121

Powered By Blogger

Monday, 2 December 2019

നേട്ടമില്ലാതെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു

മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് 8.36 പോയന്റ് നേട്ടത്തിൽ 40802.17ലും നിഫ്റ്റി 7.80 പോയന്റ് താഴ്ന്ന് 12048.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1033 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1481 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികൾക്ക് മാറ്റമില്ല. രാജ്യത്തെ വളർച്ചാ നിരക്ക് താഴ്ന്നതും വാഹന വില്പനയിൽ വീണ്ടും ഇടിവുണ്ടായതുമാണ് വിപണിയെ ബാധിച്ചത്. ഭാരതി എയർടെൽ, റിലയൻസ് എന്നീ ഓഹരികളിലെ നേട്ടമാണ് സൂചികകളെ കനത്ത നഷ്ടത്തിൽനിന്ന് കരകയറ്റിയത്. ലോഹം, അടിസ്ഥാന സൗകര്യവികസനം, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഐടി, വാഹനം, എഫ്എംസിജി, ഫാർമ, ബാങ്ക് ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഭാരതി എയർടെൽ, ഗ്രാസിം, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഗെയിൽ, എച്ച്ഡിഎഫ്സി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഒഎൻജിസി, സൺ ഫാർമ, ടെക് മഹീന്ദ്ര, ടിസിഎസ്, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Benchmarks end flat

from money rss http://bit.ly/33Ly6gg
via IFTTT

എന്‍എസ്ഇയും ബിഎസ്ഇയും കാര്‍വിയുടെ ട്രേഡിങ് ലൈസന്‍സ് റദ്ദാക്കി

മുംബൈ: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചായ എൻഎസ്ഇയും മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയും കാർവിയുടെ ട്രേഡിങ് ലൈസൻസ് റദ്ദാക്കി. ഉപഭോക്താക്കളുടെ ഓഹരികളും ഫണ്ടുകളും ദുരുപയോഗം ചെയ്തതിന് സെബി വിലക്കേർപ്പെടുത്തിയതിനെതുടർന്നാണിത്. എൻഎസ്ഇയ്ക്കും ബിഎസ്ഇക്കും പുറമെ, മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്(എംസിഎക്സ്), എംഎസ്ഇഐയും ലൈസൻസ് റദ്ദ്ചെയ്തിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് നവംബർ 22നാണ് സെബി കാർവിക്കെതിരെ നടപടിയെടുത്തത്. പുതിയതായി ആർക്കും ട്രേഡിങ് അക്കൗണ്ട് നൽകരുതെന്ന് വിലക്കിയിരുന്നു. നിലവിലുള്ളവരുടെ പവർ ഓഫ് അറ്റോർണി അധികാരം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഉപഭോക്താക്കളുടെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ച് വഴിയല്ലാതെ വിൽക്കുകയും പണയംവെയ്ക്കുകയും ചെയ്തതായി എൻഎസ്ഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് സെബിയുടെ നിയന്ത്രണംവന്നത്. കാർവി-യുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായി പരിശോധിക്കാൻ(ഫോറൻസിക് ഓഡിറ്റ്) സെബി ഓഹരി വിപണിക്ക് നിർദേശവും നൽകിയിട്ടുണ്ട്. NSE, BSE suspend Karvys trading license

from money rss http://bit.ly/34Io5BM
via IFTTT

Sunday, 1 December 2019

എസ്ബിഐയുടെ പഴയ എടിഎം കാര്‍ഡ് ഉടനെ ഉപയോഗശൂന്യമാകും

നിങ്ങളുടെ കൈവശം ഇപ്പോഴും എസ്ബിഐയുടെ പഴയ മാഗ്നറ്റിക്ക് സ്ട്രിപ്പുള്ള എടിഎം കാർഡ് ഉണ്ടോ? താമസിയാതെ ബാങ്ക് ഇത്തരം കാർഡുകൾവഴിയുള്ള സേവനം അവസാനിപ്പിക്കും. കാർഡുകൾ മാറ്റുന്നതിന് ഒരുഅവസരംകൂടി ബാങ്ക് നൽകിയിട്ടുണ്ട്. 2019 ഡിസംബർ 31നകം പഴയ കാർഡുകൾ മാറ്റണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. പകരം ചിപ് ഘടിപ്പിച്ച കാർഡുകൾ ലഭിക്കും. ആർബിഐയുടെ നിർദേശപ്രകാരം പഴയ കാർഡുകൾക്കുപകരം ചിപ് കാർഡുകൾ ബാങ്കുകൾ നേരത്തതന്നെ വിതരണം ചെയ്തിരുന്നു. ഇനിയും പുതിയ കാർഡുകൾ വാങ്ങാത്തവർക്കാണ് സമയം നീട്ടിനൽകിയിട്ടുള്ളത്. ഓൺലൈൻ വഴിയോ ബാങ്കിന്റെ നിങ്ങളുടെ ശാഖയിലെത്തിയോ പുതിയ കാർഡിനായി അപേക്ഷിക്കാം. സൗജന്യമായാണ് പുതിയ കാർഡ് നൽകുക. പുതിയ കാർഡിന് ചാർജ് ഈടാക്കിയിട്ടുണ്ടെങ്കിൽ തെളിവുസഹിതം ഇക്കാര്യമറിയിച്ചാൽ പണം തിരിച്ചുനൽകുമെന്നും എസ്ബിഐ ട്വീറ്റ് ചെയ്തു. Apply now to change your Magnetic Stripe Debit Cards to the more secure EMV Chip and PIN based SBI Debit card at your home branch by 31st December, 2019. Safeguard yourself with guaranteed authenticity, greater security for online payments and added security against fraud. pic.twitter.com/t9K3TiGTad — State Bank of India (@TheOfficialSBI) November 30, 2019 ഓൺലൈൻവഴി അപേക്ഷിക്കുമ്പോൾ നിങ്ങളുടെ വിലാസം പരിശോധിക്കണം. ബാങ്കിൽ രജിസ്റ്റർ ചെയ്ത വിലാസത്തിൽമാത്രമേ കാർഡ് തപാലിൽ അയയ്ക്കുകയുള്ളൂ. ഓൺലൈനിൽ അപേക്ഷിക്കാൻ മൊബൈൽ നമ്പറും നൽകേണ്ടതുണ്ട്. ഓൺലൈൻവഴി അപേക്ഷിക്കാൻ എസ്ബിഐ വെബ്സൈറ്റ് ലോഗിൻ ചെയ്യുക റിക്വസ്റ്റ് എടിഎം/ഡെബിറ്റ് കാർഡ് വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക. ഫോണിൽ ലഭിച്ച ഒടിപി നൽകുക. അക്കൗണ്ട് തിരഞ്ഞെടുത്ത് പേര് നൽകി കാർഡ് തിരഞ്ഞെടുക്കുക. ടേംസ് ആന്റ് കണ്ടീഷൻസിൽ ക്ലിക്ക് ചെയ്ത് സബ്മിറ്റ് ചെയ്യുക. അങ്ങനെ ചെയ്താൽ, 7-8 ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിൽ കാർഡ് ലഭിക്കുമെന്ന അറിയിപ്പ് സ്ക്രീനിൽ തെളിയും. Old SBI ATM-cum-debit cards will be deactivated soon

from money rss http://bit.ly/37WAynj
via IFTTT

വിദേശത്ത് സ്ഥിരതാമസക്കാരുടെ എണ്ണം ഏറുന്നുവോ...?

കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദധാരിയായ സുഹൃത്ത് മെച്ചപ്പെട്ട തൊഴിൽസാഹചര്യങ്ങൾ തേടി വിദേശത്തേക്ക് പോയി. പോയസമയത്ത് അക്കാദമിക ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. 'തുടങ്ങിവച്ച ഗവേഷണം അവിടെ ചെന്ന് പൂർത്തിയാക്കണം... പറ്റുമെങ്കിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണവും അവിടത്തെ സർവകലാശാലയിൽത്തന്നെ നടത്തണം...' -കെമിക്കൽ എൻജിനീയറിങ്ങിന്റെ അനന്തസാധ്യതകളെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം വാചാലനാവുമായിരുന്നു. പദ്ധതിചെയ്തിരുന്നതുപോലെതന്നെ ജോലിയും പഠനവും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോയി. ഇതിനിടയിൽ വിവാഹവും കുടുംബവുമൊക്കെയായി. വാടകയിൽനിന്ന് രക്ഷപ്പെടാനായി ആദ്യം ചെറിയ ഒരു അപ്പാർട്ട്മെന്റ് വാങ്ങി. മക്കൾ വലുതായപ്പോൾ അവർക്ക് കളിക്കാനും മറ്റുമുള്ള സൗകര്യം കണക്കിലെടുത്ത് പിന്നീട് വീടുവാങ്ങി. തുടർന്ന് പല വീടുകൾ വാങ്ങുകയും പഴയവ വാടകയ്ക്ക് കൊടുക്കുകയും വിൽക്കുകയും ചെയ്തുകൊണ്ടേയിരുന്നു. പതുക്കെ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് കടന്നു. ഇന്ന് നാട്ടിൽനിന്ന് ജോലിയന്വേഷിച്ച് എത്തുന്നവർക്ക് വാടകയ്ക്കും സ്വന്തമായി വാങ്ങാനും വീട് വേണമെങ്കിൽ ആദ്യം സമീപിക്കുന്ന ആളായി അദ്ദേഹം വളർന്നു. അടുത്തകാലത്ത് എയർപോർട്ടിനടുത്തായി കുറച്ചധികം ഭൂമി വാങ്ങി. ചെറു തുണ്ടുകളായുള്ള വിതരണവും അതോടൊപ്പംതന്നെ അപ്പാർട്ടുമെന്റ് കെട്ടി ഉയർത്താനുമുള്ള യജ്ഞത്തിലാണ്. തന്റെ കെമിക്കൽ എൻജിനീയറിങ് വിജ്ഞാനത്തിന് ഈ മേഖലയിലും പ്രായോഗികതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. വിദേശത്ത് ഭൂമി വാങ്ങിക്കൂട്ടുന്ന മലയാളികളുടെ എണ്ണം ഏറുന്നുണ്ടെന്നാണ് അടുത്തകാലത്തെ പഠനങ്ങൾ തെളിയിക്കുന്നത്. യു.കെ., യു.എസ്.എ., ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലായി ഈ പ്രവണതയേറുന്നു. ലണ്ടൻ വിപണിയിൽ മാത്രം വീട് വാങ്ങുന്ന ഭാരതീയരുടെ എണ്ണത്തിൽ കഴിഞ്ഞവർഷം 25 ശതമാനം വർധനയാണ് ഉണ്ടായത്. കാരണം ഏകദേശം 15-നും 20 ശതമാനത്തിനും ഇടയിൽ വസ്തുവിന് വിലകുറഞ്ഞു. അതിനാൽ, മദ്ധ്യവർഗവും അതിസമ്പന്നരും അവർക്കിണങ്ങിയവ വാങ്ങുന്നു. ഇതിന്റെ മറ്റു കാരണങ്ങളും വിശദമായ പഠനത്തിന് വിധേയമാക്കേണ്ടതാണ്. തുടക്കത്തിൽ വാടകയ്ക്ക് ആരംഭിക്കുന്ന ജീവിതം പിന്നീട് ലളിതമായ ഭവനവായ്പയും വായ്പകിട്ടാനുള്ള എളുപ്പവും അവരെ സ്വന്തമായി വീട് വാങ്ങിക്കുന്നതിൽ ഉത്സുകരാക്കുന്നു. മാത്രവുമല്ല, 'വാടകയ്ക്ക് കൊടുക്കുന്ന തുകയേക്കാളും അൽപ്പം കൂടുതൽ തുക മാത്രം ഇ.എം.ഐ. അടച്ചാൽ കെട്ടിടം സ്വന്തമാവുമല്ലോ' എന്നും ചിന്തിക്കുന്നു. പിന്നീട് മക്കൾ സ്കൂൾപ്രായമെത്തുമ്പോൾ കുറച്ചുകൂടി വലിയ ഭവനം ആവശ്യമായിവരുന്നു. 'പഴയത് വാടകയ്ക്ക് കൊടുക്കാമല്ലോ' എന്നും കരുതുന്നു... ഒടുവിൽ, പിന്നീട് ഒരു തിരിച്ചുവരവിനെക്കുറിച്ച് ചിന്തിക്കാത്തവിധം ജീവിതം വിദേശത്തേക്ക് മാത്രമായി പറിച്ചുനടുന്നു. 'തിരിച്ചുവന്നിട്ട് എന്തുചെയ്യാൻ...?' എന്ന ചോദ്യവും അവശേഷിക്കുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ഭൂമി എന്നും പ്രഥമസ്ഥാനത്തുള്ള ഉത്പാദനഘടകമാണ്. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സിദ്ധാന്തങ്ങൾ ഏറെയും ഭൂമിയുമായി ബന്ധപ്പെട്ടുള്ളതാണ്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ജോൺ സ്റ്റുവാർട്ട് മില്ലിന്റെ അഭിപ്രായത്തിൽ 'ഭൂമി മനുഷ്യൻ സൃഷ്ടിച്ചതല്ല. അതുകൊണ്ടുതന്നെ കൃത്യമായ ആദ്യ ഉടമയെന്നോ അവകാശി എന്നോ വേർതിരിച്ച് പറയാനാവില്ല. സാമ്പത്തിക ശാസ്ത്രത്തിൽ ഭൂമി എന്ന പദത്തിൽ മണ്ണ് മാത്രമല്ല ഉൾക്കൊള്ളിച്ചിരിക്കുന്നത്... അതിൽ കാട്, പുഴ, സമുദ്രം, സൂര്യപ്രകാശം തുടങ്ങി പ്രകൃതി സൗജന്യമായി നൽകിയിരിക്കുന്ന എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അത് കൈമാറ്റം ചെയ്തുകൊണ്ടേയിരിക്കുന്ന വസ്തുവാണ്...' പുഴ, കാട് തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ പേരിലുള്ള തർക്കത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. സാമ്പത്തികശാസ്ത്ര പഠന മേഖലയിലെ ഒരു പ്രധാന ശാഖയാണ് 'ലാൻഡ് ഇക്കണോമിക്സ്. ഭൂമിയുടെ സാമ്പത്തികഗുണങ്ങളെയും കാർഷിക-സാമ്പത്തിക ശാസ്ത്രത്തെയും കേന്ദ്രീകരിക്കുന്ന ഈ പഠനശാഖയിൽ ബിരുദവും പല സർവകലാശാലകളും ഒരുക്കുന്നു. ഭൂമിയുമായി ബന്ധപ്പെട്ട് ഒരു ആഗോള വ്യവസായ സാധ്യതയുടെ ലോകവും ഈ പഠനശാഖ മുന്നോട്ടുവയ്ക്കുന്നു. ഭൂമി ദൈവത്തിന്റെ വരദാനമാണ്... മനുഷ്യൻ എപ്രകാരം ഉപയോഗിക്കുന്നുവെന്നതനുസരിച്ച് അത് ഫലം നൽകുന്നു. മലബാർ കുടിയേറ്റകഥ മദ്ധ്യതിരുവിതാംകൂറുകാർക്ക് സുപരിചിതമാണ്. മണ്ണിനോട് പടവെട്ടി പൊന്നു വിളയിച്ചവരാണവർ. എന്നാൽ, അടുത്ത തലമുറയ്ക്ക് ഇതിനോടൊന്നും താത്പര്യമില്ലല്ലോ എന്നുപറഞ്ഞ് പഴയ തലമുറ വ്യസനിക്കുന്നതും കാണാം. അവരുടെ ഭാഷയിൽ ഇപ്പോൾ കുടിയേറ്റമല്ല, കുടിയിറക്കമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം വെട്ടിപ്പിടിക്കുന്ന ഇന്നത്തെ സ്വാർത്ഥതയുടെ സംസ്കാരത്തിൽ ഭൂമിയോട് കാണിക്കുന്ന ക്രൂരതമൂലം മാനവികവും പാരിസ്ഥിതികമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുകയും പ്രകൃതിദുരന്തങ്ങൾക്കും വിവിധ രോഗങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. ഭൂമിയെ ജീവിതമാർഗമായി കണ്ടെത്തുന്നവരുടെ എണ്ണം കുറയുന്നതിന്റെ കാരണം, പ്രകൃതി നൽകുന്ന തിരിച്ചടികളും മണ്ണിലെ അദ്ധ്വാനത്തിന്റെ ഫലമില്ലായ്മ സൃഷ്ടിക്കുന്ന തരത്തിലുള്ള കർഷകരുടെ പ്രശ്നങ്ങളുമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള വികസനം വഴിയായി ഭൂമികേന്ദ്രീകൃതമായ സമ്പദ്വ്യവസ്ഥയ്ക്ക് പ്രാധാന്യം നൽകുന്ന സംസ്കാരം ഇവിടെയും ഉടലെടുക്കണം. വിദേശത്ത് മാത്രമല്ല, നമ്മുടെ നാട്ടിലും ഭൂമി കേവലം ഹ്രസ്വകാല ലക്ഷ്യങ്ങൾക്കപ്പുറം വലിയതോതിലുള്ള ദീർഘകാല നിക്ഷേപസാധ്യതയായി മാറണം. വിദേശമലയാളികൾ നാട്ടിൽ ഭൂമി മേടിക്കാൻ പണ്ട് കാണിച്ചിരുന്ന ഉത്സാഹം വീണ്ടെടുക്കണം. കാരണം, ആൽഡോ ലിയോപോൾഡ് പറയുന്നതുപോലെ 'ഭൂമി എന്നത് കേവലം ഒരുപിടി മണ്ണല്ല, അത് സകല ജീവജാലങ്ങൾക്കുമുള്ള ഊർജസ്രോതസ്സാണ്.'

