121

Powered By Blogger

Thursday, 4 February 2021

സര്‍ക്കാര്‍ ബോണ്ടുകളില്‍ ഇനി എല്ലാവര്‍ക്കും നേരിട്ട് നിക്ഷേപിക്കാം

സർക്കാർ സെക്യൂരിറ്റികളിലും കടപ്പത്രങ്ങളിലും ഇനി ചെറുകിട നിക്ഷേപകർക്കും നേരിട്ട് നിക്ഷേപിക്കാം. അതിനുള്ള സൗകര്യം ഉടനെ ഒരുക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ഉടനെ പുറത്തിറക്കും. നിക്ഷേപിക്കാനുള്ള പ്ലാറ്റ്ഫോം റീട്ടെയിൽ ഡയറക്ട് എന്നപേരിലാകും അറിയപ്പെടുക. പ്രൈമറി, സെക്കൻഡറി വിപണികൾവഴി നിക്ഷേപിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. അതായത് കമ്പനി കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നതുപോലെ ഇഷ്യു സമയത്തും അതിനുപുറമെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾവഴിയും ഇടപാട് നടത്താം. ഇതോടെ സർക്കാർ സെക്യൂരിറ്റികളിൽ വ്യക്തികൾക്കും നിക്ഷേപിക്കാനുള്ള സൗകര്യം നൽകുന്ന രാജ്യങ്ങളുട ഗണത്തിൽ ഇന്ത്യയുംചേരുകയാണെന്ന് ആർബിഐ മേധാവി പറഞ്ഞു. വായ്പാവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ശക്തികാന്ത ദാസ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. Retail investors can soon open accounts with RBI for investing in s

from money rss https://bit.ly/3tsKsHT
via IFTTT

ഒടുവില്‍ സ്വര്‍ണവില പവന് 35,000 രൂപയായി; അഞ്ചുമാസത്തിനിടെ കുറഞ്ഞത്‌ 7000 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 35,000 രൂപയിലെത്തി. 4375 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ സ്വർണ വില എട്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. 2020 ജൂൺ 10നാണ് 34,720 നിലവാരത്തിൽ സ്വർണവിലയെത്തിയത്. അടുത്തദിവസം 35,120 രൂപയായി ഉയരുകയുംചെയ്തിരുന്നു. ഇതോടെ ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ഉയർന്ന നിലവാരത്തിൽനിന്ന് സ്വർണവിലയിലുണ്ടായ ഇടിവ് 7000 രൂപയാണ്. കോവിഡ് വ്യാപനത്തെതുടർന്ന് ലോകരാജ്യങ്ങൾ പ്രതിസന്ധിനേരിട്ടതാണ് സ്വർണത്തിന് ഡിമാൻഡ് കൂട്ടിയത്. കോവിഡ് വാക്സിൻ വികസിപ്പിച്ചതും പ്രതിസന്ധിയിൽനിന്ന് സമ്പദ്ഘടനകൾ കുതിപ്പുതുടങ്ങിയതും സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിച്ചു. രാജ്യത്ത് ഇറക്കുമതി തീരുവകുറച്ചതും സ്വർണവിലയെ സ്വാധിനിച്ചു. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില 1,800 ഡോളറിന് താഴെയെത്തി. 0.2ശതമാനം ഇടിഞ്ഞ് 1,795.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ നാലാം ദിവസവും വിലിയിൽ ഇടിവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 46,857 രൂപയായാണ് വിലകുറഞ്ഞത്.

from money rss https://bit.ly/39P9bOO
via IFTTT

റിപ്പോ നാല്‌ ശതമാനത്തില്‍ തുടരും: നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ.

മുംബൈ: ബജറ്റിനു ശേഷമുള്ള ആദ്യത്തേയും സാമ്പത്തിക വർഷത്തെ അവസാനത്തേതുമായ വായ്പാവലോകന യോഗത്തിൽ റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് നാലു ശതമാനത്തിൽ തുടരും. റിവേഴ്സ് റിപ്പോയാകട്ടെ 3.35 ശതമാനവുമാണ്. സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായതും വിലക്കയറ്റ നിരക്കിൽ നേരിയ കുറവുണ്ടായതും ഗുണകരമാണെന്നാണ് വിലയിരുത്തൽ. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് നിരക്കുകളിൽ നാലാംതവണയും മാറ്റം വരുത്തേണ്ടെന്ന് വായ്പാവലോകന സമിതി തീരുമാനിച്ചത്. 2022 സാമ്പത്തിക വർഷത്തിൽ 10.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ പണപ്പെരുപ്പം 5.2 ശതമാനത്തിലെത്തിയതും അനുകൂലഘടകമായാണ് ആർ.ബി.ഐ. വിലയിരുത്തുന്നത്. നിലവിലുള്ള നിരക്ക് തുടരുന്നതിനാണ് എം.പി.സി. യോഗത്തിൽ അംഗങ്ങളിൽ മുഴുവൻ പേരും വോട്ടു ചെയ്തത്. ആർ.ബി.ഐ. ഗവർണർ ശക്തികാന്ത ദാസ് ആണ് സമിതി തീരുമാനം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. വിപണിയിൽ പണലഭ്യത സാധാരണ രീതിയിലാകാനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോണ്ട് വില്പനയിലൂടെയാണ് ആർ.ബി.ഐ. വിപണിയിൽ ഇടപെടൽ നടത്തിയത്. ഇതോടെ ബോണ്ടിൽനിന്നുള്ള ആദായം കുതിച്ചുകയറുകയുംചെയ്തു. MPC maintains status quo, keeps repo rate at 4%

from money rss https://bit.ly/3tsDB17
via IFTTT

നേട്ടംതുടരുന്നു: സെന്‍സെക്‌സ് 51,000ത്തിലേയ്ക്ക്

മുംബൈ: റിസർവ് ബാങ്കിന്റെ വായ്പാനയം പുറത്തുവരാനിരിക്കെ ഓഹരി വിപണിയിൽ മുന്നേറ്റം. ബജറ്റിനുശേഷം തുടർച്ചയായി അഞ്ചാം ദിവസമാണ് വിപണി കുതിക്കുന്നത്. സെൻസെക്സ് 265 പോയന്റ് ഉയർന്ന് 50,880ലും നിഫ്റ്റി 69 പോയന്റ് നേട്ടത്തിൽ 14,965ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 979 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 243 ഓഹരികൾ നഷ്ടത്തിലുമാണ്. 43 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐയാണ് നേട്ടത്തിൽ മുന്നിൽ. ഓഹരി വില പത്തുശതമാനം ഉയർന്ന് 390 നിലവാരത്തിലെത്തി. ഇൻഡസിൻഡ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കോൾ ഇന്ത്യ, പവർഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിൻഡാൽകോ, ടിസിഎസ്, ഐഒസി, വിപ്രോ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പിഎൻബി, ഫോർട്ടിസ് ഹെൽത്ത്കെയർ, ഫൈസർ, ഷിപ്പിങ് കോർപറേഷൻ തുടങ്ങി 127 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex up 265 pts as indices log fresh high

