121

Powered By Blogger

Thursday, 26 February 2015

സത്യസന്ധതയ്‌ക്ക്‌ ശെല്‍വന്‌ ലഭിച്ചത്‌ വീട്‌











Story Dated: Friday, February 27, 2015 02:07


തലയോലപ്പറമ്പ്‌: സത്യസന്ധതക്ക്‌ ഇത്ര വലിയ അംഗീകാരം ലഭിക്കുമെന്ന്‌ വടയാര്‍ ഇളങ്കാവ്‌ ഗവണ്‍മെന്റ്‌ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയായ സെല്‍വന്‍ ഓര്‍ത്തിരുന്നില്ല. റോഡില്‍ നിന്ന്‌ കളഞ്ഞുകിട്ടിയ 3000 രൂപ പോലീസ്‌ സാന്നിദ്ധ്യത്തില്‍ അവകാശിയായ കേരള ഇലക്‌ട്രിസിറ്റി എംപ്ലോയീസ്‌ കോണ്‍ഫെഡറേഷന്‍ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ എം.വി മനോജിനെ ഏല്‍പ്പിച്ചു. പണം കൈപ്പറ്റിയപ്പോള്‍ പോലീസ്‌ സാന്നിദ്ധ്യത്തില്‍ കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന സെല്‍വനും കുടുംബത്തിനും ആരെങ്കിലും മൂന്ന്‌ സെന്റ്‌ സ്‌ഥലം തന്നാല്‍ വീട്‌ നിര്‍മിച്ചുനല്‍കാമെന്ന്‌ വാഗ്‌ദാനം.


ഇതുകേട്ട്‌ കെ.എസ്‌.ഇ.ബി ജീവനക്കാരനായ എം.സി ജിമ്മി മൂന്ന്‌ സെന്റ്‌ സ്‌ഥലം നല്‍കി. തുടര്‍ന്ന്‌ കോണ്‍ഫെഡറേഷന്‍ അംഗങ്ങളില്‍ നിന്‌ പണം സമാഹരിച്ച്‌ വീട്‌ നിര്‍മാണം ആരംഭിച്ചു. ആറ്‌ മാസം മുന്‍പ്‌ സിനിമ തിരക്കഥാകൃത്ത്‌ പി.ബാലചന്ദ്രനാണ്‌ തറക്കല്ലിട്ടത്‌. വൈദ്യുതി ബോര്‍ഡിലെ നേതാവായിരുന്ന എം.എസ്‌ റാവുത്തറുടെ സ്‌മരണക്കുവേണ്ടിയാണ്‌ വീട്‌ നിര്‍മിച്ചു നല്‍കുന്നത്‌.

അടുത്ത ദിവസം തന്നെ ഇതിന്റെ പണികള്‍ പൂര്‍ത്തിയാകുമെന്ന്‌ എം.വി മനോജ്‌ അറിയിച്ചു. കുറുപ്പന്തറ മള്ളിയൂര്‍ ക്ഷേത്രത്തില്‍ നിന്നും രണ്ട്‌ കിലോമീറ്റര്‍ അകലെയാണ്‌ വീട്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. വൈദ്യുതി കണക്ഷനും തറയിലെ പണികളുമാണ്‌ ഇനി ശേഷിക്കുന്നത്‌.


തന്റെ മണ്‌ഡലത്തില്‍ നടക്കുന്ന ഈ കാരുണ്യപ്രവര്‍ത്തനം നേരില്‍കാണുവാന്‍ അഡ്വ. മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ കഴിഞ്ഞദിവസം എത്തിയിരുന്നു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവശ്യമായ സഹായം വാഗ്‌ദാനം ചെയ്‌താണ്‌ എം.എല്‍.എ മടങ്ങിയത്‌. ഏകദേശം ഏഴ്‌ ലക്ഷം രൂപ നിര്‍മാണത്തിന്‌ ചെലവ്‌ വന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ്‌ രക്ഷാധികാരിയായും എം.വി മനോജ്‌ ചെയര്‍മാനുമായുള്ള 15 അംഗ കമ്മിറ്റിയാണ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌. ഇനി പാലുകാച്ചലും ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണിവര്‍.










from kerala news edited

via IFTTT

കാര്‍ തിരിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട്‌ പടിയിറങ്ങി











Story Dated: Friday, February 27, 2015 02:07


വൈക്കം : പടിഞ്ഞാറെ നടയിലുള്ള നഗരസഭ ഷോപ്പിംഗ്‌ കോംപ്ലക്‌സില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാര്‍ തിരിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട്‌ കച്ചവട സ്‌ഥാപനങ്ങളിലേക്കുള്ള ഏഴ്‌ നടയിറങ്ങി. നടയില്‍ കുടുങ്ങിയ കാര്‍ മറിയാത്തത്‌ കാരണം ദുരന്തം ഒഴിവായി. ഈ സമയം ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്‌.


