121

Powered By Blogger

Monday, 20 January 2020

കേരളത്തിൽ ബിറ്റ്‌കോയിന് പിന്നാലെ എത്തേറിയത്തിനും പ്രചാരമേറുന്നു

കോട്ടയ്ക്കൽ: ബിറ്റ്കോയിൻ എന്ന നിഗൂഢ കറൻസിക്ക് പിന്നാലെ മറ്റൊരു ക്രിപ്റ്റോ കറൻസിയായ എത്തേറിയത്തിനും കേരളത്തിൽ പ്രചാരമേറുന്നു. തട്ടിപ്പ് വാർത്തകളും കൊലപാതക വാർത്തകളും യുവ നിക്ഷേപകർക്കിടയിൽ ബിറ്റ് കോയിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിത്തുടങ്ങിയ അവസരത്തിലാണ് ലോകത്തിലെ രണ്ടാമത്തെ ക്രിപ്റ്റോ കറൻസിയെന്ന് ഖ്യാതി നേടിയ എത്തേറിയം നിക്ഷേപകർക്ക് പ്രിയങ്കരമാവുന്നത്. ബിറ്റ് കോയിൻ മാസികയുടെ സഹസ്ഥാപകനായ റഷ്യൻ-കനേഡിയൻ പ്രോഗ്രാമർ വിറ്റാലിക്ക് ബ്യൂട്ടറിനാണ് എത്തേറിയത്തിന്റെ ഉപജ്ഞാതാവ്. 2014-ലാണ് എത്തേറിയം എന്ന ക്രിപ്റ്റോ കറൻസി രംഗത്തെത്തുന്നത്. കേരളത്തിൽ മില്യൺ മണി സ്മാർട്ട് കോൺട്രാക്റ്റ് എന്ന വെബ്സൈറ്റിലൂടെയാണ് നിക്ഷേപകർ എത്തേറിയത്തിൽ നിക്ഷേപമിറക്കുന്നത്. ബിറ്റ്കോയിനിൽ വലിയ സംഖ്യയാണ് നിക്ഷേപിക്കേണ്ടതെങ്കിൽ ഇവിടെ അഞ്ചു ഡോളർ (ഏകദേശം നാനൂറു രൂപ) മുതൽ നിക്ഷേപം തുടങ്ങാനുള്ള അവസരമുണ്ട്. ഒരുതരത്തിലും ഹാക്ക് ചെയ്യപ്പെടുകയില്ലെന്നും നിക്ഷേപങ്ങൾ നൂറുശതമാനം സുരക്ഷിതമാണെന്നും വെബ്സൈറ്റ് അവകാശപ്പെടുന്നു. പണം വൈബ്സൈറ്റിൽ എവിടെയും സൂക്ഷിക്കുന്നില്ലെന്നും ഇടപാടുകൾ ഉപയോക്താകൾക്ക് പ്രത്യേകം തയ്യാറാക്കിയ വാലറ്റുകളിൽനിന്ന് വാലറ്റുകളിലേക്കാണെന്നും വൈബ് സൈറ്റ് പറയുന്നു. പണം ഒരു പ്രത്യേക സെർവറിലല്ല സൂക്ഷിക്കുന്നത് എന്നതുകൊണ്ടുതന്നെ ഹാക്കർമാർക്ക് തട്ടിയെടുക്കാൻ കഴിയില്ലെന്നാണ് സൈറ്റ് അവകാശപ്പെടുന്നത്. ഇതിൽ നിക്ഷേപിക്കുന്നവർ രണ്ടുപേരെവീതം പുതിയതായി ചേർക്കണമെന്നാണ് സൈറ്റ് മുന്നോട്ടുവെക്കുന്ന നിബന്ധന. ഈ സൈറ്റിനെക്കുറിച്ച് മലയാളത്തിലുള്ള വീഡിയോ യൂട്യൂബിലും വാട്സ് ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലും പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വിനിമയം നടത്തുന്ന ബിറ്റ് കോയിൻ, എത്തേറിയം പോലുള്ള ക്രിപ്റ്റോ കറൻസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് കരുതുന്നതെന്ന് െഎ.ടി. വിദഗ്ധനായ ജോസഫ് മാത്യു പറഞ്ഞു. ഇന്റർനെറ്റ് ബാങ്കിങ് വഴി രണ്ടുപേർക്ക് പരസ്പരം പണം കൈമാറാമെന്നിരിക്കെ ഇതിന് ഇടനില നിൽക്കാൻ ബാങ്ക് എന്ന ഒരു സ്ഥാപനത്തിന്റെ ആവശ്യമില്ലെന്നാണ് കരുതുന്നത്. പക്ഷേ, ക്രിപ്റ്റോ കറൻസികളുടെ പേരിൽ പണം തട്ടുന്ന സംഘങ്ങൾ എത്തുമ്പോൾ അവരെ തിരഞ്ഞുപിടിച്ച് നിയമനടപടിയെടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്- അദ്ദേഹം കൂട്ടിച്ചേർത്തു. നിക്ഷേപകർ നേരിടുന്ന വെല്ലുവിളി അപ്രതീക്ഷിതമായ വിലയിടിവാണ് ക്രിപ്റ്റോയിൽ പണമിറക്കുന്ന ഒരോ നിക്ഷേപകനും നേരിടുന്ന വെല്ലുവിളി. ഡിജിറ്റൽ രൂപത്തിലായതിനാൽ തന്നെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് ഹാക്കർമാർ നടത്തുന്ന മോഷണവും വെല്ലുവിളിയാണ്. ക്രിപ്റ്റോ കറൻസികളിലുള്ള നിക്ഷേപത്തിന് സർക്കാർ യാതൊരു നിയന്ത്രണവും ഏർപ്പെടുത്താതിനാലും അംഗീകാരം നൽകിയിട്ടില്ലാത്തതിനാലും നഷ്ടങ്ങൾ സംഭവിച്ചാൽ സഹിക്കുകയല്ലാതെ നിക്ഷേപകന് മറ്റ് മാർഗങ്ങളൊന്നുമില്ല. ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിൽ എത്തേറിയത്തിന് നിയമസാധുത ഇല്ലങ്കിലും ജപ്പാൻ, മാൾട്ട, ഉക്രൈൻ, സ്വിറ്റ്സർലൻഡ് തുടങ്ങിയ ചില രാജ്യങ്ങളിൽ എത്തേറിയം അടക്കമുള്ള ക്രിപ്റ്റോ കറൻസികൾക്ക് നിയമസാധുതയുണ്ട്. ബിറ്റോകോയിന്റെ ഈയാഴ്ചത്തെ ഡോളറുമായുള്ള വിനിമയമൂല്യം 8950 ഡോളർ(635830.92 രൂപ) വരെ ഉയർന്നു. എത്തേറിയവും കഴിഞ്ഞയാഴ്ച മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞയാഴ്ച ഡോളറുമായുള്ള വിനിമയമൂല്യം 140 ഡോളറായിരുന്നു(9947.07 രൂപ). ഒരാഴ്ചകൊണ്ട് അത് 168 ഡോളറിലേക്ക്(11936.48 രൂപ) കുതിച്ചു. 20 ശതമാനം വർധന. തട്ടിപ്പും കൊലപാതകവും തിരിച്ചടിയാവുമ്പോൾ കേരളത്തിൽ പുതുതലമുറ നിക്ഷേപകരിൽ ആദ്യം തംരഗമായിരുന്നു ബിറ്റ്കോയിൻ. എന്നാൽ, ലാഭത്തിനുപുറമെ നഷ്ടങ്ങളും സഹിക്കേണ്ടിവന്നതോടെ പലരും ഇതിൽ നിക്ഷേപിക്കുന്നത് അവസാനിപ്പിച്ചു. ബിറ്റ്കോയിനിൽ നിക്ഷേപിക്കാനെന്ന് പറഞ്ഞ് കാശ് വാങ്ങുന്ന തട്ടിപ്പ് സംഘങ്ങൾകൂടി രംഗത്തെത്തിയതാണ് ഈ ക്രിപ്റ്റോ കറൻസിയെ കേരളത്തിൽ സംശയത്തിന്റെ നിഴലിലാക്കിയത്. ബിറ്റ് കോയിൻ ഇടപാടിൽ ഡെറാഡൂണിൽ മലയാളിയായ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ടതോടെ ഇതിന് ഒരു സാമൂഹിക വിപത്തിന്റെ രൂപം കൈവന്നു. 485 കോടി രൂപയുടെ ബിറ്റ്കോയിൻ തട്ടിപ്പിലെ മുഖ്യസൂത്രധാരനായിരുന്ന പുലാമന്തോൾ സ്വദേശി അബ്ദുൾ ഷുക്കൂറാണ് ഡെറാഡൂണിൽ വ്യാപാര പങ്കാളികളാൽ കൊല്ലപ്പെട്ടത്.

from money rss http://bit.ly/2THpwO7
via IFTTT

പാഠം 57: പെന്‍ഷന്‍ പറ്റിയാല്‍ 3.20കോടി രൂപ ലഭിക്കാന്‍ എത്ര നിക്ഷേപിക്കണം?

