121

Powered By Blogger

Monday, 6 July 2020

പാഠം 81: ആരോഗ്യ-ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം സ്വന്തമായി നിക്ഷേപിച്ച് ലക്ഷങ്ങള്‍ സമാഹരിക്കാം

നോയ്ഡയിലെ സ്വാകര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ശ്രുതി ചെലവുകുറഞ്ഞ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായുള്ള അന്വേഷണത്തിലാണ്. പ്രതിദിനം 50 രൂപ അടച്ചാൽ 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും വാഗ്ദാനം ചെയ്യുന്ന പദ്ധതി ഒടുവിൽ ശ്രുതി കണ്ടെത്തി. കൂടുതൽ പേരിൽനിന്ന് പണംസമാഹരിക്കുകയും ചുരുക്കംചിലർക്കുമാത്രം പണംനൽകേണ്ടിവരികയുംചെയ്യുന്ന തത്വമനുസിരിച്ചാണ് ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തനം. പ്രീമിയം അടയ്ക്കുന്ന എല്ലാവരും ക്ലെയിംചെയ്യുന്ന അവസ്ഥയുണ്ടായാൽ ഇൻഷുറൻസ് കമ്പനി പൂട്ടിപോകുമെന്നകാര്യത്തിൽ സംശയമില്ല. മികച്ച പദ്ധതിയാണോ? ദിനംപ്രതി ചെറിയ പ്രീമിയമുള്ള ആരോഗ്യ-ലൈഫ് ഇൻഷുറൻസുകളുടെകാര്യത്തിലും ഇതിന് വ്യത്യാസമൊന്നുമില്ല. ശ്രുതിയുടെകാര്യത്തിൽ, ദിനംപ്രതി 50 രൂപ പ്രീമിയം ഈടാക്കുമ്പോൾ ഒരുമാസം ഈയിനത്തിൽ അടയ്ക്കേണ്ടിവരുന്നത് 1,500 രൂപയാണ്. വർഷം 18,000 രൂപയും. സ്വന്തമായി പരിരക്ഷ ഇത്രയുംതുക ഇൻഷുറൻസ് കമ്പനിയ്ക്കുകൊടുക്കാതെ എന്തുകൊണ്ട് സ്വന്തമായി സമാഹരിച്ചുകൂടാ. പ്രതിമാസം മുടക്കുന്ന 1,500 രൂപ രണ്ട് അക്കൗണ്ടുകളലേയ്ക്കായി വകയിരുത്താം. ഒന്നാമത്തെ അക്കൗണ്ട് ആരോഗ്യ ഇൻഷുറൻസിനുവേണ്ടിയും രണ്ടാമത്തേത് ലൈഫ് ഇൻഷുറൻസിനുവേണ്ടിയും. ആരോഗ്യ ഇൻഷുറൻസിനുവേണ്ടി 1000 രൂപയും ലൈഫ് ഇൻഷുറൻസിനുവേണ്ടി 500 രൂപയും നീക്കിവെയ്ക്കാം. ആരോഗ്യ ഇൻഷുറൻസുനുള്ള പണം സമാഹരിക്കുന്നതിന് എഫ്.ഡി-ആർഡി സംയുക്ത പദ്ധതിയാണ് യോജിച്ചത്. പ്രതിമാസം നിശ്ചിത തുകയടച്ച് പണംസമാഹരിക്കുന്നതിനുള്ള സാധ്യത റിക്കറിങ് ഡെപ്പോസിറ്റിലൂടെ ലഭിക്കുമ്പോൾ, സ്ഥിര നിക്ഷേപം(എഫ്ഡി)ആവശ്യമുള്ളപ്പോൾ പണം പിൻവലിക്കാൻ സഹായിക്കും. നിലവിൽ 25വയസ്സുളള ശ്രുതി അടുത്ത 35വർഷത്തേയ്ക്കാണ് പദ്ധതി ആസുത്രണംചെയ്യുന്നതെന്ന് കരുതുക. അഞ്ചുവർഷത്തെ എഫ്ഡയിൽ പ്രതിവർഷം 8ശതമാനം പലിശനിരക്കിൽ ഒന്നര ലക്ഷം രൂപ ആദ്യം നിക്ഷേപിക്കുന്നു. പ്രതിമാസം 1000 രൂപ പലിശയനിത്തിൽ അതിൽനിന്നുലഭിക്കും. ഈതുക ഓരോമാസവും റിക്കറിങ് ഡെപ്പോസിറ്റിലേയ്ക്ക് മാറ്റുക. ആർഡിക്ക് 7 ശമതാനം പലിശയാണെന്നുകരുതുക. ഇതുപ്രകാരം അഞ്ചുവർഷംകഴിയുമ്പോൾ 71,933 രൂപ ലഭിക്കും. ഈതുക എഫ്.ഡിയിൽ നിക്ഷേപിച്ചിട്ടുള്ള 1.50ലക്ഷംരൂപയോടൊപ്പം ചേർത്ത് വീണ്ടും സ്ഥിര നിക്ഷേപമാക്കുക. അതായത് അഞ്ചുവർഷം പിന്നിടുമ്പോൾ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായി നിങ്ങൾക്ക് ലഭിക്കുക രണ്ടു 2.21 ലക്ഷം രൂപയുടെ നീക്കിയിരിപ്പാണ്. ചെറുപ്രായത്തിൽ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതകുറവായതിനാൽ ഈ തുക വീണ്ടും നിക്ഷേപിക്കാൻ കഴിയും. പരിരക്ഷ തുക ഉയർത്താം അഞ്ചുവർഷത്തേയ്ക്ക് ആർഡി തുടങ്ങി സ്ഥിരനിക്ഷേപമായ 2.21 ലക്ഷം രൂപയുടെ പലിശ നേരത്തെ ചെയ്തതുപോലെ വീണ്ടും അഞ്ചുവർഷക്കാലയളവിലുള്ള ആർഡിയിലേക്ക്മാറ്റുന്നു. പ്രതിമാസം പലിശയായി ലഭിക്കുന്ന 1,488 രൂപ അഞ്ചുവർഷത്തേയ്ക്കുകൂടി നിക്ഷേപിക്കാൻകഴിയും. കാലാവധിയെത്തുമ്പോൾ ആർഡിയിൽനിന്ന് 1,07,899 രൂപലഭിക്കും. ഈതുക നേരത്തെ എഫ്ഡിയിലുള്ള 2.21 ലക്ഷത്തോട് ചെർക്കുമ്പോൾ 3,28,899 രൂപയാകും. ഈതുക വീണ്ടും എഫ്ഡിയിൽ നി്ക്ഷേപിക്കുന്നു. ഇതിൽനിന്ന് പ്രതിവർഷം 26,312 രൂപയാണ് പലിശ ലഭിക്കുക. പ്രതിമാസമാകട്ടെ 2,192 രൂപയും. പലിശ തുക ഓരോമാസവും വീണ്ടും ആർഡിയിൽ നിക്ഷേപിക്കുന്നു. കാലവാധിയെത്തുമ്പോൾ ആർഡിയിൽനിന്ന് 1,43,860 രൂപ ലഭിക്കും. ഈതുക എഫ്ഡിയിലുള്ള 3,28,899 രൂപയോട് ചേർക്കുക. അപ്പോൾ മൊത്തം 4,71,866 രൂപയാകും. 15 വർഷംകഴിയുമ്പോൾ ആരോഗ്യ ഇൻഷുറൻസിനായുള്ള നീക്കിയിരിക്ക് 4.71 ലക്ഷമായിവളരും. 20 വർഷം പിന്നിടുമ്പോൾ ശ്രുതിക്ക് 6,87,664 രൂപയും 25 വർഷംകഴിയുമ്പോൾ 10,11,362 രൂപയും 30വർഷംകഴിയുമ്പോൾ 14,87,925 രൂപയും ഇത്തരത്തിൽ സമാഹരിക്കാനാകും. 35 വർഷംകഴിയുമ്പോൾ സമാഹരിക്കാനാകുക 22,07,253 രൂപയാണ്. അതായത് 25 വയസ്സുണ്ടായിരുന്ന ശ്രുതി 35 വർഷംകൊണ്ട് ഹെൽത്ത് ഇൻഷുറൻസിനായി സമാഹരിച്ചത് 22 ലക്ഷം രൂപ! ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽനിന്ന് ഇത് ഒരുക്കലും സാധ്യമാകില്ല. കുറിപ്പ്: ആരോഗ്യ ഇൻഷുറൻസിനായുള്ള നിക്ഷേപത്തിന്റെ സാധ്യതകൾ വിശദീകരിക്കാനാണ് ഇത്രയുംകാലത്തെ നിക്ഷേപം കണക്കുകൂട്ടിയത്. ഇടയ്ക്കുവെച്ചു ചികിത്സവേണ്ടിവന്നാൽ ഈതുക സമാഹരിക്കാനവില്ലെന്ന് മനസിലാക്കുക. കാലാകാലങ്ങിൽ സമാഹരിച്ച തുകയിൽനിന്ന് ചികിത്സാചെലവുകൾ കണ്ടെത്താം. അഥവാ ചികിത്സവേണ്ടിവന്നില്ലെങ്കിൽ സമാഹരിച്ചതുക മിച്ചമുണ്ടാകുകയുംചെയ്യും.പ്രായമാകുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഈതുക ഉപകാരപ്രദമാകുകകയും ചെയ്യും. മുതിർന്ന പൗരന്മാരുടെ ആരോഗ്യപരരക്ഷയ്ക്ക് വൻ പ്രീമിയമാണ് കമ്പനികൾ ഈടക്കുന്നതെന്നകാര്യം മറക്കേണ്ട. സൗകര്യപ്രദം ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ ചേർത്താൻ കാണിക്കുന്ന താൽപര്യം ക്ലെയിമുമായി പോകുമ്പോൾ കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ലെന്നകാര്യം പലർക്കും അനുഭവമുള്ളതാണ്. വ്യവസ്ഥകളും അവയുമായി ബന്ധമില്ലാത്തതുമായി നിരവധി കാര്യങ്ങൾ നിരത്തി ക്ലയിം നിരസിക്കൽ, മുറിവാടക,ഐസിയുഉൾപ്പടെയുള്ളവയ്ക്ക് ക്യാപിങ്, കോ പെയ്മെന്റ് എന്നിങ്ങനെപോകുന്നു പ്രതിബന്ധങ്ങൾ. ഒടുവിൽ പരാതിയുമായി പിന്നാലെ നടന്ന് ക്ലയിംതുക പിടിച്ചുവാങ്ങേണ്ട സാഹചര്യമാണുള്ളത്. പലരും ഇതിന് മുതിരാതെ പണംനഷ്ടപ്പെടുത്തുകയുംചെയ്യുന്നു. ലൈഫ് ഇൻഷുറൻസ് ആരോഗ്യ ഇൻഷുറൻസിനും ലൈഫ് ഇൻഷുറൻസിനുമായി പ്രതിമാസം ചെലവാക്കാനദ്ദേശിച്ച 1,500 രൂപയിൽ ഇനി ബാക്കിയുള്ളത് 500 രൂപയാണ്. ഈതുക മികച്ച മൾട്ടി ക്യാപ് ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിക്കാം. അടുത്ത 35 വർഷത്തേയ്ക്ക് നിക്ഷേപംതുടരാം. 14 ശതമാനം വാർഷികാദായം ലഭിച്ചാൽ 35വർഷംകഴിയുമ്പോൾ ഈതുക 56.2 ലക്ഷം രൂപയായി വളർന്നിട്ടുണ്ടാകും. 15 ശതമാനം ആദായം ലഭിച്ചാൽ നിക്ഷേപം 74.3 ലക്ഷമാകുകയും ചെയ്യും. ദീർഘകാലം നിക്ഷേപിക്കുന്നതിനാൽ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾക്ക് മികച്ച ആദായം നൽകാൻ കഴിയുമെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. feedbacks to: antonycdavis@gmail.com മുന്നറിയിപ്പ്: ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് എന്നീ പദ്ധതികൾക്ക് പകരമായല്ല ഈ നിർദേശം. ഒരുസാധ്യതമുന്നോട്ടുവെയ്ക്കുകമാത്രമാണ്ചെയ്യുന്നത്. വ്യക്തികൾ സ്വന്തം ഉത്തരവാദിത്വത്തിൽവേണം ഈരിതി പിന്തുടരാൻ. ചിട്ടയായി നിക്ഷേപിച്ചാൽ ആരോഗ്യ ഇൻഷുറൻസിനും ലൈഫ് ഇൻഷുറൻസിനും ഉതകുന്നതരത്തിൽ പണംസമാഹരിക്കാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ല.