from money rss http://bit.ly/2rJTeGl
via IFTTT

കേരളത്തിൽ 1,000 കോടിയുടെ നിക്ഷേപവുമായി രവി പിള്ള

ഗൾഫ് നാടുകളിൽ ഓയിൽ, ഗ്യാസ് മേഖലകളിൽ വലിയ സാന്നിധ്യമായ ആർ.പി. ഗ്രൂപ്പിന്റെ ചെയർമാൻ രവി പിള്ള കൊല്ലത്ത് 'റാവിസ്' എന്ന നക്ഷത്ര ഹോട്ടൽ തുടങ്ങിയാണ് ഹോസ്പിറ്റാലിറ്റി ബിസിനസിലേക്ക് പ്രവേശിക്കുന്നത്. സ്വന്തം നാട്ടിൽ സഞ്ചാരികൾക്കായി നല്ലൊരു താമസസ്ഥലം എന്ന സ്വപ്നത്തിൽ നിന്നായിരുന്നു 'റാവിസ്' പിറന്നത്. കൊല്ലത്തുനിന്ന് തുടങ്ങിയ ആ സ്വപ്നയാത്ര യൂറോപ്പിലെ നഗരങ്ങളിലേക്കും എത്തുന്നു. യൂറോപ്പിൽ 41 ഹോട്ടലുകളുള്ള വലിയൊരു ശൃംഖലയെ ആർ.പി. ഗ്രൂപ്പ് ഏറ്റെടുക്കുകയാണ്. ഇതോടൊപ്പം, കോവളത്തെ 'ലീല ബീച്ച് റിസോർട്ടി'ന്റെ പേരും മാറും. ജനുവരി ഒന്നു മുതൽ ആ പഞ്ചനക്ഷത്ര ഹോട്ടൽ 'കോവളം റാവിസ്' ആയി അറിയപ്പെടും. ലോകത്തിലെ ഉയരമേറിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിലുള്ള അപ്പാർട്ട്മെന്റിൽ വച്ച് 'മാതൃഭൂമി ധനകാര്യ'ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രവി പിള്ള പുതിയ ആശയങ്ങൾ പങ്കുെവച്ചത്. കേരളത്തിൽ ഹോട്ടൽ വ്യവസായ രംഗത്ത് 1,000 കോടി രൂപ നിക്ഷേപിക്കുന്നുവെന്നതാണ് പ്രധാന പ്രഖ്യാപനം. കേരളത്തിലെ പുതിയ പദ്ധതികൾ എന്തെല്ലാം ? *കേരളത്തിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് 1,000 കോടി രൂപയുടെ നിക്ഷേപം ഉടനെ ഉണ്ടാവും. തിരുവനന്തപുരത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള കൺവെൻഷൻ സെന്ററാണ് ഇതിൽ പ്രധാനം. സ്ഥലം ഏതെന്ന് ഇപ്പോൾ പരസ്യമാക്കുന്നില്ല. അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. പഞ്ചനക്ഷത്ര ഹോട്ടലും ഇതോടനുബന്ധിച്ചുണ്ടാവും. ഈ വർഷംതന്നെ നിർമാണം ആരംഭിക്കും. കൊല്ലത്ത് റാവിസിനു മുന്നിലുള്ള 150 വർഷം പഴക്കമുള്ള ഒരു കൊട്ടാരം ഏറ്റെടുത്തിട്ടുണ്ട്. അവിടെ മികച്ച ആയുർവേദ ചികിത്സാ കേന്ദ്രം തുറക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണിപ്പോൾ. കണ്ണൂരിലും ഹോസ്പിറ്റാലിറ്റി മേഖലയിൽ ചില പദ്ധതികൾ ആലോചനയിലുണ്ട്. കോവളത്തെ ലീലയുടെ പേര് മാറുന്നു ? *ഹോട്ടൽ 'ലീല' ഗ്രൂപ്പിന്റെ എല്ലാ അവകാശവും ഒരു കനേഡിയൻ ഗ്രൂപ്പിന് ആയിക്കഴിഞ്ഞു. അതുകൊണ്ടുമാത്രമാണ് ഈ മാറ്റം (ഏതാനും വർഷം മുമ്പ് കോവളം ലീല റിസോർട്ടിനെ റാവിസ് ഏറ്റെടുത്തെങ്കിലും പേര് മാറ്റിയിരുന്നില്ല). കോവളത്തെ മനോഹരമായ ആ ഹോട്ടൽ 2020 ജനുവരി ഒന്നു മുതൽ 'കോവളം റാവിസ്' എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്. പേരുമാറ്റത്തിനുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. 10 വർഷം കൊണ്ടുതന്നെ റാവിസ് വലിയ പേരെടുത്തു. ആ വളർച്ചയുടെ പിന്നിലെ രഹസ്യം? *എണ്ണ-വാതക രംഗത്തായിരുന്നു എന്റെ ബിസിനസ് പ്രധാനമായും. എന്നാൽ, മനസ്സിന്റെ സന്തോഷത്തിനു വേണ്ടിയാണ് ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കടക്കുന്നത്. ലാഭം പ്രതീക്ഷിച്ചായിരുന്നില്ല അത്. നല്ല പേരുള്ള ബ്രാൻഡായി വളരണം. അതിനായി മികച്ച ഭക്ഷണം, സർവീസ്, സുരക്ഷിതത്വം. ഇതാണ് ഞങ്ങൾ നൽകിയത്. അത് ആളുകളെ ആകർഷിച്ചു. ഇവിടെ എത്തുന്നവർതന്നെയാണ് ഞങ്ങളുടെ മാർക്കറ്റിങ് മാനേജർമാർ. ഓരോ സ്ഥലത്തും നല്ല ഭക്ഷണം നൽകാനായി ഞങ്ങൾതന്നെ പശുക്കളെ വളർത്തുന്നു, പച്ചക്കറി കൃഷിചെയ്യുന്നു. മിക്കവാറും ഭക്ഷണത്തിനാവശ്യമായതെല്ലാം ഞങ്ങൾ തന്നെയാണ് കണ്ടെത്തുന്നത്. ഇതൊന്നും വലിയ ലാഭം പ്രതീക്ഷിച്ചല്ല. അതിഥി സന്തോഷത്തോടെ മടങ്ങണം. അതിനുവേണ്ടിയാണ് ഇതെല്ലാം. ആദ്യം നല്ല പേരുണ്ടാക്കുക, ലാഭം പിന്നാലെ വന്നുകൊള്ളും... ഇതാണ് എന്റെ വിശ്വാസം. അതാണ് റാവിസിന്റെ വിജയത്തിനു പിന്നിലെ ഘടകവും. ഭാവി പദ്ധതികൾ എന്തെല്ലാമാണ്? *യൂറോപ്പിലാകെ വ്യാപിച്ചുനിൽക്കുന്ന പ്രശസ്തമായ, 41 ഹോട്ടലുകളുടെ ഒരു ശൃംഖല ഏറ്റെടുക്കാൻ പോവുകയാണ്. ലണ്ടനിലും ഇറ്റലിയിലെ മിലാൻ, റോം എന്നിവിടങ്ങളിലുമുള്ള ഹോട്ടലുകൾ ഉടനെ 'റാവിസ്' എന്ന പേരിൽ തുറക്കും. ഈ വർഷംതന്നെ ബാക്കി നഗരങ്ങളിലും പ്രവർത്തിച്ചു തുടങ്ങും. ഗോവയിലും രണ്ട് ഹോട്ടലുകൾ ഏറ്റെടുക്കുന്നു. കേരളം വിനോദസഞ്ചാരികളെ എത്രമാത്രം ആകർഷിക്കുന്നുണ്ട്? *കേരളത്തിലേക്ക് വിദേശ രാജ്യങ്ങളിൽനിന്ന് മാത്രമല്ല, ഉത്തരേന്ത്യയിൽനിന്നും ധാരാളം സന്ദർശകർ എത്തുന്നുണ്ട്. വിദേശികളുടെയും ഉത്തരേന്ത്യക്കാരുടെയും 'വെഡ്ഡിങ് ഡെസ്റ്റിനേഷൻ' ആയും കേരളം മാറിയിട്ടുണ്ട്. ഇരുനൂറും മുന്നൂറും പേരാണ് വിവാഹങ്ങൾക്കായി കൂട്ടത്തോടെ എത്തുന്നത്. മലയാളികളുടെ കല്യാണമാണെങ്കിൽ രണ്ടായിരം പേരെങ്കിലും എത്തുന്നു. കോവളം, അഷ്ടമുടിക്കായൽ തുടങ്ങിയ നിരവധി മികച്ച സ്ഥലങ്ങൾ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കേരളത്തിൽ നാല് പഞ്ചനക്ഷത്ര ഡീലക്സ് ഹോട്ടലുകളുണ്ട് ഗ്രൂപ്പിന്. ഗൾഫ് നാടുകളിലെ നിക്ഷേപങ്ങൾ? *ഗൾഫ് നാടുകളിൽ മാത്രം ഇപ്പോൾ ഒന്നര ലക്ഷത്തിലേറെ പേർ ആർ.പി. ഗ്രൂപ്പിൽ ജോലി ചെയ്യുന്നു. ഓയിൽ, ഗ്യാസ് സംരംഭങ്ങളിലാണ് ഇതിലേറെയും. ഇപ്പോൾ സൗദി അരാംകോയിൽ ഞങ്ങൾ വലിയ നിക്ഷേപം നടത്തുന്നുണ്ട്. മറ്റിടങ്ങളിലും സമാനമായ ചില പദ്ധതികളുടെ ഭാഗമാവും. ജപ്പാനിലും ഈ രംഗത്ത് നിക്ഷേപിച്ചിട്ടുണ്ട്. കൊറിയയിൽ ആയുർവേദ ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള സംരംഭമുണ്ട്. ദുബായ് മറീനയിലെ പുതിയ 'ക്രൗൺ പ്ലാസ' ഹോട്ടൽ ഉടൻ ഉദ്ഘാടനം ചെയ്യും. ദുബായ് ഡൗൺ ടൗണിലെ 50 നിലയിൽ അപ്പാർട്ട്മെന്റുകളുള്ള ആർ.പി. ടവറും ഉടനെ തുറക്കും. വ്യോമയാന രംഗത്തും നിക്ഷേപമുണ്ട്. കൂടുതൽ ലാഭം എവിടെയാണോ അവിടെ കൂടുതൽ നിക്ഷേപം ഇറക്കുക എന്നതാണ് ബിസിനസിലെ രഹസ്യം. ഹോസ്പിറ്റാലിറ്റി രംഗം അത്ര പെട്ടെന്ന് ലാഭം തന്നുവെന്ന് വരില്ല. പക്ഷേ, അത് നൽകുന്ന സന്തോഷവും സംതൃപ്തിയും വിലയേറിയതാണ്. പുതിയ പദ്ധതികൾ യാഥാർത്ഥ്യമാകുമ്പോൾ വൈകാതെ ഇപ്പോൾ ജോലിചെയ്യുന്ന ഒന്നര ലക്ഷം പേർ എന്നത് രണ്ട് ലക്ഷത്തോളമായി വളരും. ഹോസ്പിറ്റാലിറ്റി മേഖലയിൽ ഇപ്പോൾ അയ്യായിരത്തോളം പേർ ജോലി ചെയ്യുന്നു. ഒരാൾക്ക് ജോലി നൽകുമ്പോൾ ചുരുങ്ങിയത് അഞ്ച് പേർക്കെങ്കിലും അതിന്റെ ഗുണം കിട്ടും. ഒരു കുടുംബമാണ് രക്ഷപ്പെടുന്നത്. മുപ്പത് വർഷം വരെയായി ഗ്രൂപ്പിൽ ജോലി ചെയ്യുന്നവർ ഇപ്പോഴുമുണ്ട്. കൂടുതൽ കാലം ജോലി ചെയ്യുമ്പോൾ സ്ഥാപനത്തോടുള്ള അവരുടെ അടുപ്പം കൂടും. മക്കളും ആർ.പി. ഗ്രൂപ്പിന്റെ അമരത്തേക്ക് എത്തിയിട്ടുണ്ടല്ലോ? *ഏതൊരു ബിസിനസ് സംരംഭം നോക്കാനും ഒരാൾ കൂടി ഉണ്ടാവണം. മകൻ ഗണേഷ് ഗ്രൂപ്പിന്റെ ഇന്റർനാഷണൽ ഓപ്പറേഷൻസിന്റെ മേൽനോട്ടം വഹിക്കുകയാണിപ്പോൾ. മകൾ ഡോ. ആരതി മെഡിസിനിൽ എം.ഡി. ബിരുദം നേടിക്കഴിഞ്ഞു. ഹോസ്പിറ്റാലിറ്റി, ഹോസ്പിറ്റൽ സംരംഭങ്ങളാണ് മകൾ ഏറ്റെടുത്തിരിക്കുന്നത്. നല്ല രീതിയിൽ അവർക്ക് പ്രവർത്തിക്കാൻ കഴിയുന്നു എന്നത് സന്തോഷം നൽകുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളും ഇതിനിടയിൽ നടക്കുന്നു? *പ്രളയത്തിൽ കഷ്ടപ്പെട്ടവരെ സഹായിക്കാനായി കേരള സർക്കാരുമായി സഹകരിക്കുന്നുണ്ട്. ഇതിനു പുറമെ, ഈ വർഷം 200 പേർക്ക് വീടുകൾ നിർമിച്ചുനൽകും. സർക്കാർ ഇതിനുള്ള ഭൂമി തന്നാൽ പ്രവർത്തനം എളുപ്പത്തിലാവും. ഇത്തവണ 110 നിർധന യുവതികൾക്കായി സമൂഹ വിവാഹവും നടത്തണം. കൂടുതൽ പേർ ഉണ്ടെങ്കിൽ അവരെയും ഉൾപ്പെടുത്തും. ഇങ്ങനെ വിവാഹം ചെയ്യുന്നവരുടെ ഭർത്താക്കന്മാർക്ക് ഗ്രൂപ്പിൽ ജോലിയും നൽകും. sasindran@mpp.co.in Ravi Pillai to invest Rs 1,000 crore in Kerala

