121

Powered By Blogger

Sunday, 28 March 2021

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 33,360 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 33,360 രൂപയായി. 4170 രൂപയാണ് ഗ്രാമിന്റെ വില. 33,520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. മാർച്ച് ഒന്നിന് 34,440 രൂപ നിലവാരത്തിലെത്തിയ വില നാലുദിവസംപിന്നിട്ടപ്പോൾ 33,160 രൂപ നിലവാരത്തിലേയ്ക്ക് താഴുകയുംചെയ്തിരുന്നു. 2020 ഓഗസ്റ്റിലെ റെക്കോഡ് നിലവാരമായ 42,000 രൂപയിൽനിന്ന് 8,640 രൂപതാഴെയാണ് ഇപ്പോൾ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,729 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ട്രഷറി ആദായം ഉയർന്ന നിലയിൽ തുടരുന്നതും ഡോളർ കരുത്താർജിച്ചതുമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/2O0zU2T
via IFTTT

ഈയാഴ്ച ഓഹരി വിപണിക്ക് രണ്ടുദിവസം അവധി

ഈയാഴ്ച രണ്ടുദിവസം ഓഹരി വിപണി പ്രവർത്തിക്കില്ല. വ്യാപാര ആഴ്ചയുടെ ആദ്യദിനമായ തിങ്കളാഴ്ചയും അവസാന ദിവസമായ വെള്ളിയാഴ്ചയുമാണ് അവധി. ഹോളിയും ദുഃഖവെള്ളിയുമായതിനാലാണ് വിപണിക്ക് അവധി. എൻ.എസ്.ഇയും ബി.എസ്.ഇയും പ്രവർത്തിക്കില്ല. കമോഡിറ്റി എക്സ്ചേഞ്ചായ എം.സി.എക്സിൽ വൈകുന്നേരത്തെ വ്യാപാര സെഷനായി തിങ്കളാഴ്ച അഞ്ചുമുതൽ രാത്രി 11.30 വരെ പ്രവർത്തിക്കും.

from money rss https://bit.ly/3w8j03O
via IFTTT

Saturday, 27 March 2021

'7 വണ്ടേഴ്‌സ് ഇന്‍ സില്‍ക്കു'മായി കല്യാണ്‍ സില്‍ക്‌സ്

ഏഴ് മംഗല്യപ്പട്ടുകൾ ഒരുമിയ്ക്കുന്ന 7 വണ്ടേഴ്സ് ഇൻ സിൽക്ക് എന്ന ബ്രൈഡൽ സാരീ സീരീസുമായി കല്യാൺ സിൽക്സ്.ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു ആശയം പട്ടിൽ അവതരിപ്പിക്കുന്നതെന്ന് കല്യാൺ സിൽക്സ് പറയുന്നു. ഈ ശ്രേണിയിലെ ഓരോ സാരിയും രൂപകല്പന ചെയ്തിരിക്കുന്നത് പ്രമുഖ ഡിസൈനർമാരടങ്ങുന്ന വെഡ്ഡിങ്ങ് സാരി സ്പെഷ്യലിസ്റ്റുകളാണ്. കല്യാൺ സിൽക്സിന്റെ സ്വന്തം തറികളിൽ നെയ്തെടുത്തതാണ് ഇവ.ഏഴ് സാരികൾ വിവാഹത്തോടനുബന്ധിച്ചുള്ള ഏഴ് വിശിഷ്ട വേളകൾക്കായാണ് ഒരുക്കിയിരിക്കുന്നത്. ഹൽദി, മെഹന്തി, വിവാഹം, റിസപ്ഷൻഎന്നിങ്ങനെയുള്ള സന്ദർഭങ്ങൾക്കായിവെവ്വേറെയുള്ള ഡിസൈനുകളാണ് ഇവ. ഏറെ ശ്രമകരമായ ജോലിയായിരുന്നു ഇത്തരമൊരു സീരീസ് എന്നും ഡിസൈനും കളർപാറ്റേണും നെയ്ത്ത്ശൈലിയും ആവർത്തിക്കാതിരിക്കുക എന്ന നിർബന്ധ ബുദ്ധിയോടെയാണ് ഇവ തയ്യാറാക്കിയിരിക്കുന്നതെന്നുംകല്യാൺ സിൽക്സ് ചെയർമാൻടി.എസ്. പട്ടാഭിരാമൻപറഞ്ഞു. ഏഴ് സാരികൾ ഒരുമിക്കുന്ന ബ്രൈഡൽ സാരീ സീരീസിന്റെ ആദ്യ എഡിഷൻ ഇതിനോടകംകല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ എത്തിയിട്ടുണ്ട്.

