121

Powered By Blogger

Friday, 5 June 2020

സില്‍വര്‍ലേയ്ക്ക് 4546 കോടി രൂപകൂടി നിക്ഷേപിക്കും: ജിയോയിലെ നിക്ഷേപം 92,202.15 കോടിയായി

ജിയോ പ്ലാറ്റ്ഫോംസിൽ 4,546.8 കോടി രൂപകൂടി നികഷേപിക്കാൻ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേയ്ക്ക് തീരുമാനിച്ചു. ഇതോടെ 24 മണിക്കൂറിനുള്ളിൽ 13,640 കോടിയോളം രൂപയുടെ നിക്ഷേപമാണ് കമ്പനിയിലെത്തിയത്. അബുദാബിയിലെ മുബാദല ഇൻവെസ്റ്റുമെന്റ് കമ്പനി 9,093.6 കോടി നിക്ഷേപിച്ചതിനുപിന്നാലെയാണ് സിൽവർ ലേയ്ക്കിന്റെ രണ്ടാംഘട്ട നിക്ഷേപമെത്തുന്നത്. സിൽവർ ലേയ്ക്ക് നേരത്തെ 5,655.75 കോടി രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഇതോടെ ജിയോയിലെത്തുന്ന മൊത്തം വിദേശനിക്ഷേപം 92,202.15 കോടിയായി ഉയർന്നു. 2021 മാർച്ചിനകം റിലയൻസ് ഇൻഡസ്ട്രീസിനെ കടബാധ്യതയിൽനിന്ന് പൂർണമായും ഒഴിവാക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസ് നടത്തിയ 53,125 കോടി രൂപയുടെ അവകാശഓഹരി ഇഷ്യു വൻവിജയമാകുകുയും ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസിനുകീഴിലുള്ള പുതുതലമുറ ടെക്നോളജിസംരംഭമാണ് ജിയോ പ്ലാറ്റ്ഫോംസ്. ഇതിന്റെ ഉപകമ്പനിയായ ജിയോ ഇൻഫോകോമിന് 38.8 കോടി മൊബൈൽ വരിക്കാരാണുള്ളത്. Silver Lake invests another Rs 4546 crore in Jio Platforms

from money rss https://bit.ly/2XBc4Na
via IFTTT