from money rss http://bit.ly/37WnTAN
via IFTTT

സെന്‍സെക്‌സില്‍ 150 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: താഴ്ന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തിയെങ്കിലും ഓഹരി വിപണിയെ അത് സ്വാധീനിച്ചില്ല. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സ് 150 പോയന്റ് ഉയർന്നു. നിഫ്റ്റിയാകട്ടെ 37 പോയന്റ് നേട്ടത്തിൽ 12,093ലുമെത്തി. മൊബൈൽ കോൾ നിരക്കുകൾ വർധിപ്പിക്കാനുള്ള തീരുമാനത്തെതുടർന്ന് ഭാരതി എയർടെല്ലിന്റെ ഓഹരി വില 10 ശതമാനത്തോളം ഉയർന്നു. വോഡഫോൺ ഐഡിയയുടെ ഓഹരി വിലയാകട്ടെ 15 ശതമാനത്തോളമാണ് കുതിച്ചത്. ചൈനീസ് വ്യവസായ മേഖലയിൽ ഉണർവുണ്ടായതിനെതുടർന്ന് മറ്റ് ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, അൾട്രടെക് സിമെന്റ്, ഹിൻഡാൽകോ, വേദാന്ത, ബ്രിട്ടാനിയ, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ, യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഐഷർ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, സിപ്ല, കോൾ ഇന്ത്യ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 150 pts

from money rss http://bit.ly/2rJsDsP
via IFTTT

Saturday, 30 November 2019

ഇന്ധന വില കുതിക്കുന്നു; കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 77 രൂപ കടന്നു

കോഴിക്കോട്: രാജ്യത്ത് പെട്രോൾ വില വീണ്ടും ഒരുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തി. ഒരുമാസത്തിനിടെ രണ്ടുരൂപയുടെ വർധനവാണുണ്ടായത്. ഇതുപ്രകാരം മുംബൈയിൽ പെട്രോൾ ലിറ്ററിന് 80 രൂപ കടന്നു. കേരളത്തിൽ പെട്രോൾ വില ശരാശരി 77 രൂപ നിലവാരത്തിലെത്തി. തുടർച്ചയായ ദിവസങ്ങളിലെ വിലവർധനവാണ് പെട്രോൾ, ഡീസർ വില ഉയർന്ന നിലവാരത്തിലെത്താൻ കാരണം. തിരുവനന്തപുരത്താണ് ഉയർന്നവില 78.23 രൂപ. കൊച്ചയിൽ 76.75 രൂപയും കോഴിക്കോട് 77.05 രൂപയുമാണ് വില. മറ്റ് നഗരങ്ങളിലെ പെട്രോൾ വില ആലപ്പുഴ-77.10 വയനാട്-77.71 കണ്ണൂർ-77 കാസർകോഡ്-77.66 കൊല്ലം-77.75 കോട്ടയം-77.09 മലപ്പുറം-77.38 പാലക്കാട്-77.69 പത്തനംതിട്ട-77.49 തൃശ്ശൂർ-77.25 ഡീസൽ വിലയും 70 നിലവാരത്തിലെത്തി. തിരുവനന്തപുരത്ത് ഡീസൽ വില ലിറ്ററിന് 70.75 രൂപയാണ്. കൊച്ചിയിൽ 69.35 രൂപയും കോഴിക്കോട് 69.66 രൂപയുമാണ്. മറ്റ് നഗരങ്ങളിലെ ഡീസൽവില ആലപ്പുഴ-69.68 രൂപ വയനാട്-70.23 കണ്ണൂർ-69.61 കാസർകോഡ്-70.23 കൊല്ലം-70.30 കോട്ടയം-69.67 മലപ്പുറം-69.97 പാലക്കാട്-70.24 പത്തനംതിട്ട-70.05 തൃശ്ശൂർ-69.82

