121

Powered By Blogger

Tuesday, 20 August 2019

എസ്.ബി.ഐ. ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു

കൊച്ചി:രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു. ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാർഡുകൾ ഒഴിവാക്കുന്നതിനുമായാണ് എസ്.ബി.ഐ.യുടെ ഈ നീക്കം. എസ്.ബി.ഐ. ഉപഭോക്താക്കളിൽ നിരവധി ആളുകൾ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് ഏകദേശം 90 കോടി ഡെബിറ്റ് കാർഡുകളും മൂന്നു കോടി ക്രെഡിറ്റ് കാർഡുകളുമാണ് ഉള്ളത്. എന്നാൽ, കാർഡുകൾ ഇല്ലാതെ തന്നെ എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കാനും വ്യാപാര സ്ഥാപനങ്ങളിൽ പണം കൈമാറാനും കഴിയുമെന്ന് എസ്.ബി.ഐ. ചെയർമാൻ രജ്നീഷ് കുമാർ ചൂണ്ടിക്കാട്ടി. എസ്.ബി.ഐ.യുടെ 'യോനോ' പ്ലാറ്റ്ഫോം വഴി രാജ്യത്ത് ഡെബിറ്റ് കാർഡുകളുടെ എണ്ണം കുറയ്ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡെബിറ്റ് കാർഡില്ലാതെ തന്നെ യോനോ പ്ലാറ്റ്ഫോം ഉപയോഗിച്ച് എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കാനും ഇടപാടുകൾ നടത്താനും കഴിയും. ഇതിനോടകം 68,000 യോനോ കാഷ് പോയിന്റുകൾ ബാങ്ക് സജ്ജമാക്കിയിട്ടുണ്ട്. ഒന്നര വർഷം കൊണ്ട് ഒരു ലക്ഷത്തിലധികം യോനോ കാഷ് പോയിന്റുകൾ സ്ഥാപിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. അഞ്ച് വർഷം കൊണ്ട് പോക്കറ്റിൽ പ്ലാസ്റ്റിക് കാർഡ് കൊണ്ടുനടക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാകുമെന്നും ബാങ്കിങ് വൃത്തങ്ങൾ അറിയിച്ചു. SBI aims to eliminate debit cards

from money rss http://bit.ly/2Hc72OH
via IFTTT

ആദായ നികുതി നിയമത്തില്‍ സമൂലമായ മാറ്റം: കോര്‍പ്പറേറ്റ് ടാക്‌സ് 25 ശതമാനമാകും

ന്യൂഡൽഹി: എല്ലാ കമ്പനികൾക്കുമുള്ള കോർപ്പറേറ്റ് ടാക്സ് 30 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കിയേക്കും. ലോകത്തിൽതന്നെ ഏറ്റവും കൂടുതൽ കോർപ്പറേറ്റ് ടാക്സ് ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവിലുള്ള ആദായ നികുതി നിയമം പരിഷ്കരിക്കുന്നതിന് രൂപവൽക്കരിച്ച സമിതിയുടെ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിർദേശമുള്ളത്. സമിതി അംഗം അഖിലേഷ് രഞ്ജന്റെ നേതൃത്വത്തിൽ ഇതടങ്ങിയ നിർദേശങ്ങൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കൈമാറി. എന്നാൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. നികുതിക്കുമുകളിലുള്ള എല്ലാ സർച്ചാർജുകളും എടുത്തുകളയാനും സമിതി നിർദേശിച്ചതായാണ് സൂചന. രാജ്യത്തെ കമ്പനികൾക്ക് നിലവിൽ 30 ശതമാനവും വിദേശകമ്പനികൾക്ക് 40 ശതമാനവുമാണ് നിലവിൽ കോർപ്പറേറ്റ് ടാക്സ് ഈടാക്കുന്നത്. ഇതിനുമേൽ നാലു ശതമാനം ഹെൽത്ത്, എജ്യുക്കേഷൻ സെസും നൽകണം. 60 വർഷം പഴക്കമുള്ള ആദായ നികുതി നിയമങ്ങൾ പരിഷ്കരിക്കുന്നതിന് 2017ലാണ് കേന്ദ്രസർക്കാർ സമിതിയെ നിയമിച്ചത്. മെയ് 31 ആയിരുന്നു റിപ്പോർട്ട് സമർപ്പിക്കേണ്ട തിയതിയെങ്കിലും രണ്ടുമാസത്തെ സമയംകൂടി നീട്ടിനൽകുകയായിരുന്നു.

from money rss http://bit.ly/31Iruyu
via IFTTT

Monday, 19 August 2019

തൊഴില്‍ സംസ്‌ക്കാരം മാറുന്നു; വാഹന മേഖലയില്‍ ആര്‍ക്കൊക്കെ ജോലി ലഭിക്കും

മുംബൈ: വാഹന നിർമാണ മേഖലയിൽ സാങ്കേതിക വദഗ്ധർക്കും ഡിജിറ്റൽ മേഖലയിലുള്ളവർക്കും തൊഴിൽ സാധ്യത വർധിക്കുന്നു. നിലവിൽ മെക്കാനിക്കൽ, അസംബ്ലിങ് തുടങ്ങി പരമ്പരാഗത മേഖലകളിൽ തൊഴിൽ സാധ്യതകൾ കുറയുകയാണെന്നാണ് വിലയിരുത്തൽ. ഈ മേഖലയിലുള്ളവരെ ഓട്ടോ കമ്പനികൾ പുതിയതായി ജോലിക്കെടുക്കുന്നില്ല. വാഹന മേഖലയിൽ പുതിയ സാങ്കേതിക വിദ്യകൾ വരുമ്പോൾ സാങ്കേതിക വിദഗ്ധർ, ഡാറ്റ സയന്റിസ്റ്റുകൾ, ഇലക്ട്രിക്-ഇലക്ട്രോണിക് എൻജിനിയർമാർക്കാണ് തൊഴിൽ സാധ്യത വർധിക്കുന്നത്. മാരുതി സുസുകി, നിസ്സാൻ മോട്ടോർ കോർപ്പറേഷൻ, ഹീറോ മോട്ടോർകോർപ്, ഹ്യൂണ്ടായ് തുടങ്ങിയ വമ്പന്മാർ ചുവടുമാറ്റിക്കഴിഞ്ഞു. അടുത്ത മൂന്ന് പാദംവരെ വാഹനമേഖലയിൽ മാന്ദ്യം തുടരുമെന്നാണ് വിലയിരുത്തൽ. അതിനുേേശഷം പുതിയൊരു ലോകമാകും വാഹനമേഖലയുടേത്. ബിഎസ് ആറ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയാകും മേഖലയാകെ മാറ്റി മറക്കുക. 3ഡി പ്രിന്റിങ് ടെക്നിഷ്യൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-മെഷീൻ ലേണിങ് വിഗദ്ധർ, റോബോട്ട് ഓപ്പറേറ്റേഴ്സ്, സോഫ്റ്റ് വേർ ആന്റ് കമ്യൂണിക്കേഷൻ മേഖലയിലുള്ളവർ, സൈബർ സെക്യൂരിറ്റി വിഗദ്ധർ, ഇലക്ട്രക്കൽ-ഇലക്ട്രോണിക്സ് എൻജിനിയർമാർ, ഡാറ്റ സയന്റിസ്റ്റുകൾ എന്നിവർക്കാകും ജോലി സാധ്യത വർധിക്കുക. അതേസമയം, ഇലക്ട്രോണിക് അസംബ്ലേഴ്സ്, മെക്കാനിക്കൽ എൻജിനിയർമാർ, ഇൻസ്പെക്ടേഴ്സ്-ടെസ്റ്റർമാർ തുടങ്ങിയ മേഖലകളിലുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടാനും ഇടയാകുമെന്ന് വിദഗ്ധർ പറയുന്നു.

