121

Powered By Blogger

Friday, 20 September 2019

10.5 ശതമാനം പലിശ: നിങ്ങള്‍ നിക്ഷേപിക്കുമോ?

അടുക്കളകൾക്ക് പരിചിതമാണ് ഹാക്കിങ്സ് കുക്കർ. എന്നിരുന്നാലും ഹാക്കിങ്സിന് നിങ്ങൾ പണം കടംകൊടുക്കുമോ? 2018 വർഷത്തെ അപേക്ഷിച്ച് കൂടുതൽ പലിശ നിരക്ക് വാഗ്ദാനം ചെയ്താണ് ഇത്തവണ ഹാക്കിങ്സ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. പരമാവധി 10.5 ശതമാനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന പലിശ. ചുരുങ്ങിയ നിക്ഷേപം 25,000 രൂപയാണ്. പരമാവധി എത്രവേണമെങ്കിലും നിക്ഷേപിക്കാം. 12 മാസം, 24 മാസം, 36 മാസം എന്നിങ്ങനെയുള്ള കാലാവധിയിലാണ് കമ്പനി നിക്ഷേപം സ്വീകരിക്കുന്നത്. 12 മാസത്തെ നിക്ഷേപത്തിന് 10 ശതമാനവും 24 മാസത്തെ നിക്ഷേപത്തിന് 10.25 ശതമാനവും 36 മാസത്തെ നിക്ഷേപത്തിന് 10.5 ശതമാനവും പലിശ ലഭിക്കും. ക്യുമുലേറ്റീവ് ഓപ്ഷൻ സ്വീകരിക്കുകയാണെങ്കിൽ മൂന്നു കാലയളവിലായി 10.5, 10.7,11 എന്നിങ്ങനെ ശതമാനം പലിശ ലഭിക്കും. പ്രതിമാസമാണ് പലിശ മുതലിനോട് ചേർക്കുക. കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിക്കാനും കമ്പനി അനുവദിക്കുന്നുണ്ട്. നേരത്തെ പിൻവലിച്ചാൽ പലിശയിന്മേൽ ഒരു ശതമാനം കുറവുവരുത്തും. വിവിധ കാലയളവുകളിലായി കമ്പനി നിയമപ്രകാരം സ്ഥിര നിക്ഷേപം വഴി 22 കോടി രൂപയാണ് സമാഹരിച്ചിട്ടുള്ളത്. 2018-19 സാമ്പത്തിക വർഷം 54.22 കോടി രൂപയാണ് നികുതി കഴിച്ച് അറ്റാദായം നേടിയത്. ഇതിനുമുമ്പത്തെ രണ്ട് സാമ്പത്തിക വർഷങ്ങളിലായ കമ്പനി യഥാക്രമം 48.68 കോടിയും 47.42 കോടി രൂപയും ലാഭംനേടി. 2019 സെപ്റ്റംബർ 19ലെ കണക്കുപ്രകാരം 1,570 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. നിക്ഷേപത്തിന് യോജിച്ചതാണോ? ബാങ്കുകളുടെ സ്ഥിര നിക്ഷേപത്തേക്കാൾ നഷ്ടസാധ്യത കൂടുതലാണ് കമ്പനികളുടേത്. ഒരു ലക്ഷം രൂപവരെയുള്ള ബാങ്ക് നിക്ഷേപത്തിന് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആന്റ് ഗ്യാരന്റി കോർപ്പറേഷൻ ഓഫ് ഇന്ത്യ ഗ്യാരന്റി നൽകുന്നുണ്ട്. ഇത് കമ്പനി നിക്ഷേപങ്ങൾക്ക് ബാധകമല്ല. കമ്പനികളുടെ വിശ്വാസ്യതയാണ് പിന്നീട് പരിഗണിക്കേണ്ടത്. താരതമ്യേന മികച്ച റേറ്റിങായ എഎ ആണ് ഹാക്കിങ്സിനുള്ളത്. എന്നിരുന്നതാലും ട്രിപ്പിൾ എ റേറ്റിങാണ് കൂടുതൽ മികച്ചത്. നഷ്ടസാധ്യത ഏറ്റെടുക്കാൻ ശേഷിയുള്ളവർമാത്രം നിക്ഷേപിച്ചാൽ മതി. നികുതി ബാധ്യത സ്ഥിര നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന പലിശക്ക് ആദായ നികുതി ബാധകമാണ്. പലിശ നിങ്ങളുടെ മൊത്തം വരുമാനത്തോടൊപ്പം ചേർക്കുമ്പോൾ ഏത് സ്ലാബിൽ വരുന്നു എന്നതുനോക്കി അതിനനുസരിച്ച് നികുതി നൽകണം.

from money rss http://bit.ly/2MaOkse
via IFTTT

ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ‘ന്യൂ ഡീൽ’

