121

Powered By Blogger

Sunday, 16 June 2019

ഐ.ടി.സി. മേധാവിയുടെ ശമ്പളം 6.16 കോടി രൂപ

രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഉത്പന്ന കമ്പനികളിലൊന്നായ ഐ.ടി.സി.യുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സഞ്ജീവ് പുരി 2018-19 സാമ്പത്തികവർഷം പ്രതിഫലമായി നേടിയത് 6.16 കോടി രൂപ. മുൻവർഷത്തെ 4.06 കോടി രൂപയിൽ നിന്ന് 51 ശതമാനം വർധന. ചെയർമാനായിരുന്ന വൈ.സി. ദേവേശ്വറിന്റെ മരണത്തെ തുടർന്ന് ഈയിടെയാണ് 56-കാരനായ സഞ്ജീവ് പുരി ചെയർമാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. അതിന് മുമ്പ് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായിരുന്നു. പരേതനായ ദേവേശ്വർ 2018-19 സാമ്പത്തിക വർഷം 16.62 കോടി രൂപ പ്രതിഫലമായി നേടി. 2019 മേയിലാണ് അദ്ദേഹം മരണമടഞ്ഞത്. കമ്പനിയിൽ ഒരു കോടിയിലേറെ രൂപ വാർഷിക ശമ്പളമുള്ള ജീവനക്കാരുടെ എണ്ണം ഇപ്പോൾ 91 ആയിട്ടുണ്ടെന്ന് കമ്പനിയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് വ്യക്തമാക്കുന്നു.

