121

Powered By Blogger

Thursday, 2 April 2020

ഉടമകൾക്കും ജീവനക്കാർക്കും അതേ കമ്പനിയിൽ ഓഹരി വാങ്ങുന്നതിന് ജൂൺ 30 വരെ വിലക്ക്

മുംബൈ: ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഉടമകൾക്കും ജീവനക്കാർക്കും അതേ കമ്പനിയിൽ ഓഹരി ഇടപാടു നടത്തുന്നതിന് ഏപ്രിൽ ഒന്നുമുതൽ ജൂൺ 30 വരെ വിലക്ക്. കമ്പനികളുടെ ഫലപ്രഖ്യാപനത്തിനുള്ള സമയം നീട്ടിയതിനാലാണ് നടപടി. പാദവർഷ ഫലവും വാർഷിക ഫലവും പ്രഖ്യാപിച്ച് 48 മണിക്കൂർവരെ കമ്പനിയുടെ ട്രേഡിങ് വിൻഡോ അടച്ചിടാറുണ്ട്. ഈസമയത്ത് കമ്പനി ഉടമകൾക്കും ജീവനക്കാർക്കും ഓഹരികൾ വാങ്ങാൻ കഴിയില്ല. ഇൻസൈഡർ ട്രേഡിങ് തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പാദവർഷ ഫലവും വാർഷിക ഫലവും പ്രഖ്യാപിക്കുന്നതിന് ഒരുമാസത്തെ സമയം കൂടുതൽ നൽകിയിരുന്നു. സാധാരണ സാമ്പത്തികവർഷം അവസാനിച്ച് 60 ദിവസത്തിനകം വാർഷികഫലം പ്രഖ്യാപിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് മേയ് 31 വരെയാണ് സമയമുള്ളത്. ഇത്തവണ ജൂൺ 30 വരെ ഇതുനീട്ടി. ഇതേത്തുടർന്നാണ് പാദഫലവും വാർഷികഫലവും പ്രഖ്യാപിക്കുന്നതുവരെ ട്രേഡിങ് വിൻഡോ ക്ലോസ് ചെയ്യാൻ സെബി കമ്പനികളോട് നിർദേശിച്ചിരിക്കുന്നത്.ഓഹരി ഇടപാടിനുള്ള നിയന്ത്രണം നീക്കണമെന്ന് കമ്പനി ഉടമകൾ ആവശ്യപ്പെട്ടെങ്കിലും സെബി അത് നിരസിക്കുകയായിരുന്നു. ഫലം പ്രഖ്യാപിച്ചില്ലെങ്കിലും വിവരങ്ങൾ ഉടമകൾക്കും ജീവനക്കാർക്കും ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇൻസൈഡർ ട്രേഡിങ്ങിലേക്ക് നയിക്കുമെന്നുമുള്ള വിലയിരുത്തലിനെത്തുടർന്നാണിത്.

from money rss https://bit.ly/3dPAsRb
via IFTTT

ടിഡിഎസ്, ടിസിഎസ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ജൂണ്‍ 30വരെ നീട്ടി

ന്യൂഡൽഹി: 2019-20 സാമ്പത്തിക വർഷത്തെ നികുതി കിഴിവ് ചെയ്തതുമായി ബന്ധപ്പെട്ട ലോവർ ടിഡിഎസ്, ടിസിഎസ് സർട്ടിഫിക്കറ്റുകളുടെ കാലാവധി ജൂൺ 30വരെ നീട്ടി. കഴിഞ്ഞ ദിവസം ധനമന്ത്രാലയമാണ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. കോവിഡ് വ്യാപനംമൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ ആദായ നികുതി വകുപ്പിന്റെ പ്രവർത്തനവും തടസ്സപ്പെട്ടതിനെതുടർന്നാണിത്. ലോവർ ടിഡിഎസ്, ടിസിഎസ് ഉള്ളവർക്കും ഇല്ലാത്തവർക്കുമാണ് ഇത് ബാധകമെന്ന് പ്രത്യക്ഷ നികുതി ബോർഡിന്റെ ഉത്തരവിൽ പറയുന്നു. 2019-20 വർഷത്തെ സർട്ടിഫിക്കറ്റിന് ജൂൺ 30വരെ കാലാവധിയുണ്ടാകും. ടിഡിഎസ്, ടിസിഎസ് സർട്ടിഫിക്കറ്റിനായി ആദായ നികുതി വകുപ്പിന്റെ ട്രേസസ് പോർട്ടലിൽ അപേക്ഷ നൽകിയവർക്ക് 2019-20ലെ സർട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന് ചുരുക്കം. നികുതിദായകരായ പ്രവാസികൾക്കും ഉത്തരവ് ബാധകമാണ്. In view of the hardships faced by taxpayers due to the Covid-19 pandemic, CBDT issues notification easing the process of issue of certificates for lower rate/nil deduction/collection of TDS or TCS wrt FY 2020-21.#IndiaFightsCorona #StayAtHome #StaySafe pic.twitter.com/WxqHIeiy02 — Income Tax India (@IncomeTaxIndia) March 31, 2020 നികുതി ദായകൻ 2019-20 സാമ്പത്തിക വർഷത്തെ സർട്ടിഫിക്കറ്റിനായി ഇതുവരെ അപേക്ഷിച്ചിട്ടില്ലെങ്കിൽ പരിഷ്കരിച്ച നടപടിക്രമങ്ങൾ പാലിക്കേണ്ടതാണെന്നും പ്രത്യക്ഷ നികുതി ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. വൈകിയുള്ള ആദായ നികുതി റിട്ടേൺ നൽകേണ്ട തിയതി ഉൾപ്പടെയുള്ളവയുടെ കാലാവധിയും ജൂൺ 30വരെ നീട്ടിയതായി ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ അറിയിച്ചിരുന്നു.

