121

Powered By Blogger

Monday, 12 January 2015

കൗമാരക്കാരെ വഴിതെറ്റിക്കാന്‍ സാമ്പത്തിക തട്ടിപ്പുസംഘങ്ങള്‍











Story Dated: Monday, January 12, 2015 04:23


തൃശൂര്‍: ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയപ്പോള്‍ ഇതേ സംഘങ്ങള്‍ ഹൈടെക്‌ സാമ്പത്തിക തട്ടിപ്പുകളിലേക്ക്‌ ചുവടുമാറുന്നു. യുവാക്കളെ പ്രലോഭനത്തില്‍ മയക്കി കോടികളാണ്‌ സംഘങ്ങള്‍ കവര്‍ന്നത്‌. ഷെയര്‍ മാര്‍ക്കറ്റ്‌ എന്ന സാമ്പത്തിക സംരംഭത്തിലേക്ക്‌ കൗമാരക്കാരെ ആകര്‍ഷിക്കാന്‍ ഓരോ വിഭാഗങ്ങളെ സജമാക്കുകയാണ്‌ ഗുണ്ടാസംഘങ്ങള്‍ ചെയ്യുന്നത്‌. ഈ ഗുണ്ടാസംഘങ്ങള്‍ക്ക്‌ ബ്ലേഡ്‌ പലിശക്കാരുമായും ബന്ധമുണ്ട്‌. വിവിധ ആവശ്യങ്ങള്‍ക്കായി പലിശക്കാരില്‍നിന്നു പണം വാങ്ങി തിരിച്ചടയ്‌ക്കാനാകാതെ ഒറ്റയ്‌ക്കും കൂട്ടായും ആത്മഹത്യ ചെയ്യുന്നതിന്റെ പശ്‌ചാത്തലത്തില്‍ ഓപ്പറേഷന്‍ കുബേര നടപ്പിലാക്കി അതു ഫലവത്താകാതെ പോയി.


ഇതുസംബന്ധിച്ച്‌ രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ്‌ ഗുണ്ടാസംഘങ്ങളുടെ ഹൈടെക്‌ സാമ്പത്തിക തട്ടിപ്പു പുറത്തുവന്നത്‌. തട്ടിപ്പു ഗുണ്ടാസംഘങ്ങള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പ്ര?ഫഷണല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍നിന്നു തട്ടിപ്പിനിരയാക്കാനുള്ള വിദ്യാര്‍ഥികളെ കണ്ടെത്തുന്നു. ഈ കൗമാരക്കാരെ തെരഞ്ഞെടുത്തു ഗുണ്ടാസംഘങ്ങള്‍ക്കു പരിചയപ്പെടുത്തി കൊടുക്കുന്നതു ഇതേ വിദ്യാര്‍ഥികളുടെ സഹപാഠികളായിരിക്കും.ഇരയുടെ സാമ്പത്തിക സ്രോതസ്‌ അന്വേഷിക്കുകയാണ്‌ രണ്ടാം ഗ്രൂപ്പിന്റെ ദൗത്യം. ഇതില്‍ കുടുംബസ്വത്ത്‌, മാതാപിതാക്കളുടെ വിദ്യാഭ്യാസയോഗ്യത, സമൂഹത്തിലെ അന്തസ്‌ ,തൊഴില്‍, സാമ്പത്തിക ശേഷി എന്നിവ അന്വേഷിച്ച്‌ ഗുണ്ടസംഘങ്ങള്‍ക്കു കൈമാറുന്നു.


തുടര്‍ന്ന്‌ തട്ടിപ്പിനിരയാകുന്ന വിദ്യാര്‍ഥിയെ ആകര്‍ഷിപ്പിക്കാനും വിശ്വസിപ്പിക്കാനുമുള്ള പദ്ധതികള്‍ തയ്യാറാക്കുന്നു. ഇതിനായി പരിചയപ്പെടുത്തികൊടുക്കുന്ന സഹപാഠി മുഖേന ഇരയാകുന്ന കൗമാരപ്രായക്കാരനായ വിദ്യാര്‍ഥിക്ക്‌ ഉന്നത ഹോട്ടലില്‍ സല്‍ക്കാരം, വിനോദയാത്ര എന്നിവ സൗജന്യത്തില്‍ നല്‍കി വിശ്വാസ്യതയും സൗഹൃദവും ഉറപ്പുവരുത്തുന്നു. ഉന്നത ഹോട്ടലുകളില്‍വച്ച്‌ ഷെയര്‍മാര്‍ക്കറ്റ്‌ സംബന്ധിച്ച ക്ലാസുകള്‍ നല്‍കുന്നു. ഉപബോധമനസിന്റെ അനന്തശക്‌തി ഉപയോഗിച്ച്‌ ബിസിനസില്‍ ഏര്‍പ്പെട്ട്‌ അളവറ്റ സമ്പത്തും സമൃദ്ധിയും നേടാന്‍ പ്രേരിപ്പിച്ചുകൊണ്ടുള്ള വിധത്തിലുള്ള ക്ലാസായിരിക്കും ഈ ഇരകള്‍ക്കു നല്‍കുക. രാജ്യാന്തര പ്രശസ്‌തിയുള്ള മൈന്‍ഡ്‌ ട്രെയിനര്‍മാരും ബിസിനസ്‌ തന്ത്രങ്ങളുമുള്ളവരായിരിക്കും ക്ലാസുകളെടുക്കുക.


