121

Powered By Blogger

Tuesday, 11 January 2022

പാഠം 158: ഓഹരിയില്‍നിന്നുള്ള ഉയര്‍ന്ന ആദായം, ബാങ്ക് നിക്ഷേപത്തിന്റെ സുരക്ഷ: ഇത് സാധ്യമാണോ?

കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണത്തിൽനിന്ന് ഒരുരൂപപോലും നഷ്ടമാകരുതെന്ന ചിന്തയുള്ളവർ കൂടുതൽ ആദായംനേടാനുള്ള വഴികൾ തേടുന്നു. എങ്കിലും ഇവർ സുരക്ഷ പരിഗണിച്ച് ബാങ്കിൽതന്നെ നിക്ഷേപിക്കുന്നു. റിസ്കെടുക്കാൻ കഴിവില്ലെങ്കിലും മികച്ച നേട്ടമുണ്ടാക്കണമെന്ന ആഗ്രഹത്താൽ അമിത ആത്മവിശ്വാസംകൊണ്ട് ഓഹരി വിപണിയിൽ മറ്റൊരുവിഭാഗം പണംനഷ്ടപ്പെടുത്തുന്നു. രണ്ടറ്റങ്ങളിലുള്ള നിക്ഷപക മനസ്ഥിതിയാണിത്. ഇതിന് മധ്യത്തിൽനിന്ന് ബാങ്ക് നിക്ഷേപത്തിന്റെ സുരക്ഷയും ഓഹരിയിൽനിന്ന് മികച്ച ആദായവും നേടുന്നവരെ അപൂർവമായെ കാണാറുള്ളൂ. നിക്ഷേപ പദ്ധതികളുടെ സാധ്യതകളും നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കി നഷ്ടസാധ്യത മറികടക്കാനുള്ള ചുടവടുകൾപയറ്റി മുന്നോട്ടുപോകുന്ന ഇക്കൂട്ടർ വിലക്കയറ്റത്തെ മറികടക്കുന്ന ആദായം അനായാസം സ്വന്തമാക്കുന്നു. കൂടുതൽ ആദായംവേണം, അതേസമയം റിസ്ക് എടുക്കാൻ താൽപര്യവുമില്ല എന്ന ചിന്തിക്കുന്നവർ ഏറെയുണ്ട്. കുറഞ്ഞ വിലയിൽ വാങ്ങി പറ്റുമെങ്കിൽ അന്നുതന്നെ ഉയർന്ന വിലയിൽ വിറ്റ് അപ്പപ്പോൾ നേട്ടമുണ്ടാക്കണമെന്ന് ചിന്തിച്ച് ഓഹരിയിൽ ട്രേഡ് ചെയ്യുന്നവരും കൂടിവരുന്നു. ഒരുവിഭാഗം അമിതമായി ആശങ്കപ്പെടുമ്പോൾ മറ്റൊരുവിഭാഗം കിട്ടിയാൽകിട്ടി പോയാൽ പോയി-എന്ന മനോഭാവവുമുള്ളവരുമാണ്. കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഒരുസുപ്രഭാതത്തിൽ നഷ്ടപ്പെടുത്താനുള്ളതല്ല. ഭാവിയിലേയ്ക്ക് മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ എപ്രകാരം പണം കൈകാര്യംചെയ്യണമെന്ന് കൃത്യമായ ധാരണയുണ്ടാകണം. ആസുത്രണംവേണം കുറഞ്ഞ ആദായംനൽകുന്ന സ്ഥിരനിക്ഷേപ പദ്ധതികളെ ആശ്രയിച്ചുമാത്രം ഇനി മുന്നോട്ടുപോകാനാവില്ല. നിക്ഷേപ പലിശ കുറയുന്ന സാഹചര്യത്തിൽ മുന്നോട്ടുള്ള ജീവിതത്തിന് നിക്ഷേപം ഗുണംചെയ്യണമെങ്കിൽ വിലക്കയറ്റത്തെ അതിജീവിക്കുന്നനേട്ടം ലഭിക്കാതെ തരമില്ല. സമസ്ത മേഖലകളും വിലക്കയറ്റത്തിന്റെ പിടിയിലാകുമ്പോൾ പ്രത്യേകിച്ചും. അതുകൊണ്ടുതന്നെ ഉയർന്നനേട്ടംനൽകുന്ന നിക്ഷേപ സാധ്യതകൾ, റിസ്കുണ്ടെന്നകാരണം പറഞ്ഞ് ഒഴിവാക്കുന്നത് ഉചിതമാകില്ല. ലഭിക്കുമായിരുന്നനേട്ടം വേണ്ടെന്നുവെയ്ക്കുന്നതിന് സമാനമാണത്. അതുകൊണ്ടുതന്നെ നിശ്ചിത അനുപാതത്തിൽ നിക്ഷേപ പദ്ധതികൾ ക്രമീകരിച്ചുകൊണ്ടാകാണം മുന്നോട്ടുപോകേണ്ടത്. ആസ്തി വകയിരുത്തൽ ഇക്വിറ്റി, ഡെറ്റ്, എഫ്ഡി, സ്വർണം തുടങ്ങിയവയിൽ നിശ്ചിത അനുപാതത്തിൽ പണംവകയിരുത്തി പോർട്ട്ഫോളിയോ ക്രമീകരിക്കാൻ തയ്യാറാകണം. പ്രായത്തോടൊപ്പം സമ്പാദ്യം, സാമ്പത്തിക ലക്ഷ്യങ്ങൾ, സഹിഷ്ണുത എന്നിവയും കണക്കിലെടുത്താകണം ഈ അനുപാതം നിശ്ചിയിക്കാൻ. വ്യക്തികളുടെ സാഹചര്യവും ഇതിനായി പരിഗണിക്കണം. അതായത് 25 വയസ്സുകാരന് യോജിച്ച അനുപാതമല്ല 55 കാരനുവേണ്ടത്. അതുപോലെ വിവാഹിതനും കുട്ടികളുമുള്ളയാൾക്ക് വേണ്ടതല്ല, അവിവാഹതിന് അനുയോജ്യമാകുക. നിക്ഷേപ വൈവിധ്യവത്കരണം പോർട്ട്ഫോളിയോ ക്രമീകരിക്കുമ്പോൾ പ്രത്യേക അനുപാതത്തിലായിരിക്കും വിവിധ പദ്ധതികളിൽ നിക്ഷേപിക്കുക. നഷ്ടസാധ്യത കുറയ്ക്കാനും മികച്ച ആദായം നേടിയെടുക്കാനുമുള്ള സാധ്യതയാണ് ഇതിലൂടെ മുന്നിൽകാണുന്നത്. ഉദാഹരണത്തിന് 30ശതമാനം ഓഹരിയിലും 30 ശതമാനം സ്ഥിരനിക്ഷേപത്തിലും 20ശതമാനം റിയൽ എസ്റ്റേറ്റിലും 10ശതമാനം ഡെറ്റ് പദ്ധതികളിലും 10ശതമാനം സ്വർണത്തിലും നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഓഹരി നിക്ഷേപം നഷ്ടത്തിലായാൽ, മറ്റുപദ്ധതികളിലുള്ള നിക്ഷേപത്തിലെ നേട്ടം നഷ്ടത്തെ മറികടക്കാൻ സഹായിക്കും. അതുമാത്രമല്ല, ഓഹരി നിക്ഷേപം നിലനിർത്തി ഭാവിയിൽ നേട്ടമുണ്ടാക്കാനും വൈവിധ്യവത്കരണത്തിലൂടെ കഴിയുന്നു. സാമ്പത്തിക ലക്ഷ്യങ്ങൾ പരിഗണിച്ചുകൊണ്ടുകൂടിയാകണം ഇത്തരത്തിൽ പോർട്ട്ഫോളിയോ ക്രമീകരിക്കേണ്ടത്. പരസ്പരബന്ധമില്ലാത്ത പദ്ധതികളിൽ നിക്ഷേപിക്കുന്നതിലൂടെ റിസ്ക് മറികടക്കാനും മികച്ച ആദായംനേടാനും കഴിയും. ഇടവേളകളിലെ വിലയിരുത്തൽ നേരത്തെ നിശ്ചയിച്ച വിവിധ ആസ്തികളിലെ നിക്ഷേപ അനുപാതത്തിൽ കാലാകാലങ്ങളിൽ മാറ്റംആവശ്യമായിവന്നേക്കാം. നിശ്ചിത ഇടവേളകളിൽ പദ്ധതികളുടെ പ്രകടനം വിലയിരുത്തിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഉദാഹരണത്തിന്, വിപണി തിരുത്തലിന്റെ പാതയിലാണെങ്കിൽ ഓഹരിയിലെ നിക്ഷേപത്തിൽ വർധനവരുത്താം. ആദായംകുറഞ്ഞ സ്ഥിരനിക്ഷേപ പദ്ധതിയിൽനിന്ന് നിശ്ചിതശതമാനംതുക ഓഹരിയിലേയ്ക്കുമാറ്റുകയാണ് വേണ്ടത്. അതേസമയം, ഓഹരി മികച്ച ഉയരത്തിലാണെങ്കിൽ അനുപാതം നിലനിർത്താനായി ഓഹരിയിൽനിന്ന് ഭാഗികമായി ലാഭമെടുത്ത് സ്ഥിരനിക്ഷേപ പദ്ധതികളിലേയ്ക്ക് തിരിച്ചുനിക്ഷേപിക്കാം. ഇത്തരത്തിലുള്ള അനുപാതക്രമീകരണത്തിലൂടെ റിസ്ക് കുറച്ച് കൂടുതൽ നേട്ടമുണ്ടാക്കാനുംകഴിയും. സഹിഷ്ണുത വിലയിരുത്താം പ്രായം, വരുമാനം, ആശ്രിതർ എന്നിവ കണക്കിലെടുത്ത് ഓരോരുത്തരുടെയും റിസ്കെടുക്കാനുള്ളശേഷി വിലയിരുത്താം. വിപണിയിൽ നിക്ഷേപിക്കുമ്പോൾ ഇക്കാര്യം പരിഗണിച്ചുവേണം മുന്നോട്ടുപോകാൻ. അല്ലാതെ കയ്യിലുള്ള പണം ഇരട്ടിപ്പിക്കാമെന്നുകരുതി സോഷ്യൽ മീഡിയയിലെ നിർദേശങ്ങൾക്കുംമറ്റും പിന്നാലെ അന്ധമായി മുന്നോട്ടുപോയാൽ അപകടത്തിലാകുംചാടുക. റിസ്കെടുക്കാനുള്ളശേഷി അറിഞ്ഞ്, അതിനനുസരിച്ച് രൂപപ്പെടുത്തിയ പോർട്ട്ഫോളിയോയിലെ അപകടസാധ്യതകൾ മനസിലാക്കി, മുന്നോട്ടുപോയാൽ വൈകാരികമായി വിപണിയിൽ ഇടപെടുന്നത് ഒഴിവാക്കാൻ കഴിയും. പ്രതികൂലസാഹചര്യങ്ങളിൽ സമ്പത്ത് സംരക്ഷിക്കുന്നതിനും അത് ഉപകരിക്കും. പണലഭ്യത ഉറപ്പാക്കുക അത്യാവശ്യംവന്നാൽ നഷ്ടത്തിലുള്ള ഓഹരി വിറ്റ് കാര്യംനടത്തേണ്ട സാഹചര്യമുണ്ടാകരുത്. ആറുമാസത്തേയ്ക്കെങ്കിലും ആവശ്യമുള്ള പണം എപ്പോഴും കൈവശമുണ്ടാകണം. ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള പണം ചാഞ്ചാട്ടംകുറഞ്ഞ സ്ഥിര നിക്ഷേപ പദ്ധതികളിൽമാത്രമെ സൂക്ഷിക്കാവൂ. ലിക്വിഡ് മണി എപ്പോഴും കൈവശമുള്ളതിനാൽ ഉയർന്ന ചാഞ്ചാട്ട സ്വാഭാവമുള്ള ഓഹരി അധിഷ്ഠിത പദ്ധതികളിൽ ദീർഘകാലത്തേയ്ക്ക് നിക്ഷേപിച്ച് ഉദ്ദേശിച്ച ഫലമുണ്ടാക്കാൻ കഴിയും. നിക്ഷേപം ഘട്ടംഘട്ടമായി വരുമാനത്തിൽനിന്ന് ഓരോമാസവും നിശ്ചിതതുകവീതം ഘട്ടംഘട്ടമായി ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപിക്കുന്നരീതി പിന്തുടരുക. വിപണിയിലെ റിസ്ക് കുറയ്ക്കാനുള്ള ഏറ്റവുംഉചിതമായ മാർഗമതാണ്. വിപണി താഴുമ്പോൾ കൂടുതലും ഉയരുമ്പോൾ കുറച്ചും യൂണിറ്റുകൾ സമാഹരിച്ച് ശരാശരി നിക്ഷേപചെലവ് കുറയ്ക്കാനാകും. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ(എസ്ഐപി)തന്നെയാണ് മികച്ച നിക്ഷേപരീതിയെന്ന് ആവർത്തിച്ച് പറയുന്നത് അതുകൊണ്ടാണ്. വിപണിയിലെ അസ്ഥിരതയിൽനിന്ന് നേട്ടമുണ്ടാക്കാനും മൊത്തത്തിലുള്ള പോർട്ട്ഫോളിയോയിലെ നേട്ടംവർധിപ്പിക്കാനും ഈ രീതി ഗുണംചെയ്യും. മികച്ച വൈവിധ്യവത്കരണത്തിന്, ഡൈനാമിക് അസറ്റ് അലോക്കേഷൻ മുന്നോട്ടുവെയ്ക്കുന്ന ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകളിൽ നിക്ഷേപിച്ചാൽപോരെയെന്ന് ചിന്തിക്കുന്നവരുണ്ടാകാം. വ്യക്തിഗത പോർട്ട്ഫോളിയോ രൂപപ്പെടുത്തുന്നതിനും മികച്ച ആദായം അതിലൂടെ നേടാനും ഈ ഫണ്ടിലെ നിക്ഷേപത്തിലൂടെ കഴിയുകയില്ല. ഫണ്ട് മാനേജരുടെ സ്ട്രാറ്റജിക്കൊപ്പം നീങ്ങാനെ നിക്ഷേപകന് സാധിക്കൂ. അതേക്കുറിച്ച് മറ്റൊരു പാഠത്തിലൂടെ വിശദമാക്കാം. feedback to: antonycdavis@gmail.com ചുരുക്കത്തിൽ: ഓഹരിയിൽനിന്നുള്ള ആദായവും ബാങ്ക് നിക്ഷേപത്തിൽനിന്നുള്ള സുരക്ഷയും സ്വന്തമാക്കാൻ നിക്ഷേപ വൈവിധ്യവത്കരണംകൊണ്ട് ഒരുപരിധിവരെ കഴിയും. ദീർഘകാലയളവിൽ നിക്ഷേപം സംരക്ഷിക്കാനും ഉയർന്ന ആദായംനേടാനും നിശ്ചിത അനുപാതത്തിലുള്ള പോർട്ട്ഫോളിയോ ക്രമീകരണം ആവശ്യമാണ്. ചുരുങ്ങിയത് 12ശതമാനമെങ്കിലും വാർഷികാദായംനേടാൻ ഓഹരിയിലും ഡെറ്റിലും സ്വർണത്തിലുമുള്ള വൈവിധ്യവത്കരണം സഹായിക്കും.