ക്ഷേത്രദര്‍ശനത്തിനെത്തിയവരുടേതായിരുന്നു കാര്‍. ഉറക്കക്ഷീണത്തിനിടയില്‍ ഡ്രൈവര്‍ ബ്രേക്കിനുപകരം ആക്‌സിലേറ്റര്‍ ചവിട്ടിയതാണ്‌ അപകടകാരണം. പിന്നീട്‌ ജെ.സി.ബി എത്തിയത്‌ കാര്‍ നിവര്‍ത്തിയത്‌.










from kerala news edited

via IFTTT

അമിതവേഗത്തില്‍ വന്ന കെ.എസ്‌.ആര്‍.ടി.സി. ബസില്‍ ബൈക്ക്‌ കുടുങ്ങി











Story Dated: Friday, February 27, 2015 02:07


mangalam malayalam online newspaper

വൈക്കം : വൈക്കം-വെച്ചൂര്‍ റോഡില്‍ കെ.എസ്‌.ആര്‍.ടി.സിയുടെയും സ്വകാര്യ ബസുകളുടെയും അമിതവേഗം ഗതാഗതത്തിന്‌ ഭീഷണിയാകുന്നു. ഇന്നലെ രാവിലെ 10.45ന്‌ സ്വകാര്യ ബസിനെ മറികടന്നെത്തിയ കെ.എസ്‌.ആര്‍.ടി.സി ബസില്‍ ബൈക്ക്‌ കുടുങ്ങി.


ബൈക്ക്‌ യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടത്‌ തലനാരിഴക്കാണ്‌. ബസില്‍ കുടങ്ങിയ ഏറെ പണിപ്പെട്ടാണ്‌ പിന്നീട്‌ ഊരിമാറ്റിയത്‌. പത്ത്‌ മിനിട്ടോളം ഗതാഗതതടസ്സം ഉണ്ടാക്കി. വൈക്കത്തുനിന്നും ചേര്‍ത്തല, ആലപ്പുഴ, കോട്ടയം ഭാഗത്തേക്കുപോകുന്ന കെ.എസ്‌.ആര്‍.ടി.സി ബസുകളും കൈപ്പുഴമുട്ട്‌ കോട്ടയം ഭാഗത്തേക്കുപോകുന്ന സ്വകാര്യബസുകളും തമ്മിലാണ്‌ മത്സരയോട്ടം നടക്കുന്നത്‌.

വൈക്കത്തുനിന്നും പുറപ്പെടുമ്പോള്‍ ബണ്ട്‌ റോഡ്‌ വരെയാണ്‌ മരണപ്പാച്ചില്‍. തിരികെ വരുമ്പോള്‍ ബണ്ട്‌ റോഡില്‍ നിന്നും വൈക്കം വരെയും.


മരണപ്പാച്ചില്‍ കാല്‍നട യാത്രക്കാരും സൈക്കിള്‍ ഇരുചക്ര വാഹനയാത്രക്കാരും പലപ്പോഴും ഭാഗ്യത്തിനാണ്‌ അപകടത്തില്‍പ്പെടാതെ രക്ഷപെടുന്നത്‌. അമിതവേഗം നാട്ടുകാര്‍ ചോദ്യം ചെയ്യാറുണ്ടെങ്കിലും വിഷയത്തില്‍ ഇടപെടലുകള്‍ നടത്തേണ്ട പോലീസും വാഹനവകുപ്പും തികഞ്ഞ അനാസ്‌ഥയാണ്‌ ഈ വിഷയത്തില്‍ പുലര്‍ത്തുന്നത്‌.


