121

Powered By Blogger

Friday, 6 March 2015

ആറ്റുകാല്‍ ഭക്‌തര്‍ക്ക്‌ കുടിവെള്ളമെത്തിച്ച്‌ ഫയര്‍ ഫോഴ്‌സും വാട്ടര്‍ അഥോറിട്ടിയും











Story Dated: Friday, March 6, 2015 03:03


തിരുവനന്തപുരം: പൊങ്കാലര്‍പ്പിക്കാനെത്തിയ ഭക്‌തര്‍ക്ക്‌ കുടിവെള്ളത്തിനു മുട്ടുണ്ടായില്ല. നഗരത്തില്‍ 1300 പുതിയ ടാപ്പുകളാണ്‌ വാട്ടര്‍ അഥോറിട്ടി പൊങ്കാലയ്‌ക്കെത്തിയ ഭക്‌തര്‍ക്കായി സ്‌ഥാപിച്ചിരുന്നത്‌. ഇവയിലെല്ലാം മുടക്കംകൂടാതെ കുടിവെള്ളമെത്തിക്കാനും വാട്ടര്‍ അഥോറിട്ടിക്കായി. കൂടാതെ കലക്‌ടറുടെ നിര്‍ദേശപ്രകാരം ആവശ്യമുള്ള സ്‌ഥലങ്ങളില്‍ ടാങ്കര്‍ ലോറികളിലും വെള്ളമെത്തിച്ചു.


ക്ലബുകളും റസിഡന്റ്‌സ് അസോസിയേഷനും ഏര്‍പ്പെടുത്തിയിരുന്ന സൗജന്യഭക്ഷണ വിതരണകേന്ദ്രങ്ങളിലും വാട്ടര്‍ അഥോറിട്ടിയാണ്‌ സൗജന്യമായി കുടിവെള്ളമെത്തിച്ചത്‌. ഇതിനുപുറമേ 26 വാട്ടര്‍ ടാങ്കുകളിലായി പൊങ്കാലയ്‌ക്കാവശ്യമായ കുടിവെള്ളം ഫയര്‍ ഫോഴ്‌സും എത്തിച്ചുനല്‍കി.

250 ഓഫീസര്‍മാരുടെ ശ്രമഫലമായി അഞ്ച്‌ ലക്ഷത്തോളം ലിറ്റര്‍ കുടിവെള്ളമാണു വിതരണം ചെയ്യാന്‍ കഴിഞ്ഞത്‌. ഫയര്‍ ഫോഴ്‌സിന്റെ ആംബുലന്‍സ്‌ സര്‍വീസിന്റെ സേവനവും നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതായും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.


ഒന്‍പതോളം ആംബുലന്‍സുകളുടെ സേവനമാണ്‌ ഫയര്‍ ഫോഴ്‌സ് ലഭ്യമാക്കിയത്‌. തീപിടുത്തമുണ്ടായാല്‍ അടിയന്തര നടപടിക്കായി 500 മീറ്റര്‍ ദൂരപരിധി ഇടവിട്ട്‌ ഫയര്‍ എക്‌സ്റ്റിംക്യുഷര്‍ സംഘം തമ്പടിച്ചിരുന്നു. കൂടാതെ ബുള്ളറ്റ്‌ മോട്ടാര്‍ ബൈക്ക്‌ മിസ്‌റ്റ് വാട്ടര്‍ സ്‌ക്വാഡിന്റെ 10 യൂണിറ്റുകള്‍ നഗരത്തില്‍ പ്രദക്ഷിണം വച്ചുകൊണ്ടിരുന്നു. ഇതിനു പുറമെ പൊങ്കാല സമയത്ത്‌ അപകടങ്ങള്‍ ഒഴിവാക്കാനുള്ള ബോധവത്‌കരണത്തിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും സ്‌ഥാപിച്ചിരുന്നു.