നേരത്തെ റിട്ടയർ ചെയത് ശിഷ്ടകാലം ജോലിയുടെ സംഘർഷങ്ങളൊന്നുമില്ലാതെ അടിച്ചുപൊളിച്ച് ജീവിക്കാനുള്ള വഴികളറിയേണ്ടത് നൂറുകണക്കിനുപേർക്കാണ്. ചിട്ടയോടെ നിക്ഷേപിച്ചാൽ നിങ്ങൾക്കും മുന്നോ നാലോ കോടി രൂപ പെൻഷൻകാല ജീവിതത്തിനായി അനായാസം കണ്ടെത്താവുന്നതേയുള്ളൂ. കോടികളുടെ തുകകണ്ട് നടക്കാത്ത സ്വപ്നമെന്ന് വിമർശിക്കുംമുമ്പ് നിക്ഷേപ കണക്കുകൾ പരിശോധിക്കുക. 22 വയസ്സുകാരന്റെ അന്വേഷണംതന്നെ ഇവിടെ ഉദാഹരിക്കാം. 45 വയസ്സിൽ വിരമിക്കാനാണ് ദുബായിയിൽ ജോലി ചെയ്യുന്ന ഈ യുവാവിന്റെ ആഗ്രഹം. ചെറിയ പ്രായത്തിൽതന്നെ ജോലികിട്ടിയ ഇദ്ദേഹത്തിന് വൈകാതെ നാട്ടിൽ സ്ഥിരതാമസമാക്കാനാണ് താൽപര്യം. അതിനിടെയാണ് പാഠം 56 കാണാനിടയായത്. ജീവിതായുസ്സ് 65 വയസ്സുവരെ ജീവിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാൽ നമ്മുടെ ശരാശരി ആയുസ് അതിലുമേറെയാണ്. 2019ലെ നാഷണൽ ഹെൽത്ത് പ്രൊഫൈൽ പ്രകാരം 68.7 വയസ്സാണ് ശരാശരി ആയൂർദൈർഘ്യം. പുരുഷന്മാരുടേത് 67.4 വയസ്സും സ്ത്രീകളുടേത് 70.2 വയസ്സുമാണ്. കേരളത്തിലെ ശരാശരി ഇതിലും എത്രയോ കൂടുതലാണ്. വ്യക്തികളുടെ ആയുർദൈർഘ്യമെടുത്താൽ 80-85 വയസ്സെങ്കിലും കണക്കാക്കേണ്ടിവരും. അതുപ്രകാരമാകണം നിക്ഷേപം നടത്താൻ. ജപ്പാനിലാണ്(2018ലെ കണക്കുപ്രകാരം)ജീവിതായുസ്സ് ഏറ്റവും കൂടുതലുള്ളത് 83.7 വയസ്സ്. സ്വിറ്റ്സർലാൻഡിൽ 83.3ഉം സിംഗപുരിൽ 83.3ഉം ഇറ്റലിയിൽ 82.3ഉം ആണ് ജീവിതായുസ്സ്. ലോകത്തെ 30 രാജ്യങ്ങളിൽ 80നുമുകളിലാണ് ആയുസ്സുള്ളത്. യുഎസിലാകട്ടെ ശരാശരി ആയുസ്സ് 78.7 വർഷമാണ്. സിഇഒ വേൾഡ് മാഗസിനാണ് ലോകരാജ്യങ്ങളിളെ ജീവിതരീതി വിലയിരുത്തി ഇക്കാര്യം നിശ്ചയിച്ചത്. 2030 ആകുമ്പോൾ ലോകരാജ്യങ്ങളിലെ ശരാശരി ആയുസ്സ് 3.6 വർഷംവരെ വർധിക്കുമെന്നും പറയുന്നു. നിലവിൽ 20,000 രൂപയാണ് അദ്ദേഹം ജീവിതചെലവായി കണക്കാക്കിയിട്ടുള്ളത്. 45 വയസ്സിൽ ജോലിയിൽനിന്ന് വിരമിക്കുകയാണെങ്കിൽ നീണ്ട 23 വർഷം മുന്നിലുണ്ട്. 23 വർഷംകഴിഞ്ഞ് 45 വയസ്സിലെത്തുമ്പോൾ നിലവിൽ 20,000 രൂപ ജീവിതചെലവുള്ള ഒരാൾക്ക് പ്രതിമാസം ജീവിക്കാൻ 76,395 രൂപയെങ്കിലും വേണ്ടിവരും. ശരാശരി ആറ് ശതമാനം പണപ്പെരുപ്പനിരക്കുകൂടി കണക്കിലെടുക്കുമ്പോഴാണത്. ഇതുപ്രകാരം 9,16,740 രൂപയാണ് അന്ന് ഒരുവർഷം ജീവിക്കാൻ വേണ്ടിവരിക. ജോലിയിൽനിന്ന് വിരമിച്ചശേഷം മുന്നിലുള്ളത് 80വയസ്സുപ്രകാരം35 വർഷത്തെ ജീവിതമാണ്. അത്രയുംകാലം ജീവിക്കണമെങ്കിൽ 3,20,85,900 രൂപവേണ്ടിവരും. അതായത് 3.20 കോടി രൂപ. ഇത്രയുംതുക 23 വർഷം കഴിഞ്ഞ് ലഭിക്കണമെങ്കിൽ നിങ്ങൾ ഇപ്പോൾമുതൽ പ്രതിമാസം 21,750 രൂപ വീതം നിക്ഷേപിക്കണം. 12 ശതമാനം വാർഷികാദായം ലഭിക്കുന്ന നിക്ഷേപ പദ്ധതിയിലാണെങ്കിലാണിത്(നിക്ഷേപ പദ്ധതികൾ പിന്നീട് വിശദമാക്കുന്നതാണ്) ഇത്രയും കാലംകൊണ്ട് നിങ്ങൾ നിക്ഷേപിച്ചിട്ടുണ്ടാകുക 60 ലക്ഷം രൂപമാത്രമാണ്. 2.6 കോടി രൂപമൂലധനനേട്ടമടക്കം മൊത്തം 3,20,38,996 രൂപ ലഭിക്കും.കൂട്ടുപലിശയുടെ ഗുണംലഭിക്കുന്നതിനാലാണ് ദീർഘകാലംകൊണ്ട് ഇത്രയും മൂലധനനേട്ടമുണ്ടാകുന്നത്. ഒറ്റത്തവണയായാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ 23.65 ലക്ഷംരൂപയാകും നിക്ഷേപിക്കേണ്ടിവരിക. എന്തിനാണ് ഇത്രയും തുക? എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. നിലവിലെ അദ്ദേഹത്തിന്റെ ഒറ്റയ്ക്കുള്ള ജീവിത ചെലവായ 20,000 രൂപമാത്രം കണക്കാക്കിയാണ് ഈ പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്. 20 കളിലുള്ള നിങ്ങളുടെ ജീവിത ചെലവല്ല 30 കളിലുണ്ടാകുക. 40കളിലും ഇതിൽനിന്ന് വ്യത്യസ്തമല്ല. കുടുംബവും കുട്ടികളുമാകുമ്പോൾ അത് എത്രയോകൂടുമെന്ന് മനസിലാക്കുക. അതുകൊണ്ടുതന്നെ നിക്ഷേപിക്കേണ്ട മിനിമംതുകയാണ് മുകളിൽ വ്യക്തമാക്കിയത്. പെൻഷൻപറ്റിയതിനുശേഷമുള്ള പണപ്പെരുപ്പം ഇതിൽ പ്രധാനപ്പെട്ടതാണ്. ശരാശരി പണപ്പെരുപ്പം ആറുശതമാനത്തിൽ നിലനിർത്തുമ്പോൾതന്നെ ആരോഗ്യ-വിദ്യാഭ്യാസമേഖലയിലെ പണപ്പെരുപ്പം അതിലും എത്രയോ മുകളിലാണ് എന്ന വസ്തുത അവഗണിക്കാനാവില്ല. പെൻഷൻകാല ജീവിതത്തിനായി സമാഹരിച്ചതുക മികച്ച രീതിയിൽ നിക്ഷേപിച്ചാൽ ഈ അധികചെലവിനെ മറികടക്കാം. ഇടയ്ക്കൊക്കെ യാത്രചെയ്യാനും ജീവിതം അടിച്ചപൊളിക്കാനുമുള്ള വരുമാനം അതിൽനിന്ന് ലഭിക്കും. ആരോഗ്യപരിരക്ഷയ്ക്കും ഇതിൽനിന്ന് വരുമാനം കണ്ടെത്താം. 60-ാംവയസ്സിൽ വിരമിക്കുകയാണെങ്കിൽ നേരത്തെ വിരമിക്കേണ്ട, 60വയസ്സിൽമതി എന്നുണ്ടെങ്കിൽ നിങ്ങൾ പ്രതിമാസം 4,700 രൂപവീതം നിക്ഷേപിച്ചാൽമതി. നിലവിലെ ജീവിത ചെലവായ 20,000 രൂപ 38 വർഷം കഴിയുമ്പോൾ (ആറുശതമാനം പണപ്പെരുപ്പ് നിരക്ക്കൂടി ചേർത്താൽ) പ്രിതമാസം 1,83,085 രൂപയായി ഉയരും. അതുപ്രകാരം 60വയസ്സാകുമ്പോൾ ഒരുവർഷം ജീവിക്കാൻ 21.97 ലക്ഷം വേണ്ടിവരും. ഇതുപ്രകാരം 80 വയസ്സുവരെ ജീവിക്കാൻ 4.39 കോടി രൂപയാണ് വേണ്ടിവരിക. കൃത്യമായി പറഞ്ഞാൽ 4,39,40420 രൂപ. ഇത്രയുംതുക സമാഹരിക്കാൻ ഇപ്പോൾ മുതൽ പ്രതിമാസം നിങ്ങൾ 4,700 രൂപ നിക്ഷേപിച്ചാൽ മതിയാകും! നിങ്ങൾ ആകെ നിക്ഷേപിച്ചിട്ടുണ്ടാകുക 21.4 ലക്ഷം രൂപമാത്രമാണ്. 4.2 കോടി രൂപയാണ് മൂലധനനേട്ടം. നേരത്തെ നിക്ഷേപിച്ചാൽ വരുമാനം ലഭിച്ചുതുടങ്ങിയാൽ അപ്പോൾതന്നെ റിട്ടയർമെന്റ് ജീവിതത്തിനുള്ള നിക്ഷേപം തുടങ്ങണം. എത്രയും നേരത്തെതുടങ്ങിയാൽ പ്രതിമാസ നിക്ഷേപതുക അത്രയും കുറച്ചുമതി.ദീർഘകാല നിക്ഷേപത്തിന് ലഭിക്കുന്ന കൂട്ടുപലിശയുടെ ഗുണമാണ് ഇതിനുപിന്നിൽ. അതുകൊണ്ടാണ് നിക്ഷേപം എത്രയും നേരത്തെ തുടങ്ങണമെന്ന് പറയുന്നത്. feedbacks to: antonycdavis@gmail.com 30,35,40,വയസ്സുകളിലാണ്നിങ്ങൾ പ്ലാൻ ചെയ്യുന്നതെങ്കിൽ എത്രയാണ് നിക്ഷേപിക്കേണ്ടിവരിക?. അതേക്കുറിച്ചാകട്ടെ അടുത്തപാഠത്തിൽ.

from money rss http://bit.ly/30E0lNO
via IFTTT

സെന്‍സെക്‌സില്‍ 221 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 221 പോയന്റ് താഴ്ന്ന് 41,307ലും നിഫ്റ്റി 58 പോയന്റ് നഷ്ടത്തിൽ 12166ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 691 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 708 ഓഹരികൾ നഷ്ടത്തിലുമാണ്. 78 ഓഹരികൾക്ക് മാറ്റമില്ല. ആഗോളകാരണങ്ങളും വില്പന സമ്മർദവുമാണ് വിപണിയെ ബാധിച്ചത്. ഒഎൻജിസി, ഇന്റസിൻഡ് ബാങ്ക്, എസ്ബിഐ, എൻടിപിസി, റിലയൻസ്, എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, എൽആൻഡ്ടി, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. കനത്ത വില്പന സമ്മർദത്തിൽ കഴിഞ്ഞദിവസം സെൻസെക്സ് 416 പോയന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. sensex down 221 pts

from money rss http://bit.ly/2Rzx2rE
via IFTTT

ബജറ്റ് സമ്മേളനം: 30-ന് സർവകക്ഷിയോഗം

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ്സമ്മേളനം 31-നു തുടങ്ങും. സമ്മേളനം സുഗമമായി നടത്തുന്നതിനു സഹകരണം തേടി സർക്കാർ 30-നു സർവകക്ഷി യോഗം വിളിച്ചേക്കും. പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം, എൻ.പി.ആർ, എൻ.ആർ.സി. വിഷയങ്ങൾ, ജമ്മുകശ്മീർ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്രാവശ്യത്തെ സമ്മേളനം. 31-നു രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിക്കാനുള്ള സാധ്യതയുണ്ട്. സമ്മേളനത്തിൽ പൊതുനിലപാട് സ്വീകരിക്കാൻ പ്രതിപക്ഷപാർട്ടികളും പ്രത്യേകയോഗം ചേരുന്നുണ്ട്. ഫെബ്രുവരി ഒന്നിനു ശനിയാഴ്ചയാണ് പൊതുബജറ്റ്. ആദ്യഘട്ട സമ്മേളനം 11-നു കഴിയും. തുടർന്ന് വിവിധ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റികൾ യോഗം ചേർന്ന് ബജറ്റ് നിർദേശങ്ങൾ ചർച്ച ചെയ്യും. രണ്ടാംഘട്ട സമ്മേളനം മാർച്ച് രണ്ടിനു തുടങ്ങി ഏപ്രിൽ മൂന്നിന് അവസാനിക്കും. Budget Session: All-Party Meeting in 30th

