121

Powered By Blogger

Sunday, 18 January 2015

നിത്യഹരിതനായകന്റെ ഓര്‍മയില്‍ ജനാര്‍ദനന്‍നായര്‍







16-01-2015- പ്രേംനസീറിന്റെ 26ാം ചരമവാര്‍ഷികം

കണ്ണൂര്‍: മലയാളത്തിന്റെ നിത്യഹരിതനായകന്‍ പ്രേംനസീര്‍ അന്തരിച്ചിട്ട് 26 വര്‍ഷം കഴിഞ്ഞെങ്കിലും കണ്ണൂര്‍ മാങ്ങാട്ടിടം പഞ്ചായത്തിലെ കിണറ്റിന്റവിട മഠത്തുംകണ്ടി വീട്ടിലെ എം.ജനാര്‍ദനന്‍ നായര്‍ക്ക് നസീറിനെക്കുറിച്ചുള്ള ഓര്‍മകള്‍ ഇന്നലെയെന്നോണം മനസ്സിലുണ്ട്.


ജനാര്‍ദനന്‍ നായര്‍ ഇപ്പോള്‍ പാതിരിയാട് പാലയില്‍ അനാദിക്കച്ചവടക്കാരനാണെങ്കിലും 35 വര്‍ഷക്കാലം പ്രേംനസീറിന്റെ ചെന്നൈയിലുള്ള മഹാലിംഗപുരത്തെ വീട്ടുജോലിക്കാരനായിരുന്നു.


തന്റെ 18ാം വയസ്സിലാണ് അദ്ദേഹം നസീറിന്റെ വീട്ടിലെത്തുന്നത്. നാട്ടുകാരനും സിനിമാ പ്രൊഡക്ഷന്‍ മാനേജരുമായിരുന്ന പുത്തലത്ത് കൃഷ്ണന്‍ നായരാണ് നസീറിന്റെ വീട്ടില്‍ ജോലിക്കുനിര്‍ത്തിയത്.


നസീറിന്റെ വീടുപണി പൂര്‍ത്തിയായശേഷം അവിടെ ജനാര്‍ദനന്‍ നായര്‍ ജോലിക്കു ചേരുകയായിരുന്നു. വീട്ടിലെ പാചകവും പുറത്തുപോയി സാധനങ്ങള്‍ വാങ്ങലുമായിരുന്നു പ്രധാന ജോലി. ജനാര്‍ദനന്‍ നായരെ ഒഴികെ മറ്റു ജോലിക്കാരെയെല്ലാം നസീര്‍ ഇടയ്ക്കിടെ പിരിച്ചുവിടും. എന്നാല്‍, നസീറിന്റെയും കുടുംബത്തിന്റെയും വിശ്വസ്തനായി ജനാര്‍ദനന്‍ 35 വര്‍ഷക്കാലം നസീറിന്റെ വീട്ടില്‍ നിന്നു.


നസീറിന്റെ വീട്ടില്‍ത്തന്നെയായിരുന്നു ജനാര്‍ദനന്‍ താമസിച്ചിരുന്നത്. നസീറിനെക്കൂടാതെ ഭാര്യക്കും മക്കള്‍ക്കും ജനാര്‍ദനന്‍ സ്വീകാര്യനായിരുന്നു. 1982ല്‍ ജനാര്‍ദനനെ വിവാഹം കഴിക്കാനായി നസീര്‍ നാട്ടിലേക്കയച്ചു. അതിനുവേണ്ട സാമ്പത്തികവും നല്‍കി. പാതിരിയാട് ശങ്കരനെല്ലൂരിലെ ശോഭനയെ വിവാഹം കഴിച്ചു. വിവാഹശേഷം ജനാര്‍ദനന്‍ ചെന്നൈയിലേക്ക് തിരിച്ചു. പിന്നീട് നാട്ടില്‍പ്പോയി ഭാര്യയെയും കുഞ്ഞിനെയും കൂട്ടി വീട്ടിലെത്താന്‍ നസീര്‍ ജനാര്‍ദനനോട് പറഞ്ഞു. ഭാര്യ ശോഭനയെയും ഒരുവയസ്സുള്ള മകന്‍ സന്തോഷിനെയും കൂട്ടി ചെന്നൈയിലെ നസീറിന്റെ വീട്ടിലെത്തി. അവിടെ മാസങ്ങളോളം താമസിച്ചാണ് ഭാര്യ ശോഭനയും കുഞ്ഞും മാങ്ങാട്ടിടത്തേക്ക് മടങ്ങിയത്. മലയാളത്തിലെ എത്രയോ സിനിമാതാരങ്ങള്‍ അതിഥിയായും അല്ലാതെയും ആ വീട്ടിലെത്തുമ്പോള്‍ നസീര്‍ വിളിക്കും ചായക്ക്...ഊണിന്... അല്ലെങ്കില്‍ പലഹാരങ്ങള്‍ കൊണ്ടുവരാന്‍. 'ജനൂ' എന്ന് നസീര്‍ നീട്ടി വിളിക്കും. സൗമ്യനും സ്‌നേഹവാത്സല്യവുമുള്ള വ്യക്തിയുമാണ് പ്രേംനസീര്‍ ജനാര്‍ദനന്‍ നന്ദിയോടെ അനുസ്മരിക്കുന്നു.


