121

Powered By Blogger

Wednesday, 14 January 2015

ചരമം - എം.ജെ.ജോണ്‍സണ്‍ (ജര്‍മ്മനി)








ചരമം - എം.ജെ.ജോണ്‍സണ്‍ (ജര്‍മ്മനി)


Posted on: 15 Jan 2015



തിരുവല്ല: രണ്ടാഴ്ച്ച മുമ്പ് ജര്‍മ്മനിയില്‍ അന്തരിച്ച കറ്റോട് മമ്മരപ്പള്ളില്‍ എം.ജെ ജോണ്‍സന്റെ (79) സംസ്‌കാരശുശ്രൂഷകള്‍ ജനവരി 16 ന് രവിലെ 9 മണിക്ക് കറ്റോടുള്ള ഭവനത്തില്‍ ആരംഭിക്കും. ഉച്ച കഴിഞ്ഞ് 3 മണിക്ക് ചാത്തന്‍തറ എടത്തിക്കാവ് സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയില്‍ ശുശ്രൂഷകള്‍ക്ക് ശേഷം സംസ്‌കാരം നടത്തപ്പെടുന്നതാണ്.

ഭാര്യ: പരേതയായ തിരുവല്ല തോപ്പില്‍കളത്തില്‍ കുടുംബാംഗമായ മറിയാമ്മ ജോണ്‍സണ്‍.

മക്കള്‍: ജിജി ജോണ്‍സന്‍ (അയര്‍ലന്‍ഡ്), എലിസബത്ത് ബലോണ്‍(ജര്‍മ്മനി).

മരുമക്കള്‍: കോതമംഗലം ചേലാത്ത് കുടുംബാംഗമായ ബീമോള്‍ജോണ്‍ (അയര്‍ലന്‍ഡ്).

സഹോദരങ്ങള്‍: തങ്കച്ചന്‍ (കാനഡ), യു.എസ്.എ യിലുള്ള ബാബുജി, സാം, മാത്യു, അനിയന്‍, പരേതരായ ജോയ്, ബാബു, അന്നമ്മ, പൊന്നപ്പന്‍.



കൂടുതല്‍ വിവരങ്ങള്‍ക്ക്:


ജിജി : 8281361340





വാര്‍ത്ത അയച്ചത് : ജോണ്‍ ചാക്കോ












from kerala news edited

via IFTTT

സീറോ മലബാര്‍ കത്തീഡ്രലില്‍ പുതിയ പാരീഷ് കൗണ്‍സില്‍ ചുമതലയേറ്റു







ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലിന്റെ 2015-16 വര്‍ഷത്തേക്കുള്ള പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. ഇടവക വികാരി ഡോ.അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം കൊടുക്കുകയും അസി. വികാരി ഫാ.റോയ് മൂലേച്ചാലില്‍ ആശീര്‍വാദ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു.


നാലു കൈക്കാരന്മാര്‍, മൂന്നു സ്‌കൂള്‍ ഭാരവാഹികള്‍, 14 വാര്‍ഡ് പ്രതിനിധികള്‍, അസോസിയേഷനുകള്‍, ലിറ്റര്‍ജി, ഗായകസംഘ പ്രതിനിധികള്‍, രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, നോമിനികള്‍ എന്നിവര്‍ അടങ്ങുന്ന 32 അംഗ കൗണ്‍സിലാണ് രൂപീകൃതമായിട്ടുള്ളത്. 1200-ഓളം കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ഈ ഇടവകയുടെ ആത്മീയ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഈ കൗണ്‍സില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ഡോ.പാലയ്ക്കാപ്പറമ്പില്‍ ഉത്‌ബോധിപ്പിച്ചു.

രൂപതയോടും ഇടവകയോടുമുള്ള പൂര്‍ണ്ണ വിധേയത്വം അറിയിച്ചുകൊണ്ടുള്ള പ്രതിജ്ഞ ഏറ്റുപറഞ്ഞ് പുതിയ കൈക്കാരന്മാരായ മനീഷ് തോപ്പില്‍, ഷാബു മാത്യു, ഫ്രാന്‍സീസ് വടക്കേവീട്, പോള്‍ പുളിക്കന്‍ എന്നിവര്‍ സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന കൈക്കാരന്മാരായ ഇമ്മാനുവേല്‍ കുര്യന്‍, ജോണ്‍ കൂള, സിറിയക് തട്ടാരേട്ട് എന്നിവര്‍ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് രേഖകള്‍ കൈമാറി. തുടര്‍ന്ന് മറ്റ് പ്രതിനിധികളുടെ സത്യപ്രതിജ്ഞ നടന്നു.