from money rss http://bit.ly/3aqnwzz
via IFTTT

ഇന്ത്യയിലെ 63 അതിസമ്പന്നരുടെ ആസ്തി കേന്ദ്രബജറ്റിനെക്കാൾ കൂടുതൽ

ദാവോസ്: രാജ്യത്തെ 63 ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് കേന്ദ്രബജറ്റിനെക്കാൾ കൂടുതൽ. ഒരു ശതമാനംവരുന്ന അതിസമ്പന്നരുടെ ആസ്തി രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനംവരുന്ന, 95.3 കോടി ദരിദ്രരുടേതിനേക്കാൾ നാലിരട്ടിയാണെന്നുംം ലോക സാമ്പത്തികഫോറത്തിന് മുന്നോടിയായി ഓക്സ്ഫാം പുറത്തുവിട്ട 'ടൈം ടു കെയർ' റിപ്പോർട്ടിൽ പറയുന്നു. 63 ഇന്ത്യൻ സമ്പന്നരുടെ ആസ്തി 28.97 ലക്ഷം കോടി 2018-19 സാമ്പത്തികവർഷത്തെ കേന്ദ്ര ബജറ്റ് 24.42 ലക്ഷം കോടി ലോകജനസംഖ്യയുടെ 60 ശതമാനംവരുന്ന 460 കോടി ജനങ്ങളുടെ ആകെ സമ്പത്ത് ചേർത്തുവയ്ക്കുന്നതിനെക്കാൾ ആസ്തി ലോകത്തെ 2153 ശതകോടീശ്വരന്മാരുടെ പക്കലുണ്ട്. ഒരു പതിറ്റാണ്ടിനിടയിൽ ലോകത്ത് അതിസമ്പന്നരുടെ എണ്ണം ഇരട്ടിയായെന്നും ആഗോള അസമത്വം ഞെട്ടിപ്പിക്കുന്നതരത്തിൽ വർധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അസമത്വം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാതെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം പരിഹരിക്കാനാവില്ലെന്നും വളരെക്കുറച്ച് സർക്കാരുകൾ മാത്രമാണ് ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധത കാണിക്കുന്നതെന്നും ഓക്സ്ഫാം ഇന്ത്യ സി.ഇ.ഒ. അമിതാഭ് ബെഹർ പറഞ്ഞു. സമ്പത്തിന്റെ മധുരം നുണയുന്നവർ ഇന്ത്യയിൽ 63 അതിസമ്പന്നരുടെ ആസ്തി 2018-19 വർഷത്തെ കേന്ദ്രബജറ്റിനെക്കാൾ (24,42,200 കോടി) കൂടുതൽ 10 ശതമാനം സമ്പന്നരുടെ ആസ്തി ദേശീയ ആസ്തിയുടെ 74.3% 2019-ൽ ഒരു ശതമാനം അതിസമ്പന്നരുടെ ആസ്തി വർധിച്ചത് 46% 50 ശതമാനം ദരിദ്രരുടെ ആസ്തി വർധിച്ചത്-3% ഉന്നത ടെക് കമ്പനിയിലെ സി.ഇ.ഒ.യുടെ ഒരുവർഷത്തെ വരുമാനത്തിനു തുല്യമായ തുക നേടാൻ ഒരുവീട്ടുജോലിക്കാരി പണിയെടുക്കേണ്ടത്-22,277 വർഷം അവർ ഒരുവർഷം കൊണ്ടു നേടുന്ന തുക സി.ഇ.ഒ. നേടുന്നത് 10 മിനിറ്റിൽ രാജ്യത്തെ മുഴുവൻ സ്ത്രീകളുടെ പ്രതിഫലമില്ലാതെയുള്ള അധ്വാനം -326 കോടി മണിക്കൂർ (ദിവസം) പണപരമായ മൂല്യം 19 ലക്ഷം കോടി രൂപയ്ക്ക് തുല്യം, 2019-ലെ വിദ്യാഭ്യാസ ബജറ്റിന്റെ(93,000 കോടി) 20 ഇരട്ടി വരുമിത്. Indias 63 richest people have more assets than the Union Budget

from money rss http://bit.ly/38nYqj4
via IFTTT

സെന്‍സെക്‌സ് 416 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മികച്ച ഉയരം കുറിച്ച ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 416.46 പോയന്റ് നഷ്ടത്തിൽ 41,528.91ലും നിഫ്റ്റി 127.90 പോയന്റ് താഴ്ന്ന് 12224.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 944 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1555 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികൾക്ക് മാറ്റമില്ല. ബിഎസ്ഇ മിഡക്യാപ് സൂചിക 0.6 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.4ശതമാനവും താഴ്ന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ഐഒസി, കോൾ ഇന്ത്യ, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഭാരതി ഇൻഫ്രടെൽ, ഗെയിൽ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികളെല്ലാം നഷ്ടത്തിലായിരുന്നു. നിക്ഷേപകർ ഓഹരികൾ വ്യാപകമായി വിറ്റ് ലാഭമെടുത്തതാണ് വിപണിയെ ബാധിച്ചത്. Sensex slips 416 pts, Nifty below 12,300

from money rss http://bit.ly/3auiy4M
via IFTTT

Sunday, 19 January 2020

പത്തുദിവസത്തിനിടെ പെട്രോളിന് കുറഞ്ഞത് 98 പൈസ; ഡീസലിനാകട്ടെ 1.85 രൂപയും

ന്യൂഡൽഹി: തുടർച്ചയായി അഞ്ചാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞു. പെട്രോൾ വില 11 പൈസയും ഡീസൽവില 19 പൈസയുമാണ് തിങ്കളാഴ്ച കുറഞ്ഞത്. കഴിഞ്ഞ 10 ദിവസത്തെ വില പരിശോധിച്ചാൽ പെട്രോളിന് ശരാശരി 98 പൈസയും ഡീസലിന് 1.85 രൂപയുമാണ് കുറഞ്ഞത്. ഡൽഹിയിൽ പെട്രോളിന് 74.98 രൂപയാണ് തിങ്കളാഴ്ചയിലെ വില. ഡീസലിനാകട്ടെ 68.26 രൂപയും. മുംബൈയിലാകട്ടെ ഇത് യഥാക്രമം 80.58 രൂപയും 71.57 രൂപയുമാണ്. പെട്രോൾ വില കൊച്ചി: 76.93 രൂപ കോഴിക്കോട്: 77.23 രൂപ തിരുവനന്തപുരം: 78.42 രൂപ ഡീസൽ വില കൊച്ചി: 72.02 കോഴിക്കോട്: 72.32 തിരുവനന്തപുരം: 73.41 Big cut in petrol, diesel price in 10 days

from money rss http://bit.ly/3aqO5ow
via IFTTT

ഹല്‍വ സെറിമണി! ബജറ്റിനുമുമ്പ് ഹല്‍വ ഉണ്ടാക്കുന്നത് എന്തിന്?

ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഹൽവ സെറിമണി പാർലമെന്റിന്റെ നോർത്ത് ബ്ലോക്കിൽ തിങ്കളാഴ്ച നടക്കും. ബജറ്റ് രേഖകളുടെ അച്ചടി തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ഈ ചടങ്ങ് നടക്കാറുള്ളത്. ഉദ്യോഗസ്ഥർക്ക് ഹൽവ പാചകംചെയ്ത് വിതരണംചെയ്യുന്നതാണ് ചടങ്ങ്. മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. കേന്ദ്ര ബജറ്റിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ധനകാര്യമന്ത്രാലയത്തിൽ എല്ലാ ബജറ്റിനുമുമ്പും ഹൽവ സെറിമണി നടത്തുന്നത്. ഹൽവ വിതരണത്തിനുശേഷം മന്ത്രാലയത്തിലെ മിക്ക ഉദ്യോഗസ്ഥരും മുഴുവൻ സമയവും ബജറ്റുമായി ബന്ധപ്പെട്ട ജോലികളിലാവും. ഏതാനും ചില മുതിർന്ന ഉദ്യോഗസ്ഥർക്കൊഴികെ മറ്റാർക്കും ഈ ദിവസങ്ങളിൽ വീട്ടിൽപോകാനോ ബന്ധുക്കളുമായി ഫോണിൽപോലും ബന്ധപ്പെടാനോ അനുവാദമുണ്ടാകില്ല. ബജറ്റ് അവതരണംവരെ മന്ത്രാലയത്തിൽ ഈ നിയന്ത്രണം തുടരും. ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്കാണ് ധനമന്ത്രി നിർമല സീതാരാമെൻ ബജറ്റ് അവതരിപ്പിക്കുക.