from money rss https://bit.ly/3tzLFQv
via IFTTT

മിറെ അസറ്റ് നിഫ്റ്റി മാനുഫാക്ചറിങ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു

മുംബൈ: മിറെ അസറ്റ് നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിങ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു. ജനുവരി 20ന് ആരംഭിക്കുന്ന ന്യൂഫണ്ട് ഓഫർ 24ന് അവസാനിക്കും. വൈദ്യുതി വാഹനങ്ങൾ, ഇലക്ട്രോണിക്സ്, ബാറ്ററി സാങ്കേതിക വിദ്യ, പ്രതിരോധം എന്നീ മേഖലകളിൽ നിക്ഷേപിച്ച് മികച്ചനേട്ടമുണ്ടാക്കാനുള്ള അവസരമാണ് ഫണ്ട് ഓഫ് ഫണ്ടിലൂടെ ലഭിക്കുക. 5000 രൂപയാണ് കുറഞ്ഞ നിക്ഷേപം. നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിങ് സൂചിക അടിസ്ഥാനമാക്കിയാകും ഫണ്ടിന്റെ പ്രവർത്തനം.

from money rss https://bit.ly/3zPCSe4
via IFTTT

നാലാംദിവസവും നേട്ടം: നിഫ്റ്റി 18,150 കടന്നു |Market Opening

മുംബൈ: നാലാം ദിവസവും സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 18,100ന് മുകളിലെത്തി. സെൻസെക്സാകട്ടെ 61,000നരികെയും. 380 പോയന്റാണ് സെൻസെക്സിലെ നേട്ടം. 60,997ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 111 പോയന്റ് നേട്ടത്തിൽ 18,166ലുമെത്തി. കമ്പനികളുടെ പുറത്തുവരാനിരിക്കുന്ന മൂന്നാംപാദ ഫലങ്ങളും കേന്ദ്ര ബജറ്റും ആഗോള വിപണികളിൽനിന്നുള്ള അനുകൂല സൂചനകളുമൊക്കെയാണ് രാജ്യത്തെ സൂചികകൾ നേട്ടമാക്കിയത്. യുഎസ് വിപണി നേട്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്. ആഗോള വിപണികളിലെ നേട്ടത്തിന്റെ ചുവടുപിടിച്ച് ഏഷ്യൻ സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരംനടക്കുന്നത്. ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4ശതമാനവും സ്മോൾ ക്യാപ് സൂചിക 0.6ശതമാനവും നേട്ടത്തിലാണ്. Sensex rises 380 points, Nifty tests 18,150.

