്ഥകൾ തുടങ്ങിയവ രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യുകയെന്നത് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ക്രിപ്റ്റോക്ക് നിയന്ത്രണമേർപ്പെടുത്താൻ ആഗോളതലത്തിൽപ്പോലും റെഗുലേറ്ററി സംവിധാനമില്ല. എല്ലാ ഇടപാടുകളും എക്സ്ചേഞ്ചുകളിലൂടെമാത്രമാണ്. അതുകൊണ്ടുതന്നെ എല്ലാ ഇടപാടുകളും ഓരോ വാലറ്റും സൂക്ഷിക്കാൻ കേന്ദ്രീകൃത ഡീമാറ്റ് സംവിധാനം ഒരിക്കേണ്ടിവന്നേക്കാം. കള്ളപ്പണംവെളുപ്പിക്കൽ തടയുന്നതിന് പിഎംഎൽഎ നിയമത്തിലെ വ്യവസ്ഥകളും ബാധകമാക്കേണ്ടിവരും. ക്രിപ്റ്റോയെ ആസ്തിയായി പരിഗണിക്കുന്നതോടൊപ്പം റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസിയുമായി സാമ്യമില്ലെന്ന് ഉറപ്പാക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ആർബിഐയുടെ ഡിജിറ്റൽ കറൻസി ബില്ലുമായും ബന്ധമുണ്ടാവില്ല. ഇപ്പോൾ നടക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ മൂന്നാംആഴ്ച പുതുക്കിയ ബില്ല് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

from money rss https://bit.ly/3xRRcC4
via IFTTT

ക്രഡിറ്റ് കാർഡുവഴിയുള്ള ചെലവഴിക്കൽ ഒക്ടോബറില്‍ ഒരു ലക്ഷം കോടി കടന്നു

ഉത്സവസീസണിന്റെ ആവേശത്തിൽ ഉപഭോക്താക്കളിലെ ചെലവിടൽ ശീലത്തിൽ വൻവർധന. ഇതാദ്യമായി ഒക്ടോബർ മാസത്തിൽ ക്രഡിറ്റ് കാർഡുവഴിയുള്ള ചെലവഴിക്കൽ ഒരു ലക്ഷം കോടി രൂപ കടന്നു. ക്രഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ചെലവിടൽ പരിശോധിച്ചാൽ കഴിഞ്ഞമാസത്തെ അപേക്ഷിച്ച് 25ശതമാനമാണ് വർധന. വർഷിക വർധന വിലയിരുത്തുകയാണെങ്കിൽ 56ശതമാവും. ആർബിഐയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. സെപ്റ്റംബറിലാണ് ഇതിനുമുമ്പുള്ള ഏറ്റവുംകൂടിയ തുക രേഖപ്പെടുത്തിയത്. 80,477.18 കോടി രൂപ. ഓഗസ്റ്റിലാകട്ടെ 77,981 രൂപയുമായിരുന്നു ഇത്. കോവിഡിനുമുമ്പ് 2020 ജനുവരിയിലും ഫെബ്രുവരിയിലും യഥാക്രമം 67,402.25 കോടിയും 62,902.93 കോടിയുമായിരുന്നു ക്രഡിറ്റ് കാർഡുവഴി ചെലവഴിച്ചത്. ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ഈകാലയളവിൽ ഇരട്ടിയിലേറെ വർധനവുണ്ടായിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്കാണ് ഏറ്റവുംകൂടുതൽ കാർഡുകൾ വിതരണംചെയ്തിട്ടുള്ളത്. ഒക്ടോബറിൽമാത്രം 2,58,285 ക്രഡിറ്റ്കാർഡുകളാണ് വിതരണം ചെയ്തത്. Credit card spend crosses Rs 1 trillion first time in a month.

from money rss https://bit.ly/3DnYZse
via IFTTT

മൂന്നാംദിവസവും നേട്ടം: നിഫ്റ്റി 17,450 മുകളില്‍|Market Opening

മുംബൈ: മൂന്നാമത്തെ ദിവസവും വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. സെൻസെക്സ് 206 പോയന്റ് നേട്ടത്തിൽ 58,667ലും നിഫ്റ്റി 59 പോയന്റ് ഉയർന്ന് 17,461ലുമാണ് വ്യാപാരം ആരംഭിച്ചത്. രാജ്യത്തെ ജിഡിപി നിരക്കുകളിലെ മുന്നേറ്റവും ജിഎസ്ടി വരുമാനത്തിലെ വർധനവും സമ്പദ്ഘടന മുന്നേറ്റത്തിന്റെ പാതയിലാണെന്നതിന് തെളിവായത് നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി. എൽആൻഡ്ടി, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. നെസ് ലെ, ഹിൻഡാൽകോ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.34ശതമാനവും 0.5ശതമാനവും നേട്ടത്തിലാണ്. സെക്ടറൽ സൂചികകളിൽ നിഫ്റ്റി എഫ്എംസിജി, ഫാർമ എന്നിവ സമ്മർദത്തിലാണ്. ക്യാപിറ്റൽ ഗുഡ്സ്, പവർ സൂചികകൾ ഒരുശതമാനം ഉയർന്നു.

from money rss https://bit.ly/3Ernuq0
via IFTTT

സെൻസെക്‌സിൽ 776 പോയന്റിന്റെ കുതിപ്പ്: നിഫ്റ്റി 17,400ന് മുകളിൽ |Market Closing

മുംബൈ: ഡിസംബറിലെ രണ്ടാമത്തെ ദിവസവും ദലാൾ സ്ട്രീറ്റിൽ കരടികൾ പിടിമുറുക്കി. ദിനവ്യാപാരത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് വിപണി ക്ലോസ് ചെയ്തത്. ഐടി, ധനകാര്യ ഓഹരികളിലെ മുന്നേറ്റമാണ് വിപണി നേട്ടമാക്കിയത്. സെൻസെക്സ് 776.50 പോയന്റ് ഉയർന്ന് 58,461.29ലും നിഫ്റ്റി 234.80 പോയന്റ് നേട്ടത്തിൽ 17,401.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി നാലുശതമാനം ഉയർന്ന് 2,810 നിലവാരത്തിലെത്തി. പവർഗ്രിഡ് കോർപ്, സൺ ഫാർമ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളും നേട്ടത്തിൽമുന്നിലെത്തി. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. ഒമിക്രോൺ ഭീതി ആഗോള വിപണികളെ ബാധിച്ചപ്പോഴാണ് ആഭ്യന്തര സൂചികകൾ മികച്ചനേട്ടമുണ്ടാക്കിയത്. ഐടി, മെറ്റൽ, റിയാൽറ്റി, ഓട്ടോ, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ് ഉൾപ്പടെ എല്ലാ സൂചികകളും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. Sensex gains 776 points, Nifty around 17,400.