from money rss https://bit.ly/3cq89KG
via IFTTT

പി.എഫിലെ നികുതിയിളവ് പരിധി 5 ലക്ഷമായി ഉയർത്തിയത് ആർക്കൊക്കെ ഗുണംചെയ്യും?

2021 ബജ്റ്റിലാണ് 2.5 ലക്ഷം രുപയ്ക്കുമുകളിൽ പിഎഫിൽ നിക്ഷേപിച്ചാൽ നികുതിയിളവ് ലഭിക്കില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. നിബന്ധനകൾക്ക് വിധേയമായി ഈ പരിധി അഞ്ചുലക്ഷമായി ഈയിടെ സർക്കാർ ഉയർത്തുകയുംചെയ്തു. ധനകാര്യ ബില്ല് 2021ൽ വരുത്തിയ ഭേദഗതികളുടെ ഭാഗമായിട്ടായിരുന്നു ഈ പ്രഖ്യാപനം. നികുതിയിളവ് പരിധി ഉയർത്തിയത് സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഗുണകരമാകില്ല. 1952ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമപ്രകാരം ജീവനക്കാരും തൊഴിലുടമയും 12ശതമാനംവീതമാണ് ഇപിഎഫിലേയ്ക്ക് അടയ്ക്കുന്നത്. അതുപ്രകാരം സാമ്പത്തിക വർഷത്തിൽ ഇപിഎഫിലും വിപിഎഫിലുമായി 2.5ലക്ഷംരൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. പുതുക്കിയ വ്യവസ്ഥപ്രകാരം ജീവനക്കാരുടെമാത്രം വിഹിതം അടയ്ക്കുന്നവർക്കാണ് അഞ്ചുലക്ഷംരൂപവരെ നികുതിയിളവുള്ളത്. സർക്കാർ ജീവനക്കാരുടെകാര്യത്തിൽ ജനറൽ പ്രൊവിഡന്റ് ഫണ്ടാണുള്ളത്. ജീവനക്കാരുടെ വിഹിതംമാത്രമാണ് പി.എഫിലേയ്ക്കുപോകുന്നത്. സർക്കാരിന്റെ വിഹിതം ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേയ്ക്കാണ് വരവുവെയ്ക്കുന്നത്. തൊഴിലുടമയുടെ വിഹിതമില്ലാത്തതിനാൽ സർക്കാർമേഖലയിലെ ജീവനക്കാർക്ക് പിഎഫിലേയ്ക്ക് അഞ്ചുലക്ഷം രൂപവരെ നിക്ഷേപിക്കാം. അതിന് ഭാവിയിൽ ആദായനികുതിയിളവ് ലഭിക്കുമെന്ന് ചുരുക്കം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേയ്ക്ക് തൊഴിലുടമയുടെ വിഹിതമുള്ളതിനാലാണ് സ്വകാര്യമേഖലയിലെ പരിധി 2.5ലക്ഷമായി തുടരുന്നത്. പിഎഫിലേയ്ക്ക് നിക്ഷേപിക്കുന്ന സർക്കാർ ജീവനക്കാരെ സംബന്ധിച്ച് അഞ്ചുലക്ഷംഎന്ന പരിധി ഗുണകരമാകുകയുംചെയ്യും. ഇപിഎസ് നിയമപ്രകാരം തൊഴിലുടമയുടെ വിഹിതം നിർബന്ധമാണ്. ജീവനക്കാരുടെ വിഹിതത്തിനൊപ്പം തൊഴിലുടമയുടെ വിഹിതംഇല്ലാതെ ഒരുജീവനക്കാരന് അക്കൗണ്ടിലേയ്ക്ക് നിക്ഷേപംനടത്താനാവില്ല. അതുകൊണ്ടാണ് നികുതിയിളവിനുള്ള പരിധി ഇപിഎഫും വിപിഎഫും ഉൾപ്പടെ 2.5ലക്ഷംരൂപയിൽതന്നെ നിലനിൽക്കുന്നത്. ഇക്കാരണങ്ങൾക്കൊണ്ടുതന്നെ സർക്കാർ ജീവനക്കാർക്കാണ് പുതിയ ഭേദഗതി ഗുണംചെയ്യുക.