from money rss http://bit.ly/2Y0Ptas
via IFTTT

ഡോക്ടറോ എന്‍ജിനിയറോ ആകേണ്ട; സിനിമാ നടിയാകണം

എന്നെ വളരെയധികം ചിന്തിപ്പിച്ച ഒരു കരിയർ ഗൈഡൻസ് സെമിനാറായിരുന്നു അത്... പതിവുപോലെ കരിയർ സ്വപ്നങ്ങൾ പങ്കുവയ്ക്കാൻ പങ്കെടുത്തവരോട് ആവശ്യപ്പെട്ടു. 'ഡോക്ടർ', 'എൻജിനീയർ' തുടങ്ങിയ പതിവ് ക്ലീഷേ മറുപടികളിൽനിന്ന് വ്യത്യസ്തമായി ഏകദേശം പകുതിയോളം പേർ 'സിനിമ-ചലച്ചിത്ര' മേഖലയിലെ സ്വപ്നങ്ങളാണ് പങ്കുവച്ചത്. ചിലർക്ക് സിനിമ സംവിധാനം ചെയ്യണം. വേറെ ചിലർക്ക് അഭിനയരംഗത്തേക്ക് കടക്കണം. മറ്റ് ചിലർ ഷോർട്ട് ഫിലിം, പരസ്യകല, ഡോക്യുമെന്ററി മേഖലയിൽ എത്തിപ്പെടാൻ ആഗ്രഹിക്കുന്നു. സാമ്പത്തികം ചിന്തിച്ചിട്ടാവണം നിർമാണമേഖലയെക്കുറിച്ച് അധികംപേരും പറഞ്ഞില്ല. ആശയസംവേദനത്തിന്റെയും സാങ്കേതികവിദ്യയുടെയും കലാവൈഭവത്തിന്റെയും ശക്തമായ മാധ്യമമായി സിനിമ മാറിക്കഴിഞ്ഞു. കേവലം കലാസ്വാദനത്തിനുമപ്പുറം അനേകം പേരുടെ കഴിവുകളുടെയും സാങ്കേതികവിദ്യയുടെ അനന്തസാധ്യതകളുടെയും തട്ടകമാണ് സിനിമാലോകം. പണം, പ്രശസ്തി ഇവ രണ്ടും നേടിത്തരുന്നതുകൊണ്ട് മാത്രമല്ല, ആത്മസാക്ഷാത്കാരത്തിന്റെ മറുവാക്കായും സിനിമാവ്യവസായം മാറുന്നു. സാമ്പത്തികശാസ്ത്രത്തിൽ ഒരുവനിൽ വ്യക്തിപരമായി അന്തർലീനമായിരിക്കുന്ന കഴിവിനെ സാമ്പത്തികസ്രോതസ്സായാണ് പരിഗണിക്കുന്നത്. പ്രശസ്ത ഭാരതീയ സാമ്പത്തികശാസ്ത്രജ്ഞനും നോബേൽ സമ്മാന ജേതാവുമായ അമർത്യാ സെൻ 'സാധ്യതകളുടെയും കഴിവുകളുടെയും വളർച്ച' എന്നാണ് വികസനത്തെ നിർവചിച്ചിരിക്കുന്നത്. ഒരു സാമ്പത്തിക വ്യവസ്ഥിതി അതിന്റെ വികസനത്തിന്റെ പരമാവധിയിലെത്തുന്നത് ഓരോ അംഗത്തിന്റെയും വ്യക്തിഗത കഴിവുകൾ പരമാവധി ഉപയോഗിക്കപ്പെടുമ്പോഴാണ്. അപ്പോൾ വസ്തുക്കളും പണവും സൃഷ്ടിക്കപ്പെടുന്നു. അതനുസരിച്ച് സിനിമാവ്യവസായം വലിയ സാമ്പത്തികസ്രോതസ്സുമാണ്. ജീവിതമാർഗത്തിനായി മറ്റ് തൊഴിൽരംഗങ്ങളിലേക്ക് കടക്കുമ്പോഴും സിനിമ എന്ന സ്വപ്നം സൈഡ് ട്രാക്കിലൂടെ കൊണ്ടുനടക്കുന്ന നിരവധിപേരെ ഈ നാളുകളിൽ ഞാൻ കണ്ടുമുട്ടുന്നുണ്ട്. സിനിമയുടെ പേരുപറഞ്ഞ് ജീവിതം തുലയ്ക്കുന്നുവെന്ന് ബന്ധുക്കളുടെയും നാട്ടുകാരുടെയും പഴികേൾക്കുന്നവരും ധാരാളമുണ്ട്. പലർക്കും സിനിമയെന്ന സ്വപ്നം അസ്ഥികളിൽ പിടിച്ച അഗ്നിപോലെയാണ്. എത്ര ഇറക്കിവയ്ക്കാൻ ശ്രമിച്ചാലും പൂർവാധികം ശക്തിയോടെ അത് മജ്ജയിലേക്കും മാംസത്തിലേക്കുമെന്നപോലെ ഹൃദയത്തെ വരിഞ്ഞുമുറുക്കുന്നു. സിനിമാസ്വപ്നം നെഞ്ചിലേറ്റി ഈ രംഗത്ത് ചെറുതായി എന്തെങ്കിലും ചെയ്യുമ്പോഴും സാമ്പത്തികപരാധീനത മൂലം താൻ തിരഞ്ഞെടുത്ത വഴി ശരിയാണോ എന്ന് ആശങ്കപ്പെടുന്നവരെയും കണ്ടുമുട്ടുന്നു... മകളെ സിനിമയിലേക്ക് എത്തിക്കാൻ സ്വന്തം കരിയറും ബിസിനസും മാറ്റിവച്ച അമ്മമാരെയും കണ്ടുമുട്ടുന്നു. ഒരുകാര്യം ഉറപ്പാണ്, സിനിമ ഒരു വശീകരണരംഗമായി പുതുതലമുറയ്ക്ക് മാറിക്കഴിഞ്ഞു. സിനിമാവ്യവസായത്തിൽ ക്യാമറയ്ക്കു മുന്നിൽ മാത്രമല്ല, ക്യാമറയ്ക്ക് പിന്നിലും നിരവധി മേഖലകളും സാധ്യതകളും ഉണ്ട്. അതുകൊണ്ടുതന്നെ, സിനിമ സ്വപ്നം കാണുന്നവർക്ക് പഠിക്കാൻപറ്റിയ നിരവധി കോഴ്സുകളും ഈ രംഗത്തുണ്ട്. വിഷ്വൽ കമ്യൂണിക്കേഷൻ, എഡിറ്റിങ്, ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, മാസ് കമ്യൂണിക്കേഷൻ തുടങ്ങിയവ അവയിൽ ചിലതുമാത്രമാണ്. ഫീസടയ്ക്കാൻ പണമില്ലാത്തതുകൊണ്ട് യു-ട്യൂബ് നോക്കി എിഡിറ്റിങ് പഠിക്കുന്നവരുണ്ട്. അനിമേഷൻ വ്യവസായമേഖല വിപ്ലവംതന്നെ സൃഷ്ടിക്കുകയാണ്. അനിമേഷൻ രംഗത്ത് പരിശീലനം ലഭിച്ചവർക്ക് സിനിമ മാത്രമല്ല, ഡിജിറ്റൽ സാങ്കേതികവിദ്യ, വീഡിയോ ഗെയിമിങ്, ഗ്രാഫിക് ഡിസൈനിങ്, പരസ്യകല എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ കഴിവ് ഉപയോഗിക്കാനാവും. സിനിമാറ്റോഗ്രഫി ഈ രംഗത്ത് വളർന്നുവരുന്ന മറ്റൊരു കാൽവയ്പാണ്. നൈസർഗിക കലയോടൊപ്പം സർഗാത്മകത, അവതരണ ചാരുത, ഫോട്ടോഗ്രാഫിയിലുള്ള താത്പര്യം എന്നിവ ഈ രംഗത്ത് മികവ് തെളിയിക്കാൻ ആവശ്യമാണ്. വിഷ്വൽ കമ്യൂണിക്കേഷൻ പഠനരംഗം ധാരാളം വിദ്യാർഥികളെ ഇന്ന് ആകർഷിക്കുന്നുണ്ട്. സിനിമയിൽ സ്വന്തമായി ഇടംനേടുക എന്നത് മാത്രമല്ല, വെബ്സൈറ്റ് നിർമാണം മുതൽ കലാസംവിധാനം വരെ ന്യൂ മീഡിയാ രംഗത്ത് ഈ പഠനശാഖയ്ക്ക് സാധ്യതകളേറെയാണ്. മറ്റൊരു പഠന മേഖലയാണ് മാസ് കമ്യൂണിക്കേഷൻ. ടെലിവിഷൻ രംഗത്തും ജേണലിസത്തിനും പ്രയോജനകരമായ കോഴ്സാണിത്. സിനിമാ നിർമാണം പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിലുള്ള വർധനയും ശ്രദ്ധേയമാണ്. പുണെയിലെ 'ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ' (http://bit.ly/2XV7cQM) െകാൽക്കത്തയിലെ 'സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്' (wwws.rfti.ac.in) തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങൾ മാത്രമായിരുന്നു ഈ രംഗത്ത് പൊതുവെ അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇന്ന് സർക്കാർ-സർക്കാരിതര-സ്വകാര്യ മേഖലകളിൽ ധാരാളം സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽത്തന്നെ ധാരാളമായുണ്ട്. അടിസ്ഥാന ഡിഗ്രി ആവശ്യമാണെങ്കിലും ഒരു ഡിഗ്രികൊണ്ടു മാത്രം ജീവിതം രക്ഷപ്പെട്ടുവെന്ന് ഇക്കാലത്ത് പറയാനാവുകയില്ല. അടിസ്ഥാന വിവരം വളരെ ആവശ്യമാണ്. സിനിമാ അഭിനയരംഗത്ത് പ്രധാനപ്പെട്ടത്, തനിക്ക് അഭിനയിക്കുന്നതിന് അനുയോജ്യമായ കഴിവുകളുണ്ടോ എന്ന കണ്ടെത്തലാണ്. അതുപോലെതന്നെ, കഴിവിനോടൊപ്പം കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും വ്യക്തിത്വവും ഏറെ പ്രധാനപ്പെട്ടതാണ്. സിനിമാമേഖലയെ ഗൗരവമായി ജീവിതശൈലിയായി കാണുന്നവർക്ക് ദൃശ്യരചനാ പാടവവും സ്വാഭാവിക സർഗാത്മകതയും ഭാവനാനിപുണതയും ആശയവിനിമയ ചാരുതയും ഈ രംഗത്തോടുള്ള തീവ്രമായ അഭിനിവേശവും കൈമുതലായുണ്ടാവണം. വ്യക്തിബന്ധങ്ങൾ സുതാര്യവും മാന്യവുമായി കാത്തുസൂക്ഷിക്കാനുള്ള കഴിവും വേണം. കാരണം, സിനിമയെന്നത് അനേകം പേരുടെ അദ്ധ്വാനഫലമാണ്. ഒരുപക്ഷേ, തുടക്കത്തിൽ 'ഗോഡ്ഫാദർ' എന്ന് പറയുംപോലെ ആരെങ്കിലും കൈപിടിച്ചുകയറ്റാനും ആദ്യചുവടുകൾ നൽകാനും തയ്യാറാവണം. ചിലർക്ക് അതിന്റെ ആവശ്യവുമില്ല. ഭാഗ്യവും സമയവുമെല്ലാം പ്രധാനപ്പെട്ടതാണെങ്കിലും സ്ഥിരോത്സാഹികൾ രംഗം കീഴടക്കുന്നതും നമ്മൾ കാണുന്നു. drkochurani@gmail.com

from money rss http://bit.ly/2IjAinA
via IFTTT

ഓഹരി വിപണിയില്‍ 142 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു.സെന്ഡസെക്സ് 142 പോയന്റ് താഴ്ന്ന് 39309ലും നിഫ്റ്റി 65 പോയന്റ് താഴ്ന്ന് 11757ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 399 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 830 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഫ്ര ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലാണ്. ഇന്ത്യബുൾസ് ഹൗസിങ്, വിപ്രോ, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വേദാന്ത, ടാറ്റ സ്റ്റീൽ, റിലയൻസ്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ് ഹീറോ മോട്ടോർകോർപ്, സൺ ഫാർമ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex trades lower