from money rss http://bit.ly/2L9FzyW
via IFTTT

ഹാള്‍മാര്‍ക്കിങ്: ഉപഭോക്താവിനും വില്‍പനക്കാര്‍ക്കും ഗുണകരം: എം.പി. അഹമ്മദ്

കോഴിക്കോട്: സ്വർണ്ണാഭരണങ്ങൾ വിൽപ്പന നടത്തുമ്പോൾ ബി. ഐ. എസ് ഹാൾമാർക്കിംഗ് നടത്തി പരിശുദ്ധി ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ നിബന്ധന ഉപഭോക്താക്കളുടെ അവകാശത്തെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ സ്വർണ്ണ വിൽപന മേഖലയ്ക്ക് കൂടുതൽ കരുത്തു പകരുന്നതും കൂടിയാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. രാജ്യത്തെ സ്വർണ്ണ വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയവും വളരെ അത്യാവശ്യവുമായ ഒരു നടപടിയാണിത്. സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പ് വരുത്തുന്നതിനായി ബി. ഐ. എസ് ഹാൾമാർക്കിംഗ് സംവിധാനം ഏറ്റവും ആദ്യം നടപ്പാക്കിയ ജ്വല്ലറി ഗ്രൂപ്പാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ്. ഉപഭോക്താവ് ചെലവഴിക്കുന്ന പണത്തിന് പൂർണ്ണ മൂല്യവും ആഭരണത്തിന് പരിശുദ്ധിയും ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കിയത്. ഇപ്പോൾ രാജ്യ വ്യാപകമായി ബി. ഐ. എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതോടെ പരിശുദ്ധിയുള്ള സ്വർണ്ണമെന്ന ഉപഭോക്താക്കളുടെ അവകാശത്തോടൊപ്പം പൂർണ്ണമായി നിലകൊള്ളുകയാണ് സർക്കാർ ചെയ്യുന്നത്. ഇത് സ്വർണ്ണത്തിന് ഡിമാന്റ് വർധിപ്പിക്കുകയും സ്വർണ്ണ വ്യാപാര മേഖലയിൽ ഉണർവ്വ് സൃഷ്ടിക്കുകയും ചെയ്യും.- എം.പി അഹമ്മദ് പറഞ്ഞു. സ്വർണ്ണാഭരണങ്ങൾ യാതൊരു മാനദണ്ഡവുമില്ലാതെ വിൽപന നടത്തുന്നത് തടയാൻ ബി. ഐ. എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതിലൂടെ കഴിയും. പരിശുദ്ധിയിൽ തട്ടിപ്പ് നടത്തിക്കൊണ്ട് ഉപഭോക്താക്കളെ വഞ്ചിക്കുന്ന ഏർപ്പാട് വലിയ തോതിൽ സ്വർണ്ണ വ്യാപാര മേഖലയിൽ നിലനിൽക്കുന്നുണ്ട്. സ്വർണ്ണ വ്യാപാര മേഖലയെ ആകെ തകർക്കുന്ന ഇത്തരം പ്രവണതകളെ ഇല്ലാതാക്കാൻ സർക്കാർ ഇപ്പോൾ കൊണ്ടു വരുന്ന നടപടിയിലൂടെ കഴിയും. സ്വർണ്ണകള്ളക്കടത്തിനും ഒരു പരിധി വരെ തടയിടാനാകും. സംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ജ്വല്ലറികളെ സംബന്ധിച്ചിടത്തോളം വ്യാപാര വളർച്ചയിലേക്കുള്ള വളരെ ഗുണകരമായ നടപടിയാണിത്- അദ്ദേഹം പറഞ്ഞു. ബി. ഐ. എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കിക്കൊണ്ടുള്ള നടപടിയിലേക്ക് കടക്കുമ്പോൾ വ്യാജ ഹാൾമാർക്കിംഗ് നടക്കാനുള്ള സാധ്യതകളും സർക്കാർ മുൻകൂട്ടി കാണേണ്ടതുണ്ട്. ഇത് തടയാനായി ആഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനം കർശനമായി നടപ്പാക്കുകയും ബാർ കോഡ് സംവിധാനം കൊണ്ടുവരികയും വേണം. ബി. ഐ. എസ് ഹാൾമാർക്കിംഗ് നടത്തിയ ആഭരണങ്ങളുടെ പരിശുദ്ധിയെക്കുറിച്ചും അതിന്റെ വിശ്വാസ്യതയെക്കുറിച്ചും സർക്കാർ രാജ്യ വ്യാപകമായി തന്നെ ജനങ്ങൾക്കിടയിൽ ബോധവത്ക്കരണ ക്യാമ്പയിൻ നടത്തുകയും ചെയ്യേണ്ടതുണ്ടെന്നും എം. പി. അഹമ്മദ് പറഞ്ഞു.

from money rss http://bit.ly/37R5Z2l
via IFTTT

Friday, 29 November 2019

2021 ജനുവരിമുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധം

ന്യൂഡൽഹി: സ്വർണാഭരണങ്ങളുടെയും കരകൗശലവസ്തുക്കളുടെയും പരിശുദ്ധി ഉറപ്പാക്കുന്നതിനായി 2021 ജനുവരി 15 മുതൽ രാജ്യത്ത് ബി.ഐ.എസ്. ഹോൾമാർക്കിങ് നിർബന്ധമാക്കും. ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. 2020 ജനുവരി 15-ന് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കും. ഒരുവർഷത്തിനുശേഷം നിബന്ധന നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ആഭരണവ്യാപാരികളും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിൽ (ബി.ഐ.എസ്.) രജിസ്റ്റർ ചെയ്യണം. ഇതു ലംഘിച്ചാൽ 2018-ൽ പാസാക്കിയ ബി.ഐ.എസ്. ചട്ടപ്രകാരം കുറഞ്ഞത് ഒരുലക്ഷം രൂപമുതൽ വസ്തുവിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വിലവരെ പിഴയും ഒരുവർഷം തടവും ശിക്ഷ ലഭിക്കാം. സ്വർണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്നതിനുള്ള ബി.ഐ.എസ്. ഹോൾമാർക്കിങ് പദ്ധതി 2000 മുതൽ രാജ്യത്ത് നടപ്പാക്കിവരുന്നുണ്ട്. നിലവിലുള്ള 40 ശതമാനം സ്വർണാഭരണങ്ങളും ഹോൾമാർക്ക് ചെയ്തവയാണ്. നിലവിലെ സ്റ്റോക്ക് വിറ്റുതീർക്കാനാണ് വ്യാപാരികൾക്ക് ഒരുവർഷം സമയം അനുവദിച്ചത്. ഹോൾമാർക്ക് രേഖപ്പെടുത്തുന്നതിന് 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്നു ഗ്രേഡുകൾ ബി.ഐ.എസ്. രൂപപ്പെടുത്തിയിട്ടുണ്ട്. ചില്ലറ കച്ചവടക്കാർ മൂന്നു വിഭാഗത്തിലുള്ള സ്വർണാഭരണങ്ങളുടെയും വില പ്രദർശിപ്പിക്കണമെന്ന് ഭാവിയിൽ നിർബന്ധമാക്കുമെന്നും പാസ്വാൻ പറഞ്ഞു. രാജ്യത്തെ 234 ജില്ലകളിലായി 877 ഹോൾമാർക്കിങ് കേന്ദ്രങ്ങളാണുള്ളത്. 26,019 ജൂവലറികൾക്ക് രജിസ്ട്രേഷനുണ്ട്. Hallmarking mandatory for gold jewelery from January 2021

from money rss http://bit.ly/2DwP07o
via IFTTT

കട കുത്തിത്തുറന്ന് സവാള മോഷ്ടിച്ചു, പണപ്പെട്ടി തൊട്ടില്ല

കൊൽക്കത്ത:സവാളവില കിലോ 120 രൂപ ആയതോടെ മോഷ്ടാക്കളുടെ മുഖ്യ ആകർഷണം സവാളയാകുന്നു. പശ്ചിമബംഗാളിലെ കിഴക്കൻ മേദിനിപ്പുർ ജില്ലയിലുള്ള സുതാഹതയിൽ കട കുത്തിത്തുറന്ന മോഷ്ടാക്കൾ ചാക്കുകണക്കിന് സവാളയാണ് കടത്തിയത്. എന്നാൽ, കടയിലുണ്ടായിരുന്ന പണപ്പെട്ടി എടുത്തില്ല. കടയുടമസ്ഥൻ അക്ഷയ് ദാസ് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. 50,000 രൂപയ്ക്കുള്ള സവാളയെങ്കിലും മോഷ്ടാക്കൾ കൊണ്ടുപോയതായാണ് ദാസ് പറയുന്നത്.

