121

Powered By Blogger

Monday, 6 April 2020

പച്ചക്കറി പഴം വില്പന 60ശതമാനംകുറഞ്ഞു: മൊത്തവ്യാപാരികള്‍ കച്ചവടംനിര്‍ത്തി

ന്യൂഡൽഹി: രാജ്യം പൂർണമായി അടച്ചിട്ടതോടെ പച്ചക്കറികളുടെയും പഴങ്ങളുടെയും ആവശ്യകത 60 ശതമാനം കുറഞ്ഞു. ഇതേതുടർന്ന് വിപണിയിൽനിന്ന് മൊത്തവിതരണക്കാർ പിൻവാങ്ങിയതായി കച്ചവടക്കാർ പറയുന്നു. ഹോട്ടലുകൾ, ധാബകൾ, റസ്റ്ററന്റുകൾ എന്നിവ അടഞ്ഞതോടെയാണ് വില്പനയിൽകാര്യമായ കുറവുണ്ടായത്. രാജ്യമൊട്ടാകെ 21 ദിവസത്തെ അടച്ചിടൽ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങളുടെ ചരക്കുനീക്കംമാത്രമാണ് നടക്കുന്നത്. പലസംസ്ഥാനങ്ങളും അന്യസംസ്ഥാന വാഹനങ്ങൾ കടത്തിവിടാതായതോടെ മൊത്തകച്ചവടക്കാരെ കാര്യമായി ബാധിച്ചു. രാജ്യത്തെ ഏറ്റവുംവലിയ ഉള്ളിമൊത്തവിപണിയായ നാസിക്കിലെ ലസൽഗോവിലെ മാർക്കറ്റ് കഴിഞ്ഞയാഴ്ച അടച്ചിരുന്നു. ആവശ്യകതകുറഞ്ഞതോടെ ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി, മറ്റ് പച്ചക്കറികൾ എന്നിവയുടെ വിലയിൽ കുറവുണ്ടായിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു.

from money rss https://bit.ly/2xW7XAO
via IFTTT

കുതിപ്പ്; സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത് 1224 പോയന്റ് നേട്ടത്തോടെ

മുംബൈ: മൂന്നുദിവസത്തെ തുടർച്ചയായ അവധിക്കുശേഷം വിപണിയിൽ വ്യാപാരം ആരംഭിച്ചത് മികച്ച നേട്ടത്തോടെ. സെൻസെക്സ് 1224 പോയന്റ് കുതിച്ച് 28815 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 338 പോയന്റ് നേട്ടത്തിൽ 8400 കടന്നു. ബിഎസ്ഇയിലെ 766 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 93 ഓഹരികൾ നഷ്ടത്തിലുമാണ്. 35 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചിക അഞ്ച് ശതമാനവും ഐടി സൂചിക 4.70ശതമാനവും മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 2.43ശതമാനവും 2.18 ശതമാനവും നേട്ടത്തിലാണ്. ഏഷ്യൻ സൂചികകളായ നിക്കി, ഹാങ്സെങ്, ഷാങ്ഹായ്, കോസ്പി തുടങ്ങിയവയെല്ലാം നേട്ടത്തിലാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനകൾവന്നതാണ് സൂചികകൾക്ക് തുണയായത്. മഹാവീർ ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച രാജ്യത്തെ ഓഹരി വിപണികൾക്ക് അവധിയായിരുന്നു.

from money rss https://bit.ly/34e7u9q
via IFTTT

എറിക് യുവാന്‍ 'പുലി'യായി:സമ്പത്ത് കുതിച്ചുയർന്നു

കൊച്ചി: കൊറോണ പടർന്നുപിടിച്ചതോടെ ലോകമാകെ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ വൻ ഇടിവുണ്ടായിരിക്കുകയാണ്. എന്നാൽ, യു.എസ്. ആസ്ഥാനമായ 'സൂം' എന്ന സ്റ്റാർട്ട് അപ്പിന്റെ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ എറിക് യുവാന്റെ ആസ്തിമൂല്യത്തിൽ രണ്ടുമാസം കൊണ്ട് 77 ശതമാനം കുതിപ്പുണ്ടായി. 350 കോടി ഡോളറായാണ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ മൂല്യം ഉയർന്നതെന്ന് 'ഹുറുൺ റിപ്പോർട്ടി'ന്റെ പഠനം വ്യക്തമാക്കുന്നു. വീഡിയോ കോൺഫറൻസിങ് സോഫ്റ്റ്വേർ ഒരുക്കുന്ന കമ്പനിയാണ് സൂം. ഇന്ത്യ ഉൾപ്പെടെ പലരാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ, കമ്പനികൾ മിക്കതും ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള 'വർക്ക് ഫ്രം ഹോം' സൗകര്യമൊരുക്കി. ഇതോടെ, വീഡിയോ കോൺഫറൻസിങ് കൂടി. ഇതാണ് സൂമിന് നേട്ടമായത്. ജോലി ആവശ്യങ്ങൾക്ക് വീട്ടിലിരിക്കുന്നവർ സമയം ചെലവഴിക്കാൻ സൗഹൃദ സംഭാഷണങ്ങളും 'സൂം' വഴിയാക്കിയിട്ടുണ്ട്. 'സിസ്കോ'യിലെ ജോലി ഉപേക്ഷിച്ച് 2011-ലാണ് എറിക് സ്വന്തം സംരംഭത്തിന് തുടക്കം കുറിച്ചത്. 49-കാരനാണ് അദ്ദേഹം.

from money rss https://bit.ly/2JJuEv1
via IFTTT

ആരോഗ്യ പ്രവർത്തകർക്ക് ഇളവുമായി ജിയോജിത്

കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓഹരി ഇടപാട് സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഇടപാടുകാരായ ആരോഗ്യ പ്രവർത്തകർക്ക് 2020-21 വർഷത്തെ വാർഷിക മെയ്ന്റനൻസ് ചാർജും (എ.എം.സി.) ബ്രോക്കറേജ് ചാർജും പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചു. കോവിഡ്-19 പകരാതിരിക്കാൻ നിതാന്ത ജാഗ്രതയോടെ ആരോഗ്യ സേവന രംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുന്നവരുടെ ആത്മാർത്ഥതയ്ക്കും സമർപ്പണത്തിനുമുള്ള അംഗീകാരമെന്ന നിലയിലാണ് ജിയോജിതിന്റെ ഈ വാഗ്ദാനം. ആരോഗ്യ പ്രവർത്തകരാണെന്ന് വ്യക്തമാക്കുന്ന ഒരു ഡിക്ലറേഷനും ഒപ്പം ഫോട്ടോ പതിച്ച പ്രൊഫഷണൽ ഐ.ഡി. പ്രൂഫും profilechange@geojit.com എന്ന മെയിലിൽ അയയ്ക്കണം. 'ആരോഗ്യ മേഖലയിലെ ഹീറോകൾക്കുള്ള ആദരം' എന്ന സബ്ജക്ടിലാണ് മെയിൽ അയയ്ക്കേണ്ടത്.