from money rss https://bit.ly/31qz0je
via IFTTT

സ്വാഭാവിക റബറിന്റെ ഡിമാന്റ് കുറഞ്ഞേക്കും

കൊച്ചി:കോവിഡ് 19 കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പല യൂറോപ്യൻ രാജ്യങ്ങളും വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചത് ആഗോള സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന്റെ കാര്യത്തിൽ ആശങ്കയുണർത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ സ്വാഭാവിക റബറിന്റെ ഡിമാന്റ് കുറയാനിടയുണ്ടെന്ന ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് അനലിസ്റ്റ് അനു വി പൈ പറഞ്ഞു. ക്രൂഡോയിൽ വിലയിലുണ്ടായ വ്യതിയാനവും വിപണിയെ ബാധിച്ചു. റബർ വിലയിലെ ഇപ്പോഴത്തെ ഇടിവ് നീണ്ടു പോകാനാണിട. വിതരണത്തിലുണ്ടാകാവുന്ന കുറവ് വരും ദിനങ്ങളിൽ വിലയെ താങ്ങുകയും നഷ്ടം കുറയ്ക്കാൻ സഹായിക്കുകയും ചെയ്തേക്കാം. ഇന്ത്യൻ വിപണിയിൽ സ്വാഭാവിക റബറിന്റെ വില കഴിഞ്ഞ ഏഴു വർഷത്തെ ഏറ്റവും ഉയരത്തിലായിരുന്നു പോയവാരം. കോട്ടയം മാർക്കറ്റിൽ ആർഎസ്എസ് 4 റബറിന് കിലോയ്ക്ക് 171 രൂപ വരെ എത്തി. ഉൽപാദനം കുറഞ്ഞ ഈ ഘട്ടത്തിൽ ഡിമാന്റിലുണ്ടായ വർധനയും അതിനനുസരിച്ച് വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യവുമാണ് സ്വാഭാവിക റബറിന്റെ വിലയെ താങ്ങി നിർത്തിയത്. എന്നാൽ വിദേശ വിപണികളിൽ സ്വാഭാവിക റബറിനുണ്ടായ വിലക്കുറവ് നമ്മുടെ വിപണിയെ ബാധിച്ചിട്ടുണ്ട്.

from money rss https://bit.ly/3m0tcXd
via IFTTT

Friday, 26 March 2021

സ്വർണവില പവന് 160 രൂപകൂടി 33,520 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകൂടി 33,520 രൂപയായി. 4190 രൂപയാണ് ഗ്രാമിന്. 33,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 1732 ഡോളർ നിലവാരത്തിലാണ്. ഡോളർ കരുത്താർജിച്ചതും യുഎസ് ട്രഷറി നിക്ഷേപത്തിലെ ആദായം ഉയർന്നുനിൽക്കുന്നതുമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/3rne6wd
via IFTTT

