121

Powered By Blogger

Monday, 23 March 2020

ക്ഷമയോടെ കാത്തിരിക്കാം; പ്രതിസന്ധിയെ മറികടക്കാം

ഇപ്പോഴത്തെ മഹാമാരിയെത്തുടർന്ന് ഓഹരി വിപണിയിലുണ്ടായ പ്രതിസന്ധിയെ 2008ലെ സാമ്പത്തിക പ്രതിസന്ധിയുമായാണ് വിപണി തുലനം ചെയ്യുന്നത്. 2008-09 ലെ ആഗോള പ്രതിസന്ധിക്കാലത്ത് നിഫ്റ്റി 50 ഒരു വർഷ കാലയളവിൽ 60 ശതമാനത്തിലധികം തിരുത്തൽ നടത്തുകയുണ്ടായി. ഇപ്പോൾ ഒന്നര മാസത്തിൽതാഴെ സമയംകൊണ്ടുതന്നെ 30 ശതമാനത്തിലധികം താഴെപ്പോയി. അങ്ങേയറ്റം മാരകമായ ഈ രോഗം കടുത്ത അനന്തരഫലങ്ങൾക്കുശേഷവും നിയന്ത്രണ വിധേയമായേക്കില്ല എന്ന ഭയവുമുണ്ട്. ഇതുമൂലം ലോകമെമ്പാടും അതിവേഗം ഓഹരി വിൽപന നടക്കുകയാണ്. ഫണ്ടുകൾ സർക്കാർ ബോണ്ടുകളിലേക്കും അമേരിക്കൻ ഡോളറിലേക്കും മാറിക്കൊണ്ടിരിക്കുന്നു. ഇത് ഓഹരി വിലകൾ വർധിക്കാനും നേട്ടംകുറയാനും കറൻസി നിരക്ക് കുറയാനും ഇടയാക്കുന്നു. രണ്ടു പ്രതിസന്ധികളും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. രോഗവ്യാപനം തടയാൻ ലോകം വ്യാപാരവും യാത്രകളും നിയന്ത്രിച്ചുകൊണ്ട് സ്വയം അടച്ചിടുകയാണ്. രോഗം നിയന്ത്രണത്തിലായിക്കാഴിഞ്ഞാൽ മാത്രമേ ക്രമേണ കാര്യങ്ങൾ പഴയ നിലയിലേക്കു തിരിച്ചെത്തുകയുള്ളു. ഭൂരിപക്ഷം വിദഗ്ധരും അഭിപ്രായപ്പെട്ടതുപോലെ ഇതിന് ഒരു വർഷമെടുക്കുമെന്ന നിലപാടിനോട് വിപണി യോജിക്കുന്നില്ല. ലോകത്തിലെ നാലിലൊന്നു പണമിടപാടും കൈകാര്യം ചെയ്യുന്ന ഏറ്റവും വലിയ സാമ്പത്തിക വിപണിയായ അമേരിക്കൻ വിപണിയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയായിരുന്നു 2008-09 ലെ തകർച്ചയ്ക്കു കാരണം. തിരിച്ചടയ്ക്കപ്പെടാത്ത വായ്പകളും ഹൗസിംഗ് മേഖലയിൽ അനുഭവപ്പെട്ട മാന്ദ്യവുമായിരുന്നു ഇതിലേക്കു നയിച്ചത്. യുഎസിലെ വൻകിട സാമ്പത്തിക സഖ്യങ്ങളെ ഇത് ബാധിക്കുകയും ഈ തകർച്ച ലോക സാമ്പത്തിക വ്യവസ്ഥയിലേക്കു സംക്രമിക്കുകയുമായിരുന്നു. ഈ പ്രതിസന്ധി നേരിടുന്നതിന് യുഎസും കേന്ദ്ര ബാങ്കും കൊണ്ടു വന്ന സാമ്പത്തിക, ധനകാര്യ ഉത്തേജക പദ്ധതികൾ ഒരു വർഷത്തിനകംതന്നെ വിപണിയിൽ ആത്മവിശ്വാസം തിരിച്ചു കൊണ്ടുവന്നു. ഇന്നു പല രാജ്യങ്ങളും ഇത്തരം ഉത്തേജക പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പരിമിതമായ അനുകൂല വ്യതിയാനമേ ഇവയ്ക്കുണ്ടാക്കാൻ കഴിയൂ. പ്രശ്നം സാമ്പത്തികമല്ല, മറിച്ച് ലോകാരോഗ്യവുമായി ബന്ധപ്പെട്ടതാണ് എന്നതുതന്നെ കാരണം. ഇപ്പോൾ ലോകത്ത് രണ്ടു ലക്ഷം പേരിലേക്ക് രോഗം വ്യാപിച്ചുകഴിഞ്ഞു. ഓരോ രാജ്യങ്ങളുടേയും കാര്യമെടുത്തു നോക്കിയാൽ വൈറസ് വ്യാപനം കുറയുന്നതായും രോഗവ്യാപനം നിയന്ത്രണാധീനമാകുന്നതായും കാണുന്നു. ചൈന, ദക്ഷിണ കൊറിയ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ രോഗവ്യാപനം ഗണ്യമായ തോതിൽ കുറയുകയും പുതിയ കേസുകളുടെ എണ്ണം കൂടുതലായ ഇറ്റലിയിലും ഇറാനിലും രോഗ വ്യാപനം നിയന്ത്രിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കർശന നിയന്ത്രണങ്ങളും ആരോഗ്യരംഗത്തെ മുൻകരുതൽ നടപടികളുമാണ് ഈ സ്ഥിതിയുണ്ടാക്കിയത്. 2019 ഫെബ്രുവരിയിൽ ആഗോള രംഗത്ത് ഇടത്തരം ഓഹരികൾ റെക്കാർഡ് ഉയരത്തിലായിരുന്നു. വികസിത വിപണികളെ കോവിഡ്-19 ബാധിക്കില്ല എന്ന വിശ്വാസത്തിലായിരുന്നു ഇത്. എന്നാൽ നേരത്തേ കരുതിയതിനേക്കാൾ ഗുരുതരമായും വേഗത്തിലുമാണ് ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചത്. ഇതേത്തുടർന്ന് വ്യാപാരത്തിലും യാത്രകളിലും ഉപഭോഗത്തിലും നിയന്ത്രണങ്ങളുണ്ടായി. സാമ്പത്തിക പ്രവർത്തനങ്ങൾ തീർത്തും തടയപ്പെട്ടു. 2020ലെ ഈ അനിശ്ചിതത്വം ജിഡിപി കണക്കുകൂട്ടലുകളിലും കോർപറേറ്റ് വളർച്ചാ നിരക്കിലും പതനമുണ്ടാക്കുകയും ധനകമ്മിയിലേക്കു കാര്യങ്ങൾ നീങ്ങാനിടയാക്കുകയും ചെയ്തു. അതേ സമയം ജനുവരി മുതൽ മാർച്ചുവരെയുണ്ടായ കാര്യങ്ങൾ പരിശോധിച്ചാൽ മനസിലാവുന്ന കാര്യങ്ങൾ പ്രതീക്ഷാ നിർഭരമാണ്. കർശന നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം തടയാൻ കഴിയുമെന്നും ഭാവിയിൽ ഇതിനെതിരെ വാക്സിൻ കണ്ടെത്താനാവുമെന്നും പ്രത്യാശയുണ്ട്. ഈ മഹാമാരിയുടെ വെളിച്ചത്തിൽ ഭാവിയിൽ ലോകം നിക്ഷേപ തന്ത്രങ്ങൾ മാറ്റിയേക്കാം. ദീർഘകാലാടിസ്ഥാനത്തിൽ മികച്ച പ്രകടനത്തിന് സാധ്യമായ അവസ്ഥയിലാണ് ഇന്ത്യ. കൊറോണയുടെ ആക്രമണത്തിൽ കാര്യമായ ആഘാതമുണ്ടാകാതെ പിടിച്ചുനിൽക്കാൻ കഴിയുന്ന നമുക്ക് ഘടനാപരമായ മാറ്റങ്ങളിലൂടെയും നിക്ഷേപങ്ങളെ ആകർഷിക്കുന്ന നടപടികളിലൂടെയും മെച്ചപ്പെട്ട ധന സ്ഥിതിയിലേക്കു മുന്നേറാൻ കഴിയും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2QHr8Fg
via IFTTT