from money rss https://bit.ly/3HWLDpD
via IFTTT

മൂന്നാം ദിവസവും നേട്ടത്തില്‍ ക്ലോസ്‌ചെയ്തു: വോഡാഫോണ്‍ ഐഡിയയിലെ നഷ്ടം 21%

മുംബൈ: കനത്ത ചാഞ്ചാട്ടം നേരിട്ടെങ്കിലും മൂന്നാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, പവർ, റിയാൽറ്റി ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 221.26 പോയന്റ് ഉയർന്ന് 60,616.89ലും നിഫ്റ്റി 52.50 പോയന്റ് നേട്ടത്തിൽ 18,055.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്സിഎൽ ടെക്, അദാനി പോർട്സ്, ഒഎൻജിസി, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ബിപിസിഎൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. മെറ്റൽ സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. രണ്ടുശതമാനമാണ് താഴ്ന്നത്. അതേസമയം, ഐടി, പവർ, ഓയിൽ ആൻഡ് ഗ്യാസ്, റിയാൽറ്റി ഓഹരികളിൽ നിക്ഷേപക താൽപര്യം പ്രകടമായിരുന്നു. എജിആർ കുടിശ്ശിക തീർക്കാൻ ഒരുഭാഗം ഓഹരികൾ സർക്കാരിന് നൽകാൻ തീരുമാനച്ചത് വോഡാഫോൺ ഐഡിയയെ ബാധിച്ചു. 21ശതമാനം താഴ്ന്ന് 11.5 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/3Gg6zri
via IFTTT

ബിറ്റ്‌കോയിന്റെ മൂല്യം 40ശതമാനത്തിലേറെ ഇടിഞ്ഞ് 40,000 ഡോളറിന് താഴെയെത്തി

നവംബറിലെ റെക്കോഡ് നിലവാരമായ 69,000 ഡോളറിൽനിന്ന് ബിറ്റ്കോയിന്റെ മൂല്യത്തിലുണ്ടായ ഇടിവ് 40ശതമാനത്തിലധികം. കഴിഞ്ഞ സെപ്റ്റംബറിനുശേഷം ഇതാദ്യമായി ബിറ്റ്കോയിന്റെ മൂല്യം 40,000 ഡോളറിന് താഴെയെത്തുകയുംചെയ്തു. 39,774 നിലവാരത്തിലാണ് വ്യാപാരംനടക്കുന്നത്. ഇതോടെ ഈവർഷംമാത്രമുണ്ടായ നഷ്ടം 14ശതമാനമായി. എക്കാലത്തെയും ഉയർന്ന നിലവാരം രേഖപ്പെടുത്തിയ നവംബർ ആദ്യആഴ്ചയിലെ 68,990 നിലവാരത്തിൽനിന്നാണ് മൂന്നുമാസമെത്തുംമുമ്പെ 40ശതമാനത്തോളം ഇടിവുണ്ടായത്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സതോഷി നാകാമോട്ടോ സൃഷ്ടിച്ച ബിറ്റ്കോയിൻ 2019 അവസാനം മുതൽ ശരാശരി 500ശതമാനമാണ് നേട്ടമുണ്ടാക്കിയത്. 2009ലാണ് ബിറ്റ്കോയിന്റെ പൊതുവായ വ്യാപാരം ആരംഭിച്ചത്. കോവിഡ് വ്യാപനത്തിനിടെ വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ ഉത്തേജന നടപടികൾ പ്രഖ്യാപിച്ചതോടെ (പണലഭ്യത ഉയർന്നപ്പോൾ) റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടൽമൂലംബിറ്റ്കോയിന്റെ മൂല്യം ഉയരങ്ങളിലേയ്ക്കുകുതിച്ചു. യുഎസ് ഫെഡറൽ റിസർവ് ഉത്തജേന നടപടികളിൽനിന്ന് ഘട്ടംഘട്ടമായി പിൻവാങ്ങുമെന്ന് പ്രഖ്യാപിച്ചതാണ് ഇപ്പോൾ ബിറ്റ്കോയിൻ ഉൾപ്പടെയുള്ളക്രിപ്റ്റോകറൻസികൾക്ക് തിരിച്ചടിയായത്. ഈവർഷംതന്നെ ബിറ്റ്കോയിന്റെ മൂല്യം 20,000 ഡോളറിന് താഴെയെത്തുമെന്നാണ് ഇൻഫ്രസ്ട്രക്ചർ ക്യാപിറ്റൽ അഡൈ്വസേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ ജെയ്ഹാറ്റ്ഫീൽഡിന്റെ വിലയിരുത്തൽ.

from money rss https://bit.ly/3r9SZz4
via IFTTT

Monday, 10 January 2022

എജിആര്‍ കുടിശ്ശിക തീര്‍ക്കാന്‍ വോഡാഫോണ്‍ ഐഡിയ സര്‍ക്കാരിന് നല്‍കുക 35.8ശതമാനം ഓഹരി

മുംബൈ: എജിആർ കുടിശ്ശികയും പലിശയുമിനത്തിൽ സർക്കാരിന് നൽകാനുള്ള തുക ഓഹരിയാക്കിമാറ്റാൻ വോഡാഫോൺ ഐഡിയയുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. സ്പെക്ട്രംലേല തവണകളും പലിശയും എജിആർ കുടിശ്ശികയുമടക്കം നൽകാനുള്ള 16,000 കോടി രൂപയാണ് ഓഹരിയായി സർക്കാരിന് നൽകുക. നിലവിലെ മൂല്യത്തിൽനിന്നുംകുറച്ച് ഓഹരിയൊന്നിന് 10 രൂപ പ്രകാരമായിരിക്കും ഓഹരി അനുവദിക്കുക. കുടിശ്ശികയ്ക്ക് മൊറട്ടോറിയം കാലയളവിൽ പലിശനൽകാൻ ബാധ്യതയുള്ളതിനാൽ അതുകൂടി കണക്കിലെടുത്താണ് സർക്കാരിനുള്ള ഓഹരി അലോട്ട്മെന്റ് തീരുമാനിച്ചിട്ടുള്ളത്. ഇതോടെ കമ്പനിയിൽ 35.8ശതമാനമായിരിക്കും സർക്കാരിന് ഓഹരി പങ്കാളിത്തം ലഭിക്കുക. നിലവിലെ പ്രമോട്ടർമാരായ വോഡാഫോൺ ഗ്രൂപ്പിന് 28.5ശതമാനവും ആദിത്യ ബിർള ഗ്രൂപ്പിന് 17.8ശതമാനവും പങ്കാളത്തവുമാണ് കമ്പനിയിലുള്ളത്. 2021ലെ ആശ്വാസ പാക്കേജിന്റെ ഭാഗമായി കുടിശ്ശിക തീർക്കാൻ വിവിധ പദ്ധതികൾ ടെലികോം കമ്പനികൾക്കുമുന്നിൽവെച്ചിരുന്നു. ഇതുപ്രകാരം നാലുവർഷത്തെ സാവകാശമാണ് വോഡാഫോൺ ഐഡിയയും ഭാരതി എയർടെലും ആവശ്യപ്പെട്ടത്. കുടിശ്ശികയും പലിശയും ഓഹരിയാക്കിമാറ്റാതെ അടച്ചുതീർക്കാനാണ് ഭാരതി എയർടെലിന്റെ തീരുമാനം. Vodafone Idea offers 35.8 per cent stake to Government.

from money rss https://bit.ly/3neeDRY
via IFTTT

10 വര്‍ഷം, രണ്ട് ലക്ഷം കോടിയുടെ പശ്ചാത്തല സൗകര്യ നിക്ഷേപം; കെ റെയില്‍ പ്രധാനം-തോമസ് ഐസക്