ഇവരുടെ ക്ലാസ്‌ ലഭിച്ചാല്‍ ഇര അവന്റെ മനസ്‌ താന്‍ കോടീശ്വരനായി എന്ന അവസ്‌ഥയിലെത്തും. അതു പ്രായോഗികതയിലെത്തിക്കുന്ന വിധത്തിലായിരിക്കും പിന്നീട്‌ അവരുടെ പ്രവര്‍ത്തനം. ഇതിനായി ലഭിക്കുന്ന പ്രത്യേക ക്ലാസില്‍ ഉത്‌പ്പന്നങ്ങള്‍ വളരെ വേഗം വിറ്റഴിക്കാനുള്ള രീതികള്‍, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ്‌, മൂലധനവും അവസരവും കണ്ടെത്തല്‍, റിസ്‌ക് ഒഴിവാക്കല്‍, കടക്കെണിയില്‍ നിന്നു രക്ഷപെടല്‍, ചെലവു ചുരുക്കല്‍, മണി മാനേജ്‌മെന്റ്‌, പീക്‌ പൊട്ടന്‍ഷ്യല്‍ പെര്‍ഫോര്‍മന്‍സ്‌, സമ്പത്തും ആത്മീയതയും, ബിസിനസില്‍ മെച്ചപ്പെട്ട വിജയം കരസ്‌ഥമാക്കുന്നതിനുള്ള മനോഘടന സൃഷ്‌ടിക്കല്‍, പാര്‍ട്‌ണര്‍മാരെ കണ്ടെത്തല്‍ തുടങ്ങിയ വിഷയങ്ങളായിരിക്കും. ആയിരകണക്കിന്‌ രൂപ ചെലവഴിച്ചായിരിക്കും ഗുണ്ടാസംഘങ്ങള്‍ ഇരകള്‍ക്ക്‌ ഈ ക്ലാസ്‌ ലഭ്യമാക്കുന്നത്‌.


ആയിരങ്ങള്‍ ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിച്ചാല്‍ ലക്ഷങ്ങളും ലക്ഷങ്ങള്‍ നിക്ഷേപിച്ചാല്‍ കോടികളും ലഭിക്കുമെന്ന അവസ്‌ഥയില്‍ ഇരയെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ഈ ക്ലാസുകള്‍ക്കു കഴിയും. തന്റെ ഉപബോധമനസില്‍ ലക്ഷങ്ങളും കോടികളും സമ്പാദിക്കണമെന്ന ഒരേയൊരു ചിന്ത മാത്രമായിരിക്കും പിന്നീട്‌ ഇരയുടെ ലക്ഷ്യത്തിലുണ്ടാകുക. ആദ്യനിക്ഷേപത്തിനുള്ള തുക കണ്ടെത്താന്‍ ഇരയെ പ്രേരിപ്പിക്കുകയും ഉപദേശിക്കുകയുമാണ്‌ ഗുണ്ടാസംഘത്തിന്റെ അടുത്ത ഘട്ടം.ഇതിനോടകം ഇരയുടെ കുടുംബത്തിന്റെ ബാങ്ക്‌ ബാലന്‍സ്‌, ശമ്പളം,മാസവാടക തുടങ്ങിയ വരുമാനം, വാഹനങ്ങള്‍, വീട്‌ എന്നിവയുടെ കണക്കെടുപ്പ്‌ തട്ടിപ്പുകാര്‍ നടത്തിയിട്ടുണ്ടാകും. ആദ്യഘട്ടത്തില്‍ ഒന്നോ രണ്ടോ ലക്ഷം രൂപ ഷെയറില്‍ നിക്ഷേപിക്കാനായി മാതാപിതാക്കളില്‍നിന്നും ഇര ആവശ്യപ്പെടുന്നു. ഷെയര്‍മാര്‍ക്കറ്റിന്റെ ഗുണദോഷവശങ്ങള്‍ അറിയുന്ന മാതാപിതാക്കള്‍ ഇതിനു തയ്ാറാകാത്ത ഘയട്ടത്തില്‍ സമ്മര്‍ദ്ദവും ഭീഷണിയും ഉപയോഗിച്ച്‌ ഇര തന്റെ മാതാപിതാക്കളെകൊണ്ട്‌ സമ്മതിപ്പിച്ചു ദൂഷ്യവശം മനസിലാക്കാതെ ആദ്യനിക്ഷേപം നടത്തുന്നു.