from money rss https://bit.ly/3f6mTgD
via IFTTT

സെന്‍സെക്‌സില്‍ 63 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 63 പോയന്റ് നേട്ടത്തിൽ 36,550ലും നിഫ്റ്റി 13 പോയന്റ് ഉയർന്ന് 1077ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 595 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 448 ഓഹരികൾ നഷ്ടത്തിലുമാണ്. 71 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് രാജ്യത്തെ വിപണകളിലും പ്രതിഫലിച്ചത്. ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, വിപ്രോ, എച്ച്സിഎൽ ടെക്, മാരുതി സുസുകി, ടെക് മഹീന്ദ്ര, ടിസിഎസ്, സിപ്ല തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിപിസിഎൽ, പവർഗ്രിഡ് കോർപ്, ഒഎൻജിസി, ഐടിസി, ഗ്രാസിം, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ഐഒസി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2BK5mML
via IFTTT

ഒ.ടി.ടി. പ്ലാറ്റ്ഫോമുകളും തിയേറ്ററുകളും സഹവർത്തിക്കും

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ വ്യവസായങ്ങൾ നേരിടുന്ന വെല്ലുവിളികളും അവ പരിഹരിക്കാനുള്ള നൂതന മാർഗങ്ങളും ചർച്ച ചെയ്യുന്ന വെബിനാർ സീരീസിന് തുടക്കമായി. മാതൃഭൂമിയും മാക്സ്എഡും ചേർന്ന് സംഘടിപ്പിക്കുന്ന വെബിനാർ പരമ്പരയിലെ ആദ്യ ചർച്ചയിൽ പ്രശസ്ത നിർമാതാവും നടനുമായ വിജയ് ബാബു വിനോദ വ്യവസായത്തിലെ പുതിയ സാഹചര്യങ്ങൾക്കൊത്തുള്ള ജീവിതത്തെക്കുറിച്ച് സംസാരിച്ചു. സിനിമ പോലുള്ള ക്രിയേറ്റീവ് പ്രൊഡക്ടിന്റെ സ്രഷ്ടാവ് എന്ന നിലയിൽ തിയേറ്റർ എക്സ്പീരിയൻസ് ആണ് ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തിയേറ്ററുകൾ എന്ന് തുടങ്ങാനാവും എന്ന് നിർവചിക്കാൻ കഴിയാത്ത ഈ സാഹചര്യത്തിൽ തങ്ങളുടെ സൃഷ്ടികൾ പെട്ടെന്നു ജനങ്ങളുടെ ഇടയിൽ എത്തിക്കാൻ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ സിനിമാ പ്രവർത്തകരെ സഹായിക്കുമെന്ന് വിജയ് ബാബു അഭിപ്രായപ്പെട്ടു. ആദ്യം ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇതിന്റെ ആവശ്യകത മനസ്സിലാക്കി ചിത്രം സമയബന്ധിതമായി പൂർത്തീകരിക്കാനും റിലീസ് ചെയ്യാനും എല്ലാവരും സഹകരിച്ചുവെന്നും അദ്ദേഹം ചോദ്യോത്തര വേളയിൽ പറഞ്ഞു. 'ആമസോൺ പ്രൈം' പോലുള്ള ബഹുരാഷ്ട്ര പ്ലാറ്റ്ഫോമുകൾ വിവിധ തരം വിനോദ പരിപാടികളുടെ ഒരു വലിയ സമാഹാരം ആളുകൾക്ക് നൽകുന്നു. അതിനാൽ ഇതിന്റെ ജനപ്രിയത വർധിക്കുമെന്നും ഇതിനെ പ്രയോജനപ്പെടുത്താൻ മലയാള സിനിമാ നിർമാതാക്കൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2DiiZmT
via IFTTT

രൂപയുടെ രക്ഷകനായി മുകേഷ് അംബാനി

മുംബൈ: കോവിഡ് മാന്ദ്യത്തിനിടയിലും ഡോളറിനെതിരേ രൂപ ശക്തിതെളിയിച്ച് പിടിച്ചുനിൽക്കുന്നതിനു പിന്നിൽ ജിയോ പ്ലാറ്റ്ഫോമിലേക്ക് ഒഴുകിയെത്തുന്ന വിദേശനിക്ഷേപം. രണ്ടരമാസംകൊണ്ട് 1.17 ലക്ഷം കോടി രൂപയുടെ (1500 കോടി ഡോളറിലധികം) വിദേശ നിക്ഷേപമാണ് ജിയോ പ്ലാറ്റ്ഫോം സമാഹരിച്ചത്. ഇതിൽ 400 മുതൽ 600 കോടി ഡോളർവരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്ത്യയിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ സന്പദ് വ്യവസ്ഥയിൽ ആഗോളതലത്തിൽ ഉയർന്നുവന്ന ആത്മവിശ്വാസമാണ് ഇത്തരമൊരു നിക്ഷേപത്തിനു പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞയാഴ്ച ഡോളറിനെതിരേ ഈവർഷത്തെ ഏറ്റവും വലിയ മൂല്യവർധനയാണ് രൂപ രേഖപ്പെടുത്തിയത്. 1.34 ശതമാനം. അടുത്തയാഴ്ച ഇത്രയുംതന്നെ തുക റിലയൻസിന് ലഭിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ രൂപയ്ക്ക് 1.5 ശതമാനം മൂല്യവർധനകൂടി ഉണ്ടായേക്കാമെന്ന് വിദേശ വിനിമയ വിപണിയുമായി ബന്ധപ്പെട്ടവർ സൂചിപ്പിച്ചു. ഇക്കാലത്ത് ഏഷ്യൻ കറൻസികളിൽ ഏറ്റവും മികവു കാട്ടിയതും ഇന്ത്യൻ രൂപതന്നെ. തിങ്കളാഴ്ച ഡോളറൊന്നിന് 74.68 രൂപയിൽ ക്ലോസ്ചെയ്ത രൂപ വൈകാതെ 73.60 നിലവാരത്തിലേക്ക് മുന്നേറാനുള്ള സാധ്യതകളുണ്ടെന്ന് വിലയിരുത്തുന്നു. അതേസമയം, റിസർവ് ബാങ്കിൻറെ ഇടപെടലുകൾ ഇക്കാര്യത്തിൽ നിർണായകമാകും. ആഗോള ചിപ് നിർമാണക്കന്പനിയായ ഇൻറൽ കാപിറ്റൽ ആണ് അവസാനമായി ജിയോയിൽ നിക്ഷേപം പ്രഖ്യാപിച്ചത്. ആകെ 11 കന്പനികളിൽനിന്നായി 1,17,588.45 കോടി രൂപയുടെ നിക്ഷേപം ഇതുവരെ സമാഹരിച്ചു.

from money rss https://bit.ly/2Z3yuaA
via IFTTT

RUMOUR HAS IT! Mammootty To Join Hands With Lijo Jose Pellissery For A Project?