1932-ൽ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ളിൻ ഡെലാനോ റൂസ് വെൽറ്റ് മാന്ദ്യകാലത്തിന്റെ മൂർധന്യാവസ്ഥയിൽ തന്റെ നാട്ടുകാരോടു പറഞ്ഞു: ''ഭയത്തെയല്ലാതെ മറ്റൊന്നിനെയും നിങ്ങൾ പേടിക്കേണ്ടതില്ല''. പിന്നീട് ന്യൂഡീൽ എന്ന പേരിൽ അദ്ദേഹം പ്രാവർത്തികമാക്കിയ ഉത്തേജക നടപടികൾ സമ്പദ് വ്യവസ്ഥയെ വലിയമാന്ദ്യത്തിൽനിന്നു കരകയറ്റാൻ സഹായിച്ചു. ധനമന്ത്രി നിർമലാ സീതാരാമൻ സെപ്റ്റംബർ 20-നു പ്രഭാതത്തിൽ പ്രഖ്യാപിച്ച നടപടികൾ ന്യൂഡീലുമായി ഉപമിക്കാവുന്നതാണ്. ഈ നടപടികളും റിസർവ് ബാങ്ക് പ്രഖ്യാപിച്ച ഉത്തേജകപദ്ധതികളും വാഹന, റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രഖ്യാപിക്കപ്പെട്ട ആശ്വാസനടപടികളും നല്ല കാലവർഷവും സാമ്പത്തിക മേഖലയെ ഉയർന്ന വളർച്ചയിലേക്കു നയിക്കാൻ പര്യാപ്തമാണ്. മനഃശാസ്ത്രപരമായഉത്തേജനം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളർച്ചനിരക്ക് ആറുവർഷത്തെ ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്കു താഴ്ത്തിയത് സ്വകാര്യനിക്ഷേപത്തിലെ ഇടിവാണ്. കഴിഞ്ഞ ആറുവർഷമായി തുടർച്ചയായി ഇതു കുറഞ്ഞുകൊണ്ടിരിക്കയായിരുന്നു. കോർപ്പറേറ്റ് നികുതിയിൽ പ്രഖ്യാപിക്കപ്പെട്ട ഇളവുകളും മറ്റ് ഉത്തേജകനടപടികളും നിക്ഷേപവും സാമ്പത്തികവളർച്ചയും ത്വരപ്പെടുത്താൻ സഹായിക്കും. നിലനിൽക്കുന്ന 30 ശതമാനം കോർപ്പറേറ്റ് നികുതി (സെസ്സും സർച്ചാർജും ഉൾപ്പെടെ ഫലത്തിൽ 34.97 ശതമാനം) എന്നത് 22 ശതമാനമായി (സെസ്സും സർച്ചാർജുകളുമുൾപ്പെടെ ഫലത്തിൽ 25.17 ശതമാനം) കുറയുന്നത് വികസ്വര വിപണികളുമായും ഇതര ഏഷ്യൻ ശക്തികളുമായും തുല്യത പാലിക്കാൻ നമ്മെ സഹായിക്കും. കോർപ്പറേറ്റുകളുടെ ലാഭത്തിന്റെ 65 ശതമാനം പുതിയ നിക്ഷേപങ്ങൾക്കായാണ് ഉപയോഗിക്കുന്നത് എന്നത് പ്രാധാന്യമർഹിക്കുന്നു. പുതിയ ഉത്പാദകർക്ക് 15 ശതമാനം നികുതി എന്നത് തീർച്ചയായും പുതിയ നിക്ഷേപങ്ങൾക്ക് സഹായകമാവുകയും 'മെയ്ക്ക് ഇൻ ഇന്ത്യ'പദ്ധതിക്ക് പ്രോത്സാഹനമായിത്തീരുകയും ചെയ്യും. ചൈനയിൽനിന്ന് മാറുന്ന നിക്ഷേപങ്ങളെ ഇത് ആകർഷിക്കും. മിനിമം ഓൾട്ടർനേറ്റ് ടാക്സിൽ വരുത്തിയ കുറവും നിക്ഷേപം വർധിപ്പിക്കാൻ പര്യാപ്തമാണ്. തീർത്തും പരിഷ്കരണോന്മുഖവുമായ ഈ പ്രഖ്യാപനങ്ങൾ ഓഹരിവിപണി സഹർഷം സ്വാഗതം ചെയ്തു കഴിഞ്ഞു. പ്രധാന സൂചികകളായ നിഫ്റ്റിയും സെൻസെക്സും പത്തുവർഷത്തെ ഏറ്റവും മികച്ച നേട്ടം നൽകി. വിപണിയിലെ നേട്ടങ്ങളുടെ സമ്പദ് ഫലങ്ങൾ (wealth effect) ഡിമാൻഡ് വർധിപ്പിക്കുന്നതിനും കാരണമാവും. മൂലധന വിപണിയുടെ കാഴ്ചപ്പാടിൽ ഓഹരികളുടെയോ ഓഹരി അടിസ്ഥാനമായ ഫണ്ടുകളുടെയോ വിൽപ്പനയിലൂടെ ഉണ്ടാകുന്ന മൂലധന നേട്ടങ്ങൾക്കു വർധിപ്പിച്ച സർച്ചാർജ് ബാധകമായിരിക്കില്ലെന്ന പ്രഖ്യാപനവും ഈ വർഷം ജൂലായ് അഞ്ചിനുമുമ്പ് പ്രഖ്യാപനം നടത്തിയിട്ടുള്ള കമ്പനികളുടെ ഓഹരി തിരിച്ചുവാങ്ങലിനു നികുതിയില്ല എന്ന നിലപാടും സ്വാഗതാർഹമാണ്. വിപണിയിൽ പുതുതായി ഉണ്ടായിട്ടുള്ള ശുഭ പ്രതീക്ഷാ തരംഗം പുതിയ വിദേശ പോർട്ട്ഫോളിയോ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് തടയുകയും രാജ്യത്തിലേക്കുള്ള മൂലധന പ്രവാഹത്തിനു വഴിതെളിക്കുകയും ചെയ്യും. ആദായ നികുതിദായകർക്കും സാധാരണ ഉപയോക്താക്കൾക്കും ഈ പ്രഖ്യാപനങ്ങൾ നേട്ടങ്ങളൊന്നും നൽകുന്നില്ല എന്ന വിമർശനവും പ്രസക്തമാണ്. 1.45 ലക്ഷത്തിന്റെ നികുതി ഉപേക്ഷിക്കുമ്പോൾ ഉത്തേജക പദ്ധതിയുടെ വ്യാപ്തി വളരെ വലുതാണെന്നു കാണാം. ഇതോടൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് അനുവദിച്ച 20,000 കോടി രൂപയുടെ പാക്കേജും ചേരുമ്പോൾ സാമ്പത്തിക വളർച്ച മുന്നോട്ടുനീക്കാൻ സഹായകമാവും. നികുതി വരുമാനത്തിലെ കുറവ് ധനകാര്യ കമ്മിയെ തീർച്ചയായും ബാധിക്കും. എന്നാൽ, പ്രതീക്ഷിക്കുന്ന ഉയർന്ന സാമ്പത്തിക വളർച്ച നികുതി പിരിവിലെ കുറവിനെ ഭാഗികമായെങ്കിലും പരിഹരിക്കും. (ചീഫ് ഇൻവെസ്റ്റ്മെന്റ്സ്ട്രാറ്റജിസ്റ്റ്, ജിയോജിത്ഫിനാൻഷ്യൽ സർവീസസ്)

from money rss http://bit.ly/2M97pLl
via IFTTT

ബ്ലോക്ക്ബസ്റ്റര്‍ ഫ്രൈഡെ: സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 1921 പോയന്റ് നേട്ടത്തില്‍

മുംബൈ: നിമഷനേരംകൊണ്ടാണ് രാജ്യത്തെ ഓഹരി നിക്ഷേപകർ അഞ്ചു ലക്ഷം കോടി രൂപ സ്വന്തമാക്കിയത്. രാവിലെ തളർച്ചയോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ധനമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ വിപണി കുതിച്ചു. കോർപ്പറേറ്റ് ടാക്സും ഓഹരി വിൽക്കുമ്പോഴുള്ള സർച്ചാർജും കുറച്ചുകൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ വീണ്ടുമൊരു ഉത്തേജനപാക്കേജ് അവതരിപ്പിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. അക്ഷരാർഥത്തിൽ നിക്ഷേപകർക്ക് ബ്ലോക്ക്ബസ്റ്റർ വെള്ളിതന്നെയായിരുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടയിലെ ഏറ്റവും മികച്ച ഒറ്റ ദിവസത്തെ നേട്ടമാണ് സൂചികകൾ സ്വന്തമാക്കിയത്. സെൻസ്ക്സ് 1921.15 പോയന്റ് ഉയർന്ന് 38,014.62ലും നിഫ്റ്റി 569.40 പോയന്റ് നേട്ടത്തിൽ 11,274.20ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1809 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 726 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. വാഹനം, ബാങ്ക്, ലോഹം, ഇൻഫ്ര, എഫ്എംസിജി, ഫാർമ, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളെല്ലാം മികച്ച നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ആറ് ശതമാനവും സ്മോൾ ക്യാപ് സൂചിക നാലുശതമാനവും ഉയർന്നു. ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. പവർ ഗ്രിഡ്, ഇൻഫോസിസ്, ടിസിഎസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex up 1,921 pts