from money rss https://bit.ly/3runQ8p
via IFTTT

സെന്‍സെക്‌സില്‍ 358 പോയന്റ് നേട്ടം: നിഫ്റ്റി 14,900നിരികെ ക്ലോസ് ചെയ്തു

മുംബൈ: ബജറ്റിനുശേഷം തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം പ്രകടമായി. പൊതുമേഖല ബാങ്ക്, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് വ്യാഴാഴ്ച പ്രധാനമായും നേട്ടമുണ്ടാക്കിയത്. നിഫ്റ്റി 14,900നരികെയെത്തി. സെൻസെക്സ് 358.54 പോയന്റ് നേട്ടത്തിൽ 50,614.29ലും നിഫ്റ്റി 105.70 പോയന്റ് ഉയർന്ന് 14,895.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1813 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1110 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 142 ഓഹരികൾക്ക് മാറ്റമില്ല. ഐടിസി, എസ്ബിഐ, ബജാജ് ഫിനാൻസ്, കോൾ ഇന്ത്യ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഏഷ്യൻ പെയിന്റ്സ്, യുപിഎൽ, സിപ്ല, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡിസംബർ പാദത്തിലെ കമ്പനികളുടെ മികച്ച പ്രവർത്തനഫലങ്ങളും വിദേശ നിക്ഷേപകരുടെ സാന്നിധ്യവും ഫെബ്രുവരിയിൽ വരാനിരിക്കുന്ന ആർബിഐയുടെ വായ്പനയനത്തിൽ നിലവിലെ സ്ഥിതിതുടരുമെന്ന പ്രതീക്ഷയുമാണ് വിപണിയെ സ്വാധീനിച്ചത്. Nifty ends near 14,900, Sensex gains 358 pts

from money rss https://bit.ly/3azhPjD
via IFTTT

എസ്ബിഐയുടെ അറ്റാദായം 6.9ശതമാനം താഴ്ന്ന് 5,196 കോടി രൂപയായി

രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐ ഡിസംബർ പാദത്തിൽ 5,196 കോടി രൂപ അറ്റാദായംനേടി. കഴിഞ്ഞവർഷം ഇതേപാദത്തിലെ ആദായവുമായി താരതമ്യംചെയ്യുമ്പോൾ 6.9ശതമാനംകുറവാണിത്. മുൻപാദത്തെ അപേക്ഷിച്ച് 13.60ശതമാനം വർധനയും രേഖപ്പെടുത്തി. 4,574 കോടി രൂപയാണ് ജൂലായ്-സെപ്റ്റംബർ പാദത്തിലെ കമ്പനിയുടെ ലാഭം. പലിശ വരുമാനം 3.75ശതമാനം വർധിച്ച് 28,820 കോടി രൂപയായി. സെപ്റ്റംബർ പാദത്തിൽ 28,181 കോടി രൂപയായിരുന്നു വരുമാനം. 4.77ശതമാനമാണ് കിട്ടാക്കട അനുപാതം. 1.17 ലക്ഷംകോടി രൂപയാണ് ബാങ്കിന്റെ മൊത്തം കിട്ടാക്കടം. SBI Q3 results: Net profit declines 6.9% to Rs 5,196 cr

from money rss https://bit.ly/3cFekLt
via IFTTT

ഇതാദ്യമായി ഓഹരി നിക്ഷേപകരുടെ ആസ്തി 200 ലക്ഷം കോടി മറികടന്നു

സെൻസെക്സ്എക്കാലത്തെയും ഉയർന്ന നിലവാരമായ 50,474ലിലെത്തിയതോടെ ബിഎസ്ഇയിൽ ലിസ്റ്റ്ചെയ്ത ഓഹരികളുടെ വിപണിമൂല്യം 200 ലക്ഷംകോടി മറികടന്നു. അതായത് നിക്ഷേപകരുടെ ഓഹരി നിക്ഷേപത്തിന്റെ മൂല്യം 200.11 ലക്ഷംകോടിയാണ് വളർന്നത്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കുപ്രകാരം 198.43 ലക്ഷംകോടിയായിരുന്നു മൂല്യം. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച വളർച്ചാധിഷ്ഠിത ബജറ്റിൽ ധനകമ്മി ഉയർത്തിയതും സ്വകാര്യവത്കരണ നിർദേശങ്ങൾ മുന്നോട്ടുവെച്ചതുമാണ് വിപണിയെ സ്വാധീനിച്ചത്. ബജറ്റിനുശേഷം നാല് വ്യപാരദിനങ്ങളിലായി സെൻസെക്സ് 4,189 പോയന്റാണ് കുതിച്ചത്. ഈ റാലിയിൽനിന്നുമാത്രം നിക്ഷേപകരുടെ സമ്പത്തിലുണ്ടായ വർധന 13.99 ലക്ഷംകോടി രൂപയാണ്. ബജറ്റിനുമുമ്പുണ്ടായ തളർച്ചയെ പൂർണമായും ഇല്ലാതാക്കിയാണ് ഈകുതിപ്പ്. പ്രീ ബജറ്റ് തകർച്ചയിൽ 3,506 പോയന്റായിരുന്നു സെൻസെക്സിന് നഷ്ടമായത്. ജനുവരി 20നും 29നുമിടയിൽ നിക്ഷേപകർ ഓഹരികൾ വിറ്റ് ലാഭമെടുത്തതോടെയാണ് വിപണി കുത്തനെ ഇടിഞ്ഞത്. Investor wealth crosses Rs 200 lakh crore for first time

