121

Powered By Blogger

Thursday, 12 March 2020

സ്വര്‍ണവിലയും കൂപ്പുകുത്തി: പവന് 1200 രൂപ കുറഞ്ഞ് 30,600 രൂപയായി

ഓഹരി വിപണിക്കും രൂപയുടെ മൂല്യത്തിനുമൊപ്പം സ്വർണവിലയും കൂപ്പുകുത്തി. ആഭ്യന്തര വിപണിയിൽ പവന് 1200 രൂപയാണ് വെള്ളിയാഴ്ച രാവിലെ കുറഞ്ഞത്. ഇതോടെ പവന്റെ വില 30,600 രൂപയായി. ഗ്രാമിന്റെ വില 150 രൂപ കുറഞ്ഞ് 3825 രൂപയായി. നാലുദിവസം കൊണ്ട് 1720 രൂപയാണ് പവന്റെ വിലയിൽ കുറവുണ്ടായത്. മാർച്ച് ഒമ്പതിന് എക്കാലത്തെയും റെക്കോഡ് നിലവാരമായ 32,320 രൂപയിൽ സ്വർണവിലയെത്തിയിരുന്നു.

from money rss http://bit.ly/33cUNuQ
via IFTTT

ഓഹരി വിപണിയില്‍ രക്തച്ചൊരിച്ചില്‍: വ്യാപാരം നിര്‍ത്തി, രൂപയും വീണു

മുംബൈ: മഹാമാരി ഓഹരി വിപണിയിലും ആഞ്ഞടിക്കുന്നു. കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത് കുത്തനെയുള്ള ഇടിവോടെ. സെൻസെക്സ് 30,000ന് താഴെപ്പോയി. സെൻസെക്സ് 3090 പോയന്റ് നഷ്ടത്തിൽ 29687ലും നിഫ്റ്റി 966 പോയന്റ് താഴ്ന്ന് 8624ലിലുമെത്തി. കനത്ത ഇടിവനെതുടർന്ന് 10.20 വരെ വ്യാപാരം നിർത്തി. ബിഎസ്ഇയിൽ 88 കമ്പനികളുടെ ഓഹരികൾമാത്രമാണ് നേട്ടത്തിലുള്ളത്. 1400 ഓഹരികൾ നഷ്ടത്തിലാണ്.ലോവർ സർക്യൂട്ട് ഭേദിക്കുന്നത് 12 വർഷത്തിനിടെ ഇതാദ്യം. കൊട്ടക് മഹീന്ദ്ര ബാങ്ക്, ബിപിസിഎൽ, എച്ച്സിഎൽ ടെക്, ഗെയിൽ, ടെക് മഹീന്ദ്ര, ടിസിഎസ്, ഒഎൻജിസി, കോൾ ഇന്ത്യ, ആക്സിസ് ബാങ്ക്, മാരുതി സുസുകി, എസ്ബിഐ, ഐടിസി, ഹിൻഡാൽകോ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ കനത്ത നഷ്ടത്തിലാണ്.

from money rss http://bit.ly/2w2el9d
via IFTTT

വീണ്ടും കൂപ്പുകുത്തി വിപണി: ഇത്തവണ സെന്‍സെക്‌സിന് നഷ്ടമായത് 3,100 പോയന്റ്

ലോകാരോഗ്യ സംഘടന കോവിഡ് 19 ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചതിനെതുടർന്ന് സെൻസെക്സ് ഇടിഞ്ഞത് 3100 പോയന്റ്. നിഫ്റ്റിയാകട്ടെ 1000 പോയന്റോളവും താഴേയ്ക്ക് പതിച്ചു. ഇതോടെ രാജ്യത്തെ നിക്ഷേപകർക്ക് ഒരുദിവസംകൊണ്ട് നഷ്ടമായത് 11 ലക്ഷം കോടിയിലേറെ രൂപയാണ്. എല്ലാ സെക്ടറൽ സൂചികകളും 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലാണ്. അടുത്തകാലത്ത് ഇതാദ്യമയാണ് സെൻസെക്സ് ഒരുദിവസം 3,100 പോയന്റ് മൂക്കുകുത്തിവീഴുന്നത്. 100 ലേറെ രാജ്യങ്ങളിലേയ്ക്ക് കൊറോണ പടർന്നത് ആഗോള തലത്തിൽ വിപണികളെ പിടിച്ചുകുലുക്കി. 2017 ജൂലായ്ക്കുശേഷം നിഫ്റ്റി സപ്പോർട്ട് നിലവാരമായ 10,000ത്തിൽനിന്ന് വഴുതി 9,600ലേയ്ക്കെത്തുന്നത് ആദ്യമായാണ്. ആഗോള വിപണികളെല്ലാം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. യുഎസ് സൂചികകൾ ആറുശതമാനം താഴ്ന്നാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണ് രാജ്യത്തെ സൂചികകൾ നേരിടുന്നത്. 2008 ആവർത്തിക്കുമോയെന്നാണ് നിക്ഷേപകർ ആശങ്കപ്പെടുന്നത്.