സി. ജസ്‌ലിന്‍ സി.എം.സി (മതബോധനം), റോയ് തോമസ് (മലയാളം സ്‌കൂള്‍), ബീന വള്ളിക്കളം (കള്‍ച്ചറല്‍ അക്കാഡമി), എബിന്‍ കുര്യാക്കോസ്, ജോര്‍ജ് വിബിന്‍, മെര്‍ലി ചിറയില്‍ (രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍), ബിജി സി മാണി, ജോണ്‍സണ്‍ മാളിയേക്കല്‍, ഫിലിപ്പ് പവ്വത്തില്‍, ജോ ലൂക്ക് ചിറയില്‍, മിനി നെടുങ്ങോട്ടില്‍, ജേക്കബ് മത്യു പുറയംപള്ളി, രാജു പാറയില്‍, സാബി കോലാത്ത്, എബി തുരുത്തിയില്‍, മാത്യു ജോസഫ് മുക്കാട്ട്, തോമസ് കാലായില്‍, സജി വര്‍ഗീസ് (വാര്‍ഡ് പ്രതിനിധികള്‍), ലില്ലി തച്ചില്‍ (അസോസിയേഷന്‍ പ്രതിനിധി), കുഞ്ഞുമോന്‍ ഇല്ലിക്കല്‍ (ഗായകസംഘം), ജോസ് കടവില്‍ (ലിറ്റര്‍ജി), ബീന രാമശര്‍മ്മ (നോമിനി-സെക്രട്ടറി), ജോര്‍ജ് വാച്ചാപറമ്പില്‍, വക്കച്ചന്‍ പുതുക്കുളം, രാജന്‍ കല്ലുങ്കല്‍, ഓസ്റ്റിന്‍ കാലായില്‍, ജോ കണികുന്നേല്‍, പ്രതീഷ് തോമസ് (പ്രതിനിധികള്‍) എന്നിവരാണ് 2015-16-ലെ കൗണ്‍സിലിലെ അംഗങ്ങള്‍.











from kerala news edited

via IFTTT

കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡയുടെ പ്രവര്‍ത്തനോദ്ഘാടനം








കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡയുടെ പ്രവര്‍ത്തനോദ്ഘാടനം


Posted on: 15 Jan 2015



മയാമി, ഫ്ലോറിഡ: ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡയുടെ 2015-ലെ പ്രവര്‍ത്തനോദ്ഘാടനം ഫിബ്രവരി 7 ന് 11.30-ന് വിഭവസമൃദ്ധമായ സദ്യയോടുകൂടി ടാമറാക് സിറ്റി ബാങ്ക്വറ്റ് ഹാളില്‍ വെച്ച് നടത്തുന്നതാണ്.

തദവസരത്തില്‍ ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, മുന്‍ പ്രസിഡന്റ് ജോര്‍ജ് കോരുത് എന്നിവരോടൊപ്പം മറ്റ് സഹോദര സംഘടനകളിലെ ഭാരവാഹികളും സംബന്ധിക്കുന്നതാണ്.


ചടങ്ങിന് മാറ്റുകൂട്ടുന്നതിനായി ടെമ്പിള്‍ ഓഫ് ഡാന്‍സ് സൗത്ത് ഫ്ലോറിഡയുടെ വര്‍ണ്ണശബളമായ നൃത്തപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. പരിപാടികളിലേക്ക് സൗത്ത് ഫ്ലോറിഡയിലെ എല്ലാ മലയാളികളേയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

ഫൊക്കാന കേരളാ കണ്‍വെന്‍ഷന് വിമന്‍സ് ഫോറത്തിന്റെ ആശംസകള്‍








ഫൊക്കാന കേരളാ കണ്‍വെന്‍ഷന് വിമന്‍സ് ഫോറത്തിന്റെ ആശംസകള്‍


Posted on: 15 Jan 2015



ജനുവരി 24-ന് കോട്ടയം അര്‍ക്കാഡിയ ഹോട്ടലില്‍ വെച്ച് നടക്കുന്ന നടക്കുന്ന ഫൊക്കാന കേരളാ കണ്‍വെന്‍ഷന് ആശംസകള്‍ അര്‍പ്പിക്കുന്നതായി വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലീല മാരേട്ട് അറിയിച്ചു. രാവിലെ 9 മണിക്ക് ജോസ് കെ. മാണി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആരോഗ്യ സെമിനാര്‍, സാഹിത്യ സെമിനാര്‍, മീഡിയ സെമിനാര്‍, ബിസിനസ് സെമിനാര്‍ എന്നിവയുണ്ടായിരിക്കും. ഇതിനു പുറമെ കുടുംബശ്രീ, വനിതാ കമ്മീഷന്‍, മഹിളാ സമാജം എന്നിവരെ കോര്‍ത്തിണക്കി ഒരു വനിതാ സെമിനാറും ഉണ്ടായിരിക്കുന്നതാണെന്ന് ലീല മാരേട്ട് അറിയിച്ചു. നാട്ടില്‍ വനിതകള്‍ അഭിമുഖീകരിക്കുന്ന ധാരാളം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത്, ഫൊക്കാനാ വിമന്‍സ് ഫോറത്തിന് ചെയ്യാന്‍ പറ്റുന്ന സഹായവും കൈത്താങ്ങും നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഫൊക്കാനാ വനിതാ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെ നേതൃത്വത്തില്‍ വിമന്‍സ് ഫോറം പൂര്‍വ്വാധികം ശക്തിപ്രാപിച്ചു. സി.പി.ആര്‍ ട്രെയിനിംഗ്, ഡയബറ്റിക് ബോധവത്കരണം എന്നിവകള്‍ സംഘടിപ്പിക്കുകയുണ്ടായി. കൂടാതെ ക്രിസ്മസിനോടനുബന്ധിച്ച് കേക്ക് ബേക്കിംഗ് മത്സരം പുഷ്പാലങ്കാര മത്സരം തുടങ്ങിയവ വിജയകരമായി നടത്തി. രണ്ടുവര്‍ഷം ബ്രെസ്റ്റ് കാന്‍സര്‍ ബോധവത്കരണ വാക്കിലും വിമന്‍സ് ഫോറം പങ്കെടുത്തു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ യൂണിറ്റുകള്‍ എല്ലാ സ്റ്റേറ്റുകളിലും സംഘടിപ്പിച്ച് ഭാവി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാനുള്ള പദ്ധതികളെക്കുറിച്ച് ആലോചിച്ചുവരുന്നു. എല്ലാവര്‍ക്കും ഫൊക്കാനാ വിമന്‍സ് ഫോറത്തിന്റെ പുതുവത്സരാശംസകള്‍ നേരുന്നതായും ലീല മാരേട്ട് അറിയിച്ചു.





