121

Powered By Blogger

Monday, 13 September 2021

വിലക്കയറ്റം വീണ്ടുംകുറഞ്ഞു: വളർച്ചക്ക് പ്രധാന്യംനൽകാനാകും ഇനി ആർബിഐയുടെ ശ്രമം

ചില്ലറവില അടിസ്ഥാനമാക്കിയുള്ള ഓഗസ്റ്റിലെ പണപ്പെരുപ്പം നേരിയതോതിൽ കുറഞ്ഞത് റിസർവ് ബാങ്കിന് ആശ്വാസമായി.ഉയർന്ന പരിധിയായ ആറുശതമാനത്തിന് തൊട്ടുതാഴെയാണെങ്കിലും തുടർച്ചയായ മാസങ്ങളിൽ വിലക്കയറ്റതോത് കുറയുകയാണ്. കഴിഞ്ഞദിവസം സർക്കാർ പുറത്തുവിട്ട കണക്കുപ്രകാരം ഓഗസ്റ്റിലെ ഉപഭോക്തൃ വിലസൂചിക 5.3ശതമാനമായാണ് കുറഞ്ഞത്. ജൂലായിൽ 5.59ശതമാനവും ജൂണിൽ 6.29ശതമാനവുമായിരുന്നു വിലക്കയറ്റം. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുറവാണ് വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായിച്ചത്. ജൂലായിലെ 4 ശതമാനത്തിൽനിന്ന് ഓഗസ്റ്റിൽ 3.11ശതമാനമായാണ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിൽ കുറവുണ്ടായത്. പച്ചക്കറി വില 11.7ശതമാനത്തിലേക്ക് ചുരുങ്ങുകയുംചെയ്തു. അതേസമയം, ഇന്ധന വിലയും സർവീസ് ഇൻഫ്ളേഷനും ഉയർന്ന നിരക്കിൽതന്നെ തുടരുകയുമാണ്. തുടർച്ചയായ മാസങ്ങളിലെ വർധന കണക്കിലെടുത്ത് കഴിഞ്ഞ തവണത്തെ പണപ്പെരുപ്പ അനുമാനം 5.1ശതമാനത്തിൽനിന്ന് ശരാശരി 5.7ശതമാനമായി ആർബിഐ ഉയർത്തിയിരുന്നു. സമ്പദ്ഘടന ഉണർവിന്റെ പാതയിലായതിനാൽ ഒക്ടോബറിൽ നടക്കുന്ന അടുത്ത വായ്പാനയ അവലോകനത്തിൽ നിലവിലെ നിരക്കുതന്നെ തുടരാൻ ഇത് ആർബിഐക്ക് സഹായകരമാകും. പണലഭ്യതയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകാനാകും റിസർവ് ബാങ്കിന്റെ അടുത്തശ്രമം. കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തികാഘാതത്തെ അതിജീവിക്കാൻ തുടർച്ചയായി ഏഴാമത്തെ തവണയും നിരക്കുകളിൽ മാറ്റംവരുത്തില്ലെന്നാണ് വിപണിയിൽനിന്നുള്ള സൂചന. ധനകാര്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ പ്രതിമാസ സാമ്പത്തിക അവലോകനത്തിൽ സമ്പദ്ഘടനയുടെ ഉണർവ് പ്രകടമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ ഇതിന് സാധ്യതയേറി. നടപ്പ് സാമ്പത്തികവർഷം രാജ്യം 9.5ശതമാനം വളർച്ചനേടുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ വളർച്ചക്ക് അനുകൂലമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകാൻ പണപ്പെരുപ്പനിരക്കിലെ കുറവ് സഹായിക്കും. 2022 ഫെബ്രുവരിവരെ ഈ നിലതുടരാനാകും ആർബിഐയുടെ ശ്രമം. അതിനുശേഷം റിപ്പോനിരക്കിൽ നേരിയവർധന(25 ബേസിസ് പോയന്റ്)വരുത്തി നിരക്ക് സാധാരണ നിലയിലേക്കെത്തിക്കാനും നടപടികളുണ്ടായേക്കാം.

from money rss https://bit.ly/2VEUnOB
via IFTTT

സെൻസെക്‌സിൽ 249 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,400 കടന്നു

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 249 പോയന്റ് ഉയർന്ന് 58,427ലും നിഫ്റ്റി 54 പോയന്റ് നേട്ടത്തിൽ 17,410ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ നേട്ടവും രാജ്യത്തെ ഉപഭോക്തൃ വില സൂചികയിൽ നേരിയ കുറവുണ്ടായതുമാണ് വിപണിയിൽ പ്രതിഫലിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി മിഡിയയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക 4.5ശതമാനം ഉയർന്നു. റിയാൽറ്റി, ബാങ്ക്, ഫാർമ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.6ശതമാനവും ഉയർന്നു. Indices open in the green, Nifty above 17,400.

from money rss https://bit.ly/2Xm3t3G
via IFTTT

വ്യവസായത്തിന് ഉണർവായി ബോളിവുഡിൽ 1000 കോടിയുടെ കരാർ

മുംബൈ: കോവിഡിനെത്തുടർന്ന് നഷ്ടം മാത്രം ബാക്കിയായ സിനിമാ വ്യവസായത്തിന് പ്രതീക്ഷ നൽകി ബോളിവുഡിൽ 1,000 കോടി രൂപയുടെ നിർമാണക്കരാർ. റെക്കോഡിങ് രംഗത്ത് ബോളിവുഡിൽ പ്രശസ്തരായ ടി-സീരീസും അനിൽ അംബാനിയുടെ റിലയൻസ് എന്റർടെയ്ൻമെന്റും ചേർന്ന് മൂന്നുവർഷംകൊണ്ട് പത്തിലധികം സിനിമകൾ നിർമിക്കാനാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. കോവിഡ് മഹാമാരി തുടങ്ങിയ ശേഷം ഈ രംഗത്തുണ്ടാകുന്ന ഏറ്റവും വലിയ കരാറുകളിലൊന്നാണിത്. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളിലും തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഈ പ്രതീക്ഷയിൽ സിനിമാമേഖലയുടെ തിരിച്ചുവരവിന്റെ സാധ്യതകൾ മുൻനിർത്തിയാണ് കരാറുണ്ടാക്കിയിരിക്കുന്നതെന്ന് ടി-സീരീസ് സി.എം.ഡി. ഭൂഷൺ കുമാർ പറഞ്ഞു. ആക്ഷൻ ത്രില്ലർ, പ്രമുഖ വ്യക്തികളുടെ ജീവിതകഥകൾ, ഡ്രാമ, കോമഡി എന്നിങ്ങനെ വിവിധ തരത്തിലുള്ള സിനിമകളാണ് ലക്ഷ്യമിടുന്നത്. അടുത്തവർഷം ആദ്യത്തോടെ ഇതിൽ ചിലത് റിലീസ് ചെയ്യാനാകുമെന്നും പ്രതീക്ഷിക്കുന്നു. ലോക്ഡൗണിന്റെയും കോവിഡ് നിയന്ത്രണങ്ങളുടെയും ഭാഗമായി തിയേറ്ററുകൾ അടച്ചതിനാൽ ഈ രംഗത്തെ നിക്ഷേപം നിലച്ചുകിടക്കുകയാണ്. ഡിജിറ്റൽ സ്ട്രീമിങ്ങിലൂടെ ചിത്രങ്ങൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും വലിയ ബജറ്റ് ആവശ്യമായ ചിത്രങ്ങൾ ഇതുവഴി ലാഭകരമാകില്ലെന്ന് ഭൂഷൺ കുമാർ സൂചിപ്പിച്ചു. രാജ്യത്ത് സിനിമാ മേഖലയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന മഹാരാഷ്ട്രയിൽ ഇപ്പോഴും തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നത് തിരിച്ചടിയാണ്. ഹിന്ദി സിനിമകളുടെ വരുമാനത്തിന്റെ 30 മുതൽ 50 ശതമാനംവരെയാണ് മഹാരാഷ്ട്രയിൽനിന്നു മാത്രം ലഭിക്കുന്നത്. തുടർച്ചയായി തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നതുവഴി മാസം 400 കോടി രൂപയുടെ നഷ്ടമാണ് നേരിടുന്നതെന്ന് പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ അറിയിച്ചു. ദീപാവലിയോടെ തിയേറ്ററുകൾ തുറക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ വ്യവസായമിപ്പോൾ.

from money rss https://bit.ly/3tBHGRc
via IFTTT

സെൻസെക്‌സും നിഫ്റ്റിയും നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: മിഡ്, സ്‌മോൾ ക്യാപുകൾ നേട്ടമുണ്ടാക്കി

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 127 പോയന്റ് താഴ്ന്ന് 58,177.76ലും നിഫ്റ്റി 14 പോയന്റ് നഷ്ടത്തിൽ 17,355.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ 370 പോയന്റിന്റെ ചാഞ്ചാട്ടമാണ് സെൻസെക്സിലുണ്ടായത്. റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് വിപണിയുടെ കരുത്തുചോർത്തിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ, ടിസിഎസ്, ബജാജ് ഫിൻസർവ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. അതേസമയം, മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ നേട്ടംതുടർന്നു. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.32ശതമാനവും സ്മോൾ ക്യാപ് സൂചിക 0.78ശതമാനവുമാണ് ഉയർന്നത്. BSE SMALL CAP Sensex, Nifty end in the red; mid, small caps outperform.

from money rss https://bit.ly/2XiKCq0
via IFTTT

സെപ്റ്റംബർ 30നുമുമ്പ് പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് ഇടപാട് തടസ്സപ്പെടും