ചുവന്ന നാടന്‍ അരിയുടെ ചോറിനോടാണ് നസീറിന് ഏറെ ഇഷ്ടം. മത്സ്യം, ഇറച്ചി വിഭവങ്ങള്‍ എന്നുമുണ്ടാകും. ജയന്‍, കെ.പി.ഉമ്മര്‍, ബഹദൂര്‍, ഷീല, തിക്കുറിശ്ശി, ജോസ് പ്രകാശ്, അടൂര്‍ ഭാസി തുടങ്ങി മലയാളസിനിമയിലെ പ്രശസ്ത താരങ്ങള്‍, സംവിധായകര്‍ തുടങ്ങി എല്ലാവരും പ്രേംനസീറിന്റെ വീട്ടിലെത്താറുണ്ടായിരുന്നുവെന്ന് ജനാര്‍ദനന്‍ ഓര്‍മിക്കുന്നു.











from kerala news edited

via IFTTT

ജീവിതാനന്ദത്തിന്റെ ജലയാത്ര







പ്രകൃതിയുടെയും ജീവിതത്തിന്റെയും സജീവ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാവുന്നു നയോമി കവാസെയുടെ ' സ്റ്റില്‍ ദ വാട്ടര്‍ ' എന്ന ജാപ്പനീസ് സിനിമ





മിക്ക ഫ്രെയിമിലും ജീവനുള്ള പ്രകൃതിയുടെ സാന്നിധ്യം. നയോമി കവാസെ എന്ന ജാപ്പനീസ് വനിത സംവിധാനം ചെയ്ത ' സ്റ്റില്‍ ദ വാട്ടര്‍' (still the water) എന്ന സിനിമയിലേക്ക് പ്രകൃതി ഇറങ്ങിവരികയാണ്. കടലും കടലിരമ്പവും കുതിച്ചുയര്‍ന്ന് ആഞ്ഞടിച്ച് നുരതുപ്പി മുന്നോട്ടുവരുന്ന തിരമാലകളും കാറ്റില്‍ നൃത്തം ചെയ്യുന്ന മരച്ചില്ലകളും സിനിമയുടെ ഇതിവൃത്തത്തോട് ചേര്‍ന്നുനില്‍ക്കുന്നു. മൂന്നു തലമുറകളുടെ ജീവിതമുണ്ടിതില്‍. കുടുംബമെന്ന വ്യവസ്ഥയാണ് ആ തലമുറകളെ ചേര്‍ത്തുപിടിക്കുന്നത്. പാരമ്പര്യത്തില്‍ അവര്‍ മുറുകെപ്പിടിക്കുന്നു. അതില്‍ ജീവിതാനന്ദം കണ്ടെത്തുന്നു. ലളിതബിംബങ്ങളിലൂടെ , നമ്മുടെ മനസ്സിനെ ഒപ്പംകൂട്ടി , നേരെ കഥ പറഞ്ഞുപോകുകയാണ് ' സ്റ്റില്‍ ദ വാട്ടര്‍ ' . ഭൂതകാലത്തിന്റെ ശേഷിപ്പിലും ആ ശേഷിപ്പ് നല്‍കുന്ന പ്രതീക്ഷയിലും ജീവിക്കുന്ന കുറെ മനുഷ്യരുടെ ചിത്രമാണ് നമ്മുടെ ഹൃദയത്തില്‍ പതിയുന്നത്.

കുടുംബവും മനുഷ്യബന്ധങ്ങളും തനിക്കേറ്റവും പ്രിയപ്പെട്ടതാണെന്ന് നാല്പ്പത്തിയഞ്ചുകാരിയായ കവാസെ പറയുന്നു. ഈ ബന്ധങ്ങള്‍ ഭൂത, ഭാവികാലങ്ങള്‍ക്കിടയില്‍ ഒരു കണ്ണിയായി വര്‍ത്തിക്കുന്നു. ഈ കണ്ണിയെ പ്രകൃതിയുമായി ഇഴചേര്‍ക്കുകയാണ് സംവിധായിക. കവാസെ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. പിന്നീട് കവാസെയെ വളര്‍ത്തിയത് മുത്തശ്ശിയാണ്. അവരോടുള്ള സ്‌നേഹവും മമതയും ആദരവും സദാ നിറഞ്ഞുനില്‍ക്കുകയാണ് കവാസെയുടെ മനസ്സില്‍. കവാസെയുടെ ജീവിതത്തിന് ഊടും പാവും നല്‍കിയത് ഈ മുത്തശ്ശിയാണ്. മുത്തശ്ശിയുടെ ജീവിതം കേന്ദ്രീകരിച്ച് മൂന്നു ഹ്രസ്വചിത്രങ്ങളടങ്ങിയ ' മുത്തശ്ശിത്രയം ' അവര്‍ സംവിധാനം ചെയ്തിട്ടുണ്ട്. തന്നെ ഉപേക്ഷിച്ച അച്ഛനെത്തേടുന്ന ഒരു ഡോക്യുമെന്ററിയും ( Embracing ) അവര്‍ ഒരുക്കിയിട്ടുണ്ട്.


