121

Powered By Blogger

Friday, 5 June 2020

നിഫ്റ്റി ക്ലോസ്‌ചെയ്തത് 10,100ന് മുകളില്‍: സെന്‍സെക്‌സിലെ നേട്ടം 306 പോയന്റ്

മുംബൈ: തുടർച്ചയായി ആറുദിവസംനേട്ടമുണ്ടാക്കിയ ഓഹരി സൂചികകൾ കഴിഞ്ഞദിവസം നഷ്ടംനേരിട്ടെങ്കിലും ആഴ്ചയുടെ അവസാനദിവസമായ വെള്ളിയാഴ്ച നേട്ടംതിരിച്ചുപിടിച്ചു. സെൻസെക്സ് 306.54 പോയന്റ് നേട്ടത്തിൽ 34,287.24ലിലും നിഫ്റ്റി 113.10 പോയന്റ് ഉയർന്ന് 10142.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2028 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 505 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 131 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ഭാരതി ഇൻഫ്രടെൽ, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് മിച്ചനേട്ടമുണ്ടാക്കിയത്. ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, ബജാജ് ഓട്ടോ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകൾ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് ഏഴ്ശതമാനം ഉയർന്നു.ലോഹം, വാഹനം, അടിസ്ഥാനസൗകര്യവികസനം, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളും നേട്ടത്തിലായിരുന്നു. എസ്ബിഐ മാർച്ച് പാദത്തിൽ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതാണ് വിപണിയിൽപ്രതിഫലിച്ചത്. പൊതുമേഖ ബാങ്കുകളുടെ ഓഹരികൾ അത് നേട്ടമാക്കുകയും ചെയ്തു. Nifty ends above 10,100, Sensex up 306 pts

from money rss https://bit.ly/3dCXUR8
via IFTTT