from money rss http://bit.ly/350BaXp
via IFTTT

12 മണിക്കൂര്‍ പാട്ടുകേള്‍ക്കാന്‍ സെബ്രോണിക്‌സിന്റെ പോര്‍ട്ടബിള്‍ സ്പീക്കര്‍

12 മണിക്കൂർവരെ പ്ലേബാക്ക് സമയംലഭിക്കുന്ന പോർട്ടബിൾ വയർലെസ് സ്പീക്കർ സെബ്രോണിക്സ് പുറത്തിറക്കി. മികച്ച ശബ്ദനിലവാരവും ബാറ്ററി ബാക്കപ്പും സെബ്രോണിക്സിന്റെ മാസ്റ്റർപീസിൽ ലഭിക്കും. ഫാബ്രിക് ഫിനിഷോടുകൂടിയാണ് പോർട്ടബിൾ സ്പീക്കർ ഉപഭോക്താക്കളിലെത്തുന്നത്. മികച്ച നിലവാരമുള്ള ശബ്ദവും ഉയർന്ന പ്രതിധ്വനിശേഷിയും 12 മണിക്കൂർ തുടർച്ചയായുള്ള പ്ലേബാക്ക് സമയവും മാസ്റ്റർപീസിനെ വ്യത്യസ്തമാക്കുന്നു. യഥാർത്ഥ വയർലെസ് പ്രവർത്തനശേഷി ഉപയോഗിച്ച് മറ്റൊരുസെബ്മാസ്റ്റർപീസുമായി സംയോജിപ്പിക്കുമ്പോൾ മികച്ച സ്റ്റീരിയോ അനുഭവം ലഭിക്കും. ഇതിന്റെ തിളക്കമാർന്ന മുകളിലെ പാനലിലാണ് കൺട്രോൾ ബട്ടണുകൾ നൽകിയിരിക്കുന്നത്. കോൾ ഫങ്ഷൻ ഉപയോഗിച്ച് കോളുകൾ സ്വീകരിക്കാനും കഴിയും. യുഎസ്ബി, മൈക്രോ എസ്ഡി, ഓക്സിലറി എന്നീ സംവിധാനങ്ങൾ സ്പീക്കറിലുണ്ട്. എഫ്എം റേഡിയോയും ലഭിക്കും. മികച്ച സ്റ്റീരിയോ അനുഭവമാണ് സെബ്രോണിക്സിന്റെ മാസ്റ്റർപീസിന് നൽകാൻ കഴിയുകയെന്ന് സെബ്രോണിക്സ് ഇന്ത്യയുടെ ഡയറക്ടറായ പ്രദീപ് ജോഷി പറയുന്നു. ഇന്ത്യയിലുടനീളമുള്ള മുൻനിര റീട്ടെയിൽ ഷോപ്പുകളിൽ സെബ് മാസ്റ്റർപീസ് ലഭ്യമാണ്.

from money rss https://ift.tt/30e6gw7
via IFTTT

Thursday, 19 September 2019

കോര്‍പ്പറേറ്റ് നികുതി കുറയ്ക്കല്‍: സെന്‍സെക്‌സ് കുതിച്ചത് 1607 പോയന്റ്

ന്യൂഡൽഹി: രാജ്യത്തെ കോർപ്പറേറ്റ് ടാക്സ് 22 ശതമാനമാക്കി കുറയ്ക്കുമെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം ഓഹരി വിപണിക്ക് കരുത്തേകി. സെൻസെക്സ് 1607 പോയന്റ് കുതിച്ച് 37701 ലും നിഫ്റ്റി 423 പോയന്റ് ഉയർന്ന് 11128ലുമെത്തി. പത്തുവർഷത്തിനിടയിലെ ഒരൊറ്റ ദിവസത്തെ ഏറ്റവും മികച്ച നേട്ടമാണ് നിഫ്റ്റി സ്വന്തമാക്കിയത്. നിഫ്റ്റിയുടെ വിപണി മൂലധനം 2.5 ലക്ഷം കോടി രൂപ ഉയർന്നു. വിപണി കുതിച്ചതോടെ 1445 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായി. 538 ഓഹരികൾമാത്രമാണ് നഷ്ടത്തിൽ. ജൂലായ് അഞ്ചിലെ ബജറ്റിൽ പ്രഖ്യാപിച്ച ഓഹരി മടക്കിവാങ്ങുമ്പോൾ ഈടാക്കുന്ന നികുതിഒഴിവാക്കിയതുംവിപണിക്ക് തുണയായി. ഓട്ടോ ഓഹരികളിൽ മാരുതി സുസുകി 3.4 ശതമാനവും ഹീറോ മോട്ടോർകോർപ് 3 ശതമാനവും എംആന്റ്എം 2.6 ശതമാനവും ടാറ്റമോട്ടോഴ്സ് 2.2 ശതമാനവും ഉയർന്നു. യെസ് ബാങ്ക് 6 ശതമാനം കുതിച്ചു. താജ് ജിവികെ ഹോട്ടൽസ് ആന്റ് റിസോർട്ട് അഞ്ച് ശതമാനവും ലീല വെഞ്ച്വർ 3.5 ശതമാനവും ഇന്ത്യ ഹോട്ടൽസ് 1.7 ശതമാനവും നേട്ടമുണ്ടാക്കി. Sensex soars above 1600 points

from money rss http://bit.ly/34WydqZ
via IFTTT

ഏറ്റവും കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചിട്ടുള്ള 10 രാജ്യങ്ങള്‍ ഏത്?

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിക്കുന്നത് ആഗോള വ്യാപകമായുള്ള സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ്. ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഖജനാവിൽ സൂക്ഷിച്ചിട്ടുള്ള 10 രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ഒന്നാം സ്ഥാനം യുഎസിനാണ്. 8133.53 മെട്രിക് ടൺ സ്വർണമാണ് കരുതലായി അവർ സൂക്ഷിച്ചിട്ടുള്ളത്. ഒമ്പതാം സ്ഥാനമാണ് ഇന്ത്യക്ക് 618.17 മെട്രിക് ടണ്ണാണ് ഇന്ത്്യക്കുള്ളത്. ജർമനിക്കാണ് രണ്ടാം സ്ഥാനം. പത്താം സ്ഥാനം നെതർലാൻഡിനും. 10 നെതർലാൻഡ്സ്-612.46 മെട്രിക് ടൺ 9 ഇന്ത്യ-618.17 മെട്രിക് ടൺ 8 ജപ്പാൻ-756.22 മെട്രിക് ടൺ 7 സ്വിറ്റ്സർലാൻഡ്-1040.01 മെട്രിക് ടൺ 6 ചൈന-1916.29 മെട്രിക് ടൺ 5 റഷ്യ-2207.01 മെട്രിക് ടൺ 4 ഫ്രാൻസ്-2436.06 മെട്രക് ടൺ 3 ഇറ്റലി-2451.85 മെട്രക് ടൺ 2 ജർമനി-3367.95 മെട്രിക് ടൺ 1 യുണൈറ്റഡ് സ്റ്റേറ്റ്സ്-8133.53 മെട്രിക് ടൺ 10 countries with the highest gold reserves

from money rss http://bit.ly/2Igs7bd
via IFTTT

ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 48 പോയന്റ് ഉയർന്ന് 36,141ലുംനിഫ്റ്റി 10 പോയന്റ് നേട്ടത്തിൽ 10,714ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 405 കമ്പനികളുടെ ഓഹരികൾ നേട്ടതതിലും 231 ഓഹരികൾ നഷ്ടത്തിലുമാണ്. 28 ഓഹരികൾക്ക് മാറ്റമില്ല. വാഹന ഓഹരികൾ മാത്രമാണ് നേട്ടത്തിലുള്ളത്. മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും നഷ്ടത്തിലാണ്. ടാറ്റ സ്റ്റീൽ, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്ത്യബുൾസ് ഹൗസിങ്, ഐഷർ മോട്ടോഴ്സ്, റിലയൻസ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ, പവർഗ്രിഡ്, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. അസംസ്കൃത എണ്ണവില ആഭ്യന്തര സൂചികകൾക്ക് ഭീഷണിയാണെന്നാണ് വിലയിരുത്തൽ.