വാര്‍ഷിക ലാഭത്തിന്റെ 0.25ശതമാനം എസ്ബിഐ കോവിഡ് പ്രതിരോധത്തിന് നല്‍കും

ന്യൂഡൽഹി: വാർഷിക ലാഭത്തിന്റെ 0.25ശതമാനം കൊറോണയ്ക്കെതിരെ പോരാടാനുള്ള പ്രവർത്തനങ്ങൾക്കായി നീക്കിവെയ്ക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പ്രഖ്യാപിച്ചു. 2019-20 സാമ്പത്തികവർഷത്തെ അറ്റാദായത്തിൽനിന്നാണ് തുക നീക്കിവെയ്ക്കുക. കമ്പനി നിയമത്തിന്റെ ഭാഗമായുള്ള കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി(സിഎസ്ആർ)യുടെ ഭാഗമായി പണം ചെലവഴിക്കണമെന്ന് സർക്കാർ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് എസ്ബിഐ മുന്നോട്ടുവന്നിട്ടുള്ളത്. അവശ വിഭാഗക്കാരായ കൊറോണ ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കുമായാണ് പണം ചെലവഴിക്കുകയെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും ശുചീകരണം, അത്യാഹിതങ്ങൾ നേരിടൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കും ഇതിൽനിന്ന് വിഹിതമുണ്ടാകും. SBI takes a huge step in the fight against Coronavirus in India. The CSR fund will be used for various activities related to COVID-19, mainly to support health care for underprivileged people. Read more: https://bit.ly/33E9NSU #COVID19 #Coronavirus #CSRFund pic.twitter.com/4YMFogct9h — State Bank of India (@TheOfficialSBI) March 24, 2020 അടിയന്തര സാഹചര്യം നേരിടാൻ ജനങ്ങൾക്ക് കോവിഡ് എമർജൻസി വായ്പയും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 2020 ജൂൺ 30വരെ 200 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. 12 മാസത്തെ തിരിച്ചടവിൽ 7.25ശതമാനം പലിശയ്ക്കായിരിക്കും ജനങ്ങൾക്ക് വായ്പ അനുവദിക്കുക.

from money rss https://bit.ly/2xgBcye
via IFTTT

ഇ-കൊമേഴ്‌സ് മേഖല ഇനി അവശ്യ സർവീസ്

കൊച്ചി:കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇ-കൊമേഴ്സ് മേഖലയെ അവശ്യ സർവീസായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മന്ത്രിതല യോഗത്തിലെ തീരുമാനത്തെ തുടർന്ന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ലോജിസ്റ്റിക്സ്, വെയർഹൗസിങ്, ഡെലിവറി അടക്കമുള്ള ഇ-കൊമേഴ്സ് മേഖലയുടെ പ്രവർത്തനങ്ങളെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ എല്ലാ നിയന്ത്രണങ്ങളിൽനിന്നും ഒഴിവാക്കണമെന്ന് ഉപഭോക്തൃകാര്യ വകുപ്പ് സംസ്ഥാന സർക്കാരുകളോടും ജില്ലാ ഭരണകൂടങ്ങളോടും നിർദേശിച്ചു. എന്നാൽ, കമ്പനികളും ഡെലിവറി സ്ഥാപനങ്ങളും വാഹനങ്ങളിൽ അടക്കം ശുചിത്വം പാലിക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന്റെത് നല്ല തീരുമാനമാണെന്നും ഇപ്പോഴത്തെ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ, ഇ-കൊമേഴ്സ് മേഖലയ്ക്ക് സാധനങ്ങളുടെ വിതരണം ഉറപ്പുവരുത്താൻ കഴിയുമെന്നും ഓൺലൈൻ ഷോപ്പിങ് സൈറ്റായ സ്നാപ്ഡീൽ സഹ സ്ഥാപകൻ കുനാൽ ബാൽ പറഞ്ഞു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ഭക്ഷണ, പലവ്യഞ്ജന കമ്പനികളായ സൊമാറ്റോ, സ്വിഗ്ഗി, ബിഗ് ബാസ്കറ്റ് തുടങ്ങിയവർ ഡെലിവറി സംബന്ധിച്ച് മാർഗ നിർദേശങ്ങൾ ഉപഭോക്താക്കൾക്കും റെസ്റ്റോറന്റുകൾക്കും ഡെലിവറി സ്ഥാപനങ്ങൾക്കും നൽകി. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ഓർഡറുകളിൽ വൻ വർധനയാണ് ഇ-കൊമേഴ്സ് കമ്പനികൾക്ക് ഉണ്ടാവുന്നത്. ഡിമാൻഡ് വർധിച്ചതോടെ ചില സ്ഥാപനങ്ങൾ ഓൺലൈൻ സൈറ്റുകളായ ആമസോണിലും ഫ്ളിപ്കാർട്ടിലും അമിത വിലയ്ക്ക് ഉത്പന്നങ്ങൾ വിറ്റിരുന്നു. എന്നാൽ, ഇത്തരം ഉത്പന്നങ്ങളെ സൈറ്റിൽനിന്ന് ഒഴിവാക്കുകയാണ് കമ്പനി അധികൃതർ ഇപ്പോൾ.

from money rss https://bit.ly/2J7fe3l
via IFTTT

നഷ്ടത്തില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റ് വിപണി: സെന്‍സെക്‌സില്‍ 1212 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് പ്രതീക്ഷയോടെ വിപണി. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 1,212 പോയന്റ്(4.67%)നേട്ടത്തിൽ 27,193ലും നിഫ്റ്റി 353 പോയന്റ് (4.65%)ഉയർന്ന് 7964ലിലുമെത്തി. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുമുതൽ മൂന്നുശതമാനംവരെ നേട്ടത്തിലാണ്. എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഇൻഡസിന്റ് ബാങ്ക്, ടൈറ്റാൻ കമ്പനി, ഹീറോ മോട്ടോർകോർപ്, യെസ് ബാങ്ക്, എൽആൻഡ്ടി തുടങ്ങിയ കമ്പനികൾ നഷ്ടത്തിലുമാണ്. പ്രീ ഒപ്പണിങ് സെഷനിൽതന്നെ സെൻസെക്സ് 1152 പോയന്റും നിഫ്റ്റി 197 പോയന്റും നേട്ടത്തിലായിരുന്നു. രൂപയുടെ മൂല്യത്തിലും 22 പൈസയുടെ നേട്ടമുണ്ടായി. തിങ്കളാഴ്ചയിലെ ക്ലോസിങ് നിരക്കായ 76.29ൽനിന്ന് ഡോളറിനെതിരെയുള്ളമൂല്യം 76.07 നിലവാരത്തിലേയ്ക്ക് ഉയർന്നു. കൊറോണ ഭീതിയിൽ കഴിഞ്ഞ ദിവസം വ്യാപകമായി ഓഹരികൾ വിറ്റൊഴിഞ്ഞപ്പോൾ ചൊവാഴ്ച നിക്ഷേപകർ ഓഹരികൾ വാങ്ങാനാണ് താൽപര്യം കാണിച്ചത്. വിപണിക്ക് കരുത്തായത് റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടലാണ്.