from money rss http://bit.ly/2tyoEAD
via IFTTT

നമ്മള്‍ നമുക്കായി ജീവിതം ഡിസൈന്‍ ചെയ്യണം

കഴിഞ്ഞ ആഴ്ച എന്റെ അധ്യാപകജീവിത കാലഘട്ടത്തിലെ അവസാനത്തെ പ്രീ-ഡിഗ്രി ബാച്ചിന്റെ റീയൂണിയനി'ൽ പങ്കെടുത്തു. ഇരുപത് വർഷം മുമ്പ് പഠിച്ചിറങ്ങിയ അവർ പ്ലസ് ടു വിദ്യാഭ്യാസ പദ്ധതി തുടങ്ങുന്നതിനു മുമ്പുള്ള ബാച്ചിൽപ്പെട്ടവരായിരുന്നു. വിദ്യാർഥികൾ ജീവിതത്തിൽ എവിടെയെത്തി എന്നറിയാനുള്ള ആകാംക്ഷയായിരുന്നു എനിക്ക് കൂടുതലായി ഉണ്ടായിരുന്നത്. അവരിൽ ചിലർ അധ്യാപകരായി, ചിലർ ബിസിനസ് രംഗത്താണ്. മറ്റു ചിലർ വ്യത്യസ്ത തൊഴിൽമേഖലകളിൽ ഏർപ്പെട്ടിരിക്കുന്നു. വിദേശത്ത് ജോലിചെയ്യുന്ന ചിലർക്ക് ജോലി സംബന്ധമായി ലീവ് ലഭിക്കാതിരുന്നിട്ടും സംഘാടനച്ചെലവിലേക്ക് അവരുടെ സംഭാവനയും അയച്ചുകൊടുത്തുകൊണ്ട് സഹകരിച്ചു. എല്ലാവർക്കും ഒന്നേ പറയാനുണ്ടായിരുന്നുള്ളു. 'മിസ് പഠിപ്പിച്ച സപ്ലൈയും ഡിമാൻഡും ഇക്വിലിബ്രിയവും ഒന്നും വെറുതെയായില്ല, മിസ്സേ, ഞങ്ങളൊക്കെ രക്ഷപ്പെട്ടു.' അപ്പോൾ ചില പരാജയകഥകളും കേൾക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. പലരും ജീവിതത്തിന്റെ കയ്പുനീർ ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അനുഭവിച്ചിട്ടുണ്ട്. എന്നാൽ, പരാജയങ്ങളിൽ ആരെയും പഴിചാരാതെ ജിവിതത്തെ നേരിട്ട കഥകളും പലരിൽനിന്നും കേൾക്കുകയുണ്ടായി. ഗാർഹിക സാമ്പത്തികശാസ്ത്ര രംഗത്ത് ധാരാളം സാമ്പത്തിക ആശയങ്ങൾ നൽകിയ നൊബേൽസമ്മാന ജേതാവായ സാമ്പത്തികശസ്ത്രജ്ഞനാണ് ജി.എസ്. ബക്കർ. മനുഷ്യവിഭവശേഷിയെ യുക്തിസഹമാക്കുകയും ഉപയുക്തത കൂട്ടുന്നതായി മാറ്റുന്നതെങ്ങനെ എന്നുള്ളതായിരുന്നു സാമൂഹിക സാമ്പത്തികശാസ്ത്ര പ്രൊഫസറായ അദ്ദേഹത്തിന്റെ പഠനങ്ങൾ. സാമ്പത്തിക വിദഗ്ദ്ധരും പദ്ധതി നിർമാതാക്കളും മനുഷ്യവിഭവശേഷി കണ്ടെത്തി നിക്ഷേപിക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്ന് 'എ ട്രിറ്റീസ് ഓൺ മണി' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം സമർത്ഥിക്കുന്നു. ഒരുവന്റെ പെരുമാറ്റം, മുൻഗണനകൾ, മനോഭാവം, കുടുംബത്തിന്റെ സന്തുലിതാവസ്ഥ തുടങ്ങിയ സാമ്പത്തിക അനുമാനങ്ങൾ ഇതിൽ ഏറെ നിർണായകമാണ്. ഒരുവൻ വ്യക്തിപരമായും കുടുംബപരമായും ജീവിതവിജയം കൈവരിക്കുന്നതിന്റെ പിന്നിൽ അടിസ്ഥാനപരമായി സ്ഥായിയായ ഘടകങ്ങൾ എന്ന് വിളിക്കാനുതകുന്ന തരത്തിലുള്ള ചില കാര്യങ്ങൾ അനിവാര്യമാണ്. ഇവയുടെ മുൻഗണനാക്രമങ്ങൾ സ്ഥലകാല-വ്യക്തിവ്യത്യാസങ്ങൾക്കനുസരിച്ച് മാറിമറിയപ്പെട്ടേക്കാം. ഒന്നാമതായി സ്ത്രീപുരുഷഭേദമെന്യേ സ്വന്തം ജീവിതത്തിന്റെ സാമ്പത്തിക ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക എന്നതാണ്. മറ്റുള്ളവരെ പഴിചാരി, അവർ കാരണം തനിക്ക് സാമ്പത്തികമായി ഉയരാൻ പറ്റിയില്ല എന്ന് വിലപിക്കുന്നവരെ കണ്ടുമുട്ടാറുണ്ട്. ജീവിതപങ്കാളി ഉത്തരവാദിത്വമില്ലാത്ത ആളാണെങ്കിൽ സ്വയം കൂടുതൽ ഉത്തരവാദിത്വമുള്ളവരായി മാറുക എന്നതാവണം ജീവിതസമീപനം. രണ്ടാമത്തേത് ജീവിക്കാനുതകുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് വേണ്ടത്. ഡിഗ്രി എന്നതിനപ്പുറം അടിസ്ഥാന അറിവ് ആവശ്യമാണ്. അറിവുപയോഗിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ എന്തും ഉത്പാദിപ്പിക്കാം. ഉത്പാദിത വസ്തുവിന് വിപണി ഉണ്ടായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. മൂന്നാമതായി പണിയെടുക്കാനുള്ള സന്നദ്ധതയാണ്. പല ബിസിനസുകളും വിവിധ ജോലികളും മാറിമാറി ചെയ്യേണ്ട അവസ്ഥയുണ്ടായേക്കാം. അതനുസരിച്ച് അഡാപ്റ്റബിലിറ്റി എന്നൊക്കെ പറയുന്ന തരത്തിലുള്ള താദാത്മ്യപ്പെടാനുള്ള സന്നദ്ധതയാണ് ആവശ്യമായിട്ടുള്ളത്. നെഗറ്റീവ് എനർജി ലഭിക്കുന്ന സാഹചര്യങ്ങളിൽനിന്നും വ്യക്തികളിൽനിന്നും ബോധപൂർവം അകലുന്ന തരത്തിലുള്ള ഒരു പോസിറ്റീവ് സമീപനമാണ് ആർജിക്കേണ്ടത്. നാലാമതായി നേട്ടങ്ങളോടൊപ്പംതന്നെ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ജീവിതക്രമമുണ്ടാവണം. ഇക്കാര്യത്തിൽ ഭാര്യാഭർത്താക്കന്മാർ ജീവിതപങ്കാളിയെ തനിക്ക് പറ്റിയ ആളാക്കാൻ പരിശ്രമിക്കാതെ പങ്കാളിക്ക് പറ്റിയ ആളായി മാറാൻ ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകളിലെ വിവേകവും സുതാര്യതയും ജീവിതവിജയത്തിന് അടിസ്ഥാന പടിയാണ്. ഏത് ബുദ്ധിമാനായ മനുഷ്യനും അബദ്ധങ്ങൾ പറ്റാറുണ്ട്. ഓർക്കുക, നമ്മൾ നമുക്കായി ജീവിതം ഡിസൈൻ ചെയ്തില്ലെങ്കിൽ മറ്റുള്ളവർ ഡിസൈൻ ചെയ്തതിൽച്ചെന്ന് പെടും. അതാകട്ടെ പലപ്പോഴും നമ്മുടെ ആവശ്യത്തിനുതകുന്നതാവണമെന്നില്ല. ആഡം സ്മിത്തിന്റെ അഭിപ്രായത്തിൽ 'ഒരുവൻ ധനവാനാണോ ദരിദ്രനാണോ എന്ന് നിശ്ചയിക്കുന്നത് മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്താതെ, നമുക്കാവശ്യമുള്ള വസ്തുക്കളും ജീവിതസൗകര്യങ്ങളും അനുഭവിക്കാനാവുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയാണ്'. We must design life for ourselves

from money rss http://bit.ly/2ueBt3a
via IFTTT

കേരളത്തിലെ ഉയർന്ന ‘റെറ’ രജിസ്‌ട്രേഷൻ നിരക്ക് റിയൽ എസ്റ്റേറ്റ് മേഖലയുടെ നടുവൊടിക്കുന്നു

കുറഞ്ഞ വിലയിലും സുതാര്യതയിലും ഉപഭോക്താക്കൾക്ക് ഫ്ലാറ്റുകൾ വില്ലകളും ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന 'റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി' (റെറ)യിലെ രജിസ്ട്രേഷൻ ഇനത്തിൽ സംസ്ഥാനം ഈടാക്കുന്നത് വൻതുക. മറ്റു സംസ്ഥാനങ്ങളെക്കാൾ ഏകദേശം അഞ്ച് ഇരട്ടിയാണ് കേരളത്തിലെ 'റെറ' രജിസ്ട്രേഷൻ ഫീസ്. നിർമാണത്തിലിരിക്കുന്ന പാർപ്പിട സമുച്ചയങ്ങൾക്ക് ചതുരശ്ര മീറ്ററിന് 25 രൂപ നിരക്കിലാണ് രജിസ്ട്രേഷൻ ഫീസായി കേരളം ഈടാക്കുന്നത്. പുതിയ കെട്ടിടത്തിന് 50 രൂപയും വാണിജ്യ കെട്ടിടത്തിന് 100 രൂപയുമാണ് നിരക്ക്. മൊത്തം ഫ്ളോർ ഏരിയയ്ക്കാണ് ഇത്. കൂടാതെ, പ്ലോട്ടിന് ചതുരശ്ര മീറ്ററിന് 10 രൂപയുമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ പാർപ്പിട സമുച്ചയത്തിന് ചതുരശ്ര മീറ്ററിന് മൊത്തം അഞ്ച് മുതൽ 10 രൂപ വരെ മാത്രം ഈടാക്കുന്ന സ്ഥാനത്താണ് ഇത്. മറ്റു സംസ്ഥാനങ്ങളിൽ വാണിജ്യ കെട്ടിടത്തിനും കുറഞ്ഞ നിരക്കാണുള്ളത്. ചതുരശ്ര മീറ്ററിന് ശരാശരി 10 മുതൽ 25 രൂപ വരെയാണ് നിരക്ക്. എന്നാൽ, കേരളത്തിൽ ഇത് 100 രൂപയാണ്. നിലവിലെ നിരക്ക് വച്ച് ഒരേക്കർ സ്ഥലത്ത് 10,000 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള കെട്ടിടം നിർമിക്കണമെങ്കിൽ ഏകദേശം 5.5 ലക്ഷം രൂപ 'റെറ' രജിസ്ട്രേഷൻ ഇനത്തിൽ ബിൽഡർമാർ ചെലവിടണം. വാണിജ്യ കെട്ടിടമാണെങ്കിൽ 10.5 ലക്ഷം രൂപയായി ഇത് ഉയരും. തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസും കൂടിയാകുമ്പോൾ വൻ ബാധ്യതയാണ് കേരളത്തിലെ ബിൽഡർമാർക്ക് വരുന്നത്. കേരളത്തിലെ ഉയർന്ന നിരക്ക് റിയൽ എസ്റ്റേറ്റ് മേഖലയെ തകർക്കുമെന്നാണ് ബിൽഡർമാരുടെ ആശങ്ക. ഉയർന്ന നിരക്ക് ആത്യന്തികമായും ഉപഭോക്താവിന്റെ കൈയിൽനിന്ന് ഈടാക്കുന്നതു കാരണം വിൽപ്പനയെ ബാധിക്കുമെന്നാണ് പറയുന്നത്. മറ്റു സംസ്ഥാനങ്ങൾ കുറഞ്ഞ നിരക്ക് ഏർപ്പെടുത്തുമ്പോൾ ഇന്ത്യയിൽത്തന്നെ ഏറ്റവും ഉയർന്ന നിരക്ക് കേരളം ഏർപ്പെടുത്തുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് ബിൽഡർമാരുടെ ചോദ്യം. ഭൂമിക്ക് വില കൂടുതലുള്ള ഡൽഹി പോലുള്ള സംസ്ഥാനങ്ങളിൽ കേരളത്തെക്കാളും കുറവാണ് നിരക്ക്. കൂടാതെ, മറ്റു സംസ്ഥനങ്ങളിൽ ഫീസിന് ഉയർന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിൽ ഉയർന്ന പരിധിയില്ല. അതോറിറ്റിയുടെയും അപ്പലേറ്റ് അതോറിറ്റിയുടെയും ചെലവ് രജിസ്ട്രേഷൻ ഇനത്തിലാണ് കണ്ടെത്തേണ്ടത്. കേരളത്തിൽ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ എണ്ണം കുറവാണ്. അതാവാം ഉയർന്ന നിരക്ക് കേരള സർക്കാർ നിശ്ചയിച്ചതെന്ന് കേരള 'റെറ' ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കും 'റെറ' രജിസ്ട്രേഷന് കേരളത്തിൽ ഉയർന്ന നിരക്കാണ്. വ്യക്തികൾക്ക് 25,000 രൂപയും സ്ഥാപനങ്ങൾക്ക് 2.5 ലക്ഷം രൂപയുമാണ് ഫീസ്. ഇതും കേരളത്തിൽ പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് റിയൽ എസ്റ്റേറ്റ് ഏജന്റുമാരെ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ്. അടുത്തിടെ കെട്ടിടനിർമാണ നിയമങ്ങളിൽ വന്ന മാറ്റവും നിർമാണ മേഖലയിലെ വിവിധ ഫീസ് നിരക്കുകൾ കൂട്ടിയിരുന്നു. അതിന്റെ കൂടെയാണ് ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന റെറ. sanishwyd@gmail.com

from money rss http://bit.ly/2G8w9Rz
via IFTTT

നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി താമസിയാതെ നഷ്ടത്തിലായി

മുംബൈ: മികച്ച നേട്ടത്തെടായണ് വിപണിയിൽ വ്യാപാരം ആരംഭിച്ചതെങ്കിലും താമിസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 121 പോയന്റ് ഉയർന്ന് 42067ലും നിഫ്റ്റി 23 പോയന്റ് നേട്ടത്തിൽ 12375ലുമാണ് വ്യപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 856 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 781 ഓഹരികൾ നഷ്ടത്തിലുമാണ്. പവർഗ്രിഡ് കോർപ്, ബിപിസിഎൽ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, കോൾ ഇന്ത്യ, ഒഎൻജിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐഒസി, എച്ച്സിഎൽ ടെക്, സീ എന്റർടെയൻമെന്റ്, ടിസിഎസ്, വിപ്രോ, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതാണ് ഓഹരി വിപണിയെ ബാധിച്ചത്.