from money rss http://bit.ly/306jLx7
via IFTTT

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് വീണ്ടും 27,760 രൂപയായി

കോഴിക്കോട്: സ്വർണവില പവന് 240 രൂപ കുറഞ്ഞ് വീണ്ടും പഴയ നിരക്കായ 27,760 രൂപയിലെത്തി. 3470 രൂപയാണ് ഗ്രാമിന്. കഴിഞ്ഞദിവസം പവന് 28,000 രൂപയായിരുന്നു വില. പവൻ വില എക്കാലത്തെയും ഉയർന്ന നിരക്കാരയ 29,120 ലെത്തിയതിനുശേഷം പത്തുദിവസത്തിനുള്ളിൽ 1360 രൂപ കുറഞ്ഞ് 27,760 രൂപയിലെത്തിയിരുന്നു. സൗദി ആരാംകോയിലെ ഡ്രോൺ ആക്രമണത്തെതുടർന്ന് അസംസ്കൃത എണ്ണവില വർധിച്ചപ്പോൾ വീണ്ടും സ്വർണവില ഉയരുന്ന ട്രന്റായിരുന്നു. യുഎസ് ഫെഡ് റിസർവ് പലിശ നിരക്ക് കാൽശതമാനം കുറച്ചേക്കുമെന്ന സൂചനവന്നതിനെതുടർന്ന് ആഗോള വിപണിയിൽ വ്യാഴാഴ്ച വീണ്ടും സ്വർണവില കുറഞ്ഞു.

from money rss http://bit.ly/34PPRMV
via IFTTT

Wednesday, 18 September 2019

ഓണം വില്പന: കുടുംബശ്രീ നേടിയത് 20 കോടി രൂപ

കൊച്ചി:ഓണം വില്പന ഉഷാറാക്കിയതോടെ സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകൾ ഇത്തവണ നേടിയത് 19.88 കോടി രൂപ. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് ഒരുക്കിയ ഓണച്ചന്തകളിലൂടെയാണ് ഇത്. പഞ്ചായത്ത് തലത്തിൽ 16.01 കോടി രൂപയും മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലത്തിൽ 3.87 കോടി രൂപയുമാണ് ഓണച്ചന്തകളിലൂടെ നേടിയത്. കഴിഞ്ഞ വർഷം മൂന്നു കോടി രൂപയും 2017-ൽ 27 കോടി രൂപയുമായിരുന്നു ഓണച്ചന്തകളിൽനിന്നുള്ള വരുമാനം. ഇത്തവണ ഓണത്തിന് 15-20 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിട്ടിരുന്നത്. ഉദ്ദേശിച്ച വില്പനനേട്ടം കൈവരിക്കാനായെന്നും മികച്ച പ്രതികരണമാണ് ഓണച്ചന്തകൾക്ക് ലഭിച്ചതെന്നും കുടുംബശ്രീ സ്റ്റേറ്റ് മിഷൻ പ്രോഗ്രാം ഓഫീസർ എൻ.എസ്. നിരഞ്ജന അറിയിച്ചു. പ്രാദേശിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വിപണികൾ ലക്ഷ്യമിട്ടുമാണ് ഓണച്ചന്തകൾ സംഘടിപ്പിച്ചത്. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരുന്നു വില്പന. വരുമാനം കൂടുതൽ എറണാകുളത്ത് എറണാകുളം ജില്ലയിലെ ഓണച്ചന്തകളിൽനിന്നാണ് കുടംബശ്രീ ഏറ്റവും കൂടുതൽ വരുമാനം നേടിയത്, 8.73 കോടി രൂപ. ഏറ്റവും കൂടുതൽ ചന്തകൾ സംഘടിപ്പിച്ചതും എറണാകുളത്താണ് - 103 ഓണച്ചന്തകൾ. 4,169 കുടുംബശ്രീ യൂണിറ്റുകൾ ജില്ലയിലെ ഓണച്ചന്തകളിൽ പങ്കെടുത്തു. ഏറ്റവും കൂടുതൽ യൂണിറ്റുകളുടെ പങ്കാളിത്തമുണ്ടായത് കണ്ണൂർ ജില്ലയിലാണ്, 5,370. തിരുവനന്തപുരത്ത് 4,599 കുടുംബശ്രീ യൂണിറ്റുകൾ മേളകളിൽ പങ്കെടുത്തു. പാലക്കാട് ജില്ലയിൽ സംഘടിപ്പിച്ച ചന്തകളിൽനിന്ന് 8.13 കോടി രൂപയും ആലപ്പുഴയിൽനിന്ന് 8.02 കോടി രൂപയും കണ്ണൂർ ജില്ലയിലെ മേളകളിൽനിന്ന് 7.4 കോടി രൂപയുമാണ് ലഭിച്ചത്. സംസ്ഥാനത്ത് മൊത്തം 1,015 ഓണച്ചന്തകളാണ് കുടുംബശ്രീ സംഘടിപ്പിച്ചത്. 27,413 കുടുംബശ്രീ യൂണിറ്റുകൾ മേളകളിൽ പങ്കെടുത്തു.

from money rss https://ift.tt/32NCvz1
via IFTTT

സെന്‍സെക്‌സില്‍ 176 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. സെൻസെക്സ് 176 പോയന്റ് താഴ്ന്ന് 36387ലും നിഫ്റ്റി 55 പോയന്റ് നഷ്ടത്തിൽ 10,785ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 444 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 614 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, ഐടി, വാഹനം, ഊർജം, ബാങ്ക് ഓഹരികളാണ് നഷ്ടത്തിൽ. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും സമ്മർദത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex down 176 pts

from money rss https://ift.tt/34W57b2
via IFTTT

പലിശ നിശ്ചയിക്കാന്‍ വൈകി; ഇപിഎഫിലെ നിക്ഷേപകര്‍ക്ക് നഷ്ടം ആയിരങ്ങള്‍

ന്യൂഡൽഹി: 2018-19 സാമ്പത്തിക വർഷത്തെ ഇപിഎഫ് പലിശ നിരക്ക് ഇപിഎഫ്ഒ തീരുമാനിച്ചിട്ട് ഏഴുമാസം കഴിഞ്ഞു. ഇതുവരെ അംഗങ്ങളുടെ അക്കൗണ്ടിൽ പലിശ വരവുവെച്ചിട്ടില്ല. ഇനിയും വൈകുമെന്നാണ് സൂചന. തൊഴിൽ മന്ത്രാലയം കഴിഞ്ഞദിവസം 8.65 ശതമാനം പലിശ നൽകാൻ തീരുമാനിച്ചെങ്കിലുംധനമന്ത്രാലയത്തിന്റെ പച്ചക്കൊടിക്കായി കാത്തിരിക്കുകയാണ്. ഇപിഎഫിലെ നിക്ഷേപകരുടെ ആദായത്തെ ഇത് കാര്യമായിതന്നെ ബാധിക്കും. 1952ലെ ഇപിഎഫ് നിയമപ്രകാരം, മാസംതോറും അക്കൗണ്ടിൽ അവശേഷിക്കുന്ന ബാലൻസ് തുകയുടെ പലിശ ഓരോ സാമ്പത്തിക വർഷത്തിന്റെയും അവസാനദിവസമാണ് അക്കൗണ്ടിൽ വരവരുവെയ്ക്കുക. അതായത് അതാത് സാമ്പത്തിക വർഷം മാർച്ച് 31ന് പലിശ അക്കൗണ്ടിലെത്തുമെന്ന് ചുരുക്കം. 2019 മാർച്ച് 31 കഴിഞ്ഞ് ആറുമാസം പിന്നിടാറായി. അത്രയും കാലത്തെ പലിശ അക്കൗണ്ടിലെത്തിയിട്ടില്ല. പലിശ അക്കൗണ്ടിലെത്തുന്നതുവരെ അതിന് കൂട്ടുപലിശയുടെ നേട്ടം ലഭിക്കുകയുമില്ല.ഇതുസംബന്ധിച്ച് ഇപിഎഫ്ഒ ഇതുവരെ വ്യക്തതവരുത്തിയിട്ടില്ല. ആറുകോടി അംഗങ്ങളുള്ള ഇപിഎഫ്ഒ കൈകാര്യംചെയ്യുന്നത് 11 ലക്ഷംകോടി രൂപയാണ്. മുൻവർഷങ്ങളിലെ ഇപിഎഫ് പലിശ

