121

Powered By Blogger

Friday, 6 August 2021

സ്വർണവില ഒറ്റയടിക്ക് ഇടിഞ്ഞത് 600 രൂപ: എന്താകും കാരണം?

സംസ്ഥാനത്ത് സ്വർണവിലയിൽ വൻതകർച്ച. പവന്റെ വില ഒറ്റയടിക്ക് 600 രൂപ കുറഞ്ഞ് 35,080 രൂപയിലെത്തി. ഗ്രാമിന്റെ വില 75 രൂപ കുറഞ്ഞ് 4385 രൂപയുമായി. ഏഴുദിവസത്തിനിടെ 1000 രൂപയിലേറെയാണ് കുറവുണ്ടായത്. 35,680 രൂപയായിരുന്നു കഴിഞ്ഞ ദിവസംപവന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. യുഎസിലെ ജോബ് ഡാറ്റ ഉയർന്നതും ഡോളർ കരുത്തുനേടിയതും ട്രഷറി ആദായംവർധിച്ചതുമാണ് സ്വർണത്തെ ബാധിച്ചത്. ആഗോളതലത്തിൽ നിക്ഷേപകർ കൂട്ടമായി സ്വർണംവിറ്റഴിച്ചു. സ്പോട് ഗോൾഡ് ട്രോയ് ഔൺസിന് 2.31ശതമാനം ഇടിഞ്ഞ് 1,762 ഡോളർ നിലവാരത്തിലെത്തി. വരുംദിവസങ്ങളിലും ആഗോളതലത്തിൽ സ്വർണം വില്പന സമ്മർദംനേരിടാനാണ് സാധ്യത. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില രണ്ടുശതമാനത്തിലേറെ താഴ്ന്ന് 46,616 നിലവാരത്തിലേക്ക് പതിക്കുകയുംചെയ്തു.

from money rss https://bit.ly/2U5uNBK
via IFTTT

റെക്കോഡ് ഉയരത്തിൽ: വിദേശനാണ്യ ശേഖരം 62,057.6 കോടി ഡോളറായി

രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം ജൂലായ് 30ന് അവസാനിച്ച ആഴ്ചയിൽ 942.7 കോടി ഡോളർ വർധിച്ച് 62,057.6 കോടി ഡോളറായി. നിലവിലെ വിനിമയ മൂല്യം അനുസരിച്ച് ഏതാണ്ട് 46.23 ലക്ഷംകോടി രൂപവരുമിത്. ജൂലായ് 23ന് അവസാനിച്ച ആഴ്ചയിൽ 158.1 കോടി ഡോളർ കുറഞ്ഞ് 61,114.9 കോടി ഡോളറിലെത്തിയിരുന്നു. വിദേശ കറൻസി ആസ്തികളുടെ വർധനവാണ് മൊത്തം കരുതൽ ശേഖരത്തിൽ വർധനവുണ്ടാക്കിയതെന്ന് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു. വിദേശ കറൻസി ആസ്തികളിൽ യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യുഎസ് ഇതര കറൻസികളും ഉൾപ്പെടുന്നുണ്ട്. സ്വർണത്തിന്റെ കരുതൽ ശേഖരം 760 മില്യൺ ഡോളർ ഉയർന്ന് 37.644 ബില്യൺ ഡോളറായതായി കണക്കുകൾ വ്യക്തമാക്കുന്നു. ശേഖരത്തിലുള്ളവ: വിദേശ കറൻസി ആസ്തികൾ സ്വർണം സ്പെഷൽ ഡ്രോയിങ് റൈറ്റ്സ്(ഐഎംഎഫിൽ ഉള്ളത്) റിസർവ് ട്രാഞ്ച് പൊസിഷൻ

from money rss https://bit.ly/3isFLdG
via IFTTT

ധനകാര്യ ഓഹരികൾ സമ്മർദത്തിൽ: സെൻസെക്‌സ് 215 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ റെക്കോഡ് നേട്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിവസം സൂചികകൾ നഷ്ടത്തിലായി. ആർബിഐയുടെ പണവായ്പനയം പുറത്തുവന്നതോടെ ഉച്ചക്കുശേഷം നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് വിപണിയെ സമ്മർദത്തിലാക്കിയത്. സെൻസെക്സ് 215.12 പോയന്റ് നേട്ടത്തിൽ 54,277.72ലും നിഫ്റ്റി 56.40 പോയന്റ് ഉയർന്ന് 16,238.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സിപ്ല, റിലയൻസ്, ശ്രീ സിമെന്റ്സ്, അൾട്രടെക് സിമെന്റ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്. ഇൻഡസിൻഡ് ബാങ്ക്, അദാനി പോർട്സ്, ഐഒസി, ഭാരതി എയർടെൽ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. മെറ്റൽ, ഓട്ടോ, ഐടി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഫാർമ, എഫ്എംസിജി, ഇൻഫ്ര ഓഹരികൾ സമ്മർദംനേരിടുകയുംചെയ്തു. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.2ശതമാനത്തോളം ഉയർന്നു.

from money rss https://bit.ly/2X30JYw
via IFTTT

ആമസോണിന് ആശ്വാസം: റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാട് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ റിലയൻസിന് തിരിച്ചടി. 24,713 കോടി രൂപയുടെ ഏറ്റെടുക്കൽ നടപടികൾ സുപ്രീംകോടതി തടഞ്ഞതോടെ ആമസോണിന് താൽക്കാലിക ആശ്വാസമായി. സിംഗപൂർ അന്താരാഷ്ട്ര തർക്കപരിഹാര കോടതിയുടെ സ്റ്റേ നിലനിൽക്കുമെന്ന് ആമസോണിന്റെ അപ്പീൽ പരിഗണിച്ച ജസ്റ്റിസ് റോഹിന്റൺ ഫാലി നരിമാൻ, ബി.ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഡൽഹി ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്യുകയുംചെയ്തു. ബിഗ് ബസാർ ഉൾപ്പടെയുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസുകൾ ഏറ്റെടുക്കാനുള്ള റിലയൻസിന്റെ പദ്ധതി ഇതോടെ അനിശ്ചിതത്വത്തിലായി. ചെറുകിട-മൊത്തവ്യാപാരം, ചരക്കുനീക്കം, വെയർഹൗസ് ഉൾപ്പടെയുള്ള ബിസിനസ് ഏറ്റെടുക്കാനായിരുന്നു റിലയൻസിന്റെ പദ്ധതി. എന്നാൽ, ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഭാഗമായ ഫ്യൂച്ചർ കൂപ്പൺസിന്റെ 49ശതമാനം ഓഹരികൾ ആമസോൺ നേരത്തെ ഏറ്റെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് കരാറിനെതിരെ സിങ്കപ്പുർ തർക്കപരിഹാര കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേരത്തെ നേടിയത്.