from money rss http://bit.ly/2Njxc5V
via IFTTT

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 87 പോയന്റ് ഉയർന്ന് 37490ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തിൽ 11068ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 327 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 356 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഇൻഫ്ര, ഐടി, ഫാർമ ഓഹരികളാണ് നേട്ടത്തിൽ. എഫ്എംസിജി, ലോഹം വിഭാഗങ്ങളിലെ ഓഹരികൾ വില്പന സമ്മർദത്തിലാണ്. മഹാനഗർ ഗ്യാസ്, സീ എന്റർടെയ്ൻമെന്റ്, ഇൻഫോസിസ്, എംആന്റ്എം, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബ്രിട്ടാനിയ, യെസ് ബാങ്ക്, ഐഒസി, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2Z5ERM6
via IFTTT

പലിശ കുറയും: എസ്ബിഐ വായ്പ പലിശ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നു

മുംബൈ: ചെറുകിട വായ്പമേഖലയിൽ വൻതോതിൽ വളർച്ച ലക്ഷ്യമിട്ട് എസ്ബിഐ. അതിന്റെ ഭാഗമായി റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള വായ്പ പദ്ധതി ബാങ്ക് നടപ്പാക്കുന്നു. നടപ്പ് സാമ്പത്തിക വർഷം വായ്പ വിതരണത്തിൽ 12 ശതമാനം വളർച്ചയാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. നിലവിൽ വായ്പയെടുത്തവരെയും പുതിയതായി വായ്പയെടുക്കുന്നവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിന്റെ ഭാഗമായി നിലവിൽ വായ്പയെടുത്തവരോട് പുതിയ സംവിധാനത്തിലേയ്ക്ക് മാറാൻ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയതായി വായ്പയെടുത്തവർക്ക് ജൂലായ് മുതൽ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള പലിശനിരക്ക് നടപ്പാക്കിയിരുന്നു. പലിശ നിരക്ക് കുറയുന്നതിന്റെ ആനുകൂല്യം നിലവിൽ വായ്പയെടുത്തവർക്ക് കൈമാറാൻ സാധാരണ ബാങ്കുകൾ വിമുഖത കാണിക്കാറാണ് പതിവ്. ഇതിൽനിന്ന് വ്യത്യസ്തമായി നിലവിൽ വായ്പയുള്ളവർക്കും ഈ ആനുകൂല്യം ലഭ്യമാക്കുകയാണെന്ന് എസ്ബിഐ ചെയർമാൻ രജനിഷ് കുമാർ വ്യക്താക്കി. ഇതുപ്രകാരം റിപ്പോ നിരക്കിനേക്കാൾ 2.25 ശതമാനം കൂടുതൽ ഈടാക്കിയാണ് അടിസ്ഥാന പലിശ നിരക്ക് നിശ്ചയിക്കുക. നിലവിലെ റിപ്പോ നിരക്ക് 5.40 ശതമാനമാണ്. ഇതുപ്രകാരം 7.65 ശതമാനമാകും ബേസ് റേറ്റ്. ഈ നിരക്കിനേക്കാൾ 40 മുതൽ 55 ബേസിസ് പോയന്റുവരെ കൂടുതൽ ഈടാക്കിയായിരിക്കും വായ്പ പലിശ നിശ്ചിക്കുക. ഇതുപ്രകാരം 8.05 ശതമാനമോ 8.20 ശതമാനമോ ആയിരിക്കും പുതുക്കിയ ഭവന വായ്പ പലിശ. 2014ൽ മാർജിനൽ കോസ്റ്റ് അടിസ്ഥാനമാക്കി പലിശ നിരക്ക് നടപ്പാക്കിയപ്പോഴും നിലവിൽ വായ്പയെടുത്തവർക്ക് ഇതിന്റെ ഗുണം എസ്ബിഐ കൈമാറിയിരുന്നു. ഇതുപ്രകാരം 75 ലക്ഷത്തിന് താഴെയുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് 8.35 ശതമാനംമുതൽ 8.90 ശതമാനംവരെയായിരുന്നു.ഫെബ്രുവരിയിൽ റിപ്പോ നിരക്ക് കുറച്ചപ്പോൾ, മാർജിനാൽ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ 30 ബേസിസ് പോയന്റ് കുറവുംവരുത്തി.

from money rss http://bit.ly/2NgKJLs
via IFTTT

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എം.എ.യൂസഫലി 5 കോടി രൂപ കൈമാറി

തിരുവനന്തപുരം: കാലവർഷക്കെടുതി ദുരന്തംവിതച്ച കേരളത്തിനു കൈത്താങ്ങാകാൻ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു കോടി രൂപ നൽകി.എം.എ.യൂസഫലിക്കായി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ.നിഷാദ് അഞ്ചു കോടി രൂപയുടെ ഡി.ഡി. മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ലുലു റീജണൽ ഡയറക്ടർ ജോയി സദാനന്ദൻ നായർ, െകാമേഷ്യൽ മാനേജർ സാദിക് കാസിം, മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി.സ്വരാജ് എന്നിവർ സന്നിഹിതരായിരുന്നു.

from money rss http://bit.ly/2YY3wlT
via IFTTT

കല്യാൺ സിൽക്‌സ് കല്പറ്റ ഷോറൂം തുറന്നു: വയനാടിന്റെ പുനർനിർമാണത്തിന് 25 ലക്ഷം രൂപ നൽകും

കല്പറ്റ: പ്രമുഖ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ ഇരുപത്തിയൊമ്പതാമത് ഷോറൂം കല്പറ്റയിൽ തുറന്നു. ന്യൂ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ഷോറൂമിന്റെ ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ, എക്സിക്യുട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർ മാർക്കറ്റ് എക്സിക്യുട്ടീവ് ഡയറക്ടർമാരായ വർധിനി പ്രകാശ്, മധുമതി മഹേഷ്, കെ.എം.പി. കൺസൾട്ടൻറ്സ് മാനേജിങ് ഡയറക്ടർ കെ.എം. പരമേശ്വരൻ, കല്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ സുനിത ജഗദീഷ്, കൗൺസിലർമാരായ അജിത്, ഹാരിസ്, പ്രതിപക്ഷനേതാവ് പി.പി. അലി, ബിൽഡിങ് ഉടമ അബ്ദുൾറസാക്ക്, മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ, വ്യാപാരി വ്യവസായി ട്രഷറർ ഹൈദർ തുടങ്ങിയവർ പങ്കെടുത്തു. പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 10 പേർക്ക് വീട് നിർമിക്കാൻ സ്ഥലം വാങ്ങുന്നതിന് 25 ലക്ഷം രൂപ സഹായം നൽകുമെന്ന് കല്യാൺ സിൽക്സ് അറിയിച്ചു. വയനാടിന്റെ പുനർനിർമാണത്തിൽ സജീവപങ്കാളികളാകുമെന്നും കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി. എസ്. പട്ടാഭിരാമൻ പറഞ്ഞു. നാലുനിലകളിലായി 40,000 ചതുരശ്രഅടിയിലാണ് കല്പറ്റ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. മേന്മയേറിയ വസ്ത്രവൈവിധ്യങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ഷോറൂമിൽ ലഭിക്കും. ഗ്രൗണ്ട് ഫ്ളോറിൽ കല്പറ്റയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും.

from money rss http://bit.ly/31NOkEM
via IFTTT

Sunday, 18 August 2019

ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികളില്‍നിന്ന് 1200ലേറെ റസ്റ്റോറന്റുകള്‍ പിന്മാറി