from money rss https://bit.ly/2UDbhtu
via IFTTT

ജന്‍ധന്‍ അക്കൗണ്ടുകളില്‍ വെള്ളിയാഴ്ചമുതല്‍ 500 രൂപ നിക്ഷേപിക്കും

വനിതകളുടെ ജൻധൻ ബാങ്ക് അക്കൗണ്ടിൽ വെള്ളിയാഴ്ചമുതൽ 500 രൂപ കേന്ദ്ര സർക്കാർ നിക്ഷേപിക്കും. രാജ്യമൊട്ടാകെ അടച്ചിട്ടതിനെതുടർന്ന് പാവപ്പെട്ടവർക്ക് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് പ്രകാരമാണിത്. മൂന്നുമാസത്തേയ്ക്കാണ് 500 രൂപവീതം നിക്ഷേപിക്കുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉടനെത്തന്നെ പണം പിൻവലിക്കാൻ അനുവദിക്കില്ല. അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം അടിസ്ഥാനമാക്കിയായിരിക്കും ബാങ്കുകളിൽനിന്ന് പണം നൽകുക. അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം പൂജ്യമോ ഒന്നോ ആണെങ്കിൽ ഏപ്രിൽ മുന്നിന് പണമെടുക്കാം. രണ്ടോ മൂന്നോ ആണെങ്കിൽ ഏപ്രിൽ നാലിനാണ് പണം നൽകുക. 4 ഉം 5ഉം ആണെങ്കിൽ ഏപ്രിൽ 7 6ഉം 7ഉം ആണെങ്കിൽ ഏപ്രിൽ 8 8ഉം 9ഉം ആണെങ്കിൽ ഏപ്രിൽ 9 ഏപ്രിൽ ഒമ്പതാം തിയതിക്കുശേഷം എന്നുവേണമെങ്കിലും അക്കൗണ്ട് ഉടമകൾക്ക് പണംപിൻവലിക്കാം. പണം പിൻവലിക്കാനായി കൂട്ടത്തോടെ ഉപഭോക്താക്കൾ വരരുതെന്ന് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ അഭ്യർഥിച്ചിട്ടുണ്ട്. നിശ്ചിത തിയതിക്കുശേഷം എന്നുവേണമെങ്കിലും പണം പിൻവലിക്കാനുള്ള അവസരമുണ്ട്. റൂപെകാർഡ് ഉപയോഗിച്ച് അടുത്തുള്ള എടിഎംവഴിയും പണം പിൻവലിക്കാൻ കഴിയും. ഏതുബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അതിന് ചാർജ് ഈടാക്കില്ലെന്ന് സർക്കാർതന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

from money rss https://bit.ly/3bHBZXK
via IFTTT

38 രൂപയോളം നികുതി; പെട്രോളിന്റെയും ഡീസലിന്റെയും യഥാര്‍ഥ വില 30 രൂപ

ആഗോള വിപണിയിൽ അസംസ്കൃത എണ്ണ ബാരലിന് 20 ഡോളർ നിലവാരത്തിലേയ്ക്ക് കുത്തനെ കുറഞ്ഞിട്ടും 14 ദിവസത്തിലേറെയായി രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വ്യത്യാസമില്ല. കേന്ദ്ര സർക്കാർ കഴിഞ്ഞമാസം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുത്തനെ ഉയർത്തി. ഡൽഹിയിൽ നിലവിൽ പെട്രോൾ ലിറ്ററിന് 69.50 രൂപയും ഡീസലിന് 62.29 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിലെ വില, കേന്ദ്ര സർക്കാർ ചുമത്തുന്ന എക്സൈസ് തീരുവ, സംസ്ഥാന സർക്കാരുകളുടെ വാറ്റ്(വാല്യു ആഡഡ് ടാക്സ്), ബിഎസ് 6 പ്രീമിയം, വിപണന ചെലവ്, ഡീലർമാരുടെ കമ്മീഷൻ തുടങ്ങിയവയൊക്കെചേർന്നാണ് വില നിശ്ചയിക്കുന്നത്. പെട്രോൾ, ഡീസൽ എന്നിവയെ ഇതുവരെ ചരക്കുസേവന നികുതിക്കുകീഴിലാക്കിയിട്ടില്ല. ബിഎസ് 6 നിലവാരത്തിൽ ഇന്ധനം നൽകാൻ എണ്ണ വിപണന ക്കമ്പനികൾക്ക് ഒരുരൂപയാണ് അധിക ചെലവ് വരുന്നത്. പത്തുവർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേയ്ക്ക് എണ്ണവില കൂപ്പുകുത്തിയ സാഹചര്യത്തിൽ ഈ തുക ഉപഭോക്തൾക്കുമേൽ അടിച്ചേൽപ്പിക്കേണ്ടെന്ന് കമ്പനികൾ തീരുമാനിച്ചിട്ടുണ്ട്. നികുതികൾ പരിശോധിക്കാം പെട്രോൾ ഏപ്രിൽ ഒന്നിലെ ഡൽഹിയിലെ വിലപ്രകാരം 69.59 രൂപയാണ് ഒരുലിറ്റർ പെട്രോളിന് ഈടാക്കുന്നത്. ഇന്ത്യൻ ഓയിലിന്റെ വെബ്സൈറ്റ് പ്രകാരം അടിസ്ഥാന വില 27.96 രൂപയാണ്. കടത്തുകൂലിയായ 0.32 പൈസ ചേരുമ്പോൾ ലിറ്ററിന് 28.28 രൂപയാകും. എക്സൈസ് തീരുവയായി 22.98 രൂപയും ഡീലർ കമ്മീഷനായി 3.54 രൂപയുമാണ് ഒരു ലിറ്ററിന്മേൽ ഈടാക്കുന്നത്. ഇതിന്റെകൂടെയാണ് 14.79 രൂപ വാറ്റുകൂടി ചേർക്കുന്നത്. ഡീലർ കമ്മീഷനും വാറ്റ് ബാധകമാണ്. അങ്ങനെയാണ് ഡൽഹിയിൽ ലിറ്ററിന് വില 69.59 രൂപയാകുന്നത്. ഡീസൽ ഡീസലിന്റെ റീട്ടെയിൽ വില ഡൽഹിയിൽ 62.29 രൂപയാണ്. ഇന്ത്യൻ ഓയിലിന്റെ വെബ്സൈറ്റിലെ അടിസ്ഥാന വില 31.49 രൂപയാണ്. കടത്തുകൂലി 0.29 പൈസകൂടി ചേരുമ്പോൾ 31.78 രൂപയാകും. 18.83 രൂപയാണ് എക്സൈസ് തീരുവയിനത്തിൽ കേന്ദ്ര സർക്കാർ ഈടാക്കുന്നത്. ഡീലർ കമ്മീഷനാകട്ടെ 2.49 രൂപയുമാണ്. വാറ്റ് ഇനത്തിൽ 9.19 രൂപയും ഈടാക്കുന്നു. അങ്ങനെയാണ് ഒരു ലിറ്റർ പെട്രോളിന് 62.29 രൂപയിലെത്തുന്നത്.

from money rss https://bit.ly/2UVD7QL
via IFTTT

15 ദിവസംകൊണ്ട് ബാങ്കുകളില്‍നിന്ന് നിക്ഷേപകര്‍ പിന്‍വലിച്ചത് 53,000 കോടി രൂപ

കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യം സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങിയ സാഹചര്യത്തിൽ 15 ദിവസംകൊണ്ട് ജനങ്ങൾ ബാങ്കിൽനിന്ന് പിൻവലിച്ചത് 53,000 കോടി രൂപ. മാർച്ച് 13വരെയുള്ള 15 ദിവസംകൊണ്ടാണ് ഇത്രയും തുക പിൻവലിച്ചത്. 16 മാസത്തിനിടയിൽ ബാങ്കുകളിൽനിന്ന് പിൻവലിക്കുന്ന ഏറ്റവുംകൂടിയ തുകയാണിത്. ഉത്സവ സീസണുകളിലും തിരഞ്ഞെടുപ്പ് സമയത്തുമാണ് കൂടുതൽ തുക നിക്ഷേപകർ പിൻവലിക്കാറുള്ളതെന്ന് ആർബിഐ പറയുന്നു. ആവശ്യംവർധിച്ചതിനെതുടർന്ന് കൂടുതൽ പണം ലഭ്യമാക്കിയതായി ആർബിഐ വിശദീകരിച്ചു. മാർച്ച് 13ലെ ആർബിഐയുടെ കണക്കുപ്രകാരം 23 ലക്ഷംകോടി രൂപയാണ് രാജ്യത്തെ ജനങ്ങളുടെ കൈവശമുള്ളത്. അടച്ചിടുന്ന സാഹചര്യത്തിൽ ബാങ്കുകളിൽനിന്നും എടിഎമ്മുകളിൽനിന്നും പണമെടുക്കാൻ കഴിയുമോയെന്ന ആശങ്കമൂലമാണ് ബാങ്ക് ശാഖകളിലെത്തി ജനങ്ങൾ വൻതോതിൽ പണം പിൻവലിച്ചതെന്ന് ആക്സിസ് ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റായ സുഗതാ ഭട്ടാചാര്യ പറയുന്നു.

