121

Powered By Blogger

Friday, 3 April 2015

അഥര്‍വണി ആയുര്‍ഫെസ്റ്റിന് ഇന്നു തുടക്കം








അഥര്‍വണി ആയുര്‍ഫെസ്റ്റിന് ഇന്നു തുടക്കം


Posted on: 04 Apr 2015


ചെന്നൈ: അഥര്‍വണി ആയുര്‍വേദയുടെ വാര്‍ഷികാഘോഷച്ചടങ്ങുകള്‍ക്ക് ശനിയാഴ്ച തുടക്കമാകും. ചടങ്ങുകളുടെ ഭാഗമായി അശോക്‌നഗര്‍ മഹോദയഹാളില്‍ ഏപ്രില്‍ 4, 5 തീയതികളില്‍ ആയുര്‍വേദത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള സെമിനാറുകളും ക്ലാസുകളും നടക്കും. വൈകീട്ട് കലാസന്ധ്യ അരങ്ങേറും. ഞായറാഴ്ച വൈകീട്ട് 6-ന് മഹാലിംഗപുരം സോപാനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ.റോസയ്യ മുഖ്യാതിഥിയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്-9444015823.











from kerala news edited

via IFTTT

ഹാജി അഹ്മദ്കുട്ടി മാസ്റ്റര്‍ അന്തരിച്ചു








ഹാജി അഹ്മദ്കുട്ടി മാസ്റ്റര്‍ അന്തരിച്ചു


Posted on: 04 Apr 2015


ദുബായ്: എടരിക്കോട് ക്ലൂരി സൗത്ത് സ്വദേശി തൂമ്പത്ത് ഹാജി അഹ്മദ്കുട്ടി മാസ്റ്റര്‍ (76) അന്തരിച്ചു. ക്ലൂരി സൗത്ത് സ്‌കൂള്‍ റിട്ട. ഹെഡ് മാസ്റ്ററും മഹല്ല് കാരണവരുമായിരുന്നു. ദുബായ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വനിതാ വിംഗ് പ്രസിഡന്റ് ഷംസുന്നിസാ ഷംസുദ്ദീന്റെ പിതാവും റിജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്റെ ഭാര്യാപിതാവുമാണ്. സൈനബയാണ് അഹ്മദ്കുട്ടി മാസ്റ്ററുടെ ഭാര്യ. മറ്റു മക്കള്‍: അബ്ദു, ഖുതുബുദ്ദീന്‍ (ദുബായ്), ആമിന, സഫിയ, ആസ്യ, റംല, ഫാത്തിമ, റസിയ. മറ്റു ജാമാതാക്കള്‍: സലീല്‍, കുഞ്ഞുമൊയ്തീന്‍, അബ്ദുസ്സലാം, മുജീബ്, ഇസ്മായില്‍, സലാം, റൗസിയ, റുഖിയ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കുറുക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ .











from kerala news edited

via IFTTT

ദുഃഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷകള്‍ നടന്നു








ദുഃഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷകള്‍ നടന്നു


Posted on: 04 Apr 2015


മസ്‌കറ്റ്: ഒമാനിലെ ക്രിസ്തീയ ദേവാലയങ്ങളിലും ദുഃഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷകള്‍ നടന്നു. ചില ദേവാലയങ്ങളില്‍ രാവിലെ എട്ടിന് ആരംഭിച്ച ശുശ്രൂഷകള്‍ വൈകിട്ട് നാലുമണിയോടെയാണ് അവസാനിച്ചത്. പ്രാര്‍ഥനകള്‍, പ്രദിക്ഷണം, കുരിശിന്റെ വഴി, സ്ലീബാ വന്ദനവ്, സ്ലീബാ ആഘോഷം തുടങ്ങിയ ശുശ്രൂഷകളാണ് നടന്നത്. കൂടാതെ ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി കഞ്ഞിനേര്‍ച്ചയും നടത്തി.