ന്യൂഡൽഹി: 1,200ലേറെ റസ്റ്റോറന്റുകൾ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളുമായുള്ള സഹകരണം നിർത്തി. സൊമാറ്റോ പോലുള്ള ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളും റസ്റ്റോറന്റുകളുമായി തുടരുന്ന തർക്കങ്ങളെതുടർന്നാണ് പിന്മാറ്റം. മുംബൈ, ഡൽഹി, ബെംഗളുരു, കൊൽക്കത്ത, ഗോവ, പുണെ, വഡോദര തുടങ്ങിയ പ്രധാന നഗരങ്ങളിലെ ക്ഷഷണശാലകളാണ് ഇവരുമായുള്ള ഇടപാട് വേണ്ടെന്നുവെച്ചത്. ഓൺലൈൻ സ്ഥാപനങ്ങൾ വൻതോതിൽ കിഴിവ് നൽകുന്നത് ബിസിനസിനെ ബാധിക്കുമെന്നതിന്ന വിലയിരുത്തലിനെതുടർന്നാണിത്. പെട്ടെന്നുള്ള പിന്മാറ്റത്തിനെതിരെ സൊമാറ്റോ രംഗത്തുവന്നിട്ടുണ്ട്. കരാർപ്രകാരം 45 ദിവസത്തെ നോട്ടീസ് നൽകിയതിനുശേഷം മാത്രമേ പിന്മാറാവൂയെന്നാണ് സൊമാറ്റോ പറയുന്നത്.

from money rss http://bit.ly/33EUPeR
via IFTTT

ഒരു സിങ്കപ്പൂർ ‘ക്യാഷ്’ വിപ്ലവം

എ.ടി.എമ്മുകൾ എന്ന സങ്കല്പത്തെ അടിമുടി മാറ്റിമറിച്ച് സിങ്കപ്പൂരിൽ ധനകാര്യ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് തൃശ്ശൂർ സ്വദേശി ഹരി ശിവൻ. ഭാര്യ രേഖയുമായി ചേർന്ന് ഹരി തുടക്കമിട്ട 'സോക്യാഷ്' സിങ്കപ്പൂരിന്റെ പണമിടപാടുകളെ ആകെ എളുപ്പവഴികളിലേക്കെത്തിച്ചു. സൂപ്പർമാർക്കറ്റുകളെയും കടകളെയും പണം പിൻവലിക്കാനും നിക്ഷേപിക്കാനും കഴിയുന്ന എ.ടി.എമ്മുകളാക്കി മാറ്റുകയാണ് ഇവർ. ലോകത്ത് ഫിനാൻഷ്യൽ ടെക്നോളജി രംഗത്തെ തിളക്കമേറിയ സ്റ്റാർട്ട് അപ്പായി മാറുകയാണ് ഇന്ന് 'സോക്യാഷ്'. എ.ടി.എം. തേടി അലയാതെ തൊട്ടടുത്തുള്ള കടകളിൽനിന്ന് പണം പിൻലിക്കാനുള്ള സൗകര്യമാണ് മൊബൈൽ ആപ്പിലൂടെ സോക്യാഷ് പൊതുജനങ്ങൾക്കായി ഒരുക്കുന്നത്. ഓരോ ദിവസത്തെയും പണം ബാങ്കിൽ ചെന്ന് നിക്ഷേപിക്കാനുള്ള വ്യാപാരികളുടെ ബുദ്ധിമുട്ടും സോക്യാഷ് പരിഹരിക്കുന്നു. അതായത്, സോക്യാഷ് ആപ്പുമായി എത്തുന്ന ഉപഭോക്താവിന് തന്റെ അക്കൗണ്ടിലെ പണം കടയിൽനിന്ന് ആവശ്യാനുസരണം പിൻവലിക്കാനാകുന്നു. ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്നു പോയ പണം വ്യാപാരിയുടെ അക്കൗണ്ടിലെത്തുന്നു. ബാങ്കുകൾക്കാകട്ടെ, എ.ടി.എം. നടത്തിപ്പിന്റെ തലവേദന കുറയ്ക്കാമെന്ന നേട്ടവും. കറൻസി ക്രയവിക്രയം എളുപ്പത്തിലാക്കുന്ന മാതൃകയായി മാറിയിരിക്കുകയാണ് ഇന്ന് സോക്യാഷ്. ചുരുക്കത്തിൽ സമ്പദ്ഘടനയിൽ കൃത്യമായ പണം കൈമാറ്റം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഹരിയും രേഖയും കൂടി സോക്യാഷിലൂടെ ഒരുക്കുന്നത്. കോഴിക്കോട് റീജണൽ എൻജിനീയറിങ് കോളേജിൽ (ഇപ്പോൾ എൻ.ഐ.ടി.) നിന്ന് എൻജിനീയറിങ് പഠനം പൂർത്തിയാക്കി കോഗ്നിസന്റ്, എച്ച്.എസ്.ബി.സി. ബാങ്ക് എന്നിവിടങ്ങളിൽ സോഫ്റ്റ്വേർ എൻജിനീയറായി കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് ഹരി സിങ്കപ്പൂരിലേക്ക് പോയത്. അവിടെ, സിറ്റി ബാങ്കിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഒരു വർഷത്തിനുള്ളിൽ ഡിജിറ്റൽ ബാങ്കിങ് വിഭാഗത്തിന്റെ മേധാവിയായി. മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ് എന്നിവയുടെ ചുമതലയായിരുന്നു അദ്ദേഹത്തിന്. ആറു വർഷത്തിനു ശേഷം, സിങ്കപ്പൂരിലെ ഏറ്റവും വലിയ ബാങ്കായ ഡി.ബി.എസിൽ ഡിജിറ്റൽ ബാങ്കിങ് മേധാവിയായി ചേർന്നു. പിന്നീട് റെമിറ്റൻസ് വിഭാഗത്തിന്റെയും തലവനായി. അവിടെ ആയിരിക്കുമ്പോഴാണ് പണം കൈമാറ്റത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് ആലോചിക്കുന്നത്. പലപ്പോഴും തിരക്കില്ലാത്ത ഇടങ്ങളിലെ എ.ടി.എമ്മുകളിലും ബാങ്ക് ശാഖകളിലും കോടിക്കണക്കിന് കറൻസി നോട്ടുകൾ ദിവസങ്ങളോളം കെട്ടിക്കിടക്കുന്നത് മനസ്സിലാക്കുന്നത് അങ്ങനെയാണ്. എ.ടി.എം. കൗണ്ടറിന്റെ വാടക, വൈദ്യുതി, സെക്യൂരിറ്റി എന്നീ ആവശ്യങ്ങൾക്കായി വൻ തുകയാണ് നഷ്ടമാകുന്നത്. സുരക്ഷിതമായ വാഹനങ്ങളിൽ ഇത്തരം എ.ടി.എമ്മുകളിൽ ചെന്ന് പണം നിറയ്ക്കാനുള്ള ചെലവ് വേറെ. ചില നേരത്താണെങ്കിൽ എ.ടി.എമ്മിൽ പണമില്ലാതെ ആവശ്യക്കാർ നെട്ടോട്ടമോടുന്നു. ഇതാണ് 'സോക്യാഷ്' എന്ന ആശയത്തിലേക്ക് തന്നെ കൊണ്ടു ചെന്നെത്തിച്ചതെന്ന് സോക്യാഷിന്റെ ഫൗണ്ടറും സി.ഇ.ഒ.യുമായ ഹരി ശിവൻ പറയുന്നു. ഡി.ബി.എസിലെ തിളക്കമാർന്ന ജോലി ഉപേക്ഷിച്ച് 2016-ലാണ് ഹരി സോക്യാഷിന് തുടക്കമിട്ടത്. സിറ്റി ബാങ്കിന്റെ പ്രോജക്ടിൽ എൻജിനീയറായിരുന്ന ഭാര്യ രേഖ ഹരിയും ഒപ്പംകൂടി. എൻജിനീയറിങ്, ബാങ്കിങ് മേഖലകളിലെ പരിചയം ഇരുവർക്കും മുതൽക്കൂട്ടായി. പദ്ധതിക്ക് അനുമതി തേടി സിങ്കപ്പൂരിലെ കേന്ദ്രബാങ്കായ 'മോണിറ്ററി അതോറിറ്റി ഓഫ് സിങ്കപ്പൂരി'നെ സമീപിച്ചപ്പോൾ അനുമതിക്കു പുറമെ, രണ്ടു ലക്ഷം ഡോളർ ഗ്രാന്റ് അനുവദിച്ചു. ക്യു.ആർ. കോഡിന്റെ സഹായത്തോടെ പണം കൈമാറ്റം സാധ്യമാക്കുന്ന മൊബൈൽ ആപ്പാണ് സോക്യാഷ് വികസിപ്പിച്ചത്. ഒരു വർഷത്തിലേറെയെടുത്ത് സാങ്കേതിക വിദ്യ പൂർത്തിയാക്കിയതോടെ സ്റ്റാർഡേർഡ് ചാർട്ടേഡുമായി ധാരണയിലെത്താനായി. തൊട്ടുപിന്നാലെ സിങ്കപ്പൂരിലെ പണമിടപാടിന്റെ 70 ശതമാനവും കൈയാളുന്ന ഡി.ബി.എസ്. ബാങ്കുമായും ധാരണയിലെത്തി. ഈ രണ്ട് ബാങ്കിനും പുറമെ, പി.ഒ.എസ്.ബി., ഐ.സി.ബി.സി. എന്നിവയെയും പാർട്ണർ ബാങ്കുകളാക്കി മാറ്റാൻ ഇതിനോടകം സാധിച്ചു. കഴിഞ്ഞ 16 മാസങ്ങളിലായി 15 ലക്ഷം ഇടപാടുകളാണ് സോക്യാഷിലൂടെ നടന്നത്. ഗുണഭോക്താക്കളുടെ എണ്ണം 1.25 ലക്ഷത്തിനടുെത്തത്തിയെന്നും ഹരി പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിൽനിന്ന് തന്നെ ബാങ്ക് അക്കൗണ്ട് തുറക്കാനും വായ്പയ്ക്ക് അപേക്ഷ നൽകാനും സൗകര്യമൊരുക്കുന്ന സാങ്കേതിക വിദ്യ കൂടി ലഭ്യമാക്കുകയാണ് സോക്യാഷ് ഇപ്പോൾ. ഇതിലൂടെ വ്യാപാര സ്ഥാപനങ്ങൾക്ക് അധിക വരുമാനത്തിന് അവസരമൊരുക്കുകയാണ്. ജാപ്പനീസ് കമ്പനിയായ ഗ്ലോറി, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ വെഞ്ച്വർ ക്യാപിറ്റൽ വിഭാഗമായ 'എസ്.സി.വെഞ്ച്വേഴ്സ്' എന്നിവയിൽ നിന്നടക്കം ഈയിടെ 60 ലക്ഷം ഡോളറിന്റെ (42 കോടി രൂപ) മൂലധന ഫണ്ടിങ് നേടി. ഇതുപയോഗിച്ച് മലേഷ്യ, ഇൻഡൊനീഷ്യ, ഹോങ്കോങ് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ഹരി വ്യക്തമാക്കി. സിങ്കപ്പൂർ, മലേഷ്യ, ഇൻഡൊനീഷ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് അവിടെ പണം പിൻവലിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു വരികയാണ്. ഇതിനായി ഇന്ത്യയിലെ ഏതാനും ബാങ്കുകളുമായി ധാരണയുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയിൽ സോക്യാഷ് സേവനം എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ഹരി വ്യക്തമാക്കി. കനറാ ബാങ്കിൽ അസിസ്റ്റന്റ് ജനറൽ മാനേജരായി വിരമിച്ച പി.എൻ. ശിവന്റെയും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ഡോ. സുശീല ശിവന്റെയും മകനാണ് ഹരി. roshan@mpp.co.in