എന്തേ ട്രെയിൻ ഇരിങ്ങാലക്കുടയ്ക്കുപോകാതെ കല്ലേറ്റിൻകരയിൽവെച്ച് തിരിഞ്ഞുപോകുന്നത്? പലപ്പോഴും ആലോചിച്ചിട്ടുള്ള ഒരു കാര്യമാണിത്. അശോകൻ ചരുവിലിന്റെ കഥ വായിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. വർഷങ്ങൾക്കുമുമ്പ് കൊച്ചി-ഷൊർണൂർ പാത പണിയാരംഭിച്ചപ്പോൾ അത് ഇരിങ്ങാലക്കുടയിലൂടെ കടന്നുപോകണം എന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, പ്രതിഷേധിച്ചും സമരംചെയ്തും തൃപ്പൂണിത്തുറയിൽപ്പോയി രാജാവിന്റെ കാലുപിടിച്ചും ആ വലിയ ദുരന്തം ഞങ്ങൾ ഒഴിവാക്കുകയാണ് ചെയ്തത്. യൂറോപ്യൻ ആധുനികതയുടെ ഭാഗമായിവന്ന റെയിൽവേയുടെ സാമ്രാജ്യത്വസ്വഭാവവും അതുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങളും അന്നുതന്നെ ഞങ്ങളുടെ പൂർവികർ തിരിച്ചറിഞ്ഞു എന്നതാണ് വാസ്തവം. ഇപ്പോൾ പട്ടണത്തിൽനിന്ന് പത്തുകിലോമീറ്റർ അകലെ ഇരിങ്ങാലക്കുട എന്ന് ബോർഡുവെച്ചിരിക്കുന്ന കല്ലേറ്റുംകര സ്റ്റേഷനിൽപ്പോയി വണ്ടി കാത്തുനിൽക്കുമ്പോൾ ആ പൂർവികരെ ഞങ്ങൾ സ്മരിക്കുന്നു. കെ-റെയിൽ വന്നാൽ കേരളം പിളരും. പ്രളയം വരും. കടക്കെണിയിലാകും. ഇരകൾ കുത്തുപാളയെടുക്കും. എന്നിങ്ങനെയെല്ലാമുള്ള വേവലാതികൾ കാണുമ്പോൾ അശോകൻ ചരുവിലിന്റെ പൂർവികരെയാണ് ഓർമവരുന്നത്. ഇവയും അതിനപ്പുറവുമുള്ള കാര്യങ്ങളും ചർച്ചചെയ്യാം. പക്ഷേ, അതുവരെ എല്ലാം നിർത്തിവെക്കണമെന്നുമാത്രം പറയരുത്. ഒരു ദശാബ്ദത്തിലേറെ പഠനവും ചർച്ചയുംനടന്ന വിഷയമാണിത്. റോഡോ റെയിലോ? ഗതാഗതസമ്പ്രദായം കൂടുതൽക്കൂടുതൽ റോഡ് കേന്ദ്രീകൃതമാകുന്നത് പരിസ്ഥിതിക്ക് വിനാശമാണ്. കാറുകളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും. ഇപ്പോൾ റോഡ് നവീകരിച്ചാലും നാളെ തിരക്കും കുരുക്കും പ്രത്യക്ഷപ്പെടും. അതുകൊണ്ട് സന്തുലിതമായ ഗതാഗതഘടനയ്ക്ക് റെയിൽപോലുള്ള പൊതുഗതാഗതസംവിധാനങ്ങൾ വിപുലപ്പെടുത്തിയേതീരൂ. നിലവിലുള്ള റെയിൽ നവീകരിച്ചാൽ പോരേ? പോരാ. നിലവിലുള്ള ട്രാക്കിൽ 36 ശതമാനം വളവുകളാണ്. അവ നികത്താൻ റെയിൽവേക്ക് പരിപാടിയില്ല. പുതിയ സമാന്തര ട്രാക്കിട്ടാലും ഈ വളവുകളുണ്ടാവും. സിഗ്നൽ ഓട്ടോമാറ്റിക്കാക്കിയാൽ കൂടുതൽ ട്രെയിൻ ഓടിക്കാം. പക്ഷേ, സ്പീഡ് വർധിപ്പിക്കുന്നതിനു പരിമിതിയുണ്ട്. സ്പീഡിന് എന്താണ് ഇത്രയധികം പ്രാധാന്യം? റോഡിൽനിന്ന് ദീർഘദൂര കാർയാത്രക്കാരെ ആകർഷിക്കണമെങ്കിൽ സ്പീഡ് പ്രധാനമാണ്. ഇന്ന് എറണാകുളം-തിരുവനന്തപുരം കാർ വഴി 5-6 മണിക്കൂർ എടുക്കും. റോഡ് ആറു ലൈനാകുമ്പോൾ 3-4 മണിക്കൂറെങ്കിലും എടുക്കും. 1.5 മണിക്കൂർകൊണ്ട് എത്താൻപറ്റുന്ന അതിവേഗ ട്രെയിൻതന്നെ ആകർഷകം. കാസർകോടുവരെ നാലുമണിക്കൂറിൽത്താഴെ മതിയാകും. പോരാത്തതിന് കിലോമീറ്ററിന് 10 രൂപയിൽനിന്നും യാത്രച്ചെലവ് 2.75 രൂപയായി താഴുകയുംചെയ്യും. സ്റ്റാൻഡേഡ് ഗേജ് എന്തിന്? നിലവിൽ റെയിൽവേ ട്രാക്ക് ബ്രോഡ്ഗേജാണ്. അതിൽത്തന്നെ അതിവേഗപാതയും പണിയുന്നതല്ലേ അഭികാമ്യം? പക്ഷേ, ഇന്ത്യൻ റെയിൽവേ മറിച്ചാണ് പറയുന്നത്. അവരും നമ്മളും സംയുക്തമായിട്ടാണ് കെ-റെയിൽ പണിയുന്നത്. അവർ ഇന്ത്യയിലെ എല്ലാ അതിവേഗ, അർധഅതിവേഗ പാതകളും സ്റ്റാൻഡേഡ് ഗേജിലാണ് പണിയുന്നത്. ആഗോളമായിത്തന്നെ ഇത്തരം റെയിൽവേകളിൽ 90 ശതമാനത്തിലേറെ സ്റ്റാൻഡേഡ് ഗേജിലാണ്. അപ്പോൾ ബ്രോഡ്ഗേജ് യാത്രക്കാരോ? അവർ ട്രാക്ക് മാറിക്കയറണം. പക്ഷേ, ടിക്കറ്റ് ചാർജ് കൂടും. അതുകൊണ്ട് എല്ലാവർക്കും ഇന്ന് കെ-റെയിൽ ഉപയോഗപ്പെടുത്താൻ വരുമാനമുണ്ടാവണമെന്നില്ല. എല്ലാവർക്കും വിമാനത്തിലും ടാക്സിയിലും സഞ്ചരിക്കാൻ കഴിയാത്തതുപോലെ. അതുകൊണ്ട് ഇന്നു നിലവിലുള്ള ബ്രോഡ് ഗേജ് നവീകരിക്കണം. കൂടുതൽ പാളങ്ങളും വേണം. അതിന് റെയിൽവേയുടെമേൽ സമ്മർദം ചെലുത്തണം. അപ്പോൾ കെ-റെയിൽ വരേണ്യവർഗക്കാരുടേതോ? കെ-റെയിൽ ഇല്ലെങ്കിൽ ഇവരുടെ ദീർഘദൂരയാത്രകൾ കാറിലാകും. അത് സാധാരണക്കാർക്കടക്കം കുരിശാകും. ഇന്ന് കേരളത്തിൽ ­കെ-റെയിൽ ഉപയോഗിക്കാൻ വരുമാനമുള്ള ഇടത്തരക്കാർ അടക്കമുള്ളവർ ജനസംഖ്യയുടെ പകുതിയോളംവരും. ഇന്നത്തെ പാവപ്പെട്ടവരുടെ അടുത്തതലമുറയെ നാളെ കെ-റെയിലിലും യാത്രചെയ്യാൻ വരുമാനമുള്ളവരാക്കിമാറ്റാനുള്ള വികസനതന്ത്രത്തിന്റെ ഭാഗമാണ് ഇന്നു നടത്താൻ ശ്രമിക്കുന്ന അഭൂതപൂർവമായ പശ്ചാത്തലസൗകര്യവികസനം. കെ-റെയിൽ ലാഭമോ, നഷ്ടമോ? പാളങ്ങൾ നിർമിക്കുന്നതിനുള്ള മുതൽമുടക്കിന്റെ സർവീസിങ് അടക്കം പരിഗണിച്ചുകൊണ്ട് കമ്പനി ലാഭത്തിലാവാൻ ഒന്നോ രണ്ടോ ദശാബ്ദത്തിലേറെ എടുത്തേക്കാം. നോക്കൂ, നമ്മൾ ദേശീയപാത ആറുവരി ആക്കുകയല്ലേ. ഇതിന് കേന്ദ്രവും സംസ്ഥാനവുംകൂടി മുതൽമുടക്കേണ്ടിവരുന്ന തുക കെ-റെയിലിന്റെ അത്രതന്നെ വരും. പക്ഷേ, ദേശീയപാതയുടെ ലാഭം എത്രയെന്ന് ആരെങ്കിലും ചോദിക്കുമോ? കെ-റെയിലിൽനിന്നുള്ള ഭാവിനേട്ടങ്ങൾ 24 ശതമാനംവീതം ഡിസ്കൗണ്ട് ചെയ്താലും ഇന്നത്തെ മുതൽമുടക്കിന്റെ മൂല്യംവരും. അത്രയ്ക്കുവലിയ സാമൂഹികനേട്ടമാണ് കെ-റെയിൽ നൽകുക. ഇരകളെ നിരാലംബരാക്കുമോ? ദേശീയപാതയും ഗെയ്ലും കൂടംകുളം പവർലൈനും എല്ലാം ഭൂമി ഏറ്റെടുക്കാനാവാതെ ഇരകളുടെപേരിൽ നിർത്തിവെച്ചിരിക്കുകയായിരുന്നല്ലോ. ഇപ്പോൾ ഇതിന്റെപേരിൽ ഇവിടെയെവിടെയെങ്കിലും സമരമുണ്ടോ? ഏറ്റെടുക്കുന്ന ഭൂമിക്ക് ആകർഷകമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തിക്കൊണ്ടാണ് പ്രശ്നത്തിനു പരിഹാരംകണ്ടത്. ഇപ്പോൾ വിളപ്പിൽശാലയിൽ സമരം നടക്കുന്നത് 20 ഏക്കർ പോരാ, സർക്കാർ പ്രഖ്യാപിച്ച 100 ഏക്കർ ഭൂമിയും സാങ്കേതിക സർവകലാശാലയ്ക്കുവേണ്ടി ഏറ്റെടുക്കണമെന്ന് ഡിമാൻഡുയർത്തിക്കൊണ്ടാണ്. കേരളത്തെ പിളർക്കുമോ? നിലവിലുള്ള റെയിൽപ്പാത എംബാങ്മെന്റിനു മുകളിലാണ്. തിരൂർമുതൽ കാസർകോടുവരെയുള്ള അതിവേഗപാത ഇതിനു സമാന്തരമാണ്. അതുകൊണ്ട് പണ്ടില്ലാതിരുന്ന ഒരു പുതിയ പ്രശ്നവും ഇവിടെ ഉണ്ടാവില്ല. പുതിയ എംബാങ്മെന്റിന് ഉയരം കൂടുമെന്നതു ശരി. ഫെൻസിങ്ങും ഉണ്ടാവും (ആറുവരിപ്പാതയിൽ ഡിവൈഡറിന് ഫെൻസിങ് ഉണ്ടെന്നത് ഓർക്കുക). കുറുകേക്കടക്കുന്നതിന് ഇന്നു നിലവിലുള്ള എല്ലാ റോഡിനും അണ്ടർപാസേജ് ഉണ്ടാവും -500 മീറ്ററിന് ഒന്നുവീതം. വെള്ളമൊഴുക്ക് തടസ്സപ്പെടും വെള്ളപ്പൊക്കമുണ്ടാകും എന്നൊക്കെ പറയുന്നത് അടിസ്ഥാനരഹിതമാണ്. വെള്ളം പടിഞ്ഞാറേക്ക് പരന്നൊഴുകുകയല്ല. നീർച്ചാലുകൾ, പുഴകൾ, തോടുകൾ എന്നിവയിലൂടെയാണ് ഒഴുകുന്നത്. നീർച്ചാലുകളുടെ ഒഴുക്കിനെ തടസ്സപ്പെടുത്താതെ കുറച്ചുകൂടി വിപുലീകരിച്ചുകൊടുക്കുന്നതിനാണു ശ്രമിക്കുക. അതിർത്തിക്കല്ലുകൾ ഇട്ടുകഴിഞ്ഞാൽ ഇത്തരം സ്ഥലങ്ങൾ കൃത്യമായി കണ്ടെത്താനാവും. എംബാങ്മെന്റുകളിൽ ആവശ്യമായ കൾവർട്ടുകൾ ഉണ്ടായിരിക്കും. ബന്ധപ്പെട്ട ഹൈഡ്രോഗ്രാഫിക് സർവേ നടന്നുവരുന്നു. കേരളം കടക്കെണിയിലാക്കുമോ? കടം വാങ്ങുകയും സാമ്പത്തികവളർച്ച മുരടിക്കുകയും ചെയ്താൽ ഫലം കടക്കെണിയായിരിക്കും. എന്നാൽ, കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി ദേശീയ ശരാശരിയെക്കാളും വേഗത്തിലാണ് നമ്മൾ വളരുന്നത്. ഈ വളർച്ചയുടെ വേഗം ഇനിയും ഉയർത്താനാണ് നമ്മുടെ പരിശ്രമമെന്നത് വിശദീകരിച്ചല്ലോ. അതുകൊണ്ട് കെ-റെയിൽ അടക്കമുള്ള പശ്ചാത്തലസൗകര്യ നിർമാണം കേരളത്തെ കടക്കെണിയിലൊന്നുമാക്കില്ല. ഇതുവരെ പുനർവിതരണത്തിലും ക്ഷേമത്തിലുമായിരുന്നു കേരളത്തിന്റെ മിടുക്ക്. ഉയർന്നകൂലി, ഭൂപരിഷ്കരണം, പൊതുവിദ്യാഭ്യാസ-ആരോഗ്യാദി സൗകര്യങ്ങൾ ഇവയെല്ലാം കേരളത്തിലെ സാധാരണക്കാർക്ക് മറ്റു സംസ്ഥാനങ്ങളിലുള്ളവരെക്കാൾ വളരെ മെച്ചപ്പെട്ടൊരു ജീവിതം കഴിഞ്ഞ ഏതാനും തലമുറകളായി ഉറപ്പുവരുത്തിയിട്ടുണ്ട്. അതുകൊണ്ടുമാത്രം അഭ്യസ്തവിദ്യരായ പുതിയതലമുറ സംതൃപ്തരല്ല. അവർക്ക് തങ്ങളുടെ വിദ്യാഭ്യാസയോഗ്യതയ്ക്കനുസൃതമായ തൊഴിലവസരങ്ങൾ കൂടിയേതീരൂ. ഇത് ഉണ്ടാകുന്നില്ലായെന്നുള്ളതാണ് ഇന്നത്തെ വികസനപ്രതിസന്ധിയുടെ മുഖ്യവശം.