from money rss http://bit.ly/33afMhS
via IFTTT

കൊറോണ ഭീതിയില്‍ വിപണി കൂപ്പുകുത്തുമ്പോള്‍ കോടീശ്വരനാകാനുള്ള വഴികളിതാ

കൊറോണ ഭീതിയിൽ ലോകം പകച്ചുനിൽക്കുമ്പോൾ ചുരുങ്ങിയ കാലംകൊണ്ട് നിങ്ങൾക്ക് കോടീശ്വരനാകണോ? ലോകം ഭയപ്പെടുമ്പോൾ നിങ്ങൾ അത്യാഗ്രഹികളാകുക; ലോകം അത്യാഗ്രഹം പ്രകടിപ്പിക്കുമ്പോൾ നിങ്ങൾ ഭയപ്പെടുക- വാറൻ ബഫറ്റിന്റെ ഈ നിരീക്ഷണമാണ് ഈയവസരത്തിൽ നിക്ഷേപകർക്ക് ഗുണകരമാകുക. കൊറോണ വ്യാപിക്കുമ്പോൾ ലോകമാകെയുള്ള വിപണികൾ കൂപ്പുകുത്തുകയാണ്. നിക്ഷേപകർ കൂട്ടത്തോടെ കൂടൊഴിയുന്നു. ഈയവസരം പ്രയോജനപ്പെടുത്താൻ നിക്ഷേപകർക്കാകണം. ഉയർന്ന നേട്ടംലഭിക്കാൻ കുറച്ചൊക്കെ റിസ്ക് എടുക്കണമെന്ന് വിശ്വസിക്കുന്നവർക്ക് അവസരത്തിന്റെ ജാലകമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. ആഗോള സമ്പദവ്യവസ്ഥയിൽനിന്ന് കൊറോണ അപ്രത്യക്ഷമായാൽ നിലവിൽ താഴ്ന്ന നിലവാരത്തിലുള്ള മികച്ച ഓഹരികൾ കുതിച്ചുകയറും. ഓരോ തകർച്ചയ്ക്കും ഒരു ഉയർത്തെഴുന്നേൽപ്പുണ്ടെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ നിക്ഷേപിക്കുന്നവർക്ക് ഭാവിയിൽ മികച്ചനേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. അതിനുള്ള വഴികളിതാ 1 മികച്ച ഓഹരികൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കുക നിലവിലെ സാഹചര്യം ക്ഷണികമാകാം അല്ലങ്കിൽ മാസങ്ങളോളം നീണ്ടുനിൽക്കാം. അതുകൊണ്ടുതന്നെ ഭാവിയിൽ വിപണിയുടെ നീക്കം അറിയാൻ പ്രയാസമാണ്. മികച്ച ഗവേഷണം നടത്തി പോർട്ട്ഫോളിയോയുണ്ടാക്കി ഘട്ടംഘട്ടമായി നിക്ഷേപിക്കാൻ ശ്രമിക്കുക. ഇതിനകം നിങ്ങൾ നിക്ഷേപം നടത്തിയിട്ടുള്ള ഓഹരികൾ വിറ്റൊഴിയാതിരിക്കുക. മികച്ച ഓഹരികളാണെങ്കിൽ കുറഞ്ഞവിലയിൽ ലഭ്യമാകുമ്പോൾ വീണ്ടുംവാങ്ങുക. മികച്ച നേട്ടം കരസ്ഥമാക്കാൻ അതാണ് വിജയമന്ത്രം. 2 മ്യൂച്വൽ ഫണ്ടിന്റെവഴി ഓഹരിയിൽ നിക്ഷേപിക്കാൻ വേണ്ടത്ര വിലയിരുത്തൽ ആവശ്യമാണ്. എന്നാൽ ഫണ്ടുഹൗസുകൾ നിങ്ങൾക്കുവേണ്ടി ആ ജോലി ഏറ്റെടുക്കും. അത്തരക്കാർക്ക് മികച്ച അവസരമാണ് മ്യൂച്വൽ ഫണ്ടുകൾ നൽകുന്നത്. നിരവധി മികച്ച ഫണ്ടുകളുടെ എൻഎവി വളരെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ കൂടുതൽ തുക നിക്ഷേപിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾക്കായുള്ള എസ്ഐപിയോടൊപ്പം കൂടുതൽ തുക നിക്ഷേപിക്കാൻ പറ്റിയ സമായമാണിപ്പോൾ. മികച്ച ഫണ്ടുകളിൽ നിക്ഷേപിച്ചാൽമാത്രംപോര ആറുമാസംകൂടുമ്പോൾ അവയുടെ പ്രകടനം വിലയിരുത്തുകയും വേണം. 3 കടമെടുത്ത് നിക്ഷേപിക്കരുത് ഓഹരി വിപണിയിടിയുന്നു. എന്നാൽ ലോണെടുത്ത് വൻതുക നിക്ഷേപിച്ചേക്കാം. നാളെ വിപണി ഉയരുമ്പോൾ മികച്ചനേട്ടംമുണ്ടാക്കാം- എന്നുകരുതുന്നവർക്ക് ഓഹരി വിപണി സമ്മാനിക്കുക നഷ്ടംമാത്രമെന്ന് മനസിലാക്കുക. 50 ലക്ഷം രൂപ വായ്പയെടുത്ത് നിക്ഷേപിക്കുന്നതിനെക്കുറിച്ച് വിനീത് എന്നൊരാൾ ദുബായിയിൽനിന്ന് ചോദിച്ചിരുന്നു. 5.79 ശതമാനം പലിശയ്ക്ക് വായ്പകിട്ടും. ഫ്ളാറ്റ് നിരക്കാണെങ്കിൽ പലിശ 3.16 ശതമാനംമത്രവും. ഇത്തരക്കാർക്കുള്ള മറുപടിയാണ് മുകളിൽ വ്യക്തമാക്കിയത്. കൊറോണ ഭീതിയൊഴിഞ്ഞ് വിപണി കുതിക്കുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമ നിക്ഷേപകർ കാണിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ കടംവാങ്ങി നിക്ഷേപിക്കരുത്. തൽക്കാലത്തേയ്ക്ക് ആവശ്യമില്ലാത്ത പണംമാത്രം ഘട്ടംഘട്ടമായി മികച്ച ഓഹരികളിൽ നിക്ഷേപിക്കുക. antonycdavis@gmail.com

from money rss http://bit.ly/38Ij0KI
via IFTTT

Wednesday, 11 March 2020

രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേയ്ക്ക്

ന്യൂഡൽഹി: ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിൽ കനത്ത ഇടവ്. ഡോളറിനെതിരെ 75 നിലവാരത്തിനടുത്തായി രൂപയുടെ മൂല്യം. ഒരുശതമാനം നഷ്ടത്തിൽ 74.34 നിലവാരത്തിലെത്തി മൂല്യം. 2018 ഒക്ടോബറിലെ നിലവാരമായ 74.48 രൂപയ്ക്കടുത്തായി ഇത്. വിദേശ നിക്ഷേപകർ കൂട്ടത്തോടെ രാജ്യത്തെ ഓഹരികളും കറൻസികളും ഉപേക്ഷിച്ചതാണ് രൂപയെ ബാധിച്ചത്. ഇന്ന് വൈകീട്ട് പുറത്തുവരാനിരിക്കുന്ന റീട്ടെയിൽ പണപ്പെരുപ്പം, ഫാക്ടറി ഡാറ്റ തുടങ്ങിയവ കാത്തിരിക്കുകയാണ് നിക്ഷേപകർ. Indian rupee opens at record low

from money rss http://bit.ly/2xwhkXW
via IFTTT

കൊറോണ ഭീതിയില്‍ വീണ്ടും ഓഹരി വിപണി: സെന്‍സെക്‌സ് കൂപ്പുകുത്തിയത് 1655 പോയന്റ്

മുംബൈ: കൊറോണ ഭീതിയിൽ ഓഹരി വിപണിയിൽ കനത്ത സമ്മർദം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 1655 പോയന്റ് കൂപ്പുകുത്തി. നിഫ്റ്റിയാകട്ടെ 491 പോയന്റും. ബിഎസ്ഇയിൽ 97 കമ്പനികളുടെ ഓഹരികൾമാത്രമാണ് നേട്ടത്തിലുള്ളത്. 1397 ഓഹരികൾ നഷ്ടത്തിലാണ്. കൊറോണ ഭീതിയിൽ പലരാജ്യങ്ങളും യാത്രവിലക്ക് വന്നതും വിപണിയുടെ കരുത്ത് ചോർത്തി. ആഗോള വിപണികളെല്ലാം കനത്ത നഷ്ടത്തിലാണ്. ജപ്പാന്റെ നിക്കി 3.3 ശതമാനവും ഒസ്ട്രേലിയയിലെ സൂചിക 3.7 ശതമാനവും നഷ്ടത്തിലാണ്. കൊറിയൻ സൂചിക നാലുവർഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. Source:BSE ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ഒഎൻജിസി, വേദാന്ത, യെസ് ബാങ്ക്, ആക്സസ് ബാങ്ക്, എസ്ബിഐ, ഹിൻഡാൽകോ, ഗ്രാസിം ഗെയിൽ ഇൻഫോസിസ് തുടങ്ങിയ ഓഹരികളെല്ലാം നഷ്ടത്തിലാണ്. സെക്ടറൽ സൂചികകൾ മൂന്നുമുതൽ ഏഴുവരെ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ അഞ്ചുശതമാനം താഴ്ന്നു. Sensex falls 1,655 pts

from money rss http://bit.ly/2U0nY02
via IFTTT

സെന്‍സെക്‌സ് 65 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായ രണ്ടുദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് വിപണിയിൽ നേരിയ ഉണർവ്. സെൻസെക്സ് 62.45 പോയന്റ് നേട്ടത്തിൽ 35697.40ലും നിഫ്റ്റി 6.90 പോയന്റ് ഉയർന്ന് 10,458.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1022 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1414 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികൾക്ക് മാറ്റമില്ല. യെസ് ബാങ്ക്, സീ എന്റർടെയൻമെന്റ്, ഭാരതി ഇൻഫ്രടെൽ, കോൾ ഇന്ത്യ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഗെയിൽ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഇൻഡസിന്റ് ബാങ്ക്, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/2Q5heNk
via IFTTT