RUMOUR HAS IT! Mammootty To Join Hands With Lijo Jose Pellissery For A Project?
Mammootty, the megastar is one of the busiest actors of the Malayalam movie industry. The senior actor is currently on a signing spree and has a handful of promising projects in his kitty. If the latest reports are to be believed, Mammootty

* This article was originally published here

നിഫ്റ്റി 10,750ന് മുകളില്‍: സെന്‍സെക്‌സ് 465 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 10,750ന് മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 465.86 പോയന്റ് നേട്ടത്തിൽ 36,467.28ലും നിഫ്റ്റി 156.30 പോയന്റ് ഉയർന്ന് 10,763.70ലുമെത്തി. ആഗോളതലത്തിലെ നേട്ടമാണ് ആഭ്യന്തര സചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1596 കമ്പനികളുടെ ഓഹരകൾ നേട്ടത്തിലും 1144 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 182 ഓഹരികൾക്ക് മാറ്റമില്ല. എംആൻഡ്എം, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, ഗെയിൽ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ ഉയർന്നു.

from money rss https://bit.ly/2Oc4D9X
via IFTTT

കോവിഡ് പ്രതിസന്ധി: പ്രമുഖ സ്വകാര്യ ബാങ്കുകള്‍ ഒരു ലക്ഷംകോടി രൂപ മൂലധനം സമാഹരിക്കുന്നു

പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസിഐ എന്നിവ ഒരു ലക്ഷംകോടി രൂപ മൂലധന സമാഹരണം നടത്താനൊരുങ്ങുന്നു. കോവിഡ് വ്യാപനംമൂലം നിഷ്ക്രിയ ആസ്തി കുത്തനെ ഉയരാനുള്ള സാധ്യതമുന്നിൽകണ്ടാണ് ഈ നീക്കം. എച്ച്ഡിഎഫ്സി ബാങ്ക് ആദ്യഘട്ടത്തിൽ 13,000 കോടി രൂപയാണ് സമാഹരിക്കുക. ആക്സിസ് ബാങ്കാകട്ടെ 15,000 കോടി രൂപയുമാണ് സമാഹരിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഓഹരി, ഡെറ്റ് എന്നിവയുടെ നിശ്ചിത അനുപാതത്തിലായിരിക്കും ബാങ്കുകൾ മൂലധനം സമാഹരിക്കുക. നിലവിൽ നിഷ്ക്രിയ ആസ്തി താരതമ്യേന കുറഞ്ഞവയാണ് സ്വകാര്യമേഖലയിലെ ഈ ബാങ്കുകൾ. അതുകൊണ്ടുതന്നെ മൂലധന സമാഹരണം താരതമ്യേന എളുപ്പമാകുമെന്നാണ് വിലയിരുത്തൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവ ഈയിടെ യഥാക്രമം 7,500 കോടി രൂപയും 2,000 കോടി രൂപയും സമാഹരിച്ചിരുന്നു. ഫെഡറൽ ബാങ്ക്, യെസ് ബാങ്ക് എന്നിവ 30,000 കോടി രൂപ ഉടനെ സമാഹരിക്കും. 12,000 കോടി രൂപ സമാഹരിക്കാൻ ഫെഡറൽ ബാങ്കിന്റെ ബോർഡ് യോഗം ഇതിനകം അനുമതി നൽകിയിട്ടുണ്ട്. വായ്പകൾക്ക് ആറുമാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇതിൽ 20ശതമാനം നിഷ്ക്രിയ ആസ്തിയായി മാറാനുള്ള സാധ്യത ബാങ്കുകൾ മുന്നിൽകാണുന്നുണ്ട്. എട്ടുലക്ഷം കോടി രൂപയോളംഈവിഭാഗത്തിലേയ്ക്ക് മാറ്റേണ്ടിവരുമെന്ന് ബാങ്കുകൾ കരുതുന്നു. 2019 ഡിസംബർ 31ലെ കണക്കുപ്രകാരം 59.52 ലക്ഷം കോടിരൂപയാണ് ബാങ്കുകൾ ഒട്ടാകെ ടേം ലോണായി നൽകിയിട്ടുള്ളത്.

from money rss https://bit.ly/3gwt9P3
via IFTTT

റിലയന്‍സിന്റെ വിപണിമൂല്യം 12 ലക്ഷംകോടി മറികടന്നു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 12 ലക്ഷംകോടി രൂപ മറികടന്നു. തിങ്കളാഴ്ച കമ്പനിയുടെ ഓഹരി വില 3.4 ശതമാനം കുതിച്ച് 1,847.7ലേയ്ക്കെത്തിയതോടെയാണിത്. ജിയോ പ്ലാറ്റ് ഫോമിൽ 12-ാമത്തെ വിദേശ സ്ഥാപനം നിക്ഷേപമായെത്തിയതോടെയാണ് ഓഹരി വില കുതിച്ചത്. ഇതോടെ വിപണിമൂല്യം 12,45,191 കോടി രൂപയായി. ശനിയാഴ്ചയാണ് ഇന്റൽ ക്യാപിറ്റൽ കമ്പനിയിൽ 1,894.50 കോടി നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ റിലയൻസിൽ മൊത്തം വിദേശ നിക്ഷേപം 25.09ശതമാനമായി ഉയർന്നു. രണ്ടുമാസത്തിനിടെ 1.17 ലക്ഷം കോടി രൂപയാണ് ജിയോപ്ലാറ്റ്ഫോമിലൂടെ റിലയൻസ് സമാഹരിച്ചത്. ഫേസ്ബുക്ക് തുടക്കമിട്ട നിക്ഷേപ പരമ്പര ഇന്റലിൽ എത്തിനിൽക്കുന്നു. കഴിഞ്ഞ ജൂൺ 19നാണ് 11 ലക്ഷംകോടി വിപണിമൂല്യം കമ്പനി പിന്നിട്ടത്. കടരഹിത കമ്പനിയായി റിലയൻസിനെ പ്രഖ്യാപിച്ചതോടെയായിരുന്നു ഈനേട്ടം. Reliance Industries m-cap breaches Rs 12 trillion-mark

from money rss https://bit.ly/2O1d0op
via IFTTT

ബാങ്കിലെത്തി പണംപിന്‍വലിക്കുന്നതിന് ചാര്‍ജ്: വിശദാംശങ്ങള്‍ അറിയാം

നിശ്ചിത പരിധിയിൽകൂടുതൽ തവണ ബാങ്കിന്റെ ശാഖകളിലെത്തി പണം പിൻവലിച്ചാൽ ഇനിമുതൽ എസ്ബിഐ നിരക്ക് ഈടാക്കും. 25,000 രൂപവരെ ശരാശരി മിനിമം ബാലൻസ് നിലനിർത്തുന്നവർക്ക് മാസത്തിൽ രണ്ടുതവണ സൗജന്യമായി ശാഖയിലെത്തി പണംപിൻവലിക്കാം. 25,000നും 50,000നും ഇടയിൽ ബാലൻസ് നിലനിർത്തുന്നവർക്ക് പത്ത് തവണയാണ് സൗജന്യമായി പണംപിൻവലിക്കാനാകുക. 50,000മുകളിൽ ഒരു ലക്ഷംരൂപവരെ മിനിമം ബാലൻസുള്ളവർക്ക് 15 തവണയും അതിനുമുകളിലുള്ളവർക്ക് പരിധിയില്ലാതെയും സൗജന്യമായി പണംപിൻവലിക്കാൻ അനുവദിക്കും. നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് വഴിയുള്ള ഇടപാടുകൾ സൗജന്യമായിരിക്കുമെന്നും ബാങ്കിന്റെ അറിയിപ്പിൽ പറയുന്നു. എടിഎം ഇടപാട് 25,000 രൂപവരെ ശരാശരി പ്രതിമാസ മിനിമം ബാലൻസ് നിലനിർത്തുന്നവർക്ക് മെട്രോ നഗരങ്ങളിൽ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് അനുവദിക്കുന്നത്. ഇതിൽ എസ്ബിഐയുടെ എടിഎംവഴി അഞ്ചും മറ്റ് ബാങ്കുകളുടെ എടിഎംവഴി മൂന്നുംതവണയാണ് സൗജന്യമായി പണംപിൻവലിക്കാനാകുക. മെട്രോ നഗരങ്ങളല്ലെങ്കിൽ പത്ത് ഇടപാടുകൾ(5+5)ഇടപടുകൾ സൗജന്യമായിരിക്കും. നിശ്ചിത പരിധി കഴിഞ്ഞാൽ പണംപിൻവലിക്കുന്നതിന് ഓരോതവണയും 20 രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടിവരിക.

from money rss https://bit.ly/3gwc0Fi
via IFTTT

Sunday, 5 July 2020

ചൈനയില്‍നിന്നുള്ള ഉത്പന്നങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ ഇറക്കുമതി തീരുവകൂട്ടുന്നു