from money rss http://bit.ly/2tyOaFY
via IFTTT

കേരളത്തിലെ ഗ്രാമീണമേഖയില്‍ 88 ശതമാനം കുടുംബങ്ങളും കടക്കെണിയില്‍

കോട്ടയം: കേരളത്തിലെ ഗ്രാമീണമേഖലയിൽ സാന്പത്തികമായി പിന്നാക്കംനിൽക്കുന്ന 88 ശതമാനം കുടുംബങ്ങളും ചെറുതും വലുതുമായ വായ്പകളുടെ പിടിയിലാണെന്ന് പഠനം. കടബാധിതരിൽ നാലിൽ മൂന്ന് കുടുംബങ്ങളും വായ്പാതവണകൾ അടച്ചശേഷം മറ്റു വീട്ടുചെലവുകൾക്കുള്ള പണം കണ്ടെത്താൻ വിഷമിക്കുന്നു. നിലവിലുള്ള കടം അടയ്ക്കാൻ വീണ്ടും കടമെടുക്കാൻ നിർബന്ധിതരാകുന്നതോടെ കടക്കെണിയിൽ പെട്ടുപോകുന്നവരുടെ എണ്ണവും കൂടുകയാണ്. പലരുടെയും പ്രതിമാസ തിരിച്ചടവുതുക മാസവരുമാനത്തെക്കാൾ കൂടുതലാണ്. മറ്റൊരു നാലിലൊന്ന് കുടുംബം മാസവരുമാനത്തിന്റെ പകുതി തിരിച്ചടവിന് ഉപയോഗിക്കുകയും ചെയ്യുന്നതോടെ വീട്ടുബജറ്റിന്റെ താളംതെറ്റുന്നു. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക്ക് ആൻഡ് എൻവയണ്മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിവിധ പഞ്ചായത്തുകളിൽ സാന്പത്തികമായി പിന്നാക്കംനിൽക്കുന്ന മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കിടയിലാണ് സർവേ നടത്തിയത്. കൂടുതൽ വായ്പകളും കാർഡുടമകളായ സ്ത്രീകളുടെ പേരിലാണെന്നതാണ് പ്രധാന കാര്യം. കുടുംബശ്രീ, സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികൾ എന്നിവയുടെ സംഘവായ്പകൾ സ്ത്രീകൾക്കുമാത്രമേ ലഭ്യമാകുന്നുള്ളൂവെന്നതിനാൽ സ്ത്രീകൾക്ക് പുരുഷന്മാരുടെ പേരിലുള്ളതിനെക്കാൾ രണ്ടര ഇരട്ടി വായ്പകളുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാൽ, ലഭ്യമാകുന്ന വായ്പകൾ എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നതിൽ ഇവർക്ക് കുറഞ്ഞ അധികാരമേയുള്ളൂ. 50 ശതമാനംപേർക്കും തുകവിനിയോഗത്തിൽ യാതൊരു പങ്കുമില്ല. സംഘവായ്പയെടുത്ത സ്ത്രീകളിൽ 10 ശതമാനത്തിൽ താഴെയേ വായ്പയെടുക്കണമെന്ന തീരുമാനം ഒറ്റയ്ക്കെടുത്തിട്ടുള്ളൂ. സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണമാണ് സംഘവായ്പാ പദ്ധതികളുടെ ലക്ഷ്യമെങ്കിലും പകുതിയോളം സ്ത്രീകളും അതനുഭവിക്കാത്തവരാണെന്നാണ് പഠനം നൽകുന്ന വിവരം. വീടുനിർമാണം, നവീകരണം, ആരോഗ്യാവശ്യം, മറ്റുകടങ്ങൾ വീട്ടൽ തുടങ്ങിയവയ്ക്കായാണ് പ്രധാനമായും തുക ഉപയോഗിക്കുന്നത്. ഒരാൾ രണ്ടിൽ കൂടുതൽ കമ്പനികളിൽനിന്ന് വായ്പയെടുക്കാൻ പാടില്ലെന്ന റിസർവ് ബാങ്ക് ചട്ടം പാലിക്കപ്പെടുന്നില്ല. അഞ്ച് സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികളിൽനിന്നുവരെ വായ്പയുള്ളവരുണ്ട്. മൈക്രോഫിനാൻസ് സംഘവായ്പകൾക്കുമേൽ നിലനിൽക്കുന്ന ഔദ്യോഗികനിയന്ത്രണങ്ങളെക്കുറിച്ച് സ്ത്രീകളെ ബോധവതികളാക്കണമെന്നും ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കേണ്ടതുണ്ടെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. Content Highlights:88% of Kerala rural familys are in the credit trap

from money rss http://bit.ly/30AGNtL
via IFTTT

Thursday, 16 January 2020

36 വ്യാപാര ദിനം: സെന്‍സെക്‌സ് ഉയര്‍ന്നത് 1000 പോയന്റ്

ജനുവരി 16ന് രാവിലെയാണ് സെൻസെക്സ് ഇതാദ്യമായി 42,000 പോയന്റ് ഭേദിച്ചത്. 41,000ൽനിന്ന് 42,000ലെത്താൻ 36 വ്യാപാര ദിനങ്ങൾമാത്രമാണ് സൂചികയ്ക്ക് വേണ്ടിവന്നത്. മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലെ മുന്നേറ്റമാണ് ഇതിൽ ഏറെ ശ്രദ്ധേയം. ഈ കാലയളവിൽ(നവംബർ 26നുശേഷം) സെൻസെക്സ് 1000 പോയന്റ് ഉയർന്നപ്പോൾ 2.4ശതമാനമായിരുന്നു നേട്ടം. ബിഎസ്ഇ മിഡക്യാപ് സൂചിക 4.8 ശതമാനം ഉയർന്നു. ഇതേകാലയളവിൽ സ്മോൾ ക്യാപ് സൂചികയാകട്ടെ എട്ടുശതമാനമാണ് നേട്ടമുണ്ടാക്കിയത്. ആഗോള കാരണങ്ങൾ, വളർച്ചതോത് വർധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന (ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന) ബജറ്റ് പ്രഖ്യാപനങ്ങളിലെ പ്രതീക്ഷ-എന്നിവയെല്ലാമാണ് വിപണിയെ സ്വാധീനിച്ചത്. ബാറ്റ ഇന്ത്യ, പിടിസി ഇന്ത്യ, ഡിസിബി ബാങ്ക്, അപ്പോളോ പൈപ്പ്സ്, അഗ്രോ ടെക് ഫുഡ്, ജയ്പ്രകാശ് പവർ, ഇന്ത്യബുൾസ് ഇന്റഗ്രേറ്റഡ് സർവീസസ് തുടങ്ങി 314ലേറെ സ്മോൾ ക്യാപ് ഓഹരികൾ 10 മുതൽ 100 ശതമാനംവരെയാണ് നേട്ടമുണ്ടാക്കിയത്. ബെർജർ പെയിന്റ്സ്, ഒബ്റോയ് റിയാൽറ്റി, എൽആൻഡ്ടി ഇൻഫോടെക്, ടാറ്റ് ഗ്ലോബൽ ബീവറേജസ്, ഐസിഐസിഐ സെക്യൂരിറ്റീസ് തുടങ്ങി 24 ഓഹരികൾ ബിഎസ്ഇ മിഡ്ക്യാപ് സൂചികയിലെ താരങ്ങളായി. 10 മുതൽ 40 ശതമാനംവരെ ഈ ഓഹരികൾ നേട്ടമുണ്ടാക്കി. സെൻസെക്സ് ഓഹരികളിൽ ടാറ്റ സ്റ്റീൽ നവംബർ 26നുശേഷം 18 ശതമാനമാണ് ഉയർന്നത്. ഇൻഫോസിസ് 11 ശതമാനവും നേട്ടമുണ്ടാക്കി. സൺ ഫാർമ, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, എൽആന്റ്ടി, ഐടിസി, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിന്റെ കണക്കുകളും പറഞ്ഞു. 2019ൽ സെൻസെക്സ് 14 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റിയാകട്ടെ 2 ശതമാനവും. 2020ൽ ഇരട്ടഅക്കശതമാനനേട്ടം സൂചികകൾ നൽകുമെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. അതായത് സെൻസെക്സ് 43,000-44,000 നിലവാരത്തിലേയ്ക്കും നിഫ്റ്റി 14,000 പോയന്റിലേയ്ക്കും കുതിക്കുമെന്നാണ് പ്രതീക്ഷ.