from money rss https://bit.ly/2xgZkRc
via IFTTT

Closing: എക്കാലത്തെയും വലിയ തകര്‍ച്ച: സെന്‍സെക്‌സിന് നഷ്ടമായത് 4000 പോയന്റ്

മുംബൈ:ഒരൊറ്റ ദിവസത്തെ ഏറ്റവും വലിയ തകർച്ചയ്ക്ക് ഓഹരി വിപണി സാക്ഷ്യംവഹിച്ചു. കോവിഡ്-19ന്റെ വ്യാപനത്തെതുടർന്ന് മുംബൈ ഉൾപ്പടെയുള്ള നഗരങ്ങൾ അടച്ചിടാനുള്ള നിർദേശത്തെതുടർന്ന് വിപണി തുടക്കത്തിൽതന്നെ കൂപ്പുകുത്തിയിരുന്നു. വ്യാപാരം ആരംഭിച്ച് ഒരുമണിക്കൂർ പിന്നിടുംമുമ്പെ ലോവർ സർക്യൂട്ട് ഭേദിച്ചതിനെതുടർന്ന് 45 മിനുട്ട് വ്യാപാരം നിർത്തിവെച്ചു. പിന്നീട് വ്യാപാരം തുടങ്ങിയപ്പോഴും സൂചികകൾക്ക് പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ സെൻസെക്സ് 3,934.72 പോയന്റ് (13%) നഷ്ടത്തിൽ 25,981.24ലിലും നിഫ്റ്റി 1,135.20 പോയന്റ്(13%) താഴ്ന്ന് 7,610.25ലുമാണ് ക്ലോസ് ചെയ്തത്. ധനകാര്യ ഓഹരികളാണ് കനത്ത നഷ്ടംനേരിട്ടത്. അതിൽതന്നെ സ്വകാര്യ ബാങ്ക് സൂചികകയാണ് ഏറ്റവും നഷ്ടമുണ്ടാക്കിയത്. 17 ശതമാനം. ആക്സിസ് ബാങ്കിന്റെ ഓഹരി വില 28 ശതമാനം ഇടിഞ്ഞ് 310 നിലവാരത്തിലെത്തി. എച്ച്ഡിഎഫ്സി ബാങ്ക് 13 ശതമാനവും ഐസിഐസിഐ ബാങ്ക് 18 ശതമാനവും ഇൻഡസിന്റ് ബാങ്ക് 23 ശതമാനവും ബജാജ് ഫിനാൻസ് 24 ശതമാനവും തകർന്നടിഞ്ഞു. ഉത്പാദനം കുറച്ചതോടെ വാഹന ഓഹരികളും നഷ്ടംനേരിട്ടു. ബജാജ് ഓട്ടോ 14 ശതമാനവും മാരുതി സുസുകി 17 ശതമാനവും താഴ്ന്നു. ഏഷ്യൻ, യൂറോപ്യൻ വിപണികളിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/2WE2okP
via IFTTT

ഈ രക്തച്ചൊരിച്ചില്‍ എത്രനാള്‍; വിപണിയില്‍നിന്ന് വിട്ടുനില്‍ക്കാനുറച്ച് നിക്ഷേപകര്‍

രാജ്യമൊട്ടാകെയുള്ള കൊറോണ ഭീതി ദലാൾ സ്ട്രീറ്റിൽ ആഞ്ഞടിച്ചു. ഒരുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് വിപണി ലോവർ സർക്യൂട്ട് ഭേദിക്കുന്നത്. വിപണിയുടെ ചരിത്രത്തിലാകെ ആറുതവണമാത്രമാണ് സർക്യൂട്ട് ഭേദിക്കുന്ന പ്രതിഭാസമുണ്ടായിട്ടുള്ളത്. 92ലെ ഹർഷത്ത് മേത്ത കുംഭകോണത്തിനുശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് വിപണിയിൽ ദൃശ്യമാകുന്നത്. അടിക്കടി വിലകുറയുന്നതിൽ ഭീതിയിലായ നിക്ഷേപകർ ഓഹരികൾ വിറ്റ് കാശ് കീശയിലാക്കുകയാണ്. ഇതോടെ നിഫ്റ്റി 500ലെ പകുതിയിലധികം ഓഹരികൾ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തി. വിപണി 40 മാസംകൊണ്ടുണ്ടാക്കിയനേട്ടമാണ് ഒരുമാസംകൊണ്ട് നഷ്ടമായത്. ഇതുപോലെയായിരുന്നില്ല 2008ലെ വിപണിയുടെ തകർച്ച. അഞ്ചുമാസംകൊണ്ടാണ് അന്ന് സൂചികകളിൽ 36 ശതമാനം ഇടിവുണ്ടായത്. മറ്റുവഴികൾ മുന്നിലില്ലാത്തതിനാൽ അടച്ചിടാനുള്ള സർക്കാർ നിർദേശം, തുടർന്നുള്ള മാസങ്ങളിൽ കമ്പനികളുടെ മാത്രമല്ല വ്യക്തികളുടെയും വരുമാനത്തെ കാര്യമായി ബാധിക്കും. അതുകൊണ്ടുതന്നെ വിപണിയുടെ തിരിച്ചുവരവിന് ഇനി ഏറെക്കാലംവേണ്ടിവരുമെന്നാണ് നിക്ഷേപകരുടെ കണക്കുകൂട്ടൽ. വാഹനം, വിനോദം, എയർലൈൻ, റീട്ടെയിൽ തുടങ്ങിയ എല്ലാ മേഖലകളിലും കനത്ത തിരിച്ചടിയാണ് രാജ്യം വരുംമാസങ്ങളിൽ നേരിടേണ്ടിവരിക. ആഗോള വ്യാപകമായി കോവിഡ് 19-ന്റെ വ്യാപനം രണ്ടാഴ്ചകൊണ്ട് മൂന്നിരട്ടിയായി. തിരിച്ചുവരാൻ കഴിയാത്ത അത്ര ആഘാതമാണ് ചിലമേഖലകളിൽ വൈറസ് വിതച്ചിരിക്കുന്നത്. ഇന്ത്യയിലും കാര്യങ്ങൾ വ്യത്യസ്തമല്ല. റെയിൽവെ സ്തംഭിച്ചത് അതുമായി ബന്ധപ്പെട്ട നിരവധി കമ്പനികളുടെ വരുമാനത്തെ ബാധിക്കും. റീട്ടെയിൽ നിക്ഷേപകർക്കിടയിൽ സമ്മർദം വർധിക്കുന്നതിനെ സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കുകൾപോലും ആശങ്കയോടെയാണ് കാണുന്നത്. അതേസമയം, ഒരുകാര്യം ശ്രദ്ധേയമാണ്. ദീർഘകാലം ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറാണെങ്കിൽ മികച്ചനേട്ടമുണ്ടാക്കാൻ പറ്റിയ അവസരമാണിത്. കമ്പനികളുടെ പ്രമോട്ടർമാർ ഓഹരികൾ തിരിച്ചുവാങ്ങാനുള്ള അവസരമായി കരുതുന്നത് അതുകൊണ്ടാണ്. മികച്ച അടിസ്ഥാനമുള്ള കമ്പനികളുടെ ഓഹരികൾ ഘട്ടംഘട്ടമായി വാങ്ങുന്ന സമീപനം സ്വീകരിക്കുന്നതാകും ഉചിതം.