from money rss https://bit.ly/3rtNrBn
via IFTTT

കല്യാൺ സിൽക്സിന്റെ ത്രീ ഇൻ വൺ കോംബോ ഓഫർ

തൃശ്ശൂർ: കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലും ബെംഗളൂരു, യു.എ.ഇ., മസ്കത്ത് ഷോറൂമുകളിലും ത്രീ ഇൻ വൺ കോംബോ ഓഫറിന് തിരിതെളിഞ്ഞു. ഓരോ ഷോപ്പിങ്ങിലൂടെയും മൂന്ന് ഇരട്ടി ലാഭം നേടുവാനുള്ള അവസരമാണ് കോംബോ ഓഫറിലൂടെ കല്യാൺ സിൽക്സ് ലഭ്യമാക്കുന്നത്. സാരി, ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ, ടീൻ വെയർ തുടങ്ങി എല്ലാ വിഭാഗങ്ങളിലും കോംബോ ഓഫറിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. കല്യാൺ സിൽക്സിന്റെ സ്വന്തം തറികളും പ്രൊഡക്ഷൻ യൂണിറ്റുകളും ഡിസൈൻ സെന്റുകളുമാണ് ഇത്തരമൊരു ബൃഹത്തായ കോംബോ ഓഫർ സാധ്യമാക്കിയതെന്ന് കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. കോംബോ ഉത്സവത്തിന്റെ ഭാഗമായി ന്യൂ ഇയർ - ക്രിസ്മസ് സീസണിൽ പ്രത്യേകം രൂപകല്പനചെയ്ത കളക്ഷനുകളും കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ എത്തിയിട്ടുണ്ട്. 2022-നായി കല്യാൺ സിൽക്സ് ഒരുക്കുന്ന വസ്ത്രങ്ങൾ മെൻസ് വെയർ, ലേഡീസ് വെയർ, കിഡ്സ് വെയർ എന്നീ വിഭാഗങ്ങളിൽ ഇടം നേടും. കോംബോ ഓഫർ ഇല്ലാതെയും കല്യാൺ സിൽക്സിന്റെ ഏറ്റവും പുതിയ ശ്രേണികൾ ഷോറൂമുകളിൽ ലഭ്യമാണ്.

from money rss https://bit.ly/3DfPJq6
via IFTTT

ഭാരത് ബോണ്ട് ഇടിഎഫിൽ ഡിസംബർ മൂന്നുമുതൽ നിക്ഷേപിക്കാം: വിശദാംശങ്ങൾ അറിയാം

മൂന്നാംഘട്ടമായി പുറത്തിറക്കുന്ന ഭാരത് ബോണ്ട് ഇടിഎഫിൽ ഡിസംബർ മൂന്നുമുതൽ ഒമ്പതുവരെ നിക്ഷേപിക്കാം. പൊതുമേഖല സ്ഥാപനങ്ങളുടെ ഉയർന്ന റേറ്റിങ്(ട്രിപ്പിൾ എ)ഉള്ള കടപ്പത്രങ്ങളിലാണ് ഇടിഎഫ് നിക്ഷേപം നടത്തുക. 1000 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്. അപേക്ഷകൾക്കനുസരിച്ച് തുകവർധിപ്പിച്ചേക്കാം. 2021 ഒക്ടോബർ 31പ്രകാരം 36,359 കോടി രൂപയാണ് ഭാരത് ബോണ്ട് ഇടിഎഫിന്റെ മൊത്തം ആസ്തി. ഡെറ്റ് ഉപകരണങ്ങളിൽ നിക്ഷേപിക്കുന്ന ഫിക്സ്ഡ് മെച്യൂരിറ്റി പ്ലാനാണിത്. 2031 ഏപ്രിൽ 15നാണ് കാലാവധിയെത്തുക. എൻഎസ്ഇയിലാകും ബോണ്ട് ലിസറ്റ്ചെയ്യുക. 2031വരെ കാലാവധിയുണ്ടെങ്കിലും എക്സ്ചേഞ്ചുവഴി എപ്പോൾവേണമെങ്കിലും നിക്ഷേപം പിൻവലിക്കാൻ കഴിയും. ചെലവ് ഫണ്ട് കൈകാര്യംചെയ്യുന്നതിന് ചെറിയതുകയാണ് ചെലവിനത്തിൽ ഈടാക്കുക. അതായത് പ്രതിവർഷം 0.0005ശതമാനംമാത്രം. രണ്ടുലക്ഷം രൂപയുടെ നിക്ഷേപത്തന്മേൽ ചെലവിനത്തിൽവരുന്ന പരമാവധി ബാധ്യത ഒരു രൂപമാത്രമാണ്. സർക്കാരിനുവേണ്ടി ഈഡെൽവെയ്സ് മ്യൂച്വൽ ഫണ്ടാണ് ബോണ്ട് കൈകാര്യംചെയ്യുക. ആദായം കാലാവധി പൂർത്തിയാകുമ്പോൾ നികുതികിഴിച്ച് 6.87ശതമാനമാകും ആദായം ലഭിക്കുക. ബാങ്ക് നിക്ഷേപത്തെ അപേക്ഷിച്ച് ആകർഷകമാണ് ആദായം. 1000 രൂപയാണ് മിനിമം നിക്ഷേപം. നെറ്റ് ബാങ്കിങ്, യുപിഐ തുടങ്ങിയവ വഴി ഓൺലൈനായി നിക്ഷേപം നടത്താൻ അവസരമുണ്ട്. ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപറേഷൻ, പവർ ഫിനാൻസ് കോർപറേഷൻ, പവർഗ്രിഡ് കോർപറേഷൻ, എൻടിപിസി, നബാർഡ്, എക്സ്പോർട്ട് ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ, എൻഎച്ച്പിസി, ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളിലാണ് ഇടിഎഫ് നിക്ഷേപം നടത്തുക.