from money rss http://bit.ly/2IjAfrU
via IFTTT

Saturday, 15 June 2019

വാട്ട്‌സാപ്പിനോട് കളിച്ചാല്‍ കോടതി കേറേണ്ടിവരും

ന്യൂഡൽഹി: വ്യക്തികളോ കമ്പനികളോ ദുരുപയോഗം ചെയ്യുകയോ ബൾക്ക് മെസേജുകൾ അയയ്ക്കുകയോ ചെയ്താൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്കിന്റെ സ്വന്തം മെസേജിങ് ആപ്പായ വാട്സാപ്പ് മുന്നറിയിപ്പ് നൽകി. വാട്ട്സാപ്പ് ഉപയോഗിക്കുന്നവർ, അവർ നൽകിയിട്ടുള്ള വ്യവസ്ഥകൾ ലംഘിച്ചാൽ നടപടിയെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബൾക്ക്, ഓട്ടോമേറ്റഡ് മെസേജുകൾ അയച്ചാൽ നടപടിയുണ്ടാകും. ഏതുതരത്തിലുള്ള നിയമ നടപടിയാകും സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ലോക്സഭ തിരഞ്ഞെടുപ്പിനിടെ വ്യാജ ആപ്പ് വഴി സോഫ്റ്റ വെയർ ഉപയോഗിച്ച് ബൾക്ക് മെസേജുകൾ ഓട്ടോമാറ്റിക്കായി അയച്ചതായി കണ്ടെത്തിയിരുന്നു. വാട്സ്ആപ്പുപയോഗിച്ച് വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്ന ഒരു കമ്പനിയെക്കുറിച്ച് സർക്കാർ തലത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ഒരാൾക്ക് ഒരുസന്ദേശം അഞ്ചുപേർക്ക് മാത്രം അയക്കാൻ കഴിയുന്നതരത്തിൽ സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാട്ട്സാപ്പ് കഴിഞ്ഞവർഷം നിയന്ത്രണമേർപ്പെടുത്തിയിരുന്നു. 20 കോടി ഉപയോക്താക്കളാണ് വാട്ട്സാപ്പിന് ഇന്ത്യയിലുള്ളത്.

from money rss http://bit.ly/2IPzc26
via IFTTT

Friday, 14 June 2019

എടിഎമ്മില്‍നിന്ന് പണം ലഭിച്ചില്ലേ? ബാങ്ക് നിങ്ങള്‍ക്ക് പിഴതരും

ന്യൂഡൽഹി: എടിഎമ്മിൽനിന്ന് നിങ്ങൾക്ക് പണം ലഭിച്ചില്ലേ. എങ്കിൽ ബാങ്ക് നിങ്ങൾക്ക് പിഴ നൽകേണ്ടിവരും. എടിഎമ്മിൽ കാലിയാണെങ്കിൽ മൂന്നുമണിക്കൂറിനകം പണം നിറക്കണമെന്നാണ് നിർദേശം. റിസർവ് ബാങ്ക് ഇതുസംബന്ധിച്ച് ബാങ്കുകൾക്ക് നിർദേശം നൽകിയതായി ഡിഎൻഎ റിപ്പോർട്ടു ചെയ്തു. ബാങ്കിന് എടിഎം ഉണ്ടായിട്ടും ഗ്രാമീണ മേഖലയിലും ചെറു പട്ടണങ്ങളിലും എടിഎമ്മിൽ പണമില്ലാതെ ബാങ്കുകളുടെ ശാഖയെ ആശ്രയിക്കേണ്ട സാഹചര്യം നിരന്തരം ഉണ്ടാകുന്നതിനാലാണ് ഈ തീരുമാനം. എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കിനെ അറിയിക്കാൻ സെൻസറുകൾ മെഷീനിൽ ഘടിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ബാങ്കുകളുടെ അലസമായ നിലപാടാണ് എടിഎം ഒഴിഞ്ഞുകെടുക്കാൻ കാരണം. അതുകൊണ്ടുതന്നെ ബാങ്കിലെത്തി ഇടപാട് നടത്താൻ അക്കൗണ്ട് ഉടമ നിർബന്ധിതനാകുന്നു. ഇതിന് സർവീസ് ചാർജും ബാങ്കുകൾ ഈടാക്കുന്നുണ്ട്. Banks to pay penalty if ATMs run out of cash

from money rss http://bit.ly/2XLEOjW
via IFTTT

The Aadhaar Amendment Bill 2019 will be introduced in the ensuing session of Parliament, according to an official release.

Image result for aadhaar and bank account linking status
Aadhaar Bill approved by Cabinet: The Cabinet on Wednesday cleared a Bill to allow voluntary use of Aadhaar as identity proof for opening bank accounts and procuring mobile phone connections. The Bill – which will be in form of amendment to Aadhaar Act 2016 and other laws and will replace an ordinance issued in March, 2019 – also proposes stiff penalties for violation of norms.
The Aadhaar and Other Laws (Amendment) Bill, 2019 will be introduced in the ensuing session of Parliament, beginning June 17.
“For the convenience of general public in opening of bank accounts, the proposed amendments would allow the use of Aadhaar number for authentication on voluntary basis as acceptable KYC (Know Your Customer) document under the Telegraph Act, 1885 and the Prevention of Money Laundering Act, 2002,” an official release said.

Put simply, this means it will allow voluntary use of Aadhaar number for authentication and identity proof in opening of bank accounts and procuring of mobile phone connections.
The Bill seeks to giving a child an option to exit from the biometric ID programme on attaining 18 years of age, while stipulating stiff penalties for violation of norms set for the use of Aadhaar and violation of privacy.
“The decision would enable UIDAI (Unique Identification Authority of India) to have a more robust mechanism to serve the public interest and restrain the misuse of Aadhaar…Subsequent to this amendment, no individual shall be compelled to provide proof of possession of Aadhaar number or undergo authentication for the purpose of establishing his identity unless it is so provided by a law made by Parliament,” the release said.
The move is aimed at making Aadhaar “people friendly”, it added.
The amendments proposed are the same as those contained in the Ordinance promulgated by President on March 2, 2019. The changes provide for voluntary use of Aadhaar number in physical or electronic form by authentication or offline verification with the consent of Aadhaar number holder. It will also pave the way for use of alternative virtual identity number to conceal the actual Aadhaar number of an individual.
It seeks to permit entities to perform authentication only when they are compliant with the standards of privacy and security specified by the UIDAI and the authentication is permitted under any law made by Parliament or prescribed to be in the interest of state by the central government.
It proposes deletion of section 57 of the Aadhaar Act relating to use of the biometric identifier by private entities. The amendment will also prevent denial of services for refusing to, or being unable to, undergo authentication.

Besides this, the proposed amendments provide for establishment of Unique Identification Authority of India Fund, and confers enhanced regulator-like power on the UIDAI to give directions as it may consider necessary to any entity in the Aadhaar ecosystem.
The changes proposed include a civil penalty of up to Rs 1 crore on entities that violate the provisions of the Aadhaar Act, with an additional fine of up to Rs 10 lakh per day in case of continuous non compliance.
Unauthorised use of identity information by a requesting entity or offline verification seeking entity would be punishable with imprisonment of up to three years with a fine that may extend to Rs 10,000 or in case of a company with a fine of up to Rs 1 lakh. Punishment for unauthorised access to the Central Identities Data Repository as well as data tampering is proposed to be extended to 10 years each from the current three years.

ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോകറന്‍സി 'ലിബ്ര' വരുന്നു

ന്യൂയോർക്ക്: ഫേസ്ബുക്കിന്റെ ക്രിപ്റ്റോകറൻസിയായ ലിബ്ര 2020ൽ പുറത്തിറക്കും. സ്വന്തമായി ക്രിപ്റ്റോ കറൻസി-അധിഷ്ഠിത പണമിടപാട് സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യം. യുബർ, മാസ്റ്റർകാർഡ്, വിസ, പേയ്പാൽ തുടങ്ങിയവരുടെ കൺസോർഷ്യവുമായി ഫേസ്ബുക്ക് കരാറിലെത്തി.വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അർജന്റീന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ-കൊമേഴ്സ് സ്ഥാപനമായ മെർക്കാഡോലിബ്ര, ഫിൻടെക് കമ്പനിയായ സ്ട്രൈപ്പ്, ഹോട്ടൽ ബുക്കിങ് വെബ്സൈറ്റായ ബുക്കിങ്ഡോട്ട്കോം എന്നിവരുമായി ഫേസ്ബുക്ക് കരാറിലെത്തിയിട്ടുണ്ട്. അന്തർദേശീയ തലത്തിൽ സ്വീകാര്യത നേടുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. ആദ്യത്തെ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ 2008ലാണ് പുറത്തിറക്കിയത്. ഇതിനകം 2000ലേറെ ഡിജിറ്റൽ കോയിനുകൾ പ്രചാരത്തിലുണ്ട്. ഇന്ത്യയിൽ ഇതിന്റെ ഇടപാടുകൾക്ക് നിരോധനമുണ്ട്. Facebook's cryptocurrency

from money rss http://bit.ly/2KikGCT
via IFTTT

Thursday, 13 June 2019

താജ്മഹല്‍ കാണാന്‍ മൂന്നുമണിക്കൂര്‍മാത്രം: സമയപരിധി ലംഘിച്ചാല്‍ പിഴ

ആഗ്ര: നിങ്ങൾക്ക് താജ് മഹൽ കാണാൻ ആഗ്രഹമുണ്ടോ. ആഗ്രഹം നല്ലതാണ്. പക്ഷേ, താജ് മഹൽ പരിസരത്ത് മൂന്നുമണിക്കൂറിൽ കൂടുതൽ ചെലവഴിക്കരുത്. മൂന്നുമണിക്കൂറിൽ കൂടുതൽ സമയം താജ്മഹൽ പരിസരത്ത് ചെലവഴിച്ചാൽ കൂടുതൽ തുക പിഴയടയ്ക്കേണ്ടിവരും. അനധികൃത പ്രവേശനം തടയാൻ പുതിയതായി ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിലൂടെവേണം താജ്മഹലിലേയ്ക്ക് കടക്കാൻ. ഇത്തരത്തിൽ ഏഴ് ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പുറത്തേയ്ക്ക് പോകുന്നതിനാണ് അഞ്ച് ഗേറ്റുകൾ. വിദേശ വിനോദ സഞ്ചാരികൾക്ക് പ്രവേശിക്കാൻ പ്രത്യേക ഗേറ്റുകളുണ്ട്. മുന്നുമണിക്കൂർ മാത്രം തങ്ങാൻ അനുവദിക്കുന്ന ടോക്കണുകളാണ് നൽകുക. അതിൽകൂടുതൽ സമയം ചെലവഴിച്ചാൽ പുറത്തേയ്ക്കുപോകുന്ന ഗേറ്റിലെത്തി റീച്ചാർജ് ചെയ്യണം. നേരത്തെ രാവിലെയെത്തുന്ന സന്ദർശകരെ വൈകുന്നേരംവരെ താജ്മഹൽ പരിസരത്ത് തങ്ങാൻ അനുവദിച്ചിരുന്നു. സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ വിനോദ സഞ്ചാരികൾ രംഗത്തെത്തിക്കഴിഞ്ഞു. സമയ പരിധി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. pay fine if you spend more than 3 hours at Taj Mahal

from money rss http://bit.ly/2ZxmH1V
via IFTTT

കോര്‍പ്പറേറ്റ് മേഖല ശുദ്ധീകരിക്കുന്നു: കമ്പനി ഡയറക്ടര്‍മാരാകാന്‍ ഇനി പരീക്ഷ പാസാകണം

ന്യൂഡൽഹി: രണ്ടാമതും അധികാരത്തിലെത്തിയ മോദി കോർപ്പറേറ്റ് മേഖല ശുദ്ധീകരിക്കാൻ ശ്രമം നടത്തുന്നു. കോർപ്പറേറ്റ് ഭരണവുമായി ബന്ധപ്പെട്ട പരീക്ഷ പാസായവരെമാത്രം ഇനി സ്വതന്ത്ര ഡയറക്ടർമാരായി നിയമിച്ചാൽ മതിയെന്നാണ് തീരുമാനം. ഇന്ത്യൻ കമ്പനി നിയമം, മൂല്യങ്ങൾ, മൂലധന വിപണിയുമായി ബന്ധപ്പെട്ടകാര്യങ്ങൾ തുടങ്ങിയവയാകും പരീക്ഷയ്ക്കുള്ള വിഷയങ്ങൾ. ഓൺലൈനിലാകും പരീക്ഷ നടത്തുക. പരീക്ഷ ജയിക്കാൻ നിശ്ചിത സമയവും അനുവദിക്കും. എത്രതവണ വേണമെങ്കിലും, അതായത് ജയിക്കുന്നതുവരെ എഴുതാം. നിലവിലുള്ള പരിചയ സമ്പന്നരായ ഡയറക്ടർമാരെ പരീക്ഷയിൽനിന്ന് ഒഴിവാക്കും. എന്നാൽ സർക്കാർ തയ്യാറാക്കുന്ന ഡാറ്റബേസിൽ ഇവർ രജിസ്റ്റർ ചെയ്യേണ്ടിവരും. നിലവിലുള്ള നിയമപ്രകാരം ഇന്ത്യയിൽ ലിസ്റ്റ് ചെയ്ത കമ്പനിയിൽ മൂന്നിലൊരാൾ സ്വതന്ത്ര ഡയറക്ടറാകണമെന്നുണ്ട്. ന്യൂനപക്ഷമായ ഓഹരി ഉടമകളുടെ താൽപര്യം സംരക്ഷിക്കുകയാണ് ഇവരുടെ പ്രധാന കടമ.

from money rss http://bit.ly/2WElrYP
via IFTTT

സെന്‍സെക്‌സില്‍ 71 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 71 പോയന്റ് താഴ്ന്ന് 39669ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തിൽ 11883ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 461 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 620 ഓഹരികൾ നഷ്ടത്തിലുമാണ്. ഊർജം, എഫ്എംസിജി, ഫാർമ, ലോഹം, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. യെസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഇന്ത്യബുൾസ് ഹൗസിങ്, ഗെയിൽ, പവർ ഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയാണ് വ്യാപാരം ആരംഭിച്ചപ്പോൾ നേട്ടത്തിലായത്. റിലയൻസ്, ഐഒസി, ബപിസിഎൽ, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, എസ്ബിഐ, സീ എന്റർടെയ്ൻമെന്റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2WJU2tp
via IFTTT