എതെങ്കിലും സ്വകാര്യ ബാങ്ക്‌ മുഖേന ഈ ആദ്യനിക്ഷേപം നടത്തികഴിഞ്ഞാല്‍ ഇര വലയില്‍ വീണ്‌, പറയുന്നത്‌ അനുസരിക്കുന്നതായി ഗുണ്ടാസംഘങ്ങള്‍ ഉറപ്പിക്കുന്നു. രണ്ടോ മൂന്നോ മാസത്തിനുശേഷം നിക്ഷേപത്തുക ഇരട്ടിയായതായി സംഘങ്ങള്‍ ഇന്റര്‍നെറ്റിലൂടെയും ലാഭം വന്നുചേര്‍ന്നതായി അക്കൗണ്ടിലൂടെയും കാണിച്ചുകൊടുത്ത്‌ ഇരയെ വിശ്വസിപ്പിക്കാന്‍ സംഘങ്ങള്‍ക്ക്‌ ഐ.ടി. വിദഗ്‌ദ്ധന്മാരുമുണ്ടായിരിക്കും. ലാഭത്തില്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെട്ട്‌ വീണ്ടും നിക്ഷേപം നടത്തി രണ്ടോ മൂന്നോ മാസംകൊണ്ട്‌ കൂടുതല്‍ നേടിയെടുക്കാമെന്നു ഉപദേശിക്കുന്നത്‌ ഗുണ്ടാസംഘത്തിന്റെ മറ്റൊരു വിഭാഗമായിരിക്കും. ഗുണ്ടാസംഘങ്ങളുടെ ഇരട്ടിപ്പു തട്ടിപ്പ്‌ വിശ്വസിച്ച്‌ തന്റെ കുടുംബത്തിന്റെ മുഴുവന്‍ വരുമാനവും സ്വത്തുവഹകളും ഇതിനായി ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നു.


ഇരയുടെ കുടുംബാംഗങ്ങളുടെ പേരിലുള്ള വസ്‌തുവഹകള്‍ വിറ്റു പണമാക്കി മാറ്റാന്‍ സഹായിക്കുന്ന സംഘത്തിന്റെ മറ്റൊരു വിഭാഗവും പ്രവര്‍ത്തനത്തിലുണ്ടായിരിക്കും. ഇവരാണ്‌ ഇപ്പോള്‍ ഓപ്പറേഷന്‍ കുബേരയില്‍പെട്ട്‌ ഉഴലുന്നത്‌. ഷെയര്‍മാര്‍ക്കറ്റ്‌ മുഖേന ലഭിച്ച ലാഭത്തുക ബാങ്ക്‌ അക്കൗണ്ടില്‍ കാണിക്കുമെങ്കിലും ഏതൊരു ഘട്ടത്തിലും ആ തുക പിന്‍വലിക്കാനാകാത്ത വിധത്തിലായിരിക്കും അക്കൗണ്ടു പ്രവര്‍ത്തിപ്പിക്കുക. ഇതിനായി പ്രത്യേകം സജമാക്കിയ നെറ്റ്‌ കഫേകളുമുണ്ട്‌. യഥാര്‍ഥ ഷെയര്‍മാര്‍ക്കറ്റുമായി ഇതിനു യാതൊരു ബന്ധവുമുണ്ടായിരിക്കില്ല. ഇരയുടെയും മാതാപിതാക്കളുടെയും മറ്റും മുഴുവന്‍ സമ്പാദ്യവും പണമായി മാറ്റി ഷെയറില്‍ നിക്ഷേപിച്ചുകഴിഞ്ഞാല്‍ പിന്നീട്‌ ഷെയറിന്റെ അക്കൗണ്ടിലും നെറ്റിലും ലാഭം മാത്രമാണ്‌ വരുന്നത്‌.


കോടികളായി ഉയര്‍ന്നുവന്നിരുന്ന തന്റെ നിക്ഷേപവും ലാഭവും വന്‍ തകര്‍ച്ച നേരിട്ട്‌ ആയിരങ്ങളിലെത്തി അവസാനിക്കും. ഇതോടെ ഗുണ്ടാസംഘങ്ങളുടെയും സഹപാഠികളുടെയും ഇരയോടുള്ള സൗഹൃദം അവസാനിക്കുകയും ഇത്‌ ഒറ്റയ്‌ക്കും കൂട്ടത്തോടെയുമുള്ള ആത്മഹത്യയ്‌ക്കു വഴിയൊരുക്കുകയുമായി മാറും. ആത്മഹത്യ ചെയ്യപ്പെട്ട ചില കുടുംബങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്‌ ഞെട്ടിപ്പിക്കുന്ന ഇക്കാര്യങ്ങള്‍ കണ്ടെത്താനായത്‌. ഇതിനെ നിയമപരമായി നേരിടാനാകില്ലെന്നതാണ്‌ പ്രധാന പ്രശ്‌നം.