സെപ്റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് ഇടപാടുകൾക്ക് തടസ്സംനേരിട്ടേക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളെ അറിയിച്ചു. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകും. അങ്ങനെവന്നാൽ പാൻ നൽകേണ്ട സാമ്പത്തിക ഇടപാടുകൾ നടത്താനാവില്ലെന്നും ബാങ്കിന്റെ ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം അവസാനിക്കുംമുമ്പ് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) ഇടപാടുകാരെ നേരത്തെ അറിയിച്ചിരുന്നു. ഇതിനുമുമ്പ് പലതവണ സർക്കാർ തിയതി നീട്ടിനൽകിയിരുന്നു. നിലവിൽ സെപ്റ്റംബർ 30 ആണ് അവസാന തിയതി. ബാങ്ക് അക്കൗണ്ട് തുടങ്ങാനും പണം നിക്ഷേപിക്കാനും ഉൾപ്പടെയുള്ള സാമ്പത്തിക ഇടപാടുകൾക്ക് പാൻ നിർബന്ധമാണ്. അസാധുവായ പാൻ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കാനാവില്ല. We advise our customers to link their PAN with Aadhaar to avoid any inconvenience and continue enjoying a seamless banking service.#ImportantNotice #AadhaarLinking #Pancard #AadhaarCard pic.twitter.com/bVGDbbYajX — State Bank of India (@TheOfficialSBI) September 10, 2021

from money rss https://bit.ly/3z6FHp6
via IFTTT

കല്യാൺ ജൂവലേഴ്‌സിന്റെ ഡിജിറ്റൽ ഗോൾഡ് വിപണിയിൽ

കൊച്ചി:കല്യാൺ ജൂവലേഴ്സ്, ഓഗ്മോണ്ടുമായി ചേർന്ന് 'ഡിജിറ്റൽ ഗോൾഡ്' അവതരിപ്പിച്ചു. 'കല്യാൺ ജൂവലേഴ്സ് ഡിജിറ്റൽ ഗോൾഡ് പവേർഡ് ബൈ ഓഗ്മോണ്ട്' സുരക്ഷിതവും എളുപ്പവും വിശ്വസനീയവുമായ ഡിജിറ്റൽ രീതിയിൽ 24 കാരറ്റ് പരിശുദ്ധ സ്വർണം വാങ്ങുന്നതിന് ഏറ്റവും അനുയോജ്യമായ മാർഗമാണെന്ന് കമ്പനി അറിയിച്ചു. കല്യാൺ ജൂവലേഴ്സ് ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ ഇതിന് തുല്യമായ ഭൗതിക സ്വർണം ഉപയോക്താവിന്റെ പേരിൽ അടുത്ത അഞ്ചു വർഷത്തേക്ക് സൗജന്യവും സുരക്ഷിതവുമായി ഇൻഷുറൻസുള്ള ഐ.ഡി.ബി.ഐ. ട്രസ്റ്റി കമ്പനി ലിമിറ്റഡിൽ സൂക്ഷിക്കും. കല്യാൺ ജൂവലേഴ്സ് ഡിജിറ്റൽ ഗോൾഡിൽ ഏറ്റവും കുറഞ്ഞത് നൂറു രൂപയ്ക്കു വരെ സ്വർണം വാങ്ങാം. പിന്നീട് സൗജന്യ വാലറ്റ് റിഡീം ചെയ്ത് കല്യാൺ ജൂവലേഴ്സ് ഷോറൂമിൽനിന്നും സ്വർണ നാണയമായോ ആഭരണമായോ വാങ്ങാം. സ്വർണനാണയങ്ങൾ, അല്ലെങ്കിൽ ബുള്ള്യൻ വീട്ടുപടിക്കൽ എത്തിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. വീട്ടിനുള്ളിലിരുന്നുകൊണ്ടുതന്നെ ഉപയോക്താക്കൾക്ക് ഡിജിറ്റൽ ഗോൾഡ് വിൽക്കുന്നതിനും സാധിക്കും. ഇന്ത്യക്കാർക്കിടയിൽ സ്വർണം എന്നത്തെയും ഇഷ്ടപ്പെട്ട നിക്ഷേപമാർഗമാണെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കോവിഡ് 19-ന് ശേഷം ഏറ്റവും സുരക്ഷിതവും ദീർഘകാലത്തേക്കുള്ള ഏറ്റവും ആകർഷകവുമായ ആസ്തിയായി സ്വർണം മാറിക്കഴിഞ്ഞു. ഡിജിറ്റൽ ഗോൾഡ് അവതരിപ്പിക്കുന്നതോടെ ഉപയോക്താക്കൾക്കായി സമഗ്രമായൊരു ഇക്കോ സിസ്റ്റമാണ് തുറന്നുകിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. കല്യാൺ ജൂവലേഴ്സിൽ നിന്ന് ഡിജിറ്റൽ സ്വർണം വാങ്ങുന്നതിന് https://bit.ly/3z9gvhP

from money rss https://bit.ly/3nsWsso
via IFTTT

Sunday, 12 September 2021

രമേശ് ബാർബർ മാത്രമല്ല, 400 ആഢംബര കാറുകളുടെ ഉടമകൂടിയാണ്: കഠിനാധ്വാനത്തിന്റെ കഥയിങ്ങനെ

രമേശ് ബാബു വെറുമൊരു ബാർബറല്ല. ചെറിയ ബുദ്ധിയിൽ തോന്നിയ ആശയം ആ യുവാവിന്റെ ജീവിതതന്നെ മാറ്റിമറിച്ചു. റോൾസ് റോയ്സ് അടക്കമുള്ള 400 ആഡംബര കാറുകളുടെ ഉടമകൂടിയായി അദ്ദേഹം വളർന്നതിനുപിന്നിൽ നീണ്ടകഥതന്നെയുണ്ട്. 7 വയസ്സുള്ളപ്പോഴാണ് അച്ഛൻ ഗോപാലിന്റെ മരണം. അതോടെ രമേശ് ഉൾപ്പെടെയുള്ള മൂന്ന് കുട്ടികളെ പോറ്റേണ്ട ചുമതല അമ്മയുടെ തോളിലായി. മരിക്കുമ്പോൾ അച്ഛന്റേതായി അവശേഷിപ്പിച്ചത് ബാംഗ്ലൂർ ബ്രിഗേഡ് റോഡിലെ ചെറിയ ബാർബർ ഷോപ്പ് മാത്രമായിരുന്നു. ഗോപാലിന്റെ മരണശേഷം വീട്ടുജോലി ചെയ്താണ് അമ്മ കുടുംബം പോറ്റിയത്. മാസം കിട്ടുന്ന 50 രൂപ കൊണ്ട് കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാൻ അവർക്കായില്ല. അധിക വരുമാനത്തിനായി ബാർബർ ഷോപ്പ് 5 രൂപ പ്രതിദിന വാടകയ്ക്ക് നൽകി. കുടുംബംനോക്കാൻ കഷ്ടപ്പെടുന്നതുകണ്ട രമേശ് കുട്ടിക്കാലംമുതൽ പത്രവിതരണംപോലുളള ചെറിയ ജോലികൾ ചെയ്തിരുന്നു. പത്താം ക്ലാസ് പാസായശേഷംപഠനംതന്നെഉപേക്ഷിക്കേണ്ടിവന്നു. അച്ഛന്റെ ബാർബർ ഷോപ്പിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുക്കുകയാണ് ആദ്യംചെയ്തത്. ഇന്നർ സ്പേസ് എന്ന് പേരിട്ട സലൂൺ വൈകാതെ തരംഗമായി. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് തീവ്രമായ ആഗ്രഹം അയാളുടെ ഉറക്കംകെടുത്തി. രമേശ് ടൂർസ് ആൻഡ് ട്രാവൽസ് പിറന്നത് അങ്ങനെയാണ്. ബാർബർ ഷോപ്പിലെ വരുമാനത്തിൽനിന്ന് സ്വരുക്കൂട്ടിയ പണംകൊണ്ട് 1993ൽ ഒരു മാരുതി ഒമ്നി സ്വന്തമാക്കിക്കൊണ്ടായിരുന്നു തുടക്കം. ബാർബർഷോപ്പിലെ തിരക്ക് മൂലം പലപ്പോഴും ഒമ്നി നോക്കുവാൻ സാധിക്കാതിരുന്ന രമേശ് അത് വാടകയ്ക്ക് നൽകാൻ തീരുമാനിച്ചതോടെയാണ് തലവര തെളിയുന്നത്. അമ്മ ജോലി ചെയ്തിരുന്ന വീട്ടുകാരുടെ സഹായത്തോടെ ഇന്റലിന്റെ കരാർ ലഭിച്ചത് തുടക്കം സ്മൂത്ത് ഗിയറിലാക്കി. ആവശ്യത്തിന് ഉപഭോക്താകളായപ്പോൾ ഇതാണ് തന്റെ ട്രാക്കെന്ന് തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് നിരവധി വാഹനങ്ങൾ രമേശ് ടൂർസ് ആൻഡ് ട്രാവൽസ് സ്വന്തമാക്കി. റോൾസ് റോയ്സ് അടക്കമുള്ള വാഹനങ്ങളുണ്ടെങ്കിലും ഇപ്പോഴും പ്രിയം രണ്ടാമത് സ്വന്തമാക്കിയ കോണ്ടസ്സയാണെന്ന് പറയും അദ്ദേഹം. 2004ലാണ് ആഡംബര വാഹനങ്ങൾ വാടകയ്ക്ക്നൽകി തുടങ്ങുന്നത്. ആദ്യം സ്വന്തമാക്കിയ ആഡംബര വാഹനം ബെൻസ്ഇ ക്ലാസ് സെഡാനായിരുന്നു. 38 ലക്ഷം രൂപയായിരുന്നു വില. ഉയർച്ച താഴ്ചകൾ ഏറെ കണ്ടുള്ള യാത്രയായിരുന്നു അദ്ദേഹത്തിന്റേത്. 2011ൽ റോൾസ് റോയ്സ് സ്വന്തമാക്കുമ്പോൾ ഏറെക്കുറെ കടബാധ്യത പിടിമുറുക്കാൻ തുടങ്ങിയിരുന്നെങ്കിലും നിശ്ചയദാർഢ്യംകൊണ്ട് അതിജീവിച്ചു. പിന്നീടങ്ങോട്ട് രമേശ് ടൂർസ് ആൻഡ് ട്രാവൽസിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആഡംബരങ്ങളുടെ നടുവിൽ പലരുടെയും കണ്ണ് മഞ്ഞളിക്കുന്ന ഈ കാലത്തും അദ്ദേഹം കഠിനാധ്വാനംതുടർന്നു. ആര് സലൂണിലെത്തിയാലും മിടിവെട്ടുന്ന ബാർബറാകാനും മടിച്ചില്ല. വിയനത്തിന്റെ സ്റ്റൈൽ കട്ട് ആയിരുന്നു രമേശിന്റെ മൂലധനം. Content Highlights; a barber who grown rich by making his willpower into success