from money rss https://bit.ly/3jmaWXi
via IFTTT

'പണ നയ സമിതിയുടെ പ്രഖ്യാപനങ്ങള്‍ സാമ്പത്തിക വളര്‍ച്ചക്ക് പ്രോത്സാഹനമാകും'

സമ്പദ് വ്യവസ്ഥയിലെ വളർച്ചാ മുകുളങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന പ്രഖ്യാപനമാണ് റിസർവ് ബാങ്ക് പണ നയ സമിതിയിൽ ഉണ്ടായരിക്കുന്നത്. പലിശ നിരക്കുകളിൽ തൽസ്ഥിതി നിലനിർത്താനും ജിഡിപി വളർച്ചാ നിരക്ക് 9.5 ശതമാനത്തിൽ നിർത്താനും നടപ്പു സാമ്പത്തിക വർഷത്തെ പണപ്പെരുപ്പ നിരക്കുകൾ വർധിപ്പിക്കാനുമുള്ള തീരുമാനം പ്രതീക്ഷിച്ചതു തന്നെയാണ്. ഉപഭോക്തൃ വില പണപ്പെരുപ്പ നിരക്ക് നേരത്തേ പ്രഖ്യാപിച്ച 5.1 ശതമാനത്തിൽ നിന്ന് 5.7 ശതമാനമാക്കി ഉയർത്തിയത് സമീപ മാസങ്ങളിലെ ഉയർന്ന വിലക്കയറ്റത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സപ്ളൈ രംഗത്തെ തടസങ്ങൾ കാരണം ഉണ്ടായ വിലക്കയറ്റം താൽക്കാലികം മാത്രമാണെന്ന് പണ നയ സമിതി കരുതുന്നു. സാമ്പത്തിക സുരക്ഷിതത്വത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടു വളർച്ചാ നിരക്കു വർധിപ്പിക്കാനുള്ള ശ്രമത്തിനായിരിക്കും മുൻഗണന നൽകുകയെന്ന് റിസർവ് ബാങ്ക് ഗവർണർ ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക വളർച്ചയ്ക്കനുകൂലമായി ഇപ്പോഴുള്ള പണ നയത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നത് വളർച്ചാ വീണ്ടടുപ്പിനെ ബാധിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ ആശങ്ക. നിലവിലുള്ള ഉദാര പണ നയത്തിൽ നിന്ന് സാധാരണ നിലയിലേക്കുള്ള മാറ്റം റിവേഴ്സ് റിപ്പോ നിരക്ക് ഉയർത്തിക്കൊണ്ടായിരിക്കും. ഇപ്പോഴത്തെ പ്രവണതകളിൽ നിന്നു മനസിലാകുന്നത് 2021 ന്റെ ഒടുവിലോ 2022 ആദ്യത്തിലോ മാത്രമേ ഇതു സംഭവിക്കൂ എന്നാണ്. ഡോ വി കെ വിജയകുമാർ (ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്) വിലക്കയറ്റ സംവാദം കൂടുതൽ പ്രകടമാകുന്നു പ്രതീക്ഷിച്ചതു പോലെ റിസർവ് ബാങ്ക് പണ നയ സമിതി പലിശ നിരക്കുകളിൽ തൽസ്ഥിതി നിലനിർത്തി ഉദാര നയം തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താനുള്ള എംപിസിയുടെ തീരുമാനം ഏകകണ്ഠമായിരുന്നെങ്കിലും ഉദാര പണനയം തുടരേണ്ട കാര്യത്തിൽ വോട്ടുകൾ 5 : 1 എന്ന അനുപാതത്തിലായിരുന്നു. വിലക്കയറ്റം സംബന്ധിച്ച സംവാദം കൂടുതൽ പ്രകടമാകുന്നു എന്നാണ് ഇതിനർത്ഥം. 2022 സാമ്പത്തിക വർഷത്തെ പണപ്പെരുപ്പ നിരക്ക് നേരത്തേ പ്രഖ്യാപിച്ച 5.1 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് തുറന്ന വിപണി പ്രവർത്തനം അനുവദിക്കാമെന്ന റിസർവ് ബാങ്കിന്റെ ഉറപ്പ് ബോണ്ട് യീൽഡ് നിയന്ത്രിച്ചു നിർത്താൻ സഹായകമാവും. ദീപ്തിമാത്യു (സാമ്പത്തിക വിദഗ്ധ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)