മലബാർ ഗോൾഡ് 56 പുതിയ ഷോറൂമുകൾ തുറക്കും; മുതൽമുടക്കുന്നത് 1,600 കോടി രൂപ

കൊച്ചി: പ്രമുഖ ജൂവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോള വികസനത്തിന്റെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ 56 പുതിയ ഷോറൂമുകൾ തുറക്കും. 1,600 കോടി രൂപയാണ് ഇതിനായി മുതൽമുടക്കുക. ഇന്ത്യയിൽ 40 ഷോറൂമുകളും വിദേശ രാജ്യങ്ങളിൽ 16 ഷോറൂമുകളുമാണ് ആരംഭിക്കുക. ഇതിലൂടെ പുതുതായി രണ്ടായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പുതിയ ഷോറൂമുകളിൽ 12 എണ്ണം മൂന്നു മാസത്തിനുള്ളിൽ ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിൽ കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര, ഡൽഹി, ബംഗാൾ, ഉത്തർപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്ത് സിങ്കപ്പൂർ, മലേഷ്യ, ഒമാൻ, ഖത്തർ, ബഹ്റൈൻ, യു.എ.ഇ. എന്നിവിടങ്ങളിലുമാണ് പുതിയ ഷോറൂമുകൾ വരുന്നത്. നിലവിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് 10 രാജ്യങ്ങളിലായി 270-ലേറെ ഷോറൂമുകളുണ്ട്. 27 വർഷം മുൻപ് ഒരു ചെറിയ ഷോറൂമിൽനിന്ന് ആരംഭിച്ച മലബാർ ഗോൾഡിന്റെ യാത്ര ആഗോളതലത്തിലേക്ക് ശക്തിപ്പെടുത്തുകയാണ്. സ്വർണ-വജ്ര റീട്ടെയിൽ ബിസിനസിലൂടെയും ആഭരണ നിർമാണ ശാലകളിലൂടെയും മൾട്ടി റീട്ടെയിൽ ആശയങ്ങളിലൂടെയുമെല്ലാം അന്താരാഷ്ട്ര തലത്തിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെ വലിയൊരു ബ്രാൻഡാക്കി മാറ്റാൻ സാധിച്ചിട്ടുണ്ടെന്ന് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതോടെ ഷോറൂമുകളുടെ എണ്ണത്തിലും വിറ്റുവരവിലും ലോകത്തിൽ ഒന്നാമതെത്തിക്കൊണ്ട് ഒരു ഉത്തരവാദിത്വ ജൂവലറി ഗ്രൂപ്പായി മാറാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലബാർ ഗോൾഡിന്റെ എല്ലാ ഇടപാടുകളും സുതാര്യമായിരിക്കുമെന്ന് മലബാർ ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി. അബ്ദുൾ സലാം പറഞ്ഞു. ഇക്കഴിഞ്ഞ ഉത്സവ സീസണിലെ വില്പനയുടെ തോത് മനസ്സിലാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിനായി തയ്യാറെടുത്തിട്ടുണ്ടെന്നും ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ പറഞ്ഞു.

from money rss https://bit.ly/3w3cs6e
via IFTTT

രജിസ്റ്റർ ചെയ്യാത്ത വാണിജ്യ എസ്.എം.എസുകൾ ഒന്നുമുതൽ ഒഴിവാക്കാൻ ട്രായ് നിർദേശം

മുംബൈ: വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏപ്രിൽ ഒന്നുമുതൽ വീണ്ടും നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം കമ്പനികൾക്കു നിർദേശം നൽകി. മാർച്ച് എട്ടിന് ഇതു നടപ്പാക്കിയിരുന്നെങ്കിലും ബാങ്ക് ഇടപാടുകൾക്കായുള്ള ഒ.ടി.പി.യുൾപ്പെടെ വ്യാപകമായി തടസ്സപ്പെട്ടതോടെ മരവിപ്പിക്കുകയായിരുന്നു. വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകളും അവയുടെ ടെംപ്ലേറ്റുകളും മുൻകൂട്ടി ടെലികോം കമ്പനികളുടെ ബ്ലോക്ക്ചെയിൻ സംവിധാനത്തിൽ രജിസ്റ്റർചെയ്യണമെന്നതാണ് പുതിയ നിർദേശത്തിന്റെ കാതൽ. ഇങ്ങനെ രജിസ്റ്റർചെയ്തിട്ടില്ലെങ്കിൽ സന്ദേശങ്ങൾ ഉപഭോക്താവിന് അയക്കാതെ തടയും. സന്ദേശങ്ങളും ടെംപ്ലേറ്റും ഒത്തുനോക്കി വ്യത്യാസമുണ്ടെങ്കിലാണ് ഇത്തരത്തിൽ തടയുക. ഒന്നുമുതൽ പുതിയ നിബന്ധനകൾ പാലിക്കാത്ത കമ്പനികളുടെ എസ്.എം.എസുകൾ ഒഴിവാക്കാനാണ് ട്രായ് നിർദേശിച്ചിരിക്കുന്നത്. കമ്പനികളുടെ പ്രായോഗികബുദ്ധിമുട്ടുകൾ ആരാഞ്ഞശേഷമാണ് ഇതുനടപ്പാക്കാൻ ട്രായ് തീരുമാനിച്ചിട്ടുള്ളത്. TRAI sets Mar 31 deadline for full compliance of bulk SMS norms