from money rss https://bit.ly/3lmY04H
via IFTTT

സെൻസെക്‌സിൽ 203 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 17,350ന് താഴെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 203 പോയന്റ് താഴ്ന്ന് 58,101 ലും നിഫ്റ്റി 41 പോയന്റ് നഷ്ടത്തിൽ 17,328 ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയ ഏഷ്യൻ വിപണികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. പവർഗ്രിഡ്, സൺഫാർമ, ബജാജ്ഫിനാൻസ്, എംആൻഡ്എം, ഏഷ്യൻപെയിന്റ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, മാരുതി, ഐടിസി, ടാറ്റാസ്റ്റീൽ, ബജാജ്ഫിൻസർവ്, കൊട്ടക്ബാങ്ക്, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾനേട്ടത്തിലുമാണ്. നിഫ്റ്റി ഐടി, ഓട്ടോ, ഹെൽത്ത്കെയർ തുടങ്ങിയ സെക്ടറുകൾ നഷ്ടത്തിലും എഫ്എംസിജി നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ സമ്മിശ്രമാണ് പ്രതികരണം. Content Highlights: stock market fresh start with loss

from money rss https://bit.ly/3ns3sWz
via IFTTT

ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെടുത്താൻ പത്ത് കല്പനകൾ

വലിയ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനോ അടിയന്തര ഘട്ടങ്ങളിലോ വായ്പയെടുക്കാൻ സാധാരണക്കാർ ബാങ്കിൽ ചെല്ലുമ്പോൾ പലപ്പോഴും അവയെ തല്ലിക്കെടുത്താനായി ക്ഷണിക്കാതെ കടന്നുവരുന്ന വില്ലനാണ് പലപ്പോഴും 'ക്രെഡിറ്റ് സ്കോർ'. വായ്പാദാതാക്കളെ സംബന്ധിച്ചിടത്തോളം വായ്പക്കാരനെ മനസ്സിലാക്കുന്നതിന് ഒരു അനുഗ്രഹമായി നായകസ്ഥാനത്ത് നിൽക്കുന്ന ക്രെഡിറ്റ് സ്കോർ തന്നെയാണ് വായ്പയെടുക്കാൻ പോകുന്നവർക്ക് ചിലപ്പോൾ വില്ലനാകുന്നത്. ഒന്നര വർഷത്തിലേറെയായി കോവിഡ് മഹാമാരി താണ്ഡവമാടിയ ലോകത്ത് കടബാധ്യതകൾ കൃത്യമായി തിരിച്ചടയ്ക്കാൻ കഴിഞ്ഞിട്ടുള്ളത് ഒരുപക്ഷേ, സർക്കാരിലും സർക്കാർ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന മാസശമ്പളക്കാർക്കു മാത്രമാണ്. ആളൊഴിഞ്ഞ അങ്ങാടിയിൽ ജീവിത സത്യവാങ്മൂലവും കൈയിൽ പിടിച്ച് വിഷണ്ണനായി നിൽക്കുന്ന വ്യാപാരിയും വ്യവസായിയും മുതൽ സാധാരണക്കാരായ ചെറുപ്പക്കാർ വരെ തന്റെ ക്രെഡിറ്റ് സ്കോർ താഴ്ന്നുപോയത് അറിയുന്നത് അടുത്ത തവണ കടം പുതുക്കാനോ എടുക്കാനോ ബാങ്കിലെത്തുമ്പോഴാണ്. രംഗബോധമില്ലാത്ത കോമാളിയായി ക്രെഡിറ്റ് സ്കോർ പ്രതിനായക വേഷത്തിൽ കടന്നുവരുന്നത് അപ്പോഴാണ്. ക്രെഡിറ്റ് സ്കോർ വില്ലനാവാതിരിക്കാൻ, പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട്, ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയുമെങ്കിൽ വിജയിക്കാം. 1. ക്രെഡിറ്റ് കാർഡിൽ വലിയ തുക ബാക്കി നിർത്തരുത്. ഒന്നുകിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതിരിക്കുക. ഉപയോഗിക്കുകയാണെങ്കിൽ നിശ്ചിത തീയതിക്കകം ബാക്കിനിൽക്കുന്ന തുക അടച്ചുതീർക്കുക. 2. കടബാധ്യതകളെ അവഗണിച്ച് മുന്നോട്ടു പോകരുത്. അവ കഴിവതും വേഗം തിരിച്ചടയ്ക്കേണ്ടതാണെന്ന ബോധവും പ്രവൃത്തിയും എപ്പോഴും വേണം. 3. കിട്ടുന്നിടത്തുനിന്നെല്ലാം വായ്പയെടുക്കുന്ന ശീലം ഉപേക്ഷിക്കണം. വായ്പകൾ എടുക്കേണ്ടത് നമ്മുടെ ഏതെങ്കിലും അടിയന്തരാവശ്യത്തിനു മാത്രമാകണം. മറ്റു മാർഗങ്ങൾ ഇല്ലെങ്കിലേ വായ്പയെ അവലംബിക്കാവൂ. അല്ലാതെ, വായ്പ തരാമെന്ന് പറയുന്നവരെയെല്ലാം തൃപ്തിപ്പെടുത്താൻ ശ്രമിക്കരുത്. തിരിച്ചടയ്ക്കാൻ മാർഗം കാണാതെ എടുക്കുന്ന വായ്പകൾ നമ്മെ കടക്കയത്തിലാഴ്ത്തും. 4. പല ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതും അപകടകരമാണ്. ക്രെഡിറ്റ് കാർഡ് അനുവദിച്ചിട്ടുള്ള പരിധി ഒരിക്കലും മുഴുവനായി ഉപയോഗിക്കരുത്. ശമ്പളം (വരുമാനം) കിട്ടിയാൽ ആദ്യം കാർഡിന്റെ പണം അടയ്ക്കണം. 5. വർഷത്തിൽ 52 ആഴ്ചയും ഷോപ്പിങ് ചെയ്യുന്ന ശീലം ഒഴിവാക്കണം. പണമില്ലാതെയുള്ള ധൂർത്ത് ഒഴിവാക്കുകതന്നെ വേണം. 6. വായ്പ ലഭിക്കുമെന്ന് ഉറപ്പുള്ളിടത്തേ അപേക്ഷ നൽകാവൂ. ഒരുപാടിടത്ത് അപേക്ഷ നൽകിയാൽ, ഓരോ വായ്പാദാതാവും ക്രെഡിറ്റ് സ്കോർ നോക്കും. ഏതെല്ലാം സ്ഥാപനങ്ങൾ, എത്രയെല്ലാം തുകയ്ക്ക് ഇതുവരെ ക്രെഡിറ്റ് സ്കോർ നോക്കിയിട്ടുണ്ടെന്ന് പിന്നെ സ്കോർ എടുക്കുമ്പോൾ അറിയാം. അത് അപേക്ഷകനെപ്പറ്റി അത്ര നല്ല അഭിപ്രായമല്ല ഉളവാക്കുക. അത് സ്കോർ കുറയ്ക്കാൻ പോലും കാരണമാകും. 7. എടുത്ത വായ്പകൾ കഴിവതും കൃത്യമായി അടയ്ക്കുക. റിസർവ് ബാങ്ക് നിർദേശപ്രകാരം, സമയത്ത് വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക്, നിബന്ധനകൾക്ക് വിധേയമായി, വായ്പ പുനഃക്രമീകരണം ചെയ്യാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്. അത്തരം അവസരങ്ങൾ യഥാസമയം ഉപയോഗിക്കണം. ഏതെങ്കിലും കാരണവശാൽ ഇതൊന്നും നടക്കുന്നില്ലെങ്കിൽ അടവു ബാക്കി 90 ദിവസത്തിൽ അധികമായി, വായ്പ നിഷ്ക്രിയ ആസ്തി ആവാതെ നോക്കണം. നിഷ്ക്രിയ ആസ്തിയുടെ ചരിത്രം ക്രെഡിറ്റ് സ്കോർ റിപ്പോർട്ടിൽ ദീർഘകാലം നിഴലിക്കും. 8. മറ്റാരുടെയെങ്കിലും വായ്പകൾക്ക് ജാമ്യം നിന്നിട്ടുണ്ടെങ്കിൽ, അവർ ആ വായ്പകൾ കൃത്യസമയത്ത് അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 9. നമ്മുടെ മേൽവിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവയിൽ വ്യത്യാസം വരികയാണെങ്കിൽ, അത് യഥാസമയം ബാങ്കിൽ രേഖാമൂലം അറിയിച്ച്, അവർ ഡേറ്റാ ബേസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി എന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ, വായ്പകളിലെ ഏതെങ്കിലും പ്രശ്നങ്ങൾ അവർ അറിയിക്കുന്നത് നമ്മൾ അറിയാതെപോകും. തന്മൂലം നമ്മുടെ വായ്പ, പ്രശ്നവായ്പ ആവുകയും ക്രെഡിറ്റ് സ്കോറിൽ ദോഷം പ്രതിഫലിക്കുകയും ചെയ്യും. 10. വർഷത്തിലൊരിക്കലെങ്കിലും ക്രെഡിറ്റ് സ്കോർ റിപ്പോർട്ട് സ്വയം എടുത്ത് പരിശോധിക്കുക. അത്, നമ്മളറിയാത്ത ഏതെങ്കിലും ബാധ്യതകളോ വീഴ്ചകളോ നമ്മുടെ പേരിൽ വന്നിട്ടുണ്ടോ എന്നറിയാനും അവ തിരുത്താനും നമ്മെ സഹായിക്കും. (ബാങ്കിങ് വിദഗ്ധനായ ലേഖകൻ ഗുഡ്ഗാവിലെ സ്റ്റേറ്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രഡിറ്റ് ആൻഡ് റിസ്ക് മാനേജുമെന്റിൽ ഫാക്കൽറ്റിയായിരുന്നു. അഭിപ്രായങ്ങൾ വ്യക്തിപരം) pdsn.sbt@gmail.com