from money rss https://bit.ly/3oeoVSQ
via IFTTT

Wednesday, 1 December 2021

ചുരുങ്ങിയ നിക്ഷേപം 1000 രൂപ: 15 ലക്ഷംരൂപയിലേറെ നേടാം

ജനകീയമായ നിരവധി നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസുകൾ വാഗ്ദാനംചെയ്യുന്നുണ്ട്. വിപണിയുടെ നഷ്ടസാധ്യതകളൊന്നുമില്ലാതെ സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപ പദ്ധതികളാണ് സ്മോൾ സേവിങ്സ് സ്കീമുകൾ. ബാങ്ക് നിക്ഷേപത്തേക്കാളും താരതമ്യേന ഉയർന്ന പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് നൽകുന്നത്. സ്ഥിര നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാൻ താൽപര്യപ്പെടുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമാണ് ഈ പദ്ധതികൾ. അഞ്ചുവർഷംകൊണ്ട് 15.55 ലക്ഷം രൂപയിലേറെ സമ്പാദിക്കാൻ ലഘു സമ്പാദ്യ പദ്ധതികൾവഴികഴിയും. ജോലിയിൽനിന്ന് വിരമിച്ച നിക്ഷേപകർക്കിടയിൽ ജനകീയമായ പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം. സുരക്ഷിതമാണെന്നുമാത്രമല്ല, ഉയർന്ന പലിശയാണ് പദ്ധതി വാഗ്ദാനംചെയ്യുന്നത്. പലിശ സീനിയർ സിറ്റിസൺസ് സ്കീമിന് 7.4ശതമാനം പലിശയാണ് നൽകുന്നത്. മൂന്നുമാസത്തിലൊരിക്കലാണ് പലിശ നിരക്ക് പരിഷ്കരിക്കുന്നത്. 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്നുമാസംകൂടമ്പോൾ 27,750 രൂപവീതം പലിശലഭിക്കും. ഇതുപ്രകാരം അഞ്ചുവർഷകാലാവധിയെത്തുമ്പോൾ പലിശയിനത്തിൽമാത്രം 5.55 ലക്ഷം രൂപയാകും ലഭിക്കുക. പരമാവധി 15 ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ കഴിയുക. പങ്കാളിയുടെ പേരിലും 15 ലക്ഷംകൂടി നിക്ഷേപിക്കാൻ അനുവദിക്കും. പലിശനിരക്കിലെ വ്യതിയാനം നിക്ഷേപ കാലാവധി അഞ്ചുവർഷമാണ് കാലാവധിയെങ്കിലും മൂന്നുവർഷംകൂടി നീട്ടാൻ കഴിയും. പദ്ധതിയിലെ നിക്ഷേപത്തിന് 80സി പ്രകാരം ആദായനികുതിയിളവ് ലഭിക്കും. അടുത്തുള്ള പോസ്റ്റോഫീസിൽപോയി ഫോം പൂരിപ്പിച്ച് രേഖകൾ സഹിതംനൽകി അക്കൗണ്ട് തുടങ്ങാം. പോസ്റ്റോഫീസിനക്കൂടാതെ തിരഞ്ഞെടുത്ത ബാങ്കുകൾവഴിയും അക്കൗണ്ട് ആരംഭിക്കാം. ആർക്കൊക്കെചേരാം? 60വയസ് പൂർത്തിയായ ഇന്ത്യൻ പൗരനായിരിക്കണം. വിആർഎസ് എടുത്തവരാണെങ്കിൽ 55 വയസ്സായാൽമതി. 50വയസ്സിന് താഴെയുള്ള വിമുക്തഭടന്മാർക്കും പദ്ധതിയുടെ ഭാഗമാകാം.

from money rss https://bit.ly/3xJ6Srb
via IFTTT

പെട്രോൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്താനാകില്ലെന്ന് ജി.എസ്.ടി. കൗൺസിൽ

കൊച്ചി: പെട്രോളും ഡീസലും ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ജി.എസ്.ടി. കൗൺസിൽ നൽകിയ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കോവിഡ് കാലത്ത് പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് അറിയിച്ചത്. തിരുവനന്തപുരത്തെ കേരള പ്രദേശ് ഗാന്ധി ദർശൻവേദി നൽകിയ ഹർജിയിലാണ് വിശദീകരണം. ഇതിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തിയത്. പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുന്ന വിഷയം ജി.എസ്.ടി.കൗൺസിൽ പരിഗണിച്ചിരുന്നുവെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. വിശദമായ ചർച്ച ആവശ്യമാണെന്നും അതിനാൽ മഹാമാരിയുടെ കാലത്ത് പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നുമാണ് അറിയിച്ചത്. ഇതാണ് ഹൈക്കോടതിയുടെ അതൃപ്തിക്ക് കാരണമായത്. Content Highlights : Petrol cannot be included in GST says GST Council

from money rss https://bit.ly/31jk9KL
via IFTTT

സെന്‍സെക്‌സില്‍ 244 പോയന്റ് നേട്ടം: നിഫ്റ്റി 17,250നരികെ |Market Opening

മുംബൈ: സൂചികകളിൽ രണ്ടാമത്തെ ദിവസവും നേട്ടത്തോടെ തുടക്കം. സെൻസെക്സ് 244 പോയന്റ് ഉയർന്ന് 57,929ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തിൽ 17,243ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ടൈറ്റാൻ, പവർഗ്രിഡ്, ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഭാരതി എയർടെൽ, മാരുതി സുസുകി, ബജാജ് ഓട്ടോ, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസിൻഡ് ബാങ്ക്, ഇൻഫോസിസ്, എൻടിപിസി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടിസി, ബജാജ് ഫിൻസർവ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്. അതേസമയം, നിഫ്റ്റി മെറ്റൽ, ബാങ്ക് സൂചികകൾ സമ്മർദത്തിലാണ്. നിഫ്റ്റി ഓട്ടോ, ഫാർമ സൂചികകളിൽ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3Ej8vhu
via IFTTT

ഡിസംബറിന്റെ നേട്ടം: സെൻസെക്‌സ് 620 പോയന്റ് ഉയർന്നു, നിഫ്റ്റി 17,150ന് മുകളിലെത്തി

മുംബൈ: ഡിസംബറിലെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ മുന്നേറ്റം. ഐടി, ഓട്ടോ, ധനകാര്യം തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 17,150ന് മുകളിലെത്തി. നടപ്പ് സാമ്പത്തികവർഷം രണ്ടാം പാദത്തിലെ ആഭ്യന്തര മൊത്തം ഉത്പാദനം 8.4ശതമാനമായി വർധിച്ചതാണ് നിക്ഷേപകരുടെ ആത്മവിശ്വാസമുയർത്തിയത്. കോവിഡിന്റെ രണ്ടാംതരംഗത്തെ അതിജീവിച്ച് സമ്പദ്ഘടന കുതിപ്പിന്റെ പാതയിലായത് വിപണി നേട്ടമാക്കി. ജിഎസ്ടി വരുമാനത്തിലെ കുതിപ്പും അതിന് തെളിവായി. ഒമിക്രോൺ ഭീതി നിലനിൽക്കുന്നുണ്ടെങ്കിലും ആഗോള വിപണികളും മികച്ചനേട്ടത്തിലായിരുന്നു. 619.92 പോയന്റാണ് സെൻസെക്സിലെ നേട്ടം. 57,684.79ലാണ് സൂചിക ക്ലോസ്ചെയ്തത്. നിഫ്റ്റി 183.70 പോയന്റ് ഉയർന്ന് 17,166.90ലുമെത്തി. ഇൻഡസിൻഡ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, അദാനി പോർട്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ ക്ലോസ്ചെയ്തത്. സിപ്ല, ഡിവീസ് ലാബ്, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഫാർമ ഒഴികെയുള്ള ഓഹരികൾ നേട്ടത്തിലായിരുന്നു. മെറ്റൽ സൂചിക രണ്ടുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ് ക്യാപ് ഒരുശതമാനവും സ്മോൾക്യാപ് 0.27ശതമാവും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. Sensex gains 620 pts, Nifty ends above 17,150.