from money rss https://bit.ly/39I0lPO
via IFTTT

രണ്ടുമാസംകൊണ്ട് മുകേഷ് അംബാനിയുടെ ആസ്തിയില്‍ കുറവുണ്ടായത് 2282 കോടി രൂപ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ആസ്തിയിൽ രണ്ടുമാസംകൊണ്ട് ഇടിവുണ്ടായത് 28 ശതമാനം. അതായത് മാർച്ച് 31ലെ കണക്കുപ്രകാരം മൊത്തം ആസ്തി 2281 കോടി രൂപ(300 മില്യൺ യുഎസ് ഡോളർ) കുറഞ്ഞ് 48 ബില്യൺ യുഎസ് ഡോളറായി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ സ്വത്തിൽ ഇത്രയും ഇടിവുണ്ടാകാനുണ്ടായകാരണം ഓഹരി വില കുത്തനെ ഇടിഞ്ഞതാണ്. ഹുറൂൺ ഗ്ലോബൽ സമ്പന്ന പട്ടികയിലെ ആഗോള റാങ്കിങിൽ എട്ടാം സഥാനത്തുനിന്ന് പിതനേഴാം സ്ഥാനത്തേയ്ക്ക് അദ്ദേഹം പിന്തള്ളപ്പെട്ടു. ആസ്തിയിൽ വൻകുറവുവന്ന മറ്റൊരു ഇന്ത്യൻ വ്യവസായിയാണ് ഗൗതം അദാനി. ആറ് ബില്യൺ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽനിന്ന് നഷ്ടമായത്. ഇത് മൊത്തം ആസ്തിയുടെ 37 ശതമാനത്തോളംവരും. എച്ച്സിഎൽ ടെക്നോളജീസിന്റെ ശിവ് നാടാറിന് അഞ്ച് ബില്യൺ യുഎസ് ഡോളർ(26%) നഷ്ടമുണ്ടായി. ബാങ്കർ ഉദയ് കൊട്ടകിനാകട്ടെ 4 ബില്യൺ യുഎസ് ഡോള(28ശതമാനം)റും കുറവുണ്ടായി. കോവിഡ് വ്യാപനത്തെതുടർന്ന് ആഗോള വ്യാപകമായുണ്ടായ വില്പന സമ്മർദത്തിൽ രാജ്യത്തെ ഓഹരി വിപണി രണ്ടുമാസംകൊണ്ട് 25 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്.

from money rss https://bit.ly/2xa1IcP
via IFTTT

അടച്ചിടല്‍: റീച്ചാര്‍ജിനത്തില്‍ മൊബൈല്‍ കമ്പനികള്‍ക്ക് നഷ്ടം 15 കോടി

കോവിഡ് ബാധമൂലമുള്ള അടച്ചിടലിനെതുടർന്ന് രാജ്യത്തെ മൊബൈൽ റീച്ചാർജിൽ 35ശതമാനം കുറവുണ്ടായതായി വിലയിരുത്തൽ. അടച്ചിടൽ തുടങ്ങി 11 ദിവസമായപ്പോഴാണ് റീച്ചാർജുകളിൽ ഇത്രയും ഇടിവുണ്ടായത്. അതിഥി തൊഴിലാളികൾക്ക് തൊഴിലില്ലാതായതാണ് കാര്യമായ വരുമാനനഷ്ടത്തിനിടയാക്കിയതെന്ന് വിപണിയിൽനിന്നുള്ളവർ പറയുന്നു. 37 കോടി ഫീച്ചർ ഫോൺ ഉപഭോക്താക്കളിൽ 50ശതമാനംപേരെയും അടച്ചിടൽ ബാധിച്ചതായാണ് കണക്ക്. ഇതിൽതന്നെ 9 കോടിപേരും റിലയൻസ് ജിയോ ഉപയോഗിക്കുന്നവരാണ്. 115 കോടിവരുന്ന മൊബൈൽ വരിക്കാരിൽ 90 ശതമാനംപേരും പ്രീ പെയ്ഡ് ഉപഭോക്താക്കളാണ്. സേവനം തുടർന്നും ലഭിക്കാൻ നിശ്ചിത കാലായളവ് കഴിയുമ്പോൾ റീച്ചാർജ് ചെയ്യുന്നവരാണിവർ. ഏപ്രിൽ 14വരെ അടച്ചിടലായതിനാൽ റീച്ചാർജ് ചെയ്യാൻ കഴിയാത്തവരാണ് കുടിയേറ്റ തൊഴിലാളികളേറെയും. ഈ സാഹചര്യം പരിഗണിച്ച് എയർടെൽ, വൊഡാഫോൺ ഐഡിയ ഉൾപ്പടെയുള്ള ടെലികോം കമ്പനികൾ കാലാവധി ഏപ്രിൽ 17വരെ നീട്ടിനൽകിയിട്ടുണ്ട്. ഡിജിറ്റൽ റീച്ചാർജുകളാണ് ഇപ്പോൾപേരിനെങ്കിലും നടക്കുന്നത്. കടകളടച്ചിട്ടിരിക്കുന്നതിനാൽ ആവഴിയുള്ള റീച്ചാർജ് ചെയ്യൽ പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. 50 ശതമാനത്തോളംവരുന്ന ഫീച്ചർഫോൺ ഉപഭോക്താക്കൾക്ക് റീച്ചാർജ് ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതുമൂലം പ്രധാന മൂന്ന് ടെലികോം കമ്പനികൾക്കുംകൂടി 15 കോടിരൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

from money rss https://bit.ly/2RuL8LR
via IFTTT

Sunday, 5 April 2020

മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തി 27.02 ലക്ഷം കോടിയായി: മുന്നില്‍ എസ്ബിഐ

മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി ആറുശതമാനം ഉയർന്ന് 3.7 ലക്ഷം കോടിയായതോടെ രാജ്യത്തെ ഏറ്റവും വലിയ അസറ്റ് മാനേജുമെന്റ് കമ്പനിയായി എസ്ബിഐ മ്യൂച്വൽ ഫണ്ട്. മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 2019 ഒക്ടോബർ-ഡിസംബർ പാദത്തിലെ 24.4 ലക്ഷം കോടി രൂപയിൽനിന്ന് 2020 ജനുവരി-മാർച്ച് പാദത്തിൽ 27.02 ലക്ഷം കോടി രൂപയായും വർധിച്ചു. എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ടിനെയാണ് എസ്ബിഐ മറികടന്നത്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)പുറത്തുവിട്ട കണക്കുപ്രകാരമാണിത്. ജനുവരി-മാർച്ച് പാദത്തിലാണ് എസ്ബിഐയ്ക്ക് ഈനേട്ടം. 2019 ഒക്ടോബർ-ഡിസംബർ പാദത്തിൽ 3.5 ലക്ഷം കോടി രൂപ ആസ്തിയുണ്ടായിരുന്ന എസ്ബിഐയുടെ സ്ഥാനം മൂന്നാമതായിരുന്നു. ഒക്ടോബർ-ഡിസംബർ പാദത്തിൽ 3.8 ലക്ഷംകോടി രൂപയുടെ ആസ്തിയാണ് എച്ച്ഡിഎഫ്സി കൈകാര്യം ചെയ്തിരുന്നത്. ജനുവരി-മാർച്ച് പാദത്തോടെ ഇത് 3.6 ലക്ഷം കോടി രൂപയായി കുറഞ്ഞു. 3.5 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്വൽ ഫണ്ടാണ് മൂന്നാം സ്ഥാനത്ത്. 2.4 ലക്ഷം കോടി കൈകാര്യം ചെയ്യുന്ന ആദിത്യ ബിർള സൺലൈഫ് മ്യൂച്വൽ ഫണ്ട് നാലാം സ്ഥാനത്തുമുണ്ട്.