from money rss https://bit.ly/3xu8qUb
via IFTTT

വിലയിൽ സമീപഭാവിയിൽ കുതിപ്പ് പ്രതീക്ഷിച്ച് വെള്ളി

വെള്ളിയുടെ വില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലാണിപ്പോൾ. ഈ വർഷം ഇതുവരെയായി 8 ശതമാനത്തിലേറെ വിലക്കുറവുണ്ടായിട്ടുണ്ട്. ആഗോള സാമ്പത്തിക വീണ്ടെടുപ്പിന്റെ സൂചനകൾക്കിടയിലും സുരക്ഷിത ഉൽപന്നങ്ങളുടെ ഡിമാന്റിലുണ്ടായ കുറവ്, യുഎസിലെ സ്ഥിതിഗതികളിൽ വന്നമാറ്റം, മഹാമാരിയുടെ ഡെൽറ്റ വകഭേദെത്തച്ചൊല്ലിയുണ്ടായിരുന്ന ആശങ്കകുറഞ്ഞത് എന്നീ ഘടകങ്ങൾ ബുള്ള്യൻപോലുള്ള സുരക്ഷിത ഉൽപന്നങ്ങൾക്ക് ആവശ്യം കുറയാനിടയാക്കി. യുഎസ് ട്രഷറി യീൽഡിലെ വർധനയും വെള്ളിയുടെ ഡിമാന്റിനെ ബാധിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ ലണ്ടൻ സ്പോട് വില ഔൺസിന് 24 ഡോളറിനും 30 ഡോളറിനും ഇടയിൽ ഞെരുങ്ങി നീങ്ങുകയാണ്. ഔൺസിന് 26 ഡോളർ എന്നനിലയിൽ ആരംഭിച്ച് ഫെബ്രുവരിയോടെ ഔൺസിന് 30 ഡോളർ എന്നനിലയിൽ എത്തിയെങ്കിലും പിന്നീട് തിരുത്തലിനുവിധേയമായി. അഭ്യന്തര വിപണിയിലും ട്രെൻഡിനുമാറ്റമുണ്ടായില്ല. എംസിഎക്സ് സൂചികയിൽ ജനുവരി മുതൽ വില കിലോവിന് 74000 രൂപയ്ക്കും 62600 രൂപയ്ക്കും ഇടയിൽ വ്യത്യാസപ്പെട്ടു. അനേകമാസങ്ങളിലെ താഴ്ചയ്ക്കുശേഷം യുഎസ് ഡോളർ പ്രധാന എതിരാളികൾക്കെതിരെ ശക്തിനിലനിർത്തി. ഡോളർ ശക്തിയാർജ്ജിക്കുന്നത് ബുള്ള്യൻപോലുള്ള സുരക്ഷിത ആസ്തികൾക്ക് ഗുണകരമല്ല. യുഎസ് ട്രഷറി യീൽഡിലുണ്ടായ വർധനയും വെള്ളിയെ ബാധിച്ചു. വൈറസ് ബാധയുടെ പുതിയ കേസുകൾ തലപൊക്കിത്തുടങ്ങുന്നതിനിടയിലും സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തുംവിധം യുഎസ് കേന്ദ്ര ബാങ്ക് അതിന്റെ ഉദാര പലിശനയം തുടരുമെന്നുപ്രതീക്ഷിക്കാം. ഫെഡറൽ ഓപൺ മാർക്കറ്റ് കമ്മിറ്റിയുടെ തീരുമാനങ്ങൾ കാത്തിരിക്കയാണ് ട്രേഡർമാർ. നിലവിലുള്ള ഉദാരപലിശ നയത്തിൽ കുറേശെയായി വ്യത്യാസം വരുത്തുമെന്ന് ജൂണിൽ യുഎസ് കേന്ദ്ര ബാങ്ക് സൂചന നൽകിയിരുന്നു. കേന്ദ്ര ബാങ്കിൽ നിന്നുള്ള സമ്മിശ്രപ്രതികരണങ്ങൾ വ്യാഖ്യാനിക്കാൻ നിക്ഷേപകർ പ്രയാസപ്പെടുകയാണ്. ഈവാരംചേർന്ന യോഗത്തിലും സാമ്പത്തിക ഉദാരീകരണ നടപടികളിലുണ്ടാകാവുന്ന മാറ്റംസംബന്ധിച്ച് സമയക്രമം വെളിപ്പെടുത്താൻ യുഎസ് കേന്ദ്ര ബാങ്കിനു കഴിഞ്ഞിരുന്നില്ല. മഹാമാരിയുടെ കാലത്ത് പ്രഖ്യാപിക്കപ്പെട്ട ഉദാരീകരണ നയങ്ങൾ ക്രമേണയായി പിൻവലിക്കുന്നകാര്യം ചർച്ച ചെയ്തിരുന്നതായി യുഎസ് കേന്ദ്ര ബാങ്ക് സമ്മതിക്കുകയുണ്ടായി. എന്നാൽ തൊഴിൽ വിപണിയിൽ കാര്യമായ വീണ്ടെടുപ്പിനായി കാത്തിരിക്കയാണവർ. ധനപരമായ ഉത്തേജനനടപടികൾ തുടരുന്നത് ബുള്ള്യനു എന്നും സഹായകമായിട്ടുണ്ട്. കഴിഞ്ഞ വർഷമുണ്ടായ അസാധാരണ സംഭവവികാസങ്ങൾ വിതരണ-ഡിമാന്റ് സന്തുലനത്തിൽ സൃഷ്ടിച്ച തീവ്രമായ ആന്ദോളനങ്ങൾ വെള്ളിവിലയിൽ വൻതോതിലുള്ള ചാഞ്ചാട്ടത്തിനു കാരണമായിട്ടുണ്ട്. സുരക്ഷിത ആസ്തികൾക്ക് സൃഷ്ടിക്കപ്പെട്ട വർധിച്ചതാൽപര്യവും ഖനികളിലെ ഉൽപാദനക്കുറവും 2020ൽ വെള്ളിക്ക് നല്ല ലാഭമുണ്ടാക്കി. ആഭരണങ്ങൾക്കും വെള്ളി പാത്രങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും പോയവർഷം ആവശ്യക്കുറവുണ്ടായി. സിൽവർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിഗമനമനുസരിച്ച് വെള്ളിയുടെ ആഗോള ഡിമാന്റ് ഈ വർഷം 11 ശതമാനം ഉയർന്ന് 6 വർഷത്തെ ഏറ്റവും കൂടിയ നിലയായ 1.025 ബില്യൺ ഔൺസിലെത്തും. 2021ൽ നിക്ഷേപ ഡിമാന്റ് കാര്യമായി വർധിക്കുമെന്നും സംഘടന കണക്കാക്കുന്നു. വെള്ളിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇടിഎഫ് ആയ സിൽവർ ട്രസ്റ്റ് ഇടിഎഫിന്റെ ഐ ഷെയർ ഹോൾഡിംഗുകൾ തുടർച്ചയായ രണ്ടാംമാസവും താഴാൻ പോവുകയാണ്. ഫെബ്രുവരിയിൽ 615.899 മില്യൺ എന്ന റിക്കാർഡുയരത്തിലായിരുന്ന ഇടിഎഫിന്റെ മൊത്തം ഹോൾഡിംഗ് ഇപ്പോൾ 552.27 മില്യണാണ്. യുഎസ് കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിംഗ് കമ്മീഷന്റെ കണ്ടെത്തലനുസരിച്ച് ഉൽപന്ന എക്സ്ചേഞ്ചായ കോമെക്സിൽ ഹെഡ്ജ് ഫണ്ടുകളും ധനകാര്യ മാനേജർമാരും ബുള്ളിഷ് നിലയിൽനിന്നുമാറി കരടികളായിത്തീർന്നത് പോയവാരങ്ങളിൽ വെള്ളി വില കുറയാൻ ഇടയാക്കി. ചൈനയിലും യൂറോപ്യൻ രാജ്യങ്ങളിലും പെട്ടെന്നുണ്ടായ കോവിഡാനന്തര വ്യാവസായിക വളർച്ചകാരണം വരും നാളുകളിൽ വ്യവസായരംഗത്ത് വെള്ളിയുടെ ആവശ്യം വർധിക്കും. കോവിഡ് സൃഷ്ടിച്ച തടസങ്ങൾക്കുശേഷം ഖനികൾ പ്രവർത്തിച്ചുതുടങ്ങിയതോടെ ആഗോളമായി വെള്ളിയുടെ വരവ് വർധിച്ചുതുടങ്ങും. ആഗോളവളർച്ചാ സാധ്യതകളും, ധന നയവും, കോർപറേറ്റ് യീൽഡ് സാധ്യതകളും, യുഎസ് ഡോളറിന്റെ പ്രകടനവും കൂലങ്കഷമായി നിരീക്ഷിച്ചുകൊണ്ട് വെള്ളിയുടെ ഇടക്കാല സാധ്യതകൾ മെനയുകയാണ് ട്രേഡർമാർ. കോമെക്സിൽ സമീപ ഭാവിയിൽ വിലകളിൽ 30-22 ഡോളറിനിടയിൽ വ്യതിയാനം പ്രതീക്ഷിക്കുന്നുണ്ട്. ഏതു ദിശയിലുണ്ടാകുന്നവ്യതിയാനവും വിലയിൽമാറ്റമുണ്ടാക്കും. കിലോയ്ക്ക് 75000 രൂപയ്ക്കുമുകളിൽ വരുമ്പോഴേ വിവിധോൽപന്ന എക്സ്ചേഞ്ചായ എംസിഎക്സിൽ വിലയിൽ സാരമായ വ്യതിയാനം ഉണ്ടാകൂ. കിലോയ്ക്ക് 62000 രൂപ വരെ താഴാനും ഇടയുണ്ട്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി വിഭാഗം തലവനാണ് ലേഖകൻ)