from money rss https://bit.ly/3A6CTd7
via IFTTT

പണമൊഴുകുന്ന പൈപ്പ് ലൈൻ

കേന്ദ്രസർക്കാർ പണം ഒഴുകുന്ന ഒരു പൈപ്പ് ലൈൻ ഇട്ടുകൊണ്ടിരിക്കുകയാണ്. അതു പൂർത്തിയാകുന്നതോടെ സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം തീരുമെന്നാണു പ്രതീക്ഷിക്കുന്നത്. സാധാരണഗതിയിൽ സർക്കാരിന്റെ വരുമാന മാർഗങ്ങൾ നികുതി- നികുതിയിതര വരുമാനവും വായ്പകളുമാണ്. എന്നാൽ, നിയോലിബറൽ കാലഘട്ടത്തിൽ സർക്കാരുകളുടെ ഒരു മുഖ്യവരുമാനം പൊതുമേഖലയുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനമാണ്. ഇപ്പോൾ സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു സ്വത്തുക്കളും മോണിറ്റൈസ് ചെയ്യാൻ അഥവാ പണവരുമാന മാർഗമാക്കാൻ പദ്ധതി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടു ചുവടുമാറ്റം? 1991 മുതൽ പൊതുമേഖലയുടെ സ്വകാര്യവത്കരണം മാറിമാറിവന്ന കേന്ദ്രസർക്കാരുകളുടെ അംഗീകൃത നയമാണ്. ഓരോ ബജറ്റിലും വലിയ ലക്ഷ്യമെല്ലാം പ്രഖ്യാപിക്കുമെങ്കിലും അവ കൈവരിക്കാറില്ല. ട്രേഡ് യൂണിയനുകളുടെ സംഘടിതമായ ചെറുത്തുനിൽപ്പാണു മുഖ്യകാരണം. നാളിതുവരെ അഞ്ചുലക്ഷം കോടി രൂപയിൽ താഴെ മാത്രമേ പൊതുമേഖലാ വിൽപ്പനയിലൂടെ സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അതുകൊണ്ട് കൂടുതൽ എളുപ്പം ട്രേഡ് യൂണിയൻ ഇടപെടൽ ശേഷി കുറഞ്ഞ മറ്റു പൊതുസ്വത്തുക്കളിലേക്ക് തിരിയുകയാണെന്ന നിഗമനത്തിൽ സർക്കാർ എത്തിയിരിക്കുകയാണ്. സർക്കാരും പൊതുസ്വത്തും രാജ്യത്തെ ഏറ്റവും വലിയ സ്വത്തുടമസ്ഥൻ സർക്കാരാണ്. കാട്, ഖനിജങ്ങൾ, തരിശുഭൂമികൾ, ജലാശയങ്ങൾ ഇവയെല്ലാം എടുത്താൽ ഭൂവിസ്തൃതിയുടെ പകുതിയിലേറെ സർക്കാരിന്റേതാണ്. ഇവയെ വരുമാനമാർഗങ്ങളായിട്ടല്ല കാണുന്നത്, മറിച്ച് പാരിസ്ഥിതികവും പൊതുനന്മയ്ക്കും ഭാവിക്കും വേണ്ടിയുള്ള കാത്തുസൂക്ഷിപ്പുകളായിട്ടാണ്. ഇവയെ വരുമാനമാർഗമാക്കി മാറ്റിയാൽ സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധി തീരും. വായ്പയല്ലാതെ മോണിറ്റൈസേഷൻ എങ്ങനെ നിങ്ങൾക്കു കുറച്ചധികം ഭൂമി ഉണ്ടെന്നിരിക്കട്ടെ. കൃഷി ചെയ്യാത്തതുകൊണ്ട് അതിൽനിന്ന് വരുമാനമില്ല. എന്നാൽ, ഈ ഭൂമി പണയപ്പെടുത്തിയാൽ നിങ്ങൾക്കും പണം ലഭിക്കും. അതുപയോഗിച്ച് ഭൂമിയിൽ നിക്ഷേപം നടത്തിയാൽ വരുമാനം ഉണ്ടാവും. പക്ഷേ, ഇതിനെ ആരും മോണിറ്റൈസേഷൻ എന്നുവിളിക്കാറില്ല. നിങ്ങൾ വായ്പയെടുക്കുകയാണ്. എന്നാൽ, സർക്കാരിനു വായ്പയെടുക്കാൻ ഉദ്ദേശ്യമില്ല. എടുക്കാവുന്ന വായ്പയ്ക്കു പരിധി കല്പിച്ചിട്ടുണ്ട്. ആ പരിധിക്കു മുകളിലാണ് ഇപ്പോൾത്തന്നെ വായ്പ. അതുകൊണ്ട് സർക്കാരിന്റെ സ്വത്തിന്റെ മൂല്യത്തെ വായ്പരൂപത്തിൽ അല്ലാത്ത പണവരുമാനമാക്കി മാറ്റണം. അതിനെയാണു മോണിറ്റൈസേഷൻ എന്നു വിളിക്കുന്നത്. ആദ്യഡോസ് ആറുലക്ഷം കോടി ആറുലക്ഷം കോടി രൂപയുടെ നാടിന്റെ സ്വത്തുക്കളാണ് ആദ്യഗഡുവായി മോണിറ്റൈസേഷനു തിരഞ്ഞെടുത്തിട്ടുള്ളത്. ദേശീയപാത (1.6), റെയിൽവേ (1.5), വൈദ്യുതി വിതരണം (0.45), വൈദ്യുതി ഉത്പാദനം (0.40), ടെലികോം (0.35), ഖനനം (0.29), വെയർഹൗസ് (0.29), പ്രകൃതിവാതകം (0.25), ഇന്ധന പൈപ്പ് ലൈൻ (0.23), വ്യോമഗതാഗതം (0.21), റിയൽ എസ്റ്റേറ്റ് (0.15), തുറമുഖം (0.13), സ്റ്റേഡിയങ്ങൾ (0.11) -ബ്രാക്കറ്റിൽ നൽകിയിരിക്കുന്നത് ലക്ഷം കോടിയിലുള്ള വിലയാണ് -മൊത്തം ആറുലക്ഷം കോടി രൂപ. ഈ സ്വത്തുക്കളെ വിൽക്കുന്നില്ല. പണയപ്പെടുത്തി വായ്പയെടുക്കുന്നില്ല. മറിച്ച്, 30 വർഷമോ അതിലേറെ കാലമോ ഈ സ്വത്തുകളിൽ നിക്ഷേപം നടത്താനും ലാഭമുണ്ടാക്കാനുമുള്ള അവകാശം കൈമാറുകയാണ്. ഉടമസ്ഥൻ സർക്കാർ തന്നെ. കൈവശാവകാശക്കാരൻ മാത്രമാണു സ്വകാര്യസംരംഭകൻ. ഇതിനു പ്രതിഫലമായി സർക്കാരിന് എന്തു നൽകുമെന്നതു സംബന്ധിച്ചാണു ടെൻഡർ വിളിക്കുന്നത്. ഓരോ ഇനത്തിനും ഏറ്റവും കൂടുതൽ വില തരാൻ തയ്യാറാകുന്നവർക്ക് കൈവശാവകാശം നൽകും. ഉപഭോക്താവിനുമേൽ ഭാരം 1000 കോടി മൂല്യമുള്ള ഏതാനും റെയിൽവേ സ്റ്റേഷനുകളും അവയുടെ ഭൂമിയും 30 വർഷത്തേക്ക് ഇങ്ങനെ ടെൻഡർ ചെയ്യുന്നെന്നിരിക്കട്ടെ. ടെൻഡറിൽ 1000 കോടിയെക്കാൾ കൂടുതൽ വില തരാൻ തയ്യാറുള്ള സംരംഭകരുമായി ചർച്ചചെയ്ത് കരാർ ഉറപ്പിക്കുകയാണു ചെയ്യുക. അങ്ങനെ ഏൽപ്പിച്ചുകൊടുക്കുമ്പോൾ എന്തെല്ലാമാണ് നിബന്ധനകളെന്നുള്ളത് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. എന്തെല്ലാം പുതിയ നിക്ഷേപങ്ങൾക്കുള്ള അവകാശം സംരംഭകന് ഉണ്ടാകുമെന്നതും വ്യക്തമല്ല. പക്ഷേ, ഒരുകാര്യം വളരെ വ്യക്തം. 30 വർഷത്തിനുള്ളിൽ ഇപ്പോൾ സർക്കാരിനു നൽകുന്ന 1000 കോടി രൂപയും അതിന്റെ പലിശയും പുതിയ നിക്ഷേപത്തിന്റെ ലാഭത്തിലൂടെ മുതലാക്കാൻ കഴിയുമോയെന്ന് സംരംഭകൻ സ്വാഭാവികമായും കണക്കു കൂട്ടുമല്ലോ. റെയിൽവേസ്റ്റേഷനിലെ യൂസർഫീ വർധിപ്പിക്കാം. റെയിൽവേ ഭൂമിയിൽ ഹോട്ടലുകൾ പണിയാം. ലാഭമുണ്ടാക്കാൻ ഇങ്ങനെ പലതും ചെയ്യും. എന്നുെവച്ചാൽ റെയിൽവേ ഉപഭോക്താക്കളുടെമേൽ വമ്പിച്ചഭാരം ഇതുമൂലം വരും. സ്വകാര്യവത്കരണ റൂട്ട് ഇങ്ങനെ 30 വർഷം കഴിഞ്ഞാൽ സ്വത്തുക്കൾ തിരിച്ചു സർക്കാരിലേക്ക് ചെല്ലുമെന്നാണു ധനമന്ത്രി പറയുന്നത്. പക്ഷേ, സംരംഭകൻ മുതൽമുടക്കിയ പുതിയ ആസ്തികളുടെ വില സംരംഭകനു നൽകേണ്ടി വരില്ലേ? 1000 കോടി രൂപയുടെ മുതൽമുടക്കു വസൂലാകുന്ന രീതിയിൽ യൂസർഫീകൾ കുത്തനെ ഉയർത്താൻ അനുവദിക്കില്ലെന്നു നിബന്ധനവെച്ചാൽ സർക്കാരിനു കിട്ടിയ പണം തിരിച്ചുനൽകാൻ ബാധ്യതയുണ്ടാവില്ലേ? ഇങ്ങനെ സംരംഭകന് അയാൾ മുടക്കിയ ആസ്തികളുടെ വിലയും മറ്റും തിരിച്ചുനൽകണമെങ്കിൽ അതിനുള്ള പണം സർക്കാരിന് എവിടെനിന്നുണ്ടാകും? മൂന്നു മാർഗങ്ങളുണ്ട്. ഒന്നുകിൽ ഈ സംരംഭകനുതന്നെ കാലാവധി നീട്ടിക്കൊടുക്കുക. ഉദാഹരണത്തിന് 30 വർഷമെന്നുള്ളത് 90 വർഷം ആക്കിക്കൊടുക്കാം. അതോടെ സർക്കാരിനു പണം തിരിച്ചുകൊടുക്കാനുള്ള ഏടാകൂടത്തിൽ നിന്നെല്ലാം രക്ഷപ്പെടാം. രണ്ടാമത്തെ മാർഗം ഈ സ്വത്ത് വീണ്ടും ലേലം വിളിക്കാം. അങ്ങനെ കിട്ടുന്ന പണംകൊണ്ട് സംരംഭകൻ മുടക്കിയ പണം തിരിച്ചുനൽകാം. അതുമല്ലെങ്കിൽ നടത്തിപ്പുകാരനു സ്വത്ത് വിൽക്കാം. മോണിറ്റൈസേഷൻ പലതരം മേൽവിവരിച്ചത് ഡയറക്ട് കോൺട്രാക്ച്വൽ അപ്രോച്ച് അഥവാ നേരിട്ടുള്ള കരാർ സമ്പ്രദായമാണ്. മുമ്പ് വിവരിച്ചതുപോലെ മുഴുവൻ പണവും ഒറ്റയടിക്ക് ആദ്യം തന്നെ വാങ്ങാം അല്ലെങ്കിൽ തവണകളായി വാങ്ങാം. അതുപോലെ 'സ്ട്രക്ചേർഡ് ഫിനാൻസ് അപ്രോച്ച്' എന്നൊരു രീതിയുമുണ്ട്. ഇവിടെ ആസ്തിയുടെ മൂല്യം സെക്യൂരിറ്റികളാക്കി വിൽക്കുന്നു. ആ പണം ഉപയോഗിച്ച് സർക്കാർ അല്ലെങ്കിൽ സംയുക്ത സംരംഭം നിക്ഷേപം നടത്തുന്നു. -മൂല്യവർധന ഉണ്ടാകുമ്പോൾ അതിന്റെ നേട്ടം സെക്യൂരിറ്റികളുടെ ഉടമസ്ഥർക്കു ലഭിക്കും. കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നതു നേരിട്ടുള്ള കരാർ സമ്പ്രദായത്തെയാണ്. പണം ബാങ്കുകളിൽനിന്ന് ഇങ്ങനെ കേന്ദ്രസർക്കാരിന് ആറുലക്ഷം കോടി രൂപ മുൻകൂറായി നൽകാൻ പോകുന്ന മുതലാളിമാർക്ക് ഇതിനുള്ള പണം എവിടെനിന്ന് ലഭിക്കും? ചെറിയൊരു ഭാഗം അവരുടെ സമ്പാദ്യത്തിൽ നിന്നാകാം. ബാക്കി ബാങ്കിൽനിന്ന് വായ്പയെടുക്കുന്നതാണ്. ബാങ്കുകളിൽനിന്ന് ഭീമമായ തുക സർക്കാരിന്റെ സ്വത്തിന്റെ തന്നെ ഈടിൽ വായ്പയെടുത്ത് സർക്കാരിനു കൊടുക്കുന്നു. അവസാനം സ്വത്ത് പ്രയോഗത്തിൽ അവരുടേതാകുന്നു. ഇതു സർക്കാരിനും ചെയ്യാമല്ലോ. സർക്കാരിനു ബാങ്കിൽനിന്ന് വായ്പയെടുത്ത് അടിസ്ഥാനസൗകര്യ നിക്ഷേപം നടത്താം. എന്നാൽ, അങ്ങനെ ചെയ്യുമ്പോൾ കണക്കെഴുത്തിൽ ചില അസൗകര്യങ്ങളുണ്ടാകും. ബജറ്റിൽ ഇതു സർക്കാരിന്റെ വായ്പയായിട്ടു വരും. ധനക്കമ്മി കൂടും. അതു വിദേശമൂലധനത്തിന് ഒട്ടും ഇഷ്ടമാകില്ല. അവർ പിണങ്ങിയാൽ സമ്പദ്ഘടന പ്രതിസന്ധിയിലാകാം. എന്നാൽ, സ്വകാര്യസംരംഭകർ വായ്പയെടുത്തു സർക്കാരിനു കൊടുക്കുകയാണെങ്കിലോ? അത് വായ്പയായിട്ടല്ല, മിസലേനിയസ് മൂലധന വരുമാനമായിട്ടാണു കാണിക്കുക. ധനക്കമ്മിയെ ബാധിക്കില്ല. വിദേശമൂലധനത്തെ പ്രീതിപ്പെടുത്തുകയുമാവാം. വികസനതന്ത്രം കേന്ദ്രസർക്കാരിന്റെ വികസനതന്ത്രം ഇതാണ്. വിദേശമൂലധനത്തെ ആശ്രയിച്ച് സാമ്പത്തികവളർച്ചയുടെ വേഗം കൂട്ടുക. അതിനുവേണ്ടി എന്തെല്ലാം നിബന്ധന പാലിക്കണമോ അതെല്ലാം സ്വീകരിക്കുക. അതോടൊപ്പം ഇന്ത്യൻ മുതലാളിമാർക്കും വളരെ സന്തോഷമാണ്. പൊതുമേഖലാ കമ്പനികളുടെയും രാഷ്ട്രത്തിന്റെ പൊതുസ്വത്തും ചുളുവിലയ്ക്ക് അവരുടെ കൈകളിൽ വന്നുചേരുമല്ലോ. നിയോലിബറൽ കാലത്തെ പ്രാകൃത മൂലധന സഞ്ചയനം അഥവാ പൊതുസ്വത്ത് വെട്ടിപ്പിടിക്കലാണ് നടന്നുകൊണ്ടിരിക്കുന്നത്.