ന്യൂഡൽഹി: ചൈനയിൽനിന്നുള്ള വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നത് സർക്കാർ പരിഗണിക്കുന്നു. ഇതിന്റെ ഭാഗമായി നിരവധി ഉത്പന്നങ്ങളുടെയും അവയുടെ ഘടകഭാഗങ്ങളുടെയും ഇറക്കുമതി തീരുവ ഉയർത്തിയേക്കും. മറ്റുരാജ്യങ്ങളെയും ബാധിക്കുമെങ്കിലും കൂടുതൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ചൈനയെയാകും തീരുവ ഉയർത്തുന്നത് പ്രതിസന്ധിയിലാക്കുക. ലിഥിയം അയൺ, വാഹന ഭാഗങ്ങൾ, എയർ കണ്ടീഷണറുകളുടെ കംപ്രസറുകൾ, സ്റ്റീൽ-അലുമിനിയം ഉത്പന്നങ്ങൾ തുടങ്ങി തീരുവ ഉയർത്താനുള്ള 1,173 ഇനങ്ങളുടെ പട്ടിക സർക്കാരിന്റെ പരിഗണനയിലുണ്ട്. ലിഥിയം അയൺ ഇറക്കുമതിക്ക് 2019ൽ 773 മില്യൺ ഡോളറാണ് ചെലവഴിച്ചത്. ബൈക്കിന്റെ സ്പെയർപാട്സിനായി 436 മില്യണും ഫ്രിജിന്റെ കംപ്രസറുകൾക്ക് 197 മില്യണും എസി കംപ്രസറുകൾക്ക് 226 മില്യണും സ്പ്ളിറ്റ് എസിയുടെ ഭാഗങ്ങൾക്ക് 266 മില്യണും സ്റ്റീൽ ഉത്പന്നങ്ങൾക്ക് 181 മില്യണും അലുമിനിയം ഫോയിലിനായി 171 മില്യൺ ഡോളറുമാണ് ചൈനയിൽനിന്നുള്ള ഇറക്കുമതിക്കായി ചെലവഴിച്ചത്. ഈവസ്തുക്കൾ കൂടുതലും ഇറക്കുമതി ചെയ്യുന്നത് ചൈനയിൽനിന്നാണ്. അതേസമയം, രാജ്യത്തെ ആശ്യത്തിന് പ്രാദേശികമായ ഉത്പാദനംകൊണ്ട് തികയില്ലെന്നും ഈമേഖലകളിൽനിന്നുള്ളവർ പറയുന്നു. 2019ൽ ഈ 1,173 ഉത്പന്നങ്ങളുടെ ഇറക്കുമതിക്കായി 11.98 ബില്യൺ ഡോളറാണ് ചെലവഴിച്ചത്. ഇത് ആവർഷത്തെ മൊത്തം ഇറക്കുമതിയുടെ 2.3ശതമാനംമാത്രമായിരുന്നു. ഇവയിൽതന്നെ 47 ഉത്പന്നങ്ങളുടെ ഇറക്കുമതിക്കായി 50 മില്യൺ ഡോളറിലേറെ രാജ്യം ചെലവഴിച്ചിട്ടുണ്ട്. ചൈനയുമായുള്ള സംഘർഷത്തിന്റെ ഭാഗമായിമാത്രമല്ല രാജ്യത്തിന്റെ ഈനീക്കം. പ്രാദേശിക ഉത്പാദനംവർധിപ്പിക്കുകകൂടി ലക്ഷ്യമിട്ടാണ് ഈ തീരുമാനം. എന്നിരുന്നാലും ഇന്ത്യയുടെ ഈ നീക്കം ചൈനയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. കാരണം നിലവാരവും വിലയുംകുറഞ്ഞ ഉത്പന്നങ്ങൾ വൻതോതിൽ ഇറക്കുമതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

from money rss https://bit.ly/2VPsmAQ
via IFTTT

മാന്ദ്യം തീവ്രമാണ്: ഓഹരി നിക്ഷേപം ശ്രദ്ധയോടെ വേണം

വിദഗ്ദ്ധർ ഉൾപ്പെടെ എല്ലാവരേയും അദ്ഭുതപ്പെടുത്താനുള്ള അപൂർവമായ കഴിവുണ്ട് ഓഹരി വിപണികൾക്ക്. ആഗോളതലത്തിൽ ഇന്ന് വിപണികൾ ബുൾതരംഗത്തിലാണ്. ലോക സാമ്പത്തിക രംഗം ചരിത്രത്തിലെ തന്നെ രൂക്ഷമായൊരു മാന്ദ്യത്തിലൂടെ നീങ്ങുമ്പോഴാണ് ഈ ബുൾ തരംഗം. യഥാർഥ സമ്പദ് വ്യവസ്ഥയും വിപണികളിലെ ബുൾതരംഗവും തമ്മിൽ കാര്യമായ പൊരുത്തക്കേടുണ്ട്. മാന്ദ്യം തീവ്രമാണ് ചരിത്രത്തിലെ ഏറ്റവും മോശമായ ഒരു മാന്ദ്യത്തിലൂടെയാണ് ലോക സമ്പദ് വ്യവസ്ഥ കടന്നുപോകുന്നത്. ഈ വർഷം ലോക സമ്പദ് വ്യവസ്ഥ 4.9 ശതമാനം ചുരുങ്ങുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) യുടെ പ്രവചനം. ആഗോളതലത്തിൽ തൊഴിലില്ലായ്മ റെക്കോഡ് ഉയരത്തിലാണ്. ബിസിനസ് രംഗം വലിയ വെല്ലുവിളികളെ നേരിടുന്നു. പക്ഷേ, ഓഹരി വിപണി കുതിച്ചുകൊണ്ടേയിരിക്കുന്നു. പ്രസക്തമായ ചോദ്യങ്ങൾ ഇവയാണ്: സാമ്പത്തിക സ്ഥിതിയും ഓഹരി വിപണിയും തമ്മിലുള്ള ഈ വൈരുദ്ധ്യം എങ്ങനെയാണ് വിശദീകരിക്കുക? നിക്ഷേപകർ എങ്ങനെ പ്രതികരിക്കണം? വിപണികൾ കുതിക്കുന്നത് എന്തുകൊണ്ട്? 'തളരുന്ന സമ്പദ് വ്യവസ്ഥയിലെ കുതിക്കുന്ന ഓഹരി വിപണി' എന്ന വൈരുദ്ധ്യം ഇങ്ങനെ വിശദീകരിക്കാം: വിപണികൾക്കു ലഭിച്ച ഊർജം ആഗോള പ്രതിഭാസമാണ്. വൻതോതിൽ പണം അടിച്ചിറക്കുന്ന കേന്ദ്ര ബാങ്കുകളുടെ ഉദാര പണനയമാണ് ഇതിനു കാരണം. അമേരിക്കൻ കേന്ദ്ര ബാങ്കും യൂറോപ്യൻ കേന്ദ്ര ബാങ്കും ഉൾപ്പെടെയുള്ള പ്രധാന ബാങ്കുകൾ വൻതോതിൽ അടിച്ചിറക്കിയ പണത്തിന്റെ ഒരു ഭാഗം ഓഹരി പോലെയുള്ള ആസ്തികളിലേക്ക് ഒഴുകുന്നതിനാൽ അവയുടെ വില കൂടുന്നു. നാസ്ഡാക് റെക്കോഡ് നിലയിലാണ്. ഡൗ ജോൺസ്, എസ് ആൻഡ് പി എന്നീ സൂചികകൾ മാർച്ചിലെ താഴ്ചയിൽനിന്ന് 38 ശതമാനത്തോളം ഉയർന്നിരിക്കുന്നു. മോർഗൻ സ്റ്റാൻലി കാപിറ്റൽ ഇന്റർനാഷണലിന്റെ (എം.എസ്.സി.ഐ.) എമർജിങ് മാർക്കറ്റ്സ് (ഇ.എം.) സൂചിക 32 ശതമാനം കയറി. മാർച്ചിലെ താഴ്ന്ന നിലയിൽനിന്ന് നിഫ്റ്റി 38 ശതമാനത്തോളം ഉയർന്നു. 2021-ൽ സാമ്പത്തിക വളർച്ചയും കോർപ്പറേറ്റ് ലാഭവും വർധിക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. പലിശ നിരക്കുകളും ഓഹരി വിലകളും തമ്മിൽ എപ്പോഴും ഒരു വിപരീത ബന്ധമുണ്ട്. ഇന്ന് നിലവിലുള്ള ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കുകൾ ഓഹരി വിപണിക്ക് ഏറെ അനുകൂലമായിരിക്കുന്നു. വാല്യുവേഷൻ ഉയർന്നതാണ് ബുൾതരംഗത്തെ തുടർന്ന് വിപണികളിലെ വാല്യുവേഷൻ ഉയർന്ന നിലയിലെത്തിയിരിക്കുന്നു. എസ്. ആൻഡ് പി. 500 സൂചികയുടെ ഇപ്പോഴത്തെ പി.ഇ. അനുപാതം 24-നു മുകളിലാണ്. നിഫ്റ്റിയുടെ പി.ഇ. അനുപാതം 22-നു മുകളിലാണ്. 2021 സാമ്പത്തിക വർഷത്തെ കോർപ്പറേറ്റ് ലാഭത്തിന് വൻ തിരിച്ചടി ഏൽക്കുമെന്നതിനാൽ പി.ഇ. ഇനിയും കൂടുതലായിരിക്കും. ചരിത്രപരമായി നോക്കുമ്പോൾ ഇവ ഉയർന്ന വാല്യുവേഷനാണ്. ചുരുക്കത്തിൽ നിക്ഷേപകർ ജാഗ്രത പുലർത്തണം. ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതും ഉയർന്ന റിസ്കെടുത്തുള്ള നിക്ഷേപത്തിന് പറ്റിയ സമയമല്ല ഇത്. ശ്രദ്ധിക്കണം. ഗുണമേന്മയുള്ള ബ്ലൂ ചിപ്പ് ഓഹരികളിൽ നിക്ഷേപിക്കുക. മ്യൂച്വൽ ഫണ്ട് നിക്ഷേപം നിലനിർത്തുക. എസ്.ഐ.പി.കൾ തുടരുക. ഇടത്തരം, ചെറുകിട ഓഹരികളിൽ മ്യൂച്വൽ ഫണ്ടുകളിലൂടെ നിക്ഷേപിക്കുക. നിലവാരം കുറഞ്ഞ ഓഹരികൾ ഒഴിവാക്കുക. ക്ഷമയും ജാഗ്രതയും ദീർഘകാല അടിസ്ഥാനത്തിൽ പ്രതിഫലം നൽകും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/2NVsYR9
via IFTTT