എസ്ബിഐ കാര്‍ഡ്‌സിന്റെ ഐപിഒ: എത്ര ഓഹരികള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയാം

എസ്ബിഐ കാർഡ്സ് ആൻഡ് പെയ്മെന്റ് സർവീസസിന്റെ ഐപിഒയ്ക്ക് അപേക്ഷിച്ചയാളാണെങ്കിൽ എത്ര ഓഹരികൾ ലഭിച്ചുവെന്ന് അറിയാം. അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ ലിങ്ക് ഇൻടൈം ഇന്ത്യ എന്ന സൈറ്റിലെത്തി പരിശോധിച്ചാൽ മതി. ഇൻവെസ്റ്റർ സർവീസസിലെ സബ് സെക്ഷനായ പബ്ലിക് ഇഷ്യു ഇക്വിറ്റീസ്-ൽ നിന്ന് വിവരങ്ങൾ അറിയാം. മുകളിൽ കൊടുത്തിട്ടുള്ള ലിങ്കിൽ നിങ്ങൾ അപേക്ഷിച്ചിട്ടുള്ള ഐപിഒ ആയ എസ്ബിഐ കാർഡ്സ് ആൻഡ് പെയമെന്റ് സർവീസസ് സെലക്ട് ചെയ്ത് പാൻ നമ്പറോ അപ്ലിക്കേഷൻ, ഡിപി അല്ലെങ്കിൽ ക്ലൈന്റ് ഐഡി നൽകിയാൽ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാം. മാർച്ച് 11ന് അലോട്ട്മെന്റ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

from money rss http://bit.ly/2xlNpS2
via IFTTT

Tuesday, 10 March 2020

82ശതമാനം സ്ത്രീകളും നിക്ഷേപം നടത്തുന്നത് മ്യൂച്വല്‍ ഫണ്ടിലും ഓഹരിയിലും: സര്‍വെ

സ്ത്രീകളിൽ കൂടുതൽപേരും സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ നിക്ഷേപിക്കുന്നത് മ്യൂച്വൽ ഫണ്ടിലും ഓഹരിയിലും. നിക്ഷേപ പ്ലാറ്റ്ഫോമായ ഗ്രോ നടത്തിയ സർവെയിലാണ് ഈ കണ്ടെത്തൽ. 26,000 പേർ പങ്കെടുത്ത സർവെയിൽ 43 ശതമാനം സ്ത്രീകൾ പരമ്പരാഗത പദ്ധതികളായ സ്ഥിര നിക്ഷേപം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയെയാണ് ആശ്രയിക്കുന്നത്. 25 ശതമാനം സ്ത്രകൾ സ്വർണത്തിലാണ് നിക്ഷേപിക്കുന്നത്. 13 ശതമാനംപേർ റിയൽ എസ്റ്റേറ്റിലും ഒമ്പതുശതമാനംപേർ പെൻഷൻ പ്ലാനുകളിലും നിക്ഷേപിക്കുന്നതായി സർവെ വെളിപ്പെടുത്തുന്നു. സർവെയിൽ പങ്കെടുത്ത 64 ശതമാനംപേരും സ്വന്തമായി നിക്ഷേപ തീരുമാനങ്ങളെടുക്കുന്നതിൽ ആത്മവിശ്വാസമുള്ളവരും പ്രാപ്തിയുള്ളവരുമാണ്. ദീർഘകാല ലക്ഷ്യം മുൻനിർത്തി നിക്ഷേപം നടത്തുന്നവരാണ് 59 ശതമാനം സ്ത്രീകളും. അതിൽതന്നെ 50 ശതമാനംപേരും 10വർഷത്തനപ്പുറമുള്ള ലക്ഷ്യത്തിനായി നിക്ഷേപം നടത്തുന്നവരാണ്- സർവെ വെളിപ്പെടുത്തുന്നു.

from money rss http://bit.ly/39L5zuU
via IFTTT

എസ്ബിഐ ഒരുമാസത്തിനിടെ രണ്ടാംതവണയും നിക്ഷേപ പലിശ കുറച്ചു

ഒരുമാസത്തിനിടെ രണ്ടാം തവണയും എസ്ബിഐ നിക്ഷേപ പലിശ കുറച്ചു. പുതുക്കിയ നിരക്കുകൾ മാർച്ച് 10ന് പ്രാബല്യത്തിലായി. നേരത്തെ ഫെബ്രുവരി 10നാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ചത്. പുതുക്കിയ നിരക്കുപ്രകാരം ഏഴു ദിവസം മുതൽ 45 ദിവസംവരെയുള്ള നിക്ഷേപത്തിന് 4.5 ശതമാനത്തിൽനിന്ന് 4 ശതമാനമായി പലിശ കുറയും. ഒരുവർഷം മുതൽ അഞ്ചുവർഷംവരെയുള്ള പലിശ നിരക്ക് 6 ശതമാനത്തിൽനിന്ന് 5.9 ശതമാനമായാണ് കുറച്ചത്. അഞ്ചു മുതൽ പത്തുവർഷംവരെയുള്ള നിക്ഷേപത്തിനും പുതുക്കിയ പലിശ 5.9 ശതമാനമാണ്. രണ്ടുകോടി രൂപയ്ക്കുതാഴെയുള്ള നിക്ഷേപങ്ങൾക്കാണ് പുതുക്കിയ നിരക്കുകൾ ബാധകം. മുതിർന്ന പൗരന്മാർക്ക് അരശതമാനം പലിശ അധികം ലഭിക്കും. പലിശ നിരക്കുകൾ അറിയാം 7 മുതൽ 45 ദിവസംവരെ-4ശതമാനം 46 മുതൽ 179 ദിവസംവരെ-5 ശതമാനം 180 മുതൽ 210 ദിവസം വരെ-5.50ശതമാനം 211 ദിവസം മുതൽ ഒരുവർഷംവരെ-5.5ശതമാനം ഒരുവർഷം മുതൽ രണ്ടുവർഷംവരെ-5.90ശതമാനം 2 വർഷം മുതൽ 3 വർഷംവരെ-5.90ശതമാനം 3 വർഷം മുതൽ 5 വർഷംവരെ-5.90ശതമാനം 5 വർഷം മുതൽ 10 വർഷംവരെ-5.90ശതമാനം പുതിയതായി നിക്ഷേപം നടത്തുന്നവർക്കും കാലാവധിയെത്തുന്ന നിക്ഷേപം പുതുക്കുന്നവർക്കുമാണ് പുതിയ നിരക്കുകൾ ബാധകമാകുക. എസ്ബിഐ പലിശ നിരക്ക് കുറച്ചതോടെ മറ്റുബാങ്കുകളും താമസിയാതെ ഈവഴിക്കുനീങ്ങും. വായ്പ പലിശ നിരക്കും കുറച്ചു മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ്(എംസിഎൽആർ)അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയിലും എസ്ബിഐ കുറവുവരുത്തി. വിവിധ കാലയളവിലുള്ള പലിശയ്ക്ക് 15 ബേസിസ് പോയന്റുവരെയാണ് കുറച്ചത്. ഒരുവർഷത്തെ എംസിഎൽആർ 10 ബേസിസ് പോയന്റ് കുറച്ച് 7.75ശതമാനമാക്കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം പത്താമത്തെ തവണയാണ് എംസിഎൽആർ നിരക്കിൽ ബാങ്ക് കുറവുവരുത്തുന്നത്. ഇതോടെ ഭവനവായ്പ ഉൾപ്പടെയുള്ളവയുടെ പലിശനിരക്ക് കുറയും.

from money rss http://bit.ly/2TGmDNa
via IFTTT

നഷ്ടപരിഹാരമായി 65,000 രൂപയുണ്ട്; ഏറ്റുവാങ്ങാൻ നൗഷാദ് എന്നെത്തും?