from money rss https://bit.ly/2Vt8ExQ
via IFTTT

Thursday, 5 August 2021

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4460 രൂപയുമായി. 35,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആറുദിവസത്തിനിടെ പവന്റെ വിലയിൽ 520 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 0.1ശതമാനം കുറഞ്ഞ് 1,802.05 ഡോളർ നിലവാരത്തിലെത്തി. യുഎസ് ഡോളർ കരുത്തുനേടിയതും പുറത്തവരാനിരിക്കുന്ന യുഎസിലെ തൊഴിൽ ഡാറ്റയുമാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,498 രൂപ നിലവാരത്തിലാണ്. ഒരുമാസത്തെ താഴ്ന്ന വിലയാണിത്. വെള്ളിയുടെ വിലയിലും സമാനമായ വിലയിടിവുണ്ടായി.

from money rss https://bit.ly/3irbhc7
via IFTTT

റിപ്പോ നാല് ശതമാനത്തിൽ തുടരും: വളർച്ചാലക്ഷ്യം 9.5ശതമാനത്തിൽ നിലനിർത്തി

മുംബൈ: വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയില്ല.വളർച്ചാലക്ഷ്യം 9.5ശതമാനത്തിൽ നിലനിർത്തുകയുംചെയ്തു. കോവിഡിന്റെ രണ്ടാംതരംഗത്തിൽനിന്ന് രാജ്യംഘട്ടംഘട്ടമായി വിമുക്തമാകുന്ന സാഹചര്യത്തിൽ സമ്പദ്ഘടനയിലെ ഉണർവിന് ശക്തിപകരുകയെന്ന കാഴ്ചപ്പാട് മുൻനിർത്തിയാണ് നിരക്കുകളിൽ മാറ്റംവരുത്തേണ്ടെന്ന് പണവായ്പ അവലോകന സമതി യോഗം തീരുമാനിച്ചത്. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമനത്തിലും തുടരും. തുടർച്ചായി ഏഴാമത്തെ യോഗത്തിലാണ് നിരക്കുകളിൽ മാറ്റംവരാതെ യോഗം പിരിയുന്നത്. കഴിഞ്ഞ യോഗത്തിൽനിന്ന് വ്യത്യസ്തമായി പുതിയ സംഭവവികാസങ്ങളൊന്നും രാജ്യത്തുണ്ടായിട്ടില്ലെന്നും യോഗംവിലയിരുത്തി. വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും തൽക്കാലം കാത്തിരുന്ന് നിരീക്ഷക്കുകയെന്ന നിലപാടാണ് ആർബിഐ സ്വീകരിച്ചത്. രാജ്യത്തിന്റെ വളർച്ചയും അതുപോലതെന്ന വിലക്കയറ്റ ഭീഷണിയും ആശങ്ക ഉയർത്തുന്നതിനെടയായിരുന്നു ഇത്തവണത്തെ ആർബിഐയുടെ യോഗം. ജൂണിൽ 6.26ശതമാനവും മെയിൽ 6.30ശതമാനവുമായിരുന്നു ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം.

from money rss https://bit.ly/3xu54jM
via IFTTT

ആർബിഐയുടെ പ്രഖ്യാപനംവരാനിരിക്കെ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