പാരമ്പര്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നില്ല അവരുടെ മനസ്സ്. ആശയതലത്തില്‍ തന്റെ മുന്‍ചിത്രങ്ങളുടെ തുടര്‍ച്ചയാണ് ' സ്റ്റില്‍ ദ വാട്ടര്‍ ' എന്ന് നയോമി കവാസെ പറയുന്നു. ജീവിതവും അതിജീവനവും മരണവും പ്രണയവും തലമുറകള്‍ മാറിമാറിവരുന്ന ജീവിതചക്രവുമെല്ലാം ഈ സിനിമയിലുമുണ്ട്. ജീവിതയാഥാര്‍ഥ്യങ്ങളെ സ്വന്തം കാഴ്ചപ്പാടിലൂടെ, സ്വതന്ത്രവഴിയിലൂടെ ചിത്രീകരിച്ച ഗൊദാര്‍ദിന്റെയും തര്‍ക്കോവ്‌സ്‌കിയുടെയും ശൈലി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് കവാസെ തുറന്നു സമ്മതിക്കുന്നു.


ഒസാക്കയിലെ ഫോട്ടോഗ്രഫി സ്‌കൂളില്‍ നിന്ന് ബിരുദം നേടിയ നയോമി കവാസെ ഹ്രസ്വചിത്രങ്ങളിലൂടെയാണ് സിനിമാരംഗത്ത് കടന്നത്. ഹ്രസ്വചിത്രങ്ങളില്‍ മിക്കതിന്റെയും ഇതിവൃത്തം കലങ്ങിമറിഞ്ഞ അവരുടെ കുടുംബാന്തരീക്ഷമാണ്. സംവിധാനത്തിനു പുറമേ തന്റെ ചിത്രങ്ങളുടെ തിരക്കഥയും കവാസെ തന്നെയാണ് നിര്‍വഹിക്കുന്നത്. ചിലപ്പോള്‍ എഡിറ്റിങ്ങും. സ്റ്റില്‍ ദ വാട്ടര്‍ ഉള്‍പ്പെടെ അഞ്ചു ഫീച്ചര്‍ സിനിമകളാണ് നയോമി കവാസെ സംവിധാനം ചെയ്തത്.


1997 ല്‍ കാനിലെ ചലച്ചിത്രോത്സവത്തില്‍ Suzaku എന്ന സിനിമക്ക് ക്യാമറ ഡി ഓര്‍ പുരസ്‌കാരം കിട്ടി. ഈ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ചലച്ചിത്രപ്രതിഭ എന്ന ബഹുമതിയും ഇതോടൊപ്പം കവാസെ സ്വന്തമാക്കി. 2007 ലും കാന്‍ കവാസെയുടെ കഴിവിനെ വാഴ്ത്തി. The mourning forest എന്ന ചിത്രത്തിന് അന്ന് ഗ്രാന്റ് പ്രീ പുരസ്‌കാരമാണ് ലഭിച്ചത്. Hotaru (fire fly), Shara എന്നിവയാണ് കവാസെയുടെ മറ്റു സിനിമകള്‍. 2014 നവംബറില്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണ് ' സ്റ്റില്‍ ദ വാട്ടര്‍ '.






അധികമാരും കടന്നുചെല്ലാത്ത അമാമി-ഒഷിമ ദ്വീപിലാണ് ' സ്റ്റില്‍ ദ വാട്ടര്‍ ' ചിത്രീകരിച്ചത്. അതിനൊരു കാരണമുണ്ട്. കവാസെയുടെ പിതാമഹന്മാര്‍ ജീവിച്ചിരുന്നത് ഈ ദ്വീപിലാണ്. 2008 ലാണ് ഇക്കാര്യം കവാസെയുടെ ശ്രദ്ധയില്‍പ്പെട്ടത്. അക്കാലത്ത് മനസ്സില്‍ രൂപം കൊണ്ടതാണ് ഈ സിനിമയുടെ പ്രമേയം. തന്റെ കാരണവന്മാര്‍ക്കുള്ള ആദരവ് കൂടിയായാണ് ഈ ചിത്രത്തെ കവാസെ കാണുന്നത്.

രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രണയത്തെയും അവരുടെ കുടുംബങ്ങളെയും കേന്ദ്രീകരിച്ച് മൂന്നു തലമുറകളെ സ്പര്‍ശിച്ചുകൊണ്ടാണ് സിനിമയുടെ ഇതിവൃത്തം സഞ്ചരിക്കുന്നത്. കാലത്തിന്റെ സാക്ഷിയെപ്പോലെ ഒരു വൃദ്ധന്‍. കെയ്‌തോ, ക്യോക്കോ എന്നീ വിദ്യാര്‍ഥികള്‍. ഇവരെയാണ് ആദ്യം സംവിധായിക പരിചയപ്പെടുത്തുന്നത്. ഭൂതകാലത്തിന്റെയും ഭാവിയുടെയും പ്രതിനിധികളാണവര്‍. കടലിനോടും കെയ്‌തോയോടും പ്രണയത്തിലാണ് ക്യോക്കോ. കെയ്‌തോ അന്തര്‍മുഖനാണ്. ജീവിതത്തെ സംശയത്തോടെയാണവന്‍ വീക്ഷിക്കുന്നത്. വിഷാദമാണ് ആ മുഖത്തെപ്പോഴും. ആഹ്ലാദിക്കാന്‍ തനിക്കൊന്നുമില്ലെന്ന് അവന്‍ കരുതുന്നു. ഏതോ റെസ്റ്റോറന്റില്‍ ജീവനക്കാരിയാണ് അമ്മ. ചെറുപ്പമാണവര്‍. പച്ചകുത്തു വിദഗ്ദനാണ് അവന്റെ അച്ഛന്‍. പ്രണയിച്ച് വിവാഹിതരായവരാണവര്‍. പിന്നീട് വേര്‍പിരിഞ്ഞു. ടോക്കിയോവിലാണ് അച്ഛന്‍. നഗരത്തില്‍ നിന്ന് തനിക്ക് വല്ലാത്ത ഊര്‍ജം കിട്ടുന്നുണ്ടെന്നാണ് അയാളുടെ പക്ഷം. അതുകൊണ്ടുതന്നെ വിദൂരദ്വീപില്‍ കഴിയുന്ന മകനെയോ മുന്‍ഭാര്യയെയോ കാണാന്‍ അയാള്‍ ഒരിക്കല്‍പ്പോലും വരുന്നില്ല.


തന്റെ അമ്മ വഴിതെറ്റുന്നുണ്ടെന്ന് കെയ്‌തോവിന് മനസ്സിലാവുന്നു. പല രാത്രികളിലും അധികജോലിയുണ്ടെന്ന നാട്യത്തില്‍ അവര്‍ വീട്ടിലേക്ക് വരുന്നില്ല. അന്നൊക്കെ വീട്ടില്‍ കെയ്‌തോ ഒറ്റക്കാണ്. കടലിനെ കെയ്‌തോവിന് ഭയമാണ്. ക്യോക്കോയെപ്പോലെ അവന് കടലിനെ സ്‌നേഹിക്കാനാവുന്നില്ല. അവളുടെ പ്രണയംപോലും അവന്‍ തിരിച്ചറിയുന്നത് പിന്നീടാണ്. ലൈംഗികതയെപ്പറ്റി അവളാണാദ്യം അവനോട് സംസാരിക്കുന്നത്. അവളാണാദ്യം അവനെ ആര്‍ത്തിയോടെ ചുംബിക്കുന്നത്. ആഹ്ലാദനൃത്തം നടന്ന ഒരു രാത്രി കടല്‍ത്തീരത്ത് ഒരു പുരുഷന്റെ നഗ്നമൃതദേഹം അടിയുന്നു. മരണത്തിനു മുമ്പ് അയാളെ കെയ്‌തോ കണ്ടിട്ടുണ്ട്. ഈ വിവരം അവന്‍ പോലീസിനോടോ ക്യോക്കോയോടോ പങ്കു വെക്കുന്നില്ല. തന്റെ അമ്മയുമായി ബന്ധപ്പെട്ട ആ രഹസ്യം കെയ്‌തോയെ ഒന്നുകൂടി മൂകനാക്കുന്നു. ക്യോക്കോയുടെ അമ്മ രോഗിയാണ്. ഏതു നിമിഷവും മരണം എത്തിയേക്കാം.


ക്യോക്കോയ്ക്കും അച്ഛനും അതറിയാം. എങ്കിലും, അവര്‍ക്ക് നേരിയ പ്രതീക്ഷയുണ്ട്. ക്യോക്കോയുടെ അമ്മയെ ദൈവത്തിന്റെ പ്രതിനിധിയായാണ് ( ഷമാന്‍ എന്നാണ് ഇവരെ വിളിക്കുന്നത് ) എല്ലാവരും കാണുന്നത്. അത്തരക്കാര്‍ക്ക് മരണമില്ലെന്നാണ് കെയ്‌തോ വിശ്വസിക്കുന്നത്. പക്ഷേ, ക്യോക്കോയുടെ അമ്മക്കറിയാം തന്റെ ജീവിതദൗത്യം അവസാനിക്കാന്‍ പോവുകയാണെന്ന്. തന്റെ പ്രിയപ്പെട്ട ആല്‍മരത്തിന്റെ ഇലകളുടെ ഇളക്കം നോക്കി, മുറ്റത്തെ ചെമ്പരത്തിച്ചെടിയെ നോക്കി അവരങ്ങനെ മരണം കാത്തുകിടക്കുന്നു. ഇതിനിടെ കെയ്‌തോ അച്ഛനെക്കാണാന്‍ ടോക്കിയോവിലെത്തുന്നു.