from money rss https://bit.ly/39KI0BH
via IFTTT

'ഐക്യത്തിന്റെ പ്രതിമ' വില്‍ക്കാന്‍ അജ്ഞാതന്റെ പരസ്യം: കേസെടുത്ത് പോലീസ്

ന്യൂഡൽഹി: ഗുജറാത്തിലെ നർമദാ ജില്ലയിലെ കെവാദിയ ഗ്രാമത്തിലുള്ള ഐക്യത്തിന്റെ പ്രതിമ വിൽക്കുന്നതിന് ഒഎൽഎക്സിൽ പരസ്യം. 30,000 കോടി രൂപയ്ക്കാണ് അജ്ഞാതനായ വ്യക്തി പരസ്യം നൽകിയത്. ഉടനെതന്നെ പോലീസ് കേസെടുത്തു. കോവിഡ് ബാധയെചെറുക്കുന്നതിന് ആശുപ്രതികളിൽ സൗകര്യമൊരുക്കുന്നതിനാണ് പ്രതിമ വിൽക്കുന്നതെന്നും പരസ്യപ്പെടുത്തിയിരുന്നു. കേസെടുത്ത ഉടനെ പരസ്യം പിൻവലിച്ചിട്ടുണ്ട്. പകർച്ചവ്യാധി പ്രതിരോധം, ഇൻഫോർമേഷൻ ടെക്നോളജി എന്നീ നിയമങ്ങൾ പ്രകാരം വഞ്ചനയ്ക്കുംമറ്റുമാണ് കേസെടുത്തതെന്ന് കെവാദിയ പോലീസ് അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള സ്മാരകം വിൽക്കാൻ ശ്രമിച്ച് ജനങ്ങളെ കബളിപ്പിച്ചതായി സ്റ്റേച്യു ഓഫ് യൂണിറ്റി ചീഫ് അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. 182 അടി ഉയരമുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ പ്രദിമ 2018 ഒക്ടോബർ 31നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചത്. 33 മാസംകൊണ്ട് 3000 കോടി രൂപ ചെലവഴിച്ചാണ് ഈ സ്മാരകം നിർമിച്ചത്.

from money rss https://bit.ly/2UZKVRC
via IFTTT

മഹാവീര്‍ ജയന്തി: ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല

മുംബൈ: മാഹാവീർ ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കുന്നില്ല. ഫോറക്സ്, കമ്മോഡിറ്റി മാർക്കറ്റുകൾക്കും അവധി ബാധകമാണ്. ഇനി ചൊവാഴ്ചയാണ് വിപണി പ്രവർത്തിക്കുക. ഏഷ്യൻ വിപണികളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ദക്ഷിണി കൊറിയയുടെ കോസ്പി 1.4ശതമാനവും ജപ്പാന്റെ നിക്കി 0.2ശതമാനവും ഓസ്ട്രേലിൻ സൂചിക 0.5ശതമാനവുംനേട്ടത്തിലാണ്. യുഎസ് സ്റ്റോക്ക് ഫ്യൂച്ചേഴ്സ് 1.5ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. കോവിഡ് ബാധ ചെറക്കുനുള്ള നിക്കം ഫലംകണ്ടുതുടങ്ങിയതിന്റെ ആത്മവിശ്വാസത്തിലാണ് ആഗോള സൂചികകൾ.