മസ്‌കറ്റ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയില്‍ സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, സെന്റ്. മേരീസ് യാക്കോബായ ഇടവകയില്‍ ഇടുക്കി ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ പീലക്‌സിനോസ് ഒമാന്‍ മാര്‍ത്തോമ്മാ ഇടവകയില്‍ സഭയുടെ കുന്നംകുളം, മലബാര്‍ ഭദ്രാസനാധിപന്‍ ഗ്രിഗോറിയോസ് മാര്‍ സ്‌തെഫാനൊസ്, മലങ്കര സിറിയന്‍ ക്‌നാനായ ഇടവകയില്‍ കുറിയാക്കോസ് മാര്‍ ഗ്രിഗോറിയോസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഗാലാ, സോഹാര്‍, സലാലാ എന്നിവിടങ്ങളിലെ ദേവാലയങ്ങളിലും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ദുഃഖവെള്ളി ആചരിച്ചു. ദേവാലയങ്ങളില്‍ ശനിയാഴ്ച ഈസ്റ്ററിന്റെ പ്രത്യേക ശുശ്രൂഷകളും നടക്കും.












from kerala news edited

via IFTTT

അല്‍ബസ്മ പ്രമേഹക്യാമ്പില്‍ സാന്ത്വനമേകാന്‍ കേരളസമാജം








അല്‍ബസ്മ പ്രമേഹക്യാമ്പില്‍ സാന്ത്വനമേകാന്‍ കേരളസമാജം


Posted on: 04 Apr 2015






റാസല്‍ഖൈമ: റാക് മെഡിക്കല്‍ ഡിസ്ട്രിക് ഹെല്‍ത്ത് എജ്യുക്കേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍വിഭാഗം സംഘടിപ്പിക്കുന്ന കൗമാരക്കാര്‍ക്കുള്ള പ്രമേഹക്യാമ്പിലെ കുട്ടികള്‍ക്ക് സാന്ത്വനംപകരാന്‍ റാസല്‍ഖൈമയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ റാക് കേരളസമാജം പ്രവര്‍ത്തകരും കുട്ടികളുമെത്തി.

മാര്‍ച്ച് 29-ന് റാക് കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ ഉദ്ഘാടനംചെയ്യപ്പെട്ട ക്യാമ്പ് റാക് ഭരണാധികാരിയും യു.എ.ഇ. സുപ്രീംകൗണ്‍സില്‍ അംഗവുമായ ശൈഖ് സൗഉദ്ബിന്‍സഖര്‍ അല്‍ഖാസ്മിയുടെ രക്ഷാ കര്‍ത്തൃത്വത്തില്‍ റാക് ആരോഗ്യ മന്ത്രാലയമാണ്‌സംഘടിപ്പിച്ചിട്ടുള്ളത്. 12-രാജ്യങ്ങളില്‍നിന്നായി 16 വയസ്സിനുതാഴെയുള്ള 200-ല്‍പരം കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ അവര്‍ക്കൊപ്പം സൗഹൃദംപങ്കിടാനും, റാക് അക്കേഷ്യ ഹോട്ടലില്‍നടക്കുന്നക്യാമ്പ് ഏപ്രില്‍നാലിന് സമാപിക്കും.


സര്‍ക്കാര്‍മന്ത്രാലയങ്ങളുടെയുംഅര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സംയുക്തസഹകരണത്തോടെയാണ്ക്യാമ്പ്‌നടക്കുന്നത്. വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം, മാര്‍ഗനിര്‍ദേശങ്ങള്‍, ബോധവത്കരണ ക്ലാസ്സുകള്‍ എന്നിവയും ഈകൗമാര പ്രമേഹസമ്മേളനത്തിന്റെ ഭാഗമായിനടക്കുന്നുണ്ട്. ഇന്ത്യ, പാക്കിസ്താന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, സൗദി, ജോര്‍ദാന്‍, സുഡാന്‍, ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളില്‍നിന്നുള്ളകുട്ടികളാണ് ക്യാമ്പില്‍പങ്കെടുക്കാന്‍ എത്തിയിട്ടുള്ളത്.












from kerala news edited

via IFTTT

26 കോടിയുടെ ഹൈവേ കൊള്ള: നാലുപേര്‍ അറസ്റ്റില്‍








26 കോടിയുടെ ഹൈവേ കൊള്ള: നാലുപേര്‍ അറസ്റ്റില്‍


Posted on: 04 Apr 2015


ന്യൂഡല്‍ഹി: മൊബൈല്‍ കമ്പനിയുടെ 26 കോടി രൂപ വിലവരുന്ന സാധനങ്ങളുമായി പോയ ട്രക്ക് കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ പോലീസ് പിടിയിലായി.