from money rss https://bit.ly/3rrZICO
via IFTTT

കല്യാൺ ജൂവലേഴ്‌സ് ഓഹരികൾ ലിസ്റ്റ് ചെയ്തു

കൊച്ചി: കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്സിന്റെ ഓഹരികൾ വെള്ളിയാഴ്ച ബോംബേ സ്റ്റോക് എക്സ്ചേഞ്ചിലും (ബി.എസ്.ഇ.) നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും (എൻ.എസ്.ഇ.) വ്യാപാരം തുടങ്ങി. മുംബൈയിലെ എൻ.എസ്.ഇ. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കല്യാൺ ജൂവലേഴ്സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ വ്യാപാരത്തിന് തുടക്കം കുറിച്ചുകൊണ്ട് മണിമുഴക്കി. കമ്പനിയുടെ നാൾവഴികൾ വിശദീകരിച്ച അദ്ദേഹം ജീവനക്കാർക്കും ബിസിനസ് പങ്കാളികൾക്കും ഉപഭോക്താക്കൾക്കും നന്ദി പറഞ്ഞു. എക്സിക്യുട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ജൂവലറി രംഗത്തെ ഏറ്റവും വലിയ ഐ.പി.ഒ.കളിലൊന്നിൽ 1,175 കോടി രൂപയാണ് കല്യാൺ ജൂവലേഴ്സ് സമാഹരിച്ചത്. ഓഹരികൾ ഇഷ്യു വിലയായ 87 രൂപയിൽനിന്ന് 13.45 ശതമാനം ഡിസ്കൗണ്ടുമായി 73.90 രൂപയിലാണ് ബി.എസ്.ഇ.യിൽ വ്യാപാരം തുടങ്ങിയത്. എൻ.എസ്.ഇ.യിൽ 73.95 രൂപയിലും. പിന്നീട് വില ഉയർന്ന് എൻ.എസ്.ഇ.യിൽ 74.35 രൂപയിലും ബി.എസ്.ഇ.യിൽ 75.30 രൂപയിലും ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ, ഒരവസരത്തിൽ 81 രൂപ വരെ വില ഉയർന്നു. ക്ലോസിങ് വില അനുസരിച്ച് 7,756.30 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

from money rss https://bit.ly/3cpN6Yw
via IFTTT

കാളകളുടെ ആധിപത്യം: സെൻസെക്‌സ് 568 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: മെറ്റൽ, ഓട്ടോ, എഫ്എംസിജി ഓഹരികളുടെ കുതിപ്പിൽ സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 14,500ന് മുകളിലെത്തി. സെൻസെക്സ് 568.38 പോയന്റ് ഉയർന്ന് 49,008.50ലും നിഫ്റ്റി 182.40 പോയന്റ് നേട്ടത്തിൽ 14,507.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1633 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1283 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യുപിഎൽ, ഐഷർ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, ഇൻഡസിൻഡ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മെറ്റൽ സൂചിക(3.6%)ഉൾപ്പെട എല്ലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. കല്യൺ ജൂവലേഴ്സ് ഓഹരി 15ശതമാനം നഷ്ടത്തിൽ 73.90ലാണ് വിപണിയിൽ ലിസ്റ്റ്ചെയ്തത്. ദിനവ്യാപാരത്തിനിടെ 81 രൂപ നിലവാരത്തിലേയ്ക്ക് ഓഹരി വില ഉയർന്നെങ്കിലും 74.40 രൂപയിൽ ക്ലോസ്ചെയ്തു. 87 രൂപയായിരുന്നു ഇഷ്യു പ്രൈസ്. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരിയാകട്ടെ നാലുശതമാനം നഷ്ടത്തിൽ 292 രൂപയിലായിരുന്നു ലിസ്റ്റിങ്. 305 രൂപയായിരുന്നു ഇഷ്യു പ്രൈസ്. ദിനവ്യാപാരത്തിനിടെ 271 രൂപ നിലവാരംവരെ താഴ്ന്ന ഓഹരി 272 രൂപയിലാണ് ക്ലോസ്ചെയ്തത്. Bulls beat bears after 2 days; Sensex gains 568 pts

from money rss https://bit.ly/3lWNGjQ
via IFTTT

സൈറസ് മിസ്ത്രിക്കെതിരായ ഉത്തരവ്: ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകൾ 6% കുതിച്ചു

സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചതോടെ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകൾ കുതിച്ചു. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെയാണ് ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് ഉൾപ്പടെയുള്ള കമ്പനികളുടെ ഓഹരി വില ആറുശതമാനത്തോളം ഉയർന്നത്. ടാറ്റ കമ്യൂണിക്കേഷൻസിന്റെ ഓഹരി വില 4.21ശതമാനം കുതിച്ച് 1119 രൂപ നിലവാരത്തിലെത്തി. നാലുദിവസം തുടർച്ചയായി ഈ ഓഹരിയുടെ വിലയിൽ ഇടിവുണ്ടായിരുന്നു. ടാറ്റ സ്റ്റീലിന്റെ ഓഹരി വില 6.14ശതമാനം ഉയർന്ന് 767 രൂപയിലെത്തി. ടാറ്റ മോട്ടോഴ്സാകട്ടെ 5.6ശതമാനം നേട്ടത്തിൽ 301 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഐടി കമ്പനിയായ ടിസിഎസിന്റെ ഓഹരി വില 1.62ശതമാന നേട്ടത്തിലാണ്. 3118 രൂപനിലവാരത്തിലാണ് വില. വൻകിട കമ്പനികളിലൊന്നായ ടിസിഎസിന്റെ ഓഹരി കഴിഞ്ഞ രണ്ടുദിവസവും നഷ്ടത്തിലായിരുന്നു ക്ലോസ്ചെയ്തത്. ടാറ്റ കെമിക്കൽസ് 3.58ശതമാനം ഉയർന്ന് 757 രൂപയിലും ടാറ്റ കോഫി 3.74ശതമാനംനേട്ടത്തിൽ 120 രൂപയിലും ടാറ്റ ഇലക്സി 3.57ശതമാനം ഉയർന്ന് 2,697 രൂപ നിലവാരത്തിലുമെത്തി. Tata Group shares rise up to 6% after SC upholds removal of Cyrus Mistry

from money rss https://bit.ly/3soZwWl
via IFTTT

ജെ.എം ഫിനാൻഷ്യൽ കാൻപാക്ക് ട്രെൻഡ്സിൽ 60 കോടി നിക്ഷേപിക്കും

കൊച്ചി: രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെ എം ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ കീഴിലുള്ള ജെ എം ഫിനാൻഷ്യൽ പ്രൈവറ്റ് ഇക്വിറ്റി ഗുജറാത്ത് ആസ്ഥാനമായുള്ള പ്രിന്റിംഗ് ആന്റ് പാക്കേജിംഗ് കമ്പനിയായ കാൻപാക്ക് ട്രെൻഡ്സിൽ 60 കോടി രൂപ നിക്ഷേപിക്കും. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് നിക്ഷേപം. പേപ്പർ ബാഗുകളും കാർട്ടണുകളും മറ്റുപാക്കിംഗ് ഉത്പന്നങ്ങളും നിർമ്മിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് കാൻപാക്ക് ട്രെൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ്. അഹമ്മദാബാദിലും തമിഴ്നാട്ടിലെ തിരുപ്പൂരും കമ്പനിക്ക് ഉത്പാദന യൂണിറ്റുകളുണ്ട്. പാക്കേജിംഗ് ഉത്പന്ന കമ്പനികൾ വലിയ വളർച്ചയാണ് നേടിക്കൊണ്ടിരിക്കുന്നതെന്നും കാൻപാക്ക് ട്രെൻഡ്സിൽ നിക്ഷേപം നടത്തുന്നതിലൂടെ കമ്പനിക്ക് കൂടുതൽ ഉയരത്തിലെത്താൻ കഴിയുമെന്നും ജെ എം ഫിനാൻഷ്യൽ പ്രൈവറ്റ് ഇക്വിറ്റി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡാരിയസ് പണ്ടോലെ പറഞ്ഞു.