വിമാനത്താവളമല്ല; ഇത് ഇന്ത്യയിലെ റെയില്‍വെ സ്‌റ്റേഷന്‍തന്നെ

വാരണാസി: ഇത് പുതിയതായി നിർമിച്ച വിമാനത്താവള ലോഞ്ച് അല്ല. വൻ കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസല്ല. ലോക നിലവാരത്തിൽ നിർമിച്ച റെയിൽവെ സ്റ്റേഷനാണ്. ഉത്തർ പ്രദേശിലെ വാരണാസിയിലെ മണ്ഡോദി റെയിൽവെ സ്റ്റേഷനാണ് അതിശയിപ്പിക്കുന്നരീതിയിൽ പണികഴിപ്പിച്ചിരിക്കുന്നത്. കാണാൻ ഭംഗി മാത്രമല്ല. യാത്രക്കാർക്ക് ഏറെ സൗകര്യങ്ങളും റെയിൽവെ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. ലോക നിലവാരത്തിലുള്ളവയാണ് എല്ലാം. പ്രകാശം പരത്തുന്നതെല്ലാം എൽഇഡി ലൈറ്റുകളാണ്. ശീതീകരിച്ച കാത്തിരിപ്പുമുറി, വെട്ടിത്തിളങ്ങുന്ന സ്റ്റീലിൽ നിർമിച്ച കസേരകൾ ഇതെല്ലാം ഇവിടെ കാണാം. വിശാലമായ കാത്തിരിപ്പുകേന്ദ്രത്തിൽ ജലധാരയന്ത്രങ്ങൾ, റിസർവേഷൻ ഓഫീസ്, കഫറ്റേരിയ, ഫുഡ് കോർട്ട് എന്നുവേണ്ട ഇവിടെ ഇല്ലാത്തതൊന്നുമില്ല. ശീതീകരിച്ച ലോഞ്ച്, ശീതീകരിച്ചതും അല്ലാത്തതുമായ വിശ്രമമുറികൾ, ഡോർമിറ്ററി എന്നിവയുമുണ്ട്. കാശിയുടെ ശില്പകല പ്രതിഫലിക്കുന്നതാണ് റെയിൽവെ സ്റ്റേഷന്റെ പുറംഭാഗം. പ്ലാറ്റ്ഫോമിന്റെ ഉൾഭാഗം നിറയെ എൽഇഡി ലൈറ്റുകളാണ്. എൽസിഡി ഡിസ്പ്ലെ പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എട്ട് പ്ലാറ്റ്ഫോമുകളാണ് സ്റ്റേഷനിലുള്ളത്. എട്ട് തീവണ്ടികൾ ഇവിടെനിന്ന് സർവീസ് ആരംഭിക്കുന്നുമുണ്ട്.

from money rss http://bit.ly/2ICI62P
via IFTTT

Wednesday, 12 June 2019

ടിസിഎസില്‍ ഒരുകോടിയിലേറെ ശമ്പളം വാങ്ങുന്നവരുടെ എണ്ണം 100 കടന്നു

ബെംഗളുരു: ടാറ്റ കൺസൾട്ടൻസി സർവീസിലെ 100 ലേറെ ജോലിക്കാർ കോടീശ്വരന്മാരായി. ഇവർക്ക് 2018-19 സാമ്പത്തിക വർഷത്തിൽ ശമ്പളയിനത്തിൽ ലഭിച്ചത് ഒരു കോടി രൂപയിലേറെ. 2016-17 സാമ്പത്തിക വർഷത്തിൽ ലഭിച്ച ശമ്പള പ്രകാരം 91 പേരായിരുന്നു കോടിപതികൾ. സിഇഒ രാജേഷ് ഗോപിനാഥ്, സിഒഒ എൻജി സുബ്രഹ്മണ്യൻ. ഇന്ത്യക്ക് പുറത്തു ജോലി ചെയ്യുന്ന ഉയർന്ന തസ്തികയിലുള്ള ജീവനക്കർ എന്നിവരെ ഉൾപ്പെടുത്താതെയാണിത്. ഇൻഫോസിസിലാണെങ്കിൽ 1.02 കോടിയിലേറെ ശമ്പളം നേടുന്നത് 60 ജീവനക്കാരാണ്. ടിസിഎസിന്റെ ശമ്പളം കമ്പനിയുടെ ഓഹരി വിഹിതം ഉൾപ്പെടുത്താതെയാണ് കണക്കാക്കിയിട്ടുള്ളത്. ടിസിഎസ് ലൈഫ് സയൻസ് ആന്റ് ഹെൽത്ത്കെയർ വിഭാഗം തലവനായ ദെബാഷിസ് ഘോഷിന്റെ ശമ്പളം 4.7 കോടിയിലേറെയാണ്. ടെക് നോളജി സർവീസിന്റെ തലവനായ കൃഷ്ണൻ രാമാനുജൻ 4.1 കോടി രൂപയാണ് ശമ്പളയിനത്തിൽ ലഭിച്ചത്. 100 TCS employees earn more than Rs 1 crore

from money rss http://bit.ly/31wBVpp
via IFTTT

ഒരു കിലോ മത്തിക്ക് 300 രൂപ അയിലയ്ക്ക് 340

പാലക്കാട്:നാടൻ ഹോട്ടലുകളിലും ഭക്ഷണമേശകളിലും സാധാരണക്കാരന്റെ ഇഷ്ടവിഭവമായിരുന്ന മത്തി ഇനി കുറച്ചുകാലത്തേക്ക് വിലയേറിയ വിഭവമാവും. ബുധനാഴ്ച പാലക്കാട്ട് ഒരു കിലോ മത്തിക്ക് വില 300 രൂപയായി. വില ഉയർന്നതോെട ഇരുചക്രവാഹനങ്ങളിൽ മത്തി വില്പനയ്ക്കെത്തിയില്ല. ഒരു കിലോ മത്തി വാങ്ങിയാൽ പതിനാലോ പതിനഞ്ചോ എണ്ണമാണ് കിട്ടുക. ഇത് പാചകം ചെയ്തുവരുമ്പോഴേക്കും സാധാരണ വിലയ്ക്ക് വിളമ്പാനാവില്ല. അതോടെ ഹോട്ടലുകളിലും ഉച്ചയൂണിന് മത്തിയും അയിലയും അപ്രത്യക്ഷമായി. ഇവയുൾപ്പെടെ പച്ചമീനുകൾക്കെല്ലാം വില കൂടിയതായി കച്ചവടക്കാർ പറഞ്ഞു. കഴിഞ്ഞ മാസം കിലോഗ്രാമിന് 160 രൂപയ്ക്ക് കിട്ടിയിരുന്ന മത്തിക്ക് ബുധനാഴ്ച 300 രൂപയായി. 180 രൂപയ്ക്ക് വിറ്റിരുന്ന അയിലയുടെ വില 380 രൂപവരെയായി. 120 രൂപമുതൽ 180 രൂപവരെ വിലയുണ്ടായിരുന്ന ചൂര ഇപ്പോൾ 280 രൂപയായി. ചെമ്പല്ലി 260 രൂപയ്ക്കാണ് വിൽക്കുന്നത്. നേരത്തെ 140 മുതൽ 180 രൂപവരെയായിരുന്നു വില. കടൽമീൻവരവ് കുറഞ്ഞതോടെ ജലാശയങ്ങളിലെ വളർത്തുമീനുകൾക്കും വില കൂടി. 130 രൂപയ്ക്ക് വിറ്റിരുന്ന കട്ലയുടെ വില 180 രൂപയായി. വാളമീൻ കിലോയ്ക്ക് 200 രൂപയായി. നേരത്തെ 120 രൂപയായിരുന്നു. തിലോപ്പിയയ്ക്ക് 200 രൂപയായി. നേരത്തെ കിലോയ്ക്ക് 140 രൂപയ്ക്കാണ് വിറ്റിരുന്നത്. കോഴിക്കോട്ടെ മീൻ മാർക്കറ്റുകളിൽനിന്നാണ് ജില്ലയിലേക്ക് കൂടുതൽ മീനുകൾ വരുന്നത്. ജില്ലയിലേക്കുള്ള മീൻവരവും പത്തിലൊന്നായി കുറഞ്ഞിരിക്കുകയാണ്. കടകളിൽ ഹോൾസെയിൽ വില്പനയ്ക്കായി 25 ലോഡ് മീൻ വന്നിരുന്നിടത്ത് ഇപ്പോൾ ഒന്നോ രണ്ടോ ലോഡ് മാത്രമാണ് വരുന്നത്. ട്രോളിങ് നിരോധനം മീൻവരവിനെ ബാധിച്ചതായി ഫിഷ് മർച്ചന്റ് അസോസിയേഷൻ അംഗം റഫീഖ് പറഞ്ഞു. Content Highlights:high price for fishes in kerala