കുടവെച്ചൂര്‍ ദേവിവിലാസം, ഉല്ലല എന്‍.എസ്‌.എസ്‌ എന്നീ സ്‌ക്കൂളുകള്‍ക്ക്‌ മുന്നിലെത്തുമ്പോള്‍ പോലും ബസുകള്‍ പതുക്കെപോകാന്‍ മടിക്കുന്നു. വിദ്യാര്‍ത്ഥികള്‍ റോഡ്‌ മുറിച്ചുകടക്കുമ്പോഴും അപകടങ്ങള്‍ ഉണ്ടാകാറുണ്ട്‌. രാവിലെ സ്‌ക്കൂളിലെത്തുന്ന സമയങ്ങളിലും വൈകുന്നേരം മടങ്ങിപ്പോകുമ്പോളും അമിത വേഗത ഒഴിവാക്കണമെന്ന്‌ പി.ടി.എ ഉള്‍പ്പെടെ ബസ്‌ ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ ഇതിന്‌ തയ്യാറാകുന്നില്ല.










from kerala news edited

via IFTTT

തമ്പാനൂരില്‍ കണ്ടെത്തിയ ഒറീസ സ്വദേശിനിയെ സ്വീകരിക്കാന്‍ ഭര്‍ത്താവെത്തി











Story Dated: Friday, February 27, 2015 02:08


തിരുവനന്തപുരം: കഴിഞ്ഞ ദിവസം തമ്പാനൂരില്‍ കണ്ടെത്തിയ ഒറീസ സ്വദേശിനിയെ ഭര്‍ത്താവെത്തി കൂട്ടിക്കൊണ്ടുപോയി. ബുധനാഴ്‌ചയാണ്‌ തമിഴ്‌നാട്ടിലെ ഈറോഡിലെ നെയ്‌ത്തുക്കമ്പനിയില്‍ നിന്നും നാട്ടിലേക്കു മടങ്ങിയ യുവതിയെ സഹപ്രവര്‍ത്തകന്‍ തമ്പാനൂരില്‍ ഉപേക്ഷിച്ചുമുങ്ങിയത്‌. നഗരത്തില്‍ ഒറ്റപ്പെട്ടുപോയ പുഷ്‌പവിശാല(24)ത്തെ തമ്പാനൂര്‍ പോലീസാണ്‌ വനിതാസെല്ലിന്റെ സംരക്ഷണത്തിലേക്ക്‌ മാറ്റി. തുടര്‍ന്ന്‌ ഫോണില്‍ യുവതിയുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.


ഇന്നലെ രാവിലെ തന്നെ ഭര്‍ത്താവ്‌ ചിത്തരഞ്‌ജന്‍ ബിസാലയെത്തി യുവതിയെ നാട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. യുവതിയുടെ ബാഗിലുണ്ടായിരുന്ന ഒരുലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും രണ്ടായിരം രൂപയും കൈക്കലാക്കിയശേഷമാണ്‌ കൂടെയുള്ളയാള്‍ മുങ്ങിയത്‌. ഒറീസാ സ്വദേശിയായ ഇയാള്‍ക്കെതിരെ നാട്ടിലെത്തി പോലീസില്‍ പരാതിപ്പെടുമെന്ന്‌ ചിത്തരഞ്‌ജന്‍ ബിസാല പറഞ്ഞു.










from kerala news edited

via IFTTT

പിടിച്ചുപറി കേസിലെ പ്രതി പിടിയില്‍











Story Dated: Friday, February 27, 2015 02:08


തിരുവനന്തപുരം: നേമം ഇടയ്‌ക്കോട്‌ റെയില്‍വെ പാലത്തിനു സമീപംവച്ച്‌ ഇടയ്‌ക്കോട്‌ വെങ്കിടികാവ്‌ കോണത്തുപുത്തന്‍വീട്ടില്‍ രഘുനാഥന്‍നായരെ (62) തടഞ്ഞുനിര്‍ത്തി കൈവശം ഉണ്ടായിരുന്ന 9500 രൂപ പിടിച്ചുപറിച്ച കേസിലെ പ്രതി നേമം ഐക്കരവിള വിദ്യാഭവനില്‍ വിജയകുമാറിനെ (43) നേമം പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കൃത്യത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ നേമം സി.ഐ. എസ്‌. അജയകുമാര്‍, എസ്‌.ഐ: കെ.സി. ആന്‍സലം തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.










