121

Powered By Blogger

Tuesday, 13 January 2015

കഥാപ്രസംഗമത്സരം








കഥാപ്രസംഗമത്സരം


Posted on: 14 Jan 2015



ഷാര്‍ജ: മാസ് ഷാര്‍ജ കലാ-സാഹിത്യ വിഭാഗം അനശ്വര കാഥികന്‍ വി.സാംബശിവന്റെ അനുസ്മരണാര്‍ത്ഥം കഥാപ്രസംഗമത്സരം നടത്തുന്നു. കഥ പറയുമ്പോള്‍ എന്ന ഈ മത്സരം ജനവരി 16 ന് വൈകീട്ട് 6 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് നടത്തുന്നത്. ചടങ്ങില്‍ പ്രവാസി ഭാരത് സമ്മാന ജേതാവ് അഷ്‌റഫ് താമരശ്ശേരിക്ക് മാസ് ഷാര്‍ജ സ്വീകരണം നല്‍കും. പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും.



കൂടുതല്‍ വിവരങ്ങള്‍ക്ക്: 0505515366




വാര്‍ത്ത അയച്ചത് : എ വാഹിദ് നാട്ടിക പുതിയവീട്ടില്‍












from kerala news edited

via IFTTT

ഫൊക്കാന കേരള കണ്‍വെന്‍ഷന്‍








ഫൊക്കാന കേരള കണ്‍വെന്‍ഷന്‍


Posted on: 14 Jan 2015



ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാന ജനവരി 24 ന് കോട്ടയത്ത് സംഘടിപ്പിക്കുന്ന കേരളാ കണ്‍വെന്‍ഷനെ നയിക്കുന്ന ജോണ്‍ പി ജോണ്‍, വിനോദ് കെയാര്‍കെ, ജോയി ഇട്ടന്‍ ടീമിന് 'പമ്പ' ആശംസകള്‍ നേര്‍ന്നു.

2016 ല്‍ ടൊറാന്റോയില്‍ സംഘടിപ്പിക്കുന്ന വിപുലമായ കണ്‍വെന്‍ഷന് മുന്നോടിയായി കോട്ടയത്ത് നടക്കുന്ന ഏകദിന കണ്‍വെന്‍ഷനില്‍ കലാസാംസ്‌കാരിക പരിപാടികളോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായിരിക്കും പ്രാധാന്യം കൊടുക്കുക എന്ന് പ്രസിഡന്റ് ജോണ്‍ പി ജോണ്‍ പറഞ്ഞു.


പമ്പ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി അലക്‌സ് തോമസ്, ജോര്‍ജ് നടവയല്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് പ്രസി.ജോര്‍ജ് ഓലിക്കല്‍ അറിയിച്ചു. തമ്പി ചാക്കോ ബോബി ജേക്കബ്, സുധകര്‍ത്ത എന്നിവരോടൊപ്പം പമ്പയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഫൊക്കാനയുടെ കേരളാ കണ്‍വെന്‍ഷന് ആശംസകള്‍ നേര്‍ന്നു.





വാര്‍ത്ത അയച്ചത് : ജോര്‍ജ് ഓലിക്കല്‍












from kerala news edited

via IFTTT

ചരമം - പി.ആര്‍. മഹമൂദ് (ഖത്തര്‍)








ചരമം - പി.ആര്‍. മഹമൂദ് (ഖത്തര്‍)


Posted on: 14 Jan 2015





ഖത്തര്‍: വടകര താഴെ അങ്ങാടി അയ്ശാസ് വീട്ടില്‍ പി.ആര്‍. മഹമൂദ് (68) ഖത്തറില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹമദ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ ആയിശ, മക്കള്‍ ഖത്തറില്‍ ഹമദ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന നൈഫ് മുക്കോലക്കല്‍, ദുബായില്‍ ജോലിചെയ്യുന്ന ഫൈസല്‍ മുക്കോലക്കല്‍, നസീമ (ഖത്തര്‍) അഫ്‌സത്ത്, ത്വയിബ. മൃതദേഹം അസര്‍ നമസ്‌കാരത്തിന് ശേഷം അബൂഹമൂറിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കി.