from money rss http://bit.ly/33xjAbL
via IFTTT

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 4.5%; ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച ജൂലായ്-സെപ്റ്റംബർ കാലത്ത് 4.5 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ ആറു വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം പാദ വളർച്ചാനിരക്ക് സംബന്ധിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ വർഷം ജൂലായ്-സെപ്റ്റംബർ മാസങ്ങളിൽ ജിഡിപി എഴ് ശതമാനമായിരുന്നു. ഇതാണ് 4.5 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തിയത്. ഈ വർഷം ഏപ്രിൽ-സെപ്റ്റംബർ കാലത്തെ ആറു മാസത്തെ കണക്ക് പ്രകാരം 4.8 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക്. കഴിഞ്ഞ വർഷം ഇത് 7.5 അഞ്ച് ശതമാനമായിരുന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആഞ്ച് ശതമാനമായിരുന്നു ജിഡിപി വളർച്ച. തുടർച്ചയായ ആറാമത്തെ സാമ്പത്തിക പാദത്തിലാണ് ജിഡിപി വളർച്ചാ നിരക്കിൽ കുറവ് രേഖപ്പെടുത്തുന്നത്. 2013 ജനുവരി-മാർച്ച് മാസത്തെ 4.3 ശതമാനമായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉണർവേകുന്നതിന് കേന്ദ്രസർക്കാർ പല ഉത്തേജന പാക്കേജുകളും പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ ലയനം, വിദേശ നിക്ഷേപത്തിനുള്ള ഉയർന്ന നികുതി പിൻവലിക്കൽ, കോർപറേറ്റ് നികുതി ഇളവുകൾ തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമായിരുന്നു. Content Highlights:GDP growth dips to 4.5 per cent in July-Sept, hits over 6-year low

from money rss http://bit.ly/37Tz50T
via IFTTT

സെന്‍സെക്‌സ് 336 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായ രണ്ടുദിവസത്തെ മികച്ച നേട്ടത്തിനുശേഷം ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 336.36 പോയന്റ് താഴ്ന്ന് 40,793.81ലും നിഫ്റ്റി 95.20 പോയന്റ് നഷ്ടത്തിൽ 12056ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1210 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1318 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 182 ഓഹരികൾക്ക് മാറ്റമില്ല. ലോഹം, വാഹനം, ഫാർമ, പൊതുമേഖല ബാങ്ക്, എഫ്എംസിജി, ഐടി, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, അദാനി പോർട്സ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, എൻടിപിസി, ബിപിസിഎൽ, ഗെയിൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. സീ എന്റർടെയൻമെന്റ്, യെസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, റിലയൻസ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. വൈകീട്ട് രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റ പുറത്തുവിടുന്നതിനാൽ നിക്ഷേപകരിൽ പലരും വിപണിയിൽനിന്ന് വിട്ടുനിന്നു. അതുപോലെതന്നെ യുഎസ്-ചൈന വ്യാപാര കരാർ ചർച്ചകളും വിപണിയെ സ്വാധീനിച്ചു. sensex down 336 pts

from money rss http://bit.ly/2qVpRkb
via IFTTT

ബ്ലാക്ക് ഫ്രൈഡേ സെയില്‍: വിലക്കിഴിവുമായി കമ്പനികള്‍

ബ്ലാക്ക് ഫ്രൈഡേയും സൈബർ മൺഡെയും യുഎസിലെ ഷോപ്പ് ഉടമകൾക്ക് നല്ലദിവസങ്ങളാണ്. മികച്ച ഓഫറുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാൻ അവിടങ്ങളിലെ വ്യാപാരികൾ ആദിവസങ്ങളിൽ മത്സരിക്കും. ആ ട്രൻഡ് ഇതാ ഇന്ത്യയിലുമെത്തുന്നു. ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളും മറ്റ് ഇ-കൊമേഴ്സ് പോർട്ടലുകളും ഷോപ്പുകളും ബ്ലാക്ക് ഫ്രൈഡേ ആഘോഷം തുടങ്ങിയിരിക്കുന്നു. മൈന്ത്ര, ഷോപ്പേഴ്സ് സ്റ്റോപ്പ്, കനാലി, റിയൽമി, റെഡ്മി തുടങ്ങിയ സ്ഥാപനങ്ങൾ 50 ശതമാനംവരെയാണ് വലിക്കിഴിവ് വാഗ്ദാനം നൽകിയിരിക്കുന്നത്. മുംബൈയിലെ പള്ളാഡിയം മാൾ, റിലയൻസ് ബ്രാൻഡിന്റെ സ്വന്തമായി കനാലി, എംപോറിയോ അർമാനി, ബ്രൂക്ക് ബ്രദേഴ്സ്, ഹ്യൂഗോ ബോസ് തുടങ്ങിയ സ്ഥാപനങ്ങൾ 40 ശതമാനംവരെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്ലാക്ക് ഫ്രൈഡേ, അതായത്, താങ്ക്സ് ഗിവിങ് ഡേയ്ക്കുശേഷംവരുന്ന വെള്ളിയാഴ്ച യുഎസിൽ ക്രിസ്തുമസ് ഷോപ്പിങ് സീസണ് തുടക്കമാകുന്ന ദിനമാണ്. മിക്കവാറും ഷോപ്പുകൾ വൻതോതിൽ വിലക്കിഴിവ് നൽകുന്നതോടൊപ്പം അതിരാവിലെ തുറക്കുകയും പാതിരവരെ പ്രവർത്തിക്കുകയും ചെയ്യും. ഇത്തവണ തൃശ്ശൂരിൽ ഡിസംബർ 15 മുതൽ ജനുവരി 15വരെ ഷോപ്പിങ് ഉത്സവ രാവുകളൊരുക്കുന്നുണ്ട്. നഗരത്തിലെ ഷോപ്പുകൾ രാത്രി 11വരെ തുറന്ന് പ്രവർത്തിക്കും.