from money rss https://bit.ly/39N9biE
via IFTTT

Wednesday, 3 February 2021

ഇന്‍സൈഡര്‍ ട്രേഡിങ്: കിഷോര്‍ ബിയാനിക്ക് സെബിയുടെ വിലക്ക്

ഫ്യൂച്ചർ ഗ്രൂപ്പ് സിഇഒ കിഷോർ ബിയാനിക്ക് ഓഹരി വിപണിയിൽ ഇടപെടുന്നതിന് സെബിയുടെ വിലക്ക്.2017 മാർച്ചിനും ഏപ്രിലിനും ഇടയിൽ ഇൻസൈഡർ ട്രേഡിങ് നടത്തിയതിനാണ് സെബിയുടെ നടപടി. ഇതോടെ കിഷോർ ബിയാനിക്ക് ഓഹരികൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ രണ്ടുവർഷത്തേയ്ക്ക് കഴിയില്ല. ഇടപാടിന് വിലക്കുവന്നതോടെ ഫ്യൂച്ചർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ഫ്യൂച്ചർ ഗ്രൂപ്പിനെ റിലയൻസിന് വിൽക്കുന്നതുമായി ബന്ധപ്പെട്ട് ആമസോൺ നൽകിയ ഹർജി നിലനിൽക്കവെയാണ് കിഷോർ ബിയാനിക്ക് വീണ്ടും തിരിച്ചടിയുണ്ടായിരിക്കുന്നത്. മാനേജുമെന്റ് തലത്തിലുള്ളവരോ അവരുമായി അടുപ്പമുള്ളവരോ ലിസ്റ്റഡ് കമ്പനികളുടെ സാമ്പത്തിക വിവരങ്ങൾ മുൻകൂട്ടി അറിഞ്ഞ് ഓഹരി ഇപാടുകൾ നടത്തി നേട്ടമുണ്ടാക്കുന്നതാണ് ഇൻസൈഡർ ട്രേഡിങ്. ഇത്തരം ഇടപാടുകളിലൂടെ കമ്പനിയധികൃതർനേട്ടമുണ്ടാക്കുന്നത് നിയമവിരുദ്ധമാണ്. Insider trading: Kishore Biyani barred from securities market