from kerala news edited

via IFTTT

പൊങ്കാല കഴിഞ്ഞു മടങ്ങിയ വീട്ടമ്മയുടെ മാല കവര്‍ന്നു; തമിഴ്‌ നാടോടി സ്‌ത്രീകള്‍ പിടിയില്‍











Story Dated: Friday, March 6, 2015 03:03


വെമ്പായം: ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു മടങ്ങുകയായിരുന്ന വീട്ടമ്മയുടെ മാല കവര്‍ന്നു.കൊപ്പം പട്ടത്താനം ശശീന്ദ്രവിലാസത്തില്‍ ലീലയുടെ രണ്ടു പവന്‍െറ മാലയാണ്‌ ഇന്നലെ വൈകിട്ടോടെ കൊപ്പത്ത്‌ ബസിറങ്ങുമ്പോള്‍ പൊട്ടിച്ചെടുത്തത്‌.


പൊങ്കാല കഴിഞ്ഞു വരികയാണെന്ന വ്യജേന ബസില്‍ ഉണ്ടായിരുന്ന തമിഴ്‌നാട്ടുകാരായ മൂന്നു നാടോടി സ്‌ത്രീകളാണു മാലപൊട്ടിച്ചത്‌. ഇവര്‍ മാലപൊട്ടിക്കുന്നത്‌ ബസിലുണ്ടായിരുന്ന യാത്രക്കാരി കണ്ടിരുന്നു. തുടര്‍ന്ന്‌ മൂന്നു സ്‌ത്രീകളേയും വെഞ്ഞാറമൂട്‌ പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചു. ഇവരില്‍ ഒരു യുവതി ഗര്‍ഭിണിയുമായിരുന്നു. പൊട്ടിച്ചെടുത്ത മാല ഇവരില്‍ നിന്നും കണ്ടെടുത്തു.










from kerala news edited

via IFTTT

ആറ്റുകാല്‍ പൊങ്കാലയ്‌ക്കിടെ അഞ്ചുപേര്‍ക്ക്‌ പൊള്ളലേറ്റു; 16 പേര്‍ കുഴഞ്ഞുവീണു











Story Dated: Friday, March 6, 2015 03:03


തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കിടെ വിവിധയിടങ്ങളിലായി അഞ്ചുപേര്‍ക്ക്‌ പൊള്ളലേറ്റു. 16 പേര്‍ കുഴഞ്ഞുവീണു. കൊഞ്ചിറവിള, ബണ്ട്‌ റോഡ്‌, കിള്ളിപ്പാലം എന്നിവിടങ്ങളില്‍ പൊങ്കാല അര്‍പ്പിച്ചവര്‍ക്കാണ്‌ പൊള്ളലേറ്റത്‌. ശ്രേയ (5), പുഷ്‌കല, കുമാരി തങ്കച്ചി, രവീന്ദ്രന്‍നായര്‍, വിജയകുമാര്‍ എന്നിവര്‍ക്കാണ്‌ പൊള്ളലേറ്റത്‌. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.


വിവിധ സ്‌ഥലങ്ങളില്‍ കുഴഞ്ഞുവീണ 16 പേരെയും ഫയര്‍ഫോഴ്‌സ് അധികൃതര്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇത്തവണ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ഏഴു ലക്ഷം ലിറ്റര്‍ വെള്ളം ഫയര്‍ഫോഴ്‌സ് വിതരണം നടത്തി. ഇതിനായി ഏഴ്‌ വാട്ടര്‍ ലോറികളും ഒന്‍പത്‌ മൊബൈല്‍ ടാങ്കുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാല്‌ ആംബുലന്‍സുകളും സജ്‌ജമാക്കിയിരുന്നു. ബുധനാഴ്‌ച രാത്രി 10ന്‌ ആരംഭിച്ച പ്രവര്‍ത്തനം ഇന്നലെ വൈകിട്ട്‌ നാലുവരെ നീണ്ടുനിന്നു. തിരുവനന്തപുരം, കൊല്ലം ജില്ല ഫയര്‍ ഓഫീസര്‍മാരായ നൗഷാദ്‌, ദിലീപന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം.