from money rss https://bit.ly/31lrkSz
via IFTTT

ജി.എസ്.ടി വരുമാനത്തിൽ കുതിപ്പ്: നവംബറിൽ 1.30ലക്ഷംകോടിയായി

ഏപ്രിൽ രേഖപ്പെടുത്തിയ റെക്കോഡ് വരുമാനത്തിനുശേഷം നവംബറിൽ ജിഎസ്ടിയിനത്തിൽ സർക്കാരിനുലഭിച്ചത് 1,31,526 കോടി രൂപ. ഏപ്രിലിൽ 1,39,708 കോടിയായിരുന്നു വരുമാനം. ഇതോടെ രണ്ടാമത്തെ മാസമാണ് ജിഎസ്ടി കളക് ഷൻ 1.30 ലക്ഷംകോടി കവിയുന്നത്. കേന്ദ്ര ജിഎസ്ടിയിനത്തിൽ 23,978 കോടിയും സ്റ്റേറ്റ് ജിഎസ്ടിയിനത്തിൽ 31,127 കോടിയും സംയോജിതജിഎസ്ടിയായി 66,815 കോടി രൂപയുമാണ് നവംബറിൽ ലഭിച്ചത്. കഴിഞ്ഞ നവംബറിലെ വരുമാനത്തെ അപേക്ഷിച്ച് 25ശതമാനം വർധനവാണ് ഇത്തവണയുണ്ടായത്. 2019-20നെ അപേക്ഷിച്ച് 27ശതമാനവും. നവംബറിൽ ഇറക്കുമതിയിൽനിന്നുള്ള വരുമാനം 43ശതമാനം കൂടുതലാണ്. ആഭ്യന്തര ഇടപാടുകളിൽനിന്നുള്ള വരുമാനത്തിലാകട്ടെ വർധന 20ശതമാനവുമാണ്. ജിഎസ്ടി നടപ്പാക്കിയശേഷം ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക് ഷനാണ് നവംബറിലേത്. സമ്പദ് വ്യവസ്ഥയുടെ തരിച്ചുവരവിന്റെ ശക്തമായ തെളിവാണ് ജിഎസ്ടി വരുമാനത്തിലെ വർധനവെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. നടപ്പാക്കിയ പരിഷ്കാരങ്ങളുടെയും നയങ്ങളുടെയും ഭരണപരമായ നടപടികളുടെയും ഫലമാണ് ജിഎസ്ടി വരുമാനത്തിൽ വർധനവുണ്ടായതെന്നും മന്ത്രാലയം പറയുന്നു. ജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 17,000 കോടി അനുവദിക്കുകയുംചെയ്തു. GST collection hits the second-highest level of Rs 1.3 lakh crore in November.

from money rss https://bit.ly/3xFubBY
via IFTTT

Tuesday, 30 November 2021

പിന്നിട്ടത് 2020 മാർച്ചിനുശേഷമുള്ള തകർച്ചയുടെ നവംബർ: വിപണിയിലെ മുന്നേറ്റംനിലനിൽക്കുമോ?

കോവിഡ് ലോകമാകെ വ്യാപിച്ച 2020 മാർച്ചിനുശേഷമുള്ള മോശം പ്രതിമാസ പ്രകടനമാണ് വിപണിയിൽ നവംബറിലുണ്ടായത്. നാലുശതമാനമാണ് കഴിഞ്ഞമാസം സൂചികകൾക്ക് നഷ്ടമായത്. ഡെൽറ്റയേക്കാൾ വ്യാപനശേഷയുണ്ടെന്ന് കരുതുന്ന ഒമിക്രോണിന്റെ വരവാണ് വിപണിയെ ബാധിച്ചത്. വിവിധരാജ്യങ്ങളിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന ആശങ്ക വിപണിയെ ഭീതിയിലാഴ്ത്തി. 2020 മാർച്ചിലെ തകർച്ചക്കുശേഷം സെൻസെക്സും നിഫ്റ്റിയും നേരിടുന്ന അഞ്ചാമത്തെ തിരുത്തലായിരുന്നു നവംബറിലേത്. ഒമിക്രോണിന്റെ ഭീഷണി നിലനിൽക്കെതന്നെ ബുധനാഴ്ചയിലെ വ്യാപാരത്തിൽ സൂചികകൾ തിരിച്ചുവരവ് പ്രഖ്യാപിച്ചു. എങ്കിലും ആഗോളതലത്തിലുയരുന്ന ഭീഷണികൾ ഭാവിയിൽ സമ്മിശ്രപതികരണമാകും വിപണിയിൽ ഉണ്ടാക്കിയേക്കുക. ഉത്തേജനനടപടികൾ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന പ്രഖ്യാപനവും പ്രതീക്ഷിച്ചതിലുംനേരത്തെ നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലും യുഎസ് വിപണികളെ സമ്മർദത്തിലാക്കിയിട്ടുണ്ട്. ഒമിക്രോൺ ഭയപ്പെടുന്നതുപോലെ അപകടകാരിയല്ലെന്ന് തെളിഞ്ഞാൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളോടൊപ്പം ചെറുകിടക്കാരും വിപണിയിൽ ശക്തമായിതന്നെ തിരിച്ചുവരും. മികച്ച ഓഹരികളിൽ പലതിന്റെയും വില ആകർഷകമായതിനാൽ അതിന് സാധ്യതയുമേറെയാണ്. വിപണിയെ സ്വാധീനിച്ചേക്കാവുന്നു ഘടകങ്ങൾ ഉത്തേജനപാക്കേജിൽനിന്നുള്ള പന്മാറ്റം ഉത്തേജന പദ്ധതിയുടെ ഭാഗമായി തുടങ്ങിവെച്ച ബോണ്ട് വാങ്ങൽ പദ്ധതി ഡിസംബറോടെ ഘട്ടംഘട്ടമായി നിർത്തുമെന്ന് യുഎസ് ഫെഡറർ റിസർവ് നേരത്തെ വ്യക്തമാക്കിയതാണ്. അതിന് അനുകൂല നിലപാടാണ് ഫെഡ് റിസർവ് മേധാവി കഴിഞ്ഞദിവസമെടുത്തത്. പണപ്പെരുപ്പ നിരക്കുകളിലെ വർധനവും പലിശ നിരക്കുവർധനക്കുള്ള സാധ്യതകൂട്ടി. ആദായംകൂടി; ഡോളർ കരുത്തുനേടി ഉത്തേജനനടപടികൾ സംബന്ധിച്ച് യുഎസ് ഫെഡറൽ റിസർവ് മേധാവിയായ ജെറോം പവലിന്റെ നിലപാട് പുറത്തുവന്നതിനുശേഷം യുഎസിലെ ട്രഷറി ആദായത്തിൽ വർധനവുണ്ടായി. പത്തുവർഷത്തെ ആദായം 1.50ശതമാനത്തോളമായി. പ്രമുഖ കറൻസികളുമായുള്ള വിനിമയത്തിൽ ഡോളർ കരുത്തനേടുകയുംചെയ്തു. ഒമിക്രോൺ ആഘാതം ആഗോള സമ്പദ്ഘടന കോവിഡിന്റെ ആഘാതത്തിൽനിന്ന് ഒരുവിധം പിടിച്ചുകയറുന്നതിനിടെയാണ് ഒമിക്രോൺ വകഭേദത്തിന്റെ വരവ്. ഉപഭോക്തൃ ആത്മവിശ്വാസത്തെ ദുർബലമാക്കാൻ ഇതിടയാക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കാതറിൻ മാൻ നിരീക്ഷിക്കുന്നു. മുന്നേറ്റം പ്രധാന സൂചികകളിൽ സെൻസെക്സും നിഫ്റ്റിയും ബുധനാഴ്ച തുടക്കത്തിൽന്നെ മികവുകാട്ടി. അതേസമയം, അത്രതന്നെ നേട്ടമുണ്ടാക്കാൻ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്കായില്ല. ശരാശരി ഒരുശതമാനമാണ് ഈ സൂചികകളിലെ നേട്ടം. നിരവധി ഓഹരികൾ ഇപ്പോഴും സമ്മർദത്തിലാണ്.