കൂടുതല്‍ വിവരങ്ങള്‍ക്ക്:


നൈഫ് - 66195805





അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

യമുന മലിനപ്പെടുത്തിയാല്‍ 50,000 രൂപ വരെ പിഴ









Story Dated: Wednesday, January 14, 2015 10:52



ന്യുഡല്‍ഹി: മതാചാരത്തിന്റെ പേരിലായാലും യമനു നദി മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. നദി മലിനമാക്കുന്നവരില്‍ നിന്ന് 5,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. നദിയില്‍ പൂജാദ്രവ്യങ്ങളും മറ്റും ഒഴുക്കുന്നതിനും വിലക്കുണ്ട്. പൂജാ വസ്തുക്കള്‍ നദിയില്‍ ഒഴുക്കിയാല്‍ 5,000 രൂപയാണ് പിഴ. പൊളിച്ചുനീക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മറ്റ് നദിയില്‍ തള്ളുന്നവര്‍ക്ക് 50,000 രൂപയാണ് പിഴ ചുമത്തുക. നിര്‍മ്മല്‍ യമുന പുനരുജ്ജീവന പദ്ധതി 2017 ന്റെ ഭാഗമായി കൊണ്ടുവരുന്ന 27 ഇന പദ്ധതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.


യമുന ശുചീകരണത്തിന് സര്‍ക്കാര്‍ കോടികള്‍ അനുവദിക്കുന്നുണ്ടെങ്കിലും മലിനീകരണം തുടരുന്നതിനാല്‍ ഈ തുക പാഴാകുകയാണെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഇന്നലെ നടത്തിയ ഉത്തരവില്‍ പറഞ്ഞിരുന്നു. യമുന മലിനീകരണത്തിനെതിലെ യമുന ജിലെ അഭിയാന്‍ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ട്രിബ്യുണലിന്റെ നിരീക്ഷണം. വിധി നടപ്പാക്കുന്നതിന് ഒരു പ്രിന്‍സിപ്പല്‍ കമ്മിറ്റിയെയും കോടതി ചുമതലപ്പെടുത്തി. കേന്ദ്ര പരിസ്ഥിതി -വനം മന്ത്രാലയ സ്‌പെഷ്യല്‍ സെക്രട്ടറി, ജലവിഭവ ജോയിന്റ സെക്രട്ടറി, ഡല്‍ഹി ചീഫ് സെക്രട്ടറി, ഡിഡിഎ വൈസ് ചെയര്‍മാന്‍, ഹരിയാന, യു.പി, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരും കോര്‍പറേഷന്‍ കമ്മിഷണര്‍മാരും ഉള്‍പ്പെടുന്നതാണ് പ്രിന്‍സിപ്പല്‍ കമ്മിറ്റി. നേരത്തെ മൂന്നംഗ വിദഗ്ധ സമിതിയും കോടതി രൂപീകരിച്ചിരുന്നു. ഇവരും പ്രിന്‍സിപ്പല്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.










from kerala news edited

via IFTTT

മാവോയിസ്റ്റ് മുദ്രാവാക്യം നീതിയുള്ളത്; ആശയപരമായി നേരിടണം: പി.സി ജോര്‍ജ്









Story Dated: Wednesday, January 14, 2015 10:25



mangalam malayalam online newspaper

തൃശൂര്‍: മാവോയിസ്റ്റു വേട്ടയ്‌ക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. മാവോയിസ്റ്റുകളുടെ ആവശ്യങ്ങളെ എതിര്‍ക്കാനാവില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. അവരുടെ മുദ്രാവാക്യങ്ങള്‍ നീതിയുള്ളതാണ്. പാവപ്പെട്ട ആദിവാസികളെ സംരക്ഷിക്കണം, ബ്ലേഡ് മാഫിയയെ നേരിടണം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അവര്‍ ഉയര്‍ത്തുന്നത്. അതില്‍ എന്താണ് എതിര്‍ക്കാനുള്ളത്. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളെ ആശയപരമായാണ് നേരിടേണ്ടത്. അവര്‍ പത്ത് തോക്ക് എടുത്തു എന്നുകരുതി കോടികള്‍ മുടക്കി ആയുധങ്ങള്‍ വാങ്ങേണ്ട കാര്യമില്ല. മാവോയിസ്റ്റുകളെ നേരിടേണ്ടത് തോക്കിന്‍കുഴലിലൂടെയല്ലെന്നും ജോര്‍ജ് തൃശൂരില്‍ പ്രതികരിച്ചു.