from money rss https://bit.ly/3nfuob1
via IFTTT

സെന്‍സെക്‌സില്‍ 150 പോയന്റ് നേട്ടം: നിഫ്റ്റി 18,000ന് മുകളില്‍ | Market Opening

മുംബൈ: രണ്ടാമത്തെ ദിവസവും സൂചികകളിൽ നേട്ടത്തോടെ തുടക്കം. ആഗോള വിപണികളിൽനിന്നുള്ള ശുഭസൂചനയാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. സെൻസെക്സ് 150 പോയന്റ് ഉയർന്ന് 60,546ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തിൽ 18,048ലുമാണ് വ്യാപാരം ആരംഭിച്ചത്. ബാങ്ക്, ഐടി, ലോഹം, ടെലികോം, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ മേഖലകളിലെ കമ്പനികൾ മികച്ച മൂന്നാം പാദഫലങ്ങൾ പുറത്തുവിടുമെന്ന പ്രതീക്ഷയാണ് വിപണിക്ക് കരുത്തായത്. ജനുവരിയിൽ ഇതുവരെ നിഫ്റ്റി നാലുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. അതേസമയം, നിലനിൽക്കുന്ന ആശങ്കകൾ വരുംദിവസങ്ങളിൽ വിപണിയിൽ ചാഞ്ചാട്ടമുണ്ടാക്കിയേക്കാം. കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റാക്രോണിന്റെ വരവാണ് നിക്ഷേപകർ ആശങ്കയോടെ കാണുന്നത്. എച്ച്ഡിഎഫ്സി, എൻടിപിസി, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, ഭാരതി എയർടെൽ, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തിൽ. ടൈറ്റാൻ, ടിസിഎസ്, എച്ച്സിഎൽ ടെക്, നെസ് ലെ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3te0IPr
via IFTTT

18,000 തിരിച്ചുപിടിച്ച് നിഫ്റ്റി: സെന്‍സെക്‌സില്‍ 650 പോയന്റ് നേട്ടം| Market Closing

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ മികച്ചനേട്ടത്തോടെ 18,000 തിരിച്ചുപിടിച്ച് നിഫ്റ്റി. പൊതുമേഖല ബാങ്ക്, ഐടി, ഓട്ടോ, ക്യാപിറ്റൽ ഗുഡ്സ്, വൈദ്യുതി തുടങ്ങിയ മേഖലയിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 650.98 പോയന്റ് ഉയർന്ന് 60,395.63ലും നിഫ്റ്റി 190.60 പോയന്റ് നേട്ടത്തിൽ 18,003.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനികളുടെ മൂന്നാം പാദഫലങ്ങൾ പുറത്തുവരാൻ തുടങ്ങിയതാണ് കോവിഡ് വ്യാപനത്തിനിടയിലും നിക്ഷേപകർക്ക് ആത്മവിശ്വാസംനൽകിയത്. വായ്പയിൽ വർധനവുണ്ടാകുമെന്ന പ്രതീക്ഷയാണ് ബാങ്ക് ഓഹരികളിലെ നേട്ടത്തിന് കാരണം. യുപിഎൽ, ഹീറോ മോട്ടോർകോർപ്, ടൈറ്റാൻ കമ്പനി, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി തുടങ്ങിയ കമ്പനികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിപ്രോ, നെസ് ലെ, ഡിവീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. മിക്കവാറും സെക്ടറൽ സൂചികകൾ നേട്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക്, ഐടി, ഓട്ടോ, പവർ, ബാങ്ക്, റിയാൽറ്റി സൂചികകൾ 1-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.7-1ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3JYqInO
via IFTTT

പ്രതിസന്ധിയിലായ സാങ് യോങ് മോട്ടോഴ്‌സിനെ എഡിസണ്‍ മോട്ടോഴ്‌സ് ഏറ്റെടുത്തു

കടക്കെണിമൂലം പ്രതിസന്ധിയിലായ ദക്ഷിണ കൊറിയൻ കാറ് നിർമാതാക്കളായ സാങ് യോങ് മോട്ടോർ കമ്പനിയെ എഡിസൺ മോട്ടോഴ്സിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഏറ്റെടുത്തു. 1890 കോടി രൂപ(255 ദശലക്ഷം ഡോളർ)യുടേതാണ് ഇടപാട്. കമ്പനിയിൽ ഭൂരിഭാഗം ഓഹരി പങ്കാളിത്തമുള്ള ഇന്ത്യയിലെ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര സാങ് യോങ് മോട്ടോർ കമ്പനിയിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള പദ്ധതി നേരത്തെ ഉപേക്ഷിച്ചിരുന്നു. 2019ൽ വൻനഷ്ടം രേഖപ്പെടുത്തിയ കമ്പനിയെ ലാഭത്തിലാക്കാൻ മൂന്നുവർഷംകൊണ്ട് 30,000 കോടി രൂപ നിക്ഷേപിക്കാനായിരുന്നു പദ്ധതി. ഇത് പിന്നീട് ഉപേക്ഷിച്ചു. കൊറിയൻ പങ്കാളികളായ സാങ് യോങിന്റെ ചെറു എസ്.യു.വി ടിവോളിയെ അടിസ്ഥാനമാക്കിയാണ് എക്സ്.യു.വി 300 മഹീന്ദ്ര അവതരിപ്പിച്ചത്. രാജ്യാന്തരതലത്തിലുള്ള മഹീന്ദ്രയുടെ ഉപകമ്പനികളിലൊന്നാണ് സാങ് യോങ് മോട്ടോർ. മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം സാങ് യോങ് മോട്ടോർ കമ്പനിയുടെ കാറ് വില്പനയിൽ 21ശതമാനം ഇടിവുണ്ടായിരുന്നു. 84,496 വാഹനങ്ങൾമാത്രമാണ് വിൽക്കാനായത്. 2021 ജനുവരി-സെപ്റ്റംബർ കാലയളവിൽ 23,800 കോടിയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. കനത്ത കടബാധ്യതയെതുടർന്ന് പാപ്പരത്ത നടപടിയിലായിരുന്നു കമ്പനി.