from money rss https://bit.ly/3FZOWeL
via IFTTT

സെൻസെക്‌സിൽ 660 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17,200നരികെ | Stock Market Opening

മുംബൈ: പുതിയ മാസത്തിന്റെ തുടക്കത്തിൽ സൂചികകളിൽ മികച്ചനേട്ടത്തോടെ തുടക്കം. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി)8.4ശതമാനം രേഖപ്പെടുത്തിയാണ് വിപണിയിൽ ഉണർവുണ്ടാക്കിയത്. അതിവേഗ വളർച്ചയുള്ള രാജ്യങ്ങളിൽ ഇന്ത്യ മുൻനിരയിൽതന്നെയാണെന്നതിന് ജിഡിപി കണക്കുകൾ തെളിവായി. ഏഷ്യൻ വിപണികളിലെ നേട്ടവും സൂചികകളിൽ പ്രതിഫലിച്ചു. സെൻസെക്സ് 662 പോയന്റ് നേട്ടത്തിൽ 57,727ലും നിഫ്റ്റി 210 പോയന്റ് ഉയർന്ന് 17,193ലുമാണ് വ്യാപാരം നടക്കുന്നത്. ഇൻഡസിൻഡ് ബാങ്ക്, ഹിൻഡാൽകോ, ഐഷർ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.9ശതമാനവും 0.8ശതമാനവും ഉയർന്നു. നിഫ്റ്റി ഐടി, ബാങ്ക്, ഓട്ടോ, എഫ്എംസിജി തുടങ്ങി മിക്കാവാറും സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Sensex surges 650 pts, Nifty near 17,200.

from money rss https://bit.ly/3d4dgQ6
via IFTTT

ഒമിക്രോൺ ഭീതി ആഗോളതലത്തിൽ വിപണികളെ ബാധിച്ചു; നിഫ്റ്റി 17,000ന് താഴെയെത്തി| Market Closing

മുംബൈ: കോവിഡ് 19 വാക്സിനുകൾ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിൽ ഫലപ്രദമാകില്ലെന്ന യുഎസ് ഫാർമ കമ്പനിയായ മൊഡേണയുടെ നരീക്ഷണം ആഗോളതലത്തിൽ സൂചികകളെ ബാധിച്ചു. നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും 195.71 പോയന്റ് നഷ്ടത്തിൽ 57,064.87ലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 81.40 പോയന്റ് താഴ്ന്ന് 16,972.60ലുമെത്തി. ദിനവ്യാപാരത്തിലെ ഉയർന്നനിലാവാരമായ 17,325ൽനിന്ന് നിഫ്റ്റി 394 പോയന്റാണ് താഴെപ്പോയത്. ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, മാരുതി സുസുകി, ഭാരതി എയർടെൽ, ഇൻഡസിൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. പവർഗ്രിഡ്, ടൈറ്റാൻ, ബജാജ് ഫിൻസർവ്, സൺ ഫാർമ, ആക്സിസ് ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. പ്രധാന സൂചികകൾ നഷ്ടംനേരിട്ടപ്പോഴും തിരഞ്ഞെടുത്ത ഓഹരികളിൽ മുന്നേറ്റം പ്രകടമായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3ശതമാനവും സ്മോൾ ക്യാപ് സൂചിക 1.5ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇയിൽ 1772 ഓഹരികൾ മികവുകാട്ടിയപ്പോൾ 1,478 ഓഹരികളാണ് നഷ്ടംനേരിട്ടത്. മെറ്റൽ സൂചിക രണ്ടുശതമാനം താഴ്ന്നു. ബാങ്ക്, ഓട്ടോ, പവർ സൂചികകളും നഷ്ടംനേരിട്ടു. ഐടി, റിയാൽറ്റി, എഫ്എംസിജി ഓഹരികൾ നേട്ടമുണ്ടാക്കി. വിപണിയിൽ ലിസ്റ്റ്ചെയ്ത ഗോ ഫാഷൻ(ഇന്ത്യ)ഓഹരി ഇഷ്യുവിലയായ 690 രൂപയിൽനിന്ന് 81 ശതമാനം ഉയർന്ന് 1,249 രൂപവരെയെത്തി. 1,341-1,144 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/3xEW9O9
via IFTTT

മ്യൂച്വൽ ഫണ്ടുകളുടെ ആസ്തിയിൽ 31ശതമാനവും ഒരു കോടിക്കുമേൽ വാർഷിക വരുമാനമുള്ളവരുടെ

രാജ്യത്തെ മ്യൂച്വൽ ഫണ്ടുകൾ മൊത്തം കൈകാര്യംചെയ്യുന്ന ആസ്തിയിൽ 31ശതമാനവും ഒരുകോടി രൂപക്കുമുകളിൽ വാർഷിക വരുമാനമുള്ളവരുടേത്. അഞ്ച് ലക്ഷത്തിൽതാഴെ വാർഷിക വരുമാനമുള്ള നിക്ഷേപകരുടെ ആസ്തി 29ശതമാനമാണ്. പാർലമെന്റിലെ ചോദ്യത്തിന് മറുപടിയായാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇതുപ്രകാരം ഒരുകോടി രൂപയ്ക്കുതാഴെ വാർഷിക വരുമാനമുള്ളവരുടെ ആസ്തി 70ശതമാനത്തോളംവരും. അതേസമയം, അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യുടെ കണക്ക് സർക്കാർ വ്യക്തമാക്കയതിനേക്കാൾ കുറവാണ്. കോർപറേറ്റ് നിക്ഷേപകരും ഉൾപ്പെട്ടേക്കാമെന്നതിനാലാകും ഈ വ്യത്യാസമെന്നും വിലയിരുത്തലുണ്ട്. 2017 മാർച്ച് അവസാനത്തെ 1.19 കോടിയിൽനിന്ന് ഈവർഷം ജൂൺ ആയപ്പോഴേക്കും കോടി രൂപ വരുമാനമുള്ള നിക്ഷേപകരുടെ എണ്ണം 2.39 കോടിയായെന്നാണ് ആംഫിയുടെ കണക്കുകൾ. കോവിഡിനെതുടർന്ന് ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കുന്നവരുടെ എണ്ണത്തിലും കുതിപ്പുണ്ടായി. ബിഎസ്ഇയുടെ കണക്കുപ്രകാരം 2021 ജൂൺ മുതൽ സെപ്റ്റംബർവരെയുള്ള കാലയളവിൽ ഒരുകോടിയുടെ വർധനവാണുണ്ടായത്. ഓഹരി വിപണിയുടെ ചരിത്രത്തിൽ ഇത്രയധികം വർധനയുണ്ടാകുന്നത് ഇതാദ്യമായാണ്. അതേസമയം, ഓഹരി നിക്ഷേപകർക്ക് ഒന്നിലധികം ബ്രോക്കർമാരുടെ കീഴിൽ അക്കൗണ്ടുകളുണ്ടാകുമെന്നതിനാൽ യഥാർഥ നിക്ഷേപകരുടെ എണ്ണം ഇതിലും കുറവാകും.