from money rss http://bit.ly/361nwCK
via IFTTT

ബജറ്റിനു മുന്നോടിയായി മികച്ച പ്രകടനം: വിപണി ശ്രദ്ധയോടെ നീങ്ങും

ഒരു മാസമായി വിപണി വളരെ ഉത്സാഹഭരിതമാണ്. അപകട സാധ്യതകൾ കുറഞ്ഞതോടെ ചെറുകിട, ഇടത്തരം ഓഹരികളിൽ മികച്ച പ്രകടനമുണ്ടായി. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടപ്രതീക്ഷകളും 2020 സാമ്പത്തിക വർഷത്തെ മൂന്നാം പാദ അവലോകനത്തിൽ ചൂണ്ടിക്കാട്ടിയ ലാഭ നേട്ടത്തിന്റെ സഞ്ചാരപഥവും ഇതിനു കാരണമായിട്ടുണ്ട്. വളർച്ച കേന്ദ്രപ്രമേയമായി മുന്നിൽ കാണുന്ന ബജറ്റിന്റെ കാര്യത്തിൽ പൊതുവിൽ വലിയ പ്രതീക്ഷകളാണുള്ളത്. വ്യവസായങ്ങൾക്ക് അനുകൂല നടപടികൾ പ്രതീക്ഷിക്കുന്നുണ്ട്. ഉപഭോഗം വർധിപ്പിക്കുന്നതിന് പൊതുജനത്തിന് നികുതിയിളവും ഗ്രാമീണ വിപണികൾക്ക് പ്രത്യേക പദ്ധതികളും ഉണ്ടാകുമെന്നാണ് കരുതുന്നത്. വാഹന, അടിസ്ഥാന സൗകര്യ, റിയൽ എസ്റ്റേറ്റ് ,ഹൗസിംഗ് മേഖലകൾക്ക് പ്രത്യേകമായ ഇളവുകൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തെ ബജറ്റനുസരിച്ച് 2020 സാമ്പത്തിക വർഷത്തെ ധനകമ്മി 3.3 ശതമാനമാണു കണക്കാക്കിയിരുന്നത്. എന്നാൽ മൊത്ത ആഭ്യന്തര ഉൽപാദന(GDP)വളർച്ചയിലുണ്ടായ കുറവും അനുവദിക്കപ്പെട്ട പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങളും കാരണം സ്ഥിതിയാകെ മാറിമറിഞ്ഞു. എന്നാൽ ഇവ വിപണിയിൽ പ്രകടമായതിനാൽ യഥാർത്ഥ ധനകമ്മി 3.6 ശതമാനം മുതൽ 3.8 ശതമാനംവരെയായാലും മാറ്റമൊന്നും ഉണ്ടാകാനിടയില്ല. 2020 സാമ്പത്തിക വർഷത്തെ ചിലവുകളിലും പണവിതരണത്തിലും സർക്കാറിനുള്ള നിയന്ത്രണത്തെ ആശ്രയിച്ചിരിക്കും ഇതെല്ലാം. അസാധാരണ വർഷങ്ങളിൽ അനുവദിക്കപ്പെട്ടിട്ടുള്ള ധനപരമായ ഉത്തരവാദിത്തവും ബജറ്റ് കൈകാര്യവും (FRBM)എന്ന രക്ഷാസൂത്രം ഉയർത്തി സർക്കാർ 0.5 ശതമാനം എന്ന പരിധിയിൽ നിൽക്കാനാണിട. അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ടപദ്ധതികൾക്ക് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള 105 ലക്ഷം കോടി കഴിഞ്ഞ 6 വർഷം ചിലവഴിച്ചിട്ടുള്ള 52 ലക്ഷം കോടിയുടെ ഇരട്ടിയിലധികമാണ്. എന്നാൽ ദുർബ്ബലമായ ധനസ്ഥിതി ഈ ലക്ഷ്യം നേടുന്നതിന് വിഘാതമാണ്. സർക്കാരിന്റെ ആസൂത്രണവും കാര്യക്ഷമമായ സാമ്പത്തിക നീക്കവുമില്ലെങ്കിൽ ഈ വൻപദ്ധതി അസാധ്യമാകും. ബജറ്റിനെക്കുറിച്ചുള്ള വിപണിയുടെ പ്രതീക്ഷകൾ കൂടുതൽ യാഥാർഥ്യ ബോധത്തോടെയുള്ളതാണ്. രണ്ടു വർഷത്തെ ബജറ്റിലെ പിഴവുകളും മികവുകളും വിപണിയെ കാര്യങ്ങൾ പരിശോധിച്ചു നീങ്ങാൻ പ്രേരിപ്പിക്കുന്നു. പിഴവുകൾ മനസിലാക്കി സർക്കാർ തെറ്റുതിരുത്തൽ നടപടികളും സഹായ നടപടികളും പ്രഖ്യാപിച്ചത് സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയ്ക്കു വകനൽകുന്നുണ്ട്. നിഫ്റ്റി 50ൽ 2.1 ശതമാനവുംനിഫ്റ്റി ഇടത്തരം ഓഹരികളിൽ 5.3 ശതമാനവുംനിഫ്റ്റി ചെറുകിട ഓഹരികളിൽ 10.2 ശതമാനവുംവളർച്ചയാണ്രേഖപ്പെടുത്തിയിട്ടുള്ളത്.ബജറ്റിനു മുന്നോടിയായുള്ള മികച്ചപ്രകടനത്തിനുശേഷം വിപണി അൽപം ശ്രദ്ധയോടെ, നടപ്പു മൂന്നാം പാദത്തിലെ ഫലങ്ങളും (ബാങ്കിംഗ് രംഗത്തെ വർധിച്ച കിട്ടാക്കടങ്ങളുടെ കാര്യമുൾപ്പടെ)യഥാർത്ഥ ബജറ്റും വിലയിരുത്തിയേക്കും. ഉപഭോക്തൃ വിലക്കയറ്റം കഴിഞ്ഞ മാസത്തെയപേക്ഷിച്ച് 6 വർഷത്തെ ഏറ്റവും കൂടിയ നിരക്കായ 7.35 ശതമാനത്തിലെത്തിയിട്ടും ഓഹരി വിപണി പ്രധാന നേട്ടങ്ങളിൽ പിടിച്ചുനിൽക്കുകയും പുതിയ തലത്തിൽ വിൽപന നടത്തുകയും ചെയ്തുവെന്നത് ആശ്വാസകരമാണ്. റിസർവ് ബാങ്കിന്റെ ആശ്വാസപരിധിക്ക് എത്രയോ മുകളിലാണ് ഉപഭോക്തൃവില സൂചിക (CPI) എന്നതിനാൽ ഉടനെ പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷ വേണ്ട. ചില പ്രത്യേക ഭക്ഷ്യ വസ്തുക്കൾക്കും എണ്ണയ്ക്കും പെട്ടെന്നുണ്ടായ വില വർധനയാണ് പ്രധാനമായും വിലക്കയറ്റത്തിനു കാരണമെന്നു വിപണി കരുതുന്നു. അടുത്ത രണ്ടോ മൂന്നോ മാസത്തിനിടെ വിലകുറയുകയും ദീർഘകാല പ്രവണതകളെ ബാധിക്കാതെ പോവുകയും ചെയ്യുമെന്നാണ് മൊത്തവില സൂചികയിലെ (WPI) കുറഞ്ഞ ഉൽപാദന കണക്കുകൾ സൂചിപ്പിക്കുന്നത്. റിസർവ് ബാങ്ക് പലിശ നിരക്കുകൾ 135 പോയന്റ് കുറച്ചിട്ടുണ്ട്. ഇതിന്റെ വലിയൊരു വിഭാഗം ബാങ്കിന്റെ വായ്പാ നിരക്കിൽ പ്രതിഫലിക്കാനിരിക്കുന്നതേയുള്ളു. ബജറ്റിനു ശേഷം ഇതു സംഭവിക്കുന്നതോടെ സർക്കാർ ധന സ്ഥിതിയിൽ ദൃഢതകൈവരുമെന്ന് പ്രതീക്ഷിക്കാം. മൂന്നാംപാദ ഫലങ്ങൾക്കുള്ള തുടക്കം നല്ലതും പ്രതീക്ഷാനുസൃതവുമാണ്. മുൻവർഷത്തെയപേക്ഷിച്ച് നിഫ്റ്റി 50 സൂചിക നേട്ടത്തിൽ 20 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ താഴ്ന്നഅടിസ്ഥാന നിരക്കും കോർപറേറ്റ് നികുതിയിൽ അനുവദിക്കപ്പെട്ട ഇളവും വ്യവസ്ഥകളിലെ അയവും കിട്ടാക്കടങ്ങളിലെ നടപടികളുംമൂലം ബാങ്കിംഗ് രംഗത്തുണ്ടായ വളർച്ചയും ആണിതിനു കാരണം. സാധാരണ മഴ ലഭിക്കുന്നതോടെ ഉണ്ടാകുന്ന വിലക്കുറവും വർധിച്ച ഡിമാന്റുംമൂലം അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉപഭോഗ വസ്തുക്കളുടെ (FMCG) മേഖലയിൽ കാര്യമായ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. എണ്ണ വിപണന കമ്പനികളുടെ പ്രവർത്തനം മെച്ചപ്പെടുകയും പര്യവേഷണ രംഗത്ത് തൽസ്ഥിതി തുടരുകയും ചെയ്യുമെന്നതിനാൽ എണ്ണ, വാതക മേഖലയിൽ നല്ല രീതിയിൽ സമ്മിശ്ര വളർച്ചാ നിരക്കാവും രേഖപ്പെടുത്തുക. ബാങ്കിംഗ് രംഗത്തും ആഗോള ആവശ്യത്തിന്റെ കാര്യത്തിലും ഉണ്ടാകുന്ന മാന്ദ്യം ഐടി മേഖലയെ സമമായി നിർത്തിയേക്കും. എന്നാൽ വാഹന, ലോഹ, ടെലികോം മേഖലകളിൽ പ്രതികൂലമോ സമമോആയ വളർച്ച ആയിരിക്കുമെങ്കിലും മുൻപാദത്തെയപേക്ഷിച്ച് നേരിയ പുരോഗതി ദൃശ്യമാവും. മൊത്തത്തിൽ പരിശോധിക്കുമ്പോൾ 2020, 2021 സാമ്പത്തിക വർഷങ്ങളിൽ വരുമാനനേട്ടം മുന്നോട്ടു കൊണ്ടു പോകാൻ സഹായിക്കുന്നതു തന്നെയായിരിക്കും മൂന്നാം പാദഫലങ്ങൾ. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അടിസ്ഥാന ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/30rqMGr
via IFTTT

മാനുഫാക്ചറിംഗ് സ്ഥാപനങ്ങള്‍ക്കായി കൊച്ചിയില്‍ ക്വാളിറ്റി കോണ്‍ക്ലേവ് 23ന്

കൊച്ചി: മാനുഫാക്ചറിംഗ് വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനമികവ് വർധിപ്പിക്കുന്നതിന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രിയും(ഫിക്കി) ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയും (ക്യു സി ഐ) ചേർന്ന് ജനുവരി 23ന് രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെ എറണാകുളം മറൈൻഡ്രൈവിലെ ഹോട്ടൽ ടാജ് ഗേറ്റ്വേയിൽ ക്വാളിറ്റി കോൺക്ലേവ് സംഘടിപ്പിക്കുന്നു. മാനുഫാക്ചറിംഗ് വ്യവസായ മേഖലയയുടെ പ്രവർത്തന മികവ് ഉയർത്തുന്നതിലൂടെ ലോകനിലവാരത്തിൽ മത്സരശേഷി കൈവരിക്കുന്നതിനാവശ്യമായ തന്ത്രങ്ങളെക്കുറിച്ച് കോൺക്ലേവിൽ വിദഗ്ധർ ക്ലാസെടുക്കും. ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തിക്കൊണ്ട് എങ്ങനെ ആഗോള മത്സരക്ഷമത കൈവരിക്കാം, ഇൻഡസ്ട്രിയൽ ഇന്റർനെറ്റ് ഓഫ് തിങ്സിലൂടെ (ഐ ഐ ഒ ടി) പ്രവർത്തനമികവ് എങ്ങനെ വർധിപ്പിക്കാം, ഡിസൈനിംഗ് മികവ് പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത, വ്യക്തികളുടെ കഴിവുകൾ എങ്ങനെ പ്രവർത്തനമികവിനായി ഉപയോഗപ്പെടുത്താം എന്നീ വിഷയങ്ങളിൽ വിദഗ്ധർ സംസാരിക്കും. വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ ബിജു ഐ എ എസ് മുഖ്യപ്രഭാഷണം നടത്തും. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവർkesc@ficci.comഎന്ന ഇ മെയിലിൽ ജനുവരി 21നകം രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് 04844058041/42, 09746903555 എന്നീ ഫോൺ നമ്പറുകളിൽ ഫിക്കി സ്റ്റേറ്റ് കൗൺസിലുമായി ബന്ധപ്പെടാം.

from money rss http://bit.ly/2R04b0x
via IFTTT

Wednesday, 15 January 2020

ലോകത്തിലെ ചെലവേറിയ നഗരങ്ങള്‍ ഏതൊക്കെ?