ഉത്തര്‍പ്രദേശുകാരായ പ്രമോദ് (25), സര്‍വേഷ് (27), വിനോദ് കുമാര്‍ (29), പ്രമോദ് യാദവ് (25) എന്നിവരാണ് തെക്കന്‍ ഡല്‍ഹിയില്‍ അറസ്റ്റിലായത്.

ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലുമായാണ് സംഭവം നടന്നത്. സാംസങ് കമ്പനിയുടെ ഐ.സി. ചിപ്പുകളും അസംബ്ലി കവറുകളുമുള്‍പ്പെടുന്ന ലോഡ് ആണ് ട്രക്കില്‍ പുറപ്പെട്ടത്. രാത്രി പന്ത്രണ്ടുമണിയോടെ ഗാസിയാബാദിലെ എ ടു ഇസഡ് എന്ന കമ്പനിയില്‍ ഡ്രൈവറായ ഘനശ്യാം എന്നയാള്‍ പോലീസില്‍ പരാതിയുമായെത്തി. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ട്രക്ക് കവര്‍ന്നുവെന്നാണ് പരാതി.

രാത്രി 11.30-ഓടെയായിരുന്നു കവര്‍ച്ച. മറ്റൊരു ട്രക്കിന്റെ ഡ്രൈവറായ സര്‍വേഷ് എന്നയാളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നും പറഞ്ഞു. ട്രക്കിലുണ്ടായിരുന്ന ജി.പി.എസ്. സംവിധാനം നിര്‍വീര്യമാക്കിയായിരുന്നു കവര്‍ച്ച. ഇത് നിര്‍വീര്യമാക്കിയാല്‍ ട്രക്ക് എവിടെയുണ്ടെന്ന് കണ്ടെത്താനാവില്ല.

എന്നാല്‍ കമ്പനിയില്‍ തന്നെയുള്ളവരുടെ സഹായത്തോടെയാണ് സംഭവം നടന്നതെന്ന് പോലീസ് മനസ്സിലാക്കി. സമാനമായ സംഭവങ്ങള്‍ എ ടു സെഡ് കമ്പനിയിലെ ഡ്രൈവര്‍മാരുടെ പേരില്‍ രേഖപ്പെടുത്തിയിരുന്നു. സഹപ്രവര്‍ത്തകനായ ഡ്രൈവര്‍ സര്‍വേഷ് തന്റെ മൊബൈല്‍ ഇടയ്ക്കിടെ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ഘനശ്യാം പോലീസിനോട് പറഞ്ഞു.

ഇതില്‍നിന്ന് ഇയാള്‍ ബന്ധപ്പെട്ട മറ്റൊരാളുടെയും നമ്പര്‍ കണ്ടെത്തി. ഇയാളുടെ വീട് പോലീസ് റെയ്ഡുചെയ്തു. മറ്റൊരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ ഡ്രൈവര്‍മാരായ പ്രമോദ്, വിനോദ് കുമാര്‍ യാദവ്, പ്രമോദ് യാദവ് എന്നിവരുടെ വീടുകളിലും പോലീസ് പരിശോധിച്ചു. ഇതോടെ കവര്‍ച്ചമുതല്‍ കണ്ടെത്തി.

ചോദ്യംചെയ്യലില്‍ കവര്‍ച്ചയാണ് ഇവരുടെ പ്രധാന തൊഴില്‍ എന്നും മനസ്സിലായി. സര്‍വേഷ് ആണ് ലോഡ് പുറപ്പെടുന്ന കാര്യം അറിയിച്ചത്. പിന്നീട് മറ്റുള്ളവര്‍ കാറിലും മറ്റുമായി ട്രക്കിനെ പിന്തുടര്‍ന്നു. പാലംമുതല്‍ തന്നെ ഇവര്‍ ട്രക്കിന്റെ പിന്നാലെയുണ്ടായിരുന്നു. സരിത വിഹാര്‍ കാളിന്ദി കുഞ്ജിലെത്തിയപ്പോള്‍ ഇവര്‍ ലോഡ് തടഞ്ഞു. കത്തികാട്ടി ഭീഷണിപ്പെടുത്തി ട്രക്ക് തട്ടിയെടുത്തു. മൂന്നുപേര്‍ കൂടി വൈകാതെ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.