from money rss https://bit.ly/2XhTigx
via IFTTT

അജ്മല്‍ ബിസ്മി ഷോറൂമുകളില്‍ ഓണം ഡിസ്‌കൗണ്ട് ഓഫറുകള്‍ തുടരുന്നു

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മി ഷോറൂമുകളിൽ ഓണം ഡിസ്കൗണ്ട് ഓഫറുകൾ തുടരുന്നു. ഹൈപ്പർ ഇലക്ട്രോണിക്സ് വിഭാഗങ്ങളിലായി വമ്പൻ ഡിസ്കൗണ്ടുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇലക്ട്രോണിക്സ് വിഭാഗത്തിൽ മികച്ച വിൽപ്പന -വിൽപ്പനാനന്തര സേവനങ്ങളോടെ ആകർഷകമായ സമ്മാനങ്ങൾ ഉറപ്പാക്കിയാണ് ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ 2000 രൂപയുടെ ഉറപ്പായ സമ്മാനങ്ങൾ സ്വന്തമാക്കാം എന്നതാണ് മുഖ്യ ആകർഷണം. ബ്രാൻഡഡ് സ്മാർട്ട് ടി.വികളുടെ മികച്ച കളക്ഷനും പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, പേഴ്സണൽ ഗാഡ്ജെറ്റ്സ് എന്നിവയും മികച്ച പെർഫോമൻസ് ഉറപ്പാക്കുന്ന ബ്രാൻഡഡ് വാഷിങ് മെഷീനുകളും റെഫിറജറേറ്ററുകളും ഒപ്പം വൈദ്യുതി ചിലവുകുറഞ്ഞ സ്റ്റാർ റേറ്റഡ് ഇൻവെർട്ടർ എ.സികളും മികച്ച ഓഫറുകളിൽ സ്വന്തമാക്കാം. 55% കിഴിവിൽ ബട്ടർഫ്ളൈ കുക്ക്ടോപ്, 49% കിഴിവിൽ പ്രീതി മിക്സി, 50% കിഴിവിൽ യുറേക ഫോബ്സ് വാക്വം ക്ലീനർ, 40% കിഴിവിൽ വാട്ടർ പ്യൂരിഫയറുകൾ എന്നിവയാണ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ മറ്റ് ഓഫറുകൾ. ഓഫറുകൾക്ക് പുറമെ പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്.സി., എച്ച്.ഡി.ബി. തുടങ്ങിയവയുടെ ഫിനാൻസ് സാകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് ഡെബിറ്റ് ഇ.എം.ഐ. സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഒപ്പം തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകളിൽ 1 EMI ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. കൂടാതെ, പഴയ ഗൃഹോപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. എല്ലാ ലാപ്ടോപ് പർച്ചേസുകൾക്കുമൊപ്പം 4999 രൂപയുടെ സ്മാർട്ട് വാച്ച് സമ്മാനമായി നേടാനുള്ള അവസരവും ലഭ്യമാണ്. ഇതിനു പുറമേ സ്മാർട്ട്ഫോണുകൾക്കൊപ്പം ഹെഡ്സെറ്റും ലാപ്ടോപ്പുകൾക്കൊപ്പം ഹെഡ്ഫോൺ, ക്ലീനിങ് കിറ്റ് തുടങ്ങിയവയും സൗജന്യമായി ലഭിക്കുന്നതാണ്. കമ്പനി നൽകുന്ന വാറന്റിയ്ക്ക് പുറമേ ഉത്പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റെന്റഡ് വാറന്റിയും അജ്മൽബിസ്മി അവതരിപ്പിച്ചിട്ടുണ്ട്. ഹൈപ്പർ വിഭാഗത്തിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. നിത്യോപയോഗ സാധനങ്ങൾ, പഴം, പച്ചക്കറികൾ, ഫിഷ് & മീറ്റ്, ക്രോക്കറികൾ തുടങ്ങിയവയെല്ലാം വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്നതാണ്. ഉപഭോക്താക്കളുടെ ആവശ്യം കൃത്യമായി മനസ്സിലാക്കിയുള്ള ഓഫറുകളാണ് മെഗാ സെയിലിലൂടെ അജ്മൽബിസ്മി അവതരിപ്പിച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് ഓണത്തിന് സമാനമായ ലാഭകരമായ ഷോപ്പിങ്ങ് അനുഭവം തുടർന്നും ലഭിക്കുമെന്നും അജ്മൽബിസ്മി മാനേജിങ്ങ് ഡയറക്ടർ ഡയറക്ടർ വി.എ. അജ്മൽ അറിയിച്ചു. content highlights:ajmal bismi group onam discount offer

from money rss https://bit.ly/3k4fgMt
via IFTTT

Saturday, 11 September 2021

കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തത? വിപണിയുടെ അടുത്തയാഴ്ചയിലെ നീക്കംഅറിയാം