from money rss https://bit.ly/2J8TzYp
via IFTTT

എല്‍ടിആര്‍ഒ: വായ്പ പലിശ കുറയ്ക്കാന്‍ നടപടിയുമായി ആര്‍ബിഐ

പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ നൂതന ആശയങ്ങൾ എവിടെ നിന്നാണെങ്കിലും സ്വീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുക എന്നുള്ളത് ആ അവസ്ഥയ്ക്ക് മാറ്റം വരുത്താനോ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാനോ സഹായിക്കും. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്നും അതിനൊരു പ്രധാന കാരണം ഉപഭോഗം കുറയുന്നതാണെന്നും നാം മനസ്സിലാക്കിക്കഴിഞ്ഞു. ഇതിനൊരു പരിഹാരം എന്ന നിലയിൽ കുറഞ്ഞ പലിശനിരക്കിൽ കൂടുതൽ പണം വാണിജ്യ ബാങ്കുകൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്ക് 'എൽ.ടി.ആർ.ഒ.' എന്ന പുതിയ സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചത്. 'ലോങ് ടേം റിപോ ഓപ്പറേഷൻ' എന്നതിന്റെ ചുരുക്കപ്പേരാണ് ഇത്. നാലു ഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയാണ് എൽ.ടി.ആർ.ഒ. വഴി ആർ.ബി.ഐ. വാണിജ്യ ബാങ്കുകൾക്ക് നൽകാൻ ഉദ്ദേശിച്ചത്. ഓരോ ഘട്ടത്തിലും 25,000 കോടി രൂപ വീതം. യൂറോപ്യൻ സെൻട്രൽ ബാങ്കിൽനിന്നെടുത്ത ആശയമാണ് എൽ.ടി.ആർ.ഒ. എന്താണ് എൽ.ടി.ആർ.ഒ.? എൽ.ടി.ആർ.ഒ. എന്നാൽ വാണിജ്യ ബാങ്കുകൾക്ക് നിലവിലുള്ള റിപോ റേറ്റ് (5.15%) പ്രകാരം ഗവണ്മെന്റ് സെക്യൂരിറ്റി കൊളാറ്ററൽ ആയി സ്വീകരിച്ചുകൊണ്ട് ആർ.ബി.ഐ. ഒന്നു മുതൽ മൂന്നു വർഷം വരെ കാലയളവിൽ അനുവദിക്കുന്ന ദീർഘകാല ലിക്വിഡിറ്റി ഫണ്ടിങ്ങാണ് എൽ.ടി.ആർ.ഒ. നിലവിലുള്ള പ്രാധാന്യം ഉപഭോഗം വർധിപ്പിക്കാനും ജനങ്ങളിലേക്ക് കുറഞ്ഞ പലിശ നിരക്കിൽ പണം എത്തിക്കാനും ആർ.ബി.ഐ. വാണിജ്യ ബാങ്കുകൾക്ക് കൊടുക്കുന്ന റിപോ അധിഷ്ഠിത വായ്പ (ഹ്രസ്വകാല വായ്പ) നിരക്ക് 2019 ഫെബ്രുവരി മുതൽ 135 ബേസിസ് പോയിന്റ് (1.35 ശതമാനം) വരെ കുറവ് വരുത്തി. പക്ഷേ, ഇതിന്റെ പ്രയോജനം പൂർണമായി ഉപഭോക്താക്കൾക്ക് കൈമാറാൻ വാണിജ്യ ബാങ്കുകൾക്ക് കഴിഞ്ഞിട്ടില്ല. ഇതിനു കാരണമായി വാണിജ്യ ബാങ്കുകൾ പറയുന്നത് അവർക്ക് കിട്ടുന്ന ഫണ്ടിൽ വളരെ കുറഞ്ഞ ഭാഗം മാത്രമേ റിപോ നിരക്ക് ബാധകമായ രീതിയിലുള്ള ഫണ്ട് ലഭിക്കുന്നുള്ളൂ എന്നതാണ്. നിലവിലുള്ള ആർ.ബി.ഐ. നയംപ്രകാരം റിപോ റേറ്റ് അധിഷ്ഠിത വായ്പ സാധാരണഗതിയിൽ ഏറ്റവും കൂടിയത് 14 ദിവസത്തേക്ക് മാത്രമേ വാണിജ്യ ബാങ്കുകൾക്ക് ലഭ്യമാകുന്നുള്ളൂ. മറ്റൊന്ന് ലിക്വഡിറ്റി അഡ്ജസ്റ്റ് ഫെസിലിറ്റി (എൽ.എ.എഫ്.) ആണ്. ഇത് വളരെ പെട്ടെന്ന് ആർ.ബി.ഐ.യിൽനിന്നു ലഭ്യമാകുന്ന മറ്റൊരു ഫണ്ടാണ്. ഇതിൽ ഡിമാൻഡ് ആൻഡ് ടൈം ഡെപ്പോസിറ്റിന്റെ 0.75 ശതമാനം മാത്രമേ വാണിജ്യ ബാങ്കുകൾക്ക് അനുവദിച്ചു കിട്ടുകയുള്ളൂ. എൽ.ടി.ആർ.ഒ.വിലൂടെ വാണിജ്യ ബാങ്കുകൾക്ക് റിപോ നിരക്കിൽ 14 ദിവസം എന്ന പരിധി മറികടന്ന് ഒന്നു മുതൽ മൂന്നു വർഷം വരെയുള്ള ദീർഘകാല വായ്പ ലഭ്യമാകും എന്നുള്ളത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. എൽ.എ.എഫിന്റെ 0.75% എന്ന പരിധിയും മറികടക്കാൻ കഴിയും. ചുരുക്കിപ്പറഞ്ഞാൽ കുറഞ്ഞ നിരക്കിൽ കൂടുതൽ കാലയളവിലേക്ക് ഫണ്ട് ലഭ്യമാകും എന്നുള്ളത് വാണിജ്യ ബാങ്കുകൾക്ക് ആശ്വാസമേകും. അതുവഴി ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കും ഗുണപ്രദമാണ്. എൽ.ടി.ആർ.ഒ. പ്രക്രിയ വാണിജ്യ ബാങ്കുകൾക്ക് നിലവിലുള്ള റിപോ റേറ്റ് പ്രകാരം എൽ.ടി.ആർ.ഒ. ലേലത്തിൽ പങ്കെടുക്കാൻ കഴിയും. ഓർഡർ സമർപ്പിച്ചുകഴിഞ്ഞാൽ അത് ആർ.ബി.ഐ.യുടെ നിലവിലുള്ള റിപോ നിരക്കിൽ കൂടിയാലും കുറഞ്ഞാലും അപേക്ഷ നിരസിക്കപ്പെടും. ഓവർ സബ്സ്ക്രിപ്ഷൻ ലഭിക്കുകയാണെങ്കിൽ ശരിയായ അനുപാതത്തിൽ ഫണ്ട് അനുവദിക്കുന്നതാണ്. ഒരു ഘട്ടത്തിൽ 25,000 കോടി രൂപയാണ് അനുവദിക്കുന്നത്. നാലു ഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയാണ് ആർ.ബി.ഐ. ലക്ഷ്യമിട്ടത്. പക്ഷേ, 1,00,105 കോടി രൂപ അനുവദിച്ചു (പട്ടിക കാണുക). നേട്ടങ്ങൾ കുറഞ്ഞ നിരക്കിൽ കൂടുതൽ കാലയളവിൽ ഫണ്ട് ലഭ്യമാവുമ്പോൾ വ്യക്തിഗത വായ്പയുടെയും വാഹന വായ്പയുടെയും ഉൾപ്പെടെ പലിശ കുറയ്ക്കാൻ വാണിജ്യ ബാങ്കുകൾ നിർബന്ധിതരാവും. കോർപ്പറേറ്റ് ബോണ്ട് നിരക്ക്, നിക്ഷേപ നിരക്ക്, വായ്പാ നിരക്ക് എന്നിവ കുറയ്ക്കാനും ഉപഭോഗം വർധിക്കാനും ഇത് ഇടയാക്കും. ഫലത്തിൽ സമ്പദ്വ്യവസ്ഥയെ അത് ഉത്തേജിപ്പിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വർധിപ്പിക്കാനും ഇടയാവും. lineeshaagney2012@gmail.com

from money rss https://bit.ly/2wwaIZh
via IFTTT

Sunday, 22 March 2020

വിലയിടിയുമ്പോള്‍ പ്രൊമോട്ടര്‍മാര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നു

രണ്ടുമാസത്തിനിടെ നിഫ്റ്റി 500 30 ശതമാനം ഇടിഞ്ഞതോടെ ഓഹരി വിലകൾ അടിത്തട്ടുകണ്ടോയെന്ന സംശയത്തിലാണ് നിക്ഷേപകർ. ആ സംശയം ബലപ്പെടുത്തുന്നതാണ് കമ്പനികളുടെ ബൈബാക്ക് ഓഫറുകൾ. വൻതോതിൽ ഓഹരി വാങ്ങിക്കൂട്ടാനുള്ള പ്രൊമോട്ടർമാരുടെ നീക്കമാണ് ഈസംശയം ബലപ്പെടുത്തുന്നത്. ഇതിനകം 17 കമ്പികൾ ബൈബാക്ക് ഓഫർ പ്രഖ്യാപിച്ചുകഴിഞ്ഞു. സൺ ഫാർമ, ഡാൽമിയ ഭാരത്, തോമസ് കുക്ക്, ഇമാമി, ഗ്രാന്യൂൾസ് ഇന്ത്യ തുടങ്ങിയ കമ്പനികൾ കൂടുതൽ തുക വാഗ്ദാനം ചെയ്താണ് റീട്ടെയിൽ നിക്ഷേപകരിൽനിന്ന് ഓഹരികൾ തിരിച്ചുവാങ്ങുന്നത്. 200ലധികം കമ്പനികളുടെ ഡയറക്ടർമാരും പ്രൊമോട്ടർമാരും വിപണിയിൽനിന്ന് വൻതോതിൽ ഓഹരികൾവാങ്ങി അവരുടെ വിഹിതമുയർത്തിക്കഴിഞ്ഞു. കുടുംബങ്ങൾക്ക് മുൻതൂക്കമുള്ള ബജാജ്, ഗോദ്റേജ്, ടാറ്റ തുടങ്ങിയ ഗ്രൂപ്പുകൾ അവരുടെ വിവിധ കമ്പനികളുടെ ഓഹരികൾ ഇത്തരത്തിൽ വാങ്ങിക്കൂട്ടിയിട്ടുണ്ട്. എന്നാൽ പ്രൊമോട്ടർമാർ ഓഹരികൾ വാങ്ങുന്നത് വിപണിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കൂടുതൽ തകർച്ചയിൽനിന്ന് വിപണിയെ താങ്ങിനിർത്താൻ ഒരുപരിധിവരെ ഇത് സഹായകമാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. മികച്ച അടിസ്ഥാനമുള്ള കമ്പനികളെ കണ്ടെത്തുന്നതിന് നിക്ഷേപകർക്കും ഇത് ഗുണകരമാകും. മികച്ച അടിസ്ഥാനമില്ലാത്ത കമ്പനികളുടെ ഓഹരികൾ വിറ്റൊഴിയാനാകും ഈയവസരത്തിൽ പ്രൊമോട്ടർമാർ ശ്രമിക്കുക.