from kerala news edited

via IFTTT

17 കാരിയെ ഉപദ്രവിച്ചതിന്‌ ഇടനിലക്കാരിയടക്കം രണ്ടു പേര്‍ പിടിയില്‍











Story Dated: Friday, February 27, 2015 02:08


നെയ്യാറ്റിന്‍കര: പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ നല്‍കിയ സ്‌ത്രീയടക്കം രണ്ടുപേരെ നെയ്യാറ്റിന്‍കര പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ആറാലുമ്മൂട്ടിലാണ്‌ സംഭവം. ആറാലുമ്മൂട്‌ സ്വദേശിനി ഷൈനി (24), അയല്‍വാസിയായ യുവാവ്‌ ശബരി (21) എന്നിവരെയാണ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. പ്രതികളെ കോടതിയില്‍ ഹാജരാക്കി.










from kerala news edited

via IFTTT

ഓപ്പറേഷന്‍ സുരക്ഷ; 143 പേര്‍ അറസ്‌റ്റില്‍











Story Dated: Friday, February 27, 2015 02:08


തിരുവനന്തപുരം: ഓപ്പറേഷന്‍ സുരക്ഷയുമായി ബന്ധപ്പെട്ട്‌ രണ്ടാം ദിവസം തിരുവനന്തപുരം സിറ്റിയില്‍ 143 പേര്‍ അറസ്‌റ്റിലായി. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായ രാജാജിനഗര്‍ സ്വദേശി പെറുക്കി സാബു എന്നു വിളിക്കുന്ന സാബു, മൊട്ട പ്രദീപ്‌ എന്നുവിളിക്കുന്ന പ്രദീപ്‌, ചാക്ക സ്വദേശികളായ സുജിത്‌, സുമേഷ്‌,വിഴിഞ്ഞം സ്വദേശി ഷാഫി എന്നുവിളിക്കുന്ന ഹബീബ്‌ എന്നിവരെയും പിടിച്ചുപറി ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയായ വിജയകുമാറിനെയും 130 വാറണ്ടുകളിലെ പ്രതികളെയും പിടികൂടി.


കഞ്ചാവ്‌ വില്‌പന നടത്തിയതിന്‌ വലിയതുറ സ്വദേശികളായ ബഞ്ചമിന്‍, റോബിന്‍ എന്നിവരെ പിടികൂടി എന്‍.ഡി.പി.എസ്‌ ആക്‌ട് പ്രകാരം നിയമനടപടി സ്വീകരിച്ചു. സ്‌ഥിരം കുറ്റവാളികളായ മറ്റു രണ്ടുപേരെയും അറസ്‌റ്റുചെയ്‌തിട്ടുണ്ട്‌. നഗരത്തിലെ വിവിധ സ്‌റ്റേഷനുകളിലായി ഒമ്പത്‌പേര്‍ക്കെതിരെ സെക്യൂരിറ്റി നടപടികളും ആരംഭിച്ചു.










from kerala news edited

via IFTTT

എയര്‍റൈഫിള്‍ ഇറക്കുമതി ചെയ്‌തുകൊടുക്കാമെന്നു പറഞ്ഞ്‌ അഞ്ചുലക്ഷം രൂപ കബളിപ്പിച്ചതായി പരാതി











Story Dated: Friday, February 27, 2015 02:08


തിരുവനന്തപുരം: ജര്‍മ്മനിയില്‍ നിന്നും മികച്ച എയര്‍റൈഫിള്‍ ഇറക്കുമതി ചെയ്‌തു കൊടുക്കാമെന്നു പറഞ്ഞു ഹരിയാന സ്വദേശിയായ എയര്‍റൈഫിള്‍ ഷൂട്ടറെ കബളിപ്പിച്ച്‌ ഒരു മലയാളി അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി.