ലണ്ടൻ: ലോകത്ത് ഏറ്റവും വിലകൂടിയ ആഡംബര വസ്തുക്കൾ ലഭിക്കുന്നത് എവിടെയാണ്? അതിസമ്പന്നർ വിവാഹം കഴിക്കാൻ തിരഞ്ഞെടുക്കുന്ന പ്രശസ്തമായ നഗരമേതാണ്? ഇതെല്ലാം അറിയാം. ഗവേഷണ സ്ഥാപനമായ ജൂലിയസ് ബെയർ ഗ്രൂപ്പ് പുറത്തുവിട്ട ആഡംബര നഗരങ്ങളുടെ പട്ടിക നോക്കൂ. ഹോങ്കോങാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ നഗരം. വിരുന്നിനോടൊപ്പം ആഡംബര കാറുകൾക്കും മികച്ചയിടമാണിവിടം. ജീവിക്കാൻ വൻതുക കൊടുക്കേണ്ടിവരുന്ന നിരവധി മുൻസിപ്പാലിറ്റികൾ ഹോങ്കോങിലുണ്ട്. മറ്റ് ഏഷ്യൻ നഗരങ്ങളും പട്ടികയിൽ മുന്നിലുണ്ട്. ഷാങ്ഹായ്, ടോക്കിയോ, സിംഗപുർ, തായ്പേയ്, ബാങ്കോക്ക് തുടങ്ങിയ നഗരങ്ങളെല്ലാം പട്ടികയുടെ ആദ്യപകുതിയിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. എന്നാൽ ന്യൂയോർക്ക് അതിൽനിന്ന് വേറിട്ടുനിൽക്കുന്നു. വിലകുറഞ്ഞ പിയാനോകൾ ലഭിക്കുന്ന സ്ഥലമാണ് ന്യൂയോർക്ക്. എന്നാൽ അതിസമ്പന്നർ വിവാഹം കഴിക്കാൻ തിരഞ്ഞെടുക്കുന്ന നഗരവും ന്യൂയോർക്ക്തന്നെ. പിയാനോകൾമാത്രമല്ല, വീടും, ബിസിനസ് ക്ലാസ് വിമാനയാത്രയും കാറുകളും ലേഡീസ് ഹാൻഡ്ബാഗുകളും വക്കീൽ ഫീസും ലേസർ കണ്ണ് ശസ്ത്രക്രിയയും ഉൾപ്പടെയുള്ളവയ്ക്ക് വൻതുക ചെലവുവരുന്ന നഗരങ്ങളും പട്ടികയിലുണ്ട്. ഭക്ഷണത്തിന് ഏറ്റവും വിലകൂടിയ നഗരം പാരീസാണ്. ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ 12-ാംസ്ഥാനമാണ് പാരീസിനുള്ളത്. ലണ്ടൻ(7), സൂറിച്ച്(9), മൊണാക്കോ(10) എന്നിങ്ങനെയാണ് യൂറോപ്പിലെ നഗരങ്ങളുടെ സ്ഥാനം. ഏഷ്യയിലെ ഷാങ്ഹായ്, ടോക്കിയോ, ഹോങ്കോങ് എന്നി നഗരങ്ങളാണ് പട്ടികയിൽ ആദ്യമൂന്ന് സ്ഥാനത്ത്. സിംഗപുർ(5), തായ്പേയ്(8), ബാങ്കോക്ക്(11) എന്നിങ്ങനെയാണ് മറ്റ് ഏഷ്യൻ നഗരങ്ങളുടെ സ്ഥാനം. എന്നാൽ സമ്പന്നർ വിലകുറഞ്ഞ വസ്തുക്കൾക്കായി തിരയുന്ന നഗരമാണ് മുംബൈ. പക്ഷേ, പിയാനോയ്ക്ക് ഇവിടെ വിലകൂടുതലാണ്. യുഎസിലെ മൂന്നുനഗരങ്ങൾമാത്രമാണ് പട്ടികയിലുള്ളത്. ന്യൂയോർക്ക്(4), ലോസ് ആഞ്ജലിസ്(6), മിയാമി(13) എന്നിവയാണവ. യുഎസിലേതന്നെ ചെലവുകുറഞ്ഞ നഗരമാണ് വാൻകൂവർ.