from money rss https://bit.ly/2xDyd35
via IFTTT

Wednesday, 1 April 2020

മോറട്ടോറിയം: കോര്‍പ്പറേറ്റുകള്‍ക്കും കനത്ത ബാധ്യതയാകും

കോവിഡ് വ്യാപനംമൂലം റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കമ്പനികൾക്കും അധികബാധ്യതയുണ്ടാക്കും. ദൈനംദിന പ്രവർത്തനങ്ങൾക്കായി വർക്കിങ് ക്യാപിറ്റൽ ലോണെടുത്തവരാണ് പ്രതിസന്ധിയിലാകുക. വായ്പയെടുത്ത കോർപ്പറേറ്റ് ഉപഭോക്താക്കൾ ജൂൺ അവസാനത്തോടെ നാലുമാസത്തെ പലിശ നൽകേണ്ടിവരുമെന്ന് എസ്ബിഐ മാനേജിങ് ഡയറക്ടർ സിഎസ് ഷെട്ടി വ്യക്തമാക്കിയിട്ടുണ്ട്. അത് നൽകുന്നതിൽ വീഴ്ചവരുത്തിയാൽ സ്പെഷൻ മെൻഷൻ അക്കൗണ്ട്(എസ്എംഎ1)ലേയ്ക്ക് തരംതാഴത്തുകയാണ് ചെയ്യുക. മുതലും പലിശയുമടങ്ങുന്ന തുക തിരിച്ചടയ്ക്കുന്നതിൽ 30 മുതൽ 60 ദിവസംവരെ വീഴ്ചവരുത്തുന്നവരെയാണ് സാധാരണ എസ്എംഎ1 കാറ്റഗറിയിൽ ഉൾപ്പെടുത്തുക. മൂന്നുമാസത്തെ പലിശ 12 മാസകാലയളവിലേയ്ക്ക് വീതിക്കുകയാണെങ്കിൽ മറ്റ് വായ്പകളെ പോലെ പുനഃക്രമീകരിക്കേണ്ടിയുംവരും. ഇത് കൂടുതൽ ബാധ്യതയ്ക്ക് വഴിവെയ്ക്കുകയും ചെയ്യും. വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് കമ്പനിക്കുള്ളതെങ്കിൽ 90 ദിവസത്തിനുമുമ്പ് കുടിശ്ശിക തീർത്താൽ കിട്ടാക്കട(എൻപിഎ)വിഭാഗത്തിൽനിന്ന് ഒഴിവാകുമെന്നും എസ്ബിഐ എംഡി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ, വായ്പ കുടിശിക വരുത്തിയ അക്കൗണ്ടുകളിൽ തീർപ്പ് ആഗ്രഹിക്കുന്നവർക്ക് ജൂൺ 30നകം തിരിച്ചടയ്ക്കാനുള്ള അവസരവും എസ്ബിഐ ഒരുക്കിയിട്ടുണ്ട്.

from money rss https://bit.ly/2WYw0K5
via IFTTT

പലിശ കുറയ്ക്കുംമുമ്പ് പോസ്റ്റ് ഓഫീസുകളില്‍ നടന്നത് 2,680 കോടിയുടെ ഇടപാട്

പലിശ നിരക്കുകൾ കുറയ്ക്കുംമുമ്പ് മൂന്നുദിവസംകൊണ്ട് പോസ്റ്റോഫീസിൽ നടന്നത് 2,680 കോടി രൂപയുടെ ഇടപാട്. കഴിഞ്ഞ വ്യാഴാഴ്ചയ്ക്കും(മാർച്ച് 26, 27, 28) ശനിയാഴ്ചയ്ക്കുമിടയിലാണ് ഇത്രയും തുകയുടെ ഇടപാട് നടന്നതെന്ന് വാർത്താകുറിപ്പിൽ പറയുന്നു. 1,615 കോടി രൂപ നിക്ഷേപമായെത്തിയപ്പോൾ 896 കോടി രൂപ പിൻവലിക്കുകയാണ് ചെയ്തത്. മൂന്നുദിവസംകൊണ്ട് റെക്കോഡ് ഇടപാടാണ് നടന്നത്. വ്യാഴാഴ്ച 819.72 കോടി രൂപയുടെയും വെള്ളിയാഴ്ച 906.22 കോടിയുടെയും ശനിയാഴ്ച 954.22 കോടിയുടെയും ഇടപാട് നടന്നു. കോവിഡ് ബാധമൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിലാണ് ഇത്രയും കൂടിയതുകയുടെ ഇടപാട് നടന്നതെന്നത് ശ്രദ്ധേയമാണ്. ഏപ്രിൽ ഒന്നുമുതലാണ് ലഘു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് സർക്കാർ കുറച്ചത്.

from money rss https://bit.ly/2JJx3pz
via IFTTT

രാം നവമി: ഓഹരി വിപണിക്ക് അവധി

മുംബൈ: രാം നവമി പ്രമാണിച്ച് വ്യാഴാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കുന്നില്ല. ബിഎസ്ഇയ്ക്കും എൻഎസ്ഇയ്ക്കും അവധിയാണ്. കറൻസി, ഡെറ്റ് വിപണികൾക്കും അവധി ബാധകമാണ്. ഇനി വെള്ളിയാഴ്ചയാണ് വിപണി പ്രവർത്തിക്കുക. ശനിയും ഞായറും ഒഴികെ 2020ൽ 12 ദിവസമാണ് ഓഹരി വിപണിക്ക് അവധിയുള്ളത്. 2019ൽ 17 ദിവസമായിരുന്നു അവധി. സാമ്പത്തിക വർഷത്തിന്റെ ആദ്യദിനമായ ബുധനാഴ്ച 4 ശതമാനത്തോളം നഷ്ടത്തിലാണ് രാജ്യത്തെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തത്.

