121

Powered By Blogger

Friday, 5 June 2020

രാജ്യത്തിന് നേട്ടം: വിദേശനാണ്യശേഖരത്തില്‍ റെക്കോഡ് വര്‍ധന

മുംബൈ: രാജ്യത്തെ വിദേശനാണ്യശേഖരം റെക്കോഡിലെത്തി. മെയ് 29ന് അവസാനിച്ച ആഴ്ചയിൽ 343 കോടി ഡോളർ വർധിച്ച് വിദേശനാണ്യശേഖരം 49,348 കോടി ഡോളറായി. അതിനുമുമ്പത്തെ ആഴ്ചയും 300 കോടി ഡളർ വർധിച്ചിരുന്നതായി റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാണ് ഈ നേട്ടം. അതേസമയം, രാജ്യത്തെ സ്വർണശേഖരത്തിന്റെ മൊത്തംമൂല്യം 32.682 ബില്യണായി കുറയുകയും ചെയ്തു. കഴിഞ്ഞയാഴ്ചയുമായി താരതമ്യംചെയ്യുമ്പോൾ മൂല്യത്തിൽ 97 ദശലക്ഷം ഡോളറിന്റെ കുറവാണുണ്ടായതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. യു.എസ്. ഡോളറിലാണ് മൂല്യം പറയുന്നതെങ്കിലും ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിൽ യൂറോയും പൗണ്ടും യെന്നും എല്ലാമുണ്ട്. Indias forex reserves surge to all-time high

from money rss https://bit.ly/3eWnfWF
via IFTTT