മുംബൈ: റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിക്കാനിരിക്കെ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 61 പോയന്റ് നേട്ടത്തിൽ 54,561ലും നിഫ്റ്റി 19 പോയന്റ് ഉയർന്ന് 16,313ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇൻഡസിൻഡ് ബാങ്ക്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, യുപിഎൽ, ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, മാരുതി സുസുകി, എസ്ബിഐ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. സെക്ടറൽ സൂചികകളിൽ ഐടി, ഫാർമ, പൊതുമേഖല ബാങ്ക്, ഓട്ടോ സൂചികകളും നേട്ടത്തിലാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വോൾട്ടാസ്, ഉജ്ജീവൻ, ടാറ്റ പവർ, ടോറന്റ് പവർ, സെയിൽ, ഹിൻഡാൽകോ തുടങ്ങി 100ലേറെ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3ywHWCH
via IFTTT

ഓണക്കാലത്തു കർഷകർക്ക് പ്രതീക്ഷയേകി റബ്ബർവില ഉയരുന്നു

ആലപ്പുഴ: ഓണക്കാലത്തു കർഷകർക്ക് ആഹ്ലാദമായി റബ്ബർവില ഉയരുന്നു. വ്യാഴാഴ്ച ആർ.എസ്.എസ്. -4 ഇനത്തിന് 173 രൂപയാണു കിലോയ്ക്ക് വില. അന്താരാഷ്ട്രവിപണിയിലും അനുകൂല സാഹചര്യമായതിനാൽ പെട്ടെന്നൊരു വിലത്തകർച്ച ഉണ്ടാകില്ലെന്നാണു പ്രതീക്ഷ. കോവിഡ് കാലത്ത് കടത്തുകൂലി കൂടിയതും കണ്ടെയ്നറുകളുടെ ലഭ്യതക്കുറവും ഇറക്കുമതി അനാകർഷകമാക്കി. പ്രധാന റബ്ബറുത്പാദക രാജ്യങ്ങളിലെ കറൻസികൾക്കുണ്ടായ മൂല്യത്തകർച്ചയാണു മറ്റൊരുകാര്യം. ഇതോടെ നാട്ടിൽനിന്ന് റബ്ബർ വാങ്ങാൻ നിർബന്ധിതരായിരിക്കുകയാണു വ്യവസായികൾ. ഇറക്കുമതി സജീവമായാലും വലിയ അളവിലേക്കു പോകില്ലെന്നാണു വിപണിനിരീക്ഷകർ കരുതുന്നത്. ലാറ്റക്സ് വില കൂടി, വില്പനയും റബ്ബർ പാൽ (ലാറ്റക്സ് ) വില 180 - 185 രൂപയെത്തിയതോടെ ഇതുവിൽക്കുന്ന കർഷകരുടെ എണ്ണവും കൂടി. ഷീറ്റുണ്ടാക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാകുമെന്നുമാത്രമല്ല, വില കൂടുതൽ കിട്ടുകയും ചെയ്യും. കോവിഡ് കാലത്ത് ഗ്ലൗസ് ഉത്പാദനം വർധിച്ചതാണ് ലാറ്റക്സ് ഡിമാൻഡ് കൂട്ടിയത്. ടയർ ഇതര ഉത്പന്നങ്ങൾക്കുവേണ്ടിയാണ് ലാറ്റക്സ് ഉപയോഗിക്കുന്നത്. ഉത്തരേന്ത്യൻ കമ്പനികളാണു പ്രധാന ആവശ്യക്കാർ. മഴ വലയ്ക്കുന്നു മഴമൂലം വിപണിയിൽ റബ്ബർലഭ്യത കുറഞ്ഞതു വിലകൂടാൻ ഒരുകാരണമാണ്. തുടർച്ചയായി ഇനിയും മഴചെയ്താൽ ടാപ്പിങ് പൂർണമായും മുടങ്ങും. മറ്റുസാഹചര്യങ്ങളെല്ലാം അനുകൂലമായി നിൽക്കവെ കുറച്ചുദിവസം നല്ലവെയിൽ കിട്ടാനാണു കർഷകർ കാത്തിരിക്കുന്നത്.

from money rss https://bit.ly/3yvaJr8
via IFTTT

റെക്കോഡ് നേട്ടംതുടർന്നു: സെൻസെക്‌സ് 54,493ലും നിഫ്റ്റി 16,295ലും ക്ലോസ്‌ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടം നേരിട്ടെങ്കിലും തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 123.07 പോയന്റ് നേട്ടത്തിൽ 54,492.84ലിലും നിഫ്റ്റി 35.80 പോയന്റ് ഉയർന്ന് 16,294.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്എംസിജി, ഐടി ഓഹരികളിലെ നിക്ഷേപക താൽപര്യവും ആഗോള കാരണങ്ങളുമാണ് വിപണിയിൽ നേട്ടംനിലനിർത്താൻ സഹായകരമായത്. ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്സ്, ഐടിസി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറൽ സൂചികകളിൽ മെറ്റൽ ഒരുശതമാനംനേട്ടമുണ്ടാക്കി. ഐടി 0.7ശതമാനം ഉയർന്നു. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനംതാഴ്ന്നു. മിഡ്ക്യാപിൽ നേട്ടമുണ്ടായില്ല. സ്മോൾ ക്യാപാകട്ടെ 0.4ശതമാനം നഷ്ടംനേരിട്ടു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.17 നിലവാരത്തിൽ ക്ലോസ്ചെയ്തു. 74.14-74.18 നിലവാരത്തിലായിരുന്നു വ്യാപാരംനടന്നത്. Sensex adds 123 pts, Nifty tad below 16,300.

from money rss https://bit.ly/3CgXywv
via IFTTT

യുകെയിലേക്കുള്ള യാത്രക്ക് ഇളവ്: വിമാന യാത്രാനിരക്ക്‌ കുത്തനെ ഉയർന്നു

നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ യുകെയിലേക്കുള്ള വിമാനയാത്രക്കൂലിയിൽ വൻവർധന. ഓഗസ്റ്റ് എട്ടിനുശേഷം യുകെയിലെത്തുന്നവർക്ക് 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ ഒഴിവാക്കുകയാണ് ചെയ്തത്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് ഇളവെന്ന് ഡൽഹിയിലെ യുകെ ഹൈകമ്മകീഷൻ അറിയിച്ചു. ഇവർക്ക് വീട്ടിലോ സ്വയം തിരഞ്ഞെടുക്കുന്ന സ്ഥലത്തോ 10 ദിവസത്തെ ക്വാറന്റൈനിൽ കഴിഞ്ഞാൽമതി. ഓഗസ്റ്റ് എട്ടുമുതലാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. വിമാനയാത്രക്ക് മൂന്നുദിവസത്തിനുള്ളിൽ കോവിഡ് പരിശോധന നടത്തണം. യുകെയിലെത്തിയാലും പരിശോധന നിർബന്ധമാണ്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ യുകെയിലേക്കുള്ള വിമാനയാത്ര നിരക്കുകൾ കുത്തനെ ഉയർന്നു. ഓഗസ്റ്റ്ഒമ്പതിനുള്ള ഡൽഹി-ലണ്ടൻ വിമാനടിക്കറ്റിന് 97,943 രൂപ മുതലാണ് വിവിധ വിമാനക്കമ്പനികൾ ഈടാക്കുന്നത്.