from money rss http://bit.ly/2z500H7
via IFTTT

സെന്‍സെക്‌സില്‍ 225 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ പ്രതീക്ഷയോടെ തുടക്കം. സെൻസെക്സ് 225 പോയന്റ് നേട്ടത്തിൽ 37575ലും നിഫ്റ്റി 62 പോയന്റ് ഉയർന്ന് 11109ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 921 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 573 ഓഹരികൾ നഷ്ടത്തിലുമാണ്. ഫാർമ, ഐടി, ബാങ്ക്, വാഹനം, എഫ്എംസിജി, ഇൻഫ്ര, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഐടിസി, ഹീറോ മോട്ടോർകോർപ്, ഇൻഫോസിസ്, വിപ്രോ, ടിസിഎസ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, വേദാന്ത, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എസ്ബിഐ, ഒഎൻജിസി, ഗെയിൽ, മാരുതി സുസുകി, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2P1E4r9
via IFTTT

അയല്‍പക്കത്തേക്ക് എത്തുന്ന ജനാലകള്‍ അടയ്ക്കുക

'അയലത്തെ അദ്ദേഹം' എന്ന സിനിമയുടെ അവസാനഭാഗത്ത് അതീവഹൃദ്യതയാർന്ന ഒരു രംഗമുണ്ട്... തൊട്ടടുത്ത വീട്ടിലേക്ക് എത്തിനോക്കാൻ സഹായകരമായ തരത്തിലുള്ള ജനാല അടയ്ക്കുന്നതാണത്. തങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ സ്വസ്ഥതയ്ക്ക് അത് അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ടാണ് നായകൻ അത് ചെയ്യുന്നത്. ജയറാമും ഗൗതമിയും മത്സരിച്ച് അഭിനയിച്ച ഈ ചിത്രം ഇന്നും സിനിമാസ്വാദക മനസ്സുകളിൽ നിറച്ചാർത്തോടെ നിലനിൽക്കുന്നു. തങ്ങളുടെ അയൽപക്കത്ത് താമസിക്കുന്ന ദമ്പതിമാരുടെ ജീവിതരീതി കണ്ട്, അതനുസരിച്ച് ജീവിക്കാൻ പരിശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ ദയനീയ ചിത്രമാണ് സിനിമയുടെ ഇതിവൃത്തം. ഒടുവിൽ അത് ശരിയായ നിഗമനമല്ലെന്ന നിലപാടിൽ കുടുംബം എത്തിച്ചേരുന്നു. വസ്തുക്കൾ സൃഷ്ടിക്കപ്പെടുന്നതും വിൽക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും 'ഉപഭോക്താവിന്റെ സംതൃപ്തി'യുമായി ബന്ധപ്പെട്ടുകൊണ്ടാണ്. അതുകൊണ്ടാണ്, ഉപഭോക്താവിന്റെ താത്പര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കമ്പോളങ്ങൾ വിപുലമാവുന്നത്. എന്നാൽ, ഉപഭോക്താവിന്റെ സംതൃപ്തിയാവട്ടെ ഒരു പരിധിവരെ ആപേക്ഷികമാണ്. അത് സ്വന്തം താത്പര്യങ്ങളെ മാത്രമല്ല, അയൽപക്കത്തുകാർ അഥവാ മറ്റുള്ളവരുടെ ഉപഭോഗവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. മറ്റുള്ളവർ എന്തൊക്കെ വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നുവെന്നത് ഒരാളുടെ ഉപഭോഗതാത്പര്യങ്ങളെ സ്വാധീനിക്കുന്നതായി സാമ്പത്തികപഠനങ്ങൾ തെളിയിക്കുന്നു. സാമ്പത്തികശാസ്ത്രത്തിൽ ഈ പ്രതിഭാസത്തെ 'കോൺസ്പീക്കസ് കൺസപ്ഷൻ' എന്ന പദമുപയോഗിച്ചാണ് വിശദീകരിക്കുന്നത്. പ്രശസ്ത നോർവീജിയൻ സാമ്പത്തികശാസ്ത്രജ്ഞനായ 'തോർസ്റ്റീൻ വെബ്ലൻ' സമ്പത്തും വരുമാനവും പ്രദർശിപ്പിക്കാനുതകുന്ന വസ്തുക്കൾ വാങ്ങി പ്രദർശിപ്പിക്കാനുള്ള മനുഷ്യന്റെ വ്യഗ്രതയെ കാണിക്കാനുപയോഗിച്ച പദമാണിത്. വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി സമ്പന്നരുടെ ഇടയിൽ വളർന്നുവന്ന ഉപഭോഗപ്രവണതെയ ഈ പദംകൊണ്ട് വെബ്ലൻ വിശദീകരിച്ചു. ആഡംബരവസ്തുക്കൾക്ക് 'വെബ്ലൻ വസ്തുക്കൾ' എന്ന പേരുവരെ ഉണ്ടായി. ഈ വസ്തുക്കളുടെ പ്രത്യേകത, 'വില ഉയരുമ്പോൾ ഡിമാൻഡ് വർധിക്കുന്നു' എന്നതാണ്. ഉയർന്ന സാമ്പത്തികശ്രേണിയിൽപ്പെട്ടവർ ഉപയോഗിക്കുന്ന വസ്തുക്കൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന മദ്ധ്യവർഗക്കാരുടെ ഈ പ്രവണതയ്ക്ക് 'ജയിസ് ഡ്യൂസെൻബെറി' എന്ന സാമ്പത്തികശാസ്ത്രജ്ഞൻ 'പ്രകടനപ്രഭാവം' അഥവാ 'ഡെമോൺസ്ട്രേഷൻ ഇഫക്ട്' എന്നാണ് പേരുനൽകിയത്. 