ശക്തമായ മുന്നേറ്റത്തിനുശേഷം കഴിഞ്ഞവ്യാപാര ആഴ്ചയിൽ വിപണി ഇടവേളയെടുത്തെങ്കിലും പുതിയനാഴികക്കല്ല് താണ്ടാനുള്ള കരുത്ത് ഇനിയും ചോർന്നുപോയിട്ടില്ല. മികച്ച നിരവധി ഓഹരികൾ സൂചികളെയുംകൊണ്ട് കുതിക്കാൻ ബാറ്റണുമായി നിൽക്കുകയാണ്. കാളകൾ ഇപ്പോഴും വിപണിയിൽ സജീവമാണെന്നുചുരുക്കം. സെപ്റ്റംബർ ഒമ്പതിന് അവസാനിച്ച വ്യാപാര ആഴ്ചയിൽ സെൻസെക്സിനും നിഫ്റ്റിക്കും 0.30ശതമാനത്തിനടുത്തുമാത്രം നേട്ടംമാത്രമാണുണ്ടാക്കാനായത്. അതേസമയം, പ്രധാന സൂചികകളെ അവഗണിച്ച് ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.32ശതമാനവും 1.24ശതമാനവും കുതിക്കുകയുംചെയ്തു. ആഗോള വിപണികളിലെ ദുർബലാവസ്ഥയോടൊപ്പം മുന്നേറ്റത്തിന് ആഭ്യന്തരതലത്തിൽ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെപോയതാണ് പ്രധാന സൂചികകളിൽ നേട്ടംപരിമിതമാക്കിയത്. ലോകമെമ്പാടും കോവിഡ് കേസുകൾ വ്യാപിക്കുന്നതും ആഗോളതലത്തിൽ പ്രതികൂലഘടകമായി. പ്രതീക്ഷിച്ചതിലും താഴ്ന്ന തൊഴിൽ ഡാറ്റയാണ് യുഎസ് പുറത്തുവിട്ടതെങ്കിലും ഫെഡറൽ റിസർവിന്റെ പിന്തുണ വിപണിക്ക് ആശ്വാസമേകി. സെൻസെക്സിലെ 30 ഓഹരികളിൽ 16 എണ്ണം മികച്ചനേട്ടമുണ്ടാക്കി. ഭാരതി എയർടെൽ(4.25ശതമാനം), എച്ച്ഡിഎഫ്സി(2.58ശതമാനം), എച്ച്സിഎൽ ടെക് 2.08ശതമാനം)എന്നിവയാണ് സെൻസെക്സിൽ നേട്ടത്തിൽ മുന്നിലെത്തിയത്. ബിഎസ്ഇ മിഡ്ക്യാപ് സൂചികയിൽ വോഡാഫോൺ ഐഡിയ 15.56ശതമാനം നേട്ടമുണ്ടാക്കി. ഐആർസിടിസി, അദാനി ഗ്രീൻ എനർജി, ഫ്യൂച്ചർ റീട്ടെയിൽ തുടങ്ങിയ ഓഹരികൾ 10-15ശതമാനം ഉയർന്നു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചികയിലാകട്ടെ 41 ഓഹരികൾ 10ശതമാനത്തിലേറെയും കുതിച്ചു. 11 ഓഹരികൾ 20ശതമാനത്തിനുമുകളിൽ പ്രതാപം പ്രകടിപ്പിച്ചു. വരുംആഴ്ച ആഗോള വിപണികളിലെ സൂചനകളാകും വരുംആഴ്ചയിലും വിപണിയുടെ ഗതിനിയന്ത്രിക്കുക. ചൈനയിലെ വ്യവസായികോത്പാദന കണക്ക്, യുഎസിലെ പണപ്പെരുപ്പ നിരക്ക് എന്നിവയാണ് അടുത്തയാഴ്ച വരാനിരിക്കുന്നത്. ഓഗസ്റ്റിലെ ചൈനയുടെ വ്യാവസായിക ഉത്പാദന വിവരങ്ങൾ സെപ്റ്റംബർ 15നും യുഎസിലെ ഓഗസ്റ്റ് മാസത്തെ പണപ്പെരുപ്പ നിരക്ക് സെപ്റ്റംബർ 14നുമാണ് പുറത്തുവിടുക. രാജ്യത്തെ മൊത്തവില സൂചിക പണപ്പെരുപ്പം സെപ്റ്റംബർ 14നും അറിയാം. സാങ്കേതികമായി നിഫ്റ്റി മുന്നേറ്റത്തിന്റെ പാതയിൽതന്നെയാണ്. പരമ്പരാഗത ബാങ്കിങിന് ബദൽ നിക്ഷേപ ഓപ്ഷനുമായി ഫിൻടെക് കമ്പനികൾ രംഗത്തുവന്നത് ബാങ്ക് നിഫ്റ്റിയെ നിശ്ചലാവസ്ഥയിലാക്കി. കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തതയായി ഇതിനെകാണാം. ഡോളറിന്റെ ദുർബലാവസ്ഥ തുടരുകയാണെങ്കിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വീണ്ടും ആഭ്യന്തര വിപണിയിൽ സജീവമാകാനാണ് സാധ്യത. വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വ്യാപിക്കുന്നത് വെല്ലുവിളിയാണെങ്കിലും വിപണിയിലേക്കുള്ള പണമൊഴുക്കും സാമ്പത്തിക വീണ്ടെടുക്കലും അതിനെഅനായാസം മറികടക്കും.

from money rss https://bit.ly/3zdHYiB
via IFTTT

എസ്‌ഐപി നിക്ഷേപം 55 ലക്ഷം രൂപയായി: ഘട്ടംഘട്ടമായി പണം പിൻവലിക്കാമോ?

10 വർഷത്തിലേറെക്കാലമായി വിവിധ മ്യൂച്വൽ ഫണ്ടുകളിലായി എസ്ഐപി നിക്ഷേപം നടത്തുന്നു. ഇപ്പോഴതിന്റെ മൊത്തംമൂല്യം 55 ലക്ഷം രൂപയിലേറെയായി. റിട്ടയർചെയ്യാൻ ഇനി അധികകാലമില്ല. ജീവിത ചെലവായി പ്രതിമാസം 32,000 രൂപയെങ്കിലും കണ്ടെത്തേണ്ടിവരും. ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽനിന്ന് സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി)വഴി ഈതുക പിൻവലിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നു. വിശ്വനാഥൻ, നവി മുംബൈ. റിട്ടയർമെന്റിനുശേഷമുള്ള ജീവിതത്തിനായി വർഷങ്ങൾക്കുമുമ്പെ എസ്ഐപി നിക്ഷേപം തുടങ്ങിയ താങ്കളെ ആദ്യമെ അഭിനന്ദിക്കട്ടെ. വിപണി മികച്ച ഉയരത്തിലായതിനാൽ നിക്ഷേപത്തിന് 16ശതമാനത്തിലേറെ ആദായമാണ് ലഭിച്ചത്. നിലവിലെ സാഹചര്യത്തിൽ മറ്റ് വരുമാനമാർഗങ്ങൾ തേടാതെതന്നെ ജീവിക്കാൻ ഇതുകൊണ്ട് താങ്കൾക്ക് കഴിയും. താരതമ്യേന നഷ്ടസാധ്യതകുറഞ്ഞ പദ്ധതികളിലേക്ക് ഒരുഭാഗംമാറ്റി ആദ്യം നിക്ഷേപം സുരക്ഷിതമാക്കം. ഇതുപ്രകാരം താഴെപറയുന്ന ഡെറ്റ് കാറ്റഗറികളിലെ ഫണ്ടുകളിലേക്ക് 35 ലക്ഷം രൂപ മാറ്റാം. ബാക്കിയുള്ള 20 ലക്ഷം രൂപ ഇക്വിറ്റി സ്കീമുകളിൽതന്നെ വളരാൻ അനുവദിക്കുക. ഒരുവർഷത്തേക്ക് ജീവിക്കാൻ ആവശ്യമുള്ള തുക സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയാണ് ആദ്യംചെയ്യേണ്ടത്. അതിനുശേഷം ബാക്കിയുള്ളതുക ഷോർട്ട് ഡ്യൂറേഷൻ, ബാങ്കിങ് ആൻഡ് പിഎസ് യു, കോർപറേറ്റ് ബോണ്ട് എന്നീ കാറ്റഗറികളിലെ മികച്ച ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കാം. ഒരുവർഷത്തിനുശേഷം പ്രതിമാസം 32,000 രൂപ വീതം എസ്ഡബ്ല്യു പി വഴി പിൻവലിച്ചുതുടങ്ങാം. ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം തീരുന്നതിനനസുരിച്ച് ഇക്വിറ്റി ഫണ്ടുകളിൽ അവശേഷിക്കുന്നതുകകൂടി മുകളിൽ പറഞ്ഞ ഡെറ്റ് സ്കീമുകൡലേക്ക് മാറ്റാം. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം പിൻവലിക്കുമ്പോൾ ദീർഘകാല മൂലധനനേട്ട നികുതി ബാധകമാകുമെന്നകാര്യം ഓർക്കുക.