from kerala news edited

via IFTTT

ആമിര്‍ വീണ്ടും സംവിധാന രംഗത്തേക്ക്‌











ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്‍ വീണ്ടും സംവിധാന രംഗത്തേക്ക് എത്തുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ബര്‍ഫ് എന്ന ചിത്രത്തിലൂടെയാണ് ആമിര്‍ വീണ്ടും സംവിധായകനാകുന്നത് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വിവാദങ്ങള്‍ക്കിടയിലും ആമിര്‍ നായകനായ 'പികെ' എന്ന ചിത്രം വന്‍ കളക്ഷന്‍ നേടി മുന്നേറുന്നതിനിടെയാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.


2007 ല്‍ പഠന വൈകല്യമുള്ള കുട്ടിയുടെ കഥ പറഞ്ഞ 'താരെ സമീന്‍ പര്‍' എന്ന ചിത്രത്തിലൂടെയാണ് ആമിര്‍ സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത്. പ്രേക്ഷകരുടെയും വിമര്‍ശകരുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റാന്‍ ചിത്രത്തിനായി.ഇഷാന്‍ അവസ്തി എന്ന കുട്ടിയെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രത്തില്‍ പ്രധാന്യമുള്ള ഒരു കഥാപാത്രമായി ആമിറും പ്രത്യക്ഷപ്പെട്ടിരുന്നു.





ആമിറിന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവുവാണ് പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തിരക്കഥ നാലു വര്‍ഷം മുമ്പേ തയ്യാറായിരുന്നെങ്കിലും അഭിനയത്തിന്റെയും ആമിറിന്റെ പ്രസിദ്ധ റിയാലിറ്റി ഷോ ആയ 'സത്യമേ വജയതേ'യുടെയും തിരക്കുകള്‍ കാരണം ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനി തന്നെയാകും ചിത്രം നിര്‍മിക്കുക.

ചിത്രത്തെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്തായാലും ആമിര്‍ വീണ്ടും സംവിധായകന്റെ കുപ്പായമണിയാന്‍ ഒരുങ്ങുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് അതിനെ ചലച്ചിത്രലോകം കാത്തിരിക്കുന്നത്.











from kerala news edited

via IFTTT

കാര്‍ മെക്കാനിക്കായി ഉണ്ണി മുകുന്ദന്‍









2014 ലില്‍ ഇതിഹാസ എന്ന അപ്രതീക്ഷിത ഹിറ്റുമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ബിനു എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ കാര്‍ മെക്കാനിക്കാനായി അഭിനയിക്കുന്നു. മാര്‍ച്ചില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ പുതുമുഖമായിരിക്കും നായിക.

യുവത്വത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ കാര്‍ ഒരു പ്രധാന കഥാപാത്രമാണ്. അനില്‍ നാരായണന്റേതാണ് തിരക്കഥ. ഫുട്‌ബോള്‍ കളിയുടെ കഥ പറയുന്ന കെ.എല്‍ 10 പത്ത് എന്ന സിനിമയില്‍ അഭിനയിച്ചുവരുകയാണ് ഉണ്ണി മുകുന്ദനിപ്പോള്‍.











from kerala news edited

via IFTTT

ഒക്‌ലഹോമയില്‍ വിന്റര്‍ ഗാതറിംഗും ഡോ.ഫ്രാന്‍സിസ് നമ്പ്യാപറമ്പിലിനു സ്വീകരണവും








ഒക്‌ലഹോമയില്‍ വിന്റര്‍ ഗാതറിംഗും ഡോ.ഫ്രാന്‍സിസ് നമ്പ്യാപറമ്പിലിനു സ്വീകരണവും


Posted on: 18 Jan 2015







ഒക്‌ലഹോമ സിറ്റി: ഒക്‌ലഹോമ ഹോളിഫാമിലി കാത്തലിക് ദേവാലയത്തിലെ യുവജനങ്ങളുടെ സംഘടനയായ 'കോര്‍' ആഭിമുഖ്യത്തില്‍ നടന്ന വിന്റര്‍ ഗാതറിങില്‍ പുതിയതായി വികാരിയായി ചുമതലയേറ്റ ഡോ.ഫ്രാന്‍സിസ് നമ്പ്യാപറമ്പിലിനു സ്വീകരണം നല്‍കി. കോര്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ ക്രിസ്മസ്-പുതുവത്സരവും ആഘോഷിച്ചു.