റോഷന്‍ മാത്യു എന്ന ആളാണ്‌ തന്നെ കബളിപ്പിച്ചതെന്ന്‌ ഹരിയാനയിലെ എയര്‍ഫൈിള്‍ ഷൂട്ടര്‍ ദീപക്‌ സൂരി പത്രസമ്മേളനത്തില്‍ പറഞ്ഞു. നാഷണല്‍ എയര്‍റൈഫിള്‍ അസോസിയേഷന്‍ 2013 മെയ്‌മാസം ഡല്‍ഹിയില്‍ നടത്തിയ സ്‌പോര്‍ട്‌സ് ക്രാഫ്‌റ്റ് ഷൂട്ടിംഗ്‌ റേഞ്ചില്‍വച്ചാണ്‌ ഇരുവരും പരിചയപ്പെടുന്നത്‌. 22 റൈഫിള്‍ വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ്‌ 25000 രൂപ അഡ്വാന്‍സ്‌ വാങ്ങി. പിന്നീട്‌ പലതവണകളായി 48000 രൂപ പട്യാല സറ്റേറ്റ്‌ ബാങ്കിലെ തന്റെ അമ്മയുടെ അക്കൗണ്ടില്‍ നിന്നും റോഷന്‍മാത്യുവിന്റെ തിരുവനന്തപുരത്തെ എച്ച്‌.ഡി.എഫ്‌. സി അക്കൗണ്ടിലേക്ക്‌ അയച്ചു കൊടുത്തു.


തുക കൊടുത്തതിന്റെ വിശദവിവരം സംബന്ധിച്ച രേഖകളുടെ ഫോട്ടോകോപ്പി പത്രസമ്മേളനത്തില്‍ വിതരണം ചെയ്‌തു. ഇറക്കുമതി ലൈസന്‍സ്‌ കിട്ടാത്തതുകൊണ്ടാണ്‌ റൈഫിള്‍ എത്താത്തതെന്നു പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. റോഷന്‍മാത്യുവിന്റെ പേരില്‍ നടപടി സ്വീകരിക്കണമെന്നും കൊടുത്ത തുക മടക്കിക്കിട്ടാന്‍ ഏര്‍പ്പാടുണ്ടാക്കണമെന്നും അദ്ദേഹം അധികൃതരോടാവശ്യപ്പെട്ടു.










from kerala news edited

via IFTTT

തനതുകല - പൈതൃകോത്സവത്തിന്‌ തിരിതെളിഞ്ഞു











Story Dated: Friday, February 27, 2015 02:06


ചെങ്ങന്നൂര്‍: സംസ്‌ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ തനതുകല പൈതൃക സാംസ്‌കാരിക സംഗമോത്സവത്തിന്‌ പാണ്ടനാട്‌ ഇടക്കടവില്‍ തിരിതെളിഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, പ്രൗഡ്‌ ചെങ്ങന്നൂര്‍ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന പരിപാടിയുടെ ഉദ്‌ഘാടനം പി.സി.വിഷ്‌ണുനാഥ്‌ എം.എല്‍.എ. നിര്‍വ്വഹിച്ചു.


തുടര്‍ന്ന്‌ വടകര ആവളകുട്ടോത്ത്‌ ദൃശ്യകലാ കേന്ദ്രത്തിലെ സി.കെ.ശിവദാസനും സംഘവും മുച്ചിലോട്ട്‌ ഭഗവതി, കാളക്കാട്ടില്ലത്ത്‌ കുട്ടിച്ചാത്തന്‍ എന്നീ തെയ്യങ്ങളും, കണ്ണൂര്‍ ചെറുതാഴം അനുഷ്‌ഠാന കേന്ദ്രത്തിലെ ചന്തുപ്പണിക്കരും സംഘവും നിണബലിയും അവതരിപ്പിച്ചു. അര്‍ജ്‌ജുനനൃത്തം, ഉടുക്കുപാട്ട്‌, ശാസ്‌താംപാട്ട്‌ കാക്കാരശി നാടകം, പാക്കനാരാട്ടം തുടങ്ങി 17 ഇനം നാടന്‍ കലാരൂപങ്ങള്‍ വിവിധ ദിവസങ്ങളിലായി നടക്കും. ഉത്സവം ഞായറാഴ്‌ച സമാപിക്കും.