from money rss https://bit.ly/3cpDSvC
via IFTTT

Thursday, 25 March 2021

ഗോൾഡ് ബോണ്ടിലെ നിക്ഷേപം ഇപ്പോൾ തിരിച്ചെടുക്കാം: നേട്ടം 54ശതമാനം

2016 മാർച്ചിൽ പുറത്തിറക്കിയ ഗോൾഡ് ബോണ്ടിലെ നിക്ഷേപം 54ശതമാനം നേട്ടത്തോടെ ഇപ്പോൾ തിരിച്ചെടുക്കാം. ഗോൾഡ് ബോണ്ട് സ്കീം 2016 സീരീസ് രണ്ടിലെ നിക്ഷേപമാണ് ഇപ്പോൾ തിരിച്ചെടുക്കാൻ കഴിയുക. 2916 രൂപയായിരുന്നു ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന്റെ അന്നത്തെ വില. 4,491 രൂപയ്ക്ക് നിക്ഷേപം തിരിച്ചെടുക്കാനുള്ള സൗകര്യമാണ് ആർബിഐ നൽകിയിട്ടുള്ളത്. ഗോൾഡ് ബോണ്ടിലെ നിക്ഷേപത്തിന്റെ കാലാവധി എട്ടുവർഷമാണെങ്കിലും അഞ്ചുവർഷം പൂർത്തിയായാൽ നിക്ഷേപം പിൻവലിക്കാൻ അവസരംനൽകുന്നുണ്ട്. 2015 ലാണ് ആദ്യമായി കേന്ദ്ര സർക്കാർ സോവറിൻ ഗോൾഡ് ബോണ്ട് പുറത്തിറക്കിയത്. 2015 നവംബർ അഞ്ചിന് ആദ്യഘട്ടമായി ബോണ്ട് ഇറക്കിയപ്പോൾ 9,15,953 ഗ്രാമിന് തുല്യമായ ബോണ്ടുകളാണ് നിക്ഷേപകർ വാങ്ങിയത്. ആ സമയത്ത് 246 കോടി രൂപയായിരുന്നു അതിന്റെ മൂല്യം. നിക്ഷേപക താൽപര്യംവർധിച്ചതോടെയാണ് തുടർച്ചയായി ബോണ്ട് പുറത്തിറക്കാൻ സർക്കാർ തീരുമാനിച്ചത്. നടപ്പ് സാമ്പത്തികവർഷം എല്ലാമാസവും ഗോൾഡ് ബോണ്ട് പുറത്തിറക്കി. അവസാനഘട്ടമായി മാർച്ച് ഒന്നിന് പുറത്തിറക്കിയ ബോണ്ടിന് 4,662 രൂപയായിരുന്നു വില. മിനിമം രണ്ടുഗ്രാമിന് തുല്യമായ തുകയായിരുന്നു അന്ന് നിക്ഷേപിക്കേണ്ടിയിരുന്നത്. ഇപ്പോൾ ഒരു ഗ്രാമിന് തുല്യമായ തുകയ്ക്ക് നിക്ഷേപം നടത്താൻകഴിയും. സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് ഏറ്റവും യോജിച്ച മാർഗമാണ് ഗോൾഡ് ബോണ്ട്. സ്വർണത്തിന്റെ മൂല്യവർധനവിനൊപ്പം 2.5ശതമാനം വാർഷിക പലിശയും ലഭിക്കുമെന്നതാണ് നേട്ടം. നാലുകിലോഗ്രാമിന് തുല്യമായ ബോണ്ടുകളിൽ വ്യക്തികൾക്ക് നിക്ഷേപിക്കാം. കാലാവധിയെത്തി നിക്ഷേപം പിൻവലിക്കുമ്പോൾ മൂലധനനേട്ടത്തിന് നികുതിയില്ല. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിനാൽ എപ്പോൾ വേണമെങ്കിലും വാങ്ങുകയും വിൽക്കുകയുംചെയ്യാം. Investors can now redeem sovereign gold bonds at 54% higher price