ഒക്‌ലഹോമ എപിഫനി കാത്തലിക് ദേവാലയ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടന്നത്. ഡോ.ഫ്രാന്‍സിസ് നമ്പ്യാപറമ്പിലും, ഫാ.സ്റ്റീവന്‍ ജെ ബേര്‍ഡ്, ഫാ.ജോണ്‍ ഏറം എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു പ്രാര്‍ത്ഥനയോടുകൂടി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഡോ.ഫ്രാന്‍സിസ് 'ആകാശങ്ങളില്‍ ഇരിക്കും' എന്നു തുടങ്ങുന്ന ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സ്റ്റാന്‍ലി ടോമി യുവജനങ്ങള്‍ക്ക് വേണ്ടി വികാരി ഡോ.ഫ്രാന്‍സിസിനു ഇടവകയുടെ ഉപഹാരം കൈമാറി.






ഇടവകയിലെ മതബോധന വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തുടര്‍ന്ന് നടന്ന ബൈബിള്‍ അധിഷ്ഠിത കലാപരിപാടികള്‍ ചടങ്ങുകള്‍ ഉജ്വലമാക്കി. യുവജനങ്ങളുടെ നേതൃത്വത്തില്‍ ഇടവകയെ പങ്കെടുപ്പിച്ചു ക്വിസ് പ്രോഗ്രാം, കരോള്‍, ഡാന്‍സുകള്‍ തുടങ്ങിയ പരിപാടികള്‍ ശ്രദ്ധേയമായി. സിസിഡി കോഓര്‍ഡിനേറ്റേഴ്‌സായ ടെലക്‌സ് അലക്‌സ്, മോളി സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചത്. പരിപാടിയുടെ വിജയത്തിനായി ട്രസ്റ്റിമാരായ ബാബു മാത്യു, ജോബി ജോസഫ്, യൂത്ത് കോര്‍ഡിനേറ്റര്‍ വിവേക് ജോസഫ് തുടങ്ങിവര്‍ ചുക്കാന്‍ പിടിച്ചു. ഇടവകാംഗങ്ങള്‍ പരിപാടികള്‍ ആസ്വദിച്ചപ്പോള്‍ യുവജങ്ങള്‍ തന്നെ ബാങ്ക്വറ്റ് ഒരുക്കി യുവജനാഭിമുഖ്യത്തില്‍ നടന്ന പരിപാടി വിജയമാക്കി.



വാര്‍ത്ത അയച്ചത് : ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍













from kerala news edited

via IFTTT

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ ഭാരവാഹി തിരഞ്ഞെടുപ്പ്‌









നോര്‍വിച്ച്: നോര്‍വിച്ചില്‍ നടന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പൊതുസമ്മേളനത്തില്‍ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പും അരങ്ങേറി. നോര്‍വിച്ചിലെ വില്ലേജ് ഹാള്‍ ആയിരുന്നു ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ സമ്മേളന വേദി. നോര്‍വിച്ച് മലയാളി അസ്സോസിയേഷനായിരുന്നു ആതിഥ്യ ചുമതല.

കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചകളുമായാണ് ജനറല്‍ ബോഡി തുടങ്ങിയത്. ജനറല്‍ ബോഡിയില്‍ മുന്‍ സെക്രട്ടറി കുഞ്ഞുമോന്‍ ജോബ് സ്വാഗത പ്രസംഗം നടത്തി. മുന്‍ പ്രസിഡന്റ് ജയ്‌സണ്‍ ചാക്കോച്ചന്‍ ആയിരുന്നു അധ്യക്ഷപ്രസംഗം നടത്തിയത്. യൂണിയന്റെ മികവാര്‍ന്ന പ്രവര്‍ത്തനത്തിനായ് കഴിഞ്ഞ രണ്ടുവര്‍ഷവും അക്ഷീണം യത്‌നിച്ച എല്ലാ കമ്മിറ്റി ഭാരവാഹികള്‍ക്കും പ്രസിഡന്റ് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഈസ്റ്റ് ആംഗ്ലിയ യൂണിയന്റേതായി വേറിട്ടൊരു സുവനീര്‍ പ്രസിദ്ധീകരിക്കുന്നതിന്റെയും അതുകൊണ്ട് നികത്താവുന്ന കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തികച്ചിലവുകളെക്കുറിച്ചും ജെയ്‌സണ്‍ വിശദീകരിച്ചു.


കുഞ്ഞുമോന്‍ ജോബ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചിലവ് കണക്കുകള്‍ ട്രഷറര്‍ സണ്ണി മത്തായിയും അവതരിപ്പിച്ചു. ഇപ്‌സ്വിച്ച് മലയാളി അസ്സോസിയേഷന്‍ നേടിയ ഡെയ്‌ലി മലയാളം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും കൈമാറി.


കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന്‍ പ്രതിനിധിയായ രഞ്ജിത് കുമാറിനെ പുതിയ പ്രസിഡന്റായി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ബെഡ്‌ഫോര്‍ഡ് അസ്സോസിയേഷന്‍ പ്രതിനിധി ഓസ്റ്റിന്‍ അഗസ്റ്റിന്‍ സെക്രട്ടറിയുമായി.