from money rss https://bit.ly/3aC4TZ9
via IFTTT

കയറ്റുമതിക്കാര്‍ക്ക് ആശ്വാസ നടപടിയുമായി റിസര്‍വ് ബാങ്ക്‌

മുംബൈ: കൊറോണയുടെ പശ്ചാത്തലത്തിൽ കയറ്റുമതിക്കാർക്കുൾപ്പെടെ ആശ്വാസ നടപടികളുമായി റിസർവ് ബാങ്ക്. വിദേശ ഇടപാടുകാർക്ക് വിറ്റ ചരക്കുകളുടെയും സോഫ്റ്റ്വേറുകളുടെയും പണം ശേഖരിച്ച് ഇടപാടുകൾ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം അനുവദിച്ചതാണ് കയറ്റുമതിക്കാർക്ക് ആശ്വാസമാകുന്നത്. കണക്കുകൾ അവസാനിപ്പിക്കുന്നതിന് നേരത്തേ ഒമ്പതുമാസം സമയം നൽകിയിരുന്നത് 15 മാസമായാണ് വർധിപ്പിച്ചത്. കയറ്റുമതിചെയ്ത ദിവസം മുതലാണ് ഈ സമയം കണക്കാക്കുക. കൊറോണ പടർന്നുപിടിച്ചിരിക്കുന്ന രാജ്യങ്ങളിൽനിന്നുൾപ്പെടെ പണം ലഭ്യമാക്കുന്നതിന് ഇതോടെ കയറ്റുമതിക്കാർക്ക് കൂടുതൽ സമയം ലഭിക്കും. ഭാവിയിൽ ഈ ഇടപാടുകാരുമായി കൂടുതൽ ഇടപാടുകൾ ഉറപ്പിക്കുന്നതിന് ഈ ഇളവുകൾ സഹായകമാകുമെന്നും വിലയിരുത്തുന്നു. വ്യവസായരംഗത്ത് ക്രമാനുഗതമായുണ്ടാകുന്ന വെല്ലുവിളികൾ നേരിടാൻ ബാങ്കുകൾ സൂക്ഷിക്കുന്ന കൗണ്ടർ സൈക്ലിക്കൽ മൂലധനശേഖരം ഉണ്ടാക്കുന്നത് ഇപ്പോൾ അത്യാവശ്യമില്ലെന്നും ആർ.ബി.ഐ. നിർദേശിച്ചിട്ടുണ്ട്. സാമ്പത്തികരംഗത്തുണ്ടാകുന്ന മാറ്റങ്ങളിൽനിന്ന് ബാങ്കിങ് രംഗത്തെ സംരക്ഷിക്കുന്നതിനുള്ള ഫണ്ടാണിത്.

from money rss https://bit.ly/2WXH7TD
via IFTTT

വായ്പ പലിശ മുക്കാല്‍ശതമാനംവരെ കുറച്ച് പൊതുമേഖല ബാങ്കുകള്‍

കൊച്ചി: റിസർവ് ബാങ്ക് റിപോ നിരക്ക് കുറച്ചതിനു പിന്നാലെ പലിശ നിരക്ക് കുറച്ച് പൊതുമേഖലാ ബാങ്കുകൾ. പലിശ നിരക്ക് കുറച്ചതോടെ, ഉപഭോക്താക്കളുടെ പലിശഭാരം കുറയും. ഇന്ത്യൻ ഓവർസീസ് ബാങ്ക് പലിശ നിരക്കിൽ 0.75 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതുപ്രകാരം, റിപോ അധിഷ്ഠിത പലിശ നിരക്ക് എട്ട് ശതമാനത്തിൽനിന്ന് 7.25 ശതമാനമാവും. ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. കൂടാതെ, ഒരു വർഷത്തെ എം.സി.എൽ.ആർ. നിരക്ക് 8.45 ശതമാനത്തിൽനിന്ന് 8.25 ശതമാനമായി കുറച്ചു. ഏപ്രിൽ 10 മുതലാണ് പുതുക്കിയ എം.സി.എൽ.ആർ. നിരക്ക് പ്രാബല്യത്തിൽ വരിക. പഞ്ചാബ് നാഷണൽ ബാങ്കും റിപോ നിരക്ക് കുറച്ചതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് ഏപ്രിൽ ഒന്നു മുതൽ കൈമാറാൻ തീരുമാനിച്ചു. പലിശയിൽ 0.75 ശതമാനത്തിന്റെ കുറവാണ് വരുത്തുക. കൂടാതെ, എം.സി.എൽ.ആർ. നിരക്ക് 0.3 ശതമാനം കുറച്ചു. അടിസ്ഥാന നിരക്ക് 0.15 ശതമാനം കുറച്ച് 8.9 ശതമാനമാക്കി. അതേസമയം, ഒരു വർഷവും അതിനുമേലുള്ള നിക്ഷേപങ്ങളുടെ പരമാവധി പലിശ 5.8 ശതമാനവുമാക്കിയതായി അധികൃതർ അറിയിച്ചു. യൂണിയൻ ബാങ്കും എം.സി.എൽ.ആർ. നിരക്ക് 0.25 ശതമാനം കുറച്ച് 7.75 ശതമാനമാക്കി. ഏപ്രിൽ ഒന്നു മുതലാണ് ഇത്.

from money rss https://bit.ly/2UU3C9h
via IFTTT

ഇന്റർനെറ്റ് ഡേറ്റാ വാഗ്ദാനവുമായി സൈബർ തട്ടിപ്പുകാർ

കൊച്ചി: സൗജന്യ ഇന്റർനെറ്റ് വാഗ്ദാനവുമായി വ്യാജസന്ദേശങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ലോക്ഡൗൺ പ്രമാണിച്ച് സൗജന്യ ഇന്റർനെറ്റ് ഡേറ്റ കിട്ടുമെന്നറിയിച്ചാണ് സന്ദേശങ്ങൾ വരുന്നത്. ഡേറ്റ ലഭിക്കാൻ സന്ദേശത്തിൽ കാണിച്ച ലിങ്കുകളിൽ പ്രവേശിക്കാനാണ് നിർദേശം. എന്നാൽ, ലിങ്കുകളിൽ പ്രവേശിക്കുന്നവർക്ക് ഡേറ്റ ലഭിക്കുകയുമില്ല, ഒപ്പം മൊബൈൽ ഫോണിലെ വിവരങ്ങൾ ചോരാനും ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പോകാനും സാധ്യതയേറെയാണെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. പോലീസ് സൈബർ വിഭാഗവും മറ്റും കൊറോണയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ മറ്റൊരന്വേഷണത്തിന് സാധ്യതയില്ല. ഇത് മുതലാക്കിയാണ് തട്ടിപ്പുകൾ. മൊബൈൽദാതാവാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഇവരുടെ കണക്ഷനിലൂടെയല്ലാതെ മൂന്നാമതൊരാൾക്ക് കൂടുതൽ ഡേറ്റ നൽകാൻ സാങ്കേതികമായി സാധിക്കില്ല. സൗജന്യ റീച്ചാർജ് വാഗ്ദാനവുമായി വ്യാജ സന്ദേശങ്ങളും വ്യാപകമായിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പേരിൽ വ്യാജ വെബ്സൈറ്റുകളുമുണ്ട്. ഇവയെല്ലാം ഉപഭോക്താക്കളുടെ വിവരം ചോർത്താനായാണ് പ്രവർത്തിക്കുന്നത്. സന്ദേശങ്ങൾ വ്യാജം സൗജന്യമായി ഡേറ്റ നൽകാമെന്ന വാഗ്ദാനവുമായി വരുന്ന സന്ദേശങ്ങൾ വ്യാജമാണ്. ഇത്തരം സന്ദേശങ്ങൾ പ്രകാരം പ്രവർത്തിക്കരുത്. ഇവ ഷെയർ ചെയ്യുന്നത് കൂടുതൽ പേരെ അപകടത്തിലാക്കും. അതിനാൽ ഷെയർ ചെയ്യാതിരിക്കുക. അറിയാത്ത വൈബ്സൈറ്റുകളിൽ പ്രവേശിക്കരുത്. -ഡോ. പി. വിനോദ് ഭട്ടതിരിപ്പാട്, സൈബർ ഫൊറൻസിക് വിദഗ്ധൻ.