from money rss https://bit.ly/2JEgNGf
via IFTTT

ലോറീ നീയെവിടെ അഥവാ കേരളം എന്ന ട്രക്കോണമി

മുട്ടത്തുവർക്കി എഴുതി കുഞ്ചാക്കോയുടെ എക്സൽ പ്രൊഡക്ഷൻസ് നിർമിച്ച് ടി.ആർ. രഘുനാഥ് സംവിധാനം ചെയ്ത 1971-ലെ സിനിമയായിരുന്നു 'ലോറാ നീ എവിടെ'. നസീറും ഉമ്മറും കെ.പി.എ.സി. ലളിതയുമൊക്കെയായിരുന്നു അഭിനേതാക്കൾ. നായികയായ ലോറയായി അഭിനയിച്ചത് എം.ജി.ആർ. തന്റെ സഹോദരിയായി ദത്തെടുത്ത ഉഷാകുമാരി എന്ന 'വെണ്ണിറ ആടൈ' നിർമല. ബാബുരാജ് ആയിരുന്നു സംഗീത സംവിധായകൻ. എ.എം. രാജ പാടിയ 'കിഴക്കേമലയിലെ വെണ്ണിലാവൊരു ക്രിസ്ത്യാനിപ്പെണ്ണ്...' എന്ന ഹിറ്റ്ഗാനം ഈ സിനിമയിലെയാണ്. ലോറയെ ഇപ്പോൾ വീണ്ടുമോർത്തത് 'ലോറീ നീ എവിടെ' എന്ന് കാത്തിരിക്കുന്ന നമ്മുടെ അവസ്ഥയെപ്പറ്റി ആലോചിച്ചപ്പോഴാണ്. സത്യത്തിൽ അങ്ങനെ കാത്തിരിക്കുന്നൊന്നുമില്ല. കാത്തിരിക്കുകയല്ല, ഉറങ്ങിക്കിടക്കുകയാണ് നമ്മൾ. അതെ, രാത്രി നമ്മളെല്ലാം സുഖമായി ഉറങ്ങിക്കിടക്കുമ്പോൾ സംസ്ഥാനത്തിന്റെ വിവിധ അതിരുകളിലായി വാളയാറും കളിയിക്കാവിളയുമെല്ലാമുള്ള മൊത്തം 19 ചെക്പോസ്റ്റുകൾ കടന്ന് മറുനാടൻ ചരക്കുകളുമായി വരുന്ന ലോറികൾ കാരണമാണ് നമ്മൾ ജീവിച്ചിരിക്കുന്നത്. ഈ കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പല കാരണങ്ങളാൽ ലോറിവരവുകൾ നിലച്ചപ്പോൾ അതിന്റെ കണക്കുകളും പുറത്തുവന്നിരുന്നു. ഉദാഹരണത്തിന്, കൊറോണാ ഭീതി വരും മുമ്പുള്ള മാസത്തെ ഒരു സാധാരണ ദിവസം 2,300-ലേറെ ലോറികളാണ് ഇങ്ങനെ ഒരു ദിവസം വന്നത്. എന്നാൽ, കൊറോണ ലോക്ക്ഡൗണിൽ മാർച്ച് 25-ന് ഇത് 600-ൽ താഴെയായി. ചെക്പോസ്റ്റിൽ കർണാടകയുടെ തടസ്സം, ഇതര സംസ്ഥാനങ്ങളിലെ ഫാക്ടറികളുടെ അടഞ്ഞുകിടപ്പ് തുടങ്ങി പല കാരണങ്ങളാണ് ഈ കുറവിനു കാരണമായത്. ഇതോടെ, അധികാരികൾ ഞെട്ടിയുണർന്നു. കാരണം ഈ ലോറി വരവുകൾ നിലച്ചാൽ നമ്മുടെ കഞ്ഞികുടി മാത്രമല്ല, എല്ലാം മുട്ടും. അരി, പച്ചക്കറി, പാൽ, പഞ്ചസാര, പെട്രോളും ഡീസലും, പരിപ്പുവർഗങ്ങൾ, ഭക്ഷ്യ എണ്ണ, മസാലകൾ, പഴങ്ങൾ എന്നിങ്ങനെ ഓരോ വിഭാഗത്തിലും കൃത്യമായ ലോറി എണ്ണങ്ങളുടെ കണക്കുകൾ പുറത്തുവന്നിരുന്നു (കേരളീയർ വെട്ടിവിഴുങ്ങുന്ന ഇറച്ചി, മുട്ട, മരുന്നുകൾ, ബേക്കറിസാധനങ്ങൾ, ഉപയോഗിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടാത്ത കണക്കായിരുന്നു ഇത്). 'ലോറി' ബ്രിട്ടീഷ് ഇംഗ്ലീഷ് വാക്കാണ്. അമേരിക്കൻ ഇംഗ്ലീഷിൽ ലോറിയെ 'ട്രക്ക്' എന്നാണ് വിളിക്കുന്നത്. രാത്രി നമ്മളെല്ലാം ഉറങ്ങിക്കിടക്കുമ്പോൾ വരുന്ന ഈ ട്രക്കുകളില്ലെങ്കിൽ നമ്മുടെ സമ്പദ്വ്യവസ്ഥയല്ല, നമ്മൾതന്നെ ഇല്ല (പകൽ ട്രക്കുകളെ റോഡിൽ കണ്ടാൽ നമുക്ക് കുരുപൊട്ടും, നമ്മൾ സൂപ്പർമാർക്കറ്റിലോ സിനിമയ്ക്കോ പോകുമ്പോൾ ലക്കും ലഗാനുമില്ലാതെ വന്ന് വഴിയിൽ തടസ്സമുണ്ടാക്കുന്നത് പലപ്പോഴും ട്രക്കുകളാണല്ലൊ. എന്തിന്, ഇതൊന്നും പോരാതെ എയ്ഡ്സ് പരത്തുന്നതും ട്രക്ക് ഡ്രൈവർമാരാണെന്ന് നമ്മൾ കണ്ടുപിടിച്ചിട്ടുണ്ട്). ഈ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ കേരളത്തിന്റെ ഇക്കോണമിയെ 'ട്രക്കോണമി'യെന്നു വിളിക്കുകയായിരിക്കും നല്ലത്. ഈ ഉറക്കത്തിൽനിന്ന് ഉണരാറായി എന്നാണ് ഈ കൊറോണക്കാലം നമ്മളെ പഠിപ്പിക്കുന്നത്. പണം വരുന്നതിലധികവും ഗൾഫിൽനിന്ന്, തീൻപണ്ടങ്ങളുൾപ്പെടെയുള്ള എല്ലാ പണ്ടങ്ങളും വരുന്നത് മറ്റ് സംസ്ഥാനങ്ങളിൽനിന്ന്, അത് െവച്ചുവിളമ്പിത്തരുന്നതോ അതിഥിത്തൊഴിലാളികളും... അങ്ങനെ ഒരു മൂന്ന് മാനങ്ങളുള്ള ഒരു (3ഡി) ബോംബിന്റെ മുകളിലാണ് നമ്മുടെ ഇരിപ്പ്. കേരളം ഒരിക്കലും നമുക്ക് വേണ്ടതിന്റെ 40 ശതമാനത്തിലധികം ഭക്ഷ്യോത്പാദനം നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന വിദഗ്ദ്ധരുണ്ട്. കൂടിയ ജനസാന്ദ്രത, ഭൂമിയുടെ ദൗർലഭ്യം, കൃഷി ലാഭമല്ലാതായത്... കാരണങ്ങളും പലതുണ്ട്. അപ്പോഴും മറുവശത്തുള്ള നാണ്യവിളകളുടേയും തോട്ടവിളകളുടേയും സമ്പന്ന ചരിത്രവും കാണാതിരിക്കരുത്. സമ്പന്നമായ ഗൾഫ് രാജ്യങ്ങൾ പലതും അവരുടെ ഭക്ഷ്യ ആവശ്യങ്ങളുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ആഫ്രിക്കയിൽ നെൽക്കൃഷി നടത്താൻവരെ തുനിഞ്ഞ ഗൾഫ് രാജ്യങ്ങളുമുണ്ട്. വലിയ തോതിലുള്ള ഫാമിങ്, ഒരേ വിളതന്നെ വീണ്ടും വീണ്ടും കൃഷിചെയ്ത് മണ്ണിനെ തുലയ്ക്കുന്നത്, ഒരു വിളയിൽ മാത്രം ആശ്രയിക്കുന്ന കർഷകർ അതിന്റെ വില ഇടിയുമ്പോൾ ആത്മഹത്യ ചെയ്യുന്നത്... ഇതിനെല്ലാം പകരം ചെറുകിട കൃഷിയിലേക്ക് ഓരോ കുടുംബവും തിരിയേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇന്നത്തെ പ്രതിസന്ധി വിരൽചൂണ്ടുന്നത്. ഇതിന് സമാന്തരമായി ആഹാര രീതികളിലെ മാറ്റങ്ങളും പരീക്ഷിക്കേണ്ടതാണ്. ഉദാഹരണത്തിന്, അരിയിലും ഗോതമ്പിലുമുള്ള അമിത ആശ്രയത്വം കുറച്ചുകൊണ്ടുവരണം (ആന്ധ്രയിൽനിന്നും പഞ്ചാബിൽനിന്നും വരുന്ന ട്രക്കുകളുടേയും വാഗണുകളുടേയും മേലുള്ള ആശ്രയത്വം). കിഴക്കേ മലകളിൽ വെണ്ണിലാവ് പരത്തുന്ന ക്രിസ്ത്യാനിപ്പെണ്ണുങ്ങൾ സന്ധ്യനേരത്ത് െവച്ചുവിളമ്പുന്ന ചക്കപ്പുഴുക്കിനെയും കപ്പ-കാച്ചിൽ-ചേന-ചേമ്പിനേയും പ്രധാന ആഹാരമായി കണ്ടുതുടങ്ങാനുള്ള ബുദ്ധി ഉണ്ടാകണം. ഫൈവ്സ്റ്റാർ ഹോട്ടലിലെ നാടൻ ഫുഡ് ഫെസ്റ്റിവലുകളിൽ ഇവ വിളമ്പിക്കിട്ടിയാൽ വിരൽനക്കിക്കഴിക്കുന്ന കൊതിമാത്രം മതി ഇവയുടെ സാധ്യതകൾ കണ്ടറിയാൻ. 'കർണാടകയും തമിഴ്നാടും അവരുടെ റോഡിൽ രണ്ടുകുട്ട മണ്ണിട്ടാൽ തീരുന്നതേയുള്ളു ഈ കേരളം നമ്പർ 1'... ഇങ്ങനെ ഒരു മെസ്സേജ് വാട്സ് ആപ്പിൽ വരുമ്പോൾ അത് കേരളത്തിന്റെ ശത്രുവായ ഏതോ ബീജേപ്പിക്കാരൻ അയച്ചതാണെന്നു കരുതി രോഷം കൊള്ളുന്നതിനു പകരം അതൊരു വെല്ലുവിളിയായി എടുത്ത് അടുത്ത ചുവടുവയ്ക്കുന്നതായിരിക്കും കേരളത്തിന് ഗുണം ചെയ്യുക. 'ഇന്നലെ ചെയ്തോരബദ്ധം മൂഢർക്ക് ഇന്നത്തെയാചാരമാകാം നാളത്തെ ശാസ്ത്രമതാകാം അതിൽ മൂളായ്ക സമ്മതം രാജൻ' എന്നെഴുതിയത് ലോർക്കയും റിൽക്കെയുമല്ല. 1920-കളിൽ അന്നത്തെ ഏറ്റവും മോഡേൺ വ്യവസായങ്ങളിലൊന്നായ ഓടുനിർമാണം നടത്തിയിരുന്ന കുമാരനാശാനായിരുന്നു. rampaliyath@gmail.com