വാറ്റ്‌ഫോര്‍ഡ് മലയാളി അസ്സോസിയേഷനിലെ സണ്ണി മത്തായിയാണ് പുതിയ വൈസ് പ്രസിഡന്റ്. വനിത വൈസ് പ്രസിഡന്റായി നോര്‍വിച്ച് മലയാളി അസ്സോസിയേഷനിലെ ലിസ്സി ആന്റണിയും തിരഞ്ഞെടുത്തു. ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ നാഷണല്‍ എക്‌സിക്യൂട്ടീവ് മെമ്പറായി കോള്‍ചെസ്റ്റര്‍ മലയാളി അസ്സോസിയേഷനിലെ തോമസ് മാറാട്ടുകുളവും തിരഞ്ഞെടുക്കപ്പെട്ടു.


മറ്റു സ്ഥാനങ്ങളിലേക്ക് വിജയിച്ചവരുടെ വിവരങ്ങള്‍ താഴെനല്‍കുന്നു.


ജോയിന്റ് സെക്രട്ടറി: ജെന്നി ജോസഫ് (ഹണ്ടിംഗ്ടന്‍ മലയാളി അസ്സോസിയേഷന്‍)

ട്രഷറര്‍: അലക്‌സ് ലൂക്കോസ് (ചെംസ്‌ഫോര്‍ഡ് മലയാളി അസ്സോസിയേഷന്‍)

ജോയിന്റ് ട്രഷറര്‍: സിജൊ സെബാസ്റ്റ്യന്‍ (ബാസില്‍ഡണ്‍ മലയാളി അസ്സോസിയേഷന്‍)

ആര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍: ജെയിംസ് കുര്യാക്കോസ് (ഇപ്‌സ്‌വിച്ച് മലയാളി അസ്സോസിയേഷന്‍)

ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍: എബ്രഹാം ലൂക്കോസ് (കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന്‍)

പി.ആര്‍.ഒ ആന്‍ഡ് ബിസിനസ്സ് നഴ്‌സസ് ഫോറം: ജിജോ വാളിപ്ലാക്കീല്‍ (കോള്‍ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍)


കൂടാതെ എക്‌സ് ഒഫീഷ്യലുകളായി ജെയിസണ്‍ ചാക്കോച്ചനേയും കുഞ്ഞുമോന്‍ ജോബിനേയും തിരഞ്ഞെടുത്തിട്ടുണ്ട്. ബേസില്‍ഡണ്‍ അസ്സോസിയേഷനിലെ ജെയിംസായിരുന്നു തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ച ഇലക്ടറല്‍ ഓഫീസര്‍.


മികവുറ്റ രീതിയില്‍ തിരഞ്ഞെടുപ്പും ജനറല്‍ ബോഡിയും നടത്തുവാന്‍ കഴിഞ്ഞതില്‍ ആതിഥേയരായ നോര്‍വിച്ച് മലയാളി അസ്സോസിയേഷന്‍ ഭാരവാഹികള്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുതിയ ഭാരവാഹികളെ അനുമോദനങ്ങള്‍ അറിയിക്കുന്നതിനൊപ്പം ജയ്‌സണ്‍ ഒരുക്കിയ സ്വദേറിയ സ്‌നേഹവിരുന്നും ആസ്വദിച്ചാണ് അംഗങ്ങള്‍ പിരിഞ്ഞത്.





വാര്‍ത്ത അയച്ചത് : ജിജോ വാളിപ്ലാക്കീല്‍










from kerala news edited

via IFTTT

കായംകുളത്ത്‌ വീണ്ടും ഘര്‍ വാപ്പസി









Story Dated: Sunday, January 18, 2015 03:50



ആലപ്പുഴ: കായംകുളത്ത്‌ വീണ്ടും ഘര്‍ വാപ്പസി നടത്തിയതായി റിപ്പോര്‍ട്ട്‌. വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ അഞ്ച്‌ കുടുംബങ്ങളിലെ 27 പേരെയാണ്‌ ഹിന്ദു മതത്തിലേക്ക്‌ മതപരിവര്‍ത്തനം നടത്തിയത്‌.


കായംകുളം പുതുപ്പള്ളിയിലെ വാരാണപ്പള്ളിക്ക്‌ സമീപത്തുള്ള കുടുംബക്ഷേത്രത്തില്‍ വച്ചാണ്‌ മതപരിവര്‍ത്തന ചടങ്ങ്‌ നടത്തിയത്‌. ചെട്ടിക്കുളങ്ങര പ്രദേശത്ത്‌ നിന്നുള്ള ദളിത്‌ ക്രിസ്‌ത്യന്‍ വിഭാഗക്കാരാണ്‌ ഹിന്ദു മതം സ്വീകരിച്ചത്‌. മതം മാറിയവരുടെ പേരോ മറ്റ്‌ വിശദാംശങ്ങളോ വി.എച്ച്‌.പി പുറത്തുവിട്ടിട്ടില്ല.