from kerala news edited

via IFTTT

വിദ്യാര്‍ഥിനി വെടിയേറ്റുമരിച്ച സംഭവം: രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു








വിദ്യാര്‍ഥിനി വെടിയേറ്റുമരിച്ച സംഭവം: രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു


Posted on: 04 Apr 2015


ബെംഗളൂരു: കാഡുഗോഡി പ്രഗതി സ്‌കൂള്‍ ആന്‍ഡ് പി.യു. കോളേജ് ഹോസ്റ്റലില്‍ പ്രീ യൂണിവേഴ്‌സിറ്റി കോളേജ്് വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദര്‍ശിച്ചു. പ്രതിയായ കോളേജ് അറ്റന്‍ഡര്‍ മഹേഷിന് കടുത്ത ശിക്ഷ നല്‍കണമെന്ന്്്്്്്്്് മുഖ്യന്ത്രിയോട് അഭ്യര്‍ഥിച്ചു. മഹേഷിനെ ഏപ്രില്‍ 10 വരെ പോലീസ് റിമാന്‍ഡു ചെയ്തിരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് തുമകൂരു സ്വദേശി രമേഷിന്റെയും ലക്ഷ്മിയുടെയും മകള്‍ ഗൗതമി (18) കോളേജ്് ഹോസ്റ്റല്‍ മുറിയില്‍ കോളേജ്്്്്്് അറ്റന്‍ഡര്‍ മഹേഷിന്റെ (40) വെടിയേറ്റ് മരിച്ചത്. വെടിയേറ്റ ഗൗതമിയുടെ സഹപാഠി സിരിഷ നഗരത്തിലെ മണിപ്പാല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. മുഖത്ത് വെടിയേറ്റ പെണ്‍കുട്ടി ശസ്ത്രക്രിയയ്ക്കുശേഷം സുഖംപ്രാപിച്ചുവരികയാണ്. മകളുടെ മുഖത്തിന്റെ പഴയ രൂപം തിരിച്ചുകിട്ടുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍ . സിരിഷയുടെ ചികിത്സാച്ചെലവുകളെല്ലാം സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന കുടുംബക്ഷേമ വകുപ്പ് മന്ത്രി ഉമാശ്രീ ആസ്പത്രിയില്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.

സംഭവത്തിനുപിന്നിലുളള കാരണങ്ങളെക്കുറിച്ച്്് പല അഭ്യൂഹങ്ങളുണ്ടെങ്കിലുും യഥാര്‍ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. രണ്ടുവര്‍ഷത്തിലധികമായി അറ്റന്‍ഡറായി ജോലി ചെയ്യുന്ന മഹേഷ് കോളേജ് ഹോസ്റ്റലിലെ പെണ്‍കുട്ടികളുമായി നല്ല സൗഹൃദത്തിലായിരുന്നു. ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചതിനാല്‍ കുട്ടികള്‍ രക്ഷിതാക്കളുമായും മറ്റും ബന്ധപ്പെട്ടിരുന്നത് ഇയാളുടെ ഫോണ്‍ വഴിയായിരുന്നു.

പ്രണയം നിരസിച്ചതിലുള്ള പ്രതികാരമായാണ് ഗൗതമിയെ വെടിവെച്ചതെന്ന് മഹേഷ് മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ രക്ഷാകര്‍ത്താവായി ചമഞ്ഞുനടന്നിരുന്ന ഇയാള്‍ ഗൗതമിയെ പ്രണയിച്ചിരുന്നതായി പോലീസിനോട് പറഞ്ഞു. ഇതിനെക്കുറിച്ച് പെണ്‍കുട്ടി പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞതും ഇയാളെ വിലക്കിയതും കൊലപാതകത്തിന് പ്രേരണയായതായി ഇയാള്‍ പറയുന്നു

ഗൗതമിയുടെനേരേ വെടിയുതിര്‍ത്തശേഷം തൊട്ടടുത്ത മുറിയുടെ വാതില്‍ തുറന്ന് ഇയാള്‍ വെടിയുതിര്‍ത്തെങ്കിലും ലക്ഷ്യം തെറ്റുകയായിരുന്നു. തുടര്‍ന്നാണ് സിരിഷയ്ക്കുനേരേ വെടിയുതിര്‍ത്തത്.