ഈ തട്ടിപ്പ്‌ അരങ്ങേറുന്നത്‌ യഥാര്‍ഥ ഷെയര്‍മാര്‍ക്കറ്റുമായി യാതൊരു ബന്ധവുമില്ലാതെയാണ്‌. ഗുണ്ടാസംഘങ്ങളുടെ പ്രത്യേകം തയ്യാറാക്കിയ ഓഫീസുകളില്‍ തട്ടിപ്പിനായി ഷെയര്‍ പ്രത്യേക സോഫ്‌റ്റ്വെയര്‍ തയ്യാറാക്കിയിട്ടുണ്ട്‌. ഇതിലൂടെയാണ്‌ കോടികള്‍ തട്ടിയെടുക്കുന്നത്‌. ഈ ഹൈടെക്‌ തട്ടിപ്പില്‍ നിയമനടപടി നേരിടാനാകാതെ കോടികള്‍ തട്ടിയെടുക്കാമെന്നതു പ്രത്യേകതയാണ്‌.


കൗമാരക്കാരുടെ ഇത്തരത്തിലുള്ള വിവിധ പ്രശ്‌നങ്ങളില്‍ കുരുങ്ങി വിദ്യാര്‍ഥികള്‍ വഴിതെറ്റാതിരിക്കന്‍ ഹയര്‍സെക്കന്‍ഡറിയില്‍ അധ്യാപകസേന തന്നെ തയ്യാറായിക്കഴിഞ്ഞു. ഇതിനു വകുപ്പിലെതന്നെ 123 അധ്യാപകരെ ഉന്നതസ്‌ഥാപനങ്ങളിലേക്ക്‌ അയച്ച്‌ കൗമാരകാലത്ത്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മാനസിക ധൈര്യം, ജീവിതനിപുണത എന്നീ വിഷയങ്ങളില്‍ ക്ലാസെടുക്കാനും കൗണ്‍സിലിങ്‌ നടത്താനും പ്രാപ്‌തമാക്കിയിരിക്കയാണ്‌. ബാംഗ്ലൂര്‍ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെന്റല്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ ന്യൂറോ സയന്‍സസ്‌, തമിഴ്‌നാട്‌ ശ്രീ പെരുമ്പത്തൂരിലെ രാജീവ്‌ ഗാന്ധി നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ യൂത്ത്‌ ഡവലപ്‌മെന്റ്‌ എന്നിവിടങ്ങളിലും തിരുവനന്തപുരത്ത്‌ ഡോ. എം.സി.കെ. നായരുടെ നേതൃത്വത്തിലുള്ള ചൈല്‍ഡ്‌ ഡവലപ്‌മെന്റ്‌ സെന്ററിലും അയച്ചാണ്‌ അധ്യാപകര്‍ക്ക്‌ പരിശീലനം നല്‍കിയത്‌.


അധ്യാപകര്‍ക്കുള്ള പരിശീലനത്തില്‍ കൗമാരക്കാരിലും വിദ്യാര്‍ഥികളിലും പെട്ടെന്നു സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ളവരെ തിരിച്ചറിയാനും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ബോധവത്‌ക്കരിക്കാനും പോലീസ്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണറിയുന്നത്‌. അധ്യാപകരുടെ പരിശീലനത്തിനും വിദ്യാര്‍ഥികള്‍ക്ക്‌ ക്ലാസ്‌ നല്‍കുന്നതിനുമായി 1.40 കോടി രൂപയാണ്‌ ഹയര്‍സെക്കന്‍ഡറി വകുപ്പ്‌ നീക്കിവച്ചിട്ടുള്ളത്‌. സംസ്‌ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1200 സൗഹൃദക്ലബുകള്‍ മുഖേനയാണ്‌ കൗമാരക്കാര്‍ക്ക്‌ ക്ലാസും കൗണ്‍സിലിങ്ങും നടത്തുന്നത്‌.