from money rss https://bit.ly/3HR8bYI
via IFTTT

വിദേശ നിക്ഷേപകര്‍ തന്ത്രംമാറ്റുന്നു: ജനുവരിയില്‍ ഇതുവരെ നിക്ഷേപിച്ചത് 2,570 കോടിയിലേറെ

തുടർച്ചയായി മൂന്നുമാസം ഓഹരികൾ വിറ്റൊഴിയുകമാത്രം ചെയ്തിരുന്ന വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ(എഫ്.പി.ഐ) ജനുവരിയിൽ വാങ്ങലുകാരായി. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി(എൻഎസ്ഡിഎൽ)യുടെ കണക്കുപ്രകാരം ജനുവരിയിൽ ഇതുവരെ 2,568 കോടി രൂപയുടെ നിക്ഷേപമാണ് ഇവർ നടത്തിയത്. അതിനുമുമ്പ് മൂന്നുമാസംകൊണ്ട് 35,984 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിയുകയാണ് ചെയ്തത്. രാജ്യത്തെ സൂചികകൾ എക്കാലത്തെയും റെക്കോഡ് ഉയരത്തിലെത്തിയ ഒക്ടോബറിനുശേഷമാണ് വിദേശികൾ നിക്ഷേപതന്ത്രംമാറ്റിയത്. ഒമിക്രോൺ ഭീതിയിൽ രാജ്യത്തെ വിപണിയിൽ വിൽപന സമ്മർദംനേരിട്ടപ്പോഴായിരുന്നു ഘട്ടംഘട്ടമായി വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്. രാജ്യം ഒമിക്രോണിനെ അതിജീവിക്കുമെന്ന വിലയിരുത്തലാണ് വിദേശ നിക്ഷേപകരെ ആകർഷിച്ചത്. രാജ്യത്തെ സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണെന്ന സൂചന നൽകി ജിഎസ്ടി വരുമാനം ഒരുലക്ഷം കോടിക്കുമുകളിൽ തുടരുന്നതും പിഎംഐ സൂചിക 50നുമുകളിലായതും വിദേശ നിക്ഷേപകരെ ആകർഷിച്ചു. ഒമിക്രോൺ രാജ്യത്തെ എപ്രകാരം ബാധിക്കുമെന്നതും മൂന്നാം പാദഫലങ്ങളും വരാനിരിക്കുന്ന ബജറ്റുമൊക്കെയാണ് ഇനി വിദേശ നിക്ഷേപകരെ സ്വാധീനിക്കുക.

from money rss https://bit.ly/3zEkzZn
via IFTTT

Sunday, 9 January 2022

30-ാം വയസ്സില്‍ എങ്ങനെ സമ്പന്നനാകാം?

ലക്ഷാധിപതി, കോടീശ്വരൻ എന്നൊക്കെ കേൾക്കുന്നത് പലർക്കും ഇഷ്ടമില്ലാത്തകാര്യമാണ്. സമ്പത്തുനേടാൻ കഴിയാത്തതുകൊണ്ടാകാം ഈവാക്കുകളെ പുച്ഛത്തോടെ കാണുന്നത്. 30-ാംവയസ്സിൽ ലക്ഷങ്ങൾ സമ്പാദിക്കുകയെന്നത് ഫാന്റസിയല്ലെന്ന് ബോധ്യപ്പെടാൻ 10 ചിന്തകൾ മുന്നോട്ടുവെയ്ക്കുന്നു. 1.ചിട്ടയോടെ നീങ്ങുക ഒരു സുപ്രഭാതത്തിൽ ലക്ഷങ്ങൾ സ്വന്തമാക്കാൻ ആർക്കും കഴിയില്ല. നിക്ഷേപത്തിന് വളരാൻ സമയംകൊടുക്കണം. പ്രതിമാസവരുമാനം 20,000 രൂപയാണെന്നിരിക്കട്ടെ, 10വർഷം കഴിയുമ്പോഴും ഈതുകതന്നെയാകുമോ ലഭിക്കുക. ഇതിന്റെ എത്രയോ ഇരട്ടിയാകും വരുമാനം എന്നകാര്യത്തിൽ സംശയമില്ല. വരുമാനത്തിൽനിന്ന് നിശ്ചിതശതമാനം ഓരോമാസവും നിക്ഷേപിക്കാനായി നീക്കിവെയ്ക്കുക. 2. പൊങ്ങച്ചംകാണിക്കരുത് ചെറിയ തുകവീതം ചിട്ടയായി നിക്ഷേപിച്ച് സാമ്പത്തിക സുരക്ഷ കൈവരിക്കുന്നതുവരെ വിലകൂടിയ ഗാഡ്ജറ്റുകളോ, ആഡംബര കാറോ സ്വന്തമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കുക. സമ്പന്നനായാൽ അതേക്കുറിച്ച് ആലോചിക്കു്ന്നതിൽ തെറ്റില്ല. പൊങ്ങച്ചക്കാരനാകാൻ ശ്രമിക്കാതെ ബുദ്ധിമാനാകുക. 3. നിക്ഷേപം സുരക്ഷിതമാക്കുക പണം സമ്പാദിക്കാനുള്ള മികച്ചവഴി നിക്ഷേപത്തിന്റേതാണ്. അത്യാവശ്യഘട്ടത്തിൽപ്പോലും നിക്ഷേപത്തിൽനിന്ന് പണംപിൻവലിക്കരുത്. 4. കടംവാങ്ങരുത് വരുമാനം വർധിപ്പിക്കാൻ സഹായിക്കില്ലെങ്കിൽ ലോൺ എടുക്കരുത്. സമ്പന്നരായ വ്യക്തികൾ വായ്പകൾ എടുക്കുന്നത് അതിൽനിന്ന് മികച്ചവരുമാനം ഉണ്ടാക്കുന്നതിനാണ്. സമ്പന്നരെ സമ്പന്നരാക്കിയ വസ്തുക്കൾ വാങ്ങാനാണ് പാവപ്പെട്ടവർ വായ്പയെടുക്കുന്നത്!. സാമ്പത്തികമായി മെച്ചമുണ്ടെങ്കിൽ വായ്പയെടുത്ത് കാറുവാങ്ങാം. അല്ലെങ്കിൽ സമ്പാദിച്ചപണംകൊണ്ട് ഭാവിയിൽ കാറ് സ്വന്തമാക്കാൻ ശ്രമിക്കുക. 5. സമ്പത്തിനെ സ്നേഹിക്കുക സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവർ ആരുമില്ല. എന്നാൽ അതിന് മുൻഗണന നൽകുന്നവർ മാത്രമെ സമ്പന്നരാകുന്നുള്ളൂ എന്നറിയുക. പണത്തെ അവഗണിക്കുകയാണെങ്കിൽ പണം നിങ്ങളെയും അവഗണിക്കും. നിക്ഷേപത്തിന് ജീവിതത്തിൽ സ്ഥാനംനൽകിയാൽ സമ്പത്ത് നിങ്ങളെതേടിവരും. 7. പരിശ്രമം പ്രധാനം വരുമാനം വർധിപ്പിക്കാൻ മുന്നിൽ സാധ്യതകളേറെയുണ്ട്. പെട്ടെന്ന് ധനവാനാകാൻ വളഞ്ഞവഴി തേടരുത്. ഭാഗ്യത്തെ ആശ്രയിക്കരുത്. പരിശ്രമാണ് പ്രധാനം. കുടുതൽ സമയം ജോലിചെയ്യുകയോ ജോലിയോടൊപ്പം സമാന്തര വരുമാനമാർഗങ്ങൾ തേടുകയോചെയ്യണം. നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷത്തിനും ഭാവിയിൽ വലിയ വിലകൊടുക്കേണ്ടിവരും. സമ്പത്തിന്റെ ശത്രുവാണ് അലസതയെന്നറിയുക. 8. ജനിച്ചത് സമ്പന്നനാകാൻ ദരിദ്രനാകാനല്ല സമ്പന്നനാകാനാണ് ജനിച്ചത് എന്ന് മനസിലാക്കുക. എങ്ങനെയെങ്കിലും ജീവിതം മുന്നോട്ടുകൊണ്ടുപോയാൽമതിയെന്ന ചിന്ത ആരെയും സമ്പന്നനാക്കില്ല. അതിസമ്പന്നനായ ബിൽ ഗേറ്റ്സ് ഒരിക്കൽ പറഞ്ഞു: ദരിദ്രനായി ജനിക്കുന്നത് നിങ്ങളുടെ കുറ്റംകൊണ്ടല്ല;എന്നാൽ ദരിദ്രനായി മരിക്കുന്നതിന് ഉത്തരവാദി നിങ്ങൾതന്നെയാണ്. 9.ധനികരെ കണ്ടുപഠിക്കാം ഭൂരിഭാഗംപേരും മധ്യവർഗ കുടംബത്തിലോ അതിന് താഴെയോ ആകും ജനിച്ചതും വളർന്നതും. അതുകൊണ്ടുതന്നെ അവരുടെ ചിന്താഗതിയാകും ഉണ്ടാകുക. ധനികനെ പിന്തുടർന്ന് അവരെ പഠിക്കാൻ ശ്രമിക്കുക. വളർച്ച മനസിലാക്കുക. 9. ബുദ്ധിപൂർവം നിക്ഷേപിക്കാം സമ്പന്നനാകാനുള്ള ഒരെയൊരുവഴിയാണ് നിക്ഷേപമെന്നത്. ജോലിയിൽനിന്ന് ലഭിച്ചതിനേക്കാൾ കൂടുതൽതുക ഭാവിയിൽ നിക്ഷേപത്തിൽനിന്ന്നേടാൻ കഴിയും. വരുമാനത്തിലെ ഒരുഭാഗം നിക്ഷേപത്തിനായി മാറ്റിവെയ്ക്കുക, ഉറങ്ങുമ്പോഴും പണം നിങ്ങൾക്കുവേണ്ടി സമ്പാദിച്ചുകൊള്ളും. 10. ലക്ഷ്യം ലക്ഷമല്ല, കോടിയാകട്ടെ ചെറുതല്ല, വലുതാണ് സ്വപ്നം കാണേണ്ടത്. ഒരു ലക്ഷമോ പത്തുലക്ഷമോ അല്ല, കോടികൾ സ്വപ്നം കാണാൻ ശീലിക്കണം. ലോകത്ത് പണത്തിന് ഒരുകുറവുമില്ല. വലിയ കാര്യങ്ങൾ സ്വപ്നം കാണുന്നവരുടെ എണ്ണത്തിലാണ് കുറവ്. അതിന് എനിക്കുകഴിയുമോ എന്നല്ല, കഴിയും എന്നാണ് ചിന്തിക്കേണ്ടത്. ഈ പത്തുകാര്യങ്ങൾ പിന്തുടർന്നാൽ നിങ്ങൾക്കും ലക്ഷാധിപതിയാകാം. സ്വപ്നങ്ങളെ അത്യാഗ്രമായി ചിത്രീകരിക്കുന്നവരുണ്ടാകാം. അവരെ മാറ്റിനിർത്തുക. പെട്ടെന്ന് പണമുണ്ടാക്കാമെന്ന് കരുതി തട്ടിപ്പുപദ്ധതികളിൽ പോയി ചാടാതെ ശ്രദ്ധിക്കക. ജീവിതത്തിൽ ധാർമികത നിലനിർത്തുക. സഹജീവികളെ സഹായിക്കുക. കോടീശ്വരനാകാൻ ഇത്രയുംമതി. antonycdavis@gmail.com ഗൃഹലക്ഷ്മിയിലെ മണി ടൂ കോളത്തിൽ പ്രസിദ്ധീകരിച്ചത്.