കേസന്വേഷണം വഴിതെറ്റിക്കുന്നതിനായി ഇയാള്‍ പരസ്പരവിരുദ്ധ കാര്യങ്ങള്‍ പറയുന്നതായും പോലീസ് ആരോപിക്കുന്നു.

ഇയാള്‍ കൈവശം വെച്ചിരുന്ന ഇന്ത്യന്‍ നിര്‍മിത തോക്ക് എവിടെനിന്ന് ലഭിച്ചതാണെന്ന ചോദ്യത്തിന് കെ.ആര്‍. പുരം റെയില്‍വേസ്റ്റേഷനില്‍വെച്ച് ഒരാളുടെ പക്കല്‍നിന്ന് 2,500 രൂപ കൊടുത്ത് വാങ്ങിയതാണെന്നാണ് പോലീസിനോട് പറഞ്ഞത് . ഇത് വിശ്വാസയോഗ്യമല്ലെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിനുപുറമേ ആയുധം കൈവശംവെച്ചതിനും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്്്്്്.

കോളേജില്‍ വേണ്ടത്ര സുരക്ഷാനടപടികള്‍ നടപ്പാക്കിയില്ലെന്ന ആരോപണത്തെത്തുടര്‍ന്ന്്്്് അറസ്റ്റിലായിരുന്ന കോളേജ് ട്രസ്റ്റ് ഡയറക്ടര്‍ കെ.എം. സോം, പ്രിന്‍സിപ്പല്‍ എസ്. പ്രശാന്ത് എന്നിവര്‍ക്ക് വ്യാഴാഴ്ച ജാമ്യം ലഭിച്ചിരുന്നു.











from kerala news edited

via IFTTT

മഞ്ജുവിനെ പിന്തുണച്ച് ദിലീപ്‌











സിനിമയിലെ ഡയലോഗുകളെ ജീവിതവുമായി ബന്ധിപ്പിക്കരുതെന്ന് നടന്‍ ദിലീപ്. മഞ്ജു വാര്യരുടെ പുതിയ ചിത്രം 'എന്നും എപ്പോഴു'മായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തോട് പ്രതികരിക്കുയായിരുന്നു ദിലീപ്. സിനിമകളിലെ ഡയലോഗുകള്‍ സിമയ്ക്ക് ആവശ്യമുള്ളതായിരിക്കുമെന്നും അതിനെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിലീപിന്റെ പ്രതികരണം.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തില്‍ വിവാഹമോചനം നേടിയ വക്കീല്‍ ആയാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ മഞ്ജുവിന്റെ കഥാപാത്രം തന്റെ മുന്‍ ഭര്‍ത്താവിനെ പലതവണ കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ട്. ഇത് ദിലീപിനെ ഉദ്ദേശിച്ചാണെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ദിലീപ് ഫാന്‍സ് മഞ്ജുവിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.


നേരത്തേ മഞ്ജുവിന്റെ തിരിച്ചുവരവ് ചിത്രം 'ഹൗ ഓള്‍ഡ് ആര്‍ യു'വിലെ നിരുപമ എന്ന കഥാപാത്രം ദിലീപിനുള്ള മറുപടിയാണെന്ന് വ്യാഖ്യാനിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു. ഈ ചിത്രത്തില്‍ ഭര്‍ത്താവും മകളും വിദേശത്തേക്ക് പോയ ശേഷം ഒറ്റയ്ക്ക് വിജയം നേടുന്ന വീട്ടമ്മയുടെ കഥാപാത്രമായിരുന്നു മഞ്ജുവിന്റേത്. ദിലീപിന്റെ 'റിങ് മാസ്റ്റര്‍' എന്ന ചിത്രത്തിലെ നായികയ്ക്ക് എതിരായ പരാമര്‍ശങ്ങള്‍ മഞ്ജുവിനെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞും സമാനമായ വിവാദം ഉയര്‍ന്നിരുന്നു.