from money rss https://bit.ly/2RdyZL2
via IFTTT

Saturday, 4 April 2020

പണം അത്യാവശ്യമുണ്ടോ; ഇപിഎഫില്‍നിന്ന് ഓണ്‍ലൈനായി പിന്‍വലിക്കാം

കോവിഡ് വ്യാപനത്തെതുടർന്ന് അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്) വരിക്കാർക്ക് നിക്ഷേപത്തിന്റെ ഒരുഭാഗം തിരിച്ചെടുക്കുന്നതിന് അനുമതി നൽകി. അപേക്ഷനൽകിയാൽ മൂന്നുദിവസത്തിനകം തീരുമാനം വരിക്കാരനെ അറിയിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനായി നിങ്ങളുടെ യുഎഎനുമായി ആധാർ ബന്ധിപ്പിച്ചിരിക്കണം. അറിയേണ്ടകാര്യങ്ങൾ യുഎഎൻ ആക്ടിവേറ്റ് ചെയ്തിരിക്കണം. യുഎഎനുമായി ആധാർ ബന്ധിപ്പിച്ചിരിക്കണം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐഎഫ്എസ് സി ഉൾപ്പടെയുള്ള വിവരങ്ങൾ നൽകിയിട്ടുണ്ടാകണം. Prerequisite for availing online claim services#IndiaFightsCorona #EPFO #CoronavirusOutbreak #SocialSecurity pic.twitter.com/qrw5ATUB6K — EPFO (@socialepfo) April 3, 2020 എങ്ങനെ പണം പിൻവലിക്കാം. യുഎഎൻ പോർട്ടലിൽ ലോഗിൻ ചെയ്യുക. തുടർന്ന് ഓൺലൈൻ സർവീസസിലേയ്ക്ക് പോയി ക്ലെയിം ഫോം ക്ലിക്ക് ചെയ്യുക. വരിക്കാരന്റെ വിവരങ്ങൾ അപ്പോൾ കാണാം. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ അവസാനത്തെ നാല് അക്കങ്ങൾ ചേർത്ത് വെരിഫൈ ചെയ്യുക. ഇതുചെയ്താൽ ഓൺലൈൻ ക്ലെയിമുമായി മുന്നോട്ടുപോകാനാകും. പിൻവലിക്കുന്നതിന്റെ കാരണം രേഖപ്പെടുത്തുക. outbreak of pandemic COVID-19 സെലക്ട് ചെയ്യുക. നിങ്ങളുടെ വിലാസവും എത്രതുകവേണമെന്നും മറ്റും രേഖപ്പെടുത്തുക. 75ശതമാനം തുകയോ മൂന്നുമാസത്തെ ശമ്പളമോ അല്ലെങ്കിൽ നിങ്ങൾ ആവശ്യപ്പെട്ടതുകയോ അതിൽഏതാണ് കുറവ് അതായിരിക്കും അനുവദിക്കുക. ഇത്രയും പൂർത്തിയാക്കിയാൽ തുക നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെത്തും. EPFO introduced Pandemic advance facility for employees#IndiaFightsCorona #EPFO #CoronavirusOutbreak #SocialSecurity pic.twitter.com/BsO50EdRuV — EPFO (@socialepfo) April 1, 2020

from money rss https://bit.ly/39CE6uw
via IFTTT

ആവശ്യക്കാരില്ല: ലക്ഷങ്ങള്‍ വിലമതിക്കുന്ന കദളിക്കുലകള്‍ സൗജന്യമായി നല്‍കി കര്‍ഷകന്‍