നേരത്തെ കായംകുളത്ത്‌ തന്നെ മുസ്ലീം കുടുംബങ്ങളില്‍ നിന്നുള്ളവരെ വി.എച്ച്‌.പി മതം മാറ്റിയിരുന്നു. കായംകുളത്ത്‌ നിന്ന്‌ രണ്ട്‌ കുടുംബങ്ങളിലെയും ആറാട്ടുപുഴയിലെ ഒരു കുടുംബത്തില്‍ നിന്നുള്ളവരെയുമാണ്‌ മതം മാറ്റിയത്‌.










from kerala news edited

via IFTTT

ബാര്‍ കോഴക്കേസ്‌; ബിജു രമേശിന്റേത്‌ പരസ്‌പര വിരുദ്ധമായ കാര്യങ്ങളെന്ന്‌ മന്ത്രി മാണി









Story Dated: Sunday, January 18, 2015 03:38



mangalam malayalam online newspaper

കോട്ടയം: പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണ്‌ ബിജു രമേശ്‌ പലപ്പോഴായി ഉന്നയിക്കുന്നതെന്ന്‌ മന്ത്രി കെ.എം. മാണി. ബിജു രമേശ്‌ ആരാണെന്ന്‌ കേരളത്തിലെ ജനങ്ങള്‍ക്ക്‌ അറിയാമെന്നും അദ്ദേഹം പറഞ്ഞു.


ബാര്‍ കോഴ കേസില്‍ വിജിലന്‍സ്‌ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ബിജു രമേശ്‌ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ എ.ഡി.ജി.പി ജേക്കബ്‌ തോമസിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്‌തിരിക്കുന്നത്‌. കെ.എം മാണിയുടെ കീഴിലുള്ള നിയമവകുപ്പാണ്‌ ഇതിന്‌ പിന്നില്‍. കൂടാതെ മാണിക്കെതിരായുള്ള മൊഴി മാറ്റിപ്പറയാന്‍ ജോസ്‌ കെ മാണി എം.പിയും മന്ത്രി പി.ജെ ജോസഫും ബാറുടമകളില്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായും ബിജു രമേശ്‌ ആരോപിച്ചു. ഈ ആരോപണങ്ങള്‍ക്ക്‌ എതിരെ പ്രതികരിക്കുകയായിരുന്നു മാണി. എന്നാല്‍ ബാര്‍ കോഴ വിവാദം ആരോപണങ്ങളുടെ പുകമറ മാത്രമെന്ന്‌ കെ. മുരളീധരന്‍ തിരുവനന്തപുരത്ത്‌ പ്രതികരിച്ചു. ചിലര്‍ വീണിടത്തു കിടന്ന്‌ കയ്യും കാലുമിട്ട്‌ അടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ.എം. മാണിക്ക്‌ കോഴ നല്‍കിയ വിവരം ഡിസംബര്‍ 31ന്‌ ചേര്‍ന്ന ബാറുടമകുടെ അസോസിയേഷന്‍ യോഗത്തിലാണ്‌ അറിയിച്ചതെന്ന്‌ ബിജു രമേശ്‌ മുമ്പ്‌ പ്രതികരിച്ചിരുന്നു.










from kerala news edited

via IFTTT

ഒബായുടെ സന്ദര്‍ശനം: അമേരിക്കയുടെ ആവശ്യം ഇന്ത്യ തള്ളി









Story Dated: Sunday, January 18, 2015 03:35



mangalam malayalam online newspaper

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക്‌ ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ ബരാക്ക്‌ ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ രാജ്‌പഥില്‍ വ്യോമ ഗതാഗതം നിയന്ത്രിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇന്ത്യ തള്ളി.


യു.എസ്‌ സുരക്ഷാ ഏജന്‍സികളാണ്‌ ഇക്കാര്യം ആവശ്യപ്പെട്ടത്‌. റിപ്പബ്ലിക്ക്‌ ദിനത്തില്‍ യുദ്ധവിമാനങ്ങളും ഹെലികോപ്‌റ്ററുകളും പങ്കെടുക്കുന്നുണ്ട്‌. അതേസമയം ഇതുവഴിയുള്ള വാണിജ്യ വിമാനങ്ങളുടെ വ്യേമഗതാഗതം നിയന്ത്രിച്ചതായി ഇന്ത്യ അറിയിച്ചു.


ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ സെന്‍ട്രല്‍ ഡല്‍ഹി, ഡല്‍ഹി-ആഗ്ര ഹൈവേകളില്‍ ഈ മാസം 25 മുതല്‍ 27 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്‌.










from kerala news edited

via IFTTT

സംസ്‌ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ പ്രതിക്ഷേധം









Story Dated: Sunday, January 18, 2015 03:19



കോഴിക്കോട്‌: സംസ്‌ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിക്ഷേധം. തബല മത്സരം നടക്കുന്ന വേദിയിലാണ്‌ മത്സരാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചത്‌. യോഗ്യത ഇല്ലാത്തവരാണ്‌ വിധികര്‍ത്താക്കള്‍ എന്ന്‌ ആരോപിച്ചായിരുന്നു പ്രതിക്ഷേധം.










from kerala news edited

via IFTTT