from money rss http://bit.ly/2RcSCSj
via IFTTT

സെന്‍സെക്‌സില്‍ 93 പോയന്റ് നഷ്ടം

മുംബൈ: ഓഹരി വിപണിയിൽ വില്പന സമ്മർദം തുടരുന്നു. സെൻസെക്സ് 93 പോയന്റ് താഴ്ന്ന് 39664ലിലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തിൽ 11875ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 838 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 517 ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, ലോഹം, ഇൻഫ്ര, എഫ്എംസിജി, ബാങ്ക്, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിൽ. ഡിഎച്ച്എഫ്എൽ, ജെറ്റ് എയർവെയ്സ്, ഇന്ത്യബുൾസ് ഹൗസിങ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, യെസ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ടിസിഎസ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ഗ്രാസിം, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ബിപിസിഎൽ, ഐഒസി, എച്ച്പിസിഎൽ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

from money rss http://bit.ly/2X3uIhp
via IFTTT

വിലക്കയറ്റം ഏഴു മാസത്തെ ഉയരത്തിൽ

കൊച്ചി:രാജ്യത്ത് വീണ്ടും വിലക്കയറ്റത്തിന്റെ സൂചനകൾ നൽകി റീട്ടെയിൽ പണപ്പെരുപ്പം ഏഴു മാസത്തെ ഉയരത്തിൽ. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ വിലസൂചിക മേയ് മാസത്തിൽ 3.05 ശതമാനമായാണ് ഉയർന്നത്. ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയർന്നതാണ് വിലക്കയറ്റത്തിന് വഴിവച്ചത്. ഏപ്രിലിലെ പണപ്പെരുപ്പം 2.92 ശതമാനത്തിൽനിന്ന് 2.99 ശതമാനമായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുതുക്കി നിശ്ചയിച്ചു. 2018 മേയ് മാസത്തിൽ 4.87 ശതമാനമായിരുന്നു റീട്ടെയിൽ പണപ്പെരുപ്പം. 2018 ഒക്ടോബറിൽ രേഖപ്പെടുത്തിയ 3.38 ശതമാനത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോഴത്തേത്. 2019 മേയ് മാസത്തിലെ കണക്കനുസരിച്ച് ഭക്ഷ്യോത്പന്നങ്ങൾക്ക് 1.83 ശതമാനം വർധനയുണ്ടായി. ഏപ്രിലിൽ ഇത് 1.1 ശതമാനമായിരുന്നു. റിസർവ് ബാങ്ക് വായ്പാനിരക്ക് നിശ്ചയിക്കാൻ ഇപ്പോൾ റീട്ടെയിൽ പണപ്പെരുപ്പത്തെയാണ് മാനദണ്ഡമാക്കുന്നത്. കഴിഞ്ഞ മൂന്ന് നയ അവലോകനങ്ങളിൽ ആർ.ബി.ഐ. റിപോ നിരക്ക് കാൽ ശതമാനം വീതം കുറച്ചിരുന്നു. എന്നാൽ, പണപ്പെരുപ്പം വീണ്ടും കൂടിയാൽ നിരക്ക് ഉയർത്താൻ ആർ.ബി.ഐ. നിർബന്ധിതമാകും.

from money rss http://bit.ly/2ICCjdw
via IFTTT

വായ്പ തിരിച്ചടയ്‌ക്കേണ്ട; പ്രതിമാസ വാടകയില്‍ ഇനി പുതിയ കാറ് നിങ്ങള്‍ക്ക് സ്വന്തമാക്കാം

ന്യൂഡൽഹി: നിങ്ങൾക്കിഷ്ടപ്പെട്ട കാറ് സ്വന്തമാക്കാൻ ഇനി വൻതുക മുടക്കേണ്ടതില്ല. ബാങ്ക് ലോൺ എടുക്കേണ്ട. പുതിയ കാറിനുവേണ്ട കാലാകാലങ്ങളിലെ സർവീസ് നടത്താൻ പാടുപെടെകുയും വേണ്ട. അതിന് പണം ചെലവാകുകയുമില്ല. കാർ കമ്പനിയുമായി ഒരു കരാറിലെത്തിയാൽമതി. ഹ്യൂണ്ടായ്, മഹീന്ദ്ര, സ്കോഡ, ഫിയറ്റ് തുടങ്ങിയ കാർ കമ്പനികളാണ് പുതിയ രീതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഹ്യൂണ്ടായിയുടെ ജനപ്രിയ മോഡലായ ക്രേറ്റ നിങ്ങൾക്ക് വേണോ? അഞ്ചുവർഷത്തേയ്ക്ക് ജിഎസ്ടി അടക്കം 17,642 രൂപ പ്രതിമാസം നൽകിയാൽമതി. നിങ്ങൾ ബാങ്ക് വായ്പയെടുക്കുകയാണെങ്കിൽ പ്രതിമാസം ഇഎംഐ ആയി അഞ്ചുവർഷത്തേയ്ക്ക് 18901 രൂപയെങ്കിലും അടയ്ക്കേണ്ടിവരും. കാറുകൾക്കുപുറമെ ഇരുചക്ര വാഹനമേഖലയും ഇത്തരത്തിൽ ലീസിന് വാഹനങ്ങൾ നൽകാൻ തുടങ്ങിയിട്ടുണ്ട്. പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഏതർ എനർജി ബാറ്ററിയിൽ ഓടുന്ന പ്രീമിയം ബൈക്കായ ഏതർ 450 ഉം ഇങ്ങനെ ലഭിക്കും. പ്രതിമാസം 2,500 രൂപ മുടക്കിയാൽ മതി. നടപ്പ് സാമ്പത്തിക വർഷം ആദ്യ രണ്ടുമാസങ്ങളിൽ വാഹന വില്പന 19 ശതമാനം ഇടിഞ്ഞതിനെതുടർന്നാണ് പുതിയ രീതിയിലുള്ള കരാർ രീതി അവതരിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരായത്. വരും മാസങ്ങളിലും വില്പന കുറയാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ തീരുമാനം. രാജ്യത്തെ പുതുതലമുറയിൽ ഭൂരിഭാഗംപേരും ഇടയ്ക്കിടെ പുതിയ മോഡലുകൾ സ്വന്തമാക്കാൻ താൽപര്യപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ ലീസിന് കാറെടുക്കാൻ നിരവധിപേർ തയ്യാറാകുമെന്നാണ് കരുതുന്നത്. ശമ്പള വരുമാനക്കാർ, ചെറുകിട ബിസിനസുകാർ, കോർപ്പറേറ്റ്-പൊതുമേഖ സ്ഥാപനങ്ങൾ എന്നിവരെ ലക്ഷ്യമിട്ടാണ് കമ്പനികളുടെ പുതിയ നീക്കം.