തൃശ്ശൂർ(വടക്കാഞ്ചേരി):'ആവശ്യക്കാരില്ല, വെട്ടിയിട്ട കദളിക്കുലകൾ വെറുതെ ചീഞ്ഞുപോകുമല്ലോ'-ഇതോടെ അലക്സ് ഒരു തീരുമാനമെടുത്തു. കദളിക്കുലകൾ ആളുകൾക്ക് സൗജന്യമായി കൊടുക്കുക. റോഡിലിറങ്ങിയവർക്ക് കദളിക്കുലകൾ നൽകുകയായിരുന്നു ഈ കർഷകൻ. കൊറോണ വൈറസ് വ്യാപനവും പിന്നാലെയെത്തിയ ലോക്ഡൗണും മുണ്ടത്തിക്കോട് ഐയ്യങ്കേരി അലക്സ് ജോസഫിന്റെ കദളികൃഷിയെ സാരമായി ബാധിച്ചു. പാകമായ കുലകൾ വെട്ടിയിട്ടാലും ആർക്കും കൊണ്ടുപോകാനാകാത്ത അവസ്ഥ. കണ്ണന് നിവേദിക്കാൻ ആയിരക്കണക്കിന് കദളിക്കുല ആഴ്ചതോറും ഗുരുവായൂരിലെത്തിച്ചിരുന്ന കർഷകനാണ് അലക്സ്. ഭക്തർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചതോടെ ആവശ്യക്കാരെ തേടി കദളിക്കുലകളുമായി അലക്സ് അലഞ്ഞു. ആയിരക്കണക്കിന് കദളിക്കുലകളാണ് അലക്സിന്റെ തോട്ടത്തിലുള്ളത്. പാകമായ കുലകൾ ദിവസവും വെട്ടുന്നു. കുലകൾ വെട്ടി കൂട്ടിയിട്ട് സമീപത്തെ പച്ചക്കറിവ്യാപാരികളെ സമീപിക്കുന്ന അലക്സിന് നിരാശമാത്രം ബാക്കി. കദളിക്കായയ്ക്ക് ഗുരുവായൂരിൽ കിലോയ്ക്ക് 100 രൂപവരെ വില മാർച്ച് ആദ്യവാരത്തിൽ ലഭിച്ചിരുന്നുവെന്ന് അലക്സ് പറഞ്ഞു. സീസണിൽ ഇത് 130 രൂപവരെ വരാറുണ്ട്. മൈസൂർപൂവന്റെ വിലയായ കിലോയ്ക്ക് 20 രൂപ തന്നാൽ മതിയെന്നു പറഞ്ഞാലും കദളി വാങ്ങാൻ ആളില്ല. മാസത്തിൽ മൂന്നുലക്ഷം രൂപയ്ക്കുവരെ കദളിക്കുലകൾ ഗുരുവായൂരിൽ വിറ്റുപോയിരുന്നു. കൊറോണ വലിയ നഷ്ടമാണ് വരുത്തിയത്-അലക്സ് പറഞ്ഞു. പത്ത് ഏക്കർ വരുന്ന തോട്ടത്തിൽ പന്ത്രണ്ടായിരത്തിലധികം വാഴകളുണ്ട്. ക്വാറിയിൽനിന്നുള്ള വെള്ളം ഉപയോഗിച്ച് സൂക്ഷ്മകണികാ ജലസേചനത്തിലൂടെയാണ് കൃഷി. കദളിവിപണിക്കായി വടക്കാഞ്ചേരി ഗ്രീൻ ആർമിയുടെ സഹായം ഒടുവിൽ അലക്സ് തേടി. വെള്ളാറ്റഞ്ഞൂർ സഹകരണബാങ്കുമായി ഗ്രീൻ ആർമി കോ-ഓർഡിനേറ്റർ ബന്ധപ്പെടുത്തി. അവരുടെ മൊബൈൽ പച്ചക്കറിവിൽപ്പനശാലയിൽ കദളിക്കുലയും ഉൾപ്പെടുത്തി. ഇതുവഴി വെട്ടിയിട്ട കദളിക്കുലകളുടെ പത്തുശതമാനമെങ്കിലും ജനത്തിന് പ്രയോജനപ്പെടുമെന്ന ചിന്തയാണ് അലക്സിന്. ഒരുലക്ഷം തൈകളുമായി മാങ്കോസ്റ്റിൻ നഴ്സറിയും ഇദ്ദേഹം നടത്തുന്നുണ്ട്. മാസത്തിൽ മൂന്നുലക്ഷം രൂപയ്ക്കുവരെ കദളിക്കുലകൾ ഗുരുവായൂരിൽ വിറ്റുപോയിരുന്നു. ''ഇനി വൈശാഖമാസമാണ് ഗുരുവായൂരിൽ. അതിനുമുന്നെ കൊറോണ നാടുനീങ്ങണമെന്നാണ് എന്റെ പ്രാർത്ഥന''-ആയിരക്കണക്കിന് കദളിക്കുലകൾ ചൂണ്ടി അലക്സ് പറഞ്ഞു.

from money rss https://bit.ly/2Rcb8LD
via IFTTT

Friday, 3 April 2020

വിപണി എപ്പോള്‍ തിരിച്ചുകയറാന്‍ തുടങ്ങും? ഒറ്റത്തവണയായി കൂടുതല്‍ നിക്ഷേപിക്കാമോ?

കോവിഡ് വ്യാപനത്തെതുടർന്ന് ഓഹരി വിപണി ഇപ്പോൾ കനത്ത നഷ്ടത്തിലാണല്ലോ. രണ്ടുവർഷംമുമ്പ് തുടങ്ങിയ എസ്ഐപികളെല്ലാം ഇതോടെ നഷ്ടത്തിലായി. വിപണി തിരിച്ചുവരാൻ എത്രകാലമെടുക്കും? എസ്ഐപിയോടൊപ്പം ഒറ്റത്തവണയായി കൂടുതൽ നിക്ഷേപം നടത്താൻ യോജിച്ച സമയമാണോ ഇപ്പോൾ? രവീന്ദ്രൻ(ഇ-മെയിൽ) കോവിഡ് ബാധമൂലം ലോകമാകെ സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ വിപണി എന്ന് തിരിച്ചുവരുമെന്ന് പ്രവചിക്കാൻ ആർക്കുംകഴിയില്ല. ഒരുപക്ഷേ, മൂന്നോ നാലോ മാസമെടുത്തേക്കാം. അല്ലെങ്കിൽ ഒന്നോ രണ്ടോ വർഷംവരെ വേണ്ടിവന്നേക്കാം. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കാര്യങ്ങളെല്ലാം ശമിച്ച് കമ്പനികൾ പൂർവസ്ഥിതിയിൽ ആയേക്കാം. ചില കമ്പനികളുടെ സാമ്പത്തികനില പൂർണമായും തകരാറിലാകാനും സാധ്യതയുണ്ടെന്നകാര്യംകൂടി കണക്കിലെടുക്കണം. മൊത്തമായി ഒരുതുക നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ എസ്ഐപിക്ക് സമാന്തരമായി അത് ചെയ്യുക. ഒറ്റത്തവണയായി ചെയ്യാതെ ഒരുവർഷക്കാലയളവിൽ പലതവണയായി(പ്രതിമാസം എസ്ഐപി പോലെ)നിക്ഷേപിക്കാം. നിക്ഷേപതുക ആവറേജ് ചെയ്യാൻ ഇത് സാഹായിക്കും. നഷ്ടം കുറയ്ക്കാനും വിപണി തിരിച്ചുകയറുമ്പോൾ മികച്ചനേട്ടം നേടാനും ഈ രീതി സഹായിക്കും.

from money rss https://bit.ly/2X5ODf0
via IFTTT

വിദേശ സ്ഥാപനങ്ങള്‍ക്ക് രാജ്യത്തെ ഓഹരികളില്‍ നിക്ഷേപിക്കാവുന്ന പരിധി ഉയര്‍ത്തി

മുംബൈ: വിവിധ സെക്ടറുകളിലായി വിദേശ പോർട്ട്ഫോളിയോ നിക്ഷപകർക്ക് വാങ്ങാവുന്ന ഓഹരിയുടെ പരിധി ഉയർത്തി. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി(എൻഎസ്ഡിഎൽ), സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് ലിമിറ്റഡ്(സിഡിഎസ്എൽ) എന്നിവയാണ് പരിധി ഉയർത്താൻ തീരുമാനിച്ചത്. ചില ഓഹരികളിൽ വിദേശ നിക്ഷേപകരുടെ പരിധി 100ശതമാനം കവിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിലായി.