തൃശ്ശൂർ: സ്വപ്നസാക്ഷാത്കാരമായ തിരക്കഥയുമായി അപ്രത്യക്ഷനായ നൗഷാദിനെ കാത്തിരിക്കുന്നത് സഹോദരിമാരും ഉറ്റവരും മാത്രമല്ല, അപകട നഷ്ടപരിഹാരത്തുകയായ 65,000 രൂപയും. കോഴിക്കോട്ടെ അപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെ വിധിപ്രകാരം നഷ്ടപരിഹാരമായി വിധിച്ച 65,000 രൂപയാണ് നൗഷാദിനായി സൂക്ഷിച്ചിരിക്കുന്നത്. 2017 ജൂലായിൽ കണ്ണൂരിലെ വീട്ടിൽനിന്ന് എറണാകുളത്തേക്ക് തിരക്കഥയുമായി പുറപ്പെട്ട് പിന്നീട് കാണാതായ അബ്ദുൾ നൗഷാദിനെ സഹോദരിമാർ തേടുന്ന വാർത്ത 'മാതൃഭൂമി' പ്രസിദ്ധപ്പെടുത്തിയിരുന്നു. 'പൊന്നാങ്ങളയെത്തേടി സഹോദരിമാർ' എന്ന വാർത്തകണ്ട് ബന്ധപ്പെട്ട അഭിഭാഷകയാണ് നൗഷാദിന്റെ അപകട നഷ്ടപരിഹാരത്തുകയുടെ കാര്യം അറിയിച്ചത്. ഇൗ തുക നൗഷാദ് നേരിട്ടെത്തി വാങ്ങുന്നതിനായി കാത്തിരിക്കുകയാണ് സഹോദരിമാരായ ഫൗസിയയും സുനിതയും ഷെമിയും. നൗഷാദ് ഇവർക്ക് ആങ്ങള മാത്രമല്ല, നന്നേ ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട് ഏഴു സഹോദരങ്ങൾ മാത്രമായ കുടുംബത്തിന് ബാപ്പയും ഉമ്മയുമെല്ലാം മൂത്ത സഹോദരനായ നൗഷാദായിരുന്നു. ബാപ്പയുടെ സ്ഥാനത്തുനിന്ന് മൂന്ന് സഹോദരിമാരെയും വിവാഹം കഴിച്ചയച്ചതും നൗഷാദാണ്. കുടുംബത്തിന് നാഥനും കൂടിയായ സഹോദരനെയാണ് ഒരു പ്രഭാതത്തിൽ കാണാതായത്. താജ്മഹൽ എന്ന സമ്പൂർണ തിരക്കഥ രജിസ്റ്റർ ചെയ്യാൻ കണ്ണൂർ നാറാത്തിലെ വീട്ടിൽനിന്നുപോയ നൗഷാദിനെ പിന്നീട് കാണാതാവുകയായിരുന്നു. അതിന് ഏതാനും മാസങ്ങൾക്കുമുന്പാണ് കോഴിക്കോട്ട് നൗഷാദ് വാഹനാപകടത്തിൽപ്പെട്ടത്. റെയിൽവേ സ്റ്റേഷനിൽനിന്ന് നടന്നുപോകുമ്പോൾ വാഹനമിടിക്കുകയായിരുന്നു. പരിക്കേറ്റ നൗഷാദിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. രണ്ടാഴ്ചയോളം ആശുപത്രിയിൽ കഴിഞ്ഞു. അപകടമറിഞ്ഞ് സഹായത്തിനെത്തിയ അഭിഭാഷകരെ കേസിന്റെ വക്കാലത്ത് ഏൽപ്പിച്ചാണ് നൗഷാദ് ആശുപത്രിവിട്ടത്. ആദ്യ ഷോയുടെ ടിക്കറ്റ് അയച്ചുതരാം. തിരക്കെല്ലാം മാറ്റിവെച്ച് പ്രീമിയർ ഷോ കാണാൻ എത്തണമെന്ന് പറഞ്ഞാണ് വക്കീൽ ഓഫീസിൽനിന്നു പോയത്. കേസിന്റെ ആവശ്യത്തിനായി അഭിഭാഷകർ ഫോണിലേക്ക് പലതവണ വിളിച്ചു. കത്തയച്ചു. ഒന്നിനും മറുപടി കിട്ടാതിരുന്നിട്ടും നൗഷാദിന്റെ കേസ് വക്കീൽ ഫീസ് വാങ്ങാതെതന്നെ അവർ നടത്തി. 65000 രൂപ നൗഷാദിന് നഷ്ടപരിഹാരം നൽകാൻ തീരുമാനമായെങ്കിലും വിധി അറിയാനോ തുക കൈപ്പറ്റാനോ നൗഷാദ് വന്നില്ല.

from money rss http://bit.ly/2IyPMDB
via IFTTT

സെന്‍സെക്‌സില്‍ 265 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തിങ്കളാഴ്ചയിലെ കനത്തനഷ്ടത്തിൽ നിന്ന് ആശ്വാസത്തോടെ ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 265 പോയന്റ് ഉയർന്ന് 35900ലും നിഫ്റ്റി 63 പോയന്റ് നേട്ടത്തിൽ 10515ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 915 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 421 ഓഹരികൾ നഷ്ടത്തിലുമാണ്. റിലയൻസ്, ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, എസ്ബിഐ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഗെയിൽ, ഇൻഫോസിസ്, സിപ്ല, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്സിഎൽ ടെക്, ഐടിസി, ഐഒസി, ബിപിസിഎൽ, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. തിങ്കളാഴ്ച സെൻസെക്സിന് നഷ്ടമായത് 1941 പോയന്റാണ്. നിഫ്റ്റിക്കാകട്ടെ 538 പോയന്റും. ഹോളി പ്രമാണിച്ച് ചൊവാഴ്ച ഓഹരി വിപണിക്ക് അവധിയായിരുന്നു.

from money rss http://bit.ly/336hPnc
via IFTTT

മുകേഷ് അംബാനിയെ പിന്നിലാക്കി ജാക് മാ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞതിനെതുടർന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം മുകേഷ് അംബാനിക്ക് നഷ്ടമായി. ബ്ലൂംബർഗിന്റെ കോടീശ്വരന്മാരുടെ തത്സമയ പട്ടികപ്രകാരം അംബാനിയേക്കാൾ 2.6 ബില്യൺ ആസ്തിയുമായി ആലിബാബയുടെ സഹസ്ഥാപകനും മുൻ എക്സിക്യൂട്ടീവ് ചെയർമാനുമായ ജാക് മാ മുന്നിലെത്തി. 4450 കോടി ഡോളറാണ് ജാക് മായ്ക്ക് സ്വന്തമായുള്ളത്. മുകേഷ് അംബാനിയുടെ സമ്പത്തിൽ ഒറ്റദിവസംകൊണ്ട് 560 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. ഫോബ്സ് മാസികയുടെ സമ്പന്ന പട്ടികയിൽ മാർച്ച് ഒന്പതിലെ കണക്ക് പ്രകാരം 4,220 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. കമ്പനിയുടെ മാനജേങി ഡയറക്ടറും ചെയർമാനും ഏറ്റവും കൂടുതൽ ഓഹരികളുടെ ഉടമയുമാണ് മുകേഷ്. തുടർച്ചയായ നാലുദിവസം നഷ്ടത്തിലായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില തിങ്കളാഴ്ചമാത്രം 12 ശതമാനമാണ് ഇടിഞ്ഞത്. 12 വർഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടം. നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ ഒറ്റദിവസം കൊണ്ട് 166.50 രൂപ ഇടിഞ്ഞ് 1,104.50 രൂപയിലാണ് റിലയൻസ് ഓഹരികൾ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ റിലയൻസിന്റെ വിപണിമൂല്യം 7.05 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. വിപണിമൂല്യത്തിൽ ഒന്നാം സ്ഥാനവും നഷ്ടമായി. 7.40 ലക്ഷം കോടി രൂപ വിപണിമൂല്യവുമായി ഐ.ടി. കമ്പനിയായ ടി.സി.എസ്. ഒന്നാമതെത്തി.