from money rss http://bit.ly/305LWNx
via IFTTT

Tuesday, 17 September 2019

10 വര്‍ഷക്കാലയളവില്‍ 20ലേറെ ഫണ്ടുകള്‍ നല്‍കിയത് നാലിരട്ടിയിലേറെ നേട്ടം

കഴിഞ്ഞ ഒരുവർഷത്തെ ആദായ കണക്ക് പരിശോധിക്കുമ്പോൾ 90 ശതമാനം മ്യൂച്വൽ ഫണ്ടുകളും നഷ്ടത്തിലാണെന്നുകാണാം. രണ്ടുവർഷത്തെ നേട്ടത്തിന്റെ കണക്കുനോക്കിയാലും ആശക്കുവകയില്ല. 56 ശതമാനം ഫണ്ടുകളും ഈ ഗണത്തിൽപ്പെടും. മൂന്നുവർഷത്തെ കണക്കുനോക്കിയാലോ മൂന്നിലൊന്ന് ഫണ്ടുകൾ നഷ്ടത്തിലാണെന്നുകാണം. ഇക്കാരണങ്ങൾക്കൊണ്ടുതന്നെ സമ്പത്ത് സ്വരുക്കൂട്ടാൻ മ്യൂച്വൽ ഫണ്ടുകൾ യോജിച്ചതല്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒന്നും രണ്ടും മുന്നും വർഷത്തെ കണക്കൊക്കെ അവിടെ നിൽക്കട്ടെ, ദീർഘകാലയളവിൽ പണപ്പെരുപ്പത്തെ അതിജീവിക്കാൻ കഴിയുന്ന നേട്ടം നൽകാൻ കഴിയുന്നവയാണ് ഫണ്ടുകളെന്ന് ഇപ്പോഴും വ്യക്തമാണ്. അഞ്ചുവർഷത്തെ നേട്ടക്കണക്കുപരിശോധിക്കുമ്പോൾ മൂന്നുഫണ്ടുകൾ നിക്ഷേപകർക്ക് ഇരട്ടി ആദായം നൽകിയതായി കാണാം. മിറ അസെറ്റ് എമേർജിങ് ബ്ലുചിപ് ഫണ്ട്, എസ്ബിഐ സ്മോൾ ക്യാപ് ഫണ്ട്, ആദിത്യ ബിർള സൺലൈഫ് ബാങ്കിങ് ആന്റ് ഫിനാൻഷ്യൽ സർവീസസ് ഫണ്ട് എന്നിവയാണവ. ഇക്കാലയളവിൽ നാല് ഫണ്ടുകൾ മാത്രമാണ് നെഗറ്റീവ് റിട്ടേൺ നൽകിയത്. കഴിഞ്ഞ ആറുവർഷത്തെ ആദായം പരിശോധിച്ചാൽ മൂന്ന് ഫണ്ടുകൾ നിക്ഷേപകർക്ക് നാലിരട്ടി നേട്ടം നൽകിയതായി കാണാം. 17 ഓഹരി അധിഷ്ഠിത ഫണ്ടുകൾ ഈ കാലയളവിൽ നൽകിയത് മൂന്നിരട്ടിയിലേറെ നേട്ടമാണ്. മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗത്തിൽപെട്ടവയാണ് ഇത്രയും നേട്ടംനൽകിയ ഫണ്ടുകളിലേറെയും. (കൂടുതൽ റിസ്ക് എടുത്താൽ ദീർഘകാലയളവിൽ കൂടുതൽ നേട്ടം ലഭിക്കുമെന്നതിന് ഉദാഹരണമാണീ ഫണ്ടുകൾ). ആറുവർഷക്കാലയളവിൽ 238 ഫണ്ടുകളിൽ 172 ഫണ്ടുകൾ നിക്ഷേപകന് ഇരട്ടി ആദായം നൽകി. 238 ഫണ്ടുകളിൽ ഒരൊറ്റ ഫണ്ടുപോലും ഈകാലയളവിൽ നെഗറ്റീവ് റിട്ടേൺ നൽകിയില്ല. ഇനി പത്തുവർഷത്തെ കണക്കുനോക്കാം. 2009 സെപ്റ്റംബറിൽ നടത്തിയ നിക്ഷേപത്തിന്മികച്ച ആദായമാണ് ഫണ്ടുകൾ നൽകിയത്. 2008ലെ തകർച്ചക്കുശേഷം തിരിച്ചുകയറുന്ന സമയമായിരുന്നു അത്. നിക്ഷേപകരെപ്പോലും അത്ഭുതപ്പെടുത്തുന്ന നേട്ടമാണ് ഈകാലയളവിൽ ചില ഫണ്ടുകൾ നൽകിയത്. കാനാറ റൊബേക്കോ ഏമേർജിങ് ഇക്വിറ്റീസ്, ആദിത്യ ബിർള എസ്എൽ എംഎൻസി ഫണ്ട്, ഐസിഐസിഐ പ്രൂഡൻഷ്യൽ എഫ്എംസിജി ഫണ്ട് എന്നിവ അഞ്ചിരട്ടി നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. 18ഓളം ഓഹരി ഫണ്ടുകൾ ഈകാലയളവിൽ നാലിരട്ടിയിലേറെ നേട്ടം നിക്ഷേപകന് നൽകി. 63 പദ്ധതികൾ മൂന്നിരട്ടിയിലേറെയും നേട്ടം നിക്ഷേപകന് സമ്മാനിച്ചു. ലാർജ് ക്യാപ്, മിഡ് ക്യാപ്, മൾട്ടി ക്യാപ്, ലാർജ് ആന്റ് മിഡ് ക്യാപ്, സ്മോൾ ക്യാപ്, ടാക്സ് സേവിങ്, സെക്ടറൽ ആന്റ് തീമാറ്റിക്, ഡിവിഡന്റ് യീൽഡ്, കോൺട്ര ഫണ്ട്, ഫോക്കസ്ഡ് ഫണ്ട് തുടങ്ങിയവയാണ് ആദായ നിരക്ക് പരിശോധിക്കുന്നതിന് പരിഗണിച്ചത്. ശ്രദ്ധിക്കാൻ: ഫണ്ടുകൾ മുൻകാലങ്ങളിൽ നൽകിയ നേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. സെക്ടറൽ ആന്റ് തീമാറ്റിക് ഫണ്ടുകൾനിക്ഷേപത്തിന് ശുപാർശ ചെയ്യുന്നില്ല. സ്മോൾ ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപത്തിനും നഷ്ടസാധ്യത കൂടുതലാണ്. എസ്ഐപിയായി നിക്ഷേപിച്ചാൽ നഷ്ടസാധ്യത കുറച്ച് കൂടുതൽ നേട്ടമുണ്ടാക്കാം.