'അനുകരണ പ്രവണത' എന്നും ഇതിനെ വിവക്ഷിക്കാനാവുന്നതാണ്. ഈ പ്രകടനമനോഭാവത്തിന് പ്രാദേശികവും അന്തർദേശീയവുമായ മാനങ്ങളുണ്ട്. അത് ചിലർക്ക് ഭക്ഷണവും മറ്റു ചിലർക്ക് കാർ പോലുള്ള വാഹനങ്ങളും വേറെ പലർക്കും വിവാഹം പോലുള്ള ആഘോഷാവസരത്തിലുള്ള പൊങ്ങച്ചവുമായിട്ടാണ് പൊതുവെ ഏറെ നിഴലിച്ചുകാണപ്പെടുന്നത്. ടൂറിസം പോലുള്ള മേഖലകളിലും യാത്രകളിലും ഈ പ്രവണത അനാരോഗ്യകരമായി ഏറിവരുന്നുണ്ട്. ഉദാഹരണത്തിന്, ഒരാൾ താൻ സന്ദർശിച്ചിട്ടുള്ള രാജ്യങ്ങളുടെ പേരുപറയുമ്പോഴും ഈ പൊങ്ങച്ചമനോഭാവം നിഴലിക്കുന്നത് കാണാനാവുന്നു. ജീവിതം മെച്ചപ്പെടണമെന്ന ആഗ്രഹമില്ലാത്തവരില്ല... എന്നാൽ, മെച്ചപ്പെടുന്നത് ഇപ്രകാരമുള്ള അനുകരണ മനോഭാവത്തിലൂടെയാവരുത്. അയൽപക്കത്തുള്ളവർക്ക് ഉള്ളതുപോലുള്ള വസ്തുക്കൾ തങ്ങൾക്കുമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നതിനേക്കാളുമപ്പുറം അവർക്കുള്ളതിനേക്കാളധികമായും മുന്തിയതും ഉണ്ടാവണമെന്ന വാശിയും ഈ പ്രവണണതയുടെ ദയനീയമായ തലമാണ്. മറ്റുള്ളവരുടെ പ്രവർത്തനങ്ങളും അതിന്റെ അനന്തരഫലങ്ങളും നിരീക്ഷിക്കുന്നത് നല്ലതാണെങ്കിലും അത് അനുകരിക്കുന്നത് സാമ്പത്തിക ആരോഗ്യത്തിന് ദോഷകരമായി ഭവിക്കുന്നു. കാരണം, അത് നിലവിലുള്ള ഉപഭോഗരീതിയിൽ അസന്തുഷ്ടി സൃഷ്ടിക്കുകയും സമ്പാദ്യനിരക്കിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഈ അസംതൃപ്തിയുടെ ഫലമായി ചിലരിലെങ്കിലും ജീവിത്തോടുതന്നെ മടുപ്പ് തോന്നിപ്പിക്കുന്ന നിഷേധാത്മക വികാരമായി പരിണമിക്കുകയും ചെയ്യുന്നു. അതുവഴി ജീവിതത്തിൽനിന്ന് ഒളിച്ചോടിയ അവസ്ഥയുണ്ടായവരും ഉണ്ട്. 'തനിക്കില്ലാത്തത് പലതും ഉണ്ട്' എന്ന് കാണിക്കാനുള്ള ഈ 'പൊങ്ങച്ചമനോഭാവം' ചിലരിലെങ്കിലും സ്ഥിരോത്സാഹവും വളർച്ചയും സൃഷ്ടിക്കുമെന്നതും ശരിയാണ്. എന്നാൽ, ആവശ്യത്തിന് വിശ്രമത്തിനോ ജീവിതാസ്വാദനത്തിനോ മുതിരാതെ, പുതിയ ജീവിതശൈലീരോഗങ്ങളുടെ അടിമയായി ഇതുമൂലം പലരും മാറുന്നു. പെെട്ടന്ന് പണക്കാരായവരും അധ്വാനിക്കാത്ത പണം കൈയിൽ വന്നുചേർന്നവരുമാണ് ഈ പ്രവണതയ്ക്ക് ഏറെ അടിമപ്പെടുന്നത്. സാമ്പത്തികരംഗത്ത് മദ്ധ്യവർഗത്തിന്റെ വളർച്ചയും മറ്റൊരു കാരണമായി. മിതവ്യയം എന്നത് കേവലം ഒരു വികാരമെന്നതിനുമപ്പുറം അത് തീരുമാനവുമാണ്. മലയാളഭാഷയിലെ ഒരു പ്രശസ്തനായ എഴുത്തുകാരൻ എഴുതാനുള്ള സൗകര്യത്തിനായി ഒരു ഒറ്റമുറി ഫ്ളാറ്റ് വാങ്ങി അതിലേക്ക് താമസം മാറിയെന്ന് പറയുകയുണ്ടായി. പണ്ട് വിശാലമായ തെങ്ങിൻതോപ്പും പുഴയും എഴുത്തുകാരുടെ ഊർജവും ആവേശവുമായി പരിഗണിച്ചിരുന്നെങ്കിൽ ഇന്ന് സങ്കൽപ്പങ്ങൾ മാറിമറിയുകയാണ്. താൻ ഒരു 'ബെൻസ്' കാർ വാങ്ങിയ കാര്യം മറ്റുള്ളവരെ അറിയിക്കാൻ എന്താണ് വഴിയെന്നാലോചിച്ച് പുതുപണക്കാരനായ വിദേശമലയാളി ചെയ്തത് വളരെ രസകരമായ കഥയാണ്. അടുത്ത ഞായറാഴ്ച പള്ളിയിൽ പോയാൽ എല്ലാ മലയാളിസുഹൃത്തുക്കളെയും തന്റെ പുതിയ കാർ കാണിക്കാനാവുമെന്ന് അയാൾ കണക്കുകൂട്ടി. എന്നാൽ ആ ദേവാലയത്തിൽ പാർക്കിങ് സ്ഥലം പരിമിതമായതിനാൽ, പുറത്ത് റോഡിലാണ് കൂടുതൽ വാഹനങ്ങളും പാർക്ക് ചെയ്യുന്നത് എന്ന ചിന്ത അദ്ദേഹത്തെ ഭാരപ്പെടുത്തി. ഒടുവിൽ ശനിയാഴ്ച വൈകുന്നേരമായപ്പോൾ ദേവാലയത്തിൽ കൊണ്ടുപോയി കാർ പാർക്ക് ചെയ്തു എന്നത് ഒട്ടും അതിശയോക്തിയില്ലാത്ത സംഭവകഥയാണ്. 'മിതവ്യയത്തിന്റെ സംസ്കാരം' വലിയ മനസ്സുകളുടെ പ്രത്യേകതയാണ്. 'റിച്ചാർഡ് ഹാൻഡി' അഭിപ്രായപ്പെട്ടതുപോലെ, 'പുറമെ കാണുന്ന അനാവശ്യമായ ഓരോ ആഡംബരവും ആന്തരിക ശൂന്യതയുടേയും മാനസിക അതൃപ്തിയുടേയും അടയാളമാണ്'.

from money rss http://bit.ly/2TNLixB
via IFTTT

കാർഡ് വഴി രാത്രി പണം കൈമാറേണ്ടെന്ന് എസ്.ബി.ഐ.