from money rss https://bit.ly/39M3h17
via IFTTT

പാഠം 110| ആദായ നികുതിയിളവിനായി നിക്ഷേപിച്ച്‌ രണ്ടുകോടി രൂപ സമ്പാദിക്കാം

നികുതിയിളവിനുള്ള നിക്ഷേപങ്ങൾക്കായി അവസാന നിമിഷംവരെ കാത്തിരിക്കേണ്ടതുണ്ടോ? നികുതിയളവുകൾക്കുള്ള രേഖകൾ നൽകണമെന്ന് ഓഫീസിൽനിന്ന് ആവശ്യപ്പെട്ടപ്പോഴാണ് സെബിൻ സേവ്യർ അതിനുള്ള മാർഗങ്ങളന്വേഷിക്കുന്നത്. എല്ലാവർഷവും ഇത് ആവർത്തിക്കാറാണ് പതിവ്. ഇത്തവണയും അതുതന്നെ സംഭവിച്ചു. കോവിഡ് മൂലം വർക്ക് ഫ്രം ഹോമിലായിരുന്നതിനാൽ മറന്നുപോകുകയാണുണ്ടായത്. ഏതായാലും പെട്ടെന്നുതന്നെ നിക്ഷേപം നടത്തി വിവരങ്ങൾ കൈമാറി തൽക്കാലം രക്ഷപ്പെട്ടു. ജനുവരി-മാർച്ച് മാസങ്ങളിൽ നിക്ഷേപം ക്രമീകരിക്കുന്ന ശീലം അടുത്ത സാമ്പത്തികവർഷംമുതൽ മാറ്റംവരുത്താം. ആദായ നികുതിയിളവ് നേടാൻ നിക്ഷേപം നടത്താൻ യോജിച്ച സമയം ജനുവരിയല്ല. സാമ്പത്തികവർഷത്തിന്റെ തുടക്കമായ ഏപ്രിൽ മാസത്തിൽതന്നെ അതിന് തുടക്കമിടാം. തുടർന്നുള്ള മാസങ്ങളിൽ ഘട്ടംഘട്ടമായി നിക്ഷേപം നടത്തുകയുംചെയ്യാം. തിരക്കുകൂട്ടി നിക്ഷേപം നടത്തുന്നത് ഒഴിവാക്കി മികച്ച പദ്ധതികൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കാനുള്ള അവസരം അതിലൂടെലഭിക്കും. സാമ്പത്തികവർഷം അവസാനിക്കാൻ ആഴ്ചകൾമാത്രം അവശേഷിക്കെ നികുതിയിളവിനായുള്ള നിക്ഷേപ പദ്ധതികൾ പ്രയോജനപ്പെടുത്താനുള്ള സാധ്യതകൾ പരിശോധിക്കാം. നികുതിബാധ്യത കണക്കാക്കാം നികുതിയിളവിനുള്ള നിക്ഷേപം നടത്തുംമുമ്പ് എത്രതുക ആദായനികുതി നൽകേണ്ടിവരുമെന്ന് ഏകദേശം കണക്കാക്കുക. ശമ്പളവരുമാനക്കാർ മൊത്തം ലഭിച്ചേക്കാവുന്ന വരുമാനം എത്രയാകുമെന്ന് നോക്കുക. ബിസിനസ്, വസ്തുവിൽനിന്നുള്ള ആദായം, മൂലധനനേട്ടം എന്നിവയിൽനിന്നുള്ള ആദായംകൂടി മറ്റുള്ളവർ കണക്കാക്കുക. മൊത്തം ആദായത്തിൽനിന്ന് 50,000 രൂപ സ്റ്റാൻഡേഡ് ഡിഡക്ഷൻ കിഴിച്ച് ബാക്കിയുള്ളതിനാണ് ആദായ നികുതി ബാധ്യതവരിക. ഇതിനായി നിലവിലെ ടാക്സ് സ്ലാബ് പരിശോധിക്കുക(പട്ടിക 1 കാണുക) Tax Slabs for FY21 Total income(Rs) Very senior citizens Sernior citizens Under 60years Upto 2.5 Lakh Nill Nill Nill 2.5-5 Lakh Nill 5% 5% 5-10 Lakh 20% 20% 20% Above 10 Lakh 30% 30% 30% Very senior citizen: 80 years and above. Senior citizen: 60-79 years. 80സി: നിക്ഷേപിക്കാം വരുമാനംനേടാം ഒന്നര ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് 80 സിപ്രകാരം നികുതിയിളവിന് അർഹത. ടാക്സ് സേവിങ് ഫണ്ട്, പിപിഎഫ്, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, ടാക്സ് സേവിങ് എഫ്ഡി, സുകന്യ സമൃദ്ധി, ഇപിഎഫ് തുടങ്ങി നിരവധി പദ്ധതികൾ അതിനായുണ്ട്. പ്രൊവിഡന്റ് ഫണ്ടിൽ മാസംതോറും അടക്കുന്ന ജീവനക്കാരന്റെ വിഹിതം ഈ വിഭാഗത്തിലാണ് ഉൾപ്പെടുക. അതായത് ഇപിഎഫിലോ പിഎഫിലോ വർഷം 50,000 രൂപ അടച്ചിട്ടുണ്ടെങ്കിൽ ഒരു ലക്ഷം രൂപയുടെകൂടി നിക്ഷേപം നടത്തിയാൽ മതിയാകും. നാഷണൽ പെൻഷൻ സിസ്റ്റ(എൻപിഎസ്)ത്തിലെ നിക്ഷേപത്തിന് 80സിസിഡി(1ബി) പ്രകാരം 50,000 രൂപയുടെ അധിക ആനുകൂല്യവുംനേടാം. 1.50 ലക്ഷം രൂപയ്ക്കുപുറമെയാണിത്. Tax saving(Section 80C) Product Lock in period Return Taxability of returns Minimum investment(Rs) Five Yr Bank FD 5years 5.40%* Taxed as per slab 1000 Five Yr post office deposit 5years 6.70% Taxed as per slab 1000 PPF 15 years 7.10% Tax free 500 per annum Sukanya Samridhi 21 years 7.60% Tax free 250 per annum Senior Citizens Savings Scheme 5years 7.40% Tax free 1000 NSC 5years 6.80% Taxed as per slab 1000 NPS Till 60years 15.00%* Tax free withdrawal of upto 60% of the corpus 1000per annum Tax Saving Fund 3 years 16%** 10% on gains beyond Rs 1 lakh in a financial year One time 5000, SIP 500 ലൈഫ് ഇൻഷുറൻസ് ലൈഫ് ഇൻഷുറൻസിലേയ്ക്ക് അടയ്ക്കുന്ന പ്രീമിയം 80 സി വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇൻഷുറൻസ് പോളിസികൾ നിരവധിയുണ്ടെങ്കിലും അതിൽ ഏറ്റവും പ്രയോജനകരം കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ പരിരക്ഷ ലഭിക്കുന്ന ടേം പോളിസികളാണ്. എൻഡോവ് മെന്റ് യുലിപ് പോളിസികൾ ഒഴിവാക്കുന്നതാണ് നല്ലത്. നിക്ഷേപിക്കാം ഇഎൽഎസ്എസിൽ 80സിയിൽ പ്രയോജനപ്പെടുത്താവുന്ന ഏറ്റവും മികച്ച പദ്ധതിയാണ് നികുതിയിളവിനുള്ള ടാക്സ് സേവിങ് മ്യൂച്വൽ ഫണ്ടുകൾ. ഓഹരിയിൽ നിക്ഷേപിക്കുന്നതിനാൽ ഭാവിയിൽ മികച്ച ആദായം ലഭിക്കാൻ ഫണ്ടുകളിലെ നിക്ഷേപത്തിലൂടെ കഴിയുന്നു. മൂന്നുവർഷംമാത്രമാണ് ലോക് ഇൻ പിരിയഡ്(മിനിമം നിക്ഷേപ കാലാവധി)യെന്നതും ആകർഷകമാണ്. നികുതി ആനുകൂല്യത്തിനുള്ള മറ്റുനിക്ഷേപ പദ്ധതികളുടെ കാലാവധി അഞ്ചുമുതൽ 15 വർഷംവരെയാണ്. യുലിപുകളും ഓഹരികളിൽ നിക്ഷേപിക്കുന്നുണ്ടെങ്കിലും സുതാര്യമില്ലാത്ത പ്രവർത്തനവും ഉയർന്ന ചെലവുകളും അവയെ ആകർഷകമല്ലാതാക്കുന്നു. Tax Saving Funds Fund 5 year retun 10year return Axis Long Term Equity 15.38% 17.64% DSP Tax Saver 15.98 14.43% *Retun as on 3, Feb 2021 ദീർഘകാല ലക്ഷ്യത്തോടെ(റിട്ടയർമെന്റ് പോലുള്ളവ)ടാക്സ് സേവിങ് ഫണ്ടുകളിൽ നിക്ഷേപിച്ചാൽ നികുതിയിളവ് നേടുന്നതോടൊപ്പം സമ്പത്ത് വർധിപ്പിക്കുന്നതിനും സഹായകരമാകും. മിക്കവാറും നിക്ഷേപകർക്ക് ബാങ്കിൽ എഫ്ഡിയുണ്ടാകും. അത്തരക്കാർ ടാക്സ് സേവിങ് ഫണ്ടിൽതന്നെ നിക്ഷേപംനടത്താം. വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായംലഭിക്കുന്നതിന് ഫണ്ടുകളിലെ നിക്ഷേപം സഹായിക്കും. Tax saving expenditure Expense Amount Section School or college fees paid for up to 2 children Up to Rs 1.5 lakh 80C Interest paid on education loan for yourself or spouse of children No limit 80E Medical insurance premium paid 25,000 80D Medical insurance premium for parents( senior citizens) 50,000 80D Preventive health check up 5000 80D Medical expense (specified diseases only) 40,000 to 1 lakh 80DDB Medical expense for a disabled dependant 75,000 to 1.25 lakh 80DD Donations towards social cuses No limit 80G House rent Lowest of the following: Up to Rs 5000(Month), actual rent paid minus 10% of the total income, 25% of the total income. 80GG feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: നികുതിയിളവിനുള്ള നിക്ഷേപം സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ ആരംഭിക്കാം. ടാക്സ് സേവിങ് ഫണ്ടുകളിൽ പ്രതിമാസം നിശ്ചിതതുക നിക്ഷേപിക്കുന്നരീതിയാകും മികച്ചത്. മൂന്നുവർഷമാണ് കാലാവധിയെങ്കിലും അതുകഴിഞ്ഞാൽ തിരിച്ചെടുക്കാതെ നിക്ഷേപം തുടർന്നുകൊണ്ടിരിക്കുക. എല്ലാവർഷവും നികുതിയിളവ് നേടാൻ ഈ നിക്ഷേപം സഹായിക്കുമെന്നുമാത്രമല്ല ദീർഘകാലയളവിൽ വൻതുക സമ്പാദിക്കാനും കഴിയും. ഉദാരണത്തിന് ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ടിൽ പ്രതിമാസം 12,500 രൂപവീതം(വർഷം 1.50 ലക്ഷം) 10വർഷം നിക്ഷേപിച്ചുവെന്ന് കരുതുക. 2021 ഫെബ്രുവരി മൂന്നിലെ കണക്കുപ്രകാരം നിക്ഷേപം 38.23 ലക്ഷ(38,23,483 രൂപ)മായി വളർന്നിട്ടുണ്ടാകും. നിക്ഷേപിച്ച തുകയാകട്ടെ 15 ലക്ഷംരൂപമാത്രവുമാണ്. ഈകാലയളവിൽ ഫണ്ട് നൽകിയ വാർഷിക ആദായം 17.81ശതമാനമാണ്. ഈ ഫണ്ടിലെ നിക്ഷേപം 20 വർഷം തുടർന്നാൽ(15ശതമാനം ആദായം ലഭിച്ചാൽ) മൊത്തം നിക്ഷേപം 1.89 കോടി രൂപയായാകും. നിക്ഷേപിച്ച തുകയാകട്ടെ 30 ലക്ഷംമാത്രവുമാണ്. ഈതുക റിട്ടയർമെന്റ് കാലജീവിതത്തിനായി നീക്കിവെയ്ക്കാം. ഓരോവർഷവും നികുതിയിളവിലൂടെ ലഭിച്ച ആദായം നിക്ഷേപിച്ചും മികച്ചനേട്ടമുണ്ടാക്കാം.