from money rss http://bit.ly/2TSQG2X
via IFTTT

ആഗോള വിലയ്ക്കനുസൃതമായി രാജ്യത്ത് പെട്രോള്‍ വിലകുറഞ്ഞില്ല: കാരണങ്ങള്‍ അറിയാം

ന്യൂഡൽഹി: ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞതിനെതുടർന്ന് ആഭ്യന്തര വിപണിയിലും പെട്രോൾ, ഡീസൽ വില നേരിയതോതിൽ കുറഞ്ഞു. ഡീസൽ ലിറ്ററിന് 30 പൈസയും പെട്രോളിന് 25 പൈസയുമാണ് ചൊവാഴ്ച കുറച്ചത്. ഇതുപ്രകാരം ഡൽഹിയിൽ പെട്രോളിന് 70.29 രൂപയായി. ഡീസലിനാകട്ടെ 63.01 രൂപയും. കേരളത്തിലെ വില പെട്രോൾ തിരുവനന്തപുരം-74 രൂപ കൊച്ചി-72.42 രൂപ കോഴിക്കോട്-72.71 രൂപ ഡീസൽ തിരുവനന്തപുരം-68.19 രൂപ കൊച്ചി-66.71 രൂപ കോഴിക്കോട്-67.01 രൂപ പെട്രോൾ വില: അറിയേണ്ട 5 കാര്യങ്ങൾ 2020 തുടക്കംമുതൽഇതുവരെ 5 രൂപയാണ് വില കുറഞ്ഞത്. പെട്രോളിന്റെയും ഡീസലിന്റെയും വില ഒമ്പതുമാസത്തെ താഴ്ന്ന നിലവാരത്തിലാണിപ്പോൾ. ഇന്നലെയുണ്ടായ കനത്ത വിലയിടിവ് ഇന്നത്തെ റീട്ടെയിൽ വിലയിൽ പ്രതിഫലിക്കില്ല. അന്താരാഷ്ട്ര വിപണിയിലെ 15 ദിവസത്തെ വിലയുടെ ശരാശരിയെടുത്താണ് രാജ്യത്ത എണ്ണ വിപണന കമ്പനികൾ റീട്ടെയിൽ വില നിശ്ചയിക്കുന്നത്. 30 ശതമാനത്തോളം വിലയിടിവാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്നലെയുണ്ടായത്. എന്നാൽ ആറുശതമാനത്തോളം ഇന്ന് തിരിച്ചുകയറി. ബ്രന്റ് ക്രൂഡ് വില 6.9 ശതമാനമുയർന്ന് (2.36 ഡോളർ) ബാരലിന് 36.72 ഡോളറായി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 6 ശതമാന(1.87 ഡോളർ)മുയർന്ന് 33 ഡോളറുമായി. വിലയിടിവിന് അനുസൃതമായി ഇന്ധനവില കുറയ്ക്കാത്തതിൽ പ്രതിഷേധവുമായി പ്രതിപക്ഷം. അസംസ്കൃത എണ്ണവില എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തിയിട്ടും പെട്രോൾ ലിറ്ററിന് 74 രൂപയും ഡീസൽ ലിറ്ററിന് 64 രൂപയും ഈടാക്കുന്നത് അന്യായമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് കുറ്റപ്പെടുത്തി.