കണ്ണൂർ: എ.ടി.എം. കാർഡ് ഉപയോഗിച്ച് രാത്രിയിൽ പണം കൈമാറ്റം ചെയ്യുന്നതിന് എസ്.ബി.ഐ.യുടെ ചുവപ്പ് കാർഡ്. രാത്രി 11 മുതൽ രാവിലെ ആറുവരെ പണം കൈമാറ്റം ചെയ്യുന്നതാണ് തടഞ്ഞത്. തട്ടിയെടുക്കുന്ന കാർഡ് ഉപയോഗിച്ചും മറ്റും വൻതോതിൽ പണം കൈമാറുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണിത്. നിലവിൽ 40,000 രൂപവരെ എ.ടി.എം. വഴി വേറെ അക്കൗണ്ടിലേക്കോ കാർഡിലേക്കോ കൈമാറാൻ സൗകര്യമുണ്ടായിരുന്നു. വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി വന്നതോടെ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ഇതോടെയാണ് രാത്രി 11 മുതൽ രാവിലെ ആറുവരെ ഈ സൗകര്യം പൂർണമായി നിർത്തിയത്. content highlights:sbi bans money transfer using atm card in night

from money rss http://bit.ly/2PiNij1
via IFTTT

കോടിയുടുത്ത് ഓണവിപണി; ഇനി മത്സരകാലം

കൊച്ചി: ഓണമെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിപണി സജീവമായി. ഗൃഹോപകരണ വിപണിയിലാണ് ആദ്യ ഉണർവ് കാണുന്നത്. ടെലിവിഷൻ, വാഷിങ് മെഷിൻ, റഫ്രിജറേറ്റർ, എ.സി. തുടങ്ങി ഒട്ടുമിക്ക ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും വാങ്ങാൻ തിരക്കാരംഭിച്ചതായി വ്യാപാരികൾ പറയുന്നു. ഉപഭോക്താക്കൾക്കായി ഓഫറുകളും ഡിസ്കൗണ്ടുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ പരിസ്ഥിതിസൗഹൃദ ഉത്പന്നങ്ങളുമായാണ് മിക്കവരും വിപണിയിൽ എത്തിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ ഉപഭോക്താക്കളും ശ്രദ്ധിക്കുന്നുണ്ടെന്നാണ് അവരുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ടെക്നോളജി ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് പുതുതലമുറക്കാരെയാണ്. ഇവരാണ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കൾ. ഓരോ ഉത്പന്നത്തെക്കുറിച്ചും മുൻകൂട്ടി മനസ്സിലാക്കിയാവും ഇവരുടെ വരവ്. ഓണക്കാല വിൽപ്പന എല്ലാ കമ്പനികളെ സംബന്ധിച്ചും നിർണായകമായതിനാൽ, ഏറ്റവും പുതിയ ഉത്പന്നങ്ങളുമായാണ് അവരുടെ വരവ്. കൂടുതൽ വലിപ്പമുള്ള ടി.വി. ആളുകളെ കൂടുതൽ ആകർഷിക്കുന്നുവെന്നാണ് വിപണിയിലെ ആദ്യസൂചനകൾ. വീട്ടിൽത്തന്നെ തിയേറ്റർ അനുഭവം പ്രദാനം ചെയ്യുന്നതാണിതെന്ന് ഉപഭോക്താക്കൾ പറയുന്നു. സിനിമ, ലൈവ് മത്സരങ്ങൾ എന്നിവയും ബിഗ്സ്ക്രീനിൽ കാണാൻ ആളുകൾക്ക് താത്പര്യം ഏറിയിട്ടുണ്ട്. വലിപ്പം മാത്രമല്ല, ബ്രാൻഡ്, വാറന്റി, വിൽപ്പനാനന്തര സേവനം, ഇഷ്ടമുള്ള കടകൾ എന്നിവയും ആളുകൾ പരിഗണിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾക്ക് എക്സ്റ്റൻഡഡ് വാറന്റിയും കാഷ്ബാക്കും മറ്റ് ഓഫറുകളും നൽകുന്നുണ്ട്. റഫ്രിജറേറ്ററിലും വലിപ്പം ഒരു ഘടകമായിക്കഴിഞ്ഞു. കൂടുതൽ ടെക്നോളജിയും സൗകര്യങ്ങളുമുള്ളവ വാങ്ങാനാണ് താത്പര്യം കൂടിയിരിക്കുന്നത്. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, ജോലിയുള്ളവർ, സൂക്ഷിക്കേണ്ട സാധനങ്ങളുടെ അളവ് എന്നിവ കണക്കാക്കിയാണ് ഫ്രിഡ്ജുകൾ ആളുകൾ വാങ്ങിയിരുന്നതെങ്കിലും ഇപ്പോൾ കൂടുതൽ സൗകര്യങ്ങളും ആളുകൾ നോക്കുന്നുണ്ട്. സ്റ്റാർ റേറ്റിങ്, ബ്രാൻഡ്, വാറന്റി എന്നിവയ്ക്ക് പ്രാധാന്യമേറി. പുതുതലമുറയ്ക്ക് നിറവും പ്രധാനമാണ്. മൈക്രോവേവ് ഓവന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഭക്ഷണം ചൂടാക്കാൻ മാത്രമാണ് മിക്കവരും ഓവൻ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഇതു മാറിയിട്ടുണ്ട്. കൂടുതൽ സൗകര്യങ്ങളുള്ള ഇനങ്ങൾ തേടി ഉപഭോക്താക്കൾ എത്തുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. Content Highlights:Electronic products to conquer Onam market

from money rss http://bit.ly/2OWB1Af
via IFTTT

Friday, 16 August 2019

വ്യാജ വെബ്‌സൈറ്റുവഴി ഇന്‍ഷുറന്‍സ് എടുക്കരുതെന്ന് ഐആര്‍ഡിഎഐ

മുംബൈ: ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വ്യാജ വെബ്സൈറ്റ് വഴി ആരും ഇൻഷുറൻസ് പോളിസികൾ വാങ്ങരുതെന്ന് മുന്നറയിപ്പ്. ഐആർഡിഎഐതന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഇൻഷുറൻസ് ഉത്പന്നങ്ങളൊന്നും വിതരണം ചെയ്യുന്നില്ലെന്നും അറിയിപ്പിൽ പറയുന്നു. http://bit.ly/2Ni763p എന്ന വ്യാജ വെബ്സൈറ്റ് വഴിയാണ് തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. http://bit.ly/2YOre3U ഉം http://bit.ly/2N7Wh3F എന്നിങ്ങനെ രണ്ട് വെബ്സൈറ്റുകളാണ് ഔദ്യോഗികമായി ഐആർഡിഎഐയ്ക്കുള്ളത്. ഐ-എന്ന ഇംഗ്ലീഷ് അക്ഷരം അധികം ചേർത്താണ് വ്യാജ വെബ്സൈറ്റ് നിർമിച്ചിരിക്കുന്നത്. Dont buy insurance from fake website