from kerala news edited

via IFTTT

90 കളിലെ കഥപറയാന്‍ കുഞ്ചാക്കോ ബോബന്റെ വള്ളീം തെറ്റി പുള്ളീം തെറ്റി









കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന റൊമാന്റിക് ചിത്രമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. ഒരുപറ്റം യുവാക്കളാണ് സിനിമയ്ക്ക് പിന്നില്‍. ഛായാഗ്രാഹകന്‍ എസ്.കുമാറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച റിഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എസ് കുമാറിന്റെ മകന്‍ കുഞ്ഞുണ്ണിയാണ് കാമറ കൈകാര്യം ചെയ്യുന്നത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ഒരുക്കിയ അച്ചാപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നവാഗതനായ സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആഗസ്തില്‍ ചിത്രീകരണം ആരംഭിക്കും. 90 കളിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. ആഗോളവത്കരണത്തിന്റെ കടന്നുവരവ് ഗ്രാമത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് സിനിമ.


ഒരു സി ക്ലാസ് തിയേറ്ററും ഗ്രാമത്തിലെ 10 ദിവസത്തെ ഉത്സവവും കഥയുടെ പശ്ചാത്തലങ്ങളാണ്. മനോജ്.കെ.ജയന്‍, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.











from kerala news edited

via IFTTT

തെങ്ങുള്ളവന് ചെത്തി കള്ള് കുടിക്കാനുള്ള അവകാശം കൊടുക്കണം: ജോയ്മാത്യു








തെങ്ങുള്ളവന് ചെത്തി കള്ള് കുടിക്കാനുള്ള അവകാശം കൊടുക്കണം: ജോയ്മാത്യു


posted on:

01 Apr 2015











from kerala news edited

via IFTTT

മുരുകദോസിനൊപ്പം റായ് ലക്ഷ്മി ബോളിവുഡിലേക്ക്‌









റായ് ലക്ഷ്മിയായി പേര് മാറ്റിയ പഴയ ലക്ഷ്മി റായ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. തമിഴിലെ ഹിറ്റ് മേക്കര്‍ എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന അകിര എന്ന ചിത്രത്തിലാണ് റായ് ലക്ഷ്മി അഭിനയിക്കുന്നത്. സൊനാക്ഷി സിന്‍ഹയാണ് ചിത്രത്തില്‍ നായിക.

'ബോളിവുഡിലെ അരങ്ങേറ്റ വാര്‍ത്ത സന്തോഷത്തോടെ അറിയിക്കുകയാണ്. മുരുകദോസ് സാറിന്റെ അകിരയില്‍ അതിഥിവേഷമാണ്'-റായ് ലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു.











from kerala news edited

via IFTTT

കോഴിക്കോടിന്റെ എരൂം പുളീം















എരൂം പുളീം എന്ന ഗാനത്തിന്റെ അണിയറപ്രവര്‍ത്തകരായ (ഇടതു നിന്നും) അമൃത് രാജേഷ്, വസീം ജാഫര്‍, മുരളീ കൃഷ്ണന്‍, യദുകൃഷ്ണ രാജ

രുചിയൂറുന്ന ഭക്ഷണം തെരഞ്ഞു പിടിച്ചു കഴിക്കുന്ന സ്ഥിരം കോഴിക്കോടന്‍ സ്വഭാവങ്ങളുളള ഒരു സംഘമാണ് അവര്‍. ഇങ്ങനെ കൊതിപ്പിക്കുന്ന ഭക്ഷണം തീന്‍മേശയിലേക്ക് എത്തിയപ്പോള്‍ അവര്‍ ഒരിക്കല്‍ ചിന്തിച്ചു എന്തു കൊണ്ട് ഇതിനെക്കുറിച്ചു നാട്ടുകാര്‍ക്കായി ഒരു ഹ്രസ്വ ചിത്രമൊരുക്കികൂടാ? അങ്ങനെ പിറന്നതാണ് ഷുഗര്‍ ആന്‍ഡ് സ്‌പൈസ് എന്ന കൊച്ചു സിനിമ. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ഇതിലെ പാട്ടായ എരൂം പുളീം യുട്യൂബില്‍ ഹിറ്റായി. വായില്‍ കപ്പലോടിക്കാനുളള വെളളം നിറയ്ക്കാന്‍ ഈ പാട്ടു തന്നെ ധാരാളം.