from money rss https://bit.ly/2J5whT9
via IFTTT

ഓഹരി വിപണി വീണ്ടും കുത്തനെ ഇടിഞ്ഞു: സെന്‍സെക്‌സിലെ നഷ്ടം 2700 പോയന്റ്

മുംബൈ: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ വർധനവുവന്നതോടെഓഹരി വിപണിയിൽ കനത്ത വില്പന സമ്മർദം. നിഫ്റ്റി വീണ്ടും 8000ത്തിന് താഴെപ്പോയി. സെൻസെക്സാകട്ടെ 2,700 പോയന്റ് കുപ്പുകുത്തുകയും ചെയ്തു. ബാങ്ക് ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. രാവിലെ 9.16ന് സെൻസെക്സ് 2,624 പോയന്റാണ്(8.77%) ഇടിഞ്ഞത്. നിഫ്റ്റിയിലെ നഷ്ടം 757 പോയന്റു(8.66%)മാണ്. ബിഎസ്ഇയിലെ 860 ഓഹരികൾ നഷ്ടത്തിലും 90 ഓഹരികൾ നേട്ടത്തിലുമാണ്.

from money rss https://bit.ly/39dNuEJ
via IFTTT

ജ്വല്ലറികള്‍ 11 മുതല്‍ ആറുവരെയെ പ്രവര്‍ത്തിക്കൂ

കോട്ടയം:കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്വർണം-വെള്ളി വ്യാപാരസ്ഥാപനങ്ങളും തിങ്കളാഴ്ചമുതൽ 31 വരെ, രാവിലെ 11 മുതൽ വൈകീട്ട് ആറുവരെ മാത്രമേ തുറന്നുപ്രവർത്തിക്കുകയുള്ളൂവെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, വർക്കിങ് ജനറൽ സെക്രട്ടറി രാജൻ ജെ.തോപ്പിൽ എന്നിവർ അറിയിച്ചു.

from money rss https://bit.ly/2J6r3Xp
via IFTTT

Saturday, 21 March 2020

കഴിഞ്ഞയാഴ്ച നിക്ഷേപകരില്‍നിന്നുപോയത് 13 ലക്ഷംകോടി: വരുംആഴ്ചയില്‍?

2008ലെ തകർച്ചയ്ക്കുശേഷം വിപണികണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കഴിഞ്ഞയാഴ്ച സംഭവിച്ചത്. സൂചികകളിൽ 12 ശതമാനത്തിലേറെ നഷ്ടമാണുണ്ടായത്. മാർച്ച് 20ന് അവസാനിച്ചയാഴ്ച ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 14 ശതമാനവും മിഡ് ക്യാപ് 12 ശതമാനവും തകർന്നടിഞ്ഞു. ആഗോള വ്യാപകമായുണ്ടായ വില്പന സമ്മർദത്തിൽ ഒരാഴ്ചകൊണ്ട് നിക്ഷേപകർക്ക് നഷ്ടമായത് 13 ലക്ഷം കോടി രൂപയാണ്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം മാർച്ച് 20ലെ കണക്കുപ്രകാരം 116.09 ലക്ഷം കോടി രൂപയിലേയ്ക്ക് താഴ്ന്നു. മാർച്ച് 13ലെ കണക്കുപ്രകാരം 129.26 ലക്ഷം കോടി രൂപയായിരുന്നു വിപണിമൂല്യം. ബിഎസ്ഇ 500 സൂചികയിലെ 313 ഓഹരികൾ 10 മുതൽ 50 ശതമാനംവരെ കൂപ്പുകുത്തി. വിദേശ നിക്ഷേപകർ 50,000 കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞതെന്ന് താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു. വിപണിയിൽനിന്ന് പണം പിൻവലിച്ച് നിക്ഷേപിക്കാതെ കാത്തിരിക്കുകയാണ് ഭൂരിഭാഗംപേരും. സ്വർണം മുതൽ സർക്കാർ സെക്യൂരിറ്റികളിലെ നിക്ഷേപത്തെവരെ അതുബാധിച്ചു. കൊറോണ കൂടുതലായി പടരുകയാണെങ്കിൽ കൂടുതൽ രക്തച്ചൊരിച്ചിലുകൾ വിപണിയിൽനിന്ന് പ്രതീക്ഷിക്കാമെന്ന് ഇവർ കണക്കുകൂട്ടുന്നു. കോവിഡ് വ്യാപനം ലോകത്തൊട്ടാകെയുള്ള രാജ്യങ്ങളുടെ സമ്പദ്ഘടനയെ കാര്യമായ ബാധിക്കുമെന്ന് ഇതിനകം മോർഗൻ സ്റ്റാൻലി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ വ്യക്തമാക്കിക്കഴിഞ്ഞു. ലോകമൊട്ടാകെയുള്ള ഓഹരി വിപണികൾ വൻതോതിലുള്ള വിറ്റൊഴിയലിന് സാക്ഷ്യംവഹിച്ചത് ഇതേതുടർന്നാണ്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ കോവിഡ്മൂലമുള്ളസാമ്പത്തികാഘാതം കുറയ്ക്കുന്നതിനുള്ള നടപിടകളുമായി രംഗത്തെത്തിക്കഴിഞ്ഞു. നിരക്കുകുറയ്ക്കൽ മുതൽ പണലഭ്യത ഉറപ്പുവരുത്തുന്നതുവരെയുള്ള കാര്യങ്ങളാണ്ചെയ്തുവരുന്നത്. ഇതൊന്നും വിപണിയെ ശാന്തമാക്കുന്നതിന് പര്യാപ്തമാകുന്നില്ലെന്നതാണ് വിഷയം. നിക്ഷേപകരുടെ മനഃശാസ്ത്രമറിഞ്ഞുള്ള എന്ത് നീക്കമായിരിക്കും വിപണിയെ അടുത്തയാഴ്ച സ്വാധീനിക്കുകയെന്നതാണ് നിർണായകം. വിപണിയിലെ അസ്ഥിരത തടയുന്നതിന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)സ്വീകരിച്ച നടപടികൾ ഗുണകരമാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മാർച്ച് 20ന് വിപണിയിലുണ്ടായ ഉണർവ് നിലനിൽക്കുമോ? പ്രതിന്ധികളെ കവച്ചുവെച്ച് വലിയ ചാഞ്ചാട്ടത്തിനൊടുവിൽ വെള്ളിയാഴ്ച നിഫ്റ്റി 500 പോയന്റ് ഉയർന്ന് 8,700 നിലവാരത്തിന് മുകളിലെത്തി. സെൻസെക്സാകട്ടെ 1,600 പോയന്റിന്റെ കുതിപ്പോടെയാണ് ക്ലോസ് ചെയ്തത്. ആഗോള വിപണികൾ അന്ന് തിരിച്ചടി നേരിട്ടപ്പോഴും ആഭ്യന്തര സൂചികകൾ കനത്ത ചാഞ്ചാട്ടത്തിലുലഞ്ഞ് ഒടുവിൽ മികച്ചനേട്ടമുണ്ടാക്കിയത് ഒരു ശുഭസൂചനയായി കാണാമോ? വരും ആഴ്ചയിലെ കോവിഡ് വ്യാപനം അതിന് അപൂർണമായിട്ടാണെങ്കിലും ഉത്തരംതരും.