from money rss https://bit.ly/3jdQl7n
via IFTTT

സ്വര്‍ണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തില്‍; പവന്റെ വില 35,480 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 35,480 രൂപയായി. 4435 രൂപയാണ് ഗ്രാമിന്റെ വില. 35,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഇതോടെ സ്വർണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. 2020 ജൂൺ 20നാണ് 35,400 നിലവാരത്തിൽ സ്വർണവിലയെത്തിയത്. അതിനുശേഷം തുടർച്ചയായി കുതിപ്പുനടത്തി ഓഗസ്റ്റിൽ 42,000 നിലാവരത്തിലേയ്ക്ക് ഉയർന്നെങ്കിലും തുടർന്നുള്ള മാസങ്ങളിൽ വിലയിൽ വലിയ ചാഞ്ചാട്ടമാണുണ്ടായത്. ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്ന് വിലയിൽ 6520 രൂപയാണ് ഇടിവുണ്ടായത്. യുഎസിൽ ബോണ്ടിൽനിന്നുള്ള ആദായംവർധിച്ചതോടെ ആഗോളവിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,832.84 ഡോളർ നിലവാരത്തിലാണ്. മറ്റുകറൻസികളെ അപേക്ഷിച്ച് ഡോളർ കരുത്തുനേടിയും സ്വർണത്തെ ബാധിച്ചു. ദേശീയ വിപണിയിലും വിലയിടിവ് പ്രകടമായി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.56ശതമാനം താഴ്ന്ന് 47,549 രൂപയിലെത്തി.

from money rss https://bit.ly/3jeuixj
via IFTTT

സെന്‍സെക്‌സില്‍ 191 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി മുന്നുദിവസത്തെ മികച്ചനേട്ടത്തിനുശേഷം ഓഹരി വിപണിയിൽ സമ്മർദം. സെൻസെക്സ് 191 പോയന്റ് നഷ്ടത്തിൽ 50064ലിലും നിഫ്റ്റി 48 പോയന്റ് താഴ്ന്ന് 14,741ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒഎൻജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ, ടിസിഎസ്, എൻടിപിസി, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, ഇൻഫോസിസ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി, മാരുതി, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, പവർഗ്രിഡ്, റിലയൻസ്, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എസ്ബിഐ, ഹീറോ മോട്ടോർകോർപ്, അദാനി പവർ, എച്ച്പിസിഎൽ, ടാറ്റ പവർ തുടങ്ങി 105 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Indices open in the red with Nifty around 14,750

from money rss https://bit.ly/3tswllQ
via IFTTT

മൂന്നാംദിവസവും മുന്നേറ്റം: സൂചികകള്‍ ക്ലോസ് ചെയ്തത് റെക്കോഡ് മറികടന്ന്

മുംബൈ: ബജറ്റിനുശേഷമുള്ള മൂന്നുദിവസത്തെ തുടർച്ചയായ നേട്ടത്തോടെ പുതിയ ഉയരംകുറിച്ച് ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ നേട്ടവുംകൂടിയായപ്പോൾ നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടി. സെൻസെക്സ് 458.03 പോയന്റ് ഉയർന്ന് 50,255.75ലും നിഫ്റ്റി 142.10 പോയന്റ് നേട്ടത്തിൽ 14,790ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1752 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1189 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 149 ഓഹരികൾക്ക് മാറ്റമില്ല. വ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 600 പോയന്റ് ഉയർന്ന് 50,408ലും നിഫ്റ്റി 14,839ലുമെത്തിയിരുന്നു. വൈകാതെ നിഫ്റ്റി 15,000 മറികടക്കുമെന്നാണ് വിലയിരുത്തൽ. ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീ സിമെന്റ്സ്, അൾട്രടെക് സിമെന്റ്, മാരുതി സുസുകി, ഐടിസി, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഉപഭോക്തൃ ഉത്പന്നമേഖലയൊഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ഫാർമ, പൊതുമേഖല ബാങ്ക് സൂചികകൾ റണ്ടുശതമാനത്തോളം ഉയർന്നു. വാഹനം, ലോഹം, ഊർജം എന്നീ സൂചികകൾ ഒരുശതമാനംവീതം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex, Nifty end at record closing high