from money rss https://bit.ly/2UC6TuM
via IFTTT

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 1203 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വില്പന സമ്മർദത്തെതുടർന്ന് സാമ്പത്തിക വർഷത്തിന്റെ ആദ്യദിനംതന്നെ ഓഹരി സൂചികകൾ കനത്ത നഷ്ടത്തിലായി. സെൻസെക്സ് 1203.18 പോയന്റ് താഴ്ന്ന് 28,265.31ലും നിഫ്റ്റി 343.95 പോയന്റ് നഷ്ടത്തിൽ 8253.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 4.08ശതമാനവും നിഫ്റ്റി 4 ശതമാനവുമാണ് താഴ്ന്നത്. ബിഎസ്ഇയിലെ 1098 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1067 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, ഇൻഫോസിസ്, യുപിഎൽ, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, ബ്രിട്ടാനിയ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്. ഹീറോ മോട്ടോർകോർപ്, ഗ്രാസിം, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, ടൈറ്റൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ബാങ്ക് 4.89ശതമാനവും ഐടി 5.62ശതമാനവും ഓട്ടോ 1.56ശതമാനവും എഫ്എംസിജി 3.47ശതമാനവും നഷ്ടത്തിലായി. ബിഎസ്ഇ സ്മോൾക്യാപ് 1.06ശതമാനം താഴ്ന്നു. മിഡ്ക്യാപിലെ നഷ്ടം 2.18ശതമാനമാണ്.

from money rss https://bit.ly/2QZ7zbK
via IFTTT

കോവിഡ് പ്രതിരോധം; 200 കോടിയുടെ ധനസഹായവുമായി പവര്‍ഗ്രിഡ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയേകാൻ 200 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച്കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ്. ഇതിനുപുറമെ, മുടക്കമില്ലാതെ 24 മണിക്കൂർ വൈദ്യുത വിതരണവും പവർഗ്രിഡ് ഉറപ്പുനൽകി. ധനസഹായത്തിന്റെ ആദ്യഘട്ടമായി പ്രധാനമന്ത്രിയുടെ കോവിഡ് ദുരന്തനിവാരണ ഫണ്ടിലേക്ക് 130 കോടി രൂപ ഉടൻ നിക്ഷേപിക്കും. ബാക്കി പ്രഖ്യാപിച്ചിട്ടുള്ള 70 കോടി രൂപ അടുത്ത സാമ്പത്തിക വർഷം നൽകുമെന്നും പവർഗ്രിഡ് അറിയിച്ചു. അതേസമയം, ശമ്പളത്തിന്റെ ഒരു വിഹിതം ധനസഹായമായി നൽകാൻ പവർഗ്രിഡ് ജീവനക്കാരും സമ്മതമറിയിച്ചിട്ടുണ്ട്. രാജ്യം ലോക്ക് ഡൗണിലേക്ക് അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ തെരുവിലും മറ്റും കഴിയുന്ന ആളുകൾക്ക് ഭക്ഷണം എത്തിക്കാനും, ശുചിത്വമുറപ്പാക്കുന്നതിനായി സോപ്പ്, ഹാൻഡ് വാഷ്, സാനിറ്റൈസർ തുടങ്ങിയവയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പവർഗ്രിഡ് ജീവനക്കാർ വിതരണം ചെയ്യുന്നുണ്ട്. Content Highlights:Power grid Commits 200 Crore Rupees To PM Care Fund

from money rss https://bit.ly/2wWhtDU
via IFTTT

തിരിച്ചടി സാധാരണക്കാര്‍ക്ക്‌: ലഘു നിക്ഷേപ പദ്ധതികളുടെ പലിശ കുറഞ്ഞത് ഇങ്ങനെ

പ്രതീക്ഷിച്ചതുപോലെതന്നെ സംഭവിച്ചു. ലഘു നിക്ഷേപ പദ്ധതികളുടെ പലിശ കുത്തനെ കുറച്ച് സർക്കാർ ചരിത്രം സൃഷ്ടിച്ചു. റിസർവ് ബാങ്ക് നിരക്കുകൾ വൻതോതിൽ കുറച്ചതിന്റെ ഭാഗമായാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയും താഴ്ത്തിയത്. സർക്കാർ സെക്യൂരിറ്റികളുടെ ആദായ നിരക്ക് അടിസ്ഥാനമാക്കിയാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ പരിഷ്കരിച്ചിരുന്നത്. എന്നാൽ ഇത്തവണ ആ പതിവ് തെറ്റിച്ച് കാര്യമായിതന്നെ കുറവുവരുത്തി. ജനകീയ നിക്ഷേപ പദ്ധതികളായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്), സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, സുകന്യ സമൃദ്ധി ഉൾപ്പടെയുള്ളവയുടെ പലിശ ഇതോടെ ആകർഷകമല്ലാതായി. പലിശ നിരക്കുകൾ അറിയാം പിപിഎഫ്: 15 വർഷ കാലാവധിയുള്ള, ആദായ നികുതിയിളവുള്ള, ദീർഘകാല നിക്ഷേപ പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശയിൽ 80 ബേസിസ് പോയന്റി(0.80ശതമാനം)കുറവാണ് വരുത്തിയത്. ഇതോടെ 7.90ശതമാനമുണ്ടായിരുന്ന പലിശ 7.1 ശതമാനത്തിലേയ്ക്ക് താഴ്ന്നു. സുകന്യ സമൃദ്ധി യോജന: പെൺകുട്ടികൾക്കുവേണ്ടി സർക്കാർ ആഘോഷപൂർവം കൊണ്ടുവന്ന സുകന്യ സമൃദ്ധി യോജനയുടെ പലിശ 8.4 ശതമാനത്തിൽനിന്ന് 7.6ശതമാനമായും കുറഞ്ഞു. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം: മുതിർന്ന പൗരന്മാരുടെ വരുമാനമാർഗമായിരുന്ന ഈ നിക്ഷേപ പദ്ധതിയുടെ പലിശ 7.4ശതമാനമായാണ് പുതുക്കിയത്. നേരത്തയുണ്ടായിരുന്ന പലിശ 8.6 ശതമാനമാണ്. എൻഎസ് സി: നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്ക് 7.9ശതമാനത്തിൽനിന്ന് 6.8ശതമാനമായാണ് കുറച്ചത്. പോസ്റ്റ് ഓഫീസ് ആർഡി(അഞ്ചുവർഷം): 7.2 ശതമാനം പലിശയുണ്ടായിരുന്ന പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിന്റെ പലിശ 5.8ശതമാനമായി. കെവിപി: കിസാൻ വികാസ് പത്രയിലെ നിക്ഷേപം ഇരട്ടിക്കാൻ ഇനി 124 മാസംവേണം. നേരത്തെ 113 മാസം മതിയായിരുന്നു. പലിശ 7.6ശതമാനത്തിൽനിന്ന് 6.9 ശതമാനമായാണ് കുറച്ചത്. പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്: ഒരുവർഷം മുതൽ മുന്നുവർഷംവരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റിന്റെ പലിശ 6.9 ശതമാനത്തിൽനിന്ന് 5.5 ശതമാനമായി കുത്തനെ കുറച്ചു. 1.40 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. അഞ്ചുവർഷത്തെ ടേം ഡെപ്പോസിറ്റിന് 6.7ശതമാനവുമാണ് പലിശ. നേരത്തെ 7.7 ശതമാനമായിരുന്നു. സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റിന്റെ വാർഷിക പലിശ നാലുശതമാനത്തിൽ നിലനിർത്തി. ഏപ്രിൽ ഒന്നുമുതൽ ജൂൺ 30വരെയാണ് പുതുക്കിയ പലിശ നിരക്കുകൾ ബാധകമാകുക. മൂന്നുമാസത്തിലൊരിക്കലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ പരിഷ്കരിക്കുക.