from money rss http://bit.ly/2Q09mNd
via IFTTT

Monday, 9 March 2020

പാഠം 64: പിപിഎഫില്‍ നിക്ഷേപിച്ച് 1.80 കോടി രൂപ സമ്പാദിക്കാം

റിട്ടയർമെന്റുകാല ജീവിതത്തിനായി സമ്പത്ത് സ്വരൂപിക്കാൻ യോജിച്ച സാമ്പ്രദായിക നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്). ഓഹരിയുമായി ബന്ധപ്പെട്ട നിക്ഷേപ പദ്ധതികളെപ്പോലെയല്ല, നഷ്ടസാധ്യത തീരെയില്ലാത്തതും സർക്കാർ ഗ്യാരണ്ടി നൽകുന്നതുമായ പദ്ധതിയാണിത്. ഉറപ്പുള്ള നേട്ടം ലഭിക്കുമെങ്കിലും ആദായത്തിന്റെകാര്യത്തിൽ അല്പം പിന്നിലാണെന്നകാര്യം മറക്കേണ്ട. സർക്കാർ സെക്യൂരിറ്റികളുടെ ആദായത്തെ അടിസ്ഥാനമാക്കിയാണ് ചെറു നിക്ഷേപ പദ്ധതിയായ പിപിഎഫിന്റെ പലിശ മൂന്നുമാസം കൂടുമ്പോൾ പരിഷ്കരിക്കുന്നത്. നിലവിലെ പലിശ 7.9ശതമാനമാണ്. നികുതി ബാധ്യത പഴയ നികുതി സ്ലാബ് സ്വീകരിക്കുന്നവർക്ക് പിപിഎഫിലെ നിക്ഷേപത്തിന് വർഷം 1.50 ലക്ഷം രൂപയ്ക്കുവരെ നികുതി ആനുകൂല്യം ലഭിക്കും. കാലാവധി പൂർത്തിയാക്കി നിക്ഷേപം പിൻവലിക്കുമ്പോൾ മൂലധന നേട്ടത്തിന് ഒരുരൂപപോലും നികുതിയും നൽകേണ്ടതില്ല. അതായത് നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും നിക്ഷേപം പിൻവലിക്കുമ്പോഴും നികുതി ബാധ്യതയില്ലെന്ന് ചുരുക്കം. കാലാവധി 15 വർഷമാണ് പദ്ധതിയുടെ ചുരുങ്ങിയ കാലാവധി. ആവശ്യമെങ്കിൽ ഫോം 4 (നേരത്തെഫോം എച്ച്)നൽകി അഞ്ചുവർഷംവീതം നീട്ടുകയും ചെയ്യാം. നീട്ടിയ കാലയളവിൽ നിങ്ങൾക്ക് നിക്ഷേപം നടത്തുന്നത് തുടരുകയോ തുടരാതിരിക്കുകയോ ചെയ്യാം. ഭാഗികമായി നിക്ഷേപം പിൻവലിക്കാനും കഴിയും. ചെയ്യേണ്ടത് പിപിഎഫിലെ ചുരുങ്ങിയ കാലയളവായ 15 വർഷം പൂർത്തിയാക്കിയിട്ടും പെൻഷനാകാൻ വർഷങ്ങൾ ബാക്കിയുണ്ടെങ്കിൽ അഞ്ചുവർഷംവീതം നീട്ടിനൽകാം. അതായത്, നിലവിൽ 30 വയസ്സാണ് പ്രായമെങ്കിൽ 45 വയസ്സാകുമ്പോൾ പിപിഎഫിന്റെ കാലവധിയെത്തും. അങ്ങനെവരുമ്പോൾ റിട്ടയർമെന്റിന് ഇനിയം 15 വർഷംകൂടി ബാക്കിയുണ്ടാകും. മൂന്നുതവണയായി കാലാവധി നീട്ടിനൽകിയാൽ റിട്ടയർമെന്റ് കാലത്തേയ്ക്ക് ഈ തുക പ്രയോജനപ്പെടുത്താം. വർഷംകൂടുംതോറും കൂട്ടുപലിശയുടെ ഗുണം നിങ്ങൾക്ക് ലഭിക്കും. മാസം 12,500 രൂപവീതം(വർഷത്തിൽ 1,50,000 രൂപ)15 വർഷം നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 43,60,517 രൂപയാണ് ലഭിക്കുക. അടുത്ത അഞ്ചുവർഷത്തേയ്ക്കുകൂടി നിക്ഷേപം നീട്ടിയാൽ(20വർഷംകഴിഞ്ഞാൽ)ഈ തുക 73,25,040 രൂപയായി വളരും. 15 വർഷത്തെ നിക്ഷേപം വളർച്ച ഇങ്ങനെ​ പ്രതിവർഷ നിക്ഷേപം 1,50,000രൂപ കാലയളവ് 15 വർഷം നിക്ഷേപിച്ചതുക 22,50,000രൂപ മൊത്തം പലിശ 21,10,517 രൂപ മെച്ച്യൂരിറ്റി തുക 43,60,517രൂപ നിലവിലെ പലിശ നിരക്കായ 7.9ശതമാനപ്രകാരമാണ് ഈ കണക്കുകൂട്ടൽ നടത്തിയിരിക്കുന്നത്. 20 വർഷത്തെ നിക്ഷേപം വളർച്ച ഇങ്ങനെ​ പ്രതിവർഷ നിക്ഷേപം 1,50,000രൂപ കാലയളവ് 20 വർഷം നിക്ഷേപിച്ചതുക 30,00,000രൂപ മൊത്തം പലിശ 43,25,040 രൂപ മെച്ച്യൂരിറ്റി തുക 73,25,040രൂപ നിലവിലെ പലിശ നിരക്കായ 7.9ശതമാനപ്രകാരമാണ് ഈ കണക്കുകൂട്ടൽ നടത്തിയിരിക്കുന്നത്. 25വർഷത്തെ നിക്ഷേപം (25 വർഷം നിക്ഷേപം തുടരുകയാണെങ്കിൽ നിങ്ങളുടെ നിക്ഷേപം 1,16 കോടി രൂപയായി വളരും) വളർച്ച ഇങ്ങനെ​ പ്രതിവർഷ നിക്ഷേപം 1,50,000രൂപ കാലയളവ് 25 വർഷം നിക്ഷേപിച്ചതുക 37,50,000രൂപ മൊത്തം പലിശ 79,10,769രൂപ മെച്ച്യൂരിറ്റി തുക 1,16,60,769രൂപ നിലവിലെ പലിശ നിരക്കായ 7.9ശതമാനപ്രകാരമാണ് ഈ കണക്കുകൂട്ടൽ നടത്തിയിരിക്കുന്നത്. 30വർഷം നിക്ഷേപിച്ചാൽ (30വർഷം നിക്ഷേപം തുടരുകയാണെങ്കിൽ നിങ്ങളുടെ നിക്ഷേപം 1,80കോടി രൂപയായി വളരും) വളർച്ച ഇങ്ങനെ​ പ്രതിവർഷ നിക്ഷേപം 1,50,000രൂപ കാലയളവ് 25 വർഷം നിക്ഷേപിച്ചതുക 45,00,000രൂപ മൊത്തം പലിശ 1,35,01,939 രൂപ മെച്ച്യൂരിറ്റി തുക 1,80,01,939രൂപ നിലവിലെ പലിശ നിരക്കായ 7.9ശതമാനപ്രകാരമാണ് ഈ കണക്കുകൂട്ടൽ നടത്തിയിരിക്കുന്നത്. ആർക്കാണ് അനുയോജ്യം സർക്കാർ ജീവനക്കാർക്കുള്ള പദ്ധതിയാണ് പിഎഫ്(നിലവിൽ പകരം എൻപിഎസ് ആണുള്ളത്) സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഇപിഎഫുമുണ്ട്. എന്നാൽ സ്വയം തൊഴിൽ ചെയ്യുന്നവർക്കും ബിസിനസ് സംരംഭങ്ങളിലേർപ്പെട്ടവർക്കും സമാനമായ പദ്ധതിയില്ല. അതുകൊണ്ടുതെന്ന പൊതുജനങ്ങളിൽ ആർക്കും ചേരാവുന്ന പദ്ധതിയായ പിപിഎഫിന് പ്രസക്തിയുണ്ട്. നഷ്ടസാധ്യതയില്ലാത്ത പദ്ധതികൾ തേടുന്നവർക്ക് അനുയോജ്യമാണ് സ്ഥിര നിക്ഷേപ പദ്ധതിയായ പിപിഎഫ്. എങ്ങനെ നിക്ഷേപിക്കും നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് വഴിയോ, ബാങ്ക് ശാഖവഴിയോ പദ്ധതിയിൽ ചേർന്ന് നിക്ഷേപം നടത്താം. നെറ്റ് ബാങ്കിങ് സൗകര്യമുള്ളവർക്ക് ഓൺലൈനായും ചേരാം. പലിശനിരക്കിൽ വിവിധകാലയളവിൽവന്ന വ്യതിയാനം​ കാലയളവ് നിരക്ക് January-March, 2020 7.9% October-December, 2019 7.9% July – September, 2019 7.9% April –June, 2019 8% January –March, 2019 8% October-December, 2018 8% July-September, 2018 7.6% April-June, 2018 7.6% January-March, 2018 7.6% October–December, 2017 7.8% July–September, 2017 7.8% April–June, 2017 7.9% January–March , 2017 8.0% October–December, 2016 8.1% July–September, 2016 8.1% April–June, 2016 8.1% April 2015– March 2016 8.7% April 2014 – March 2015 8.7% April 2013 – March 2014 8.7% April 2012 – March 2013 8.8% മുകളിലുള്ള പട്ടികയിൽനിന്ന് 2012 ഏപ്രിൽ മുതലുള്ള പിപിഎഫിന്റെ പലിശ നിരക്ക് അറിയാം. 2012 ഏപ്രിൽ-2013 മാർച്ച് കാലയളവിലെ 8.8ശതമാനത്തിൽനിന്ന് 2018ൽ 7.6ശതമാനമായി പലിശ കുറഞ്ഞതായും കാണാം. നിലവിലെ പലിശ നിരക്ക് 7.9ശതമാനമാണ്. feedbacks to: antonycdavis@gmail.com കുറിപ്പ്: ഭാവിയിൽ പലിശ നിരക്ക് ചെറിയതോതിൽ കൂടാനും കുറയാനും സാധ്യതയുണ്ട്. അതിനനുസരിച്ച് കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന തുകയിലും വ്യതിയാനം ഉണ്ടാകാം. മൂന്നുമാസത്തിലൊരിക്കലാണ് പിപിഎഫിന്റെ പലിശനിരക്ക് സർക്കാർ പരിഷ്കരിക്കുന്നത്.

from money rss http://bit.ly/2TBHyRd
via IFTTT

ഹോളി: ഓഹരി വിപണിക്ക് അവധി

മുംബൈ: ഹോളി ആഘോഷം പ്രമാണിച്ച് ഓഹരി വിപണിക്ക് ചൊവാഴ്ച അവധി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചായ എൻഎസ്ഇയും പ്രവർത്തിക്കുന്നില്ല. ലോഹം, ബുള്ളിയൻ ഉൾപ്പടെയുള്ള കമ്മോഡിറ്റി മാർക്കറ്റുകൾക്കും അവധിയാണ്. കഴിഞ്ഞ ദിവസം ഓഹരി സൂചികകൾ കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 1941 പോയന്റും നിഫ്റ്റി 538 പോയന്റും താഴ്ന്നു. അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ തകർച്ചയാണ് വിപണി നേരിട്ടത്.