from money rss https://bit.ly/3JZ2dqw
via IFTTT

നിഫ്റ്റി 17,900കടന്നു: ബാങ്ക്, റിയാല്‍റ്റി ഓഹരികള്‍ നേട്ടത്തില്‍|Market Opening

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 17,900ന് മുകളിലെത്തി. സെൻസെക്സ് 402 പോയന്റ് ഉയർന്ന് 60,147ലും നിഫ്റ്റി 112 പോയന്റ് നേട്ടത്തിൽ 17,924ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ടിസിഎസാണ് നേട്ടത്തിൽ മുന്നിൽ. ജനുവരി 12ന് മൂന്നാം പാദഫലങ്ങൾ പുറത്തുവിടുന്നതോടൊപ്പം ഓഹരി തിരിച്ചുവാങ്ങൾ പദ്ധതി പ്രഖ്യാപിക്കാൻ സാധത്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് വില ഉയരാൻ കാരണം. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. വിപ്രോ, സിപ്ല, നെസ് ലെ, സൺ ഫാർമ, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മെറ്റൽ ഒഴികെയുള്ള സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ധനകാര്യ ഓഹരികളാണ് മുന്നിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.5ശതമാനവും സ്മോൾ ക്യാപ് 0.9ശതമാനവും ഉയർന്നു.

from money rss https://bit.ly/3G7FWEK
via IFTTT

ഓർഡർ ചെയ്തത്‌ സൈക്കിൾ; കിട്ടിയത് പഴയ പാർട്സ്

തൃശ്ശൂർ: പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റിലൂടെ ഒാർഡർ നൽകിയ സൈക്കിളിന് പകരം ലഭിച്ചത് പഴയ സൈക്കിൾ ഭാഗങ്ങളും പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും. 27-നാണ് കോലഴി സ്വദേശി ജയകുമാർ 'ഹൊബർസെന്റ് മെസുസ' എന്ന സൈക്കിളിന് ഓർഡർ നൽകിയത്. പതിനഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഉപയോഗിക്കാവുന്ന 21 ഗിയറുകളുള്ള സൈക്കിളാണിത്. വില 42,500 രൂപയുണ്ടെങ്കിലും ഓഫർ പ്രൈസായി 11,450 രൂപയ്ക്കാണ് ഓർഡർ കൊടുത്തത്. വ്യാഴാഴ്ച സൈക്കിൾ വീട്ടിലെത്തി. പണമടച്ച് പെട്ടി പൊട്ടിച്ച് നോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം മനസ്സിലായത്. ഗ്രേറ്റ് ഇന്ത്യ ട്രേയ്ഡേഴ്സ് എന്ന കമ്പനിയാണ് വിതരണക്കാർ. സ്ഥിരമായി ഓൺലൈൻ സൈറ്റിലൂടെ ഓർഡറുകൾ ചെയ്യാറുള്ള ജയകുമാർ കമ്പനിയുടെ സ്പെഷ്യൽ കസ്റ്റമർ കൂടിയാണ്. ഇതിനാൽ ഫ്രീ ഡെലിവറി ചാർജ് അടക്കമുള്ള സേവനങ്ങളും ഇദ്ദേഹത്തിന് ലഭ്യമാണ്. ഇതാദ്യമായാണ് ഇത്തരമൊരു ദുരനുഭവം. ബോക്സ് തിരിച്ചയച്ച അദ്ദേഹം സൈറ്റിനും വിയ്യൂർ പോലീസ് സ്റ്റേഷനിലും പരാതി നൽകി.

from money rss https://bit.ly/3zO8dhh
via IFTTT

Friday, 7 January 2022

ചാഞ്ചാട്ടത്തിനിടയില്‍ സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു: ബാങ്ക്, മെറ്റല്‍ സൂചികകള്‍ ഉയര്‍ന്നു

മുംബൈ: വ്യാപാര ആഴ്ചയിലെ അവസാനദിനത്തിൽ തുടക്കം നഷ്ടത്തിലായിരുന്നുവെങ്കിലും നേട്ടത്തിലാണ് സൂചികകൾ ക്ലോസ് ചെയ്തത്. സെൻസെക്സ് 142.81 പോയന്റ് ഉയർന്ന് 59,744.65ലും നിഫ്റ്റി 66.80 പോയന്റ് നേട്ടത്തിൽ 17,812.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ നിഫ്റ്റി 17,905 നിലവാരത്തിലേയ്ക്ക് ഉയർന്നെങ്കിലും ലാഭമെടുപ്പിനെതുടർന്നുണ്ടായ സമ്മർദം സൂചികയിലെ നേട്ടംകുറച്ചു. ഗ്രാസിം ഇൻഡസ്ട്രീസ്, ഒഎൻജിസി, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ലൈഫ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ബാങ്ക്, മെറ്റൽ, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 0.5-1 ശതമാനം ഉയർന്നു. ഓട്ടോ, ക്യാപിറ്റൽ ഗുഡ്സ്, ഫാർമ സൂചികകൾ നഷ്ടംനേരിടുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/3t5NN1O
via IFTTT

2022ലും ഐപിഒ വിപണി തകര്‍ക്കും: കാത്തിരിക്കുന്നത് എല്‍ഐസി ഉള്‍പ്പടെ 70ലേറെ കമ്പനികള്‍