from money rss https://bit.ly/3I9gFva
via IFTTT

കെ.ത്രി.എ സംസ്ഥാന സമ്മേളനവും ജന്മദിന വാര്‍ഷികാഘോഷവും

കൊച്ചി: കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ (കെ.ത്രി.എ.) സംസ്ഥാന സമ്മേളനവും പതിനെട്ടാം ജന്മദിന വാർഷികാഘോഷവും കൊച്ചിയിൽ ആരംഭിച്ചു. 2022-24 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി രാജു മേനോൻ (മൈത്രി അഡ്വർടൈസിങ്, കൊച്ചി), ജനറൽ സെക്രട്ടറിയായി രാജീവൻ എളയാവൂർ (ദേവപ്രിയ കമ്മ്യൂണിക്കേഷൻസ്, കണ്ണൂർ), ട്രഷററായി ലാൽജി വർഗീസ് (ലാൽജി പ്രിന്റേഴ്സ് & അഡ്വർടൈസേർസ്, കോട്ടയം) തുടങ്ങിയവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ജോൺസ് പോൾ വളപ്പില, പ്രസൂൺ രാജഗോപാൽ, ദേവൻ നായർ തുടങ്ങിയവരെയും ജോയിന്റ് സെക്രട്ടറിമാരായി അനീഷ് എം.വി., സന്ധ്യാ രാജേന്ദ്രൻ എന്നിവരെയും അഡൈ്വസറി ബോർഡ് ചെയർമാനായി ശാസ്തമംഗലം മോഹനൻ, മെമ്പർമാരായി രാജീവ് മന്ത്ര, പി.എം. മാത്യു എന്നിവരെയും തിരഞ്ഞെടുത്തു. ജന്മദിന ആഘോഷ സമ്മേളനം ജെയിംസ് വളപ്പിലയുടെ അധ്യക്ഷതയിൽ സിനിമാതാരം മഞ്ജു വാര്യർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സി.ഐ.ഐ. കേരള ചാപ്റ്റർ ചെയർമാനും ബ്രാഹ്മിൻസ് ഫുഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു മുഖ്യപ്രഭാഷണം നടത്തി. ചീഫ് പേട്രൺ ജോസഫ് ചാവറ, രാജു മേനോൻ, പി.ടി. അബ്രഹാം, ജെയിംസ് വളപ്പില, എം. രാമപ്രസാദ്, രാജീവൻ എളയാവൂർ തുടങ്ങിയവർ പ്രസംഗിച്ചു. പരസ്യമേഖലയിൽ 25 വർഷം പൂർത്തിയാക്കിയ കെത്രിഎ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. കെ.ത്രി.എ.യുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു. ലോഗോ രൂപകൽപന ചെയ്ത മഹേഷ് മാറോളിയെ (ലാവ കമ്മ്യൂണിക്കേഷൻസ്, കണ്ണൂർ) ചടങ്ങിൽ അനുമോദിച്ചു. സന്ദീപ് നായർ, രാജീവ് മന്ത്ര, ഷൈൻ പോൾ, പ്രജീഷ്, കൃഷ്ണകുമാർ, ജോസ് കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകിയ ആഘോഷ പരിപാടികൾ കൈരളി ഓർക്കസ്ട്ര ഒരുക്കിയ കലാ-സംഗീത വിരുന്നോടുകൂടി സമാപിച്ചു.

from money rss https://bit.ly/3ljpAQU
via IFTTT

Monday, 29 November 2021

പാഠം 152 | ആദായനികുതിയിളവും സാമ്പത്തിക ലക്ഷ്യങ്ങളും: നിക്ഷേപിക്കാം ഈ പദ്ധതികളില്‍