from money rss https://bit.ly/3bLFNr7
via IFTTT

Tuesday, 31 March 2020

പാഠം 67: വിപണി ഇടിയുമ്പോള്‍ 10%ലേറെ ആദായം നല്‍കുന്ന ഓഹരികളില്‍ നിക്ഷേപിക്കാം

ബാങ്കുകൾ നിക്ഷേപ പലിശ കുത്തനെ കുറയ്ക്കുന്നു. ലഘു നിക്ഷേപ പദ്ധതികളിൽനിന്നുള്ള ആദായം ഒരുകാലത്തുമില്ലാത്ത രീതിയിൽ താഴുന്നു. ഓഹരി വിപണിയാകട്ടെ എക്കാലെത്തും വലിയ ചാഞ്ചാട്ടത്തിലുമാണ്. ഈ സാഹചര്യത്തെ എങ്ങനെ നേരിടാനാകുമെന്ന് ആത്മവിശ്വാസത്തോടെ ഈ പാഠത്തിൽ ആലോചിക്കാം. ലാഭവിഹിതം നൽകുന്ന ഓഹരികൾ അതിനൊരു പരിഹാരമാണ് മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുകയെന്നത്. മികച്ച അടിസ്ഥാനമുള്ള ഓഹരിയായാൽ അവയുടെ വില എക്കാലത്തും ഉയർന്നുകൊണ്ടിരിക്കും. അവയിൽ പലതും പെട്ടെന്നുണ്ടാകുന്ന ആഘാതത്തിൽ ഉലയുന്നവയുമല്ല. എന്നാൽ കോവിഡ് മഹാമാരിയിൽ മികച്ച ഓഹരികളിൽ പലതിനും പിടിച്ചുനിൽക്കാനായില്ല. പല ഓഹരികളുടെയും വില 50ശതമാനത്തിലേറെ താഴെപ്പോയി. 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലുമെത്തി. ദീർഘകാല ലക്ഷ്യത്തോടെ, മികച്ച അടിസ്ഥാനമുള്ള കൂടുതൽ ലാഭവിഹിതം നൽകുന്ന ഓഹരികളിൽ നിക്ഷേപിക്കാൻ യോജിച്ച സമയമാണിത്. പത്തുശതമാനത്തിലേറെ ഡിവിഡന്റ് യീൽഡുള്ള നിരവധി ഓഹരികൾ ഇപ്പോൾ താഴ്ന്ന നിലവാരത്തിൽ ലഭ്യമാണ്. മികച്ച ഓഹരികൾ ചൂണ്ടയിട്ട് പിടിക്കാൻ പറ്റിയ അവസരമാണ് നിക്ഷേപകർക്ക് മുന്നിലുള്ളത്. മികച്ച മാനേജുമെന്റ്, പ്രവർത്തന ഫലങ്ങളിലെ മികവ്, ലാഭവിഹിതം എന്നിവ നോക്കി ഓഹരികൾ തിരഞ്ഞെടുക്കാം. മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികൾ Company Divident per share(Rs) Divident yield(%) Share price 52 week high/low BSE Financial 30 11.63 296 648- 275 IOCL Refineries 9.25 11.05 81 170.75-74.45 NLC India Energy 4.53 10.32 44 72.70-34.95 OIL India Oil Exploration 10.25 12.58 83 189.70-63.50 Polyplex Corporation Chemicals 51 17.30 300 657.30-282.50 PTC India Energy 4.0 10.32 39 78.50-32.40 SJVN ​Energy 2.15 10.36 20 27.75-17.15 REC Financial 11 12.39 89 169.55-78.75 Ucal Fuel Automobile 9 12.38 72 185.10-61.35 Graphite India graphite products 55 41.17 128 479-103.00 *Data as on April 1, 2020. **List is incomplete 10ശതമാനത്തിലേറെ ഡിവിഡന്റ് യീൽഡുള്ളതും അഞ്ചുവർഷം തുടർച്ചായായി ലാഭവിഹിതം നൽകിവരുന്നതുമായ കമ്പനികളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലാഭവിഹിതം മുടങ്ങില്ല ഓഹരി വിലയിലെ ചാഞ്ചാട്ടത്തിനിടയിലും ലാഭവിഹിതത്തിന് സാധ്യതയുള്ളതുകൊണ്ട് ഇത്തരം ഓഹരികളിൽ നിക്ഷേപിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. ഓഹരികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. തുടർച്ചയായി അഞ്ചുവർഷമെങ്കിലും ലാഭവിഹിതം നൽകുന്ന ഓഹരികൾമാത്രം പരിഗണിക്കുക. ഇടയ്ക്കെപ്പോഴെങ്കിലും ലാഭവിഹിതം പ്രഖ്യാപിക്കുന്ന കമ്പനികളിൽനിന്ന് മാറിനിൽക്കുക. കമ്പനിയുടെ പ്രകടനം സ്ഥിരതയാർന്നതല്ലെങ്കിൽ നഷ്ടമുണ്ടായേക്കാം. എന്താണ് ഡിവിഡന്റ് യീൽഡ് ? ഓഹരിയുടെ മാർക്കറ്റ് വിലയും കമ്പനികൾ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീൽഡിലൂടെ വ്യക്തമാകുന്നത്. ഉദാഹരണം നോക്കാം. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് കമ്പനി 50 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചുവെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ ഓഹരിയൊന്നിന് 5 രൂപ ആയിരിക്കും ഡിവിഡന്റായി ഓഹരി ഉടമയ്ക്ക് ലഭിക്കുക. ഇതേ ഓഹരിക്ക് ഇപ്പോൾ മാർക്കറ്റിൽ 50 രൂപയാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിലും ഈ ഓഹരിയുടെ നിലവിലുള്ള ഡിവിഡന്റ് യീൽഡ് 10 ശതമാനമായിരിക്കും. (5/50x100). ഒരു സൂത്രവാക്യത്തിലേക്ക് സംഗ്രഹിച്ചാൽ ഡിവിഡന്റ് യീൽഡ് = Divident / Market Price x 100. നേട്ടം രണ്ടുതരത്തിൽ മികച്ച ലാഭവിഹിതം നൽകുന്ന ഓഹരികളിൽ നിക്ഷേപിച്ചാൽ രണ്ടുതരത്തിൽ മെച്ചമുണ്ട്. പലിശയ്ക്ക് സമാനമായ നേട്ടം ലാഭവിഹിതത്തിലൂടെ ലഭിക്കുന്നതോടൊപ്പം മികച്ച നിലവാരത്തിൽ ഓഹരി വിലയെത്തിയാൽ വിറ്റ് ലാഭമെടുക്കുകയുമാകാം. ലാഭവിഹിതം വീണ്ടും നിക്ഷേപിച്ചിച്ചാൽ ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയിൽതന്നെ വീണ്ടും നിക്ഷേപിച്ചും മികച്ച നേട്ടമുണ്ടാക്കാം. ഓഹരി വിപണിയിലെ ശബ്ദകോലാഹലങ്ങളിൽനിന്നുമാറി ദിവസേനയുള്ള വാങ്ങലുകളോ വിൽപ്പനയോ ഒഴിവാക്കി താഴ്ന്ന നിലവാരത്തിൽ മികച്ച ഓഹരികൾ കണ്ടെത്തി വാങ്ങി, ലാഭവിഹിതംകൂടി ആ ഓഹരിയിൽതന്നെ നിക്ഷേപിച്ച് ദീർഘകാലം കാത്തിരുന്നാൽ മികച്ച നേട്ടംതന്നെ നിക്ഷേപകന് സ്വന്തമാക്കാം. feedbacks to: antonycdavis@gmail.com മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്തത്തിൽവേണം നിക്ഷേപിക്കാൻ.