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

മന്നത്ത് പത്മനാഭന്റെ ജന്മദിനം ആഘോഷിച്ചു








മന്നത്ത് പത്മനാഭന്റെ ജന്മദിനം ആഘോഷിച്ചു


Posted on: 15 Jan 2015



ന്യൂയോര്‍ക്ക്: ഭാരത കേസരി പദ്മഭൂഷണ്‍ ശ്രീ മന്നത്ത് പത്മനാഭന്‍ ഭൂജാതനായത് 1878 ജനുവരി 2-ാം തിയ്യതി ആണ്. അദ്ദേഹത്തിന്റെ ജന്മദിനം മന്നം ജയന്തിയായി ആഘോഷിക്കുന്നു. 138-ാം ജന്മദിനവും എന്‍.എസ്.എസ്സിന്റെ ശതവാര്‍ഷികവും ആഘോഷിച്ചു. ഇതോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ വച്ച് പ്രത്യേകം ഭജനയും വിശേഷാല്‍ പൂജകളും സെമിനാറും, മീറ്റിംഗും നടത്തി.

എന്‍.ബി.എ.യുടെ സ്ഥാപക പ്രസിഡന്റ് ഡോ.രാമചന്ദ്രന്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുത്ത അനുസ്മരണ യോഗത്തില്‍ ഇപ്പോഴത്തെ പ്രസിഡന്റ് രഘുവരന്‍ നായര്‍ ആമുഖ പ്രസംഗവും അനുസ്മരണ പ്രഭാഷണവും നടത്തി. മുന്‍ പ്രസിഡന്റുമാരായ ഗോപിനാഥ് കുറുപ്പ്, ജി.കെ.നായര്‍, ജയപ്രകാശ് നായര്‍, സുനില്‍ നായര്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ രാജേശ്വരി രാജഗോപാല്‍ സെമിനാറിന് നേതൃത്വം കൊടുത്തു.


2010 മുതല്‍ അമേരിക്കയിലും കാനഡയിലുമുള്ള ഇതര നായര്‍ സംഘടനകളെ ഒരുമിച്ചുകൂട്ടി എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയെന്ന പ്രസ്ഥാനം ന്യൂയോര്‍ക്കില്‍ രൂപം കൊടുത്തു. അതിന്റെ ഇപ്പോഴത്തെ പ്രസിഡന്റും മുന്‍ ഫൊക്കാന പ്രസിഡന്റുമായ ജി.കെ. പിള്ളയ്ക്ക് നേരിട്ട അത്യാഹിതത്തില്‍ യോഗം അമര്‍ഷം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനുവേണ്ടി പ്രത്യേകം പൂജകളും പ്രാര്‍ഥനകളും നടത്തുകയുണ്ടായി.


ജി. കെ. പിള്ളയെ വെടിവെച്ച അക്രമിയെ എത്രയും വേഗം കണ്ടുപിടിക്കുകയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കാണിച്ച് ഒരു മെമ്മോറാണ്ടം അധികാരികള്‍ക്ക് സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ സമൂഹം ഇതുപോലെ പല ഭീഷണികളും നാനാ ഭാഗങ്ങളിലും നേരിടുന്നുണ്ടെന്നും ലോകത്തിലെവിടെയാണെങ്കിലും ഒറ്റക്കെട്ടായി ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യോഗം വിലയിരുത്തി.





വാര്‍ത്ത അയച്ചത് : മൊയ്തീന്‍ പുത്തന്‍ചിറ












from kerala news edited

via IFTTT

വാര്‍ഷിക ്പ്രചരണോദ്ഘാടനം








വാര്‍ഷിക ്പ്രചരണോദ്ഘാടനം


Posted on: 15 Jan 2015



അബ്ബാസിയ: സ്വന്തത്തെ മറ്റുള്ളവര്‍ക്ക് വേണ്ടി ബലികഴിച്ച് ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണ് പ്രവാസികള്‍ എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കേരള സെക്രട്ടറി കെ.എ.ഷഫീക്ക് പറഞ്ഞു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വെല്‍ഫെയര്‍ കേരള, കുവത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ പ്രചാരണോദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്‍ഫെയര്‍ കേരള പ്രസിഡന്റ് അന്‍വര്‍ സയീദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി കൃഷ്ണദാസ് സ്വാഗതവും സെക്രട്ടറി സനോജ് പി. ജി. നന്ദിയും പറഞ്ഞു. മജീദ് നരിക്കോടന്‍ വാര്‍ഷികാഘോഷ പരിപാടികളുടെ വിശദീകരണം നടത്തി.