from money rss https://bit.ly/3yrwKax
via IFTTT

Wednesday, 4 August 2021

പെപ്‌സി ഉൾപ്പടെയുള്ള വൻകിടക്കാർ സോഫ്റ്റ് ഡ്രിങ്ക് ബിസിനസിൽനിന്ന് പിൻവാങ്ങുന്നു

പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് നിർമാതാക്കൾ ബിസിനസ് മോഡൽ മാറ്റുന്നു. കുപ്പിവെള്ളം, ജ്യൂസ്തുടങ്ങിയവയുടെ നിർമാണത്തിൽനിന്നാണ് ലാഭസാധ്യതതേടി കൂടുമാറുന്നത്. ലാഭകരമല്ലാത്ത ബ്രാൻഡുകൾ ഒഴിവാക്കി ഉപഭോക്താക്കളെ ആകർഷിക്കുന്ന ഉത്പന്നങ്ങളിലേക്ക് മാറുകയാണ് ലക്ഷ്യം. ട്രോപ്പിക്കാന ഉൾപ്പടെയുള്ള ജ്യൂസ് ബ്രാൻഡുകൾ കയ്യൊഴിയുന്നതായിപെപ്സികോ പ്രഖ്യാപിച്ചു. വടക്കൻ അമേരിക്കയിലെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ നെസ് ലെയുടെ പോളിഷ് സ്പ്രിങ് വിൽക്കാൻ ധാരണയായി. സ്വകാര്യ ഇക്വിറ്റി നിക്ഷേപകർക്കാണ് ഈ ബ്രാൻഡുകൾ കൈമാറുന്നത്. പഴച്ചാറ്, ഡയറ്റ് സോഡ തുടങ്ങിയ ബിസിനസിൽനിന്ന് കൊക്കകോള കമ്പനിയും കഴിഞ്ഞവർഷം പിന്മാറിയിരുന്നു. ലാഭസാധ്യത കുറഞ്ഞതിനെതുടർന്നാണ് പ്രധാന ഉത്പന്നങ്ങളിൽനിന്ന് സോഫ്റ്റ് ഡ്രിങ്ക്, കുപ്പിവെള്ളം, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവ കമ്പനികൾ ഒഴിവാക്കുന്നത്. അതിവേഗംമാറുന്ന ഉപഭോക്തൃ അഭിരുചികൾ കണക്കിലെടുത്താണ് കോർപറേറ്റുകളുടെ ചുവടുമാറ്റം. പഴച്ചാറുകൾ ഉൾപ്പടെയുള്ളവയിൽ പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ ഉപഭോക്താക്കൾ വ്യാപകമായി അവയിൽനിന്ന് പിന്മാറാൻ തുടങ്ങിയിരുന്നു. അതേസമയം, ആന്റിഓക്സിഡന്റുകളടങ്ങിയ ആരോഗ്യപാനീയങ്ങളിലാണ് ഇപ്പോൾ താൽപര്യംകൂടുന്നത്. കാപ്പി ഉൾപ്പടെയുള്ളവയുടെ ഉപഭോഗംവർധിക്കുകയുമാണ്.

from money rss https://bit.ly/2Vs75jJ
via IFTTT

വിദേശ വിനിമയചട്ടം ലംഘിച്ചു: ഫ്‌ളിപ്കാർട്ടിന് ഇ.ഡിയുടെ 10,600 കോടിയുടെ നോട്ടീസ്

വിദേശ വിനിമയ ചട്ടം(ഫെമ)ലംഘച്ചെന്നാരോപിച്ച് പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാർട്ടിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 10,600 കോടി രൂപയുടെ കാരണംകാണിക്കൽ നോട്ടീസ് നൽകി. ഫ്ളിപ്കാർട്ട് സ്ഥാപകരായ സച്ചിൻ ബൻസാലും ബിന്നി ബൻസാലും ഉൾപ്പടെ 10 സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കാണ് നോട്ടീസ് അയച്ചത്. വിദേശ വിനിമയ മാനേജുമെന്റ് നിയമത്തിന്റെ വിധിനിർണയ അതോറിറ്റി ജൂലായിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജൻസി കുറ്റംചുമത്തിയിട്ടുള്ളത്. 2009നും 2015നും ഇടയിൽ ഫ്ളിപ്കാർട്ടും സിംഗപൂരിലെ സ്ഥാപനവും ഉൾപ്പടെയുള്ളവ നടത്തിയ നിക്ഷേപം സംബന്ധിച്ചാണ് നിയമലംഘനംനടന്നിട്ടുള്ളതെന്നാണ് ആരോപണം. 2018ൽ വാൾമാർട്ട് ഫ്ളിപ്കാർട്ടിനെ ഏറ്റെടുത്തിരുന്നു. ഇഡിയുടെ നോട്ടീസ് പ്രകാരം കാര്യങ്ങൾ വിശദമായി വിലയിരുത്തിവരികയാണെന്ന് ഫ്ളിപ്കാർട്ട് അധികൃതർ പറഞ്ഞു. 2012ലാണ് ഇതുസംബന്ധിച്ച് ഇഡി അന്വേഷണം ആരംഭിച്ചത്.