ചടങ്ങില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വത്സലാ മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജോജി ചെറിയാന്‍, എം.വി.ഗോപകുമാര്‍, ഗോപിനാഥപിള്ള, ലെന്‍സി ഷൈന്‍, ഷിബു ഉമ്മന്‍, എം.പ്രദീപ്‌, ബി.കൃഷ്‌ണകുമാര്‍, ഗിരീഷ്‌ ഇലഞ്ഞിമേല്‍, സണ്ണി പുഞ്ചമണ്ണില്‍ എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

കാവ്യ എസ്‌. നാഥിനു നാടിന്റെ ആദരം











Story Dated: Friday, February 27, 2015 02:06


മണ്ണഞ്ചരി: സ്വപ്‌നങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും നിറക്കൂട്ട്‌ ചാര്‍ത്തുന്ന ഊമയും ബധിരയുമായ കാവ്യാ എസ്‌. നാഥിനു നാടിന്റെ ആദരം. വാചാലമാകുന്ന വര്‍ണക്കൂട്ടിലൂടെ കാഴ്‌ചയുടെ വിസ്‌മയമൊരുക്കുന്ന കാവ്യ നാടിന്റെ അഭിമാനമാണ്‌.


കഴിഞ്ഞ ദിവസം കനിവു പാലിയേറ്റീവ്‌ കെയര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ഈ മിടുക്കിയെ ആദരിച്ചു.എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉപഹാരം നല്‍കി.അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ ഈ കൊച്ചു മിടുക്കിക്ക്‌ കലയുടെ ദേവസ്‌പര്‍ശം പകര്‍ന്നുകിട്ടിയത്‌.


ഓയില്‍ പെയിന്റിംഗ്‌, വാട്ടര്‍കളര്‍, പെന്‍സില്‍ ഡ്രോയിംഗ്‌, ഫേബ്രിക്‌ പെയിന്റിംഗ്‌, കരകൗശല വസ്‌തുക്കളുടെ നിര്‍മാണം ഇവയിലെല്ലാം മികവു പുലര്‍ത്തുന്ന ആലപ്പുഴ എസ്‌.ഡി.വി ഗേള്‍സ്‌ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാവ്യാ എസ്‌. നാഥ്‌ആര്യട്‌ പന്ത്രണ്ടാം വാര്‍ഡില്‍ കലാഭവനില്‍ കെ.ആര്‍ രഘുനാഥ്‌- ശ്രീകലാ ദമ്പതികളുടെ മകളാണ്‌.ആലപ്പുഴ കാളാത്ത്‌ സ്വദേശി ശിവന്‍, ആലപ്പുഴ ജില്ലാ ജനറല്‍ ആശുപത്രി സ്വദേശി സതീഷ്‌ എന്നിവരുടെ ശിക്ഷണത്തിലാണ്‌ ചിത്രകല അഭ്യസിക്കുന്നുന്നത്‌.ചിത്ര കലയിലും പെയിന്റിഗിലും100 ഓളം മല്‍സരങ്ങളില്‍ ഇതിനകം പങ്കെടുത്തു. 80 സര്‍ട്ടിഫിക്കറ്റുകള്‍ കരസ്‌ഥാക്കി.


കേന്ദ്ര ടൂറിസം വകുപ്പ്‌ സംഘടിപ്പിച്ച ക്ലിന്റ്‌ മെമ്മോറിയല്‍ ഫെസ്‌റ്റ്‌വെലില്‍ അഞ്ച്‌ പടങ്ങളാണ്‌ കാവ്യ എസ്‌. നാഥ്‌ വരച്ചത്‌. അഞ്ച്‌ പടങ്ങളും മല്‍സരത്തില്‍ തെരഞ്ഞെടുത്തു. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിട്യൂട്ട്‌ നടത്തിയ ചിത്രരചനാ മത്സരത്തില്‍ കാവ്യ രണ്ടാം സ്‌ഥാനക്കാരിയായി.

മഹാരാഷ്‌ട്ര സ്‌റ്റുഡന്റ്‌സ്‌ വികസന സൊസൈറ്റിയുടെ കലാ ഗരുഡ അവാര്‍ഡിനും ഈ പതിനാലുകാരി അര്‍ഹയായി. മാതാവ്‌ ശ്രീകല ആര്യാട്‌ പഞ്ചായത്ത്‌ ജീവനക്കാരിയാണ്‌. യു.കെ.ജിയില്‍ പഠിക്കുന്ന കാര്‍ത്തിക്‌ആര്‍. നാഥ്‌ കവ്യയുടെ ഏകസഹോദരനാണ്‌.










from kerala news edited

via IFTTT