ജോയ്‌ എം മണ്ണൂര്‍










from kerala news edited

via IFTTT

ചരമം - റോസക്കുട്ടി വര്‍ക്കി (ഫ്ലോറിഡ)








ചരമം - റോസക്കുട്ടി വര്‍ക്കി (ഫ്ലോറിഡ)


Posted on: 12 Jan 2015







ഫ്ലോറിഡ: പരേതനായ വര്‍ക്കി തേക്കും കാട്ടിലിന്റെ ഭാര്യ റോസക്കുട്ടി വര്‍ക്കി(90) ഫ്ലോറിഡയിലെ കോറല്‍ സ്പ്രിംഗില്‍ വെച്ച് അന്തരിച്ചു. മൂവാറ്റുപുഴ കാരക്കുന്നം കാവുംപുറത്ത് കുടുംബാംഗമാണ്. സംസ്‌കാരത്തോടനുബന്ധിച്ചുള്ള വെയ്ക്ക് സര്‍വീസ് ജനവരി 13 ന് വൈകീട്ട് 6 മണിക്ക് കോറല്‍ സ്പ്രിംഗ്‌സിലുള്ള ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ചില്‍ (201ചീൃവേ ഡിശ്‌ലൃശെ്യേ ഉൃശ്‌ല 33071) വെച്ച് നടക്കുന്നതാണ്. സംസ്‌കാരശുശ്രൂഷ 14 ന് രാവിലെ 10 മണിക്ക് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് കോറല്‍സ്പ്രിംഗ്‌സില്‍ ആരംഭിച്ച് ഔവര്‍ ലേഡി ഓഫ് ക്വീന്‍ ഓഫ് ഹെവന്‍ (1500 ടീൗവേ ടമേലേ ഞീമ െ7 ചീൃവേ ഘമൗറലൃറമഹല എഹീൃശറമ 33068) കാത്തലിക് കമ്മ്യൂണിറ്റിയില്‍ നടത്തുന്നതാണ്.

മക്കള്‍ ഏലിക്കുട്ടി, ബേബി, റോസമ്മ, ജോസ് മേഴ്‌സി റാണി, മാണിച്ചന്‍, സോണി. മരുമക്കള്‍ പരേതനായ ദേവസ്യ പാറങ്കമാലില്‍, ലീലാമ്മ പുന്നത്താനത്ത്, ജോണ്‍ തമ്പിയത്ത്, ത്രേസ്യാമ്മ ചേന്ദംകുളത്ത്, ചാക്കോച്ചന്‍ ഇടത്തും പുറത്ത്, ഫ്രാന്‍സിസ് ഇലഞ്ഞിക്കല്‍, ഡെയ്‌സി വെട്ടിയാം കണ്ടത്തില്‍, ആഷ ബാതനപ്പുറക്കുന്നേല്‍.





വാര്‍ത്ത അയച്ചത് : എബി ആനന്ദ്












from kerala news edited

via IFTTT

ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിട്ട്; അജയ് മാക്കന് കോണ്‍ഗ്രസിന്റെ പ്രചരണ ചുമതല









Story Dated: Monday, January 12, 2015 12:47



ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് വൈകിട്ട് 4.30 ഓടെ പ്രഖ്യാപിക്കും. ഒരുഘട്ടമായി ഫെബ്രുവരി പകുതിയോടെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. കഴിഞ്ഞ നവംബറിലാണ് ഡല്‍ഹി നിയമസഭ പിരിച്ചുവിട്ടത്.


2013 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭുരിപക്ഷം ലഭിച്ചിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് ജന്‍ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാതെ വന്നതോടെ 49 ദിവസം നീണ്ട ഭരണത്തിന് അവസാനം കുറിക്കേണ്ടിവന്നു. തുടര്‍ന്ന് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.


അതേസമയം, ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പ്രചരണ ചുമതല അജയ് മാക്കന് നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചു.










from kerala news edited

via IFTTT

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ്: നാലു പ്രതികള്‍ കീഴടങ്ങി









Story Dated: Monday, January 12, 2015 12:30



mangalam malayalam online newspaper

തൃശൂര്‍: ആലപ്പുഴ മുഹമ്മയിലെ പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ നാലു പ്രതികള്‍ കീഴടങ്ങി. മുന്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി പി.സാബു, പ്രമോദ്, ദീപു, രാജേഷ് എന്നിവരാണ് തൃശൂര്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി എസ്.പി ആര്‍.കെ ജയരാജിനു മുമ്പാകെ കീഴടങ്ങിയത്. രണ്ടു മുതല്‍ അഞ്ചുവരെയുള്ള പ്രതികളാണിവര്‍. ഒന്നാം പ്രതി ലതീഷ് നേരത്തെ കീഴടങ്ങിയിരുന്നു.


നാലു പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. പിന്നീട് ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നിഷേധിച്ചതോടെയാണ് അന്വേഷണ സംഘത്തിനു മുമ്പാകെ ഇവര്‍ കീഴടങ്ങിയത്.