from money rss https://bit.ly/2Vz21cN
via IFTTT

വീണ്ടും റെക്കോഡ് കുറിച്ചെങ്കിലും ലാഭമെടുപ്പിൽ നഷ്ടത്തിലായി |Stock market opening

മുംബൈ: ഓഹരി വിപണി വീണ്ടും റെക്കോഡ് നേട്ടംകുറിച്ചെങ്കിലും നിക്ഷേപകർ ലാഭമെടുപ്പിന്റെ വഴിയെനീങ്ങിയതിനാൽ സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 68 പോയന്റ് നേട്ടത്തിൽ 54,437ലും നിഫ്റ്റി 13 പോയന്റ് ഉയർന്ന് 16,272ലുമാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം, വിപണിയിൽ ആത്മവിശ്വാസം നിലനിൽക്കുന്നതിനാൽ നേട്ടംതരിച്ചുപിടിക്കാനുള്ള സാധ്യതയും ഏറെയാണ്. ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, അൾട്രടെക് സിമെന്റ്സ്, റിലയൻസ്, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. വോഡാഫോൺ ഐഡിയ ഓഹരിയാണ് കനത്തനഷ്ടംനേരിട്ടത്. കുമാർമംഗളം ബിർള പടിയിറങ്ങിയതാണ് ഓഹരി തകർച്ചനേരിടാനിടയാക്കിയത്. എസ്ബിഐ, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, എൻടിപിസി, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. അദാനി പവർ, എൻസിസി, ഗെയിൽ, ടാറ്റ കെമിക്കൽസ്, സിപ്ല, ഇന്ത്യബുൾസ് ഹൗസിങ്, ഗുജറാത്ത് ഗ്യാസ് തുടങ്ങി 100ലേറെ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2WY3CtC
via IFTTT

ബീഫ് വിൽപന: സിൻഡോക്കും ഭാര്യ ജിൽമോൾക്കും കേന്ദ്രം നൽകിയത് 10 ലക്ഷം

തൃശ്ശൂർ: ബീഫ് ഉൾപ്പെടെയുള്ള ഇറച്ചിയും മീനും വീടുകളിലെത്തിച്ചുകൊടുക്കുന്ന സ്ഥാപനം തൃശ്ശൂരിൽ നടത്തുന്ന സിൻഡോയ്ക്കും ഭാര്യ ജിൽമോൾക്കും കേന്ദ്രസർക്കാർ നൽകിയത് 10 ലക്ഷത്തിന്റെ സഹായം. ശീതീകരിക്കാത്ത ബീഫിന് ഓൺ​െ​െലനിലൂടെ ഒാർഡർ സ്വീകരിക്കുകയും അത് വീടുകളിലെത്തിച്ചുകൊടുക്കുകയും ചെയ്യുന്ന സ്ഥാപനമാണ് തൃശ്ശൂർ പടിഞ്ഞാറേക്കോട്ടയിൽ തുടങ്ങിയത്. ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വെറ്ററിനറി ഗവേഷണകേന്ദ്രം 2019-ൽ പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻകുബേറ്ററിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ ഇവരും പങ്കെടുത്തിരുന്നു. മാംസത്തിന്റെ ഒാൺലൈൻ വിപണനസാധ്യതകളാണ് അവതരിപ്പിച്ചത്. 819 അപേക്ഷകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 എണ്ണത്തിൽ ഇവരുടെ സംരംഭവും പരിഗണിക്കപ്പെട്ടു. 2020-ൽ ഇൻകുബേറ്ററിൽ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയ ദന്പതിമാർക്ക് 2021 ഫെബ്രുവരിയിൽ അറിയിപ്പ് കിട്ടി, 'വിആർ ഫ്രഷ്' എന്ന ഇവരുടെ സ്ഥാപനത്തിന് ഇന്ത്യൻ വെറ്ററിനറി ഗവേഷണകേന്ദ്രത്തിൽനിന്ന് 10 ലക്ഷം ഗ്രാന്റായി അനുവദിച്ചെന്ന്. ഇൗയിടെ തുക മുഴുവനും കിട്ടുകയും ചെയ്തു. എം.ബി.എ. കഴിഞ്ഞ് പ്രശസ്ത അന്താരാഷ്ട്രകന്പനിയിൽ മാർക്കറ്റിങ് മേധാവിയായ സിൻഡോ ആ ജോലി രാജിവെച്ചാണ് വിആർ ഫ്രഷ് എന്ന സ്ഥാപനം തുടങ്ങിയത്. നഴ്സായിരുന്ന ജിൽമോൾ ജോലി രാജിവെച്ചാണ് ഭർത്താവിനോടൊപ്പം വ്യാപാരത്തിൽ ചേർന്നത്. പത്തിനം ഇറച്ചിയിനങ്ങൾ ഇവർ വിൽക്കുന്നുണ്ട്. മായമില്ലെന്ന് പരിശോധനയിലൂടെ ഉറപ്പാക്കിയ മീനുകളും വിൽക്കുന്നുണ്ട്. ശീതീകരിച്ച് വിൽക്കുന്നത് എമു ഇറച്ചി മാത്രമാണ്. തൃശ്ശൂർ നഗരപരിധിയിലാണ് വ്യാപാരം.

from money rss https://bit.ly/2TTpkxA
via IFTTT

ചരിത്രനേട്ടം: സെൻസെക്‌സ് 54,370ലും നിഫ്റ്റി 16,259ലും ക്ലോസ്‌ചെയ്തു

മുംബൈ: ഒരുനാഴികക്കല്ലുകൂടി പിന്നിട്ട് ചരിത്രനേട്ടത്തിൽ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. എസ്ബിഐ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് മറ്റ് ധനകാര്യ ഓഹരികളെല്ലാം കുതിച്ചു. രാജ്യത്തെസമ്പദ്ഘടനയുടെ ഉണർവിന്റെ സൂചനയായിസേവനമേഖലയിലെ പിഎംഐ ഉയർന്നതും വിപണിനേട്ടമാക്കി. ഇതുവരെ അറ്റവിൽപനക്കാരായിരുന്ന വിദേശനിക്ഷേപകർ തിരിച്ചെത്തിയതും വിപണിയിൽ ഉണർവുണ്ടാക്കി. സെൻസെക്സ് 546.41 പോയന്റ് ഉയർന്ന് 54,369.77ലും നിഫ്റ്റി 128 പോയന്റ് നേട്ടത്തിൽ 16,258.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഗ്രാസിം, ടൈറ്റാൻ കമ്പനി, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. ബാങ്ക് ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞദിവസത്തെ മികച്ചനേട്ടത്തിൽനിന്ന് വ്യാപകമായി ലാഭമെടുപ്പ് നടന്നതാണ് മറ്റ് ഓഹരികളെ ബാധിച്ചത്. അതേസമയം മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ കുതിപ്പ് തുടർന്നു. ഒരുശതമാനത്തോളം നേട്ടത്തിൽ റെക്കോഡ് ഉയരത്തിലെത്തുകയുംചെയ്തു.

