യു എസില്‍ പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ ആറ് വയസുകാരി മകളുടെ വീഡിയോ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ കണ്ണ് നനയിക്കുകയാണ്. മുന്‍ എന്‍ബിഎ കളിക്കാരനും ജോര്‍ജിന്റെ അടുത്ത സുഹൃത്തും ആയ സ്റ്റീഫന്‍ ജാക്‌സണ്‍ സീനിയറാണ് വീഡിയോ ഇന്‍സ്റ്റഗ്രാം വഴി പങ്കിട്ടത്. ഗിയന്നയെ തോളിലിരുത്തുന്ന ജാക്‌സണേയും, ജാക്‌സണിന്റെ തോളിലിരുന്ന് സന്തോഷത്തോടെ അച്ഛന്‍ ലോകത്തെ മാറ്റി മറിച്ചു എന്നു പറയുന്ന ആറു വയസുകാരിയേയുമാണ് വീഡിയോയില്‍ കാണാനാവുക. അച്ഛനു വേണ്ടി ജനങ്ങള്‍ തെരുവിലിറങ്ങുന്നത് കണ്ടാണ് ഗിയന്ന ഇങ്ങനെ പറയുന്നത്.
ഫ്‌ളോയിഡിന്റെ മകള്‍ ഗിയന്ന എന്ന കൊച്ചു പെണ്‍കുട്ടിയുടെ വാക്കുകള്‍ ഉപയോഗിച്ചു കൊണ്ടു തന്നെയാണ് ജാക്‌സണ്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 'അച്ഛന്‍ ലോകത്തെ മാറ്റി, അതെ ജോര്‍ജ് ഫ്‌ളോയിഡ് മാറ്റത്തിന്റെ പേര്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഒരേസമയം ചിരിയും കരച്ചിലും വരുന്നു'. വീഡിയോ കണ്ടവരില്‍ പലരുടെയു കമന്റ് ഇതായിരുന്നു.
ആഫ്രിക്കന്‍-അമേരിക്കന്‍ വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ മിനസോട്ട പോലീസുകാരനായ ഡെറിക് ചൗ കാല്‍മുട്ട് അമര്‍ത്തിയാ കൊലപ്പെടുത്തിയത്. ഇതിനെതിരെ അമേരിക്കയിലൊട്ടാകെ ശക്തമായ പ്രതിഷേധം തുടരുകയാണ്. പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മിയാമി പോലീസും രംഗത്തെത്തിയിരുന്നു.
* This article was originally published here