from money rss https://bit.ly/3dWhHeX
via IFTTT

കോവിഡ് പ്രതിരോധ ഫണ്ടിലേയ്ക്ക് സംഭാവനല്‍കിയാല്‍ കൂടുതല്‍ ആദായനികുതിയിളവ്

കോവിഡ് പ്രതിരോധ ഫണ്ടിലേയ്ക്ക് സംഭാവ ചെയ്യുന്നവർക്ക് ആദായനികുതി 80ജി പ്രകാരം 100ശതമാനം ഇളവ് ലഭിക്കും. പിഎം കെയേഴ്സ് ഫണ്ടിലേയ്ക്ക് നൽകുന്നതുകയക്കാണ് ഈയിളവ്. ഏപ്രിൽ ഒന്നുമുതൽ ജൂൺ 30വരെ നൽകുന്ന തുകയ്ക്ക് 2019-20 സാമ്പത്തികവർഷത്തിൽ ഇളവുനേടാം. അതല്ലെങ്കിൽ നടപ്പ് സാമ്പത്തിക വർഷത്തെ(2020-21) ഇളവിനായും പരിഗണിക്കും. Taxation and Other Laws (Relaxation of Certain Provisions) Ordinance, 2020 issued today.#IndiaFightsCorona#StayAtHome#StaySafe pic.twitter.com/usw9QKAXdI — Income Tax India (@IncomeTaxIndia) March 31, 2020 നൽകുന്ന സംഭവാനയ്ക്ക് പരിധിയില്ലാത്ത ഇളവാണ് ഇത്തവണ പ്രഖ്യാപിച്ചിട്ടുള്ളത്. എത്രതുക നൽകുന്നുവോ അതിന് 100 ശതമാനം ആദായനികുതി ഇളവ് ലഭിക്കുമെന്നുചുരുക്കം. 2019-20 സാമ്പത്തിക വർഷത്തെയ്ക്ക് നികുതിയിളവിനുള്ള നിക്ഷേപങ്ങളുംമറ്റും ഇതിനകം പലരും നടത്തിയിട്ടുണ്ടെങ്കിലും സംഭാവയ്ക്കുകൂടി ജൂൺ 30വരെ ഇളവ് അനുവദിച്ചത് ആദായനികുതി ദായകർക്ക് നേട്ടമാണ്.

from money rss https://bit.ly/349D73L
via IFTTT

ബ്രേക്ക് ഡൗണ്‍: സൗജന്യസേവനവുമായി വിളിപ്പുറത്ത് വര്‍ക്ക്‌ഷോപ്പുകള്‍

കണ്ണൂർ: ലോക്ഡൗൺ നിർദേശംപാലിച്ച് വർക്ക്ഷോപ്പുകൾ ഒന്നാകെ അടച്ചിട്ടതോടെ അവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർക്ക് ആശങ്കയായിരുന്നു. ഓടിക്കുന്ന വണ്ടിയുടെ ടയർപോലും മാറ്റിയിടാൻ അറിയാത്തവരാണ് വാഹനവുമായി ഇറങ്ങുന്നവരിലേറെയും. ഇവർക്ക് ആശ്വാസമാവുകയാണ് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരള. എ.എ.ഡബ്ല്യു.കെ യുടെ 265 യൂണിറ്റുകളിലുള്ള ഒരു ലക്ഷം തൊഴിലാളികളാണ് ലോക്ഡൗൺകാലത്ത് സൗജന്യ സേവനസന്നദ്ധത അറിയിച്ചെത്തിയത്. പോലീസ് ഉൾപ്പെടെയുള്ള സർക്കാർവാഹനങ്ങൾക്കും സ്വകാര്യവാഹനങ്ങളിൽ യാത്രചെയ്തവർക്കും ഇവർ സഹായമെത്തിക്കുമെന്ന് കണ്ണൂർ ജില്ലാസെക്രട്ടറി പി. പ്രസിൽകുമാർ പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്ന് ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പോലീസ് വാഹനങ്ങളും ആംബുലൻസുകളുമാണ് നന്നാക്കിയ വാഹനങ്ങളിലേറെയും. മലപ്പുറംജില്ലയിലാണ് പോലീസ് വാഹനങ്ങൾ കൂടുതലായി തകരാറിലായത്. ഓരോ ജില്ലയിലെയും കാര്യങ്ങൾ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഏകോപിപ്പിക്കുന്നത്. 160- ലേറെ വാഹനങ്ങൾ ഇതിനകം നന്നാക്കി. ഒരുരൂപപോലും പണിക്കൂലിയില്ല ഒരുരൂപപോലും പണിക്കൂലിയില്ലാതെയാണ് എ.എ.ഡബ്ല്യു.കെ.യുടെ സേവനം. സംസ്ഥാനത്തിന്റെ ഏതുഭാഗത്തായാലും വണ്ടി തകരാറിലായി കുടുങ്ങുന്നവർക്ക് രാപകൽ ഭേദമെന്യേ സേവനം നൽകും. സർക്കാരിന്റെയും പോലീസിന്റെയും നിർദേശം സ്വീകരിക്കണം. കെ.ജി. ഗോപകുമാർ, ജനറൽസെക്രട്ടറി, എ.എ.ഡബ്ല്യു.കെ സംസ്ഥാന ഹെൽപ്പ് ലൈൻ 9447068853

from money rss https://bit.ly/39GdKI9
via IFTTT

കമ്പനികള്‍ വാറന്റി സമയം ഉയർത്തി

കൊച്ചി: കൊറോണയുടെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമാതാക്കളായ സാംസങ്ങും മൊബൈൽ ഹാൻഡ് സെറ്റ് കമ്പനികളായ വൺപ്ലസ്, ഒപ്പോ തുടങ്ങിയവയും വാറന്റി കാലാവധി ഉയർത്തി. മാർച്ച് 20-നും ഏപ്രിൽ 30-നും ഇടയിൽ വാറന്റി അവസാനിക്കുന്ന ഉത്പന്നങ്ങൾക്ക് 2020 മേയ് 31 വരെയാണ് സാംസങ് കാലാവധി നീട്ടിനൽകിയത്. മാർച്ച് ഒന്നിനും മേയ് 30-നും ഇടയിൽ വാറന്റി അവസാനിക്കുന്ന ഉത്പന്നങ്ങൾക്ക് വൺപ്ലസ് മേയ് 31 വരെ സമയം അനുവദിച്ചു. ഒപ്പോയാകട്ടെ, ഓൺലൈൻ റിപ്പയർ സർവീസ് ഒരുക്കിയിട്ടുണ്ട്. അതിൽ ശരിയാകാത്തവർക്ക് കൂടുതൽ സമയം അനുവദിക്കും. ഷഓമി ഉൾപ്പെടെ കൂടുതൽ കമ്പനികൾ വരും ദിവസങ്ങളിൽ വാറന്റി സമയം നീട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