from money rss https://bit.ly/3biRghI
via IFTTT

Nature regains its glory; Corona Effect

Friday, 20 March 2020

കൂടുതല്‍ പലിശ ഏത്‌ ബാങ്കില്‍ ലഭിക്കും; അറിയാം

ലോകമാകെ കൊറോണ വിതച്ച സാമ്പത്തിക മാന്ദ്യത്തിലാകുമ്പോൾ പണം എവിടെ സുരക്ഷിതമായി നിക്ഷേപിക്കും. ഈ സാഹചര്യത്തിൽ പ്രമുഖ ബാങ്കുകൾ നൽകുന്ന പലിശയെത്രയെന്ന് പരിശോധിക്കാം. റിപ്പോ നിരക്ക്, പണലഭ്യത, സാമ്പത്തിക സാഹചര്യം എന്നിവ കണക്കിലെടുത്താണ് ബാങ്കുകൾ പലിശ നിരക്കുകൾ പരിഷ്കരിക്കുന്നത്. പ്രമുഖ ബാങ്കുകളായ എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് തുടങ്ങിയവയെല്ലാം ഈയിടെ പലിശ നിരക്കുകൾ പരിഷ്കരിച്ചു. ഏഴുദിവസം മുതൽ 10വർഷംവരെയുള്ള കാലാവധിയിലാണ് ബാങ്കുകൾ നിക്ഷേപം സ്വീകരിക്കുന്നത്. നിക്ഷേപിക്കുന്നതുക, നിക്ഷേപ കാലാവധി തുടങ്ങിയവയ്ക്കനുസരിച്ച് പലിശ നിരക്കിൽമാറ്റമുണ്ടാകും. ഈ സാഹചര്യത്തിൽ നിക്ഷേപിക്കുംമുമ്പ് വിവിധ ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് ഉചിതമാകും. എസ്ബിഐ രണ്ടുകോടി രൂപയ്ക്കുതാഴെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് ഈയിടെയാണ് എസ്ബിഐ കുറച്ചത്. 10 ബേസിസ് പോയന്റുമുതൽ 50 ബേസിസ് പോയന്റുവരെയാണ് വിവിധ കാലയളവിലുള്ള നിക്ഷേപങ്ങളുടെ പലിശയിൽ കുറവുവരുത്തിയത്. പലിശ 7 ദിവസം മുതൽ 45 ദിവസംവരെ-4ശതമാനം 46 ദിവസം മുതൽ 179 ദിവസംവരെ-5ശതമാനം 180 ദിവസം മുതൽ 210 ദിവസംവരെ-5.50ശതമാനം 211 ദിസവം മുതൽ 1 വർഷംവരെ-5.50ശതമാനം 1 വർഷം മുതൽ 2 വർഷംവരെ-5.90ശതമാനം 2 വർഷം മുതൽ 3 വർഷംവരെ-5.90ശതമാനം 3 വർഷം മുതൽ 5 വർഷംവരെ-5.90ശതമാനം 5 വർഷം മുതൽ 10 വർഷംവരെ-5.90 ശതമാനം എച്ച്ഡിഎഫ്സി ബാങ്ക് 3.50 ശതമാനം മുതൽ 6.25 ശതമാനംവരെയാണ് വിവിധ കാലയളവുകളിലെ നിക്ഷേപങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന പലിശ. മാർച്ച് 18 മുതലാണ് പുതിയ നിരക്കുകൾ നിലവിൽവന്നത്. പലിശ 7-14 ദിവസം-3.50ശതമാനം 15-29 ദിവസം-4ശതമാനം 30-45 ദിവസം-4.75 ശതമാനം 46-60 ദിവസം-5.25 ശതമാനം 61-90 ദിവസം-5.25 ശതമാനം 91-180 ദിവസം-5.25 ശതമാനം 6മാസം മുതൽ 9മാസംവരെ-5.65ശതമാനം 9 മാസം മുതൽ ഒരുവർഷംവരെ-5.90ശതമാനം ഒരുവർഷം-6.15 ശതമാനം ഒരുവർഷം മുതൽ രണ്ടുവർഷംവരെ-6.15ശതമാനം 2 വർഷം മുതൽ 3 വർഷംവരെ-6.25 ശതമാനം 3 വർഷം മുതൽ 5 വർഷംവരെ-6.15 ശതമാനം 5 വർഷം മുതൽ 10 വർഷംവരെ-6.15 ശതമാനം ഐസിഐസിഐ ബാങ്ക് രണ്ടുവർഷം മുതൽ പത്തുവർഷംവരെ കാലയളവിലുള്ള നിക്ഷേപങ്ങൾക്കാണ് ഐസിഐസിഐ ബാങ്ക് ഉയർന്ന പലിശ നിൽകുന്നത്. 6.40ശതമാനം. 2019 ഡിസംബർ ഒമ്പതിനാണ് ഈ നിരക്കുകൾ പ്രാബല്യത്തിൽവന്നത്. പലിശ 7-14 ദിവസം-4 ശതമാനം 15-29 ദിവസം-4.25 ശതമാനം 30-45 ദിവസം-4.75 ശതമാനം 46-60 ദിവസം-5.25 ശതമാനം 61-90 ദിവസം-5.25 ശതമാനം 91-120 ദിവസം-5.25 ശതമാനം 121-184 ദിവസം-5.25 ശതമാനം 290 ദിവസം മുതൽ ഒരുവർഷത്തിനുതാഴെവരെ-6 ശതമാനം ഒരുവർഷം മുതൽ 389 ദിവസംവരെ-6.20ശതമാനം 390 ദിവസം മുതൽ 18 മാസംവരെ-6.30 ശതമാനം 18 മാസം മുതൽ 2 വർഷംവരെ-6.30 ശതമാനം 2വർഷം മുതൽ 3 വർഷംവരെ-6.40 ശതമാനം 3 വർഷം മുതൽ 10 വർഷംവരെ 6.40 ശതമാനം കൊട്ടക് മഹീന്ദ്ര ബാങ്ക് 4 ശമാതനം മുതൽ 6.20 ശതമാനംവരെയാണ് കൊട്ടക് ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നത്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽവന്നത് മാർച്ച് 12നാണ്. പലിശ 7-14 ദിവസം-3.50ശതമാനം 15-30 ദിവസം-4 ശതമാനം 31-45 ദിവസം-4.50 ശതമാനം 46-90 ദിവസം-5.10 ശതമാനം 91-120 ദിവസം-5.25 ശതമാനം 121-179 ദിവസം-5.30 ശതമാനം 180 ദിവസം-5.75 ശതമാനം 181 ദിവസം മുതൽ 269 ദിവസംവരെ-5.80 ശതമാനം 271-363 ദിവസം-6.05 ശതമാനം 365-389 ദിവസം-6.20 ശതമാനം 390 ദിവസം മുതൽ 23മാസംവരെ-6.20ശതമാനം 23 മാസംമുതൽ 2 വർഷംവരെ-6 ശതമാനം 3 മുതൽ 4 വർഷംവരെ-6 ശതമാനം 4 മുതൽ 5 വർഷംവരെ-6 ശതമാനം 5 മുതൽ 10 വർഷംവരെ-5.50 ശതമാനം ആക്സിസ് ബാങ്ക് 18 മാസം മുതൽ 10 വർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് ആക്സിസ് ബാങ്ക് നൽകുന്നത് 6.50 ശതമാനം പലിശയാണ്. 2020 മാർച്ച് 21നാണ് പുതുക്കിയ പലിശ നിരക്കുകൾ പ്രാബല്യത്തിൽവന്നത്. പലിശ 7-14 ദിവസം-3.50 ശതമാനം 15-29 ദിവസം-4.25 ശതമാനം 30-45 ദിവസം-4.90 ശതമാനം 46-60 ദിവസം-5.40 ശതമാനം 61-180 ദിവസം-5.40 ശതമാനം 3 മാസം മുതൽ 5 മാസംവരെ-5.40 ശതമാനം 6 മാസം മുതൽ 9 മാസംവരെ-5.80 ശതമാനം 9 മാസം മുതൽ 11 മാസം 25 ദിവസംവരെ-6.05 ശതമാനം 11 മാസം മുതൽ 18 മാസംവരെ-6.40 ശതമാനം 18 മാസം മുതൽ 10 വർഷംവരെ-6.50 ശതമാനം ശ്രദ്ധിക്കാൻ: മുതിർന്ന പൗരന്മാർക്ക് എല്ലാ ബാങ്കുകളുംഅരശതമാനംവരെ അധിപലിശ നൽകുന്നുണ്ട്.