from money rss http://bit.ly/2W35Y7V
via IFTTT

വിപണിയിലെ രക്തച്ചൊരിച്ചിലിന്റെ കാരണങ്ങള്‍

ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രക്തച്ചൊരിച്ചിലിന് ഇടയാക്കിയ കാരണങ്ങൾ എന്തൊക്കെയാണ്? ഉച്ചയ്ക്ക് ഒരുമണിയോടെ 30 ഓഹരികളുടെ സൂചികയായ സെൻസെക്സ് 2,400 ലേറെ പോയന്റാണ് തകർന്നടിഞ്ഞത്. ദിനവ്യാപാരത്തിലെ എക്കാലത്തെയും വലിയ തകർച്ചയാണ് നിക്ഷേപക ലോകം തിങ്കളാഴ്ച കണ്ടത്. ലോകമാകെ കൊറോണ വ്യാപിക്കുന്നതിന്റെ ഭീതിയും അസംസ്കൃത എണ്ണവിലയിലെ കനത്ത തകർച്ചയും വിപണിയെ പിടിച്ചുകുലുക്കി. രാജ്യത്തെ അഞ്ചാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ പ്രതിസന്ധി ഇന്ത്യ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്കേൽപ്പിച്ച മുറിവായി. ഇതേതുടർന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റ് കൂടൊഴിഞ്ഞു. 1.45ഓടെ സെൻസെക്സ് 2,467 പോയന്റ് കൂപ്പുകുത്തി 35,109 നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. നിഫ്റ്റിയാകട്ടെ 647 പോയന്റ് നഷ്ടത്തിൽ 10,342ലേയ്ക്കുമെത്തി. നിക്ഷേപകരുടെ ആസ്തിയിൽനിന്ന് മണിക്കൂറുകൾകൊണ്ട് 6.50 ലക്ഷം കോടി അപ്രത്യക്ഷമായി. 15 ദിവസമായി വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരികൾ വിറ്റൊഴിയുകയാണ്. 21,947 കോടി രൂപയാണ് ഈ ദിവസത്തിനിടെ ഓഹരികൾവിറ്റ് അവർ രാജ്യത്തുനിന്ന് കടത്തിയത്. നഷ്ടത്തിന്റെ കണക്കുകൾക്ക് പുറകെയുള്ള ആഗോള വിപണികളും രാജ്യത്തെ സൂചികകൾക്ക് ഭീഷണിയായി. ജപ്പാന്റെ നിക്കി 5.2ശതമാനവും ഓസ്ട്രേലിയയിലെ കമ്മോഡിറ്റി മാർക്കറ്റ് 6.4ശതമാനവും വീണു.

from money rss http://bit.ly/3cGFj6M
via IFTTT

യെസ് ബാങ്കിന്റെ മൊറട്ടോറിയം ശനിയാഴ്ചയോടെ നീക്കിയെക്കും

മുംബൈ: യെസ് ബാങ്കിന്റെ മൊറട്ടോറിയം മാർച്ച് 14ഓടെ നീക്കിയേക്കും. എന്നാൽ ഇത് എസ്ബിഐ നൽകുന്ന മൂലധനത്തെ ആശ്രയിച്ചിരിക്കുമെന്നും റിസർവ് ബാങ്ക് നിയമിച്ച അഡ്മിനിസ്ട്രേറ്റർ പ്രശാന്ത് കുമാർ വ്യക്തമാക്കി. അതിവേഗ പരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി എസ്ബിഐ ആദ്യം പണം നിക്ഷേപിക്കേണ്ടതുണ്ട്. പണംലഭിച്ചാൽ ശനിയാഴ്ചയോടെ മൊറട്ടോറിയും നീക്കും-എസ്ബിഐയുടെ മുൻ സിഎഫ്ഒയും ഡപ്യൂട്ടി ഡയറക്ടറുമായ പ്രശാന്ത കുമാർ പറഞ്ഞതായി മിന്റ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മൂന്നുവരെ ഒരുമാസത്തേയ്ക്കാണ് യെസ് ബാങ്കിനുമേൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതേതടുർന്ന് ബാങ്കിന്റെ എടിഎം, ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ താറുമാറായിരുന്നു. യെസ് ബാങ്കിന്റെ നിലനിൽപ്പ് സാമ്പത്തിക മേഖലയെ സംബന്ധിച്ചെടുത്തോളം നിർണായകമാണെന്നും 2,450 കോടി രൂപ ഉടനെ നിക്ഷേപിക്കേണ്ടിവരുമെന്നും എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞിരുന്നു. മാർച്ച് അഞ്ചിനാണ് യെസ് ബാങ്കിന്റെ രക്ഷാപദ്ധതി ആർബിഐ പ്രഖ്യാപിച്ചത്. കരട് പദ്ധതി പ്രകാരം യെസ് ബാങ്കിന്റെ അംഗീകൃത മൂലധനം 600 കോടിയിൽനിന്ന് 5000 കോടി രൂപയായി വർധിപ്പിക്കുകയും കൊടുത്തുതീർത്ത മൂലധനം 4,800 കോടി രൂപയായി ഉയർത്തുകയും ചെയ്യും.

from money rss http://bit.ly/2TTtsJW
via IFTTT

യുവജനതയുടെ സമ്പത്തിക ലക്ഷ്യങ്ങളിലും മനോഭാവത്തിലും വന്ന മാറ്റങ്ങള്‍ എന്തൊക്കെ?