സ്വർണ ബോണ്ടുകളിൽ തിങ്കളാഴ്ചമുതല്‍ വീണ്ടും നിക്ഷേപിക്കാം

സ്വർണവില റെക്കോഡ് ഉയരത്തിലെത്തിനിൽക്കെ കേന്ദ്രസർക്കാരിനു വേണ്ടി റിസർവ് ബാങ്ക് അവതരിപ്പിക്കുന്ന 'സോവറിങ് ഗോൾഡ് ബോണ്ടി'ന്റെ അടുത്തഘട്ട വില്പന ജൂലായ് ആറു മുതൽ 10 വരെ നടക്കും. 2020-21 സാമ്പത്തിക വർഷത്തെ നാലാമത്തെ സ്വർണ ബോണ്ട് വില്പനയാണ് ഇത്. 999 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണമാണ് കുറഞ്ഞ നിക്ഷേപം. നിക്ഷേപ കാലാവധി എട്ടുവർഷമാണെങ്കിലും അഞ്ചുവർഷത്തിന് ശേഷം പിൻവലിക്കാം. സ്വർണത്തിന്റെ വിലയിലുണ്ടാകുന്നനേട്ടത്തിനുപുറമെ, 2.50 ശതമാനം പലിശ ലഭിക്കുമെന്നതാണ് ഈ നിക്ഷേപമാർഗത്തെ ആകർഷകമാക്കുന്നത്. സ്വർണമായി കൈയിൽ സൂക്ഷിക്കേണ്ടതില്ലെന്ന സുരക്ഷയുമുണ്ട്. ഇഷ്യൂ വില ഗ്രാമിന് 4,852 രൂപയാണ്. കഴിഞ്ഞ മാസത്തെ ഇഷ്യൂ വില 4,677 രൂപയായിരുന്നു. ഓൺലൈനായി അപേക്ഷിച്ച് ഡിജിറ്റൽ മാർഗത്തിലൂടെ പണമടയ്ക്കുന്നവർക്ക് ഗ്രാമിന് 50 രൂപ ഇളവുണ്ട്. അത്തരം നിക്ഷേപകർക്ക് 4,802 രൂപയാണ് വില. തിരഞ്ഞെടുത്ത ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങൾ എന്നിവ വഴി നിക്ഷേപം നടത്താം.

from money rss https://bit.ly/2NUBHmu
via IFTTT

സെന്‍സെക്‌സില്‍ 313 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകൾ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 313 പോയന്റ് നേട്ടത്തിൽ 36334ലിലും നിഫ്റ്റി 109 പോയന്റ് ഉയർന്ന് 10716ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 883 കമ്പനികളുടെ ഒഹരികൾ നേട്ടത്തിലും 302 ഓഹരികൾ നഷ്ടത്തിലുമാണ്. 71 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, എസ്ബിഐ, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടിസി, ബജാജ് ഓട്ടോ, ഗെയിൽ, ഹീറോ മോട്ടോർകോർപ്, ടൈറ്റൻ കമ്പനി, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻയുണിലിവർ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ആഗോള വ്യാപകമായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകൾ വിപണിയിൽ പ്രതിഫലിച്ചതിന്റെ ഭാഗമായി ഏഷ്യൻ സൂചികകൾ നാലുമാസത്തെ ഉയർന്ന നിലവാരത്തിലാണ്.

from money rss https://bit.ly/3dYPXp3
via IFTTT

Mohanlal And Major Ravi To Team Up Again For Bridge On Galwan?

Mohanlal And Major Ravi To Team Up Again For Bridge On Galwan?
Mohanlal, the complete actor and Major Ravi, the army officer-turned-filmmaker, is one of the most-loved actor-director duos of the contemporary Malayalam cinema.  If the latest rumours are to be believed, the superstar and popular filmmaker will be joining hands once again,

* This article was originally published here

Saturday, 4 July 2020

EXPLAINER: ഇസ്രായേലിന്റെ വെസ്റ്റ്ബാങ്ക് കൂട്ടിചേര്‍ക്കല്‍ പദ്ധതി എന്താണ്? നടപ്പായാല്‍ അത് പലസ്തീനെ എങ്ങനെ ബാധിക്കും

വെസ്റ്റ്ബാങ്കിനെ ഇസ്രേയേലിനൊപ്പം ചേര്‍ക്കുമെന്നാണ് അവിടുത്തെ ഭരണാധികാരികള്‍ പറയുന്നത്. ജൂലൈ ഒന്നിന് ഇതിന്റെ നടപടികള്‍ തുടങ്ങുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. പലസ്തീന്‍ ജനതയുടെ അതിജീവന പോരാട്ടത്തെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമായതിനാല്‍ തന്നെ ഇസ്രായേല്‍ തീരുമാനത്തെ ലോകത്തെ വിവിധ രാജ്യങ്ങളും സംഘടനകളും എതിര്‍ക്കുകയാണ്. വെസ്റ്റ്ബാങ്കിനെ ഔദ്യോഗികമായി തന്നെ ഇസ്രായേലിന്റെ ഭാഗമാക്കുന്നതോടെ, സ്വതന്ത്ര്യ രാഷ്ട്രമായി നിലനില്‍ക്കാനുള്ള പലസ്തീന്റെ ശ്രമങ്ങള്‍ക്ക് അത് തിരിച്ചടിയാകും