ആദിവാസി സമൂഹത്തിന് നീതി നടപ്പാക്കിയാല്‍ അവിടെ മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുണ്ടാകില്ല. അതിന് ഉദ്യോഗസ്ഥര്‍ തയ്യാറാകണം. ആദിവാസികള്‍ക്ക് മാറ്റിവച്ച പണം അവര്‍ക്ക് ലഭ്യമാക്കണം. സര്‍ക്കാരുകള്‍ മാറിമാറി ഭരിച്ചിട്ടും അവര്‍ക്ക് നീതി ലഭിച്ചിട്ടില്ല. ജനം മടുത്തു. എന്തുകൊണ്ടാണ് അവര്‍ വനംവകുപ്പ് ഓഫീസ് കത്തിച്ചത്. പാവപ്പെട്ട കര്‍ഷകരുടെ മേല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന അതിക്രമം അവസാനിപ്പിക്കണം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൊണ്ടുവന്ന ഓപറേഷന്‍ കുബേര അമ്പത് ശതമാനം വിജയമായിരുന്നു. മിക്ക ജില്ലകളിലും ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ബ്ലേഡ് മാഫിയ ശക്തമായി വരികയാണ്. വയനാട്ടില്‍ ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ ഊര്‍ജിതരാണ്. അതിനാല്‍ അവിടെ ബ്ലേഡ് മാഫിയ ഇല്ല. അതിനു കാരണം മാവോയിസ്റ്റ് ഭീഷണിയാണെന്നും ജോര്‍ജ് ഒരു ചാനലിനോട് പ്രതികരിച്ചു.


വയനാട്ടില്‍ മാവോയിസ്റ്റും പോലീസുമായി ഒരു വെടിവയ്പും നടന്നിട്ടില്ല. പണ്ട് വര്‍ഗീസിനെ വെടിവച്ചുകൊന്നതുപോലെ ഏതെങ്കിലും നിരപരാധിയെ വെടിവച്ചു കൊന്നിട്ട് മാവോയിസ്റ്റാണെന്ന് വരുത്തിതീര്‍ക്കാനാണ് പോലീസ് ശ്രമം. മാവോയിസ്റ്റ് വേട്ട വേണ്ടെന്ന് താന്‍ പറയുന്നില്ല. പക്ഷേ വെടിവയ്പ് അവസാനിപ്പിക്കണം. അതിന്റെ പേരില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടന്നത് അവസാനിപ്പിക്കണം. ഇന്ന് രാജ്യത്തെ നൂറിലേറെ ഗ്രാമങ്ങളില്‍ മാവോയിസ്റ്റ് നിയന്ത്രണത്തിലാണ് ഭരണം. എന്തുകൊണ്ടാണ് ജനങ്ങള്‍ മാവോയിസ്റ്റുകളെ ആശ്രയിക്കുന്നതെന്ന് സമൂഹം പരിശോധിക്കണമെന്നും ജോര്‍ജ് പറഞ്ഞു.










from kerala news edited

via IFTTT

യു.എസില്‍ കാറപകടം: ഇന്ത്യന്‍ വംശജന് തടവുശിക്ഷ









Story Dated: Wednesday, January 14, 2015 10:15



ന്യുയോര്‍ക്ക്: യു.എസിലുണ്ടായ കാറപകടത്തില്‍ ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ യുവാവിന് നാലു വര്‍ഷം തടവുശിക്ഷ. വിശ്വാനന്ദന്‍ സുബ്ര്യന്‍ (24)ആണ് ശിക്ഷിക്കപ്പെട്ടത്. 2013ലാണ് വിശ്വാനന്ദന്‍ ഓടിച്ച കാര്‍ അപകടത്തില്‍പെട്ട് ഇന്ത്യന്‍ വംശജയായ രാജ് ചോചന്‍ (59) കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ നവംബറില്‍ വിശ്വാനന്ദന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. അപകടം നടക്കുമ്പോള്‍ വിശ്വാനന്ദന്‍ മദ്യലഹരിയിലായിരുന്നുവെന്നും അമിത വേഗതയിലായിരുന്നു കാറോടിച്ചതെന്നും പോലീസ് വ്യക്തമാക്കി.