from money rss https://bit.ly/2R81ucS
via IFTTT

അക്കൗണ്ടിലെ തുക വായ്പയിലേക്ക്; പണമില്ലാതെ ഇടത്തരക്കാരും കർഷകരും

കൊച്ചി: വായ്പകൾക്ക് കേന്ദ്രസർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ബാങ്കുകൾ സേവിങ്സ് അക്കൗണ്ടിലുള്ള പണം വായ്പയിലേക്കു വകയിരുത്തിയതിനാൽ കൈയിൽ പൈസയില്ലാതെ ഇടത്തരക്കാർ വലയുന്നു. ചെറുകിട കർഷകരും വ്യാപാരികളും അടക്കമുള്ളവരാണു കുടുങ്ങിയത്. റബ്ബർ മുതൽ കുരുമുളക് വരെ വീട്ടിലിരിപ്പുണ്ടായിട്ടും അവയൊന്നും വിറ്റ് പണമാക്കാൻ മാർഗമില്ല. സേവിങ്സ് അക്കൗണ്ടിലുണ്ടായിരുന്ന കുറച്ച് പണമായിരുന്നു പലരുടെയും ധൈര്യം. മിക്കവർക്കുമുണ്ട് ബാങ്ക് വായ്പ. ലോക് ഡൗണൊക്കെ തീരുമ്പോൾ കാർഷിക ഉത്പന്നങ്ങളൊക്കെ വിറ്റ് വായ്പയുടെ പലിശ അടയ്ക്കാമെന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും പ്രതീക്ഷ. പലർക്കും സേവിങ്സ് അക്കൗണ്ടിലുണ്ടായിരുന്നത് പതിനായിരത്തിൽ താഴെ രൂപയാണ്. മാർച്ച് 31-നു ശേഷം പണം എടുക്കാനായി എ.ടി.എമ്മിൽ എത്തിയപ്പോൾ കണക്കുകൂട്ടൽ തെറ്റി. അക്കൗണ്ടിൽ പൈസയില്ല. കാര്യം തിരക്കി ബാങ്കിലെത്തിയപ്പോൾ തുക വായ്പയിലേക്ക് വകയിരുത്തിയതാണെന്നു മനസ്സിലായി. ഓട്ടോ ഡെബിറ്റ് ഓപ്ഷൻ കൊടുത്തതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും ബാങ്ക് അധികൃതർ വിശദീകരിച്ചു. പലരും മാർച്ചിൽ പലിശയടച്ച് വായ്പ പുതുക്കുന്നവരാണ്. ലോക് ഡൗൺ വന്നതോടെ വായ്പ പുതുക്കാൻ പലർക്കുമായില്ല. എസ്.ബി. അക്കൗണ്ട് ഓട്ടോ ഡെബിറ്റ് സംവിധാനത്തിലൂടെ വായ്പ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്ന് പോലും അറിയാത്തവരാണ് പലരും. മൊറട്ടോറിയം ആനുകൂല്യം വേണമെങ്കിൽ മുൻകൂർ അറിയിക്കണമെന്നാണ് ഇക്കാര്യത്തിൽ ബാങ്കുകൾ നൽകുന്ന വിശദീകരണം. അപേക്ഷ നൽകിയാൽ പിടിച്ച തുക തിരികെ നൽകുമെന്നും ചില ബാങ്കുകൾ പറയുന്നു.

from money rss https://bit.ly/2JzspKu
via IFTTT

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 673 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വിദേശ നിക്ഷേപകർ ഉൾപ്പടെയുള്ളവരുടെ കനത്ത വില്പന സമ്മർദത്തിൽ ഓഹരി വിപണി വീണ്ടും നഷ്ടത്തിലായി. സെൻസെക്സ് 673.30 പോയന്റ് നഷ്ടത്തിൽ 27,590ലും നിഫ്റ്റി 170 പോയന്റ് താഴ്ന്ന് 8083.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1126 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1078 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ഇന്റസിൻഡ് ബാങ്ക്, ടൈറ്റൻ കമ്പനി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. സൺ ഫാർമ, സിപ്ല, ഗെയിൽ, ഐടിസി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഊർജം, അടിസ്ഥാനസൗകര്യവികസനം, എഫ്എംസിജി, ഫാർമ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലായിരുന്നു. വാഹനം, ബാങ്ക്, ഐടി, ലോഹം ഓഹരികളാണ് വില്പന സമ്മർദത്തിപ്പെട്ടത്.

from money rss https://bit.ly/2JDg8Vj
via IFTTT

നിയന്ത്രണങ്ങള്‍നീക്കി: സ്‌മോള്‍ ക്യാപ് ഫണ്ടുകളിലേയ്ക്ക് നിക്ഷേപം സ്വീകരിച്ചുതുടങ്ങി

നേരത്തെ എസ്ഐപി നിക്ഷേപംമാത്രം തുടരാൻ അനുവദിച്ചിരുന്ന സ്മോൾക്യാപ് ഫണ്ടുകൾ നിയന്ത്രണങ്ങൾ നീക്കി. മൊത്തം നിക്ഷേപം സ്വീകരിച്ചുതുടങ്ങി. 2015 ഓക്ടോബറിലാണ് എസ്ബിഐ സ്മോൾ ക്യാപ് ഫണ്ട് പുതിയ നിക്ഷേപം സ്വീകരിക്കുന്നത് നിർത്തിവെച്ചത്. അതേസമയം എസ്ഐപി, എസ്ടിപി നിക്ഷേപം തുടരാൻ അനുവദിച്ചിരുന്നു. ഒരു നിക്ഷേപകന് എസ്ഐപിയായി പരമാവധി നിക്ഷേപിക്കാവുന്ന തുക 25,000രൂപയിൽ ഒതുക്കുകയും ചെയ്തിരുന്നു. ഡിഎസ്പി സ്മോൾ ക്യാപ് ഫണ്ടും ഏപ്രിൽ ഒന്നുമുതൽ നിക്ഷേപം സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. 2017 ഫെബ്രവരിയിൽ എസ്ഐപി നിക്ഷേപം ഉൾപ്പടെയുള്ളവ സ്വീകരിക്കുന്നതിൽനിന്ന ഫണ്ട് പിന്മാറിയിരുന്നു. പിന്നീട് 2018 സെപ്റ്റംബർമുതലാണ് എസ്ഐപി നിക്ഷേപം സ്വീകരിച്ചുതുടങ്ങിയത്. എസ്ബിഐ, ഡിസ്പി ഫണ്ടുഹൗസുകൾക്കുപിന്നാലെ നിപ്പോൺ ഇന്ത്യയും സ്മോൾ ക്യാപ് ഫണ്ടിലേയ്ക്ക് ഏപ്രിൽ മൂന്നുമുതൽ നിക്ഷേപം സ്വീകരിച്ചുതുടങ്ങി. രണ്ടുവർഷംമുമ്പാണ് നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ടിലേയ്ക്ക് നിക്ഷേപം സ്വീകരിക്കുന്നത് നിർത്തിയത്. താഴ്ന്ന നിലവാരത്തിൽ മികച്ച സ്മോൾ ക്യാപ് ഓഹരികൾ വിപണിയിൽ ലഭ്യമായതോടെയാണ് ഫണ്ടുഹൗസുകൾ നിക്ഷേപം സ്വീകരിക്കുന്നത് വീണ്ടുംതുടങ്ങിയത്. പല സ്മോൾ ക്യാപ് ഫണ്ടുകളുടെയും അറ്റ ആസ്തിയിൽ ഈയിടെ വലിയ ഇടിവുണ്ടാകുകയും ചെയ്തിരുന്നു. അതീവ ചാഞ്ചാട്ട സ്വാഭാവമുള്ള ഓഹരി മ്യൂച്വൽ ഫണ്ടുകളിൽ ഒറ്റത്തവണയായി കൂടുതൽ തുക നിക്ഷേപിക്കുന്നത് ഉചിതമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. എസ്ഐപി രീതിയിൽ മാസംതോറും നിശ്ചിത തുക നിക്ഷേപിക്കുന്നരീതി തുടരുന്നതാകും അഭികാമ്യം.

from money rss https://bit.ly/2xJhUBF
via IFTTT