എവിടെയാണ് വെസ്റ്റ്ബാങ്ക്
പേര് സൂചിപ്പിക്കുന്നത് പോലെ അത് ജോര്‍ദ്ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്താണ്. ഇതിന്റെ വടക്കും പടിഞ്ഞാറും തെക്കും ഭാഗത്ത് ഇസ്രായേലും കിഴക്ക് ജോര്‍ദ്ദാനും സ്ഥിതി ചെയ്യുന്നു.
1967 ലെ യുദ്ധത്തിലാണ് ഇസ്രായേല്‍ വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കുന്നത്. പലസ്തീന്‍ അത് അവരുടെ അധീനതയിലുള്ള പ്രദേശമാണമെന്ന് പറയുന്നു. 21 നും 30 നും ലക്ഷത്തിനിടയില്‍ പലസ്തീന്‍കാരായ അറബ് വംശജര്‍ ഇവിടെ താമസിക്കുന്നുവെന്നാണ് വിവിധ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം ആക്രമത്തിലൂടെ പിടിച്ചെടുത്ത പ്രദേശം എന്ന നിലയില്‍ ഇവിടെ ഇസ്രേയേല്‍ വിവിധ കോളനികളും ഉണ്ടാക്കിയിട്ടുണ്ട്. 132 സെറ്റില്‍മെന്റ് കോളനികൾ  ഇസ്രായേല്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇസ്രായേല്‍ കോളനികൾ സ്ഥാപിച്ചത് അന്താരാഷ്ട്ര നിയമ പ്രകാരം ശരിയല്ലെന്ന നിഗമനത്തിലാണ് ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും. എന്നാല്‍ ഇസ്രായേലിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന സമീപനമാണ് അമേരിക്ക സ്വീകരിച്ചത്.
ഇപ്പോഴെന്താണ് ഇസ്രയേല്‍ ചെയ്യുമെന്ന പ്രഖ്യാപിച്ചിരിക്കുന്നത്?
ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആദ്യം പറഞ്ഞത് വെസ്റ്റ് ബാങ്കിനെ ഇസ്രയേലിന്റെ അധീനതയിലാക്കുമെന്നാണ്. അതായത് കൂട്ടിച്ചേര്‍ക്കുമെന്ന്. ഇത് പ്രത്യക്ഷത്തില്‍തന്നെ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണ്. ഇസ്രായേലിന്റെ പരമാധികാരത്തിന് കീഴില്‍ ആക്കുകയെന്നതാണ് കൂട്ടിചേര്‍ക്കല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ജൂത കുടിയേറ്റമേഖലകളില്‍ ഇസ്രേല്‍ പരമാധികാരം നടപ്പിലാക്കുമെന്നാണ് ഉദ്ദേശിച്ചതെന്നാണ് നെതന്യാഹു വിശദീകരിച്ചത്. അങ്ങനെ നടപ്പിലാക്കിയാല്‍  ഇവിടെ ഉള്ള പലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്രായേല്‍ പരമാധികാര മേഖലകള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കും. വെസ്റ്റ്ബാങ്കിന്റെ 30 ശതമാനവും ഇത്തരത്തില്‍ ഇസ്രയേല്‍ പരമാധികാരത്തിന്‍ കീഴില്‍ വരുത്താനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ബാക്കി പ്രദേശങ്ങള്‍ പിന്നീട് അധീനതയിലാക്കാനുള്ള നീക്കമാണ് ഇസ്രായേല്‍ അധികാരികള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
വെസ്റ്റ്ബാങ്ക് ചരിത്രപരമായി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് പലസ്തീന്‍ വ്യക്തമാക്കുന്നത്. വെസ്റ്റ്ബാങ്കും ഗാസ സ്ട്രീപ്പും തങ്ങളുടെ സ്വതന്ത്ര്യരാജ്യത്തിന്റെ ഭാഗമാകേണ്ട പ്രദേശങ്ങളാണെന്ന് പലസ്തീന്‍ നിലപാടിനൊപ്പമാണ് ബഹുഭൂരിപക്ഷം രാജ്യങ്ങളും എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഇതുവരെ ഇസ്രായേല്‍ തയ്യാറായിട്ടില്ല.
അധിനിവേശത്തിനുള്ള ഇസ്രായേല്‍ ന്യായികരണങ്ങള്‍ എന്തൊക്കെയാണ്
ജൂതന്മാരുടെ വിശുദ്ധ ദേശമാണ് വെസ്റ്റ്ബാങ്ക് എന്നും അതുകൊണ്ട് തന്നെ അതിന്റെ അവകാശികള്‍ തങ്ങളാണെന്നുമുളള വാദമാണ് ഇസ്രായേല്‍ മുന്നോട്ടുവെയ്ക്കുന്നത്. അതുപോലെ ജോര്‍ദാന്‍ താഴ് വര ഇസ്രായേലിന്റെ സുരക്ഷയ്ക്ക് പ്രധാനമാണെന്നും അവര്‍ വാദിക്കുന്നു. വെസ്റ്റ്ബാങ്കിലെ പ്രദേശങ്ങള്‍ക്ക് മേല്‍ ഇസ്രേയേല്‍ പരമാധികാരം സ്ഥാപിക്കുന്നത് ഒരു തരത്തിലും പലസ്തിനുമായുള്ള സമാധാന ശ്രമങ്ങളെ ബാധിക്കേണ്ട  കാര്യമില്ലെന്നുമാണ് നെതന്യാഹുവിന്റെ നിലപാട്.
ഇതില്‍ ട്രംപിന്റെ നിലപാട് എന്താണ്. അമേരിക്കയുടെ നിലപാടില്‍ മാറ്റമുണ്ടായോ
അമേരിക്കയുടെ നിലപാടില്‍ മാറ്റം ഉണ്ടായി. നേരത്തെ വെസ്റ്റ്ബാങ്കിലെ പ്രദേശങ്ങള്‍ ഇസ്രായേല്‍ പരമാധികാരം പ്രഖ്യാപിക്കുന്നതിനോട് അമേരിക്കയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ ട്രംപ് പ്രഖ്യാപിച്ച ഇസ്രായേല്‍ പലസ്തീന്‍ സമാധാന നിര്‍ദ്ദേശങ്ങളില്‍ ഇതുകൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. അമേരിക്കയിലെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയാണ്. അതുകൊണ്ട് തന്നെ നവംബറിലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് വെസ്റ്റ് ബാങ്ക് പദ്ധതി നടപ്പിലാക്കാനാണ് നെതന്യാഹുവിന്റെ നീക്കം. ഇസ്രായേലിലെ നാഷണൽ യുണിറ്റി സര്‍ക്കാര്‍ ജൂലൈ ഒന്നുമുതല്‍ ഇതിന്റെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചത് ഇതിന്റെ ഭാഗമായാണ്
ഇസ്രായേല്‍ ഇതിനകം തന്നെ ഈ മേഖലയില്‍ സെറ്റില്‍മെന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അപ്പോള്‍ പുതിയ നടപടി അടിസ്ഥാനപരമായി എന്തുമാറ്റമാണ് ഉണ്ടാക്കുക
ഇപ്പോള്‍ തന്നെ ഇസ്രായേല്‍ നിയമങ്ങള്‍ വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ കോളനികള്‍ക്ക് ബാധകമാണ്. അതേസമയം പലസ്തീന്‍കാര്‍ക്ക് ബാധകമല്ല. നേരത്തെ ഇവിടെ കോളനികളും അതുപോലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തണമെങ്കില്‍ ഇസ്രേയേല്‍ സര്‍ക്കാരിന്റെ അനുമതി വേണമായിരുന്നു. എന്നാല്‍ പുതിയ നീക്കം നടപ്പിലാക്കിയാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി തീരുമാനിക്കാന്‍ കഴിയും. ഇവിടെ താമസിക്കുന്ന പലസ്തീന്‍ വംശജര്‍ക്കും ഇസ്രേയല്‍ തീരുമാനങ്ങള്‍ ബാധകമാക്കാനും സാധ്യതയുണ്ട്.  ഇസ്രായേലിന്റെ നീക്കം പലസ്തീനുനമായി നിലനിൽക്കുന്ന സംഘർഷം വർധിപ്പിക്കും. പശ്ചിമേഷ്യ കൂടുതൽ സംഘർഷ ഭരിതമാക്കാനും ഇത് കാരണമാകുും.   അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉപയോഗി്ച്ച് ഇസ്രേയിലിനെ പിന്തിരിപ്പിക്കാനാണ് പലസ്തീന്‍ ശ്രമം നടത്തുന്നത്. ഐക്യരാഷട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ട്രസ്, യൂറോപ്യന്‍ യൂണിയന്‍, അറബ് രാജ്യങ്ങള്‍ എന്നിവര്‍ ഇതിനകം തന്നെ ഇസ്രായേലിന്റെ നീക്കത്തിനെതിരെ നിലപാടെടുത്തിട്ടുണ്ട്.



* This article was originally published here

ശമ്പളംകുറച്ചു: 'ഓയോ'യില്‍ ജീവനക്കാര്‍ക്കെല്ലാം കമ്പനിയുടെ ഓഹരി നല്‍കുന്നു

ഓയോ റൂംസ് എല്ലാ ജീവനക്കാർക്കും കമ്പനിയിൽ ഓഹരി വിഹിതം നൽകുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് ഏപ്രിലിൽ ശമ്പളം കുറയ്ക്കുകയും ചില ജീവനക്കാരോട് അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. അതിനുപിന്നാലെയാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച് കമ്പനി ജീവനക്കാർക്ക് കത്തയച്ചു. അവധിയിലുള്ളവർക്കും ഓഹരിവിഹിതം ലഭിക്കുമന്നാണ് റിപ്പോർട്ടുകൾ. എംപ്ലോയീസ് സ്റ്റോക്ക് ഓണർഷിപ്പ്(ജീവനക്കാർക്കുള്ള ഓഹരി ഉടമസ്ഥാവകാശ പദ്ധതി)പ്രകരാമാണ് കുറഞ്ഞവിലയിൽ ഓഹരി അനുവദിക്കുക. നിയന്ത്രിത ഓഹരി യൂണിറ്റു(ആർഎസ് യു)കളായാകും അനുവദിക്കുക. പ്രതിസന്ധിയുടെ സമയത്ത് കമ്പനിയെ സഹായിച്ചതിനുള്ള പ്രതിഫലത്തിന്റെ ഭാഗമായാണ് ഓഹരി വിഹിതം നൽകുന്നതെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്.

from money rss https://bit.ly/3e0ctxN
via IFTTT

പണംപിന്‍വലിക്കുന്നതിന് ടിഡിഎസ്: കണക്കാക്കാന്‍ ഓണ്‍ലൈന്‍ കാല്‍ക്കുലേറ്റര്‍ പുറത്തിറക്കി

ന്യൂഡൽഹി: ഉറവിടത്തിൽനിന്ന് നികുതി(ടിഡിഎസ്)കിഴിവുചെയ്യുന്നത് എളുപ്പമാക്കുന്നതിന് ആദായ നികുതി വകുപ്പ് ഓൺ ലൈൻ കാൽക്കുലേറ്റർ പുറത്തിറക്കി. സെക്ഷൻ 194 എൻ പ്രകാരം നികുതി ടിഡിഎസ് കണക്കാക്കുന്നതിന് ആദായ നികുതിവകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. പോർട്ടലിലെ ലിങ്കിൽ പ്രവേശിച്ച് പാനും മൊബൈലിൽ ലഭിക്കുന്ന ഒടിപിയും ചേർത്താൽ ടിഡിഎസ് കണക്കാക്കാൻ കഴിയും. ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, പോസ്റ്റോഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇത് ഉപകരിക്കും. ടിഡിഎസുമായി ബന്ധപ്പെട്ടപുതിയ നിയമങ്ങൾ ഈമാസംമുതലാണ് പ്രാബല്യത്തിലായത്. പണമിടപാടുകൾ നിരുത്സാഹപ്പെടുത്തുന്നതിനും കറൻസി രഹിത സമ്പദ് വ്യവസ്ഥയിലേയ്ക്ക് മാറുന്നതിന്റെയും ഭാഗമായാണ് ആദായ നികുതി നിയമത്തിൽ സെക്ഷൻ 194 എൻ എന്ന വകുപ്പ് ചേർത്തത്. പുതിയ ചട്ടപ്രകാരം ഒരുകോടി രൂപയ്ക്കുമുകളിൽ പണമായി (സാമ്പത്തികവർഷം) ധനകാര്യ സ്ഥാപനങ്ങളിൽനിന്നോ സഹകരണ ബാങ്ക്, പോസ്റ്റോഫീസ് തുടങ്ങിയവിടങ്ങളിൽനിന്നോ പിൻവലിക്കുമ്പോൾരണ്ടുശതമാനം ടിഡിഎസ് ഈടാക്കാൻ വ്യവസ്ഥചെയ്യുന്നു. ജൂലായ് ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തിലായത്. കഴിഞ്ഞ മൂന്നുവർഷമായി ആദായ നികുതി ഫയൽ ചെയ്തിട്ടില്ലെങ്കിൽ 20 ലക്ഷം രൂപമുതൽ ഒരുകോടി രൂപവരെ പണമായി പിൻവലിച്ചാൽ രണ്ടുശതമാനമാണ് ടിഡിഎസ് ഈടാക്കുക. ഒരുകോടി രൂപയ്ക്കുമുകളിലാണെങ്കിൽ അഞ്ചുശതമാനവും ഉറവിടത്തിൽനിന്ന് നികുതി കിഴിച്ചുള്ളതുകയാണ് നൽകുക. മൂന്നുവർഷം തുടർച്ചയായി ആദായ നികുതി റിട്ടേൺ നൽകിയവർക്ക്ഒരു കോടി രൂപയോ അതിനുമുകളിലോ പണമായി പിൻവലിക്കുന്നതിന് ടിഡിഎസ് ഇല്ല.