from money rss https://bit.ly/3bLcGnx
via IFTTT

ചാഞ്ചാട്ടം തുടരുന്നു: സെന്‍സെകില്‍ 490 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ ട്രേഡർമാർ വിറ്റ് ലാഭമെടുക്കുന്നതാണ് വിപണിയെ ബാധിക്കുന്നത്. സെൻസെക്സ് 490 പോയന്റ് നഷ്ടത്തിൽ 28977ലും നിഫ്റ്റി 142 പോയന്റ് താഴ്ന്ന് 8454ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി ബാങ്ക്, ഐടി സൂചികകൾ രണ്ടുശതമാനവും വാഹന സൂചിക 1.50ശതമാനവും ലോഹം 1.38 ശതമാനവും ഓയിൽ ആന്റ് ഗ്യാസ് 1.55 ശതമാനവും നഷ്ടത്തിലാണ്. ഏഷ്യൻ വിപണികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിക്കി 1.58 ശതമാനവും ഹാങ്സെങ് ഒരുശതമാനവും തയ് വാൻ സൂചിക എട്ടുശതമാനവും കോസ്പി അഞ്ചുശതമാനവും നഷ്ടത്തിലാണ്. ഇന്റസിൻഡ് ബാങ്ക്, ബ്രിട്ടാനിയ, സീ എന്റർടെയൻമെന്റ്, സിപ്ല, ഗെയിൽ, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കൊട്ടക് മഹീന്ദ്ര, ഇൻഫോസിസ്, അദാനി പോർട്സ്, എസ്ബിഐ, ടെക് മഹീന്ദ്ര, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

from money rss https://bit.ly/3dM5JEQ
via IFTTT

നാസിക്കിലെ ഉള്ളിവിതരണ കേന്ദ്രം അടച്ചു

മുംബൈ: രാജ്യത്തെ എറ്റവും വലിയ ഉള്ളിവിപണിയായ നാസിക്കിലെ ലസൽഗാവ് ഉള്ളിവിതരണ കേന്ദ്രം അടച്ചു. ഉള്ളിയുടെ മൊത്ത വിതരണകേന്ദ്രമായ ലസൽഗാവിൽ ലേലവും നിർത്തിവെച്ചിട്ടുണ്ട്. ലസൽഗാവ് മേഖലയിൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണിത്. കേന്ദ്രം അടയ്ക്കണമെന്ന് അഗ്രിക്കൾച്ചർ മാർക്കറ്റിങ് പ്രൊഡ്യൂസേഴ്സ് കമ്മിറ്റിക്ക് ലസൽഗാവ് ഉള്ളി വ്യാപാരി സംഘടനയും ചുമട്ടുതൊഴിലാളികളും നേരത്തേ കത്ത് നൽകിയിരുന്നു. ഇതേത്തുടർന്നാണ് അടയ്ക്കുന്നതെന്ന് എ.പി.എം.സി. ലസൽഗാവ് സെക്രട്ടറി നരേന്ദ്ര വദാവനെ പറഞ്ഞു.