വാര്‍ത്ത അയച്ചത് : അന്‍വര്‍ ഷാജി












from kerala news edited

via IFTTT

ആമിര്‍ വീണ്ടും സംവിധാന രംഗത്തേക്ക്‌











ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്‍ വീണ്ടും സംവിധാന രംഗത്തേക്ക് എത്തുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ബര്‍ഫ് എന്ന ചിത്രത്തിലൂടെയാണ് ആമിര്‍ വീണ്ടും സംവിധായകനാകുന്നത് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വിവാദങ്ങള്‍ക്കിടയിലും ആമിര്‍ നായകനായ 'പികെ' എന്ന ചിത്രം വന്‍ കളക്ഷന്‍ നേടി മുന്നേറുന്നതിനിടെയാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.


2007 ല്‍ പഠന വൈകല്യമുള്ള കുട്ടിയുടെ കഥ പറഞ്ഞ 'താരെ സമീന്‍ പര്‍' എന്ന ചിത്രത്തിലൂടെയാണ് ആമിര്‍ സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത്. പ്രേക്ഷകരുടെയും വിമര്‍ശകരുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റാന്‍ ചിത്രത്തിനായി.ഇഷാന്‍ അവസ്തി എന്ന കുട്ടിയെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രത്തില്‍ പ്രധാന്യമുള്ള ഒരു കഥാപാത്രമായി ആമിറും പ്രത്യക്ഷപ്പെട്ടിരുന്നു.





ആമിറിന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവുവാണ് പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തിരക്കഥ നാലു വര്‍ഷം മുമ്പേ തയ്യാറായിരുന്നെങ്കിലും അഭിനയത്തിന്റെയും ആമിറിന്റെ പ്രസിദ്ധ റിയാലിറ്റി ഷോ ആയ 'സത്യമേ വജയതേ'യുടെയും തിരക്കുകള്‍ കാരണം ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനി തന്നെയാകും ചിത്രം നിര്‍മിക്കുക.

ചിത്രത്തെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്തായാലും ആമിര്‍ വീണ്ടും സംവിധായകന്റെ കുപ്പായമണിയാന്‍ ഒരുങ്ങുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് അതിനെ ചലച്ചിത്രലോകം കാത്തിരിക്കുന്നത്.











from kerala news edited

via IFTTT

കാര്‍ മെക്കാനിക്കായി ഉണ്ണി മുകുന്ദന്‍









2014 ലില്‍ ഇതിഹാസ എന്ന അപ്രതീക്ഷിത ഹിറ്റുമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ബിനു എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ കാര്‍ മെക്കാനിക്കാനായി അഭിനയിക്കുന്നു. മാര്‍ച്ചില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ പുതുമുഖമായിരിക്കും നായിക.

യുവത്വത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ കാര്‍ ഒരു പ്രധാന കഥാപാത്രമാണ്. അനില്‍ നാരായണന്റേതാണ് തിരക്കഥ. ഫുട്‌ബോള്‍ കളിയുടെ കഥ പറയുന്ന കെ.എല്‍ 10 പത്ത് എന്ന സിനിമയില്‍ അഭിനയിച്ചുവരുകയാണ് ഉണ്ണി മുകുന്ദനിപ്പോള്‍.











from kerala news edited

via IFTTT

പൊന്‍മുട്ടയിടുന്ന താറാവിനെ സിനിമാക്കാര്‍ കൊല്ലുന്ന വിധം










മലയാള സിനിമയും സര്‍ക്കാര്‍ ബസും ഒരുപോലെയാണ്. എല്ലാകാലവും ഇവ രണ്ടും ഓടുന്നത് നഷ്ടത്തിലാണ്. പ്രതിസന്ധി വിട്ടൊഴിഞ്ഞ കാലവുമില്ല. കലാമൂല്യമില്ലായ്മ, കഥയില്ലായ്മ, പ്രേക്ഷകരുടെ അഭിരുചി വ്യതിയാനം എന്ന വാക്കിലാണ്. സിനിമ മറ്റൊരു കലാരൂപം പോലെയല്ല അതിന്റെ പരമപ്രധാനമായ ലക്ഷ്യം കച്ചവടമാണ്. പുതുമ കണ്ടെത്താന്‍ കഴിയാത്തത് തുടങ്ങി കാരണങ്ങള്‍ നിരവധിയാണ്. എല്ലാം വന്ന് നില്ക്കുന്നത് സാമ്പത്തികനഷ്ട കണക്കിലാണ്. ലാഭം കിട്ടണമെങ്കില്‍ പ്രേക്ഷകനെ മുന്നില്‍ കാണുക തന്നെ വേണം.