from money rss https://bit.ly/3A5rxWv
via IFTTT

Friday, 10 September 2021

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 35,200 ആയി

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ കുറഞ്ഞ് 35,200 ആയി. ഗ്രാമിനാകട്ടെ 10 രൂപ താഴ്ന്ന 4400-ലാണ് വ്യാപാരം നടക്കുന്നത്.വെള്ളിയാഴ്ച 80 രൂപയുടെ വർധനവ് ഉണ്ടായെങ്കിലും വീണ്ടും ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1787 ഡോളറിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. Content Highlights:gold price shows loss of rupees 80

from money rss https://bit.ly/3tvwYvq
via IFTTT

കേശ സംരക്ഷണ ഉത്പന്നവുമായി പേഴ്സണൽ കെയർ രംഗത്തേക്ക്‌ എം.പി. രാമചന്ദ്രൻ

മുംബൈ: 'ജ്യോതി ലബോറട്ടറീസി'ന്റെ സ്ഥാപകനായ എം.പി. രാമചന്ദ്രൻ വീണ്ടും സംരംഭകക്കുപ്പായമണിയുന്നു. ജ്യോതി ലബോറട്ടീസിന്റെ നേതൃപദവി പൂർണമായും മകളെ ഏൽപ്പിച്ച ശേഷമാണ് 'അമൃത് വേണി ഹെയർ എലിക്സർ' അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പുതിയ സംരംഭം തുടങ്ങുന്നത്. മൂന്നു വർഷത്തെ പരീക്ഷണങ്ങൾക്കൊടുവിൽ ബയോടെക്നോളജിയിലൂടെ വികസിപ്പിച്ചെടുത്ത കേശ പരിപാലനത്തിനുള്ള പുതിയ ഉത്പന്നത്തിന്റെ നിർമാണം കേരളത്തിൽ ഉടൻ ആരംഭിക്കും. 'സഹ്യാദ്രി ബയോലാബ്സ്' എന്നാണ് സംരംഭത്തിന്റെ പേര്. ബയോടെക്നോളജി സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്തു എന്നതാണ് 'മുടിക്കുള്ള അമൃത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'അമൃത് വേണി'യുടെ സവിശേഷത. മുടിയെ പരിപോഷിപ്പിക്കുന്ന സസ്യഘടകങ്ങളെക്കുറിച്ച് ലോകം മുഴുവൻ നടന്ന ഗവേഷണങ്ങൾ ക്രോഡീകരിച്ച് അതിൽനിന്നാണ് തീർത്തും വ്യത്യസ്തമായ പുതിയ ഉത്പന്നം അവതരിപ്പിക്കുന്നതെന്ന് എം.പി. രാമചന്ദ്രൻ 'മാതൃഭൂമി'യോട് പറഞ്ഞു. മുപ്പതിലധികം ചെടികളിൽ നിന്ന്, മുടിക്കാവശ്യമായ ഘടകങ്ങൾ കണ്ടെത്തി, വിവിധ മേഖലകളിലെ ഡോക്ടർമാരുടെയും ബയോടെക്നോളജിസ്റ്റുകളുടെയും സഹായത്തോടെയാണ് ഇത് വികസിപ്പിച്ചത്. ഗുണമേന്മയും വിശുദ്ധിയും ഉറപ്പാക്കിക്കൊണ്ടാണ് ഇത് വിപണിയിലെത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അമൃത് വേണി ഹെയർ എലിക്സറിന്റെ ആവശ്യം കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ഉണ്ട്. അധികം വൈകാതെ വിവിധയിടങ്ങളിലൂടെ ഉത്പന്നം വിപണിയിലെത്തും.

from money rss https://bit.ly/3z2vg5S
via IFTTT

ആദായ നികുതിയടച്ചില്ലെങ്കിൽ ഓഹരി നിക്ഷേപകർ കുടുങ്ങും: കണ്ടെത്താൻ പോർട്ടലിൽ സംവിധാനം

ആദായനികുതി വകുപ്പ് പുതിയതായി വികസിപ്പിച്ച ഇ ഫയലിങ് പോർട്ടൽവഴി നിക്ഷേപകരുടെ ഓഹരി ഇടപാടുകളുടെ വിവരങ്ങളും പരിശോധിക്കും. എസ്ക്ചേഞ്ചിൽനിന്ന് ലഭിക്കുന്ന ഡാറ്റയും ഓഹരി നിക്ഷേപകർ നൽകുന്ന വിവരങ്ങളും ഒത്തുനോക്കി പൊരുത്തക്കേട് കണ്ടെത്തിയാൽ എളുപ്പത്തിൽ നടപടിയെടുക്കുകയാണ് ലക്ഷ്യം. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽനിന്ന് ശേഖരിക്കുന്ന ഡാറ്റ നിർമിത ബുദ്ധി ഉപയോഗിച്ചായിരിക്കും വിശകലനംചെയ്യുക. ആദായ നികുതി റിട്ടേൺ നൽകാത്ത ഓഹരി ഇടപാടുകാരെ കണ്ടെത്താനും പുതിയ സംവിധാനം പ്രയോജനപ്പെടും. നടപ്പ് സാമ്പത്തികവർഷംതന്നെ ഇത് പ്രായോഗികതലത്തിൽ കൊണ്ടുവരാനാണ് ആദായനികുതി വകുപ്പ് ഉദ്ദേശിക്കുന്നത്. ഓഹരി വിപണിയിൽ റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളത്തത്തിൽ ഈയിടെയുണ്ടായ വർധനയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. എക്സ്ചേഞ്ച് ഇടപാടുകൾ പാൻ ഉപയോഗിച്ച് പോർട്ടൽ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കും. അതിനായി ഡെപ്പോസിറ്ററികൾ, ക്ലിയറിങ് കോർപറേഷൻസ് എന്നിവിടങ്ങളിൽനിന്നുള്ള ഡാറ്റ പ്രയോജനപ്പെടുത്തും. ഇടപാടുകളുടെ തത്സമയംതന്നെ ശേഖരിച്ചായിരിക്കും സൂക്ഷമപരിശോധന നടത്തുക. സെക്യൂരീറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഐടി വകുപ്പിന് ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറുകമാത്രമായിരുന്നു നേരത്തെ ചെയ്തിരുന്നത്. പ്രത്യേകിച്ച് സംശയാസ്പദമായി ഇടപാടുകൾ നടക്കുമ്പോഴാണ് ഇത് പ്രയോജനപ്പെടുത്തിയിരുന്നത്. ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിൽനിന്നുളള മൂലധനനേട്ട വിവരങ്ങൾ ലഭ്യമാക്കാൻ ഈവർഷമാദ്യംതന്നെ ബന്ധപ്പെട്ടവരോട് ആദായനികുതി വകുപ്പ് നിർദേശം നൽകിയിരുന്നു. ലാഭവിഹിതം നൽകയിത് സംബന്ധിച്ച് കമ്പനികളുംവിതരണംചെയ്ത പലിശ സംബന്ധിച്ച് ബാങ്കുകൾ, ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ എന്നിവയും ഇതുപ്രകാരം വിവരങ്ങൾ കൈമാറുന്നുണ്ട്. പ്രവർത്തനം ഇങ്ങനെ: ഓഹരി നിക്ഷേപകരുടെ ഇടപാട് വിവരങ്ങൾ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ സൂക്ഷിക്കുന്നു. പാൻ അടിസ്ഥാനമാക്കി ഇടപാടിന്റെ വിവരങ്ങൾ പോർട്ടലിന് കൈമാറുന്നു. എക്സ്ചേഞ്ചുകളുടെ ഡാറ്റബെയ്സും ഇ-ഫയലിങ് പോർട്ടുലമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. ലഭിച്ചവിവരങ്ങൾ നിർമിത ബുദ്ധിയുടെ സഹായത്താൽ സൂക്ഷ്മ പരിശോധന നടത്തുന്നു. പൊരുത്തക്കേട് കണ്ടെത്തിയാൽ നടപടിയെടുക്കുന്നു.