from kerala news edited

via IFTTT

വാഴനാരില്‍ വിസ്‌മയം തീര്‍ത്ത്‌ നാഷണല്‍ റിസര്‍ച്ച്‌ സെന്റര്‍











Story Dated: Wednesday, January 14, 2015 05:17


മാനന്തവാടി: വയലേലകളുടെ നാട്ടില്‍ വാഴകൃഷി വ്യാപകമെങ്കിലും വാഴച്ചെടിയുടെ മഹത്വവും, ഗുണങ്ങളും ഏറെ മനസ്സിലാക്കിയിട്ടില്ലാത്ത കര്‍ഷകര്‍ക്ക്‌ തിരിച്ചറിവിന്റെ പാഠങ്ങള്‍ പകര്‍ന്ന്‌ നാഷണല്‍ റിസര്‍ച്ച്‌ സെന്റര്‍ ഫോര്‍ ബനാന ഒരുക്കിയ സ്‌റ്റാള്‍ സന്ദര്‍ശകര്‍ക്ക്‌ പ്രിയങ്കരമാകുന്നു. കാഴ്‌ചയില്‍ ആരെയും ആകര്‍ഷിക്കുന്ന വിധത്തില്‍ വാഴയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ച്‌ ഉണ്ടാക്കിയ ഇരുപതോളം ഉല്‍പന്നങ്ങളാണ്‌ പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്‌. ഐ.സി.എ.ആറിന്റെ കീഴില്‍ തമിഴ്‌നാട്ടിലെ വിവിധ കമ്പനികള്‍ക്ക്‌ മികച്ച പരിശീലനം നല്‍കി അവരില്‍ നിന്ന്‌ ശേഖരിച്ച ഉല്‍പ്പന്നങ്ങളാണ്‌ ശാലയിലുള്ളത.്‌


കട്ടിയുളളതും ഇല്ലാത്തതുമായ വാഴനാരുകള്‍കൊണ്ട്‌ തയ്യാറാക്കിയിട്ടുളള സാരി, ഷര്‍ട്ട്‌, ബാഗുകള്‍, ടേബിള്‍ മാറ്റ്‌, ഫയല്‍ കവര്‍, പെന്‍ സ്‌റ്റാന്‍ഡ്‌, തുടങ്ങിയ കരകൗശല വസ്‌തുകളും, ബേബിഫുഡ്‌, വാഴക്കായപ്പൊടി ഉല്‍പ്പന്നങ്ങള്‍ ഹെല്‍ത്ത്‌ ഡ്രിംഗ്‌സ്, സോസ്‌, ജാം, ഇളയ കായ, വാഴപ്പൂ, വാഴക്കാമ്പ്‌, തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കിയ അച്ചാറുകള്‍, എന്നിവയും മേളാശാലയിലുണ്ട്‌. വാഴപ്പഴം ഉണക്കി തയ്യാറാക്കിയ ഫിഗ്ഗ്‌ ഡ്രൈഫ്രൂട്ട്‌സ് വിഭാഗത്തിലെ രുചികരമായ വിഭവമാണ്‌. വിപണനസാധ്യതകള്‍ ഏറെയുണ്ടെങ്കിലും ഐ.സി.എ.ആറിന്റെ പ്രത്യേക പരിശീലനം നല്‍കി വാഴച്ചെടിയുടെ അനന്തസാധ്യതകള്‍ മേളാഗ്രാമത്തിലെത്തുന്നവര്‍ക്ക്‌ പകര്‍ന്നു നല്‍കുകയാണ്‌ കാര്‍ഷികമേളയിലെ പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്‌.