from money rss http://bit.ly/2IztIbv
via IFTTT

Tuesday, 11 June 2019

സബ്‌സിഡി നിരക്കിലുള്ള എല്‍പിജി വിതരണത്തിന് റിലയന്‍സിനും അനുമതി നല്‍കിയേക്കും

ന്യൂഡൽഹി: സബ്സിഡി നിരക്കിലുള്ള പാചകവാതക വിതരണത്തിന് സ്വകാര്യ കമ്പനികളേയും അനുവദിച്ചേക്കും. റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പടെയുള്ള സ്വകാര്യ കമ്പനികളുടെ ദീർഘനാളത്തെ ആവശ്യമാണിത്. നിലവിൽ പൊതുമേഖലകമ്പനികളാണ് സബ്സിഡി നിരക്കിലുള്ള പാചക വതക വിതരണം നടത്തുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ റിഫൈനറിയായ ജാംനഗറിലെ റിലയൻസിന്റെ പ്ലാന്റിൽ വൻതോതിലാണ് പാചക വാതകം ഉത്പാദിപ്പിക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ സബ്സിഡി സിലിണ്ടർ വിതരണത്തിന് സർക്കാരിൽ വൻ സമ്മർദം ചെലുത്തിവരികയായിരുന്നു. നിലവിൽ പൊതുമേഖല കമ്പനികൾ വിപണി വിലയ്ക്ക് സബ്സിഡിയില്ലാതെയാണ് എൽപിജി സിലിണ്ടറുകൾ വീടുകളിലെത്തിക്കുന്നത്. അർഹതപ്പെട്ടവർക്ക് സബ്സിഡി സർക്കാർ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി ജൂലായ് അവസാനത്തോടെ സർക്കാരിന് റിപ്പോർട്ട് കൈമാറും. സാമ്പത്തിക വിദഗ്ധൻ കിരിത് പരീഖ്, മുൻ പെട്രോളിയം സെക്രട്ടറി ജിസി ചതുർവേദി, ഇന്ത്യൻ ഓയിലിന്റെ മുൻ ചെയർമാൻ എംഎ പത്താൻ, ഐഐഎം അഹമ്മദാബാദ് ഡയറക്ടർ ഇറോൾ ഡി സൂസ, പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എന്നിവരാണ് സമിതിയിലുള്ളത്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എൽപിജി ഉപഭോക്താവാണ് ഇന്ത്യ. 24.9 ദശലക്ഷം ടൺ എൽപിജിയാണ് 2018-19 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ഉപയോഗിച്ചത്. ഇതിൽ പകുതിയും ഇറക്കുമതി ചെയ്തതാണ്.

from money rss http://bit.ly/2IA2L7r
via IFTTT

സെന്‍സെക്‌സില്‍ 141 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിനങ്ങളിലെ നേട്ടത്തിനുശേഷം ഓഹരി വിപണിയിൽ തളർച്ച. സെൻസെക്സ് 141 പോയന്റ് നഷ്ടത്തിൽ 39808ലും നിഫ്റ്റി 45 പോയന്റ് താഴ്ന്ന് 11920ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 230 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 430 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, ഊർജം എന്നി വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ്. ഐടി, ഫാർമ, വാഹനം, ബാങ്ക്, ഇൻഫ്ര തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലുമാണ്. വേദാന്ത, ഗെയിൽ, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, ബ്രിട്ടാനിയ, ഒഎൻജിസി, ഐടിസി, സിപ്ല, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യബുൾസ് ഹൗസിങ്, യെസ് ബാങ്ക്, ബജാജ് ഓട്ടോ, ടിസിഎസ്, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2I9C8XU
via IFTTT

14 മാസത്തിനുള്ളിൽ 35,000 കോടി കടം തീർത്തെന്ന് അനിൽ അംബാനി

മുംബൈ:ബാങ്കുകളുടെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ സഹായമില്ലാതെ കഴിഞ്ഞ 14 മാസത്തിനുള്ളിൽ 35,000 കോടി കടം തീർത്തെന്ന് അനിൽ അംബാനി. 2018 ഏപ്രിൽ ഒന്നുമുതൽ 2019 മേയ് 31 വരെയുള്ള കണക്കനുസരിച്ച് 24,800 കോടി മുതലിലേക്കും 10,600 കോടി രൂപ പലിശയിനത്തിലും നൽകിയെന്ന് അനിൽ അംബാനി വ്യക്തമാക്കി. ബാങ്കുകളുടെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ സഹായമില്ലാതെയാണ് കടം വീട്ടിയതെന്നും അനിൽ അംബാനി മാധ്യമ പ്രവർത്തകരെ അറിയിച്ചു. റിലയൻസ് കാപിറ്റൽ, റിലയൻസ് പവർ ആൻഡ് റിലയൻസ് ഇൻഫ്ര തുടങ്ങിയ കമ്പനികളാണ് നഷ്ടത്തിലായിരുന്നത്. കാലാവധിക്കുള്ളിൽ കടം തീർക്കുമെന്ന് ഓഹരിയുടമകളെ അറിയിച്ചിരുന്നു. കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വത്തുക്കൾ വിറ്റാണ് താൻ കടം തീർത്തതെന്ന് അനിൽ അംബാനി പറഞ്ഞു. റിലയൻസ് ഗ്രൂപ്പിനെതിരേ അനാവശ്യമായി നടത്തിയ കുപ്രചാരണങ്ങൾ കമ്പനിയുടെ ഓഹരിയുടമകൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. വലിയ വെല്ലുവിളിയാണ് കമ്പനി 14 മാസത്തിനുള്ളിൽ മറികടന്നത്. റിലയൻസ് ഗ്രൂപ്പിന് വിവിധ കമ്പനികളിൽനിന്ന് ലഭിക്കാനുള്ള 30,000 കോടി ലഭ്യമാക്കുന്നതിന് കോടതിയും റഗുലേറ്ററി ബോർഡുകളും കൃത്യമായി നടപടി സ്വീകരിക്കുന്നില്ല. പല കേസുകളും പത്ത് വർഷമായി കോടതിയിൽ കെട്ടിക്കിടക്കുകയാണെന്നും അനിൽ അംബാനി കുറ്റപ്പെടുത്തി. കമ്പനി വളർച്ചയിലേക്ക് കുതിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കമ്പനിക്ക് കുറച്ചു കാലങ്ങളിലുണ്ടായ മോശം പ്രതിച്ഛായ 70 ലക്ഷം ഓഹരി ഉടമകളെ നിരാശപ്പെടുത്തിയിരുന്നെന്നും അനിൽ അംബാനി പറഞ്ഞു. റഫാൽ വിവാദം കെട്ടടങ്ങിയതിനു പിന്നാലെയാണ് അനിൽ അംബാനി ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തൽ നടത്തിയത്. 46,000 കോടി രൂപയുടെ കടമായിരുന്നു അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനുണ്ടായിരുന്നത്. 90,000 കോടി കടമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു ഈ സാഹചര്യത്തിൽ തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് അംബാനി ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ടെലികോം രംഗത്ത് കുതിച്ചു ചാട്ടമുണ്ടാക്കിയ അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ തകർന്നത് സഹോദരനായ മുകേഷ് അംബാനിയുടെ ജിയോയുടെ വരവോടു കൂടിയായിരുന്നു. അതിനിടെ റഫാൽ വിവാദവും കമ്പനിക്ക് തിരിച്ചടിയായിരുന്നു. ഓഹരി വിപണിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനിൽ അംബാനിയുടെ കമ്പനികളുടെ ഓഹരികൾ വൻ വീഴ്ചയിലായിരുന്നു. Content Highlights:anil ambani says he paid 35000 crore as debt payment