തീയേറ്ററില്‍ നൂറ് ദിവസം കളിച്ച് ലാഭം കണക്കാക്കുന്ന കാലം പോയി.. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും കളിയ്ക്കുവാനായാല്‍ നഷ്ടം കുറയ്ക്കുവാനും സാറ്റലൈറ്റ് റൈറ്റ് വഴി കച്ചവടം ലാഭമാക്കുവാനുമുളള വലിയൊരു സാധ്യതയാണ് ഇന്നുളളത്. പക്ഷേ സംഭവിക്കുന്നതെന്താണ്.. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത് 151 സിനിമകള്‍.. തീയേറ്ററില്‍ എത്തുവാന്‍ ഭാഗ്യം ലഭിച്ചത് നൂറ്റിമുപ്പതോളം മാത്രം..അതില്‍ തന്നെ ഒരു ദിവസം മുതല്‍ 3 ദിവസം വരെ മാത്രം ഓടാന്‍ കഴിഞ്ഞവയാണ് ഏറെയും..


2013 ല്‍ 158 സിനിമകള്‍. 7 സിനിമകള്‍ കുറഞ്ഞെങ്കിലും കോടികളുടെ നഷ്ടത്തിന് കുറവൊന്നുമുണ്ടാകുന്നില്ല. 250 കോടിയോളം രൂപയാണ് മലയാളസിനിമ ഒരു വര്‍ഷം നഷ്ടപ്പെടുത്തിയത്..ശരിക്കും ഇത് ആരുടെ നഷ്ടമാണ്. പണം മുടക്കുന്നവന്റെ മാത്രം നഷ്ടമാണത്. നിലവാരമാണ് മാനിക്കുന്നതെങ്കില്‍ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം 200 കോടിയോളം രൂപ ലാഭമാണ്. വ്യാജവും നിലവാരമില്ലാത്തതുമായ ഒരു ഉല്പന്നം വാങ്ങി മണ്ടനാകാത്ത ഉപഭോക്താവിന്റെ വിവേചനബുദ്ധിയാണതെന്ന് പരിഗണിയ്‌ക്കേണ്ടി വരികയാണ്.


താരങ്ങള്‍ക്കും സംവിധായകനും അണിയറക്കാര്‍ക്കും കൃത്യമായ പണം ലഭിയ്ക്കുന്നിടത്തോളം കാലം നഷ്ടത്തിന്റെ കണക്കില്‍ നിര്‍മ്മാതാക്കള്‍ മാത്രമാണ് കരുക്കളാവുന്നത്. സ്വയം വരുത്തി വയ്ക്കുന്ന വിനകളെന്ന് പറയാം. തന്റെ ഉത്പന്നം എങ്ങനെയായിരിക്കണമെന്ന് കൃത്യമായ മാനദണ്ഡങ്ങള്‍ വയ്ക്കാത്തതിന് ലഭിക്കുന്ന ശിക്ഷ. ഒരു സിനിമയുടെ വിജയം പ്രവചിക്കുവാന്‍ ആര്‍ക്കും കഴിയില്ല. മികച്ചതും പ്രതീക്ഷ ഉണര്‍ത്തുന്നതുമായ സൃഷ്ടികള്‍ ചലനം ഉണ്ടാക്കാതെ പോവുമ്പോള്‍ ശരാശരിയിലും താഴ്ന്നത് ലാഭമാവുകയും ചെയ്യുന്നുണ്ട്. ഒറ്റപ്പെട്ടത് മാത്രമാണ് അത്തരത്തിലുളളത്.





മുമ്പൊക്കെ സൂപ്പര്‍ എന്നതാണ് പടത്തിന്റെ ക്ലൂസ് അളന്നിരുന്നുതെങ്കില്‍ ഇപ്പോള്‍ തരക്കേടില്ല എന്ന ഒറ്റ മറുപടിയില്‍ നഷ്ടം കുറയ്ക്കാനാവും. എന്നിട്ടും നമ്മുടെ സിനിമയ്ക്ക് സംഭവിക്കുന്നതെന്താണ്.. പ്രേക്ഷകന്റെ നിലവാരം കുറയുന്നുവെന്ന പതിവ് പല്ലവി അതിനുത്തരമല്ല. വ്യത്യസ്തമായ ശ്രമങ്ങളെ അവര്‍ സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞനാലുവര്‍ഷത്തിനിടയിലെ ഹിറ്റ് സിനിമകളുടെ ലിസ്റ്റെടുത്താല്‍ അത് കാണാം. ചാനല്‍ റൈറ്റ് എന്ന അധികവരുമാനവും ഒരു പ്രലോഭനമാണ്. പക്ഷേ നമുക്ക് സംഭവിക്കുന്നതെന്താണ്.. കാഴ്ചയുടെ നിലവാരതകര്‍ച്ചയോ അഭിരുചികളിലെ മാറ്റമോ ഒന്നുമല്ല മലയാളസിനിമയുടെ ഇപ്പോഴത്തെ പ്രതിസന്ധി.