from money rss https://bit.ly/2X0KgE9
via IFTTT

Thursday, 9 September 2021

ആവശ്യംകൂടി, ലഭ്യതകുറഞ്ഞു: അലുമിനിയം വില കുതിക്കുന്നു

ലഭ്യതയെക്കുറിച്ചുള്ള ആശങ്കയും കൂടിയ ഡിമാന്റും ആഭ്യന്തര അലുമിനിയം വിലയിൽ ഈയിടെ എക്കാലത്തേയും വലിയ കുതിപ്പുണ്ടാക്കി. സർക്കാർ ഏർപ്പെടുത്തിയ ഉൽപാദന നിയന്ത്രണം എസ്എച്ച്എഫ്ഇ നിരക്കുകൾ 13 വർഷത്തെ ഏറ്റവും ഉയരത്തിലെത്തിച്ചു. അലുമിനിയം സൂചികയായ എൽഎംഇ 2011 നു ശേഷമുള്ള ഏറ്റവും കൂടിയ നിലയിലാണ്. എംസിഎക്സിൽ വർഷാരംഭത്തിൽ അലുമിനിയം വില കിലോഗ്രാമിന് 160 രൂപയായിരുന്നു. ക്രമേണ അതുയർന്ന് 215.20 രൂപ എന്ന റെക്കോഡ് നിലവാരത്തിലെത്തി. ആഭ്യന്തര വിപണിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ അലുമിനിയം വില 47 ശതമാനം വളർച്ച രേഖപ്പെടുത്തി. ലണ്ടൻ വിപണിയിലും ഷാങ്ഹായിലും ഇതേപ്രവണതയാണ് തുടർന്നത്. ഒരുവർഷത്തിനിടയിൽ ഇരുവിപണികളിലും വിലകളിൽ യഥാക്രമം 55, 45 ശതമാനം വീതം നേട്ടമുണ്ടായി. രാജ്യത്തെ പല പവർ പ്ലാന്റുകളിലും കൽക്കരിക്ക് ക്ഷാമം നേരിടുന്നതായി വാർത്ത വന്നപ്പോൾ ഊർജ്ജമേഖലയിലെ ചലനങ്ങൾ നേരിട്ടു ബാധിക്കുന്ന അലുമിനിയത്തിന് ആഭ്യന്തര വിപണിയിൽ വില കയറി. പ്രഥമിക തലത്തിൽ അലുമിനിയത്തിന്റെ ഏറ്റവുംവലിയ രണ്ടാമത്തെ ഉൽപാദകരാണ് ഇന്ത്യ. കൽക്കരി ക്ഷാമത്തെക്കുറിച്ചുള്ള വാർത്ത പരന്നതോടെ അലുമിനിയം ഉൽപാദനം തടസ്സപ്പെടുമെന്ന ആശങ്കപരന്നു. കൽക്കരിയിൽനിന്നു രൂപംകൊള്ളുന്ന വൈദ്യുതിയും അസംസ്കൃത വസ്തുക്കളുമാണ് രാജ്യത്ത് അലുമിനിയം ഉൽപാദനച്ചെലവിൽ പകുതിയിലേറെയുംവരുന്നത്. ചൈനയിലെ ഉൽപാദനക്കുറവും ലോകവിപണിയിൽ അലുമിനിയത്തെ ബാധിക്കുകയും വിലകൾ വർധിക്കാനിടയാക്കുകയും ചെയ്തു. കാർബൺ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനായി ചൈനയിലെ ചില മേഖലാ ഭരണകൂടങ്ങൾ കമ്പനികൾക്ക് കർശനനിബന്ധനകൾ ഏർപ്പെടുത്തിയതും അലുമിനിയം ഉൽപാദനത്തെ ബാധിച്ചു. ലോകത്തിലെ ഏറ്റവുംവലിയ അലുമിനിയം ഉൽപാദകരും ഉപയോക്താക്കളും ചൈനയാണ്. കർശന നിബന്ധനകൾ കാരണം ഇക്കൊല്ലം ഇതുവരെ ചൈന 20 ലക്ഷം ടൺ അലുമിനിയം ഉൽപാദനം കുറച്ചിട്ടുണ്ട്. ചൈനയിൽ കഴിഞ്ഞവർഷം രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 7 ശതമാനം ഉപയോഗിച്ചത് അലുമിനിയം ശുദ്ധീകരണശാലകളായിരുന്നു. വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന് നടപടികളെടുക്കാൻ പല മേഖലാ ഭരണകൂടങ്ങളും തുനിഞ്ഞത് ഈസാഹചര്യത്തിലാണ്. ചൈനയിലെ പ്രധാന അലുമിനിയം ശുദ്ധീകരണ കേന്ദ്രങ്ങളിലൊന്നായ സിൻജിയാംഗിൽ അഞ്ചു പ്രമുഖ കമ്പനികൾക്കെതിരെ ഉൽപാദന നിയന്ത്രണം കൊണ്ടുവന്നു. നിയമ വിരുദ്ധമായി അലുമിനിയം ഉൽപാദിപ്പിക്കുന്നതിനെതിരെക്കൂടിയായിരുന്നു ഈ നടപടി. ഈവർഷം ആദ്യ പാദത്തിൽതന്നെ ചൈനയുടെ സാമ്പത്തിക വളർച്ച മഹാമാരിക്കു മുമ്പുള്ള കാലഘട്ടത്തിലേതിനു തുല്യമായിത്തീർന്നു. ഇപ്രകാരം യുഎസും ഇതര യൂറോപ്യൻ രാജ്യങ്ങളും മികച്ച സാമ്പത്തിക കണക്കുകളുമായി രംഗത്തുവരാൻ തുടങ്ങിയത് ലോകമെങ്ങും ഫാക്ടറികളിലും വ്യാവസായിക പ്രവർത്തനങ്ങളിലും ഉറച്ച വളർച്ചയുണ്ടാകുന്നതായാണ് സാക്ഷ്യപ്പെടുത്തുന്നത്. ഉൽപാദനക്കുറവിനെച്ചൊല്ലിയുള്ള ഭീതിയും അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന ലോക സാമ്പത്തിക വീണ്ടെടുപ്പിനെത്തുടർന്ന് വാഹന, പാക്കേജിംഗ് രംഗങ്ങളിൽ വർധിക്കുന്ന ഡിമാന്റും അലുമിനിയത്തിന് ഗുണകരമാണ്. ഡിമാന്റ്- സപ്ളെ ബലതന്ത്രവും യുഎസ് കറൻസിയുടെ പ്രകടനവും ഹ്രസ്വകാലത്തേക്കെങ്കിലും അലുമിനിയത്തിന്റെ ഗതിനിയന്ത്രക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2X3RNC7
via IFTTT

സ്വര്‍ണവില പവന് 80 രൂപ കൂടി 35,280 ആയി

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ കൂടി 35,280 ആയി. ഗ്രാമിനാകട്ടെ 10 രൂപ വർധിച്ച് 4410 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1797 ഡോളർ ആയി ഉയർന്നു. ഡോളർ കരുത്താർജിച്ചതാണ് ആഗോള വിപണിയിൽ സ്വർണത്തെ ബാധിച്ചത്. Content Highlights; gold price shows a hike of rupees 80 today

from money rss https://bit.ly/3nlFWdM
via IFTTT

ഗണേശ ചതുർത്ഥി: ഓഹരി വിപണിക്ക് ഇന്ന് അവധി

മുംബൈ: ഗണേശ ചതുർത്ഥി പ്രമാണിച്ച് ബോംബെ സ്റ്റോക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക് എക്സ്ചേഞ്ചും വെള്ളിയാഴ്ച പ്രവർത്തിക്കുന്നില്ല. മെറ്റൽ, ബുള്ള്യൻ ഉൾപ്പടെയുള്ള കമ്മോഡിറ്റി വിപണിക്കും അവധിയാണ്. ഫോറസ്ക് വിപണിയും പ്രവർത്തിക്കുന്നില്ല. മൂന്നുദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ചയാണ് ഇനി വ്യാപാരം നടക്കുക. നേരിയ നേട്ടത്തിൽ സെൻസെക്സ് 58,305ലും നിഫ്റ്റി 17,369ലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. Content Highlights; BSE, NSE remain closed today due to ganesh chaturthi

from money rss https://bit.ly/3E33g5Q
via IFTTT

ആദായനികുതി പോർട്ടൽ തകരാർ പരിഹരിച്ചെന്ന് കേന്ദ്രം: റിട്ടേൺ തിയതി ഡിസം 31ലേക്ക് നീട്ടി

ന്യൂഡൽഹി: പുതിയ ആദായനികുതി പോർട്ടലിന്റെ സാങ്കേതികപ്പിഴവുകൾ വലിയൊരളവോളം പരിഹരിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. 2020-21 സാമ്പത്തികവർഷത്തെ 1.19 കോടി ആദായനികുതി റിട്ടേണുകൾ ഇതിനകം സമർപ്പിച്ചുകഴിഞ്ഞതായും വ്യക്തമാക്കി.അതിനിടെ റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയതി സെപ്റ്റംബർ 30ൽനിന്ന് ഡിസംബർ 31ലേക്ക് നീട്ടി. സെപ്റ്റംബർ ഏഴുവരെയുള്ള കണക്കു പ്രകാരം 8.83 കോടി നികുതിദായകർ പോർട്ടൽ സന്ദർശിച്ചുകഴിഞ്ഞു. ഈ മാസം മാത്രം പ്രതിദിനം ശരാശരി 15.55 ലക്ഷം സന്ദർശകരുണ്ട്. പ്രതിദിന റിട്ടേൺ സമർപ്പണം 3.2 ലക്ഷമായി ഉയർന്നിട്ടുണ്ട്. ജൂൺ ഏഴിനാണ് പുതിയ https://bit.ly/3fg2l84 പോർട്ടൽ അവതരിപ്പിച്ചത്. തകരാറുകൾ പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇൻഫോസിസുമായി കേന്ദ്രധനമന്ത്രാലയം എല്ലാ ദിവസവും സമ്പർക്കം പുലർത്തുന്നുണ്ട്. പോർട്ടൽ രൂപകൽപ്പന ചെയ്ത ഇൻഫോസിസിൽ എഴുനൂറിലേറെ പേർ ഈ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്. 164 കോടി രൂപ ചെലവിട്ട് തയ്യാറാക്കിയ പുതിയ പോർട്ടലിന്റെ പ്രവർത്തനം തുടക്കത്തിൽ ആകെ താറുമാറായതിനെത്തുടർന്ന് ഇൻഫോസിസിനെതിരേ രൂക്ഷവിമർശനമുയർന്നിരുന്നു. സി.ഇ.ഒ. സലിൽ പരേഖിനെ ഡൽഹിയിൽ വിളിച്ചുവരുത്തിയ ധനമന്ത്രി നിർമലാ സീതാരാമൻ കടുത്ത അതൃപ്തിയും ആശങ്കയുമറിയിക്കുകയും ചെയ്തു. സെപ്റ്റംബർ 15-നകം പിഴവുകൾ പരിഹരിക്കണമെന്ന അന്ത്യശാസനവും നൽകി. കോവിഡ് സാഹചര്യം മുൻനിർത്തി ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം ജൂലായ് 31-ൽനിന്ന് സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു. പോർട്ടലിലെ തകരാറിനെത്തുടർന്ന് ഭൂരിഭാഗത്തിനും റിട്ടേൺ സമർപ്പിക്കാനാവാത്ത സാഹചര്യത്തിൽ തീയതി നീട്ടാൻ സാധ്യതയുണ്ടെന്ന് ധനമന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി. ഇത് ധർമയുദ്ധമെന്ന് ആർ.എസ്.എസ്. ആദായനികുതി പോർട്ടലിലെ തകരാറിൻറെ പേരിൽ ഇൻഫോസിസ് കമ്പനി ദേശദ്രോഹം നടത്തുകയാണെന്ന നിശിതവിമർശനവുമായി മുഖലേഖനം പ്രസിദ്ധീകരിച്ച ആർ.എസ്.എസ്. അനുകൂലവാരിക 'പാഞ്ചജന്യ'യെ ന്യായീകരിച്ച് സംഘടനാ ജോയന്റ് സെക്രട്ടറി മൻമോഹൻ വൈദ്യ. പാഞ്ചജന്യ നയിക്കുന്നത് ധർമയുദ്ധമാണെന്ന് വൈദ്യ പറഞ്ഞു. ഇത്തരമൊരു യുദ്ധത്തിൽ രണ്ടു പക്ഷമുണ്ടാവാം. നല്ല ആളുകൾ തെറ്റായ പക്ഷത്തു നിൽക്കുന്നുണ്ടാവാം. അവരെ ലക്ഷ്യമാക്കിയും നിങ്ങൾക്ക് അമ്പ് തൊടുക്കേണ്ടി വരാം. ഈ യുദ്ധം ദീർഘകാലം തുടരും, ദേശീയകാഴ്ചപ്പാടിന് വലിയ പിന്തുണ ലഭിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും -വൈദ്യ പറഞ്ഞു.

from money rss https://bit.ly/3C1n73s
via IFTTT