അതേസമയം, കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും വിഭാഗീയതയുടെ പേരില്‍ തങ്ങളെ കുടുക്കുകയായിരുന്നുവെന്നും രണ്ടാം പ്രതി സാബു പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സാബു വ്യക്തമാക്കി.










from kerala news edited

via IFTTT

പ്രിയങ്കയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കണമെന്ന് യു.പി യൂത്ത് കോണ്‍ഗ്രസ്









Story Dated: Monday, January 12, 2015 12:12



mangalam malayalam online newspaper

അലഹബാദ്, ഉത്തര്‍പ്രദേശ്: പ്രിയങ്ക റോബര്‍ട്ട് വധ്രയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യം. ഉത്തര്‍പ്രദേശ് ഘടകമാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. അലഹബാദിലെ സുബാഷ് ചൗകിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ ബാനര്‍ ഉയര്‍ന്നത്. എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിനെ തത്സഥാനത്തുനിന്ന് മാറ്റണമെന്നും ബാനറില്‍ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച ജന്മദിനം ആഘോഷിക്കുന്ന പ്രിയങ്കയ്ക്ക് പിറന്നാള്‍ സമ്മാനമായി പ്രസിഡന്റ് സ്ഥാനം നല്‍കി പാര്‍ട്ടിയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കണം. ദിഗ്‌വിജയ് സിംഗിനെ ഒഴിവാക്കുക. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം അംഗീകരിക്കണമെന്നും ബാനറില്‍ പറയുന്നു.


സോണിയ ഗാന്ധിയുടെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ബാനര്‍. എന്നാല്‍ ഇതില്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് പരാമര്‍ശം പോലുമില്ല. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഹസീബ് അഹമ്മദ്, ശിര്‍ഷ ചന്ദ്ര ദുബേ എന്നിവരുടെ ചിത്രവും ബാനറിലുണ്ട്. 'പ്രിയങ്ക ഗാന്ധിയുടെ യൂത്ത് ബ്രിഗേഡ്' എന്ന പേരില്‍ രൂപീകരിച്ച സംഘടനയുടെ മുന്‍ സെക്രട്ടറിമാരാണ് ഇരുവരും.


ദിഗ്‌വിജയ് സിംഗിനെ മാത്രമല്ല ശ്രീ പ്രകാശ് ജയ്‌സ്വാള്‍, ബേനി പ്രസാദ് വര്‍മ്മ എന്നിവരുടെ നിലപാടിനോടും തങ്ങള്‍ എതിരാണെന്നും അവര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അടിസ്ഥാന രഹിത പ്രസ്താവനകള്‍ നടത്തുകയുമാണെന്ന് ഹസീബ് അഹമ്മദ് ആരോപിച്ചു. പ്രിയങ്കയെ പാര്‍ട്ടി അധ്യക്ഷയാക്കണമെന്ന് കാണിച്ച് ഇതിനകം തന്നെ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഹസീബ് അഹമ്മദ് പറഞ്ഞു. പ്രിയങ്കയെ അനുകൂലിച്ച് ഇവര്‍ മുന്‍പും പോസ്റ്റുകളുമായി രംഗത്തെത്തിയിരുന്നു.










from kerala news edited

via IFTTT

Sunday, 11 January 2015

കെ.എച്ച്.എന്‍.എ. കണ്‍വെന്‍ഷന്‍ എക്‌സിക്യൂട്ടീവ് വൈ.പ്രസിഡന്റ്‌








കെ.എച്ച്.എന്‍.എ. കണ്‍വെന്‍ഷന്‍ എക്‌സിക്യൂട്ടീവ് വൈ.പ്രസിഡന്റ്‌


Posted on: 12 Jan 2015





ഡാലസ്: 2015 ജൂലായ് 2 മുതല്‍ 5 വരെ ഡാലസില്‍ Dew Hyatt Regency യില്‍ വെച്ച് നടക്കുന്ന കേരളം ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 8-ാമത് കണ്‍വെന്‍ഷന്റെ നടത്തിപ്പിലേക്ക് പ്രസന്നന്‍ പിള്ളയെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി നാഷണല്‍ കമ്മിറ്റി നാമനിര്‍ദേശം ചെയ്തു. അമേരിക്കയില്‍ ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ പ്രസന്നന്‍ പിള്ള വിവിധ സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു.




വാര്‍ത്ത അയച്ചത് : ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍












from kerala news edited

via IFTTT

അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ്‌








അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ്‌


Posted on: 12 Jan 2015







ഡാലസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് 2015 നായുള്ള ഡാലസ് മേഖലയിലെ കിക്ക് ഓഫ് ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ വെച്ച് നടത്തപ്പെട്ടു. പെന്‍സില്‍വാനിയ ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ വെച്ച് ജൂലായ് 15 മുതല്‍ 18 വരെ നടത്തപ്പെടുന്ന ഈ കുടുംബമേളക്ക് ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിവരുന്നത്.