from money rss http://bit.ly/2RcjYtR
via IFTTT

വിലകൂടിയ ഓഹരികളില്‍ നിന്നുള്ള മാറ്റം നിര്‍ണായകം

കഴിഞ്ഞ വാരം വിപണി തുടങ്ങിയത് നല്ലനിലയിൽ ആയിരുന്നെങ്കിലും ചൈന-യുഎസ് വ്യാപാര ഉടമ്പടി വൈകാൻ ഇടയുണ്ടെന്ന സംശയം കാരണം വില കൂടിയ ഓഹരികളുടെ വിൽപന അനിശ്ചിതമായാണ് ക്ളോസ് ചെയ്തത്. എന്നാൽ ഈയാഴ്ച ഇത് സന്തുലിതമാക്കപ്പെട്ടു. പുറമേ അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ മിനിട്ട്സ് പുറത്തു വന്നതും യുഎസിന്റെ എച്ച് 1 ബി വിസ നിയമങ്ങൾ കർശനമാക്കിയതും ഇന്ത്യയിലും വിദേശത്തും പ്രതികൂല അവസ്ഥയുണ്ടാക്കിയിട്ടുണ്ട്. കൂടിയ വിലകൾ കാരണം മകച്ച ആഭ്യന്തര ഓഹരികൾ അനുകൂലാവസ്ഥ നിലനിർത്താൻ പണിപ്പെടുകയാണ്. ഹൃസ്വ കാലത്തേക്ക് നല്ല പ്രകടനം നടത്താവുന്ന വിധം ഒരു ഗതിമാറ്റവും പ്രതീക്ഷിക്കന്നുമില്ല. വൻകിട ഓഹരികളുടെ കൂടിയ മൂല്യനിർണയവും മോശമായ ധനസ്ഥിതിയും കാരണം ചില ഏകീകരണങ്ങൾ മുന്നിൽ കാണുന്നുണ്ട്.താഴെപ്പോയ ഓഹരികളും മേഖലകളുമായിരിക്കും മുന്നോട്ടുള്ള അടുത്ത നീക്കം നയിക്കുക എന്നുവേണം കരുതാൻ. മൂല്യ നിർണയത്തിന്റെ കാര്യത്തിൽ വൻകിട നാമങ്ങൾ താഴോട്ടു വരുമെന്നാണ് വിലയിരുത്തൽ. രണ്ടാം പാദ ജി ഡി പി കണക്കുകളിലാണ് ഈ വാരം പ്രധാനമായും വിപണിയുടെ ശ്രദ്ധ. ഒന്നാം പാദത്തിൽ റിപ്പോർട്ടു ചെയ്ത 5 ശതമാനത്തേക്കാൾ കുറവായിരിക്കും അതെന്നാണ് പൊതുവേ വിലയിരുത്തൽ. ഡിസംബർ 5നു ചേരുന്ന റിസർവ് ബാങ്ക് നയ സമ്മേളനവും വിപണി ഉറ്റുനോക്കുന്നു. റിപ്പോ നിരക്ക് 25 ബി പി എസ് കുറച്ച് 4.9 ശതമാനമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്തൃവില വർധനയും കമ്മിയിലെ വിടവും വർധിക്കുകയാണെങ്കിലും സാമ്പത്തിക രംഗത്തെ വേഗക്കുറവ് തന്നെയാവും തീരുമാനത്തെ മുഖ്യമായും സ്വാധീനിക്കുക. റിസർവ് ബാങ്ക് ഉദാരമനസ്ഥിതിയോടെ നിലപാടെടുക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. 2020 ഫെബ്രുവരിയിലെ അടുത്ത നയസമ്മേളനത്തിൽ കൂടുതൽ ഇളവുകൾക്കായി അന്തരീക്ഷം പാകപ്പെടുമെന്നും കരുതുന്നു. നിരക്കുകൾ മാറിക്കൊണ്ടിരിക്കുന്ന ബാങ്ക് ഓഹരികൾ പോലെയുള്ളവയ്ക്ക് ഇത് ഗുണകരമായിരിക്കും. എന്നാൽ റിസർവ് ബാങ്കിന്റെ കാഴ്ചപ്പാടിൽ മാറ്റം വന്നാൽ വിപണിയുടെ ഗതിവേഗത്തെ ഹൃസ്വകാലത്തേക്കെങ്കിലും അതു ബാധിക്കും. ആവശ്യത്തേയും ഉൽപന്ന വിലകളെയുംകീഴ്പ്പെടുത്തുന്ന വിധത്തിൽ ലോഹ മേഖലയിലെ പ്രകടനം മോശമായിരിക്കുന്നു. ചൈന-യുഎസ് വ്യാപാര ഉടമ്പടിയിലെ പ്രശ്നങ്ങളും ബ്രെക്സിറ്റുമാണ് ഇതിനു കാരണം. ഈ മേഖലകളിലെ കുറഞ്ഞ ഉൽപാദനവും കനത്ത ബാലൻസ് ഷീറ്റും കാരണം ഹൃസ്വകാലയളവിൽ ഉത്സാഹരഹിതമായ പ്രവണത തുടരാനാണിട. ഈ മേഖലയെക്കുറിച്ച്മതിപ്പ് പ്രതികൂലമാണ്. യുഎസ് പൊതു തെരഞ്ഞെടുപ്പ് 2019 ഡിസംബർ 19 ന് നടക്കാനിരിക്കുകയാണ്. പുതിയ പദ്ധതിയുമായി കൂടുതൽ വ്യക്തമായ ഒരു ചിത്രം ഇതോടെ ഉരുത്തിരിഞ്ഞേക്കും. അടുത്ത രണ്ടു പാദങ്ങളിലായി ആഗോള സ്ഥിതിഗതികളിലുണ്ടാകാവുന്ന മാറ്റത്തിന്റെ പാശ്ചാത്തലത്തിൽ ഉൽപന്ന ഓഹരികൾ നല്ല പ്രകടനം കാഴ്ചവെക്കും. നിക്ഷേപകർ അനുകൂല മനസ്ഥിതിയോടെ ഈ മേഖലയെ സശ്രദ്ധം വീക്ഷിക്കേണ്ടതാണ്. വ്യാപാര ഉടമ്പടിയിലെ പുതിയ പ്രേരകങ്ങളും ആഭ്യന്തര ലാഭ വളർച്ചയിലെ വീണ്ടെടുപ്പും കഴിഞ്ഞ മൂന്നുമാസങ്ങളിൽ പ്രഖ്യാപിക്കപ്പെട്ട ഉത്തേജക പ്രഖ്യാപനങ്ങളും നൽകിയ പിന്തുണയോടെ ഈ വാരം വിപണി റെക്കാർഡുയരത്തിൽ എത്തിയിട്ടുണ്ട്. ഭാവിയിൽ സർക്കാർ കൂടുതൽ ഉത്തേജക പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും നില നിൽക്കുന്നു. എങ്കിലും ഈ നേട്ടങ്ങൾ പിടിച്ചു നിർത്താൻ വിപണിക്കു സാധ്യമായിട്ടില്ല. കാലാവധി അവസാനിക്കുന്നതിനു മുമ്പുള്ള അസ്ഥിരത, രാഷ്ട്രീയ നാടകങ്ങൾ, വരാനിരിക്കുന്ന ജി ഡി പി കണക്കുകളെച്ചൊല്ലിയുള്ള ഉൽക്കണ്ഠ, റിസർവ് ബാങ്ക് തീരുമാനങ്ങളുടെ ഭാവി സൂചനകൾ എന്നിവ ചേർന്നു സൃഷ്ടിച്ച സാഹചര്യത്തിന് വിപണി കീഴ്പ്പെടുകയാണുണ്ടായത്. കൂടിയ മൂല്യനിർണയത്തിൽ ഓഹരികൾ വിൽക്കാൻ ഇത് നിക്ഷേപകരെ പ്രേരിപ്പിച്ചു. ഉയർന്ന മൂല്യ നിർണയം വിശാല വിപണി ഉയരങ്ങളിലേക്കു കുതിക്കുന്നത് തടയുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ അപകടം. ഉയർന്ന മൂല്യനിർണയമുള്ള ഓഹരികളിൽ നിന്നു മാറി, സാമ്പത്തിക രംഗം നവീകരിക്കപ്പെടുമ്പോൾ ഗുണം ലഭിക്കുന്ന മേഖലകളിലേക്കും ഓഹരികളിലേക്കും, മൂല്യമുള്ള ഓഹരികളും നിലവാരമുള്ള ഇടത്തരം, ചെറുകിട ഓഹരികളിലേക്കും തിരിയുന്നതാണ് ഇപ്പോൾ ഏറ്റവും മികച്ച തന്ത്രം. വിദേശ ധനത്തിന്റെ കൂടിയ ഒഴുക്കും ഓഹരി വിറ്റഴിക്കലിലൂടെ ധന പ്രതിസന്ധി സർക്കാർ നേരിടുമെന്ന വിശ്വാസവും ദീർഘകാടാടിസ്ഥാനത്തിൽ വിപണിയുടെ ഉൻമേഷം നില നിർത്തുമെന്ന് കരുതുന്നു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെഅടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) change from expensive stocks is crucial

from money rss http://bit.ly/37KuIoW
via IFTTT

Thursday, 28 November 2019

ലോക സമ്പന്നരില്‍ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തെത്തി

മുംബൈ: ലോകത്തെ സമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തെത്തി. ഫോബ്സിന്റെ റിലയൽ ടൈം ബില്യണയേഴ്സ് പട്ടികയിലാണ് അംബാനി ഈ നേട്ടം കൈവരിച്ചത്. 2019ലെ ഫോബ്സിന്റെ സമ്പന്ന പട്ടികയിൽ 13ാം സ്ഥാനമായിരുന്നു മുകേഷ് അംബാനിക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വ്യാഴാഴ്ചയിലെ തത്സമയ ആസ്തി 6080 കോടി ഡോളറാണ്. പട്ടികയിൽ ഒന്നാമൻ ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസാണ്. അദ്ദേഹത്തിന്റെ തത്സമയ ആസ്തി വ്യാഴാഴ്ചയിലെ കണക്കുപ്രകാരം 11300 കോടി ഡോളറാണ്. റിലയൻസിന്റെ ഓഹരി വില വ്യാഴാഴ്ച 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 1,581.25 രൂപയിലെത്തിയിരുന്നു. ഒരുവർഷത്തിനിടെ ഓഹരിവിലയിലുണ്ടായ നേട്ടം 40 ശതമാനമാണ്. രാജ്യത്തെ ഒരു കമ്പനി 10 ലക്ഷം കോടിയിലധികം വിപണിമൂല്യം നേടുന്നതും ഇതാദ്യമായാണ്. വിപണിമൂല്യത്തിന്റെ കാര്യത്തിൽ റിലയൻസിന് പിന്നിലുള്ളത് ടിസിഎസാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയവയാണ് തൊട്ടുപിന്നിലുള്ള കമ്പനികൾ. Mukesh Ambani 9th richest person in the world