മുംബൈയിലെ പ്രമുഖ കോർപറേറ്റ് സ്ഥാപനത്തിൽ ഉന്നത തസ്തികയിലാണ് സുരേഷ് ബാബുവിന് ജോലി. ശമ്പളവരുമാനം പലിശ എന്നിവയോടൊപ്പം ഓഹരി, മ്യൂച്വൽ ഫണ്ട് എന്നിവയിലെ നിക്ഷേപത്തിൽനിന്നും ആദായമുണ്ട്. റിട്ടേൺ ഫയൽചെയ്യുന്നതിന് ഡിസംബർ 31വരെ സമയംനീട്ടയിതിനാൽ ഇപ്പോഴാണ് അതിനുള്ള ശ്രമം തുടങ്ങിയതുതന്നെ. ലോഗിൻ ചെയ്ത് വിവരങ്ങളെല്ലാം നൽകിയപ്പോഴാണ് 70,000 രൂപ ഇനിയും അടക്കേണ്ടതുണ്ടെന്ന് മനസിലായത്. മുൻകൂർ നികുതി നൽകാൻ വൈകിയതിന്റെ പലിശയിനത്തിൽമാത്രം 15,000 രൂപയിലേറെയാണ് ബാധ്യത. മികച്ചരീതിയിൽ നിക്ഷേപം ക്രമീകരിക്കുന്നതിനോടൊപ്പം ആദായ നികുതിയിൽ ഇളവുനേടാൻ ശ്രദ്ധിക്കാതിരുന്നതാണ് സുരേഷ് ബാബുവിന്റെ ബാധ്യതവർധിപ്പിച്ചത്. നികുതി ലാഭിക്കാൻ വേണ്ടിമാത്രം നിക്ഷേപം നടത്താതിരിക്കാൻ ശ്രദ്ധിക്കുകയുംവേണം. ലഭിക്കുന്ന ആദായത്തിനാകണം പ്രഥമ പരിഗണന. അതോടൊപ്പം അധിക ആനുകൂല്യമായി നികുതിയിളവും സ്വന്തമാക്കാം. നികുതി ബാധ്യത ക്രമീകരിക്കാം നടപ്പ് സാമ്പത്തികവർഷത്തെ നികുതി ഇളവുകൾക്കായി ഇനിയും നിക്ഷേപം നടത്തിയിട്ടില്ലെങ്കിൽ ഇപ്പോൾതന്നെ അതിന് തുടക്കമിടാം. മാർച്ച് മാസത്തേയ്ക്ക് നീട്ടിവെച്ചാൽ ആവശ്യത്തിന് സമയമോ ഒറ്റയടിക്ക് നിക്ഷേപിക്കാൻ പണമോ ഇല്ലാതെവന്നേക്കാം. സാമ്പത്തിക ലക്ഷ്യങ്ങളോടൊപ്പം നികുതിയിളവിനുള്ള നിക്ഷേപപദ്ധതികൾ പരിഗണിക്കുമ്പോൾ ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസൃതമായവ തിരഞ്ഞെടുക്കാം. ഹ്രസ്വകാല-ദീർഘകാല ലക്ഷ്യങ്ങൾക്കനുസരിച്ചുള്ള നിക്ഷേപ പദ്ധതികൾ നിക്ഷേപലോകത്തുണ്ട്. ഏഴുവർഷമോ അതിലധികമോ കാലയളവുള്ളവയാണ് ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയർമെന്റ് സേവിങ്സ് എന്നിവ ഈഗണത്തിൽപ്പെടുത്താം. മൂന്നു മുതൽ അഞ്ചുവർഷംവരെ കാലാവധിയുള്ളവയാണ് ഹ്രസ്വകാല ലക്ഷ്യങ്ങൾ. വീട്, കാറ്, വിദേശ വിനോദയാത്ര തുടങ്ങിയവ ഈ വിഭാഗത്തിലുംപെടുന്നു. ദീർഘകാലയളവിലെ നിക്ഷേപത്തിൽനിന്ന് മികച്ച ആദായം നേടാൻ ഓഹരി അധിഷ്ഠിത പദ്ധതികളാകും അനുയോജ്യം. ടാക്സ് സേവിങ് ഫണ്ടുക(ഇഎൽഎസ്എസ്)ളാണെങ്കിൽ ആദായനികുതിയിളവിനൊപ്പം ഭാവിയിൽ മികച്ച ആദായവും സ്വന്തമാക്കാം. അഞ്ചുവർഷത്തിൽതാഴെ സമയമാണ് സാമ്പത്തിക ലക്ഷ്യത്തിനുള്ളതെങ്കിൽ ടാക്സ് സേവിങ് ഫണ്ടുകളിൽ നിക്ഷേപംനടത്തേണ്ടതില്ല. നാഷണൽ സേവിങ് സർട്ടിഫിക്കറ്റ്(എൻ.എസ്.സി), അഞ്ചുവർഷ ബാങ്ക് എഫ്.ഡി എന്നിവയാകും അനുയോജ്യം. ആസ്തി വിഭജനം വിപണി അധിഷ്ഠിതവും അല്ലാത്തവയുമായി നികുതിയിളവ് ലഭിക്കുന്നതിന് നിരവധി നിക്ഷേപ പദ്ധതികളുണ്ട്. എല്ലാ നിക്ഷേപവും ഇക്വിറ്റി അധിഷ്ഠിത പദ്ധതികളിലാകാതെ ശ്രദ്ധിക്കണം. റിസ്ക് എടുക്കാനുള്ള കഴിവ് വിലയിരുത്തി ഇക്വിറ്റി-ഡെറ്റ് അനുപാതം ക്രമീകരിക്കാം. നിലവിൽ ഓഹരിയിൽ കാര്യമായ നിക്ഷേപമില്ലെങ്കിൽ ടാക്സ് സേവിങ് ഫണ്ടിൽ എസ്.ഐ.പി തുടങ്ങാൻ മടിക്കേണ്ട. അതേസമയം, ഓഹരി അധിഷ്ഠിത പദ്ധതികളിലാണ് കൂടുതൽ നിക്ഷേപമെങ്കിൽ പിപിഎഫ്, വിപിഎഫ് എന്നിവയും നാഷണൽ പെൻഷൻ സിസ്റ്റ(എൻപിഎസ്)വും പരിഗണിക്കാം. ആറ് ജനപ്രിയ പദ്ധതികൾ 1. ടാക്സ് സേവിങ് ഫണ്ടുകൾ(ഇഎൽഎസ്എസ്). ഓഹരികളിൽ നിക്ഷേപിക്കുന്നവയാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം എന്ന പേരിൽ അറിയപ്പെടുന്ന ടാക്സ് സേവിങ് ഫണ്ടുകൾ. നികുതിയളവിനുള്ള നിക്ഷേപ പദ്ധതികളിൽ ഏറ്റവുംകുറഞ്ഞ ലോക്ക് ഇൻ പിരിഡ് (മൂന്നുവർഷം)ആണ് ഈ പദ്ധതിക്കുള്ളത്. 80സി പ്രകാരം 1.5ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. നിക്ഷേപം പിൻവലിക്കുമ്പോൾ വർഷത്തിൽ ഒരുലക്ഷം രൂപവരെയുള്ള മൂലധനനേട്ടത്തിന് നികുതി നൽകേണ്ടതില്ല. അതിനുമുകളിലുള്ള നേട്ടത്തിന് 10ശതമാനമാണ് ആദായ നികുതി നൽകേണ്ടത് 2. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് (എൻഎസ്.സി). നിശ്ചിത ശതമാനം ആദായവും നികുതിയിളവും ഉറപ്പുനൽകുന്ന ലഘു സമ്പാദ്യ പദ്ധതിയാണിത്. സർക്കാർ ഗ്യാരണ്ടിയുള്ളതിനാൽ സുരക്ഷയെക്കുറിച്ച് ആശങ്കവേണ്ട. പോസ്റ്റോഫീസുകൾ വഴി നിക്ഷേപിക്കാം. മിനിമം നിക്ഷേപതുക: 1,000 രൂപ പലിശ: 6.8ശതമാനം കാലാവധി: അഞ്ചുവർഷം നിക്ഷേപം പിൻവലിക്കുമ്പോൾ ലഭിക്കുന്ന പലിശക്ക് ആദായ നികുതി നൽകണം. ഇൻകം ഫ്രം അദർ സോഴ്സസ് വിഭാഗത്തിൽപ്പെടുത്തി, ഒരോരുത്തരുടെയും വരുമാനത്തോട് ചേർക്കുമ്പോൾ ബാധകമായ സ്ലാബിനനുസരിച്ചാണ് നികുതി നൽകേണ്ടിവരിക. 3. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്). കേന്ദ്ര സർക്കാരിന്റെതന്നെ ദീർഘകാല നിക്ഷേപ പദ്ധതിയാണിത്. 