from money rss https://bit.ly/3a8miZt
via IFTTT

സ്വര്‍ണവില പവന് 200 രൂപകൂടി 30,400 രൂപയായി

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് 200 രൂപകൂടി 30,400 രൂപയായി. 3,800 രൂപയാണ് ഗ്രാമിന്റെ വില. നാലു ദിവസംകൊണ്ട് 800 രൂപയാണ് വർധിച്ചത്. സ്വർണം വാങ്ങിക്കൂട്ടിയവർ വിറ്റുലാഭമെടുക്കുന്നതും വീണ്ടും വാങ്ങുന്നതുമാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണം. മാർച്ച് 19ന് വില 29,600 നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. തുടർന്ന് പടിപടിയായി വിലവർധിക്കുകയാണുണ്ടായത്. മാർച്ച് ആറിനാണ് എക്കാലത്തെയും ഉയർന്ന വിലയായ 32,320 രൂപയിൽ സ്വർണവിലയെത്തിയത്.

from money rss https://bit.ly/2UoZ9v9
via IFTTT

കൊറോണ:കമ്പനികൾക്ക് താത്കാലിക ഇളവുകളുമായി സെബി

മുംബൈ: കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നാലാം പാദ ഫലങ്ങളും ഓഹരിപങ്കാളിത്തവിവരങ്ങളും സമർപ്പിക്കാൻ കമ്പനികൾക്ക് കൂടുതൽസമയം അനുവദിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പല കമ്പനികളുടെയും പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. ജീവനക്കാർ പലരും വീടുകളിൽനിന്നാണ് ജോലിചെയ്യുന്നത്. ഈസാഹചര്യത്തിലാണ് താത്കാലികമായി കമ്പനികൾക്ക് ഇളവുകൾ നൽകാൻ സെബി തീരുമാനിച്ചിരിക്കുന്നത്. മാർച്ചിൽ അവസാനിക്കുന്ന പാദവർഷഫലം സമർപ്പിക്കാൻ 45 ദിവസവും വാർഷികഫലം പ്രഖ്യാപിക്കുന്നതിന് 30 ദിവസവുമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇവ 2020 ജൂണിൽ സമർപ്പിച്ചാൽ മതിയാകും. സാമ്പത്തികവർഷം കഴിഞ്ഞ് 60 ദിവസത്തിനകം വാർഷികഫലം പ്രഖ്യാപിക്കണമെന്നാണ് നിയമം. പുതിയ നിർദേശമനുസരിച്ച് ഇതിന് 90 ദിവസം ലഭിക്കും. കമ്പനിയുടെ ഓഹരിപങ്കാളിത്തവിവരങ്ങൾ സമർപ്പിക്കാനുള്ള സമയം ഏപ്രിൽ 21-ൽനിന്ന് മേയ് 15 വരെയാക്കി. ഓഹരികൈമാറ്റവിവരങ്ങൾ, നിക്ഷേപകരുടെ പരാതികൾ സംബന്ധിച്ച വിവരങ്ങൾ എന്നിവ സമർപ്പിക്കുന്നതിനും കൂടുതൽസമയം അനുവദിച്ചിട്ടുണ്ട്. അമേരിക്കയിലെ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മിഷനും സമാന ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ബോർഡ് യോഗം വീഡിയോ കോൺഫറൻസ് വഴി മുംബൈ: കമ്പനികൾക്ക് ഡയറക്ടർ ബോർഡ് യോഗം വീഡിയോ കോൺഫറൻസ് വഴി നടത്താൻ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം അനുമതി നൽകി. ജൂൺ 30 വരെയാണ് ഇതിന് അനുമതിയുള്ളത്. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. യാത്രയ്ക്കും യോഗങ്ങൾക്കും നിയന്ത്രണങ്ങളുള്ളതിനാലാണ് ഇളവെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

from money rss https://bit.ly/3ac3OHe
via IFTTT

മുംബൈയില്‍ അവധിയാണെങ്കിലും ഓഹരി വിപണി പ്രവര്‍ത്തിക്കും

മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉയർന്നതിനെതുടർന്ന് മുംബൈ, പുണെ, നാഗ്പുർ നഗരങ്ങളിലെ സ്ഥാപനങ്ങൾക്ക് 31വരെ അവധിയിയാരിക്കുമെങ്കിലും ഓഹരി വിപണി പ്രവർത്തിക്കും. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് ബിഎസ്ഇയുടെയും എൻഎസ്ഇയുടെയും ഹെഡ്ക്വാർട്ടേഴ്സ് പ്രവർത്തിക്കുന്നത്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെയും ആസ്ഥാനം മുംബൈയിൽതന്നെയാണ്. പ്രധാന ബ്രോക്കിങ് ഹൗസുകളുടെ കേന്ദ്ര ഓഫീസുകളും മുംബൈ നഗരത്തിലാണ്. മുംബൈ നഗരത്തിൽ 31വരെ മറ്റ് വ്യാപാര കേന്ദ്രങ്ങളൊന്നും തുറക്കില്ല. അവശ്യ സർവീസുകളായ പൊതുഗതാഗതം, ബാങ്ക്, ക്ലിയറിങ് ഹൗസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എന്നിവയ്ക്ക് അവധി ബാധകമാകില്ലെന്ന് മുഖ്യമന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. Stock exchanges, clearing corporations, depositories ,stock brokers and sebi registered participants operating through these institutions will be exempted. — CMO Maharashtra (@CMOMaharashtra) March 20, 2020 ഓഹരി വിപണിക്ക് ശനിയും ഞായറും അവധിയായതിനാൽ23ന് തിങ്കളാഴ്ചയായിരിക്കും ഇനി വ്യാപാരം നടക്കുക. നാലുദിവസത്തെ കനത്ത തകർച്ചയ്ക്കുശേഷം മികച്ച നേട്ടത്തിലാണ് ഓഹരി സൂചികകൾ കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. സെൻസെക്സ് 1627.73 പോയന്റും നിഫ്റ്റി 482 പോയന്റും നേട്ടമുണ്ടാക്കി.

from money rss https://bit.ly/33AJsVD
via IFTTT

സെന്‍സെക്‌സ് 1627 പോയന്റ് കുതിച്ചു; നിഫ്റ്റി 8,700ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: നാലുദിവസത്തെ കനത്ത തകർച്ചയ്ക്കുശേഷം മികച്ച നേട്ടത്തോടെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് 1627.73 പോയന്റ് നേട്ടത്തിൽ 29915.96ലും നിഫ്റ്റി 482 പോയന്റ് ഉയർന്ന് 8745.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1430 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 991 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 142 ഓഹരികൾക്ക് മാറ്റമില്ല. നിക്ഷേപകർ ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതാണ് സൂചികകൾക്ക് കരുത്തുപകർന്നത്. ഐടി, എഫ്എംസിജി ഓഹരികൾ എട്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഊർജം, അടിസ്ഥാന സൗകര്യവികസനം, ലോഹം, വാഹനം, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികൾ നാല് ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഭാരതി ഇൻഫ്രടെൽ, ഗെയിൽ, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യെസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്റസിൻഡ് ബാങ്ക്, അദാനി പോർട്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/33wSaV7
via IFTTT