വിശുദ്ധ കുര്‍ബാനക്കുശേഷം ഇടവക മെത്രീപ്പൊലീത്താ അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ ഭദ്രാസനസെക്രട്ടറി മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്‌കോപ്പ കൗണ്‍സില്‍ അംഗങ്ങളായ ഫാ.പോള്‍ തോട്ടക്കാട്ട്, അലക്‌സ് ജോര്‍ജ്, സാജു സ്‌കറിയ എന്നിവര്‍ക്കു പുറമെ ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ.വി.എം. തോമസ്, ഫാ.ഏലിയാസ് എരമത്ത്, ഫാ.പോള്‍ വര്‍ഗീസ്, ഫാ.ബിനു തോമസ്, ഫാ.ഡോ.രഞ്ജന്‍ മാത്യു, ഡോ.അനീഷ് സ്‌കറിയ, ഡോ.ഷെറിന്‍ മത്തായി, ഡോ.എബിന്‍ പുരവത്ത് മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ പങ്കെടുത്തു.






സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ നിന്നും കമാണ്ടര്‍ വര്‍ഗീസ് ചാമത്തില്‍ ആന്റ് ഫാമിലി, അല്ക്‌സ് ജോര്‍ജ് ആന്റ് ഫാമിലി, പീറ്റര്‍ സി വര്‍ഗീസ് ആന്റ് ഫാമിലി എന്നിവര്‍ സ്‌പോണ്‍സര്‍മാരായും കൂടാതെ ഇരുപതോളം കുടുംബങ്ങളും തദവസരത്തില്‍ രജിസ്‌ട്രേഷന്‍ ഫോമുകള്‍ അഭിവന്ദ്യ തിരുമേനിക്ക് കൈമാറുകയുണ്ടായി.






വരും ദിവസങ്ങളില്‍ പരമാവധി അംഗങ്ങള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കുടുംബമേളയുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് വികാരി ജോണ്‍ വര്‍ഗീസ് കോര്‍ പ്പെിസ്‌കോപ്പാ ഇടവകാംഗങ്ങളെ ഓര്‍മ്മിപ്പിക്കുകയുണ്ടായി. മാമന്‍ പി ജോണ്‍ സ്വാഗതവും അല്ക്‌സ് ജോര്‍ജ് നന്ദിയും രേഖപ്പെടുത്തി.




വാര്‍ത്ത അയച്ചത് : ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍












from kerala news edited

via IFTTT

സീറോ മലബാര്‍ കത്തീഡ്രലില്‍ ക്രിസ്മസ് ആഘോഷിച്ചു








സീറോ മലബാര്‍ കത്തീഡ്രലില്‍ ക്രിസ്മസ് ആഘോഷിച്ചു


Posted on: 12 Jan 2015









ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ പിറവിത്തിരുന്നാള്‍ ആഘോഷിച്ചു. ഡിസംബര്‍ 24-ന് വൈകിട്ട് കരോള്‍ ഗാനാലാപനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. തിരുകര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും ഡോ. ടോം പന്നലക്കുന്നേലും സഹകാര്‍മികരായി. ഇടവകയിലെ ഏവര്‍ക്കും പിറവിത്തിരുന്നാളിന്റെ അനുഗ്രഹവും സ്‌നേഹവും എന്നും നിലനിര്‍ത്താനാവട്ടെ എന്ന് ബിഷപ്പ് ആശംസിച്ചു.








കുടുംബ വര്‍ഷാചരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും കുര്‍ബാന മധ്യേ നടന്നു. കുടുംബങ്ങളെക്കുറിച്ചുള്ള ദൈവീക പദ്ധതി മനസിലാക്കി ജീവിക്കുവാന്‍ പിതാവ് ഏവരേയും ഉദ്‌ബോധിപ്പിച്ചു. കുട്ടികള്‍ക്കായി തത്സമയം ഇംഗ്ലീഷിലും തിരുകര്‍മ്മങ്ങള്‍ ഉണ്ടായിരുന്നു.






സി.വൈ.എം ദേവാലയത്തില്‍ സജ്ജീകരിച്ച വളരെ മനോഹരമായ പുല്‍ക്കൂട് ഏവരുടേയും പ്രശംസ പടിച്ചുപറ്റി. തിരുകര്‍മ്മങ്ങള്‍ക്കുശേഷം പാരീഷ് ഹാളില്‍ ആഘോഷപരിപാടികള്‍ നടന്നു. കരോള്‍ ഗാനങ്ങള്‍, സമ്മാനദാനം എന്നിവയ്‌ക്കൊപ്പം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.