പണിയറിയാതെ സിനിമയെടുക്കാന്‍ പുറപ്പെടുന്ന കുറേപേരാണ് ഇന്ന് സിനിമയുടെ ശാപമാവുന്നത്. കഴിഞ്ഞവര്‍ഷം ഇറങ്ങിയ പരാജയപ്പെട്ട നൂറ്റിമുപ്പതോളം സിനിമകളില്‍ എത്രയെണ്ണത്തിന്റെ സംവിധായകര്‍ക്ക്, നിര്‍മ്മാതാക്കള്‍ക്ക് നെഞ്ചില്‍ കൈവച്ച് പറയുവാന്‍ കഴിയും തന്റെ സിനിമയ്‌ക്കൊരിക്കലും ആ ഗതി വരരുതായിരുന്നുവെന്ന്.. തീയേറ്ററില്‍ നിന്ന് പിന്‍മാറിയ ശേഷം മികച്ച അഭിപ്രായം രൂപപ്പെട്ടതോ അല്ലെങ്കില്‍ അഭിപ്രായം നേടിയിട്ടും തീയേറ്ററുകള്‍ക്ക് പുറത്തായതോ ആയ ചുരുക്കം ചിത്രങ്ങള്‍ മാത്രമാണ്.




കോടികള്‍ തുലയ്ക്കുന്ന ഏറുപടക്കം കളി


തൊണ്ണൂറിഅഞ്ചോളം സംവിധായകരാണ് കഴിഞ്ഞവര്‍ഷം അരങ്ങേറ്റം കുറിച്ചത്. അതിന് മുമ്പത്തെ വര്‍ഷങ്ങളിലും അത്രത്തോളം സംവിധാകര്‍ പുതുതായി എത്തി. ഇരുനൂറിനടുത്ത് പുതിയസംവിധായകര്‍ മലയാളസിനിമയ്ക്ക് താങ്ങായോ അതോ താങ്ങലായോ എന്നത് വിജയചിത്രങ്ങളുടെ കണക്കെടുത്താല്‍ മനസിലാകും. 2014 ല്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച സിനിമകള്‍ യുവസംവിധാകരുടെ സിനിമകള്‍ നോക്കിയാല്‍ ഒരു കാര്യം ബോധ്യമാവും. വ്യക്തമായ പ്ലൂനിംഗോടെ, തീയേറ്ററുകളില്‍ എത്തുന്ന പ്രേക്ഷകര്‍ അതിനെ സ്വീകരിക്കാതിരിക്കാന്‍ സാധ്യത ഉണ്ടെന്ന ഉറപ്പിലാണ് അവര്‍ മുമ്പോട്ട് വന്നത്. അവ വിജയിക്കാതെ തരമില്ലെന്ന അവസ്ഥയായിരുന്നു.



1983, ഓം ശാന്തി ഓശാന, വെളളിമൂങ്ങ, സെവന്‍ത് ഡേ, ഇതിഹാസ എന്നിവയെല്ലാം വ്യത്യസ്തതയാണ് പ്രേക്ഷകന് സമ്മാനിച്ചത്. പറഞ്ഞുപഴകിയ ഗൃഹാതുരത്വ കഥകളില്‍ നിന്ന് വേറിട്ടതും അധികമാരും ശ്രദ്ധിക്കാത്തതുമായ വഴിയിലുളള ചിന്തയായിരുന്നു 1983 എങ്കില്‍ കേട്ടുപഴകിയ പ്രണയകഥയെ പുതിയ ട്രീറ്റ്‌മെന്റിലൂടെ അവതരിപ്പിച്ചതാണ് ഓം ശാന്തി ഓശാനെ തീയേറ്ററില്‍ നിലനിര്‍ത്തിയത്. വെളളിമൂങ്ങയാവട്ടേ മലയാളിയുടെ കണ്‍മുമ്പിലുളള ഈക്കിലിപാര്‍ട്ടി രാഷ്ട്രീയത്തിനെ മുഷിവില്ലാത്ത രീതിയില്‍ കാണിച്ചു. ഈ മൂന്ന് സിനിമകളുടെയും വിജയത്തില്‍ ഇവയിലെ ഗാനങ്ങളും ഒരളവുവരെ പങ്കുവഹിച്ചിട്ടുണ്ട്.

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ വിജയത്തിന്റെ ആദ്യപടിയും പാട്ടുകളായിരുന്നു. പ്രേക്ഷകര്‍ക്ക് സിനിമ ആസ്വദിക്കാന്‍ താരത്തിളക്കമൊന്നും ആവശ്യമില്ലെന്ന് ഇതിഹാസയും വെളളിമൂങ്ങയും തെളിയിച്ചു. അവരെ ആകര്‍ഷിക്കുന്നത് ഒരുകോടിയുടെ പാട്ടുചിത്രീകരണമോ കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന സെറ്റോ അല്ല മുഷിവില്ലാത്ത ഒരു കഥയെ എങ്ങനെ ചിത്രീകരിക്കുന്നതെന്നതാണ്. കോടികളുടെ മുതല്‍മുടക്കൊന്നും കാണികള്‍ക്ക് വേണ്ട. മറുഭാഷസിനിമകളില്‍ നിന്ന് അതവര്‍ക്ക് ലഭിയ്ക്കുന്നുണ്ട്.




സാറ്റലൈറ്റ് സാധ്യതകളെ തുലച്ച വിധം..