from money rss https://bit.ly/2xE9lbr
via IFTTT

മൊറട്ടോറിയം: ക്രെഡിറ്റ് കാർഡുടമകൾ ആശങ്കയിൽ

കൊച്ചി: റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയം ക്രെഡിറ്റ് കാർഡുകൾക്കും ബാധകമാക്കിയിട്ടുണ്ടെങ്കിലും കാർഡ് കമ്പനികളിൽ നിന്ന് ഇതു സംബന്ധിച്ച വ്യക്തതയില്ല. ഇതോടെ, കാർഡുടമകൾ ആശങ്കയിലായി. മൂന്ന് മാസത്തേക്കാണ് ആർ.ബി.ഐ. വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാത്തരം വായ്പകൾക്കും മൊറട്ടോറിയം ബാധകമാണെന്നാണ് കേന്ദ്ര ബാങ്ക് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. ക്രെഡിറ്റ് കാർഡ് ഇ.എം.ഐ., ക്രെഡിറ്റ് കാർഡ് തിരിച്ചടവ് എന്നിവയും മൊറട്ടോറിയം പരിധിയിൽ വരും. അതായത് മൂന്ന് മാസത്തേക്ക് ക്രെഡിറ്റ് കാർഡ് ഇ.എം.ഐ.യും വായ്പാ തിരിച്ചടവും ഇടപാടുകാർക്ക് മാറ്റിവയ്ക്കാവുന്നതാണ്. പക്ഷെ, ബാങ്കുകളിൽനിന്നും കാർഡ് കമ്പനികളിൽ നിന്നും കാർഡ് കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ഇടപാടുകാർക്ക് തുടർച്ചയായി ലഭിക്കുന്നുണ്ടെന്നാണ് ആക്ഷേപം. അതേസമയം, നിലവിലെ സാഹചര്യത്തിൽ വായ്പാ തിരിച്ചടവുകളും ക്രെഡിറ്റ് കാർഡ് തിരിച്ചടവുകളും മൂന്നു മാസത്തേക്ക് മാറ്റിവെക്കുന്നത് സാമ്പത്തികമായി ഉപഭോക്താക്കൾക്ക് കൂടുതൽ ഞെരുക്കം സൃഷ്ടിക്കുമെന്നാണ് ബാങ്കിങ് വൃത്തങ്ങൾ പറയുന്നത്. അതുകൊണ്ട് കൈയിൽ കാശുള്ളവർ മൂന്നു മാസത്തേക്ക് തിരിച്ചടവുകൾ മാറ്റിവെക്കുന്നതിനു പകരം അതത് മാസങ്ങളിൽ തുക തിരിച്ചടയ്ക്കുന്നതാണ് നല്ലതെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. ഓരോ വായ്പയുടെയും തിരിച്ചടവ് കാലാവധി മാത്രമാണ് മൂന്നു മാസത്തേക്ക് ദീർഘിപ്പിച്ചിട്ടുള്ളത്. ഇതിനുമേലുള്ള പലിശ നിരക്കുകൾ ഒഴിവാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ നിരക്കും കൂടി ചേർത്ത് മൂന്നു മാസം കഴിയുമ്പോൾ ഒരുമിച്ച് അടയ്ക്കേണ്ടതായി വരും.

from money rss https://bit.ly/340Ue7P
via IFTTT

മൊറട്ടോറിയം നടപ്പാക്കി പൊതുമേഖലാ ബാങ്കുകൾ

മുംബൈ: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് നിർദേശിച്ച വായ്പാ മൊറട്ടോറിയത്തിന് ബാങ്കുകൾ മാർഗരേഖ പുറപ്പെടുവിച്ചു. പൊതുമേഖലയിലെ ബാങ്കുകളെല്ലാം മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ഇ.എം.ഐ. അടയ്ക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ചില ബാങ്കുകൾ ഇക്കാലയളവിലെ പലിശയും ഒഴിവാക്കി. അതേസമയം, ഇലക്ട്രോണിക് ക്ലിയറിങ് സംവിധാനം (ഇ.സി.എസ്.) ഉപയോഗിച്ച് മാസംതോറും നിശ്ചിത തീയതിയിൽ അക്കൗണ്ടിൽനിന്ന് നേരിട്ട് ഇ.എം.ഐ. അടയ്ക്കുന്നവർക്ക് ആനുകൂല്യം വേണമെങ്കിൽ ഇക്കാര്യം ബാങ്ക് ശാഖകളെ അറിയിക്കണം. ഇ-മെയിൽ, മൊബൈൽ ഫോൺ എന്നിവ വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ ഇക്കാര്യം അറിയിക്കാം. ബാങ്ക് ശാഖകളിൽ നേരിട്ട് എത്തണമെന്നില്ല. മിക്ക ബാങ്കുകളും ആർ.ബി.ഐ.യുടെ നിർദേശപ്രകാരം ഇ.എം.ഐ.യും പലിശയും പ്രവർത്തന മൂലധനത്തിനുള്ള പലിശയും തിരിച്ചടയ്ക്കുന്നതിന് മൂന്നു മാസത്തെ മൊറട്ടോറിയം നൽകിയിട്ടുണ്ട്. വായ്പാ തിരിച്ചടവ് കാലാവധിയും മൂന്നു മാസം നീട്ടി. ഇതു സംബന്ധിച്ച് ചില ബാങ്കുകൾ അവരുടെ ഉപഭോക്താക്കൾക്ക് സന്ദേശമയച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാ ഭവന - വാഹന - കാർഷിക വായ്പകൾക്കും ഇതു ബാധകമായിരിക്കും. നിയമപരമായ തടസ്സമുള്ളതിനാൽ സ്വയം ഇ.സി.എസ്. രീതിയിലുള്ള വായ്പാ തിരിച്ചടവ് റദ്ദാക്കില്ലെന്ന് യൂണിയൻ ബാങ്ക് അറിയിച്ചു. ഇളവ് ആവശ്യമുള്ളവർ ബാങ്ക് ശാഖകളെ അറിയിക്കണം. അതേസമയം ഐ.ഡി.ബി.ഐ. ബാങ്ക് മൊറട്ടോറിയം ആവശ്യമില്ലാത്തവർ അറിയിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അതേസമയം, പണ ലഭ്യതയുള്ളവർ കഴിയുമെങ്കിൽ പതിവു രീതിയിൽ വായ്പകൾ തിരിച്ചടയ്ക്കണമെന്നും ബാങ്കുകൾ അഭ്യർഥിക്കുന്നു.

from money rss https://bit.ly/2WWSWJG
via IFTTT

ചരിത്രത്തിലാദ്യമായി ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കുകള്‍ 1.40 ശതമാനംവരെ കുറച്ചു

കൊച്ചി: പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി.പി.എഫ്.) ഉൾപ്പെടെയുള്ള ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് 0.70 മുതൽ 1.40 ശതമാനം വരെ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. സ്മോൾ സേവിങ്സ് സ്കീമുകളുടെ പലിശനിരക്ക് ഏപ്രിൽ ഒന്നിന് കുറയ്ക്കുമെന്ന് മാതൃഭൂമഡോട്ട്കോം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പി.പി.എഫ്., സുകന്യ സമൃദ്ധി യോജന എന്നിവയുടെ നിരക്ക് 0.80 ശതമാനം കുറയും. ഇതോടെ ഇവയുടെ പലിശ യഥാക്രമം 7.1 ശതമാനവും 7.6 ശതമാനവുമായി കുറയും. ദേശീയ സമ്പാദ്യ പദ്ധതിയുടെ പലിശ 1.10 ശതമാനം കുറഞ്ഞ് 6.8 ശതമാനവും കിസാൻ വികാസ് പത്രയുടേത് 0.70 ശതമാനം കുറഞ്ഞ് 6.9 ശതമാനവുമാകും. അഞ്ചു വർഷക്കാലാവധിയുള്ള സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീമിന്റെ പലിശ 1.20 ശതമാനമാണ് കുറച്ചിരിക്കുന്നത്. ഇതോടെ ഇതിന് 7.4 ശതമാനം മാത്രമാകും നേട്ടം. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, റെക്കറിങ് ഡെപ്പോസിറ്റ് എന്നിവയുടെ നിരക്ക് ഒരു ശതമാനം മുതൽ 1.4 ശതമാനം വരെയാണ് കുറയുക. പുതിയ നിരക്കുകൾക്ക് ഏപ്രിൽ മുതൽ ജൂൺ വരെയാണ് ബാധകം. മൂന്നുമാസത്തിലൊരിക്കലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ സർക്കാർ പരിഷ്കരിക്കുന്നത്.

from money rss https://bit.ly/2X0RJkn
via IFTTT