121

Powered By Blogger

Friday, 5 June 2020

എസ്ബിഐയുടെ അറ്റാദായം നാലിരട്ടി വര്‍ധിച്ച് 3,581 കോടി രൂപയായി

രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തിൽ നാലരിട്ടി വർധന. മാർച്ചിൽ അവസാനിച്ച പാദത്തിൽ ലാഭം 3,580.81 കോടി രൂപയായി ഉയർന്നു. കഴിഞ്ഞവർഷം ഇതേപാദത്തിൽ 838.40 കോടി രൂപയായിരുന്നു അറ്റാദായം. ഈകാലയളവിലെ നിഷ്ക്രിയ ആസ്തി 6.15ശതമാനമായുംകുറഞ്ഞു. ഡിസംബർ പാദത്തിൽ 6.91ശതമാനമായിരുന്നു ഇത്. പലിശ വരുമാനം 0.81ശതമാനംകുറഞ്ഞ് 22,767 കോടി രൂപയായി. മുൻവർഷം ഇതേകലായളവിൽ 22,954 കോടി രൂപയായിരുന്നു പലിശയിനത്തിൽ വരുമാനമായി ലഭിച്ചത്. പ്രവർത്തനഫലം പുറത്തുവന്നതിനെതുടർന്ന് ബാങ്കിന്റെ ഓഹരിവില ആറുശതമാനം കുതിച്ച് 185 രൂപ നിലവാരത്തിലെത്തി. SBI Profit Jumps Over Four-Fold To Rs 3,581 Crore

from money rss https://bit.ly/2MJsJbn
via IFTTT