സാറ്റലൈറ്റ് അവകാശം നമ്മുടെ സിനിമയ്ക്ക് രണ്ടുവര്‍ഷം മുമ്പ് വരെ വീണുകിട്ടിയ ഒരു വലിയ അവസരമായിരുന്നു. മുടക്ക് മുതല്‍ തിരിച്ചുകിട്ടുമെന്ന വലിയ ഉറപ്പ്. പക്ഷേ അത് പോലും വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ആരുടെ പിഴവാണ്. പപൊന്‍മുട്ട തരുമായിരുന്ന താറാവിനെ ദാക്ഷിണ്യമില്ലാത്ത കൊന്നതിന് ഉത്തരവാദികള്‍ ആരാണ്. സാറ്റലൈറ്റ് റൈറ്റിന്റെ പേരില്‍ തട്ടിക്കൂട്ടിയ ഉത്പന്നങ്ങള്‍ ആര്‍ക്കുവേണ്ടി എന്ന ചോദ്യമാണ് അവശേഷിപ്പിച്ചത്. തീയേറ്ററില്‍ ഒരുദിവസം തികച്ച് കളിയ്ക്കുവാന്‍ യോഗ്യതയില്ലാത്ത സിനിമകള്‍ പ്രേക്ഷകനെ നോക്കി പല്ലിളിച്ച് ചാനലുകളിലേയ്ക്ക് പറന്നു. പക്ഷേ അവിടെയും കാണിയാണ് സൂപ്പര്‍ താരം. അഞ്ചുമിനിറ്റ് പോലും തികച്ച് കാണുവാന്‍ കഴിയാത്ത ഇവയൊക്കെ മിനക്കെട്ട് കാണുവാന്‍ മാത്രം മണ്ടന്‍മാരാണോ നമ്മുടെ ടെലിവിഷന്‍ പ്രേക്ഷകര്‍. ചാനലുകളുടെ പരിയമ്പുറത്ത് എടുക്കാചരക്കായി നൂറിലധികം സിനിമകള്‍ ഇപ്പോഴും കിടപ്പുണ്ട്.ഇനി ഒരിക്കലും പൂര്‍ത്തിയാക്കാന്‍ തരമില്ലാത്ത രീതിയില്‍ അത്രത്തോളം എണ്ണം പെട്ടിയിലും ഇരിയ്ക്കുന്നു.











from kerala news edited

via IFTTT

'ഐ' അതുക്കും മേലെ











ഷങ്കര്‍ ഒരു ചിത്രം എടുക്കാന്‍ പോവുന്നു. രണ്ട് രണ്ടര വര്‍ഷം കൊണ്ടാണ് അത് പൂര്‍ത്തിയാവുന്നത്. സ്വാഭാവികമായും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയായിരിക്കും. വല്ലാത്തൊരു മാനസിക സമ്മര്‍ദ്ദമാണത്. താങ്കള്‍ എങ്ങിനെയാണിതിനെ മറികടക്കുന്നത്. ഒരു ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുമ്പോള്‍ താങ്കളുടെ മനസിനെ ഭരിക്കുന്ന ചിന്തകളെന്താണ്? സംവിധായകന്‍ ഷങ്കറിനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ഷങ്കര്‍ പറഞ്ഞതിങ്ങനെയായിരുന്നു. ഞാന്‍ എപ്പോഴും പ്രേക്ഷക പക്ഷത്തു നിന്നാണ് ചിന്തിക്കുന്നത്. ഒരു ചിത്രം ഇറങ്ങുമ്പോള്‍ അവര്‍ എന്റെ മുന്‍ ചിത്രവുമായി സ്വാഭാവികമായും പുതിയ ചിത്രത്തെ വിലയിരുത്തും. അപ്പോള്‍ അതുക്കും മേലെ ഒരു ചിത്രം ഒരുക്കി അവരെ തൃപ്തിപ്പെടുത്തുക. അതിനെന്തൊക്കെ ചെയ്യാന്‍ കഴിയും എന്നാണ് എപ്പോഴും എന്റെ ചിന്ത. അതിനുള്ള ഗൃഹപാഠങ്ങളാണ് എപ്പോഴും എന്റെ മുന്നില്‍.




വിക്രമിനെ നായകനാക്കി ഷങ്കര്‍ അണിയിച്ചൊരുക്കിയ വര്‍ണ്ണവിസ്മയം 'ഐ' കണ്ടപ്പോള്‍ ഈ വാക്കുകളാണ് ഓര്‍മ്മ വന്നത്. അതുക്കും മേലെ എന്നത് ഈ ചിത്രത്തിലെ ഒരു താക്കോല്‍വാചകവുമാണ്. സിനിമ കാണുമ്പോള്‍ ഹരം നഷ്ടപ്പെടണ്ടല്ലോ എന്നു കരുതി അത് എന്താണെന്ന് പറയുന്നില്ല. കഥാസാരത്തിലേക്കും കടക്കുന്നില്ല.

അതുപോലെ തന്നെ ഷൂട്ടിങ് തുടങ്ങുന്നതുമുതല്‍ പലതരം രഹസ്യങ്ങള്‍ ഷങ്കര്‍ കാത്തു സൂക്ഷിക്കാറുണ്ട്. ഐ എന്നാല്‍ അഴകടക്കം ഒമ്പത് അര്‍ഥങ്ങളുള്ള തമിഴിലെ ഒരക്ഷരമാണെന്നാണ് ഷങ്കര്‍ പറഞ്ഞിരുന്നിരുന്നത്. അഴക് എന്നതും ഈ ചിത്രത്തിന്റെ കാതലാണ്. അതിനപ്പുറം ഐയ്ക്കുള്ള മറ്റൊരര്‍ഥവും സിനിമ കാണുമ്പോഴേ പ്രേക്ഷകന് മനസിലാവൂ. ചിത്രത്തിലെ പ്രധാന വില്ലനെ തിരഞ്ഞെടുത്തതിലും ഷങ്കര്‍ ഇതേ തന്ത്രമാണ് പ്രയോഗിച്ചിരിക്കുന്നത്.