കരോള്‍ കോര്‍ഡിനേറ്റര്‍മാരായ പോള്‍ പുളിക്കന്‍, ജോയ് ജേക്കബ് എന്നിവര്‍ കരോള്‍ പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും കരോള്‍വഴി 1000 ഡോളര്‍ ലഭിച്ചുവെന്ന് അറിയിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച വാര്‍ഡിനുള്ള ട്രോഫി സെന്റ് തോമസ് വാര്‍ഡ് (നോര്‍ത്ത് വെസ്റ്റ്) കരസ്ഥമാക്കി.








പുല്‍ക്കൂട് മത്സരത്തില്‍ ഒന്നാംസ്ഥാനം സോയല്‍ & റോസ്‌ലിന്‍ ചാരത്ത്, രണ്ടാം സ്ഥാനം ജെയിംസ് & ബിജിമോള്‍ മുട്ടത്തില്‍, മൂന്നാം സ്ഥാനം ഫിലിപ്പ് & ഷേര്‍ലി അഴികണ്ണിക്കല്‍ എന്നിവര്‍ക്ക് ലഭിച്ചു. സമ്മാനങ്ങള്‍ അങ്ങാടിയത്ത് പിതാവ് നല്‍കി. ക്രിസ്തുമസ് പരിപാടികള്‍ ഇത്രയധികം ഭക്തിനിര്‍ഭരമാക്കുവാന്‍ സഹകരിച്ച ഏവര്‍ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും, ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും നന്ദി പറഞ്ഞു.




വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

സൗത്ത് ഫ്ലോറിഡയില്‍ മാര്‍ത്തോമാ സഭയുടെ എക്യൂമെനിക്കല്‍ സമ്മേളനം








സൗത്ത് ഫ്ലോറിഡയില്‍ മാര്‍ത്തോമാ സഭയുടെ എക്യൂമെനിക്കല്‍ സമ്മേളനം


Posted on: 12 Jan 2015



ഫോര്‍ട്ട് ലോഡര്‍ഡെയില്‍: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് ഫ്ലോറിഡയിലെ വിവിധ സഭകളെ ഉള്‍പ്പെടുത്തി എക്യൂമെനിക്കല്‍ കൂട്ടായ്മ ജനവരി 24-ന് രാവിലെ 11 ന് ടമറാക് കമ്യൂണിറ്റി സെന്ററില്‍ (Tamarac Community Centre) നടത്തും.

ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, ഷിക്കാഗോ, ടൊറന്റോ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള ഐക്യകൂട്ടായ്മകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് സൗത്ത് ഈസ്റ്റ് റീജിയന്‍ ബിഷപ്പ് ലിയോപ്ലോഡ് ഫ്രഡേ, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യാ റിട്ടയേര്‍ഡ് ബിഷപ്പ് ഡോ. ജോര്‍ജ് നൈനാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് യോഗത്തില്‍ അധ്യക്ഷത വഹിക്കും.









ഫ്ലോറിഡയിലുള്ള മാര്‍ത്തോമാ, ഓര്‍ത്തഡോക്‌സ്, കാത്തലിക്, യാക്കൊബൈറ്റ്. ക്‌നാനായ, സി.എസ്.ഐ, മലങ്കര ഇടവകകളിലെ വികാരിമാരും സഭാ ജനങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. സൗത്ത് ഫ്ലോഡയിലുള്ള വിവിധ സഭാ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ സുദൃഡമാക്കി ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഈ എക്യൂമെനിക്കല്‍ കൂട്ടായ്മ ഉതകുമെന്ന് മാര്‍ത്തോമാ സഭയുടെ മുന്‍ഡയോസിഷന്‍ കൗണ്‍സില്‍ അംഗവും എക്യൂമെനിക്കല്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ ജോര്‍ജി വര്‍ഗീസ് വ്യക്തമാക്കി. ഈ പരിപാടിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സൗത്ത് ഫ്ലോറിഡ മാര്‍ത്തോമാ ചര്‍ച്ച് വികാരി ജോണ്‍ മാത്യു (954 577 196), എക്യൂമെനിക്കല്‍ കമ്മിറ്റി അംഗങ്ങളായ അലക്‌സ് നൈനാന്‍ (954 328 4851), വര്‍ഗീസ് ജേക്കബ് (954 205 7124), മിസ്സ് ഹെന്‍സി വര്‍ഗീസ് (954 600 5595), അജി ഏബ്രഹാം (786 970 9620), മിസ്സിസ് കുസുമം ടൈറ്റസ് (253 797 0252), ഡോ. മാമ്മന്‍ ജേക്കബ് (954 249 6129), കണ്‍വീനര്‍ ജോര്‍ജി വര്‍ഗീസ് (954 240 7010) എന്നിവരുമായി ബന്ധപ്പെടുക.




വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT