121

Powered By Blogger

Friday, 5 June 2020

ഏറ്റവുംമൂല്യമുള്ള 100 കമ്പനികളുടെ പട്ടികയില്‍ വോഡാഫോണ്‍ ഐഡിയ വീണ്ടുംസ്ഥാനംപിടിച്ചു

ഒരുമാസത്തിനിടെ ഓഹരിവില ഇരട്ടിയിലേറെ വർധിച്ചതിനെതുടർന്ന് രാജ്യത്തെ ഏറ്റവുംമൂല്യമുള്ള 100 കമ്പനികളുടെ പട്ടികയിൽ വൊഡാഫോൺ ഐഡിയ സ്ഥാനംപിടിച്ചു. കമ്പനിയുടെ വിപണിമൂല്യം 26,522 കോടിയായി ഉയർന്നതിനെതുടർന്നാണിത്. വിപണിമൂല്യം അടിസ്ഥാനമാക്കിയുള്ള കമ്പനികളുടെ പട്ടികയിൽ 96-ാംസ്ഥാനത്താണ് വോഡാഫോൺ ഐഡിയയുടെ സ്ഥാനം.22 ശതമാനംനേട്ടത്തോടെ 10.50 രൂപ നിലവാരത്തിലെത്തി വെള്ളിയാഴ്ച കമ്പനിയുടെ ഓഹരിവില. ഒരുമാസംകൊണ്ട് കമ്പനിയുടെ വിപണിമൂല്യത്തിൽ 14,625 കോടി രൂപയുടെ വർധനവാണുണ്ടായത്. 2019 നവംബർ 11ലെ കണക്കുപ്രകാരം 243-ാമത്തെ റാങ്കായിരുന്നു കമ്പനിയ്ക്കുണ്ടായിരുന്നത്. വിപണിമൂല്യമാകട്ടെ 8,477 കോടിയും. യുണൈറ്റഡ് ബ്രൂവറീസ്, വേൾപൂൾ ഇന്ത്യ, ഹണിവെൽ ഓട്ടോമേഷൻ, പവർഗ്രിഡ് കോർപ്, പിഫൈസർ, അദാനി ട്രാൻസ്മിഷൻ, എസിസി, പിഐ ഇൻഡസ്ട്രീസ്, ബാങ്ക് ഓഫ് ബറോഡ, ജൂബിലന്റ് ഫയർവർക്സ് തുടങ്ങിയ കമ്പനികളെയാണ് ഒരുമാസത്തിനിടെ ഐഡിയ മറികടന്നത്. Vodafone Idea re-enters top-100 most-valued firms list

from money rss https://bit.ly/3dCa7ph
via IFTTT

Related Posts:

  • സെന്‍സെക്‌സില്‍ 232 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 232 പോയന്റ് നേട്ടത്തിൽ 36704ലിലും നിഫ്റ്റി 70 പോയന്റ് ഉയർന്ന് 10810ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1135 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 492 ഓഹരികൾ നഷ്ടത്തിലുമാണ്. 80 ഓഹര… Read More
  • വായ്പ മൊറട്ടോറിയം ഡിസംബര്‍ 31വെര നീട്ടുമോ?വായ്പ മൊറാട്ടോറിയം ഡിസംബർ അവസാനംവരെ നീട്ടുന്നകാര്യം സർക്കാർ പരിഗണിക്കുന്നു. നിലവിൽ രണ്ടുതവണയായി ഓഗസ്റ്റ് 31വരെയാണ് മോറട്ടോറിയം അനുവദിച്ചിട്ടുള്ളത്. ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും റിസർവ് ബാങ്കും മറ്റുധനകാര്യവിദഗ്ധരുമായി… Read More
  • ഇന്ത്യ-ചൈന സംഘര്‍ഷം: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞുഇന്ത്യ-ചൈന സംഘർഷത്തെതുടർന്ന് രൂപയുടെ മൂല്യമിടിഞ്ഞു. ഡോളറിനെതിരെ രൂപയുടെമൂല്യം 76.24 നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. ഓഹരി വിപണി മികച്ചനേട്ടമുണ്ടാക്കിയതിനെതുടർന്ന് രാവിലത്തെ വ്യാപാരത്തിൽ മൂല്യം 75.77 നിലവാരത്തിലേയ്ക്ക് ഉയർന്നിര… Read More
  • രേഖകളുടെ കോപ്പിവേണ്ട: എസ്ബിഐയില്‍ ഓണ്‍ലൈനായി അക്കൗണ്ട് തുടങ്ങാംരാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയിൽ ബാങ്കിലെത്താതെയും അക്കൗണ്ട് തുടങ്ങാം. ഇൻസ്റ്റ സേവിങ്സ് ബാങ്ക് അക്കൗണ്ട് സംവിധാനം പുനഃരാരംഭിച്ചതിനെതുടർന്നാണിത്. കോവിഡ് വ്യാപനത്തെതുടർന്നാണ് ബാങ്കിലെത്താതെയും അക്കൗണ്ട് തുറക്കാനുള്ള സൗക… Read More
  • സെന്‍സെക്‌സില്‍ 253 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടംതിരിച്ചുപിടിച്ച് ഓഹരി വിപണി. സെൻസെക്സ് 253 പോയന്റ് നേട്ടത്തിൽ 38,324ലിലും നിഫ്റ്റി 68 പോയന്റ് ഉയർന്ന് 11,270ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 833 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 365 ഓഹരികൾ നഷ്… Read More