ആണുടലുകളുടെയും പെണ്ണുടലുകളുടെയും ഒരാഘോഷനൃത്തമാണ് ചിത്രം. ഓരോ സീനും വര്‍ണാഭമാക്കാനും സമ്പന്നമാക്കാനും ഷങ്കര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. എ ആര്‍ റഹ്മാന്റെ സംഹീതവും ബോസ്‌കോ സീസര്‍ ഷോബി ടീമിന്റെ നൃത്തസംവിധാനവും മുത്തുരാജിന്റെ കലാസംവിധാനവും ചൈനയിലേയും ഊട്ടിയിലേയും മനോഹരമായ ലൊക്കേഷനുകളും ചേര്‍ന്നൊരുക്കിയ ദൃശ്യവിസ്മയങ്ങളാണ് തിരശ്ശീലയില്‍ നിറയുന്നത്. ഇത്തരം കാഴ്ചകള്‍ക്കിടയിലൂടെ പ്രണയവും പ്രതികാരവും നിറഞ്ഞ ഒരു റൊമാന്റിക് ത്രില്ലറാണ് ചുരുളഴിയുന്നത്.

രണ്ടരവര്‍ഷമാണ് വിക്രം ഈ ചിത്രത്തിനു വേണ്ടി മാറ്റിവെച്ചത്. അത് പാഴായില്ലെന്ന് ചിത്രം കണ്ടപ്പോള്‍ മനസിലായി. മനസും ശരീരവും അര്‍പ്പിച്ചുള്ള ഒരു നടന്റെ പ്രകടനം. മിസ്‌ററര്‍ തമിഴ്‌നാടാവാന്‍ കൊതിക്കുന്ന ശരീരസൗന്ദര്യാരാധകനായ ലിംഗേശനായും വികൃതരൂപിയായി മാറുന്നവനായും വിക്രം രണ്ട് വേഷമാറ്റത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു പാട്ട് സീനില്‍ മൃഗരൂപിയായും വരുന്നുണ്ട്. എല്ലാ കഴിഞ്ഞ് എ ഫിലിം ബൈ ഷങ്കര്‍ എന്ന കയ്യൊപ്പും കഴിഞ്ഞിട്ടും പ്രേക്ഷകര്‍ തിരിച്ചുപോകുന്നില്ല. അവസാനത്തെ ടൈറ്റില്‍സിനൊപ്പം വിക്രം വീണ്ടും പഴയരൂപത്തിലെത്തുന്നവര്‍ക്ക് കാണണമായിരുന്നു. കാരണം ആ കഥാപാത്രത്തെ അവര്‍ ഇഷ്ടപ്പെട്ടിരിക്കുന്നു. ആ പ്രണയത്തേയും. ദൃശ്യവിസ്മയങ്ങള്‍ക്കപ്പുറം അതായിരിക്കും ഈ ചിത്രത്തിന്റെ വിജയത്തിന് കാരണം.



എ ആര്‍ റഹ്മാനും ഷങ്കറും ഒന്നിക്കുന്ന പത്താമത്തെ ചിത്രമാണിത്. ക്യാമറമാന്‍ പി സി ശ്രീറാമും ഷങ്കറും ഒന്നിക്കുന്ന ആദ്യത്തെ ചിത്രം, ചൈനീസ് സൈക്കിളിസ്റ്റ് പീറ്റര്‍ മിങിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഉഗ്രന്‍ സൈക്കിള്‍ സംഘട്ടനം, ന്യൂസിലാന്റിലെ വേടാ വര്‍ക്ക്‌ഷോപ്പിന്റെ സ്‌പെഷല്‍ മേക്കപ്പ്, എന്നിങ്ങനെ പ്രത്യേകതകള്‍ ഏറെയുണ്ട് ഈ ഷങ്കര്‍ ചിത്രത്തിന്.


നായകന്‍ ലിംഗേശനായി വിക്രം, നായിക ദിയയായി എമിജാക്‌സണ്‍, ജിംബാബുവായി സന്താനം, ഇന്ദ്രകുമാറായി ജി രാംകുമാര്‍, ജോണായി ഉപന്‍പട്ടേല്‍, ഡോ:വാസുദേവനായി സുരേഷ്‌ഗോപി, പട്ടണപാക്കം രവിയായി മിസ്‌ററര്‍ ഇന്ത്യ കാംരാജ്, എന്നിവരാണ് വെള്ളിത്തിരയില്‍. ഒപ്പം മേക്കപ്പ് മാന്‍ ഓസ്മാജാസ്മിന്‍ ഒാജസ് രജനി എന്ന ചാന്തുപൊട്ട് കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.











from kerala news edited

via IFTTT