from money rss https://bit.ly/3tkIMQJ
via IFTTT

രാജന്‍ മധേക്കര്‍ ജിയോജിത് ഡയറക്ടര്‍ ബോര്‍ഡില്‍

കൊച്ചി:കേരളാ പോലീസിലും കേന്ദ്ര പോലീസ് സേനയിലും ഉന്നത പദവികൾ വഹിച്ചിരുന്ന രാജൻ കെ മധേക്കറെ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സ്വതന്ത്ര ചുമതലയുള്ള അഡീഷണൽ ഡയറക്ടറായി നിയമിച്ചു. 1975 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന മധേക്കർ 37 വർഷം കേന്ദ്ര, കേരള സർവീസുകളിൽ സുപ്രധാന പദവികളിൽസേവനം കാഴ്ചവെച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമായ കേന്ദ്ര ഏജൻസിയായ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ എസ് ജി) ഡയറക്ടർ ജനറലായിരിക്കേയാണ് അദ്ദേഹം സർവീസിൽ നിന്നു വിരമിച്ചത്. സർക്കാർ, സ്വകാര്യ മേഖലകളിൽ സുരക്ഷാ ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുന്ന മധേക്കർ നിലവിൽ ന്യൂഡൽഹിയിലെ ഇന്റർ നാഷണൽ ഇൻസ്റ്റിററ്യൂട്ട് ഓഫ് സെക്യൂരിറ്റി ആന്റ് സേഫ്റ്റി മാനേജ്മെന്റ് ഡയറക്ടർ ജനറലാണ്. സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലും ഇന്ത്യൻ പോലീസ് മെഡലും ലഭിച്ചിട്ടുള്ള അദ്ദേഹം പിലാനിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദവും ബോംബെ യൂനിവേഴ്സിറ്റിയിൽ നിന്ന് സോളിഡ് സ്റ്റേറ്റ് ഫിസിക്സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ജിയോജിത് ഡയറക്ടർ ബോർഡിലേക്ക് രാജൻ മധേക്കറെ സ്വാഗതം ചെയ്യാൻ അതിയായ സന്തോഷമുണ്ടെന്ന് ജിയോജിത് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി ജെ ജോർജ്ജ് പറഞ്ഞു. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും അതിരറ്റ വിജ്ഞാനവും കമ്പനിയുടെ ഉയർച്ചയ്ക്കായി ഉപയോഗപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

from money rss https://bit.ly/3tmsjvw
via IFTTT

Tuesday, 2 February 2021

സ്വര്‍ണവില വീണ്ടും 35,000 നിലവാരത്തില്‍: അഞ്ചുമാസത്തിനിടെ ഇടിഞ്ഞത് 6,200 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ബുധനാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 35,800 രൂപയായി. 4475 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്ന് അഞ്ചുമാസത്തിനിടെ 6200 രൂപയുടെ ഇടിവാണുണ്ടായത്. സ്വർണവില എക്കാലത്തേയും ഉയർന്ന നിലവാരമായ 42,000 രൂപയിലെത്തിയശേഷം 2020 നവംബർ 30നാണ് ഏറ്റവും കുറഞ്ഞവിലയായ 35,760 രൂപ രേഖപ്പെടുത്തിയത്. മൂന്നുമാസത്തിനുശേഷം വില വീണ്ടും 35,800ത്തിലെത്തിയിരിക്കുകയാണ്. 2020 ഓഗസ്റ്റ് ഏഴിനാണ് പവന്റെ വില 42,000 രൂപയിലെത്തി റെക്കോഡിട്ടത്. ആഗോള വിപണിയിൽ ഔൺസിന് 1,844.48 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം വില കുത്തനെ ഇടിഞ്ഞശേഷം കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.2ശതമാനം ഉയർന്ന് 47,947 രൂപയിലെത്തി. കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളിലായി 1,800 രൂപയാണ് ഇടിഞ്ഞത്.

from money rss https://bit.ly/3cBCF4H
via IFTTT

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍: 20 ദിവസത്തിനകം നിക്ഷേപം തിരിച്ചുലഭിക്കും

ഫ്രാങ്ക്ളിൻടെംപിൾടൺ മ്യൂച്വൽ ഫണ്ടിലെ മുന്നുലക്ഷത്തോളം നിക്ഷേപകർക്ക് ആശ്വാസമായി സുപ്രീം കോടതി വിധി. എഎംസി പ്രവർത്തനം മരവിപ്പിച്ച ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് 20 ദിവസത്തിനുള്ളിൽ പണംലഭിക്കും. ഫ്രങ്ക്ളിൻ ടെംപിൾടണിന്റെയും സെബിയുടെയും അനുമതിയോടെ എസ്ബിഐ മ്യൂച്വൽ ഫണ്ടാണ് നിക്ഷേപകർക്ക് പണം വിതരണംചെയ്യുക. ജസ്റ്റിസുമാരായ എസ് അബ്ദുൾ നസീറും സഞ്ജീവ് ഖന്നയുമടങ്ങുന്ന ബഞ്ചിന്റേതാണ് ഉത്തരവ്. എത്രതുക ലഭിക്കും? ആറ് ഡെറ്റ് ഫണ്ടുകളിലായി 9,122 കോടി രൂപയാണ് നിക്ഷേപകർക്ക് വിതരണത്തിനായി ഫണ്ട് കമ്പനിയിലുള്ളത്. ബാക്കിയുള്ള തുക വിവിധ നിക്ഷേപങ്ങളിൽനിന്ന് തിരിച്ചുലഭിക്കുന്നമുറയ്ക്കാകും നൽകുക. ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ടിലെ നിക്ഷേപകർക്കാണ് കൂടുതൽ തുക ലഭിക്കുക. നിക്ഷേപത്തിന്റെ 65ശതമാനത്തോളം വരുമിത്. ഫ്രാങ്ക്ളിൻ ഇന്ത്യ അൾ്ര ഷോർട്ട് ബോണ്ട് ഫണ്ട് നിക്ഷേപകർക്ക് 53ശതമാനവും ഡൈനാമിക് ആക്യുറൽ ഫണ്ട് നിക്ഷേപകർക്ക് 41ശതമാനവും ക്രഡിറ്റ് റിസ്ക് ഫണ്ട് നിക്ഷേപകർക്ക് 27ശതമാനവും ഷോർട്ട് ടേം ഇൻകം പ്ലാൻ നിക്ഷേപകർക്ക് 11ശതമാനവും നിക്ഷേപം തിരിച്ചലഭിക്കും. ഫ്രാങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ടിലെ ബാധ്യത അഞ്ചുശതമാനത്തിലേയ്ക്ക് കുറയ്ക്കാൻ കമ്പനിക്കായിട്ടുണ്ട്. കൂടുതൽ നിക്ഷേപം തിരിച്ചെടുക്കുന്നമുറയ്ക്ക് നിക്ഷേപകർക്ക് പണംതിരിച്ചുനൽകും. ജനുവരി 29വരെയുള്ള കണക്കുപ്രകാരം 14,391 കോടി രൂപയാണ് നിക്ഷേപ പദ്ധതികളിൽനിന്നായി തിരിച്ചെടുക്കാൻ എഎംസിക്ക് കഴിഞ്ഞത്. 2020 ഏപ്രിൽ 23ന് പ്രവർത്തനം നിർത്തുമ്പോൾ 25,000 കോടി രൂപയായിരുന്നു ആറു ഫണ്ടുകളിലെയും ആസ്തി. SC orders disbursement of Rs 9,122 crore to investors of 6 Franklin MF schemes

from money rss https://bit.ly/3tpsDd4
via IFTTT

നേട്ടത്തോടെ തുടക്കം: ലാഭമെടുപ്പിനെതുടര്‍ന്ന് സൂചികകളില്‍ സമ്മര്‍ദം

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും നേട്ടത്തോടെയാണ് വിപണിയിൽ വ്യാപാരം ആരംഭിച്ചതെങ്കിലും ലാഭമെടുപ്പിനെതുടർന്ന് വൈകാതെ നഷ്ടത്തിലായി. സെൻസെക്സ് 138 പോയന്റ് നഷ്ടത്തിൽ 49,658ലും നിഫ്റ്റി 36 പോയന്റ് താഴ്ന്ന് 14,611ലുമാണ് വ്യാപാരം നടക്കുന്നത്. ബജറ്റിനെതുടർന്ന് വിപണി അപ്രതീക്ഷിതനേട്ടം കൈവരിച്ചതിനാൽ ഇന്നത്തെ വ്യാപാരത്തിലുടനീളം ലഭമെടുപ്പിനെതുടർന്നുള്ള വില്പനസമ്മർദം പ്രതീക്ഷിക്കാം. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടാറ്റ മോട്ടോഴ്സ്, ഐഒസി, സൺ ഫാർമ, പവർഗ്രിഡ് കോർപ്, വിപ്രോ, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, യുപിഎൽ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി, എൽആൻഡ്ടി, നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി എയർടെൽ, അദാനി എന്റർപ്രൈസസ്, ജൂബിലന്റ് ഫുഡ് വർക്സ്, വിഐപി ഇൻഡസ്ട്രീസ് തുടങ്ങി 88 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്. Sensex, Nifty open at record high

from money rss https://bit.ly/2NQpqmf
via IFTTT

എൽ.ഐ.സി. ഐ.പി.ഒ. ഒക്ടോബറിനുശേഷം

മുംബൈ: പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി.യുടെ ഐ.പി.ഒ. ഒക്ടോബറിനുശേഷം ഉണ്ടായേക്കുമെന്ന് കേന്ദ്ര നിക്ഷേപ- പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേ. എയർ ഇന്ത്യ, ബി.പി.സി.എൽ., ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരി വിൽപ്പന 2021 സെപ്റ്റംബറോടെ പൂർത്തിയാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്ത സാമ്പത്തികവർഷം പൊതു ആസ്തികൾ വിറ്റ് 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്രബജറ്റിൽ ലക്ഷ്യമിട്ടിട്ടുള്ളത്. ഐ.ഡി.ബി.ഐ. ബാങ്ക്, രണ്ടു പൊതുമേഖലാ ബാങ്കുകൾ, കണ്ടെയ്നർ കോർപ്പറേഷൻ, ബെമൽ, പവൻ ഹാൻസ്, നീലാചൽ ഇസ്പാത് നിഗം ലിമിറ്റഡ് എന്നിവയുടെ വിൽപ്പനയും ഈ വർഷംതന്നെ പൂർത്തിയാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. എൽ.ഐ.സി.യുടെ ഐ.പി.ഒ. നടത്തുന്നതിനും ഐ.ഡി.ബി.ഐ. ബാങ്കിന്റെ അവശേഷിക്കുന്ന ഓഹരികൾ വിറ്റഴിക്കുന്നതിനും സർക്കാരിന് പാർലമെന്റിൽ നിയമഭേദഗതി പാസാക്കേണ്ടതുണ്ട്. ഇത്തവണത്തെ ധനബില്ലിൽ ഈ ഭേദഗതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത് തിങ്കളാഴ്ച പാർലമെന്റിൽ വെച്ചതായും പി.ടി.ഐ. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇതിനായി പ്രത്യേക ബിൽ ഉണ്ടാകില്ല. എയർ ഇന്ത്യക്കും ബി.പി.സി.എല്ലിനും പ്രാഥമിക താത്പര്യപത്രം ലഭിച്ചിട്ടുണ്ട്. രണ്ടാംഘട്ട നടപടികൾ പുരോഗമിക്കുകയാണ്. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ താത്പര്യപത്രം സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 13 ആണ്. എൽ.ഐ.സി. ഐ.പി. ഒ.യ്ക്കുള്ള മൂല്യനിർണയ നടപടികൾ നടന്നുവരുന്നു. ഇതിനായുള്ള ഏജൻസികളെ ദീപം ചുമതലപ്പെടുത്തിയിട്ടുണ്ട്. എൽ.ഐ.സി.യുടെ പത്തുമുതൽ 15 ശതമാനംവരെ ഓഹരികൾ വിൽക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്.

from money rss https://bit.ly/2YE1oNx
via IFTTT

വാലന്റയിൻസ്‌ ദിനാഘോഷത്തിൽ പ്രത്യേക ആഭരണങ്ങളുമായി കല്യാൺ ജൂവലേഴ്‌സ്‌

കൊച്ചി: കല്യാൺ ജൂവലേഴ്സ് വാലന്റയിൻസ് ദിനാഘോഷത്തിൽ പ്രത്യേകം രൂപപ്പെടുത്തിയ ലിമിറ്റഡ് എഡിഷൻ ആഭരണനിര അവതരിപ്പിക്കുന്നു. നേരിയ മാലകളിലുള്ള ഡയമണ്ടും റൂബിയും പതിപ്പിച്ച ലേസർ കട്ട് പെൻഡന്റുകളും പ്രഷ്യസ് സ്റ്റോണുകൾ പതിപ്പിച്ച അഡ്ജസ്റ്റബിൾ ബ്രേയ്സ്ലെറ്റുകളും അടങ്ങിയ ആഭരണങ്ങളാണ് ശേഖരത്തിലുള്ളത്. റോസ്ഗോൾഡ്, ഡയമണ്ട് പതിച്ച പെൻഡന്റുകൾ, ബ്രേയ്സ്ലെറ്റുകൾ എന്നിവയും ചില ഡിസൈനുകളിൽ റൂബികളും ചേർത്ത ആഭരണങ്ങളാണ് വാലന്റയിൻ എഡിഷനിലുള്ളത്. വിലക്കുറവുള്ളതും ഭാരം കുറഞ്ഞതുമായ ആഭരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കല്യാൺ ജൂവലേഴ്സ് ഡയമണ്ട് ആഭരണങ്ങൾക്ക് പത്ത് ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ കല്യാൺ ഷോറൂമുകളിൽ 15 വരെ ഈ പ്രത്യേക ഓഫർ ലഭിക്കും. ഓരോ സ്വർണാഭരണ പർച്ചേയ്സിനുമൊപ്പം കല്യാൺ ജൂവലേഴ്സിന്റെ നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രവും സ്വന്തമാക്കാം. ആധുനികവും പരമ്പരാഗതവുമായ രൂപകൽപ്പനയിലുള്ള വൈവിധ്യമാർന്ന കമ്മലുകൾ, വളകൾ, നെക്ലേസുകൾ തുടങ്ങിയവയാണ് കല്യാൺ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്.

from money rss https://bit.ly/36EkgAn
via IFTTT

നിഫ്റ്റി ക്ലോസ് ചെയ്തത് 14,600ന് മുകളില്‍: സെന്‍സെക്‌സിലെ നേട്ടം 1,197 പോയന്റ്

മുംബൈ: ഓഹരി സൂചികകൾ രണ്ടാംദിവസവും കുതിച്ചതോടെ നിഫ്റ്റി 14,600ന് മുകളിലെത്തി. ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങളാണ് ചൊവാഴ്ചയും വിപണിയെ സ്വാധീനിച്ചത്. സെൻസെക്സ് 1,197.11 പോയന്റ് നേട്ടത്തിൽ 49,797.72ലും നിഫ്റ്റി 366.70 പോയന്റ് ഉയർന്ന് 14,647.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1727 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1165 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. വ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 50,000ത്തിന് മുകളിലെത്തിയിരുന്നു. രണ്ട് വ്യാപാര ദിനങ്ങളിലായി 3,500ലേറെ പോയന്റാണ് സെൻസെക്സ് ഉയർന്നത്. ആഗോള വിപണികളിലെ നേട്ടവും സൂചികകൾക്ക് കരുത്തേകി. വിവിധ രാജ്യങ്ങളിലെ സമ്പദ്ഘടനകൾ ഉയർത്തെഴുന്നേൽപിന്റെ സൂചനകൾ പ്രകടിപ്പിച്ചതോടെ റീട്ടെയിൽ നിക്ഷേപകർ വിപണിയിൽ സജീവമായി ഇടപ്പെട്ടു. ടാറ്റ മോട്ടോഴ്സ്, ശ്രീ സിമെന്റ്സ്, അൾട്രടെക് സിമെന്റ്, എസ്ബിഐ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഫിൻസർവ്, ഹീറോ മോട്ടോർകോർപ്, ടൈറ്റാൻ കമ്പനി, ഹിന്ദുസ്ഥാൻ യുണലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഒട്ടേറെ ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തുകയുംചെയ്തു. ബാങ്ക്, വാഹനം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികൾ 3 മുതൽ 4ശതമാനംവരെ കുതിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1-2ശതമാനം ഉയർന്നു. Budget-rally extends on D-St; Sensex surges 1,197 pts

from money rss https://bit.ly/2MN8kW5
via IFTTT

ബാഡ് ബാങ്ക് വരുന്നു: 2.25 ലക്ഷംകോടി രൂപയുടെ കിട്ടാക്കടം പുതിയ സ്ഥാപനത്തിലേയ്ക്ക് മാറ്റും

2.25 ലക്ഷം കോടി രൂപയുടെ നിഷ്ക്രിയ ആസ്തി ബാഡ് ബാങ്കിന് കീഴിൽ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. വാണിജ്യബാങ്കുകളുടെകൂടി സഹായത്താൽ തുടങ്ങുന്ന ആസ്തി പുനർനിർമാണ കമ്പനിക്കുകീഴിലാകും കടം വകയിരുത്തുക. 68-70 അക്കൗണ്ടുകളിൽ 500 കോടി രൂപയ്ക്കുമുകളിലുള്ള കിട്ടാക്കടമാകും കമ്പനിയിലേയ്ക്ക് മാറ്റുകയെന്നാണ് റിപ്പോർട്ട്. നിർദിഷ്ട ബാഡ് ബാങ്കിൽ സർക്കാരിന്റെ പങ്കാളിത്തം ഉണ്ടാകില്ല. ധനസഹായമോ മാനേജുമെന്റ് നിയന്ത്രണമോ ഉണ്ടാകില്ലെന്ന് ധനകാര്യ സെക്രട്ടറി ദെബാഷിഷ് പാണ്ഡ ഒരു അഭിമുഖത്തിൽ പറഞ്ഞു. സ്വകാര്യ-പൊതുമേഖല ബാങ്കുകളുടെ സഹായത്തോടെയാകും ബാഡ് ബാങ്ക് പ്രവർത്തിക്കുക. കമ്പനിയുടെ പ്രാരംഭ മൂലധനം എത്രയാണെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ധനകാര്യമന്ത്രി നിർമല സീതാരാമനാണ് ബജറ്റിൽ ആസ്തി പുനർനിർമാണ കമ്പനി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. ബാങ്കിങ് മേഖലയിലെ നിഷ്ക്രിയ ആസ്തികൾ കണക്കാക്കി പരിഹാരംകാണുന്നതിന് ശ്രമിക്കുന്ന സ്ഥാപനമായാണ് ബാഡ് ബാങ്കിനെ വിഭാവനംചെയ്തിട്ടുള്ളത്. Loans worth Rs 2.25 lakh crore to be shifted to Bad Bank

from money rss https://bit.ly/3rklIA1
via IFTTT