from kerala news edited

via IFTTT

എ.എസ്‌.ഐയെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്‌റ്റ് ചെയ്‌തു











Story Dated: Friday, March 6, 2015 03:03


കഴക്കൂട്ടം: പോത്തന്‍കോട്‌ സ്‌റ്റേഷനിലെ എ.എസ്‌.ഐയെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്‌റ്റ് ചെയ്‌തു. പുലിവീട്‌ വാവറകുന്ന്‌ അനു ഭവനില്‍ ജയന്‍ (34), കീഴ്‌തോന്നയ്‌ക്കല്‍ കണിയാര്‍ കോണത്ത്‌ തുണ്ടുവിളാകത്ത്‌ വീട്ടില്‍ താഹ (25) എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇവരുടെ പേരില്‍ നിരവധി കേസുകളുള്ളതായി പോലീസ്‌ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT

സ്‌ത്രീയെ ഉപദ്രവിച്ച സംഭവം: ഒരാള്‍ പിടിയില്‍











Story Dated: Friday, March 6, 2015 03:03


കഴക്കൂട്ടം: സ്‌ത്രീയെ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുകയും വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. തൃപ്പാദപുരം തിരുവാതിര ഭവനില്‍ തങ്കുട്ട(42)നാണ്‌ പിടിയിലായത്‌. സംഘം ചേര്‍ന്ന്‌ ഉപദ്രവിച്ചെന്ന സ്‌ത്രീയുടെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്‌റ്റ്. ഈ കേസില്‍ ഇനി നാലുപേരെക്കൂടി പിടികൂടാനുണ്ട്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി.










from kerala news edited

via IFTTT

ബൈക്കും കാറും കൂട്ടിയിടിച്ച്‌ മല്‍സ്യത്തൊഴിലാളി മരിച്ചു











Story Dated: Friday, March 6, 2015 03:04


mangalam malayalam online newspaper

കലവൂര്‍: ബൈക്കും കാറും കൂട്ടിയിടിച്ച്‌ മല്‍സ്യത്തൊഴിലാളി മരിച്ചു. ഓമനപ്പുഴ പനഞ്ചിക്കല്‍ ഫ്രാന്‍സിസിന്റെ മകന്‍ ജോജിയാ(23)ണ്‌ മരിച്ചത്‌. തീരദേശപാതയില്‍ കാട്ടൂര്‍ പള്ളിക്ക്‌ സമീപം ഇന്നലെ വൈകിട്ട്‌ അഞ്ചരയോടെയായിരുന്നു അപകടം. മൃതദേഹം താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്‌. മാതാവ്‌: ലൈല

സഹോദരങ്ങള്‍: ലിന്‍സി, ഷാരോണ്‍










from kerala news edited

via IFTTT

പൂരത്തിനെത്തിയ ആദിവാസി വൃദ്ധന്‍ മരിച്ച നിലയില്‍











Story Dated: Friday, March 6, 2015 03:07


മണ്ണാര്‍ക്കാട്‌: മണ്ണാര്‍ക്കാട്‌ പൂരം കാണാന്‍ അട്ടപ്പാടിയില്‍ നിന്നെത്തിയ ആദിവാസി വൃദ്ധനെ കുന്തിപ്പുഴയുടെ തീരത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തി. മുക്കാലി ചിണ്ടേക്ക്‌ തടിക്കുണ്ട്‌ ഊരിലെ കാളിയുടെ ഭര്‍ത്താവ്‌ വെള്ളി(60)യെയയാണ്‌ കൈതച്ചിറ മാസപ്പറമ്പിന്‌ സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇന്നലെ വൈകീട്ടാണ്‌ മൃതദേഹം കണ്ടെത്തിയത്‌. മണ്ണാര്‍ക്കാട്‌ പോലീസ്‌ കേസെടുത്തു. മൃതദേഹം താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയില്‍.