from money rss http://bit.ly/34THfVu
via IFTTT

അടുത്ത ഉത്തേജന പാക്കേജിന്റെ രൂപരേഖ തയ്യാറായി

ന്യൂഡൽഹി: സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ അടുത്തഘട്ടം ബുസ്റ്റർ പ്ലാൻ തയ്യാറായതായി ധനമന്ത്രാലയം. കുറച്ചുദിവസങ്ങൾക്കുള്ളിൽ ധനമന്ത്രി നിർമല സീതാരാമൻ പുതിയ തീരുമാനങ്ങൾ പ്രഖ്യാപിക്കും. രാജ്യത്തിന്റെ വളർച്ച അഞ്ചുശതമാനത്തിലേയ്ക്ക് താഴ്ന്നതിനെതുടർന്നാണ് സർക്കാർ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയത്. ആദ്യത്തെ പ്രഖ്യാപനമുണ്ടായത് ഓഗസ്റ്റ് 23നാണ്. വിദേശ നിക്ഷേപക സ്ഥാപനങ്ങൾക്കും രാജ്യത്തെ വൻകിട നിക്ഷേപകർക്കും ഏർപ്പെടുത്തിയ സർച്ചാർജ് പിൻവലിക്കുകയായിരുന്നു അന്ന് ചെയ്തത്. റിയൽ എസ്റ്റേറ്റ്, കയറ്റുമതി, ബാങ്ക് എന്നീ മേഖലകൾക്കുള്ള ഉത്തേജന പാക്കേജായിരുന്നു ഈയിടെ ധനമന്ത്രി പ്രഖ്യാപിച്ചത്. ഈയാഴ്ച ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ധനമന്ത്രികൂടി പങ്കെടുക്കും. വാഹനം, എഫ്എംസിജി, ഹോട്ടൽ എന്നീ മേഖലകളിലെ ജിഎസ്ടി നിരക്കുകൾ കുറച്ചേക്കുമെന്നാണ് സൂചന.

from money rss http://bit.ly/34NdTYV
via IFTTT

സെന്‍സെക്‌സില്‍ 201 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ ആശ്വസം. സെൻസെക്സ് 201 പോയന്റ് ഉയർന്ന് 36679ലും നിഫ്റ്റി 53 പോയന്റ് നേട്ടത്തിൽ 10871ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 181 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഓയിൽ ആന്റ് ഗ്യാസ്, ലോഹം, ഫാർമ, ഊർജം, ഇൻഫ്ര ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. എഫ്എംസിജി, ഐടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഇന്ത്യൻ ഹോട്ടൽസ്, എച്ച്പിസിഎൽ, ഗ്രാഫൈറ്റ് ഇന്ത്യ, ഐഒസി, ബിപിസിഎൽ, ഹീറോ മോട്ടോർകോർപ്, ഇന്ത്യബുൾസ് ഹൗസിങ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, മാരുതി സുസുകി, ഒഎൻജിസി, യുപിഎൽ, സിപ്ല, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. stock market gains 201 pts

from money rss http://bit.ly/2NkHjbv
via IFTTT

ഇപിഎഫ് പലിശ 8.65 ശതമാനംതന്നെ

ന്യൂഡൽഹി: 2018-19 സാമ്പത്തിക വർഷത്തിൽ ഇപിഎഫ് നിക്ഷേപത്തിന് 8.65 ശതമാനം പലിശ നൽകാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. മുൻ സാമ്പത്തിക വർഷത്തിൽ 8.55 ശതമാനമായിരുന്നു പലിശ. കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാങ് വാറാണ് ഇക്കാര്യം അറിയിച്ചത്. ഇപിഎഫ്ഒയിലെ ആറുകോടി അംഗങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ ഇപിഎഫ്ഒ നിശ്ചയിച്ച നിരക്കാണിതെങ്കിലും തൊഴിൽമന്ത്രാലയം തീരുമാനത്തെ എതിർത്തിരുന്നു. പിന്നീട് തീരുമാനം അംഗീകരിക്കുകയായിരുന്നു. EPFO members to get 8.65% interest

from money rss https://ift.tt/2LVmfoS
via IFTTT

Tuesday, 3 September 2019

കനത്ത നഷ്ടത്തില്‍: ഫണ്ടുകളിലെ നിക്ഷേപം തിരിച്ചെടുക്കണോ?