from money rss http://bit.ly/2YN5FAG
via IFTTT

സ്വര്‍ണവില പവന് 28,000 രൂപയായി

കൊച്ചി: സ്വർണവില പവന് 28,000 രൂപയിലെത്തി. 3500 രൂപയാണ് ഗ്രാമിന്. ഓഗസ്റ്റ് ഒന്നിന് 25,680 രൂപയായിരുന്നു പവന്റെ വില. 15 ദിവസത്തിനിടെ പവൻ വിലയിലുണ്ടായ വർധനവ് 2,320 രൂപയാണ്. ജൂലായ് രണ്ടിനാകട്ടെ 24,920 രൂപയായിരുന്നു പവന്റെ വില. നാലുവർഷംകൊണ്ട് പവന് 9280 രൂപയുടെ വർധനവാണുണ്ടായത്. സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ വിപണിയിൽ പ്രകടമായതും സുരക്ഷിത നിക്ഷേപമെന്നനിലയിൽ ആഗോളതലത്തിൽ സ്വർണത്തിന് ഡിമാൻഡ് വർധിപ്പിച്ചതുമാണ് വിലവർധനയ്ക്കുപിന്നിൽ.

from money rss http://bit.ly/2HaADI8
via IFTTT

Thursday, 15 August 2019

സെന്‍സെക്‌സില്‍ 268 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. സെൻസെക്സ് 268 പോയന്റ് താഴ്ന്ന് 37043ലും നിഫ്റ്റി 84 പോയന്റ് നഷ്ടത്തിൽ 10944ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 458 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 928 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഐടി, ലോഹം, പൊതുമേഖല ബാങ്കുകൾ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിൽ. യുപിഎൽ, യെസ് ബാങ്ക്, ഐടിസി, ഒഎൻജിസി, സിപ്ല, ഗെയിൽ, ഐഒസി, ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യബുൾസ് ഹൗസിങ്, ഹിൻഡാൽകോ, വേദാന്ത, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2HaqX0g
via IFTTT

പണം പിന്‍വലിക്കാനല്ലാത്ത എടിഎം ഇടപാടുകള്‍ സൗജന്യം: വിശദാംശങ്ങളറിയാം

മുംബൈ: പണം പിൻവലിക്കലല്ലാത്ത എല്ലാ എടിഎം ഇടപാടുകളും സൗജന്യമായിരിക്കുമെന്ന് റിസർവ് ബാങ്ക്. ബാലൻസ് പരിശോധന, ചെക്ക് ബുക്കിന് അപേക്ഷിക്കൽ, നികുതി അടയ്ക്കൽ, പണം കൈമാറ്റം ചെയ്യൽ എന്നിവ ഇനി എത്രവേണമെങ്കിലും സൗജന്യമായി നടത്താം. നിലവിൽ നിശ്ചിത എണ്ണത്തിൽ കൂടുതലുള്ള എല്ലാ എടിഎം ഇടപാടുകൾക്കും ബാങ്കുകൾ ചാർജ് ഈടാക്കിയിരുന്നു. വിശദവിവരങ്ങൾഅറിയാം: ഹാർഡ് വേർ, സോഫ്റ്റ് വേർ തുടങ്ങിയവയുടെ സാങ്കേതിക തകരാറുമമൂലം എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ കഴിയാതെവന്നാൽ അത് ഇടപാടായി കണക്കാക്കാൻ പാടില്ല. എടിഎമ്മിൽ പണമില്ലാതെ വന്നതുമൂലം പണം ലഭിക്കാതെ വന്നാൽ അത് ഇടപാടായി കണക്കാക്കില്ല. നിലവിൽ അത് ഇടപാടായി കണക്കാക്കിയിരുന്നു. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. അതിൽതന്നെ എസ്ബിഐയിൽനിന്ന് അഞ്ചും മറ്റു ബാങ്കുകളിൽനിന്ന് മൂന്ന് ഇടപാടുകളുമാണ് ഇത്. മെട്രോ നഗരങ്ങളിലല്ലാത്തവർക്ക് 10 സൗജന്യ ഇടപാടുകൾ നടത്താം. എസ്ബിഐയുടെ എടിഎംവഴി അഞ്ചും മറ്റു ബാങ്കുകളുടെ അഞ്ചും ഇടപാടുകളാണ് അനുവദിച്ചിരുന്നത്. ഇതുവരെ പണം പിൻവലിക്കൽ അല്ലാതെയുള്ളവയും ഇടപാടായി കണക്കാക്കിയിരുന്നു. ഓഗസ്റ്റ് 14നുള്ള അറിയിപ്പിലാണ് എടിഎം ഇടപാടുസംബന്ധിച്ച പുതിയ തീരുമാനം റിസർവ് ബാങ്ക് പുറത്തുവിട്ടത്. Banks cannot charge for these ATM transactions

from money rss http://bit.ly/2OTng5n
via IFTTT

Wednesday, 14 August 2019

കടംതീര്‍ക്കാന്‍ കഫേ കോഫി ഡേ ആസ്തികള്‍ വില്‍ക്കുന്നു

ബെംഗളൂരു:കഫേ കോഫി ഡേ എന്റർപ്രൈസസിന്റെ (സി.ഡി.ഇ.എൽ.) ഉടമസ്ഥതയിൽ ബെംഗളൂരുവിലുള്ള ഗ്ലോബൽ ടെക് പാർക്ക് വിൽക്കുന്നു. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സംരംഭമായ ബ്ലാക്സ്റ്റോണിനാണ് ഗ്ലോബൽ ടെക് പാർക്ക് കൈമാറുന്നത്. 2,600-3,000 കോടി രൂപയുടേതാണ് വില്പന കരാർ. കടബാധ്യത കുറയ്ക്കുന്നതിനു വേണ്ടിയാണ് കഫേ കോഫി ഡേ ബെംഗളൂരുവിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ 90 ഏക്കറിലായി പരന്നുകിടക്കുന്ന ടെക് പാർക്ക് വിൽക്കുന്നത്. ഗ്ലോബൽ വില്ലേജ് ടെക് പാർക്കിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിന് കോഫി ഡേ ഡയറക്ടർ ബോർഡ് അനുമതി നൽകിക്കഴിഞ്ഞു. കോഫി ഡേയുടെ പ്രവർത്തനം നിർത്തിയ അനുബന്ധ സ്ഥാപനമായ ആൽഫ ഗ്രെപ് സെക്യൂരിറ്റീസിന്റെയും ഓഹരി വില്പനയ്ക്ക് ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. ഏകദേശം രണ്ട് മാസത്തിനുള്ളിൽ വില്പന പൂർത്തീകരിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മാർച്ച് 31-ലെ കണക്ക് പ്രകാരം കോഫി ഡേയുടെ കടബാധ്യത 7,653 കോടി രൂപയാണ്. 11,259 കോടി രൂപയാണ് ഗ്രൂപ്പിന്റെ മൊത്തം ആസ്തി. കഫേ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർത്ഥയുടെ മരണത്തോടെയാണ് കമ്പനിയുടെ കടബാധ്യത സംബന്ധിച്ച വിവരങ്ങൾ പുറംലോകം അറിയുന്നത്. ഇതേത്തുടർന്ന്, കടം തീർക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് കമ്പനിക്കകത്ത് നടക്കുന്നത്. ബ്ലാക്സ്റ്റോണുമായുള്ള ഇടപാട് വിജയിച്ചാൽ കോഫി ഡേയുടെ കടത്തിൽ പകുതിയോളം കുറവുണ്ടാകും. സിദ്ധാർത്ഥയുടെ മരണത്തോടെ ഓഹരി വിപണിയിൽ കനത്ത നഷ്ടമാണ് കോഫി ഡേയ്ക്കുണ്ടായത്. ഈ ഇടിവ് തുടരുകയാണ്. 4.95 ശതമാനം ഇടിഞ്ഞ് 66.25 രൂപയ്ക്കാണ് കോഫി ഡേ ഓഹരികൾ ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. Content Highlights:Cafe coffee day sell bangalore tech park