from money rss http://bit.ly/2KbVHky
via IFTTT

ശിഖര്‍ ധവാനുമൊത്ത് പുതിയൊരു ഇന്നിങ്സ് ആരംഭിച്ച് വി സ്റ്റാര്‍

മൂവായിരം കോടിയിലേറെ രൂപയുടെ വിറ്റുവരവുള്ള വിഗാർഡ് ഗ്രൂപ്പിന്റെ പ്രൊമോട്ടർമാരിൽ നിന്നുള്ള വിസ്റ്റാറിന്റെ ബ്രാൻഡ് അംബാസിഡറായി പ്രമുഖ ക്രിക്കറ്റ് താരം ശിഖർ ധവാനെ നിയോഗിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ശിഖർ, ഈ സീസണിലെ വിസ്റ്റാറിന്റെ മെൻസ്വെയർ ഫാഷൻശ്രേണികളുടെ പ്രചരണപ്രവർത്തനങ്ങളുടെ ഭാഗമായിരിക്കും. വിസ്റ്റാറിന്റെ യാത്രയിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്ശിഖർ ധവാൻ പറഞ്ഞു. ശിഖർ ധവാനെ വിസ്റ്റാർ കുടുംബത്തിലേയ്ക്ക് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്ന് വിസ്റ്റാർ ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഷീല കൊച്ചൗസേപ്പ് പറഞ്ഞു. തന്റെ ബാറ്റിൽ നിന്നും വിരിയുന്ന ഇന്ദ്രജാലം കൊല ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളുടെ ആരാധ്യപുരുഷനായി ശിഖർ മാറിക്കഴിഞ്ഞു. മികവും പുതുമകളും തേടിയുള്ള ഞങ്ങളുടെ പ്രയാണത്തിൽ അദ്ദേഹവുമായി കൈകോർക്കാൻ തീരുമാനിച്ചതിനു പിന്നിലുള്ള രഹസ്യവും മറ്റൊന്നല്ല! ലോകകപ്പ് ആവേശച്ചൂട് മൂർദ്ധന്യത്തിൽ എത്തിയ ഈ വേളയിൽ, ശിഖർ ധവാനെ പോലെയുള്ള ഒരു താരം വിസ്റ്റാറിന്റെ ബ്രാൻഡ് അംബാസിഡറാകുന്നതിലൂടെ വിസ്റ്റാർ യുവാക്കളുടെ ശ്രദ്ധയാകർഷിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ-വിഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. എന്തും സാധ്യമാണെന്ന് വിശ്വസിക്കുന്ന പുതുതലമുറയെ പ്രതിനിധാനം ചെയ്യാൻ ശിഖറിനെ പോലെ വേറൊരാളില്ലെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു വളർന്നു വരുന്ന സ്പോർട്സ്പ്രേമികളായ യുവാക്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഫാഷൻ ബാൻഡാകാനുള്ള ഒരു സുവർണാവസരമായാണ് ശിഖർ ധവാനുമൊത്തുള്ള പങ്കാളിത്തത്തെ വിസ്റ്റാർ വീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി, യുവാക്കളിൽ ബ്രാൻഡിന്റെ സ്വാധീനം വളർത്താൻ ലക്ഷ്യമിട്ട് ശിഖർ ധവാൻ ഭാഗമായ ഒരു പരസ്യപ്രചരണം ദൃശ്യവാർത്താ മാധ്യമങ്ങളിലൂടെ വിസ്റ്റാർ ഉടൻ തന്നെ ആരംഭിക്കും. ശിഖർ ആയിരുന്നു ഞങ്ങളുടെ ഒരേയൊരു ചോയ്സ്, വിഗാർഡ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായ മിഥുൻ ചിറ്റിലപ്പിള്ളി വെളിപ്പെടുത്തി. അതിന് ഒന്നിലേറെ കാരണങ്ങളും ആയിരുന്നു. ഇക്കാലം കൊണ്ട് ഞങ്ങൾ നേടിയെടുത്ത വളർച്ചയുടേയും, ഞങ്ങളുടെ സ്വപ്നങ്ങളുടേയും ഒരു വലുപ്പം പ്രതിനിധാനം ചെയ്യുവാൻ ശിഖറിനെ പോലൊരു താരത്തിന് മാത്രമേ സാധിക്കുമായിരുന്നുള്ളൂ. സത്യം പറഞ്ഞാൽ, ഞങ്ങൾ പോലും അറിയാതെ ഞങ്ങൾ കാത്തിരുന്ന ഒരു ഫാഷൻ പങ്കാളിയേയാണ് വിസ്റ്റാറിന് ശിഖറിലൂടെ ലഭിച്ചത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം എളുപ്പമായിരുന്നു കാര്യങ്ങൾ-വിസ്റ്റാർ സീനിയർ എക്സിക്യുട്ടീവ് ഡയറക്ടർ എബ്രഹാം തരിയൻ പറഞ്ഞു. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലുള്ള വിപണികളിൽ ഒരു സജീവസാന്നിദ്ധ്യമായി മുന്നേറുന്ന വിസ്റ്റാർ, ഇന്ത്യയിലെ പ്രസിദ്ധമായ മറ്റ് നഗരങ്ങളിലേയ്ക്കുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞു. മിഡിൽ ഈസ്റ്റ് വിപണികളിലുള്ള സാന്നിദ്ധ്യം വർദ്ധിപ്പിക്കുവാനും അതുവഴി കൂടുതൽ അന്താരാഷ്ട്രതലങ്ങളിലേയ്ക്ക് ബ്രാൻഡിനെ വളർത്താനും വിസ്റ്റാർ ലക്ഷ്യമിട്ടിട്ടും-വിസ്റ്റാർ ബിസിനസ്സ് ഹെഡ് മനോജ് നായർ പറഞ്ഞു. Content Highlights:Shikar Dhawan World Cup Cricket V Star Mens Inner Wear

from money rss http://bit.ly/2KJewen
via IFTTT