from money rss http://bit.ly/2skKoin
via IFTTT

സെന്‍സെക്‌സില്‍ 100ലേറെ പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 100ലേറെ പോയന്റ് താഴ്ന്നു. നിഫ്റ്റിയാകട്ടെ 12,128 നിലവാരത്തിലെത്തി. മൂന്നാമത്തെ ദിവസവും യെസ് ബാങ്കിന്റെ ഓഹരി ഉയർന്നു. നാലുശതമാനമാണ് രാവിലത്തെ വ്യാപാരത്തിൽ ബാങ്കിന്റെ ഓഹരി നേട്ടമുണ്ടാക്കിയത്. ബാങ്ക്, ലോഹം തുടങ്ങിയ ഓഹരികളിൽ വില്പന സമ്മർദം പ്രകടമാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ ഒരു ശതമാനംമുതൽ ഒന്നരശതമാനംവരെ താഴ്ന്നു. റിലയൻസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ എന്നീ ഓഹരികളും നഷ്ടത്തിലാണ്. രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റ ഇന്ന് വൈകീട്ട് പുറത്തുവിടും. സെപ്റ്റംബർ പാദത്തിൽ ആറുവർഷത്തെ ഏറ്റവും താഴ്ന്ന വളർച്ചയാണ് രേഖപ്പെടുത്തിയത്. ചൈന-യുഎസ് വ്യാപാര കരാർ സംബന്ധിച്ച ചർച്ചകളിൽ അനുകൂല തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകർ. അതുകൊണ്ടുതന്നെ ഏഷ്യൻ വിപണികളിലെല്ലാം നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. Sensex down over 100 points in opening trade

from money rss http://bit.ly/35O3Tyb
via IFTTT

ഉള്ളിവില കുതിക്കുന്നു: ട്രക്കില്‍ കയറ്റിയയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു

ശിവപുരി: മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് കയറ്റി അയച്ച 40 ടൺ സവാള കൊള്ളയടിച്ചു. സവാള വില കണക്കുകൂട്ടലുകൾ തെറ്റിച്ച് കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് കൊള്ള നടന്നത്. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ഉത്തർപ്രദേശിലെ ഗോരഖ്പുരിലേക്കാണ് സവാള കയറ്റി അയച്ചത്. 22 ലക്ഷം രൂപ വിലവരുന്ന സവാളയായിരുന്നു ട്രക്കിലുണ്ടായിരുന്നത്. നവംബർ 11 നാസിക്കിൽ നിന്ന് സവാളയുമായി പുറപ്പെട്ട വണ്ടി കഴിഞ്ഞ 22ന് ഗോരഖ്പുരിലേക്ക് എത്തേണ്ടതായിരുന്നു. ചരക്കുമായി വാഹനം എത്താത്തതിനെ തുടർന്ന് മൊത്തക്കച്ചവടക്കാരൻ പോലീസിനെ സമീപിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ സോൻഭദ്ര ജില്ലയിലെ തെണ്ഡു പോലീസ് സ്റ്റേഷൻ പരിധിയിൽ ഒഴിഞ്ഞ സ്ഥലത്ത് ട്രക്ക് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി. എന്നാൽ അതിനുള്ളിൽ നിന്ന് സവാള മാറ്റിയിരുന്നു. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പോലിസ് പറയുന്നത്. കനത്ത മഴയെ തുടർന്ന് കൃഷി നശിച്ചത് രാജ്യത്ത് സവാള വില കുതിച്ചുയരാൻ കാരണമായിരുന്നു. ചില സംസ്ഥാനങ്ങളിൽ ഒരുകിലോ സവാളയുടെ വില 100ന് മുകളിൽ എത്തുന്ന അവസ്ഥയുമുണ്ടായി. ഇതേതുടർന്ന് കടകളിൽ നിന്ന് സവാള മോഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ പലയിടത്തും റിപ്പോർട്ടുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 40 ടൺ സവാള കൊള്ളയടിച്ച വാർത്ത പുറത്തുവരുന്നത്. Content Highlights:Onions Worth Rs 22 Lakh Stolen From Transport Truck

from money rss http://bit.ly/37MiBb1
via IFTTT

പഞ്ചസാരയ്ക്ക് ബദലായി ഇനി തേൻ ക്യൂബുകൾ

ന്യൂഡൽഹി: പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ബദലായി തേൻ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. തേൻ ക്യൂബുകളുടെ ഉത്പാദനം ഉടൻ ആരംഭിക്കുമെന്ന് ലോക്സഭയിൽ ചോദ്യോത്തരവേളയിൽ മന്ത്രി മറുപടി നൽകി. ചായയിലും കാപ്പിയിലും പഞ്ചസാരയ്ക്കുപകരം തേൻ ക്യൂബ്യുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തേനല്ല, പണമാണ് വേണ്ടതെന്ന് ഈ സമയത്ത് കോൺഗ്രസ് സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ചെറുകിട വ്യവസായങ്ങൾക്ക് തേൻ വഴി പണം ലഭിക്കുമെന്ന് മന്ത്രി മറുപടി നൽകി. തേൻ ഉത്പാദനം വർധിക്കുന്നത് ആദിവാസികൾക്കും മറ്റ് കർഷകർക്കും ഗുണംചെയ്യും. ചെറുകിട, കുടിൽ വ്യവസായികളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ 'ഭാരത് ക്രാഫ്റ്റ്' എന്ന പേരിൽ ഇ-കൊമേഴ്സ് പോർട്ടൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചർച്ച നടത്തിവരികയാണെന്നും ഗഡ്കരി പറഞ്ഞു. Honey cubes as an alternative to sugar

from money rss http://bit.ly/37RLWkv
via IFTTT

വിപണിയില്‍ റെക്കോഡ് നേട്ടംതുടരുന്നു: നിഫ്റ്റി 12,150ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: രാജ്യത്തെ ഓഹരി സൂചികകൾ വീണ്ടും റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 41,163 പോയന്റുവരെ ഉയർന്നെങ്കിലും 109 പോയന്റ് നേട്ടത്തിൽ41,130ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 12,154ലിലുമെത്തി. ബാങ്കിങ് സൂചികയാണ് മികച്ച നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ബാങ്ക് എക്കാലത്തെയും ഉയർന്ന നിലവാരമായ 32,000ലെത്തി. യെസ് ബാങ്ക്(മൂന്ന് ശതമാനം), ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, എസ്ബിഐ, ഭാരതി എയർടെൽ, ടിസിഎസ്, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ ഒന്നു മുതൽ 2.5 ശതമാനംവരെയും നേട്ടമുണ്ടാക്കി. വിപണിമൂല്യത്തിൽ 10 ലക്ഷം കോടി രൂപ കടന്ന് റെക്കോഡിട്ട റിലയൻസ് ഇൻഡസ്ട്രീസ് 0.7 ശതമാനം ഉയർന്ന് 1,581 രൂപയിൽ ക്ലോസ് ചെയ്തു. സീ എന്റർടെയ്ൻമെന്റ്, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, മാരുതി സുസുകി, സൺ ഫാർമ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Nifty ends above 12,150

from money rss http://bit.ly/2QYtTmA
via IFTTT

മുകേഷ് അംബാനി മീഡിയ ബിസിനസില്‍നിന്ന് പിന്മാറുന്നു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും കോടീശ്വരനുമായ മുകേഷ് അംബാനി മീഡിയ ബിസിനസിൽനിന്ന് പിന്മാറുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നെറ്റ് വർക്ക്18 മീഡിയ ആന്റ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് വിൽക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇന്ത്യയുടെ പബ്ലിഷർമാരായ ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനിയുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ബെന്നറ്റ് കോൾമാൻ അധികൃതർ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. നെറ്റ് വർക്ക്മീഡിയ കനത്ത നഷ്ടമുണ്ടാക്കിയതാണ് മറിച്ചുചിന്തിക്കാൻ മുകേഷ് അംബാനിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനി 178 കോടി രൂപ നഷ്ടമുണ്ടാക്കിയിരുന്നു. 2014ലിലാണ് റിലയൻസ് ഇൻഡസ്ട്രീസ് 56 പ്രാദേശിക ചാനലുകൾ ഉൾപ്പെടുന്ന നെറ്റ് വർക്ക്18 സ്വന്തമാക്കിയത്. മണികൺട്രോൾ, ന്യൂസ് 18, സിഎൻബിസിടിവി18ഡോട്ട്കോം, ക്രിക്കറ്റ്നെക്സ്റ്റ്, ഫെസ്റ്റ്പോസ്റ്റ് തുടങ്ങിയവയും കമ്പനിയുടെ ഭാഗമാണ്. Mukesh Ambani quits media business

from money rss http://bit.ly/2qU6Jmv
via IFTTT