from kerala news edited

via IFTTT

അപകടത്തില്‍ മരിച്ചവരുടെ സംസ്‌കാരം ഇന്ന്‌











Story Dated: Friday, March 6, 2015 03:06


തിരൂരങ്ങാടി: കഴിഞ്ഞ ദിവസം രാത്രി ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മൂന്നിയൂര്‍ കുന്നത്തുപറമ്പ്‌ താഴത്തെ പുരയ്‌ക്കല്‍ സത്യന്‍ (48), മകന്‍ അമൃതേഷ്‌ (17) എന്നിവരുടെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നു രാവിലെ തറവാട്ടു വളപ്പില്‍ സംസ്‌ക്കരിക്കും. മകളുടെ വീട്ടില്‍ പോയി മടങ്ങി വരുന്ന വഴിക്കാണ്‌ അപകടം. സത്യന്‍ ഫര്‍ണീച്ചര്‍ ജോലിക്കാരനാണ്‌. അമൃതേഷ്‌ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയാണ്‌.










from kerala news edited

via IFTTT

സംയുക്‌ത വാഹന പരിശോധന: ഹെല്‍മെറ്റ്‌ ധരിക്കാത്ത 165പേര്‍ക്കെതിരെ നടപടി











Story Dated: Friday, March 6, 2015 02:57


മലപ്പുറം: പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്‌തമായി നടത്തിയ വാഹന പരിശോധനയില്‍ ഹെല്‍മെറ്റ്‌ ധരിക്കാത്ത 165 പേരില്‍ നിന്നും പിഴ ഈടാക്കി. ഡ്രൈവിങ്‌ ലൈസന്‍സ്‌ ഇല്ലാത്ത 74 പേര്‍ക്കെതിരെയും അപകടകരമായി വാഹനമോടിച്ച 32 പേര്‍ക്കെതിരെയും സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാത്ത 16 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ടിക്കറ്റ്‌ നല്‍കാത്ത ബസുകള്‍ക്കെതിരെയും എയര്‍ഹോണ്‍ ഘടിപ്പിച്ച 12 സ്വകാര്യ ബസുകള്‍ക്കെതിരെയും അമിത ഭാരം കയറ്റിയ ഒമ്പത്‌ വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. നികുതി അടയ്‌ക്കാത്ത എട്ട്‌ വാഹനങ്ങളില്‍ നിന്നും പിഴ ഈടാക്കി. സ്‌പോട്ട്‌ ഫൈനായി 1,84,300 രൂപ ഈടാക്കി.










from kerala news edited

via IFTTT

പഞ്ചായത്ത്‌ വിഭജനം: വിചാരണ 12ന്‌ തിരുവനന്തപുരത്ത്‌











Story Dated: Friday, March 6, 2015 02:57


മലപ്പുറം: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ വിഭജനം, രൂപവല്‍ക്കരണം, കൂട്ടിച്ചേര്‍ക്കല്‍, കുറയ്‌ക്കല്‍ എന്നവയുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്‌ വിജ്‌ഞാപനത്തില്‍ ആക്ഷേപം സമര്‍പ്പിച്ചവര്‍ക്കുള്ള ഹിയറിങ്‌ മാര്‍ച്ച്‌ 12 ന്‌ രാവിലെ 10.30 മുതല്‍ വൈകീട്ട്‌ അഞ്ച്‌ വരെ തിരുവനന്തപുരം വെള്ളയമ്പലത്തെ പഞ്ചായത്ത്‌ അസോസിയേഷന്‍ ഹാളില്‍ നടക്കും. ഹിയറിങ്‌ നോട്ടീസ്‌ ലഭിക്കാത്തവര്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിമാരുമായോ ജില്ലാ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസുമായോ ബന്ധപ്പെടണം.










from kerala news edited

via IFTTT