from money rss http://bit.ly/2yYJ0Cb
via IFTTT

പത്തുവർഷത്തിനിടെ മുംബൈ വിട്ടത് ഒമ്പതുലക്ഷംപേർ

മുംബൈ:മഹാനഗരമായ മുംബൈവിട്ട് ജനം ജീവിതച്ചെലവു കുറഞ്ഞ നഗരങ്ങളിലേക്ക് ചേക്കേറുന്നു. 10 വർഷത്തിനിടെ ഒമ്പതുലക്ഷംപേരാണ് മുംബൈവിട്ട് സമീപജില്ലകളിലേക്കു കുടിയേറിയത്. താനെ ജില്ലയിലേക്കുമാത്രം എട്ടുലക്ഷത്തോളംപേരാണ് താമസംമാറിയത്. ഒരുലക്ഷംപേർ റായ്ഗഡ് ജില്ലയിലേക്കും. 2011-ലെ കാനേഷുമാരിപ്രകാരമുള്ള കണക്കാണിത്. ഇടത്തരം കുടുംബങ്ങളിൽപ്പെട്ടവരാണ് കൂടുതലായി മുംബൈ വിടുന്നത്. 2001 മുതൽ 2011 വരെ താനെയിൽ 29.3 ലക്ഷംപേരാണ് കൂടുതലായെത്തിയത്. ഇടത്തരക്കാർക്ക് താങ്ങാവുന്ന വിലയ്ക്കുള്ള ഫ്ലാറ്റുകൾ മുംബൈ നഗരത്തിൽ ലഭ്യമല്ലാത്തതാണ് പ്രധാനപ്രശ്നം. നവിമുംബൈ, താനെ ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിൽ സ്ഥലസൗകര്യമുള്ള വീട് താരതമ്യേന വിലക്കുറവിൽ ലഭ്യമാവുന്നുണ്ട്. ഈ പ്രദേശങ്ങളിൽനിന്ന് മുംബൈയിലേക്കുള്ള യാത്രാസൗകര്യം വർധിച്ചതിനാൽ ജോലിക്കും മറ്റാവശ്യങ്ങൾക്കും മുംബൈയിൽ എത്തിപ്പെടാൻ കഴിയുന്നുമുണ്ട്. മുംബൈയിലെ ചെറിയ വീട് വീറ്റുകിട്ടിയ വലിയ തുക കൊണ്ട് വാഷി, സാൻപാഡ, മീരാ-ഭയന്തർ പ്രദേശങ്ങളിൽ സൗകര്യമുള്ള ഫ്ലാറ്റുകൾ വാങ്ങുന്നവരാണ് കൂടുതലും. മലയാളികളും തമിഴരും വിട്ടുപോയതോടെ മാട്ടുംഗ ഗുജറാത്തികളുടെ പ്രധാനകേന്ദ്രമായി മാറിക്കഴിഞ്ഞു. താനെ കഴിഞ്ഞാൽ റായ്ഗഡ് ആണ് കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട നഗരം. പനവേൽ, തലോജ തുടങ്ങിയ സ്ഥലങ്ങളിലേക്കും ജനം കൂടുതലായി എത്തുന്നുണ്ട്. നവിമുംബൈയിലെ നിർദിഷ്ട വിമാനത്താവളം ഇവിടേക്കു മാറാനും ജനത്തെ പ്രേരിപ്പിക്കുന്നു. മുംബൈയിലെ ഫാക്ടറികൾ പലതും പൂട്ടിയതോടെ ഒട്ടേറെപ്പേർ നഗരം വിട്ടതായി സാമൂഹികപ്രവർത്തകനായ അഭിജിത് റാണെ പറയുന്നു. സാമ്പത്തികനില തകിടംമറിഞ്ഞിരിക്കുകയാണെന്നും മില്ലുകൾ പൂട്ടിയതോടെ ലാൽബാഗ്, പരേൽ, ദാദർ എന്നിവിടങ്ങളിലെ മറാഠിജനത നവിമുംബൈയിലെ ഖാർഘർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് മാറിയിരിക്കുകയാണെന്നും എൻ.സി.പി. നേതാവും പ്രമുഖ അഭിഭാഷകനുമായ മജീദ് മേമൻ പറയുന്നു. 2011-ലെ കാനേഷുമാരിപ്രകാരം മുംബൈയിൽ ജനസംഖ്യ എട്ടുശതമാനം കുറഞ്ഞപ്പോൾ താനെയിൽ 44 ശതമാനം കൂടി. വസായ് വിരാറിൽ 135.4 ശതമാനം വർധനയും ബദലാപുരിൽ 79.19 ശതമാനം വർധനയും മീരാ ഭയന്തറിൽ 56.5 ശതമാനം വർധനയുമാണുള്ളത്.

from money rss http://bit.ly/2OVKkAE
via IFTTT

Tuesday, 13 August 2019

32 വര്‍ഷംകൊണ്ട് 20 കോടി നേടാന്‍ കഴിയുമോ?

എനിക്ക് രണ്ട് സാമ്പത്തിക ലക്ഷ്യങ്ങളാണുളളത്. മ്യൂച്വൽ ഫണ്ട് എസ്ഐപി വഴി ലക്ഷ്യം നേടാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. 1. 2022 ഓഗസ്റ്റ് മാസത്തോടെ 10 ലക്ഷം രൂപവേണം. ഏത് ഫണ്ടാകും നിക്ഷേപിക്കാൻ യോജിച്ചത്? 2. രണ്ടാമത്തെ ലക്ഷ്യം 15-20 കോടിയുടേതാണ്. 32വർഷത്തിനുശേഷമാണ് ഈ തുക ലഭിക്കേണ്ടത്. ഏത് വിഭാഗത്തിൽപ്പെട്ട ഫണ്ടുകളാകും നിക്ഷേപിക്കാൻ യോജിച്ചത്? അനുരാഗ് കെ.കെ മൂന്നുവർഷംമാത്രം കാലാവധിയുള്ള ആദ്യത്തെ സാമ്പത്തിക ലക്ഷ്യത്തിന് ഡെറ്റ് ഫണ്ടിലെ നിക്ഷേപംമാണ് യോജിച്ചത്. അൾട്ര ഷോർട്ട് ഡ്യൂറേഷൻഫണ്ടുകൾ നിക്ഷേപത്തിന് പരിഗണിക്കാം. ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട്, ആദിത്യ ബിർള സൺ ലൈഫ് സേവിങ്സ് ഫണ്ട് എന്നിവയിലേതെങ്കിലും നിക്ഷേപത്തിനായി പരിഗണിക്കാം. പ്രതിമാസം 28,000 രൂപ എസ്ഐപിയായി നിക്ഷേപിക്കേണ്ടിവരും. 33 വർഷംകൊണ്ട് 15-20 കോടി രൂപ സമാഹരിക്കാൻ പ്രതിമാസം 40,000 രൂപമുതൽ 50,000 രുപവരെ നിക്ഷേപിക്കേണ്ടിവരും. 12 ശതമാനമാണ് പ്രതീക്ഷിക്കുന്ന ആദായം. ലാർജ് ക്യാപ്, മൾട്ടി ക്യാപ്, മിഡ് ക്യാപ് ഫണ്ടുകൾ പോർട്ട് ഫോളിയോയിൽ ഉൾപ്പെടുത്തുക. ഈ വിഭാഗങ്ങളിലെ മികച്ച ഫണ്ടുകൾ വെബ്സൈറ്റിൽനിന്ന് തിരഞ്ഞെടുക്കുക.

from money rss http://bit.ly/31F1Z0Z
via IFTTT