ഐപിഒ വിപണിയിൽ 2021 ആവർത്തിക്കാൻ സാധ്യത. മുൻവർഷത്തേക്കാൾ കൂടുതൽ കമ്പനികൾ പ്രാരംഭ ഓഹരി വില്പനയുമായി രംഗത്തുവരുമെന്നാണ് വിലയിരുത്തൽ. വിപണിയിൽ നിക്ഷേപകാഭിമുഖ്യം നിലനിൽക്കുന്നതിനാൽ അത് നേട്ടമാക്കാനാണ് കമ്പനികളുടെ ശ്രമം. ഇതിനകം 38 കമ്പനികൾക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ അനുമതി ലഭിച്ചുകഴിഞ്ഞു. 36 കമ്പനികൾ അനുമതിക്കായി കാത്തിരിക്കുകയാണ്. പ്രാഥമിക വിപണിയിലെ മുന്നേറ്റം തുടരുകയാണെങ്കിൽ ഐപിഒകളുടെ റെക്കോഡ് തകർക്കുന്ന വർഷമാകും 2022. എംക്യുർ ഫാർമസിക്യൂട്ടിക്കൽസ്, ഇഎസ്ഡിഎസ് സോഫ്റ്റ് വെയർ സൊലൂഷൻസ്, എജിഎസ് ട്രാൻസാക്ട് ടെക്നോളജീസ്, ട്രാക്സൺ ടെക്നോളജീസ്, അദാനി വിൽമർ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, ഗോ എയർലൈൻസ്, ആരോഹൻ ഫിനാൻഷ്യൽ സർവീസസ്, പ്രദീപ് ഫോസ്ഫേറ്റ്സ്, മൊബിക്വിക് സിസ്റ്റംസ് തുടങ്ങി 20ലധികം കമ്പനികൾ ആദ്യപാദത്തിൽ ഐപിഒയുമായെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എൽഐസി ഈ പാദത്തിൽ ഐപിഒയുമായെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 70,000-1,00,000 കോടി രൂപയാകും ലൈഫ് ഇൻഷുറൻസ് കോർപറേഷൻ വിപണിയിൽനിന്ന് സമാഹരിക്കുക. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി ഐപിഒ നടപടിക്രമങ്ങൾക്കായി ജനുവരി അവസാനം സെബിയെ സമീപിക്കുമെന്നാണ് കരുതുന്നത്. പേടിഎം, സമൊറ്റോ, നൈക, സ്റ്റാർ ഹെൽത്ത്, പിബി ഫിൻടെക് എന്നിവയുൾപ്പടെയുള്ള കമ്പനികൾ 2021ൽ ഇതുവരെ 1.3ലക്ഷം കോടി രൂപയാണ് വിപണിയിൽനിന്ന് സമാഹരിച്ചത്. കുറഞ്ഞ പലിശനിരക്കും ഉയർന്ന പണലഭ്യതയുംമൂലം ഓഹരി വിപണിയിൽ റാലി തുടരുകയാണ്.

from money rss https://bit.ly/3f4ZUny
via IFTTT

ക്രിപ്‌റ്റോകറന്‍സിക്ക് 15ശതമാനം മൂലധനനേട്ട നികുതി ചുമത്താന്‍ തായ്‌ലന്‍ഡ്

ക്രിപ്റ്റോകറൻസി ഇടപാടുകൾ 2021ൽ വൻതോതിൽ വർധിച്ചതോടെ 15 ശതമാനം മൂലധനനേട്ട നികുതി ചുമത്താൻ തായ്ലൻഡ്. തീരുമാനം നിലവിൽവരുന്നതോടെ ക്രിപ്റ്റോകറൻസിയിൽനിന്ന് നേട്ടമുണ്ടാക്കുന്നവരെല്ലാം 15ശതമാനം നികുതി നൽകാൻ ബാധ്യസ്ഥരാകും. അതേസമയം, ക്രിപ്റ്റോ എക്സ്ചേഞ്ചുകളെ മൂലധനനേട്ട നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. അതിവേഗം വ്യാപിക്കുന്ന ക്രിപ്റ്റോ ഇടപാടുകൾക്ക് ഘട്ടംഘട്ടമായി നിയന്ത്രണംകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് തായ്ലൻഡ് സർക്കാർ നികുതി ഏർപ്പെടുത്തിയത്. ഇടപാടിൽനിന്ന് ലഭിക്കുന്ന ലാഭം ഇതോടെ നികുതി വിധേയമായ വരുമാനമായി കണക്കാക്കാൻ കഴിയും. അതേസമയം, അസ്ഥിര സ്വാഭാവം കണക്കിലെടുത്ത് ക്രിപ്റ്റോ കറൻസി ഇടപാടിൽ നേരിട്ട് ഇടപെടരുതെന്ന് തായ്ലൻഡിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് തായ്ലൻഡ് രാജ്യത്തെ വാണിജ്യ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഈ നിർദേശം നൽകിയത്. തായ്ലൻഡിലെ ഒരുലക്ഷത്തോളം പേരാണ് ക്രിപ്റ്റോ ഖനനമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്.

from money rss https://bit.ly/3r02Sj7
via IFTTT

ലുലു 'ഫ്‌ളാറ്റ് 50 സെയില്‍' വീണ്ടും

പുതുവർഷത്തിൽ വിലക്കുറവുമേളയുമായി ലുലു ഫ്ളാറ്റ് 50 സെയിൽ വീണ്ടും. നാലുദിവസം നീണ്ടുനിൽക്കുന്ന ഓഫറുകൾ ജനുവരി ആറിന് ആരംഭിച്ചു. ഒമ്പതുവരെയാണ് ഓഫർ ലഭിക്കുക. ഗ്രോസറീസ്, ഇലക്ട്രോണിക്സ്, മൊബൈൽ, ഗൃഹോപകരണങ്ങൾ, ഫാഷൻ, വിവാഹ വസ്ത്രങ്ങൾ തുടങ്ങി എല്ലാവിഭാഗങ്ങളിലും ഓഫർ ലഭിക്കും. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ്, ലുലു സെലിബ്രേറ്റ് എന്നിവിടങ്ങളിൽ 50 ശതമാനം വിലക്കുറവാണ് പരമാവധി ലഭിക്കുക. 100-ൽപരം പ്രമുഖ ബ്രാൻഡുകളാണ് ഇത്തവണ വില്പനയിൽ പങ്കെടുക്കുന്നത്. ലുലു ഓൺലൈൻ ഇന്ത്യ ആപ്പിലും വെബ്സൈറ്റിലും വിലക്കിഴിവ് ലഭിക്കും. കേരളത്തിലുടനീളം സൗജന്യ ഹോം ഡെലിവറി സംവിധാനവുമുണ്ട്.

from money rss https://bit.ly/33cIOSk
via IFTTT

Thursday, 6 January 2022

ഒമിക്രോണ്‍ നിയന്ത്രണങ്ങള്‍ രാജ്യത്തെ വളര്‍ച്ചാനിരക്കില്‍ 1.5ശതമാനം കുറവുണ്ടാക്കിയേക്കും

ഒമിക്രോണിനെതുടർന്നുള്ള നിയന്ത്രണങ്ങൾ, അസംസ്കൃത വസ്തുക്കളുടെ വിലവർധന തുടങ്ങിയവ രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദന(ജിഡിപി)ത്തിൽ 1.50ശതമാനംവരെ കുറവുണ്ടാക്കിയേക്കാം. നടപ്പ് സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ സാമ്പത്തിക സ്ഥിതിയെയായിരിക്കും നിയന്ത്രണങ്ങൾ കാര്യമായി ബാധിക്കുക. കോവിഡിന്റെ മൂന്നാംതരംഗം, ക്രൂഡ് ഓയിൽ വില വർധന, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, ചരക്കുനീക്ക ചെലവിലെ വർധന, അർധചാലകങ്ങളുടെ ലഭ്യത, വൈദ്യു വിതരണത്തിലെ തടസ്സങ്ങൾ തുടങ്ങിയവയാകും രാജ്യത്തെ വളർച്ചയെ ബാധിക്കുക. പുതിയ സാഹചര്യത്തിൽ വിവിധ ഏജൻസികൾ നേരത്തെ നൽകിയിട്ടുള്ള രാജ്യത്തെ വളർച്ച അനുമാനത്തിൽ ഒന്നുമുതൽ ഒന്നര ശതമാനംവരെ കുറവുവരുത്തിയിട്ടുണ്ട്. 9-10ശതമാനം നിരക്കിലായിരുന്നു വിവിധ ഏജൻസികൾ വളർച്ചാ അനുമാനം രേഖപ്പെടുത്തിയിരുന്നത്. വെള്ളിയാഴ്ച പുറത്തിറക്കുന്ന 2022 സാമ്പത്തികവർഷത്തെ ആദ്യ മുൻകൂർ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഇക്കാര്യങ്ങൾ പരിഗണിച്ചിട്ടുണ്ടായെന്ന് വ്യക്തമല്ല. അടുത്തവർഷത്തെ ബജറ്റ് തയ്യാറാക്കാനാണ് ധനമന്ത്രാലയത്തിന് മുൻകൂർ എസ്റ്റിമേറ്റ് നൽകുന്നത്.

from money rss https://bit.ly/3G39LXa
via IFTTT

നിഫ്റ്റി 17,800 തിരിച്ചുപിടിച്ചു; ബാങ്ക് ഓഹരികള്‍ നേട്ടത്തില്‍|Market Opening

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 301 പോയന്റ് നേട്ടത്തിൽ 59,903ലും നിഫ്റ്റി 95 പോയന്റ് ഉയർന്ന് 17,841ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് ട്രഷറി ആദായത്തിലെ വർധന ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും കോർപറേറ്റ് വരുമാനം മെച്ചപ്പെടുന്ന സാഹചര്യവും റീട്ടെയിൽ-മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള നിക്ഷേപകരുടെ ഇടപെടലുകളും വിപണിക്ക് അനുകൂലമാണ്. ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, പവർഗ്രിഡ് കോർപ്, എസ്ബിഐ, വിപ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹ്രസ്വകാലയളവിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെങ്കിലും വൻകിട കമ്പനികൾ, ഐടി, ബാങ്ക് ഓഹരികൾ നിക്ഷേപത്തിനായി പരിഗണിക്കാം. ബിഎസ്ഇ മിഡ്ക്യാപ് 0.5ശതമാനവും സ്മോൾ ക്യാപ് 0.6ശതമാനവും നേട്ടത്തിലാണ്. ഫാർമ ഒഴികെയുള്ള സെക്ടറൽ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3JP2cFF
via IFTTT