ജിയോയുടെ വിവിധ പ്ലാനുകളില്‍ ഇരട്ടി ഡാറ്റയും കൂടുതല്‍ സംസാരസമയവും

തിരഞ്ഞെടുത്ത പ്ലാനുകളിൽ ഇരട്ടി ഡാറ്റയും മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് കൂടുതൽ സംസാരസമയവും ജിയോ അനുവദിച്ചു. 11 രൂപയുടെയും 21 രൂപയുടെയും 51 രൂപയുടെയും 101 രൂപയുടെയും 4ജി ഡാറ്റ പ്ലാനുകളിലാണ് ഇരട്ടി ഡാറ്റ അനുവദിച്ചിട്ടുള്ളത്. ഈ പ്ലാനുകളിൽ യഥാക്രമം 800 എംബി, 2ജി.ബി, 6 ജി.ബി, 12 ജി.ബി എന്നിങ്ങനെയാണ് ഡാറ്റ ലഭിക്കുക. മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുന്നതിന് 75, 200, 500, 1000 മിനുട്ടുകളാണ് യഥാക്രമം ലഭിക്കുക. അതായത് 11 രൂപയുടെ ഡാറ്റാ വൗച്ചർ പ്ലാനിൽ 800 എംബി 4ജി ഡാറ്റയും 75 മിനുട്ട് മറ്റ് നെറ്റ് വർക്കുകളിയേക്ക് സംസാര സമയവും ലഭിക്കും. നിലവിലുള്ള പ്ലാനിന്റെ കാലാവധിയാകും ഉണ്ടാകുക. 21 രൂപ ചാർജ് ചെയ്താൽ 2 ജി.ബി ഡാറ്റയാണ് ലഭിക്കുക. നേരത്തെ ഇത് ഒരു ജി.ബിയായിരുന്നു. 200 മിനുട്ട് മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് സംസാര സമയവും ലഭിക്കും. 51 രൂപയുടെ പ്ലാൻ പ്രകാരം നേരത്തെ ലഭിച്ചിരുന്ന 3 ജി.ബിക്കുപകരം 6 ജി.ബി ഡാറ്റ ലഭിക്കും. 500 മിനുട്ടാനാണ് സംസാര സമയം. 101 രൂപ ചാർജ് ചെയ്താൽ നേരത്തെയുള്ള 6 ജി.ബിക്കുപകരം 12 ജി.ബി ഡാറ്റ ലഭിക്കും. 1000 മിനുട്ട് സംസാരസമയവും ഉണ്ടാകും. വീട്ടിലുരുന്ന് ജോലി ചെയ്യാൻ കൂടുതൽ പേർ തയ്യാറാകുന്നതിന്റെ ഭാഗമായാണ് കൂടുതൽ ഡാറ്റ നൽകാൻ ജിയോ തീരുമാനിച്ചത്.

from money rss https://bit.ly/3baYeoM
via IFTTT

Thursday, 19 March 2020

കൊറോണ: കെടിഡിസി പ്രത്യേക പ്രവര്‍ത്തന പെരുമാറ്റച്ചട്ടം നടപ്പിലാക്കി

തിരുവനന്തപുരം: കൊറോണവൈറസ് വ്യാപനം ചെറുക്കുന്നതിനായുള്ള ബ്രേക്ക് ദ ചെയിൻ പരിപാടിയുടെ ഭാഗമായി കെ.ടി.ഡി.സി.യുടെ റിസോർട്ടുകളിലും വാഹനങ്ങളിലുംകർശനമായ പ്രവർത്തന പെരുമാറ്റച്ചട്ടം നടപ്പിലാക്കി. എല്ലാ ഹോട്ടലുകളുടെ ലോബിയിലും റെസ്റ്റോറന്റുകളുടെ കവാടത്തിലും എത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും സാനിറ്റൈസർ നൽകുന്നതും ഉപയോഗിക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്. എല്ലാ റെസ്റ്റോറന്റുകളിലും സാമൂഹിക അകലം പാലിക്കുന്ന രീതിയിൽ കസേരകൾ ഒന്നര മീറ്ററിൽ കൂടുതൽ അകലം വരുന്ന രീതിയിൽ പുനർക്രമീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ഒരുമിച്ചു കൂടി ഭക്ഷണം എടുക്കുന്ന ബുഫെ സംവിധാനം താൽക്കാലികമായി നിർത്തലാക്കി. കെ.ടി.ഡി.സി.യുടെ വാഹനങ്ങളിൽ എല്ലാം തന്നെ സാനിറ്റൈസർ നിർബന്ധമാക്കിയിട്ടുണ്ട്. ഡ്രൈവറും സഞ്ചാരിയും സാനിറ്റൈസർ ഉപയോഗിച്ച ശേഷമേ വാഹനത്തിൽ കയറാൻ പാടുള്ളൂ. എല്ലാ ഓഫീസുകളുടേയും റിസപ്ഷനിൽ സാനിറ്റൈസർ നൽകിയിട്ടുണ്ട്. കൂടാതെ ഓഫീസുകളിലും റിസോർട്ടുകളിലും വാഹനങ്ങളിലും ഉപയോഗത്തിനായി ആവശ്യത്തിനായി ആവശ്യത്തിന് മാസ്ക് നൽകിയിട്ടുണ്ട്. Content Highlights: KTDC carried out special protocol for brake the chain program

from money rss https://bit.ly/2J3GCzb
via IFTTT

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് 'എടിഎം പിന്‍' പാടില്ല; പകരം ഒടിപി

മുംബൈ: പേമെന്റ് ഗേറ്റ്വേകൾവഴിയുള്ള, രണ്ടായിരം രൂപയ്ക്കുമുകളിലുള്ള എല്ലാ ഓൺലൈൻ ഇടപാടുകൾക്കും റിസർവ് ബാങ്ക് ഒറ്റത്തവണ പാസ്വേഡ്(ഒ.ടി.പി.) നിർബന്ധമാക്കി. എ.ടി.എം./ക്രെഡിറ്റ് കാർഡ് 'പിൻ'(പേഴ്സണൽ ഐഡന്റിഫിക്കേഷൻ നമ്പർ) ഉപയോഗിച്ച് ഇത്തരം ഇടപാടുകൾ പാടില്ലെന്നും ആർ.ബി.ഐ. വ്യക്തമാക്കി. പേമെന്റ് കമ്പനികൾക്കും പേമെന്റ് ഗേറ്റ്വേകൾക്കുമായി ആർ.ബി.ഐ. പുറത്തിറക്കിയ വിശദമായ മാർഗരേഖയിലാണ് നിർദേശം. ഡിജിറ്റൽ ഇടപാടുകളിലെ തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിനും ഇടപാടുകാരുടെ പണം സുരക്ഷിതമാക്കാനും ഉദ്ദേശിച്ചുള്ളതാണ് നിർദേശങ്ങൾ. ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ പേമെന്റ് കമ്പനികൾ എ.ടി.എം. 'പിൻ' ചോദിക്കാൻ പാടില്ല. 2000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകളും ഉറപ്പിക്കാൻ ഒ.ടി.പി. ഉപയോഗിക്കണം. പേമെന്റ് ഗേറ്റ്വേ കമ്പനികൾക്കോ ഹാക്കർമാർക്കോ ഇടപാടുകാരുടെ എ.ടി.എം. 'പിൻ' ലഭിക്കാനുള്ള അവസരം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇടപാടുകൾ റദ്ദാക്കുമ്പോൾ പണം മടക്കിനൽകുന്നതിനും കൃത്യമായ നിർദേശമുണ്ട്. ഏത് സ്രോതസ്സിൽനിന്നാണോ പണമെത്തിയത് അവിടേക്കുതന്നെ പണം തിരിച്ചുനൽകണം. മറ്റൊരു സ്രോതസ്സിലേക്ക് പണം മാറ്റാൻപാടില്ല. ചില ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ മടക്കിനൽകുന്ന തുക അവരുടെ പ്ലാറ്റ്ഫോമിലുള്ള ഇ-വാലറ്റ് അക്കൗണ്ടിലേക്ക് മാറ്റാറുണ്ട്. ഇതുമൂലം ഇടപാടുകാർക്ക് ഈ പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. കാഷ് ബാക്ക് ഓഫറിന്റെ കാര്യത്തിൽ ഇത് ബാധമാകില്ല. വ്യാപാരികൾക്ക് പ്രവേശിക്കാവുന്ന ഡേറ്റാ ബേസിലോ സെർവറിലോ മർച്ചന്റ് വെബ്സൈറ്റുകളിലോ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിക്കാൻ പാടില്ലെന്നും നിർദേശത്തിലുണ്ട്.

from money rss https://bit.ly/2wnaFPy
via IFTTT