പുതുതായി നിയമിതരായ സർക്കാർ കോളേജ് അധ്യാപകർക്കായി സംഘടിപ്പിക്കപ്പെട്ട പരിശീലന പരിപാടിയിൽ പങ്കെടുത്ത അധ്യാപികയുടെ എന്നോടുള്ള ചോദ്യം ഏറെ ചിന്തിപ്പിക്കാനിടയായി. ജീവിതവീക്ഷണത്തിന്റെ കാര്യത്തിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായുള്ള തലമുറകൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചായിരുന്നു ചോദ്യം. അതിൽത്തന്നെ എന്റെ കഴിഞ്ഞ മുപ്പത് വർഷത്തെ അധ്യാപന അനുഭവത്തിന്റെ വെളിച്ചത്തിൽ യുവാക്കളുടെ സാമ്പത്തികലക്ഷ്യങ്ങളിലും മനോഭാവത്തിലും വന്ന വ്യത്യാസമായിരുന്നു കൂടുതൽ ചർച്ച ചെയ്തത്. 'തലമുറകളുടെ വിടവ്' എന്ന പ്രയോഗം നമുക്ക് ഏറെ സ്ഥിരപരിചിതമായ പദമാണ്. പ്രത്യേകിച്ച് സാമൂഹികവും സാംസ്കാരികവുമായ തലങ്ങളിൽ ഇത് ഏറെ പ്രകടവുമാണ്. എന്നാൽ, സാമ്പത്തികലക്ഷ്യങ്ങളിലും മനോഭാവങ്ങളിലും സാമ്പത്തികസമീപനത്തിലുള്ള വിടവ് വളരെ ശ്രദ്ധേയമാണ്. മൂന്ന് തലങ്ങളായി നമുക്ക് ഇതിനെ വിശകലനം ചെയ്യാനാവും. ഈ വിഭജനത്തിൽ ചില അപവാദങ്ങളും ഏറ്റക്കുറച്ചിലുകളും കണ്ടെത്താനാവുമെങ്കിലും ഒരു ശരാശരി മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ മൂന്നായി തരംതിരിക്കാം. ആദ്യതലമുറയെ നമ്മൾ എൺപതുകളിലാണ് കണ്ടുമുട്ടുന്നത്. എങ്ങനെയെങ്കിലും ഒരു ജോലി സമ്പാദിക്കണം, മാതാപിതാക്കളുടെ ജീവിതം മെച്ചപ്പെടുത്തണം, അവർക്കായി നല്ലൊരു വീട് പണിയണം, സഹോദരിമാരുടെ കല്യാണം നടത്തണം, മറ്റ് ഇളയ സഹോദരങ്ങളെ പഠിപ്പിക്കണം എന്നിങ്ങനെ പോവുന്ന സ്വപ്നങ്ങൾ അവരിൽ പലരെയും ജോലിതേടി അന്യനാടുകളിൽ എത്തിച്ചു. രണ്ടാം തലമുറയെ രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലാണ് നമ്മൾ പരിചയപ്പെടുന്നത്. അവരുടെ മാതാപിതാക്കളിലൂടെ അത്യാവശ്യം മെച്ചപ്പെട്ട ജീവിതനിലവാരം അവർക്കുണ്ടായിരുന്നു. അതിനാൽ അത് നിലനിർത്തേണ്ടതും കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുമായ ആവശ്യങ്ങളാണ് അവരെ നയിച്ചത്. ജോലിയോടൊപ്പം അൽപ്പം സാമ്പാദ്യവും ചെറിയ നിക്ഷേപവും അവരുടെ സാമ്പത്തികസ്വപ്നങ്ങളിൽ കടന്നുകൂടി. മൂന്നാമത്തെ തലമുറ ഈ കാലഘട്ടത്തിന്റെ മക്കളാണ്. ജീവിതാസ്വാദനത്തിന് ഉതകുന്ന സോഷ്യൽ ലൈഫ് ആണ് അവരുടെ മുൻഗണനകളിൽ പ്രധാനപ്പെട്ടത്. അതുകൊണ്ട് തത്കാലം ഒരു ജോലിയിൽ പ്രവേശിക്കുക, രണ്ടുകൊല്ലം കഴിയുമ്പോൾ അതിൽനിന്ന് ചാടണം. ഭക്ഷണം, യാത്രകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ ഇവയൊക്കെ ബലഹീനതകളാവുന്ന യുവത്വം. കലാലയ വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള വിനോദയാത്രകൾ പ്ലാൻ ചെയ്യുമ്പോഴുള്ള ഇവരുടെ താത്പര്യം വർണനാതീതമാണ്. സാമ്പത്തികശാസ്ത്രത്തിൽ വ്യക്തിപരമായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഏറെ പ്രതിപാദിച്ച ശാസ്ത്രജ്ഞനാണ് മിൽട്ടൻ ഫ്രീഡ്മാൻ. സാമ്പത്തികതിരഞ്ഞെടുപ്പുകൾ നടത്താനുതകുന്ന തരത്തിൽ സുലഭമായി അവസരങ്ങൾ ലഭ്യമാക്കണമെന്ന് 'തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം' എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ലിബറൽ ചിന്തകൾ പ്രസ്താവിക്കുന്നു. ഈ തിരഞ്ഞെടുപ്പുകളാവട്ടെ ഓരോരുത്തരുടേയും കഴിവുകൾക്ക് അനുയോജ്യമായതും അവരുടെ മൂല്യങ്ങൾ നിർണയിക്കുന്നതിലേക്ക് നയിക്കുന്നതുമാകണമെന്ന് അദ്ദേഹം വാദിച്ചു. നമ്മുടെ യുവജനതയുടെ കരിയറിലും വിദ്യാഭ്യാസപരമായ തിരഞ്ഞെടുപ്പിലും കുടുംബത്തിന്റെയും മുൻതലമുറയുടേയും സ്വാധീനം ക്രമേണ കുറയുകയാണ്. ആധുനിക തലമുറയ്ക്ക് പണം സൃഷ്ടിക്കുന്നതിനേക്കാളുപരി ചെലവാക്കുന്ന കാര്യത്തിൽ വന്ന മാറ്റമാണ് കൂടുതൽ ശ്രദ്ധേയമായിട്ടുള്ളത്. അവരുടെ വ്യക്തിപരമായ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതും ആത്മസാക്ഷാത്കാരത്തിന് ഉതകുന്നതുമായ പന്ഥാവുകൾ അന്വേഷിക്കുകയാണ്. ഉദാഹരണത്തിന് ഷോർട്ട് ഫിലിം നിർമിക്കുക എന്നത് ഇന്ന് ഭൂരിഭാഗം കലാലയവിദ്യാർഥികളുടേയും സ്വപ്നമാണ്. ഭാരത സമ്പദ്വ്യവസ്ഥയുടെ ഏറ്റവും മൂല്യമുള്ള ആസ്തിയും വെല്ലുവിളിയും നമ്മുടെ യുവസമ്പത്താണ്. ലോക സാമ്പത്തികഫോറം നടത്തിയ സർവേ അനുസരിച്ച് ഭാരത യുവത്വം കൂടുതൽ സ്വതന്ത്രരും തൊഴിൽവിപണിയിലേക്ക് തുറവിയുള്ളവരുമാണ്. മെച്ചപ്പെട്ട തൊഴിൽസാഹചര്യങ്ങൾ തേടുന്നവരും അതിനാവശ്യമായ നിപുണത സ്വായത്തമാക്കാൻ പരിശ്രമിക്കുന്നവരുമാണ്. ഓരോ തലമുറയും പണം സമ്പാദിക്കുന്നതും ചെലവാക്കുന്നതും എപ്രകാരമെന്നതിന് സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളുമുണ്ട്. അതിനാൽത്തന്നെ യുവജനങ്ങളുടെ സാമ്പത്തിക നിലപാടുകൾ വ്യക്തിപരവും ദേശീയപരവുമായ അഭിവൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിലും നിലനിർത്തുന്നതിലും പൊതുനയ രൂപവത്കരണത്തിലും പ്രധാന പങ്കുവഹിക്കുന്നു.

from money rss http://bit.ly/2xndP65
via IFTTT

Sunday, 8 March 2020

അസംസ്‌കൃത എണ്ണവില 31.5ശതമാനം ഇടിഞ്ഞ് ബാരലിന് 31.02 ഡോളറിലെത്തി

ടോക്കിയോ: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കൂപ്പുകുത്തി. വിപണിയിൽ ആവശ്യം കുത്തനെ ഇടിഞ്ഞതിനെതുടർന്ന് റഷ്യയുമായി മത്സരിച്ച് സൗദി എണ്ണവില കുത്തനെ കുറച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. ബ്രന്റ് ക്രൂഡ് വില 31.5ശതമാനം(14.25 ഡോളർ)ഇടിഞ്ഞ് ബാരലിന് 31.02 ഡോളർ നിലവാരത്തിലെത്തി. 1991 ജനുവരി 17നുശേഷം ഒറ്റയടിക്ക് ഇത്രയും ഇടിവുണ്ടാകുന്നത് ഇതാദ്യമായാണ്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 11.28 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒന്നാം ഗൾഫ് യുദ്ധത്തിന്റെ ഭാഗമായാണ് അന്ന് വിലയിടിഞ്ഞത്. 35.75 ഡോളർ നിലവാരത്തിലാണ് അന്ന് വ്യാപാരം നടന്നത്. ലോകത്തിലെ ഏറ്റവുംവലിയ എണ്ണകയറ്റുമതിക്കാരായ സൗദി അറേബ്യ, രണ്ടാമത്തെ വലിയ ഉത്പാദകരാജ്യമായ റഷ്യയുമായാണ് കടുത്ത മത്സരം. കൊറോണമൂലമുള്ള ഡിമാന്റ് കുറവ് പരിഗണിച്ച് ഉത്പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും വേണ്ടരീതിയിൽ ഫലപ്രദമായില്ല.

from money rss http://bit.ly/2TOlu4R
via IFTTT