from money rss https://bit.ly/2AtvRpb
via IFTTT

Friday, 3 July 2020

ഒന്നാംപാദത്തിലെ കുതിപ്പ് രണ്ടാംപാദത്തില്‍ പരീക്ഷണത്തിന് വിധേയമാകും

ധനപരമായ നയങ്ങളിലൂടെയും നിയമലഘൂകരണത്തിലൂടെയും സമ്പദ് വ്യവസ്ഥയിൽ വന്നുചേർന്ന പണത്തിന്റ ഒഴുക്കായിരുന്നു ഓഹരി വിപണിയിലെ ഒന്നാം പാദഫലങ്ങളിലെ കുതിപ്പിനുകാരണം. ഇന്ത്യയിൽ ചില്ലറ വ്യാപാരരംഗവും ആഭ്യന്തരസ്ഥാപനങ്ങളും പിന്നീട് വിദേശ സ്ഥാപന നിക്ഷേപങ്ങളുടെ രണ്ടുംകൽപിച്ചുള്ള ഇടപെടലുകളും അതിനുപിന്തുണയേകി. 2021 സാമ്പത്തിക വർഷം ഒന്നാം പാദത്തിലെ വിപണിയുടെപ്രകടനം വിശാലമായ അടിത്തറയിലുള്ളതായിരുന്നു. വൻകിട ഓഹരികൾ 20 ശതമാനവും ഇടത്തരം ഓഹരികൾ 25 ശതമാനവും ചെറുകിട ഓഹരികൾ 30 ശതമാനവും മുന്നേറി. മാർച്ച് അവസാനവാരം വിപണിയിൽ മാന്ദ്യംഉണ്ടായിരുന്നു. തുടക്കത്തിൽ വൻകിട ഓഹരികൾക്കും അതിവേഗം വിറ്റഴിയുന്ന ഉൽപന്നങ്ങൾ, ഫാർമ, ടെലികോം മേഖലകൾക്കും അനുകൂലമായിരുന്നു കാര്യങ്ങൾ. മോശംപ്രകടനം നടത്തിയവർ മെയ്, ജൂൺ മാസങ്ങളുടെ പകുതിയോടെ വീണ്ടും തുറക്കപ്പെടുന്ന സാമ്പത്തിക മേഖല നൽകിയ പ്രതീക്ഷയിൽ ഊർജ്ജം വീണ്ടെടുത്തു. നിഫ്റ്റി 50ൽ 11.8 ശതമാനം വെയിറ്റേജുമായി റിലയൻസ് ഉൾപ്പടെയുള്ള ചില വൻകിട ഓഹരികൾ വിപണിയെ മികച്ച പ്രകടനത്തിനു സഹായിച്ചിട്ടുണ്ട്. നിഫ്റ്റി 50ൽ കഴിഞ്ഞ പാദത്തെ അപേക്ഷിച്ചുണ്ടായ 20 ശതമാനം നേട്ടത്തിൽ 6 ശതമാനത്തോളം ആർഐഎല്ലിൽ നിന്നായിരുന്നു. പാദാടിസ്ഥാനത്തിൽ നാലെണ്ണം ഒഴികെ നിഫ്റ്റി 50ലെ എല്ലാ ഓഹരികളും ശരാശരി 28 ശതമാനം നേട്ടത്തോടെ കുതിപ്പു രേഖപ്പെടുത്തി. ഇടത്തരം, ചെറുകിട, സൂക്ഷ്മ ഓഹരികളിൽ മഹാഭൂരിപക്ഷവും കഴിഞ്ഞ മൂന്നുമാസമായി 40-50 ശതമാനം മുന്നോട്ടു കുതിച്ചിട്ടുണ്ട്. ഈ കുതിപ്പ് നിലനിർത്താൻ സാധിക്കുമോ എന്നത് വരുന്ന ഒന്നു മുതൽ മൂന്നു മാസത്തിനകം പരീക്ഷണ വിധേയമാകും. അതിവേഗം വിറ്റഴിയുന്ന ഉൽപന്നങ്ങൾ, ഫാർമ, കെമിക്കൽ, ഐടി, ടെലികോം മേഖലകൾ മാത്രമേ നല്ലപ്രകടനം നടത്തൂ എന്നാണ് വിലയിരുത്തൽ. അടിസ്ഥാന സൗകര്യമേഖല, വൻകിട ഉൽപന്നങ്ങൾ, വാഹനങ്ങളും അവയുടെ സ്പെയർ പാർട്ടുകളും, ലോഹങ്ങൾ എന്നീ മേഖലകളിലെ ഓഹരികൾ മോശംപ്രകടനമായിരിക്കും കാഴ്ച വെക്കുക. ബാങ്കുകൾ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രകടനം സമ്മിശ്രമായിരിക്കും. 2021 സാമ്പത്തികവർഷം വായ്പകളിൽ 13-14 ശതമാനം കിട്ടാക്കടങ്ങളായിത്തീരുമെന്നാണ് ഫിച്ച് കണക്കാക്കിയിട്ടുള്ളത്. ചൈനയുമായി നിലനിൽക്കുന്ന വ്യാപാര പ്രശ്നങ്ങൾ ഫാർമ മേഖലയേയും കെമിക്കൽ രംഗത്തേയും ബാധിക്കുമെന്നാണു കരുതുന്നത്. ഇറക്കുമതിചെയ്യുന്ന സാധനങ്ങൾ തുറമുഖത്തുതന്നെ തുറക്കാൻ തീരുമാനിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടും. ഉൽപന്നങ്ങൾ മറ്റിടങ്ങളിൽനിന്നു വരുത്താനും ഉൽപാദനത്തിന് ആഭ്യന്തരമായ സാധ്യതകൾ അന്വേഷിക്കാനുമുള്ള ശ്രമത്തിലാണ് കമ്പനികൾ. വിപണിയെക്കുറിച്ചുള്ള സമീപകാല കാഴ്ചപ്പാട് ആവർത്തിക്കട്ടെ-നിഫ്റ്റി 50ൽ 10,000 ത്തിനും 10,500 നുമിടയിൽ +/-5 ശതമാനം എന്ന നേരിയപരിധിയിലായിരിക്കും ഇടപാടുകൾ. 9,900 പരിധി തകർന്നാൽ 9500 ലായിരിക്കും അടുത്തതാങ്ങ്. സാങ്കേതിക വിശകലനത്തിൽ ഏറ്റവും സാധ്യത 10,900 എന്ന പരിധിക്കാണ്. അനിശ്ചിതത്വത്തിന്റെ പേരിൽ അടിസ്ഥാനാശയങ്ങൾ വിപണിയെ സ്വാധീനിക്കുന്ന സമയമല്ല ഇത്. കോവിഡിന്റെ രണ്ടാം ആക്രമണതരംഗം വേഗത്തിൽ ദുർബലമായിത്തീരുമെന്നും സെപ്തംബർ മുതൽ നവംബർ വരെയായിരിക്കും വൈറസ് ഭീഷണി രൂക്ഷമാവുകയെന്നും മനുഷ്യശരീരത്തിൽ വൈറസിന്റെ പ്രഭാവം കുറയുമെന്നും 2021 ആദ്യ പകുതിയിൽ തന്നെ വാക്സിൻ കണ്ടെത്തുമെന്ന പ്രതീക്ഷയാണിപ്പോൾ നില നിൽക്കുന്നത്. വാക്സിൻ പുറത്തുവരുന്നതിൽ ഉണ്ടാവുന്ന ഏതുകാലതാമസവും പ്രതീക്ഷയും ഗതിവേഗവും തകർക്കാൻ പര്യാപ്തമായിരിക്കും താനും. നിലവിലുള്ള സാഹചര്യത്തിൽ ഇങ്ങിനെയൊരു തടസത്തിന് സാധ്യതയില്ല. കാരണം വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞു. ഓഹരി വിപണിയിലെ സമീപകാല പ്രവണതകളുടെ കാര്യത്തിൽ ആഗോള സ്ഥിതിഗതികൾ ഇന്ത്യയെ സംബന്ധിച്ചേടത്തോളം പ്രധാനമാണ്. പ്രതികൂല ചായ്വോടെയാണ് ഒരുമാസമായി യുഎസ് വിപണി ഏകീകരിക്കപ്പെടുന്നത്. അവിടെ എസ്ആന്റ്പി 500ൽ 20 ശതമാനത്തിന്റെ ഉയർച്ചയുമായി. രണ്ടു ദശാബ്ദത്തിനിടെ ഏറ്റവും വലിയ പാദവാർഷിക നേട്ടമാണു രേഖപ്പെടുത്തിയത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ വൻപതനത്തിനു ശേഷം സാമ്പത്തികനില മെച്ചപ്പെടുകയും ചരിത്രത്തിലെ ഏറ്റവും വലിയ ഉത്തേജക പദ്ധതിയും തുടർന്ന് കാഴ്ചപ്പാടിലുണ്ടായ മാറ്റവും പ്രകടനത്തിൽ പ്രതിഫലിക്കുകയും ചെയ്തു. വൈറസിന്റെ രണ്ടാം തരംഗത്തെക്കുറിച്ചുള്ള വാർത്തകൾ വ്യാജമെന്നു തുടക്കത്തിൽ കരുതിയെങ്കിലും പിന്നീടത് വിപണിയുടെ പേടിസ്വപ്നമായിത്തീരുകയായിരുന്നു. പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ജൂൺ 15ഓടെ ഒരാഴ്ചത്തെ ശരാശരി 22,500 ൽ നിന്ന് 43,000 ആയി ഉയർന്നു. സാമ്പത്തിക വിപണി തുറക്കുകയും നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തതാണ് പെട്ടെന്നുള്ള ഈവർധനവിനു കാരണം. വീണ്ടും തുറക്കപ്പെടുന്ന സാമ്പത്തിക മേഖലയുടെ ഗതിവേഗത്തെ ഇതുബാധിക്കും. വിദേശ സ്ഥാപന നിക്ഷേപങ്ങൾ ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്കുവരുന്നതിനു പകരം യുഎസ് ഖജനാവിന്റെ സുരക്ഷിതത്വത്തിലേക്കുമാറ്റാനും അമേരിക്കൻ കേന്ദ്ര ബാങ്ക് ഗ്യാരണ്ടിയുള്ള വായ്പകളാക്കാനുമാണ് ശ്രമിക്കുക. ഇന്ത്യയിൽ സാമ്പത്തികമേഖല രണ്ടാംഘട്ടം തുറക്കുന്നകാര്യം സർക്കാരിന്റെ പരിഗണനയിലാണ്. ഇതിനുഗുണങ്ങളുണ്ടെങ്കിലും പ്രതിദിന രോഗികളുടെ എണ്ണം ജൂൺ 15ൽ 11,000 ത്തിൽ നിന്നു 18,500 ആയി ഉയർന്ന കാര്യം കണക്കിലെടുക്കുകയും വേണം. അതിനാൽ നിയന്ത്രണങ്ങൾ തുടരാനാണിട. ഇത് വ്യാപാരത്തേയും ജനങ്ങളുടെ ആത്മവിശ്വാസത്തേയും ബാധിക്കുകയും ചെയ്യും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2NTULBp
via IFTTT