15 വർഷമാണ് നിക്ഷേപ കാലാവധിയെങ്കിലും ഉപാധികൾക്ക് വിധേയമായി അതിനുമുമ്പ് നിക്ഷേപം പിൻവലിക്കാൻ അനുവദിക്കും. മിനിമം നിക്ഷേപം: പ്രതിവർഷം 500 രൂപ പരമാവധി നിക്ഷേപം: പ്രതിവർഷം 1.5ലക്ഷം രൂപ പലിശ: 7.1ശതമാനം. കാലാവധി: 15 വർഷം. 15 വർഷത്തംപൂർത്തിയായാൽ അഞ്ചുവർഷത്തേക്കുകൂടി നീട്ടാൻ അനുവദിക്കും. പിൻവലിക്കുമ്പോൾ നേട്ടത്തിനുൾപ്പടെ ആദായനികുതി ബാധ്യതയില്ല. 4. യുലിപ് (യുണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ). ലൈഫ് ഇൻഷുറൻസും നിക്ഷേപവും കൂടികലർന്ന നിക്ഷേപ പദ്ധതിയാണ് യുലിപുകൾ. സുതാര്യമായ പ്രവർത്തനം, വരുമാനം, പണമാക്കൽ എന്നിവ പരിഗണിക്കുമ്പോൾ മറ്റ് പദ്ധതികളുടെ അത്രതന്നെ മികച്ചതല്ല യുലിപുകൾ എന്ന് പറയേണ്ടിവരും. ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷ യുലിപുകളിൽനിന്ന് ലഭിക്കില്ല. പദ്ധതി കൈകാര്യംചെയ്യുന്നതിന് ഈടക്കുന്നതുകയും കൂടുതലാണ്. 5. സുകന്യസമൃദ്ധി. പെൺകുട്ടികളുടെ പേരിൽമാത്രം ചേരാവുന്നപദ്ധതിയാണ് സുകന്യസമൃദ്ധി. 2015 ജനുവരി 22നാണ് പദ്ധതിക്ക് തുടക്കമിട്ടത്. 10 വയസ്സോ അതിൽതാഴെയോ പ്രായമുള്ള പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് ബാങ്ക് വഴിയോ പോസ്റ്റോഫീസ് വഴിയോ പദ്ധതിയിൽ ചേരാം. പലിശ: 7.6ശതമാനം കാലാവധി: 21വയസ്സുവരെ. ഉപാധികൾക്കുവിധേയമായി അഞ്ചുവർഷം കഴിഞ്ഞാൽ അക്കൗണ്ട് ക്ലോസ്ചെയ്യാം. കാലാവധി പൂർത്തിയാകുമ്പോൾ പിൻവലിക്കുന്നതുകയ്ക്ക് ഒരുരൂപപോലും ആദായനികുതി നൽകേണ്ടതില്ല. 6. നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്). സർക്കാർ ജീവനക്കാർക്കുമാത്രമല്ല, എല്ലാവർക്കും പെൻഷൻ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ എൻപിഎസിന് തുടക്കമിട്ടത്. ഓഹരി, സർക്കാർ ബോണ്ട്, കോർപ്പറേറ്റ് ബോണ്ട് എന്നിവയിൽ നിക്ഷേപിക്കുന്നതിന് എൻപിഎസിൽ അവസരമുണ്ട്. നിലവിൽ ഏറ്റവും ചെലവ്കുറഞ്ഞ വിപണി അധിഷ്ഠിത നിക്ഷേപ പദ്ധതിയാണെന്ന പ്രത്യേകതകൂടി എൻപിഎസിനുണ്ട്. നിക്ഷേപം പിൻവലിക്കൽ: 60വയസ്സ് പൂർത്തിയാകുമ്പോൾ മൊത്തംതുകയുടെ 60ശതമാനം പിൻവലിക്കാം. ബാക്കിയുള്ള 40ശതമാനം തുക പെൻഷൻ ലഭിക്കുന്നതിനായി നിർബന്ധമായും ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കേണ്ടിവരും. ഉപാധികൾക്ക് വിധേയമായി കാലാവധിയേത്തുംമുമ്പും നിക്ഷേപ തുക പിൻവലിക്കാൻ അവസരമുണ്ട്. അങ്ങനെചെയ്താൽ പെൻഷൻ നിക്ഷേപത്തിനായി ബാക്കിയുള്ള തുകയുടെ 80ശതമാനം ചെലവിഴിക്കേണ്ടിവരും. 80സി പ്രകാരം 1.50 ലക്ഷത്തിനുപുറമെ 50,000 രൂപയ്ക്കുകൂടി നികുതിയിളവ് ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ നികുതിയിളവ് ആവശ്യമുള്ളവർക്ക് പദ്ധതി അനുയോജ്യമാണ്. നിക്ഷേപം പിൻവലിക്കുമ്പോൾ ലഭിക്കുന്ന തുകയ്ക്കും ആദായനികുതി ബാധ്യതയില്ല. നികുതിയിളവിന് 80സി പ്രകാരം ലഭ്യമായ നിക്ഷേപ പദ്ധതികളിൽ ഏറ്റവും പ്രയോജനകരം ടാക്സ് സേവിങ് ഫണ്ടുകളാണ്. ശമ്പളവരുമാനക്കാരണെങ്കിൽ പിഎഫ് വിഹിതം കിഴിച്ചുള്ള തുക എസ്ഐപിയായി പ്രതിമാസം നിക്ഷേപിക്കാം. വിപണിയിലെ ഏറ്റക്കുറച്ചിലുകളിൽനിന്ന് പരമാവധി നേട്ടമുണ്ടാക്കാൻ അതിലൂടെകഴിയും. മൂന്നുവർഷമാണ് ലോക്ക് ഇൻ പരിഡെങ്കിലും അത് കഴിഞ്ഞാൽ നിക്ഷേപം പിൻവലിക്കാതെ ഓരോ വർഷവും നികുതിയിളവ് ലഭിക്കുന്നതിന് നിക്ഷേപം തുടർന്നുകൊണ്ടിരിക്കുക. ദീർഘകാല ലക്ഷ്യങ്ങൾക്ക് മികച്ച ആദായംനേടാൻ അതിലൂടെ കഴിയും. 80സിക്കുപുറത്ത് 50,000 രൂപയുടെ അധിക ഇളവുകൂടി ആവശ്യമുണ്ടെങ്കിൽ എ്ൻപിഎസും പരിഗണിക്കാം. feedback to: antonycdavis@gmail.com കുറിപ്പ്: വിപണി അധിഷ്ഠിത പദ്ധതികളിൽ നിലവിൽ ഏറ്റവുംചെലവുകുറഞ്ഞതാണ്എൻപിഎസ്. അതായത് നിക്ഷേപകനിൽനിന്ന് ചെലവിനത്തിൽ പരമാവധി ഈടാക്കുന്ന തുക 0.09ശതമാനംമാത്രമാണ്. താരതമ്യേന ചെലവുകുറഞ്ഞ ഇൻഡക്സ് ഫണ്ടുകളിൽപോലും ചുരുങ്ങിയത് 0.15ശതമാനമാണ്. വിപണിയിലെ നേട്ടം സ്വന്തമാക്കുന്നതിനോടൊപ്പം 50,000 രൂപവരെയുള്ള നിക്ഷേപത്തിന് 80സിസിഡി(1ബി) പ്രകാരം അധിക നികുതിയിളവും എൻപിഎസിൽനിന്ന് ലഭിക്കും. 80സി വകുപ്പിലുള്ള 1.50 ലക്ഷം രൂപക്കുപുറമെയാണ് ഇത്. അതായത് 30 ശതമാനം ടാക്സ് സ്ലാബിലുള്ളവർക്ക് നികുതിയും സെസും ഇനത്തിൽ വർഷം 16000 രൂപയോളം അധികമായി ലാഭിക്കാൻ ഇതിലൂടെ കഴിയും.എൻഎസ്ഡിഎൽ, കെ ഫിൻടെക് എന്നിവയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി ഇ-എൻപിഎസിൽ ചേരാം. ചെലവിനത്തിൽ കൂടുതൽ ലാഭിക്കുകയുംചെയ്യാം.

from money rss https://bit.ly/31gFeoY
via IFTTT