from money rss http://bit.ly/2u7leod
via IFTTT

നോക്കൂ..സ്റ്റാന്‍ലിയുടെ ജീവിതത്തിലേയ്ക്ക്‌

മീൻപിടിത്തം മുതൽ സിനിമയിലെ സ്റ്റണ്ട് മാസ്റ്ററുടെ ജോലിവരെ ചെയ്യും ഈ യുവാവ്... ഇയാൾ നടന്നുകയറിയ വഴികളിലേക്ക് തിരിഞ്ഞുനോക്കിയാൽ ആരും അദ്ഭുതപ്പെടും... ഇതാണ് 'റാംബോ സ്റ്റാൻലി'... ഈ ചെറുപ്പക്കാരൻ ഇപ്പോൾ അറിയപ്പെടുന്നത് സിനിമയിലെ സ്റ്റണ്ട് സംവിധായകനായാണ്... പക്ഷേ, അങ്ങനെ ഒരൊറ്റ വാക്കിൽ പരിചയപ്പെടുത്താവുന്നയാളല്ല സ്റ്റാൻലി... ഇരുപത്താറുകാരനായ ഈ മനുഷ്യൻ നടന്നുകയറിയ വഴികളിലേക്ക് തിരിഞ്ഞുനോക്കിയാൽ ആരാണ് അദ്ഭുതപ്പെടാത്തത്. കായലിലേക്ക് ഊളിയിട്ടിറങ്ങി സെക്കൻഡുകൾക്കുള്ളിൽ സ്റ്റാൻലി മുകളിലേക്ക് ഉയർന്നുവരും... കൈയിൽ അപ്പോൾ മീനുണ്ടാകും. മത്സ്യത്തൊഴിലാളി എന്ന് സ്റ്റാൻലിയെ വിളിക്കാനാവില്ല. ജീവിക്കാൻവേണ്ടിയാണ് ഈ മീൻപിടിത്തം. മറ്റുചിലപ്പോൾ അയാൾ വാർക്കപ്പണിക്കാർക്കൊപ്പം കൂടും... മാർബിൾ പണിയെടുക്കും... ഇവിടെയൊന്നും തീരുന്നതല്ല സ്റ്റാൻലിയുടെ കഥകൾ... ക്രിക്കറ്റിൽ തുടങ്ങിയ ജീവിതം സ്റ്റാൻലി നല്ല ക്രിക്കറ്ററാണ്. കുട്ടിക്കാലത്ത് വെറുതെ ക്രിക്കറ്റ് കളിച്ചതല്ല... 14 വയസ്സ് മുതൽ 20 വയസ്സ് വരെ ക്രിക്കറ്റ് പരിശീലിച്ചയാളാണ്. കുറേക്കാലം ഒരു പ്രൊഫഷണൽ ടീമിന്റെ ഓപ്പൺ ബൗളറായിരുന്നു. ക്രിക്കറ്റിനായി തുടർച്ചയായി നടത്തിയ അധ്വാനം 'ടെന്നീസ് എൽബോ' എന്ന രോഗം പിടിപെട്ടതോടെയാണ് നിർത്തിയത്. പിന്നെ സ്റ്റാൻലി പോയത് ഫുട്ബോളിലേക്കാണ്. ഫോർട്ടുകൊച്ചിയിൽ 'റൂഫസ് അങ്കിളി'ന്റെ ശിഷ്യനായി തുടങ്ങി... നിരവധി ടീമുകളിൽ അംഗമായി... ഒടുവിൽ സെൻട്രൽ എക്സൈസ് ടീമിന്റെ സ്ട്രൈക്കറായി... ആറ്ുവർഷം സെൻട്രൽ എക്സൈസിൽ. മനസ്സിൽ മൈക്കിൾ ജാക്സൻ ഇതോടൊപ്പം നൃത്തത്തെക്കൂടി സ്റ്റാൻലി ഹൃദയത്തോട് ചേർത്തുവച്ചിരുന്നു. കുട്ടിക്കാലത്തുതന്നെ നൃത്തം അയാളുടെ മനസ്സിലുണ്ടായിരുന്നു. 'കൊച്ചിൻ ഡാൻസ്' ട്രൂപ്പിൽ അംഗമായ സ്റ്റാൻലി, മൈക്കിൾ ജാക്സനെയാണ് അരങ്ങിൽ അവതരിപ്പിച്ചിരുന്നത്. സ്റ്റാൻലിയുടെ മൈക്കിൾ ജാക്സൻ അവതരണം പ്രസിദ്ധമാണ്. കലാഭവന്റെ വേദികളിലും സ്റ്റാൻലി മൈക്കിൾ ജാക്സൻ ഡാൻസ് ചെയ്തു. ഇതുകൂടാതെ, നിരവധി സ്റ്റേജുകളിൽ നൃത്തപരിപാടി അവതരിപ്പിച്ചു. കുറേക്കാലം പല ഇടങ്ങളിൽ നിന്നായി നൃത്തം പഠിച്ചു. ചിത്രകലയും ചതുരംഗവും സ്റ്റാൻലി ചിത്രകല പഠിച്ചിട്ടില്ല... പക്ഷേ, നന്നായി വരയ്ക്കും. ശില്പനിർമാണവുമുണ്ട്. 'പ്രകൃതിയാണ് ഇതിലെല്ലാം എന്റെ ഗുരു' എന്നാണ് ഇദ്ദേഹം പറയുന്നത്. സ്റ്റാൻലി വരച്ച ജീവൻതുടിക്കുന്ന ചിത്രങ്ങൾ ഏറെ ആകർഷകമാണ്. കുറച്ചുകാലം കളരിയിലും ഉണ്ടായിരുന്നു. കളരിയിൽ തന്റെ ആശാൻ അപ്പച്ചനാണെന്ന് സ്റ്റാൻലി പറയുന്നു. പക്ഷേ, അതുകഴിഞ്ഞ് സ്റ്റാൻലി പോയത് കരാട്ടെയിലേക്കാണ്. കരാട്ടെയിൽ 'ബ്ലാക്ക് ബെൽറ്റ്' നേടി. പിന്നെ, 'കുങ്ഫു'. അവിടെയും മിന്നുന്ന പ്രകടനം. നല്ല ചെസ് കളിക്കാരൻ കൂടിയാണ് സ്റ്റാൻലി. 'ചതുരംഗ'ത്തിൽ കുട്ടിക്കാലത്ത് നിരവധി സമ്മാനങ്ങൾ നേടി. ഇപ്പോൾ കുട്ടികളെ ചെസ് പഠിപ്പിക്കുന്നു. ഇദ്ദേഹം പരിശീലിപ്പിച്ച കുട്ടിക്ക് ദേശീയ ചാമ്പ്യൻഷിപ്പ് ലഭിച്ചു. അക്കാലത്തുതന്നെ ഈ മനുഷ്യൻ 'ബോക്സിങ്ങി'ലുമെത്തി. ബോക്സിങ്ങിനായി നിരന്തരം അധ്വാനിച്ചു. 'നാഷണൽ ക്വിക് ബോക്സിങ് ചാമ്പ്യൻഷിപ്പി'ൽ രണ്ടുതവണ പങ്കെടുത്തു. ഒരിക്കൽ നാഷണൽ ബോക്സിങ്ങിൽ മത്സരിക്കുമ്പോൾ, സ്റ്റാൻലിയുടെ ഇടിയുടെ ആഘാതത്തിൽ ബോധംകെട്ട് വീണ എതിരാളി കിടപ്പിലായി. ചികിത്സ ദീർഘകാലം തുടർന്നത്രെ. ഇതോടെ ആ രംഗം വിടാൻ സ്റ്റാൻലി തീരുമാനിച്ചു... ബോക്സിങ് കളം വിട്ടു. ജീവിതം ഭിന്നശേഷിക്കാരായ കുട്ടികൾക്കായി അങ്ങനെയിരിക്കുമ്പോഴാണ് സ്റ്റാൻലി കൊച്ചി മുണ്ടംവേലിയിലെ 'അഗസ്റ്റിനോ വിച്ചിനീസ്' വിദ്യാലയത്തിലെത്തുന്നത്. ബധിര-മൂക വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണത്. സിസ്റ്റർ മേരിയാണ് സ്റ്റാൻലിയെ സ്കൂളിലെത്തിച്ചത്. കേൾവിശക്തിയില്ലാത്ത കുട്ടികളെ കായികമായി ശക്തിപ്പെടുത്തണം. ഫിസിക്കൽ ട്രെയ്നറായി സ്കൂളിൽ ചേർന്നു. ഒരു പരിശീലനവും നേടാതെയാണ് സ്റ്റാൻലി ആ കുട്ടികളെ പഠിപ്പിച്ചത്. എല്ലാ കായിക ഇനങ്ങളും കുട്ടികളെ പരിശീലിപ്പിച്ചു. അതൊരു സമർപ്പണമാണെന്നാണ് സ്റ്റാൻലി പറയുന്നത്. കുട്ടികൾക്കുവേണ്ടി എത്ര ബുദ്ധിമുട്ടാനും സ്റ്റാൻലി തയ്യാർ... അതിന് ഫലവുമുണ്ടായി. ഈ സ്കൂളിലെ കുട്ടികൾ കായികരംഗത്ത് നിരവധി നേട്ടങ്ങളുണ്ടാക്കി. എവിടെപ്പോയാലും തന്റെ കുട്ടികൾ സമ്മാനം നേടാതെ മടങ്ങില്ലെന്ന് സ്റ്റാൻലിക്ക് ഉറപ്പ്. 16 വർഷമായി കുട്ടികളെ ഇങ്ങനെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് സ്റ്റാൻലി. മികച്ച രീതിയിൽ കുട്ടികളെ പരിശീലിപ്പിക്കുന്ന സ്റ്റാൻലി ഈ രംഗത്തെ മികവിന് രണ്ട് പുരസ്കാരങ്ങൾ നേടി. 'കാവാലം പുരസ്കാര'വും 'കെ.കെ. അരൂർ സ്മാരക പുരസ്കാര'വും. ഇടയ്ക്ക് സ്റ്റാൻലി 'റിയാലിറ്റി ഷോ'കളിലുമെത്തി. സ്വകാര്യ ചാനലുകളിലെ സാഹസിക പരിപാടികളിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവച്ചു. പലയിടത്തും സമ്മാനങ്ങൾ നേടി. ഒരിക്കൽ ഒരു ചാനൽ പരിപാടിയിൽ ഒന്നാംസമ്മാനം കരസ്ഥമാക്കി... അഞ്ചുലക്ഷം രൂപയായിരുന്നു സമ്മാനം... പക്ഷേ, ആ പണം കൈയിൽ കിട്ടിയില്ലെന്ന് സ്റ്റാൻലി. അതോടെ സാഹസിക പരിപാടിയും വേണ്ടെന്നുവച്ചു. ഒടുവിൽ സിനിമയിലേക്ക്... കുറച്ചുകാലമായി സ്റ്റാൻലി സിനിമയിലെ 'സ്റ്റണ്ട് മാസ്റ്റർ'മാരുടെ കൂടെയുണ്ട്. 'പ്രഭു മാസ്റ്ററി'നൊപ്പം പല സിനിമകളിലും പ്രവർത്തിച്ചു. തെലുങ്ക്, തമിഴ്, കന്നട സിനിമകളിലായിരുന്നു കൂടുതൽ സ്റ്റണ്ട് കൈകാര്യം ചെയ്തത്. പിന്നെ 'മാഫിയ ശശി'ക്കൊപ്പമായി. നിരവധി സിനിമകളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. 'പരോൾ', 'സലാം കശ്മീർ', 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഒടുവിൽ 'കടത്ത് നാടൻ' എന്ന സിനിമയിൽ സ്റ്റണ്ട് സ്വതന്ത്രമായി ചെയ്യുകയായിരുന്നു. 'വരദ സാമുറായ്' എന്ന കന്നട ചിത്രത്തിൽ വില്ലന്റെ റോളിൽ സ്റ്റാൻലി അഭിനയിച്ചിട്ടുണ്ട്. 'കനകദുർഗ' എന്ന കന്നട ചിത്രത്തിൽ അഭിനയിക്കുന്നു... ഈ ചിത്രത്തിന്റെ ഷൂട്ട് പൂർത്തിയായി. കായലിന്റെ ആഴങ്ങൾ തേടി... കഥ ഇങ്ങനെയൊക്കെയാണെങ്കിലും ഇടയ്ക്ക് ഇപ്പോഴും സ്റ്റാൻലിയെ കായലോരത്ത് കാണാം... അത് ചിലപ്പോൾ കളത്ര കായലിലാകാം... മറ്റുചിലപ്പോൾ ഇടക്കൊച്ചി കായലിലാകാം... ബൈക്ക് കായലിനരികിൽ നിർത്തിവയ്ക്കും, പാന്റ്സ് ഊരിമാറ്റും, പിന്നെ കായലിലേക്ക് ചാടും... കുറച്ചുനേരം കായലിന്റെ ആഴത്തിൽ... കൈയിൽ മീനുമായി തിരിച്ച് കരയിലേക്ക്... 'ഇത് അപ്പച്ചൻ പഠിപ്പിച്ച വിദ്യയാണ്... അധികമാർക്കും വശമില്ലാത്ത വിദ്യ. പണം ഒരാവശ്യമായി വന്നാൽ ഞാൻ കായലിന്റെ മടിത്തട്ടിലേക്ക് പോകും... അവിടെ എനിക്കുള്ളത് കരുതിവച്ചിട്ടുണ്ട്...' -സ്റ്റാൻലി പറയുന്നു. അവധി ദിവസങ്ങളിൽ ഇപ്പോഴും സ്റ്റാൻലി ടൈൽ ജോലികൾക്കും പോകും. സെൻട്രൽ എക്സൈസ് ഉൾപ്പെടെ പല സ്ഥാപനങ്ങളും സ്റ്റാൻലിക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, അതൊന്നും ഈ മനുഷ്യൻ സ്വീകരിച്ചില്ല. 'കേൾവിയില്ലാത്ത ആ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് എനിക്കിഷ്ടം. ജീവിക്കാനുള്ള പണം അത്ര വലിയ പ്രശ്നമല്ല... അത് പ്രകൃതിയിലുണ്ടല്ലോ. ആ കുട്ടികളെ സഹായിക്കാൻ എനിക്കുമാത്രമേ കഴിയൂ... അതാണെന്റെ നിയോഗം.' -സ്റ്റാൻലി പറഞ്ഞുനിർത്തുന്നു. sreelanvp@gmail.com

from money rss http://bit.ly/2uRo80R
via IFTTT

സെന്‍സെക്‌സ് ഇതാദ്യമായി 42,000 ഭേദിച്ചു

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടുരുന്നു. സെൻസെക്സ് ഇതാദ്യമായി 42,000 കടന്നു. 150 പോയന്റാണ് നേട്ടം. 28 പോയന്റ് ഉയർന്ന് 12371ലാണ് നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത്. ഒരുവർഷത്തോളമായി തുടരുന്ന വ്യാപാരയുദ്ധത്തിന് വിരാമമിട്ട് യുഎസ്-ചൈന ഒന്നാംഘട്ട വ്യാപാരക്കരാർ ഒപ്പുവെച്ചതാണ് വിപണിയ്ക്ക് കരുത്തായത്. ബിഎസ്ഇയിലെ 1342 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 932 ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സ്മോൾ ക്യാപ് ഓഹരികൾ 0.5ശതമാനത്തോളം നേട്ടത്തിലാണ്. ലോഹ വിഭാഗം ഓഹരികളാണ് നഷ്ടത്തിൽ. യെസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് ബാങ്ക്, ഐഷർ മോട്ടോഴ്സ്, റിലയൻസ്, പവർഗ്രിഡ്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വേദാന്ത, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, എംആന്റ്എം, ഐഒസി, കോൾ ഇന്ത്യ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. Nifty hits record high, Sensex above 42,000

from money rss http://bit.ly/2ssPpWC
via IFTTT

സെന്‍സെക്‌സ് 80 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 79.90 പോയന്റ് താഴ്ന്ന് 41,872ലും നിഫ്റ്റി 19 പോയന്റ് നഷ്ടത്തിൽ 12,343.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകർ കൂട്ടത്തോടെ ലാഭമെടുത്തതാണ് വിപണിയുടെ കരുത്ത് ചോർത്തിയത്. ബിഎസ്ഇയിലെ 1486 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1044 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. യെസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ്, ടൈറ്റാൻ കമ്പനി, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ്, ഗെയിൽ, ടിസിഎസ്, ഹിൻഡാൽകോ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഇൻഡസിന്റ് ബാങ്ക്, വിപ്രോ, ബിപിസിഎൽ, എസ്ബിഐ, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചികയാണ് പ്രധാനമായും നഷ്ടത്തിലായത്. അതേസമയം, വാഹനം, റിയാൽറ്റി സൂചികകൾ നേട്ടമുണ്ടാക്കി. sensex down 80 pts

from money rss http://bit.ly/2u0Ld0G
via IFTTT

Tuesday, 14 January 2020

സംസ്ഥാന സര്‍ക്കാരിന് ചാകര: അടുത്തവര്‍ഷം 1000 കോടി കിട്ടും

തൃശ്ശൂർ: പുതിയ സാന്പത്തിക വർഷാരംഭം മുതൽ കേരളത്തിന് കോളടിക്കും. മാർച്ച് 31-ന് കേരളത്തിലൂടെയുള്ള ഗെയ്ൽ പ്രകൃതിവാതക പൈപ്പ്ലൈൻ കമ്മിഷൻ ചെയ്യുന്നതോടെ നികുതിയിനത്തിൽ സംസ്ഥാനത്തിന് വർഷംതോറും 1000 കോടി രൂപയോളം കിട്ടും. കൊച്ചിമുതൽ മംഗലാപുരംവരെയുള്ള പൈപ്പ്ലൈനാണ് മാർച്ചിൽ കമ്മിഷൻ ചെയ്യുക. ജൂണിൽ കൂറ്റനാട് മുതൽ വാളയാർ വരെയുള്ള ലൈനും കമ്മിഷൻ ചെയ്യും. അതോടെ വരുമാനം വീണ്ടും കൂടും. കൊച്ചി-മംഗലാപുരം പൈപ്പ്ലൈൻ കമ്മിഷൻ ചെയ്താൽ പ്രതിദിന വിതരണം 60 ലക്ഷം ക്യൂബിക് മീറ്ററാകും.

from money rss http://bit.ly/2QTtPUt
via IFTTT