ഇ- കൊമേഴ്സ് നിയന്ത്രണത്തിന് ഏജൻസി വന്നേക്കും

മുംബൈ: രാജ്യത്തെ ഇ കൊമേഴ്സ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ ഏജൻസി കൊണ്ടുവരുന്നത് കേന്ദ്രസർക്കാരിൻറെ പരിഗണനയിൽ. പുതിയ ഇ കൊമേഴ്സ് നയത്തിൻറെ കരടിലാണ് നിയന്ത്രണ ഏജൻസിക്കായി ശുപാർശ ചെയ്തിരിക്കുന്നത്. ഇ കൊമേഴ്സ് കന്പനികൾ വിവരങ്ങൾ ശേഖരിക്കുന്നതിലും ഉപയോഗിക്കുന്നതിലും കൈമാറുന്നതിലും വിശകലനം ചെയ്യുന്നതിലുമെല്ലാം നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമം വേണമെന്നും ഇതിൽ നിർദേശമുണ്ട്. ഇ കൊമേഴ്സ് പ്രവർത്തനങ്ങൾ രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായാൽ നിരീക്ഷിക്കുന്നതിനും അന്വേഷിക്കുന്നതിനും നടപടിയെടുക്കുന്നതിനും സർക്കാരിന് അധികാരം നൽകുന്ന നിയമം കൊണ്ടുവരുന്നതും പുതിയ ഇ കൊമേഴ്സ് നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ആവശ്യപ്പെട്ടാൽ 72 മണിക്കൂറിനകം കന്പനികൾ വിവരം കൈമാറണം. ഇല്ലെങ്കിൽ വലിയ പിഴ ചുമത്താനാണ് ആലോചന. ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരങ്ങൾ വിദേശരാജ്യങ്ങളിൽ പകർപ്പെടുത്തു സൂക്ഷിക്കുന്നത് ഓഡിറ്റിങ്ങിനു വിധേയമാക്കും. ഡേറ്റ തദ്ദേശവത്കരണം നിർബന്ധമാക്കുന്നത് തത്കാലം ഉണ്ടായേക്കില്ലെന്നാണ് സൂചന. അതേസമയം, ഉപഭോക്താക്കളുടെ വിവരങ്ങൾ വിദേശത്ത് സൂക്ഷിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരും. ഉത്പന്നങ്ങൾ ഏതുരാജ്യത്ത് നിർമിക്കുന്നെന്നും ഇന്ത്യയിൽ മൂല്യവർധന വരുത്തിയിട്ടുണ്ടോ എന്നും പ്രത്യേകം രേഖപ്പെടുത്തേണ്ടിവരും. നിലവിൽ ഓഫ് ലൈൻ വിപണനരംഗത്തുള്ളവരെ കംപ്യൂട്ടറൈസേഷനും ഡിജിറ്റൽ പേമെൻറ് സൗകര്യവും ഏർപ്പെടുത്തി ഓൺലൈൻ വിപണിയിലേക്ക് കൊണ്ടുവരാൻ നയത്തിൽ പ്രാമുഖ്യം നൽകുന്നുണ്ട്. കേന്ദ്ര വ്യവസായ-ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിൻറെ നേതൃത്വത്തിൽ കരടിന് അന്തിമ രൂപം നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഉടൻതന്നെ ഇത് കേന്ദ്രസർക്കാരിന് കൈമാറും.

from money rss https://bit.ly/31HzRxn
via IFTTT

ടിക് ടോക് ആഗോളതലത്തിൽ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു

മുംബൈ: ടിക് ടോക് ആഗോളതലത്തിൽത്തന്നെ നിരോധിക്കണമെന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം ശക്തമാവുന്നു. ചൈനീസ് സർക്കാരിന് വിവരങ്ങൾ ചോർത്തിനൽകാൻ ടിക് ടോക്കിൽ മാൽവേർ ഉൾപ്പെടുത്തിയിട്ടുള്ളതായി പ്രമുഖമായ ഹാക്കർ ഗ്രൂപ്പായ അനോനിമസ് ആരോപിച്ചു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി നൽകി ടിക് ടോക് ചാരപ്രവർത്തനം നടത്തുകയാണെന്നാണ് ഇവരുടെ ആരോപണം. ആപ്പിൾഫോണിൻറെ ഐ.ഒ.എസ്. 14 ബീറ്റ വേർഷനിൽ ടിക് ടോക്ക് ഉപഭോക്താക്കളുടെ ക്ലിപ് ബോർഡിലെ വിവരങ്ങൾ ടിക് ടോക് തുടർച്ചയായി റീഡ്ചെയ്യുന്നത് കണ്ടെത്തിയതാണ് ആരോപണം ശക്തമാകാൻ കാരണമായിരിക്കുന്നത്. ടിക് ടോക്കിന് സുരക്ഷാ-സ്വകാര്യതാ തലത്തിൽ പല പ്രശ്നങ്ങളുമുണ്ടെന്ന് ഇവർ പറയുന്നു. കുട്ടികളെയും യുവാക്കളെയും നിരീക്ഷിച്ച് അവരുടെ വ്യാപാര-വാണിജ്യ-രാഷ്ട്രീയ താത്പര്യങ്ങൾ വിശകലനംചെയ്യാൻ ചൈനയ്ക്ക് കന്പനി അവസരമൊരുക്കുകയാണെന്നാണ് മറ്റൊരു ആരോപണം. ജൂൺ 15, 16 തീയതികളായി ലഡാക്കിലെ ഗാൽവനിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് രാജ്യസുരക്ഷ മുൻനിർത്തിയാണ് ഇന്ത്യ ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകൾ കഴിഞ്ഞ തിങ്കളാഴ്ച നിരോധിച്ചത്. മൊബൈൽ ആപ്പ് വിശകലനകന്പനിയായ സെൻസർ ടവറിൻറെ റിപ്പോർട്ടനുസരിച്ച് ടിക് ടോക്കിന് മേയിൽ 11.2 കോടി ഡൗൺലോഡാണ് ലഭിച്ചത്. ഇതിൽ വലിയൊരുഭാഗം ഇന്ത്യയിൽനിന്നായിരുന്നു. അമേരിക്കയിൽനിന്നുള്ള ഡൗൺലോഡിങ്ങിൻറെ ഇരട്ടിയിലധികമാണ് ഇന്ത്യയിൽനിന്നുണ്ടായിരുന്നതെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. കൊറോണ മഹാമാരിക്കിടെ ചൈനയിൽനിന്നുള്ള നിക്ഷേപകരുടെയും വ്യാപാരികളുടെയും ഇന്ത്യൻവിപണിയിലുള്ള ആത്മവിശ്വാസം കെടുത്തുന്നതാണ് ഇന്ത്യയുടെ നടപടിയെന്നും ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്.

from money rss https://bit.ly/2ZC8sKM
via IFTTT