പ്രവാസികള്‍ക്കടക്കം കോഴിക്കോടന്‍ ഭക്ഷണം ഒരു ഗൃഹാതുരതയാണ്. പാട്ടു പുറത്തിറങ്ങിയിട്ടു രണ്ടു ദിവസമായേയുളളൂവെങ്കിലും വളരെ നല്ല അഭിപ്രായമാണ് മറുനാടന്‍ മലബാറികളടക്കം പറയുന്നത്- സിനിമയുടെ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച അമൃത് രാജേഷ് പറയുന്നു.


മാര്‍ച്ച് അവസാനം പുറത്തിറങ്ങിയ ഈ വീഡിയോ ദിനം പ്രതി മൂവായിരം പേരാണ് ഡൗണ്‍ലോഡു ചെയ്യുന്നത്. പൊരിച്ച ഐസ്‌ക്രീമും പായസവും സുലൈമാനിയും പഴംപൊരിയും പത്തിരിയും ഓട്ടടയും കല്ലുമ്മക്കായയും ഉപ്പിലിട്ട നെല്ലിക്കയും സര്‍ബത്തും അപ്പവും മീന്‍കറിയും ബിരിയാണിയും ഉന്നക്കായയും ഹല്‍വയും തുടങ്ങി നാട്ടിലെ ഒട്ടുമിക്ക ഭക്ഷണവും ഇതിലെ കഥാപാത്രങ്ങളായി വരുന്നു. ഇടയ്ക്കു നഗരത്തിന്റെ ആകാശചിത്രങ്ങളും പാട്ടിനു മേമ്പൊടിയായെത്തുന്നു. മാനാഞ്ചിറ, മാവൂര്‍ റോഡ്, അരയിടത്തുപാലം, കോഴിക്കോട് ബീച്ച്. മിഠായിത്തെരുവ് തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ചായിരുന്നു ചിത്രീകരണം.





മലബാറിന്റെ താളത്തില്‍ കോഴിക്കോടന്‍ ഭാഷയില്‍ ചിട്ടപ്പെടുത്തിയതാണ് ഇതിലെ ഓരോ വാക്കും.

പാലല പരപ്പിലു പാലടപ്രഥമന്റെ

പായസപെരുമകള്‍ പുകള്‍ കൊളളണ്, നാടിന്റെ

പായസപെരുമകള്‍ പുകള്‍ കൊളളണ്


തേനിമ്പമൊഴുകും പൂമ്പഴ നുറുക്കും

പാലല പരപ്പിലു പാലടപ്രഥമന്റെ

പായസപെരുമകള്‍ പുകള്‍ കൊളളണ്, നാടിന്റെ

പായസപെരുമകള്‍ പുകള്‍ കൊളളണ്


കുന്നോളം നിറപറ ചോറ് റങ്കോടെ വിളമ്പണ നാട്

കായനുറുക്കി വറത്തതുമുണ്ട്

പുത്തരി കുത്തിയ പത്തിരിയുണ്ട്

ചക്കരകൂട്ടിയൊരോട്ടടയുണ്ട് കൊതി പറക്കുന്നേ


ചേലോടെ, പൂഞ്ചേലോടെ, മനമൂറുന്നേ മധുവൂറുന്നേ

വട്ടനുറുക്കും കായവറുത്തതും

കുമ്പിളുകുത്തിയൊരപ്പവുമുണ്ട്

തിന്നു മടുക്കാനൊക്കില്ലല്ലീ നാടിന്‍ സ്വാദ്


മൊഹബത്തു തുടിക്കണ, മൊഞ്ചുളള വിഭവങ്ങള്‍

നാട്ടകമൊരുക്കണ കോഴിക്കോട് നാവിലു

പൂങ്കപ്പലിറക്കണ കോഴിക്കോട്


ദീപക് റാം എഴുതിയ വരികള്‍ക്ക് വസീം അഷ്‌റഫും മുരളീകൃഷ്ണനും സംഗീതം നല്‍കി. ആതിര കൃഷ്ണനും ഹാരിസ് സലീമുമാണ് ഗായകര്‍. ബ്ലൂ വാട്ടറാണ് നിര്‍മ്മാണം. സിനിമയ്ക്കു തിരക്കഥയെഴുതിയത് യദൂകൃഷ്ണ രാജയാണ്.











from kerala news edited

via IFTTT