2018 മാർച്ചിലാണ് കൊച്ചി സ്വദേശിയായ വിവേക് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം തുടങ്ങിയത്. മികച്ച അഞ്ച് ഫണ്ടുകൾ തിരഞ്ഞെടുത്ത് രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചു. നിക്ഷേപം വളരുന്നത് ഇടക്കിടെ പരിശോധിച്ച് അദ്ദേഹം തൃപ്തിയടഞ്ഞു. നേട്ടം 25 ശതമാനത്തിലേറെയായി. ഓഹരി വിപണി കൂടുതൽ നേട്ടമുണ്ടാക്കുമെന്നും അതുവഴി തന്റെ നേട്ടംവർധിക്കുമെന്നും കണക്കുകൂട്ടിയിരുന്ന വിവേകിന് പിന്നീട് കാണാൻ കഴിഞ്ഞത് വിപണിയുടെ തകർച്ചയാണ്. 2019 ജൂലായ് അഞ്ചിനുശേഷം ഓഹരി വിപണികൾ തകർന്നടിയുന്നതാണ് വിവേക് കണ്ടത്. നിക്ഷേപിച്ച തുകപോലും ലഭിക്കാത്ത സ്ഥിതിയുണ്ടായി. ഓഗസ്റ്റിൽ അത്യാവശ്യമായി വന്നപ്പോൾ, നഷ്ടക്കണക്കുകൾ നോക്കി നെടുവീർപ്പിട്ട് പണം തിരിച്ചെടുക്കേണ്ട അവസ്ഥയുമുണ്ടായി. ഇത് വിവേകിന്റെ മാത്രം അനുഭവമല്ല. ഓഹരി വിപണി മികച്ച നേട്ടത്തിൽ തുടരുമ്പോൾ മികച്ച നേട്ടമുണ്ടാക്കിയ മ്യൂച്വൽ ഫണ്ടുകൾ വിറ്റ് ലാഭമെടുക്കണോയെന്ന് നിക്ഷേപകന് സ്വാഭാവികമായും സംശയം ഉണ്ടാകും. വിപണി മറ്റൊരു തിരുത്തലിന് വഴിമാറുന്നതിന് മുമ്പ് ഫണ്ടുകൾ വിറ്റ് താരതമ്യേന സുരക്ഷിതമായ നിക്ഷേപമാർഗങ്ങളിലേയ്ക്ക് മാറുന്നതല്ലേ ഉചിതമെന്ന് പലരും ചിന്തിച്ചേക്കാം. എന്ത് നിലപാട് സ്വീകരിക്കാമെന്ന് നോക്കാം സുചികയുമായി താരതമ്യം ചെയ്യുക ബെഞ്ച്മാർക്ക് സൂചികയെ അടിസ്ഥാനമാക്കിയാണ് ഫണ്ടുകളുടെ പ്രവർത്തനം. ബന്ധപ്പെട്ട സൂചികകളേക്കാൾ മികച്ച നേട്ടം നിങ്ങളുടെ ഫണ്ട് നൽകിയിട്ടുണ്ടെങ്കിൽ നിക്ഷേപം തുടരുക. സൂചികയ്ക്ക് താഴെയാണ് നേട്ടമെങ്കിൽ അക്കാര്യം പരിശോധിച്ച് വിറ്റൊഴിയുകയോ മറ്റ് ഫണ്ടിലേയ്ക്ക് മാറുകയോ ചെയ്യുക. അതായത്, നിങ്ങൾ നിക്ഷേപിച്ച എക്സ് എന്ന ഫണ്ട് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 12 ശതമാനമാണ് നേട്ടം നൽകിയതെന്ന് കരുതുക. അതേസമയം, ഫണ്ട് അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ള ബെഞ്ച് മാർക്ക് നൽകിയ നേട്ടം 15 ശതമാനമാണെന്നും കരുതുക. അങ്ങനെയെങ്കിൽ ഫണ്ട് വിറ്റൊഴിഞ്ഞ് ലാഭമെടുക്കാൻ മടിക്കേണ്ട. നിക്ഷേപ ലക്ഷ്യം പൂർത്തിയായാൽ വ്യക്തമായ ലക്ഷ്യത്തോടെയായിരിക്കും നിക്ഷേപകരിൽ പലരും മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിക്കുന്നത്. മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, റിട്ടയർമെന്റ് കാല ജീവതം എന്നിവ അവയിൽ ചിലതുമാത്രം. വിപണി മികച്ച നേട്ടത്തിൽ നിൽക്കുന്ന സാഹചര്യത്തിൽ, നിങ്ങളുടെ നിക്ഷേപ ലക്ഷ്യം പൂർത്തിയായിട്ടുണ്ടെങ്കിൽ, ഫണ്ടുകൾ വിറ്റൊഴിഞ്ഞ് ലാഭമെടുക്കാം. ഉദാഹരണത്തിന്, റിട്ടയർമെന്റ് ജീവിതം ലക്ഷ്യംവെച്ച് 15 വർഷമായി നിക്ഷേപം തുടരുന്നു എന്നിരിക്കട്ടെ. അയാളുടെ ലക്ഷ്യതുകയായ ഒരു കോടി രൂപയിൽ നിലവിലെ നിക്ഷേപമെത്തിയിട്ടുണ്ടെങ്കിൽ മടിക്കേണ്ട. പ്രായം കണക്കിലെടുത്ത് സുരക്ഷിതമായ ഡെറ്റ് സ്കീമുകളിലേയ്ക്ക് പണം മാറ്റുക. ബാങ്ക് എഫ്ഡിയിൽ നിക്ഷേപിക്കുകയുമാകാം. നിശ്ചിത മാസവരുമാനം ഇതിലൂടെ നേടാം. ലക്ഷ്യത്തോടടുത്തില്ലെങ്കിൽ അഡൈ്വസറുടേയോ, സുഹൃത്തിന്റേയോ പ്രേരണയാലാകാം നിങ്ങൾ ഫണ്ടിൽ നിക്ഷേപിച്ചത്. നിക്ഷേപ ലക്ഷ്യപൂർത്തീകരണത്തിന് യോജിച്ചതല്ലാത്ത സെ്കടറൽ ഫണ്ടുകളോ മറ്റോ ആയിരിക്കാം അവ. അതല്ലെങ്കിൽ പ്രത്യേക ഫണ്ടിൽ തുടരുന്നതുകൊണ്ട് നിക്ഷേപലക്ഷ്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണെന്നിരിക്കട്ടെ, ഈ സാഹചര്യത്തിൽ പുനപരിശോധന നടത്തുക. തീരുമാനമെടുക്കുക. ഉദാഹരണത്തിന്, മകന്റെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യംവെച്ച് നിങ്ങൾ സെക്ടർ ഫണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അത് വിറ്റൊഴിയുക. കാരണം, പ്രത്യേക വിഭാഗത്തിലെ ഓഹരികളെ മാത്രം ലക്ഷ്യമിടുന്ന ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് നഷ്ടസാധ്യത വർധിപ്പിക്കും. അത് നിങ്ങളുടെ നിക്ഷേപതുകപോലും നഷ്ടപ്പെടുത്തിയേക്കാം. എസ്ഐപി മാതൃകയിൽ നിക്ഷേപം തുടരുക വിപണിയുടെ കയറ്റ, ഇറക്കങ്ങൾ ആർക്കും പ്രവചിക്കാനാവില്ല. ഏറ്റവും താഴ്ന്ന് നിൽക്കുമ്പോൾ നിക്ഷേപം നടത്താനോ ഏറ്റവും ഉയരത്തിൽനിൽക്കുമ്പോൾ വിറ്റൊഴിയാനോ ആർക്കുംകഴിയില്ലെന്ന് മനസിലാക്കുക. ഇവിടെയാണ് സിസ്റ്റമാറ്റിക് ഇൻവസ്റ്റ്മെന്റിന്റെ പ്രസക്തി. ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾക്കുവേണ്ടി മാസംതോറും എസ്ഐപി മാതൃകയിൽ നിക്ഷേപിച്ചാൽ മികച്ചനേട്ടം പ്രതീക്ഷിക്കാം. എന്നിരുന്നാലും എപ്പോൾ ഫണ്ട് വിറ്റൊഴിയണമെന്ന് വ്യക്തമായ ധാരണ നിക്ഷേപകന് ഉണ്ടാകണം. ശ്രദ്ധിക്കാൻ: മ്യൂച്വൽ ഫണ്ടിലും ഓഹരി വിപണിയിലും ഒറ്റത്തവണ നിക്ഷേപം ഒഴിവാക്കുക. ദീർഘകാല ലക്ഷ്യത്തിനായി(ചുരുങ്ങിയത് അഞ്ചുമുതൽ ഏഴുവർഷം)മാത്രം എസ്ഐപി മാതൃകയിൽ നിക്ഷേപം നടത്തുക. ഹ്രസ്വകാല ലക്ഷ്യങ്ങൾക്കായി ഡെറ്റ് ഫണ്ടുകൾ തിരഞ്ഞെടുക്കുക. antonycdavis@gmail.com

from money rss http://bit.ly/32wg8hv
via IFTTT

Friday, 23 August 2019

ഇടിവ് തുടരുന്നു: രൂപയുടെ മൂല്യം എട്ട് മാസത്തെ താഴ്ചയില്‍

ന്യൂഡൽഹി: വിദേശനാണ്യ വിപണിയിൽ യു.എസ്. ഡോളറിനെതിരേ രൂപയുടെ മൂല്യം വെള്ളിയാഴ്ചഎട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. 2018 ഡിസംബറിനുശേഷം ഇതാദ്യമായാണ് ഇത്രയും ഇടിവുണ്ടാകുന്നത്. 10 പൈസയുടെ ഇടിവാണ് വെള്ളിയാഴ്ചയുണ്ടായത്. ഇതോടെ മൂല്യം 71.91 നിലവാരത്തിലെത്തി. 26 പൈസയുടെ ഇടിവാണ് ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ വ്യാഴാഴ്ച ഉണ്ടായത്. ഇതോടെ മൂല്യം 71.81 എന്ന നിലയിലെത്തിയിരുന്നു. ബുധനാഴ്ച 71.55-ൽ ആയിരുന്നു വിദേശ വിനിമയ വിപണിയിൽ രൂപ വ്യാപാരം അവസാനിപ്പിച്ചത്. ചൈനീസ് കറൻസിയായ യുവാന്റെ മൂല്യത്തിൽ പെട്ടെന്നുണ്ടായ ഇടിവാണ് രൂപ അടക്കമുള്ള വികസ്വര വിപണികളിലെ കറൻസികളുടെ മൂല്യത്തെ ബാധിച്ചത്. Rupee at 8-month low