from kerala news edited

via IFTTT

അമലിന്‌ മുഖ്യമന്ത്രിയുടെ സാന്ത്വനം: സ്‌കൂളില്‍ പോകാന്‍ സ്‌കൂട്ടര്‍ ലഭിക്കും











Story Dated: Wednesday, January 14, 2015 05:17


കല്‍പ്പറ്റ: എടത്തന ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയായ അമലിന്‌ക്ല ാസ്സില്‍ പോകാന്‍ മുഖ്യമന്ത്രിയുടെ വക സ്‌കൂട്ടര്‍ ലഭിക്കും. ജന്‍മനാ ഇടത്‌ കാലിന്‌ നീളം കുറവായിരുന്ന അമലിന്‌ മൂത്രാശയ സംബന്ധമായ അസുഖം ബാധിച്ചതിനെ തുടര്‍ന്ന്‌ ശസ്‌ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ശസ്‌ത്രക്രിയയുടെ ഭാഗമായി ഇരുകാലുകളുടെയും ചലന ശേഷി പൂര്‍ണ്ണമായും നഷ്‌ടപ്പെട്ടു.


അമലിന്റെ പഠനത്തെയും യാത്രയേയും ഇത്‌ കാര്യമായി ബാധിച്ചു. തുടര്‍ പഠനം പൂര്‍ണ്ണമായും മുടങ്ങുന്ന സാഹചര്യത്തിലാണ്‌ അമലിന്റെ അമ്മ ബിന്ദു സുകുമാരന്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര കേന്ദ്രമായ സുതാര്യ കേരളത്തില്‍ അപേക്ഷ നല്‍കിയത്‌. കുട്ടിയുടെ ദയനീയ സ്‌ഥിതി ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രശ്‌ന പരിഹാരത്തിന്‌ അടിയന്തിര നടപടികളെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.


അമലിന്‌ യാത്ര ചെയ്യാന്‍ അനുയോജ്യമായ മുച്ചക്ര വാഹനത്തിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. കൂടാതെ കുടുംബത്തിന്റെ എ.പി.എല്‍ റേഷന്‍ കാര്‍ഡ്‌ ബി.പി.എല്‍ ആക്കി മാറ്റുന്നതിനും പ്രത്യേക ധന സഹായമായി പതിനായിരം രൂപ അനുവദിക്കാനും വികലാംഗ പെന്‍ഷന്‍ അനുവദിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഐ.ടി. എഞ്ചിനീയര്‍ ആകാന്‍ താല്‍പര്യമുള്ള അമലിന്‌ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കമ്പ്യൂട്ടര്‍ സൗജന്യമായി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. തന്നെ നേരിട്ടു കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച അമലിനോട്‌ ഫെബ്രുവരി ഒന്‍പതിന്‌ വയനാട്ടിലെത്തുമ്പോള്‍ കാണാമെന്ന്‌ മുഖ്യമന്ത്രി ഉറപ്പ്‌ നല്‍കി.


തവിഞ്ഞാല്‍ ആശാരി പറമ്പില്‍ സുകുമാരന്റെ മകനാണ്‌ അമല്‍. വികലാംഗ പെന്‍ഷന്‍ നല്‍കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഉടനടി നടപ്പിലാക്കി ഗ്രാമ പഞ്ചായത്തും അമലിന്‌ തുണയായി. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സംവിധാനമായ സുതാര്യ കേരളത്തിന്റെ ജില്ലാ ഓഫീസ്‌ കല്‍പ്പറ്റ സിവില്‍ സേ്‌റ്റഷനിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌ ബന്ധപ്പെടുക. ഫോണ്‍: 04936202955.










from kerala news edited

via IFTTT

ഉത്തമവില്ലന്‍ ട്രെയിലറെത്തി











കമല്‍ഹാസന്‍ നായകനാകുന്ന പുതിയ ചിത്രം ഉത്തമവില്ലന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കമലഹാസന്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. രമേശ് അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമല്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജയറാം, പാര്‍വതി നായര്‍, ആന്‍ഡ്രിയ ജെറമിയ, നാസര്‍, ഉള്‍വശി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അന്തരിച്ച സംവിധായകന്‍ കെ ബാലചന്ദറും ചിത്രത്തിലുണ്ട്.




ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ ലിംഗുസ്വാമിയും കമല്‍ഹാസനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. എറോസ് ഇന്റര്‍നാഷണലാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.









from kerala news edited

via IFTTT

പുളുവന്‍ മത്തായി ആകാന്‍ അനൂപ് മേനോന്‍









പുളുവടി ശീലമാക്കിയ പുളുവന്‍ മത്തായി എന്ന് കഥാപാത്രമായി അനൂപ് മേനോന്‍ എത്തുന്നു. ഷീ ടാക്‌സിക്ക് ശേഷം അനൂപ് മേനോന്‍-സജി സുരേന്ദ്രന്‍-കൃഷ്ണ പൂജപ്പുര ടീമില്‍ നിന്നാണ് ഈ ചിത്രം വരുന്നത്. നുണകളുടെ ദിനമായ ഏപ്രില്‍ ഒന്നിനായിരിക്കും പുളുവന്‍ മത്തായിയുടെ ചിത്രീകരണം തുടങ്ങുക.

ഈ മുഴുനീള കോമഡി ചിത്രത്തിന്റെ ഫോട്ടോഷൂട്ട് മൈസൂരില്‍ നടന്നു. ഹിറ്റ് ചിത്രമായ ആഗ്രി ബേബീസിന് ശേഷം ഈ ടീം വീണ്ടുമെന്നിക്കുന്ന ഷീ ടാക്‌സിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കാവ്യ മാധാവനാണ് നായിക. ഈ ചിത്രത്തിന്റെ റിലീസ് കഴിഞ്ഞാലുടന്‍ പുതിയ പ്രോജക്ടിലേക്ക് അണിയറപ്രവര്‍ത്തകര്‍ കടക്കും.


പോക്കിരിരാജയുടെ വിജയത്തിന് പിന്നാലെ മമ്മൂട്ടിയെ നായകനാക്കി സജി സുരേന്ദ്രന്‍ പ്രഖ്യാപിച്ച ചിത്രമായിരുന്നു പുളുവന്‍ മത്തായി. എന്നാല്‍ അത് നടന്നില്ല.











from kerala news edited

via IFTTT

രസമറിയാം ജനവരി 23 മുതല്‍











രുചിമേളത്തിന്റെ കഥ പറയാന്‍ രസമെത്തുന്നു. രാജീവ് നാഥ് സംവിധാനം ചെയ്ത രസം എന്ന ചിത്രം ജനവരി 23 ന് മാക്‌സ് ലാബ് റിലീസ് ചെയ്യുന്നു. മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലായി തന്നെയാണ് ചിത്രത്തിലെത്തുന്നത്. ഇന്ദ്രജിത്ത്, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന സിനിമയില്‍ ലാലിന്റേത് അതിഥിവേഷമാണ്. വരുണ ഷെട്ടിയാണ് നായിക.

സുദീപ് കുമാറിന്റെ കഥയ്ക്ക് സുദീപും, രാജീവ് നാഥും, നെടുമുടി വേണും ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയത്. സംഭാഷണങ്ങള്‍ രചിച്ചത് നെടുമുടി വേണുവാണ്. ഭക്ഷണം, രുചി, റെസ്‌റ്റോറന്റുകള്‍, കാറ്ററിങ് സേവനങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചത് ഗള്‍ഫിലാണ്.





പാചകകലയില്‍ അഗ്രഗണ്യനായ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മകന്‍ ബാലുവിന് പക്ഷേ അച്ഛന്റെ കുലത്തൊഴിലിനോട് തീരെ മതിപ്പില്ലായിരുന്നു. സുഹൃത്തായ ശേഖരമോനോന്റെ മകള്‍ ജാനകിയുടെ വിവാഹത്തിന് സദ്യയൊരുക്കാന്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ക്ഷണപ്രകാരം നമ്പൂതിരിപ്പാട് ഗള്‍ഫിലെത്തുന്നു. എന്നാല്‍ പിന്നീട് ഈ വിരുന്നിന്റെ നേതൃത്വം മകന്‍ ബാലുവിന് ഏറ്റെടുക്കേണ്ടിവരുന്നു.

വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ റോള്‍ നെടുമുടി വേണുവും ബാലുവായി ഇന്ദ്രജിത്തും അഭിനയിക്കുന്നു. ദേവനാണ് ശേഖരമേനോന്റെ റോള്‍ ചെയ്യുന്നത്.











from kerala news edited

via IFTTT