from money rss https://bit.ly/3xnDHIj
via IFTTT

എൻഎഫ്ഒ: പിജിഐഎം ഇന്ത്യ സ്‌മോൾ ക്യാപ് ഫണ്ട് 578 കോടി രൂപ സമാഹരിച്ചു

മുംബൈ: പിജിഐഎം ഇന്ത്യ മ്യൂച്വൽ ഫണ്ട് സ്മോൾ ക്യാപ് ഫണ്ട് എൻഎഫ്ഒ വഴി 578 കോടി രൂപ സമാഹരിച്ചു. എൻഎഫ്ഒയ്ക്ക് 37000ലധികം അപേക്ഷകൾ ലഭിച്ചു. സ്മോൾ ക്യാപ് കമ്പനികളുടെ ഇക്വിറ്റി, ഇക്വിറ്റി സംബന്ധമായ ഉപകരണങ്ങളിൽ പ്രധാനമായും നിക്ഷേപം നടത്തി ദീർഘകാല മൂലധന നേട്ടം കൈവരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പിജിഐഎം ഇന്ത്യ സ്മോൾ ക്യാപ് ഫണ്ടിന്റെ ബെഞ്ച്മാർക്ക് സൂചിക നിഫ്റ്റി സ്മോൾ ക്യാപ് 100 ടോട്ടൽ റിട്ടേൺ ഇൻഡെക്സ് ആണ്. പിജിഐഎം ഇന്ത്യ സ്മോൾ ക്യാപ് ഫണ്ടിന്റെ നിലവിലുള്ള ഓഫറിലെ സബ്സ്ക്രിപ്ഷനുകൾ പരിമിതപ്പെടുത്താനുംതീരുമാനിച്ചിട്ടുണ്ട്. അനിരുദ്ധ നഹ, കുമരേഷ് രാമകൃഷ്ണൻ, രവി അടുക്കിയ എന്നിവരാണ് ഫണ്ട് മാനേജർമാർ.

from money rss https://bit.ly/3joJVCz
via IFTTT

രൂപയുടെ മൂല്യം ആറാഴ്ചയിലെ ഉയർന്ന നിലവാരത്തിലേക്ക് കുതിച്ചു

ഡോളറിനെതിരെ രൂപയുടെ മൂല്യം ആറാഴ്ചയിലെ ഉയർന്ന നിലവാരത്തിലേക്കുകുതിച്ചു. രാജ്യത്തെ ഓഹരി സൂചികകൾ മികച്ചനേട്ടമുണ്ടാക്കിയതും യുഎസ് ഡോളർ ദുർബലമായതുമാണ് രൂപക്ക് നേട്ടമായത്. മുൻദിവസത്തെ ക്ലോസിങ് നിരക്കിനേക്കാൾ 18 പൈസയുടെ നേട്ടമാണുണ്ടായത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.10 നിലവാരത്തിലെത്തി. യൂറോക്കെതിരെയും രൂപ കുതിപ്പ് രേഖപ്പെടുത്തി. 87.98-87.95 നിലവാരത്തിലാണ് വ്യാപാരം നടന്നത്. രണ്ടാംദിവസവും ഓഹരി സൂചികകളിൽ മികച്ചനേട്ടമാണുണ്ടായത്. ഇതാദ്യമായി സെൻസെക്സ് 54,000വും നിഫ്റ്റി 16,000വും കടന്നു. ഏറെക്കാലം വിൽപ്പനക്കാരായിരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വീണ്ടുംനിക്ഷേപംനടത്താനെത്തിയതും രൂപക്ക് ഗുണകരമായി. ചൊവാഴ്ചമാത്രം 2,116.6 കോടി രൂപയുടെ നിക്ഷേപമാണ് ഇവർ നടത്തിയത്.

from money rss https://bit.ly/3s0ABZO
via IFTTT

എസ്ബിഐയുടെ അറ്റാദായം 55ശതമാനം വർധിച്ച് 6,504 കോടിയായി

നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലം പുറത്തുവിട്ടു. ഏപ്രിൽ-ജൂൺ പാദത്തിൽ ലാഭം 6,504 കോടിയായാണ് ഉയർന്നത്. അറ്റാദായത്തിൽ 55.3ശതമാനമാണ് വർധന. കഴിഞ്ഞവർഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് ചെലവ് 19.6ശതമാനം കുറഞ്ഞ് 10,051.96 കോടിയായി. മറ്റ് വരുമാനയിനത്തിൽ 48.5ശതമാനം വർധനവും ബാങ്കിന് നേടാനായി. പലിശ വരുമാനം 3.7ശതമാനം ഉയർന്ന് 27,638 കോടി രൂപയുമായി. അതേസമയം, നിഷ്ക്രിയ ആസ്തിയിൽ മുൻപാദത്തെ അപേക്ഷിച്ച് വർധനരേഖപ്പെടുത്തി. മുൻപാദത്തെ 4.98ശതമാനത്തിൽനിന്ന് 5.32ശതമാനമായാണ് വർധന. കോവിഡ് വ്യാപനത്തെതുടർന്ന് പ്രാദേശികമായി അടച്ചിട്ടതുമൂലമാണിതെന്നാണ് വിലയിരുത്തൽ. കിട്ടാക്കടമാകട്ടെ മുൻപാദത്തെ 1.50ശതമാനത്തിൽനിന്ന് 1.77ശതമാനമായും ഉയർന്നു. SBI Q1 net profit rises 55% to Rs 6,504 crore, NII up 3.7%

from money rss https://bit.ly/3lqzlxL
via IFTTT