from money rss http://bit.ly/2NqlZk8
via IFTTT

Thursday, 22 August 2019

സെന്‍സെക്‌സില്‍ 259 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ കനത്ത നഷ്ടം തുടരുന്നു. സെൻസെക്സ് 259 പോയന്റ് താഴ്ന്ന് 36213ലും നിഫ്റ്റി 78 പോയന്റ് നഷ്ടത്തിൽ 10663ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 188 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 394 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, ഊർജം, എഫ്എംസിജി, ഇൻഫ്ര, ലോഹം, ഫാർമ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിൽ. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഇന്ത്യബുൾസ് ഹൗസിങ്, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, സിപ്ല, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. യെസ് ബാങ്ക്, വിപ്രോ, ടിസിഎസ്, എംആന്റ്എം, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. കഴിഞ്ഞ ദിവസം സെൻസെക്സ് 587 പോയന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/30rP95V
via IFTTT

ആർ.ബി.ഐ. വായ്പാനിരക്ക് വീണ്ടും കുറച്ചേക്കും

കൊച്ചി:വളർച്ചാ മുരടിപ്പിനെ നേരിടാനായി റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷം റിപോ നിരക്ക് വീണ്ടും കുറച്ചേക്കും. സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ റിപോ നിരക്ക് 4.75-5.0 ശതമാനമായി കുറച്ചേക്കുമെന്ന് ആഗോള ബ്രോക്കറേജുകൾ വിലയിരുത്തുന്നു. ഈ സാമ്പത്തിക വർഷം 0.40-0.65 ശതമാനത്തിന്റെ കൂടി കുറവ് റിപോ നിരക്കിൽ ഉണ്ടാകുമെന്നാണ് ബ്രോക്കറേജുകളുടെ നിരീക്ഷണം. വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകൾക്ക് ആർ.ബി.ഐ. ഈടാക്കുന്ന പലിശയായ റിപോ നിലവിൽ 5.40 ശതമാനമാണ്. കഴിഞ്ഞ പണനയ അവലോകന യോഗത്തിൽ റിപോ നിരക്കിൽ 0.35 ശതമാനം കുറവ് വരുത്തിയിരുന്നു. തുടർച്ചയായി നാലാം തവണയാണ് ആർ.ബി.ഐ. റിപോ നിരക്ക് കുറയ്ക്കുന്നത്. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനാണ് നിലവിൽ ആർ.ബി.ഐ. മുൻഗണന നൽകുന്നത്. അതുകൊണ്ട് വീണ്ടും മൂന്നോ നാലോ തവണ റിപോ നിരക്കിൽ കേന്ദ്ര ബാങ്ക് കുറവ് വരുത്തുമെന്നാണ് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് കമ്പനിയായ മോർഗൻ സ്റ്റാൻലി പ്രതീക്ഷിക്കുന്നത്. 2019-2020-ൽ ഇന്ത്യ 6.9 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് കേന്ദ്ര ബാങ്കിന്റെ നിഗമനം. എന്നാൽ വളർച്ചാ അനുമാനം ആർ.ബി.ഐ. വെട്ടിക്കുറയ്ക്കുകയാണെങ്കിൽ അത് അടിസ്ഥാന പലിശ നിരക്കിൽ കുറവ് വരുത്താനുള്ള നീക്കത്തിന്റെ സൂചനയാണെന്നാണ് ബ്രോക്കറേജുകൾ പറയുന്നത്. content highlights:rbi likely to decrease repo rate

from money rss http://bit.ly/2ZqGNhy
via IFTTT

പി.എഫ്. പെൻഷൻ കമ്മ്യൂട്ട് ചെയ്തവർക്ക് 15 കൊല്ലം കഴിഞ്ഞാൽ മുഴുവൻ പെൻഷൻ

കണ്ണൂർ: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിൽ പെൻഷൻ കമ്മ്യൂട്ട് ചെയ്തവർക്ക് 15 കൊല്ലം കഴിഞ്ഞാൽ പൂർണ പെൻഷൻ പുനഃസ്ഥാപിക്കാൻ ഹൈദരാബാദിൽ നടന്ന ഇ.പി.എഫ്. ട്രസ്റ്റി ബോർഡ് യോഗത്തിൽ തീരുമാനം. ബോർഡ് ചെയർമാൻ കേന്ദ്ര തൊഴിൽ സഹമന്ത്രി സന്തോഷ്കുമാർ ഗംഗവാർ അധ്യക്ഷത വഹിച്ചു. മാസപെൻഷന്റെ മൂന്നിലൊന്നിന്റെ നൂറ് മടങ്ങ് തുക പെൻഷൻ പറ്റുമ്പോൾ മുൻകൂറായി നൽകുന്നതാണ് ഇ.പി.എഫ്. പെൻഷൻ പദ്ധതിയിലെ കമ്മ്യൂട്ടേഷൻ സമ്പ്രദായം. 1998-ലാണ് കമ്മ്യൂട്ടേഷൻ തുടങ്ങിയത്. എന്നാൽ 2008-ൽ ഈ ആനുകൂല്യം നിർത്തി. പെൻഷൻ തുകയുടെ മൂന്നിലൊന്നിന്റെ 100 മടങ്ങ് കമ്മ്യൂട്ട് ചെയ്തവർക്ക് ബാക്കിതുക മാത്രമേ പിന്നീട് മരണംവരെ ലഭിക്കുകയുള്ളുവെന്നതാണ് തുടരുന്ന രീതി. പെൻഷൻ കമ്മ്യൂട്ട് ചെയ്ത് 180 മാസം കഴിയുമ്പോൾ മാത്രമാണ് മുഴുവൻ പെൻഷന് അർഹത. ആറ്ലക്ഷത്തിൽപ്പരം പെൻഷൻകാർക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് തൊഴിൽ സഹമന്ത്രി വ്യക്തമാക്കി. അതേസമയം 2008-ൽ നിർത്തലാക്കിയ കമ്മ്യൂട്ടേഷൻ സമ്പ്രദായം പിന്നീട് വിരമിച്ചവർക്ക് ബാധകമാക്കിയിട്ടില്ല. കേന്ദ്ര-സംസ്ഥാന പെൻഷൻകാർക്ക് വിരമിക്കുമ്പോൾ പെൻഷൻതുകയുടെ 40 ശതമാനം 144 മാസത്തേത് കമ്മ്യൂട്ട് ചെയ്യാം. അത്രയും കാലം കഴിയുന്നതോടെ മുഴുവൻ പെൻഷൻതുക ലഭിക്കും. Content Highlights: Good news for 6 lakh pensioners

from money rss http://bit.ly/2HmrL2t
via IFTTT