from money rss https://bit.ly/2PvmQ5U
via IFTTT

സ്വർണവില പവന് 240 രൂപകുറഞ്ഞ് 33,360 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 240 രൂപ കുറഞ്ഞ് 33,360 രൂപയായി. 4170 രൂപയാണ് ഗ്രാമിന്റെ വില. 33,600 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,726 ഡോളറായും കുറഞ്ഞു. ഒരാഴ്ചക്കിടെ വിലയിൽ ഒരുശതമാനമാണ് താഴ്ചയുണ്ടായത്. യുഎസ് ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതുതന്നെയാണ് സ്വർണവിലയുടെ ഇടിവിനുപിന്നിൽ. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 44,590 രൂപയാണ്. 0.23ശതമാനമാണ് ഇടിവുണ്ടായത്.

from money rss https://bit.ly/3lTc1a1
via IFTTT

ക്രിപ്‌റ്റോകറന്‍സികളിലെ നിക്ഷേപം കമ്പനികള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്രം

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപമുണ്ടെങ്കിൽ അക്കാര്യം ബാലൻസ് ഷീറ്റിൽ കാണിക്കണമെന്ന് കോർപറേറ്റ് മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകി. ഡിജിറ്റൽ കറൻസി ഇടപാടുകളിൽനിന്നുള്ള ലാഭം, നഷ്ടം, കൈവശമുള്ള ക്രിപ്റ്റോകറൻസികളുടെ എണ്ണം, വ്യക്തികളിൽനിന്നുള്ള സ്വീകരിച്ചിട്ടുള്ള നിക്ഷേപം തുടങ്ങിയവയാണ് വ്യക്തമാക്കേണ്ടത്. ഇതുംസബന്ധിച്ച് കമ്പനി നിയമം 2013ന്റെ ഷെഡ്യൂൾ മൂന്നിലെ ഭേദഗതി ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽവരുമെന്ന് മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. ക്രിപ്റ്റോകറൻസികൾ നിരോധിക്കാൻ കേന്ദ്രം ബില്ല് കൊണ്ടുവരാനിരിക്കെയാണ് അറിയിപ്പ്. ക്രിപ്റ്റോകറൻസികളിൽനിന്ന് ഉയർന്ന വരുമാനം വാഗ്ദാനംചെയ്ത് ചില കമ്പനികൾ നിക്ഷേപകരെ ആകർഷിക്കുന്നതായി പരാതിലഭിച്ചിട്ടുണ്ടെന്നും നിക്ഷേപകർക്ക് പണം നഷ്ടമായിട്ടുണ്ടെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. Centre asks companies to disclose cryptocurrency investments

from money rss https://bit.ly/39exlBC
via IFTTT

സെൻസെക്‌സിൽ 487 പോയന്റ് നേട്ടത്തോടെ തുടക്കം: കല്യാൺ ജൂവലേഴ്‌സ് ലിസ്റ്റിങ് ഇന്ന്

മുംബൈ: രണ്ടുദിവസത്തെ തകർച്ചയ്ക്കുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 487 പോയന്റ് നേട്ടത്തിൽ 48,927ലും നിഫ്റ്റി 152 പോയന്റ് ഉയർന്ന് 14,477ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1036 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 222 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിൻഡാൽകോ, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ബിപിസിഎൽ, ഗെയിൽ, ബജാജ് ഫിൻസർവ്, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഇൻഫോസിസ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കല്യാൺ ജൂവലേഴ്സ്, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയുടെ ഓഹരികൾ വിപണിയിൽ ഇന്ന് ലിസ്റ്റ്ചെയ്യും.

from money rss https://bit.ly/3lTgrxR
via IFTTT

നിഫ്റ്റി 14,350നുതാഴെ ക്ലോസ്‌ചെയ്തു; സെൻസെക്‌സിലെ നഷ്ടം 740 പോയന്റ്

മുംബൈ:വിപണിയിൽ കരടികൾ ആധിപത്യംപുലർത്തിയതോടെ രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ്ചെയ്തു. പൊതുമേഖല ബാങ്ക്, എഫ്എംസിജി, എനർജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. സെൻസെക്സ് 740.19 പോയന്റ് നഷ്ടത്തിൽ 48,440.12ലും നിഫ്റ്റി 224.50 പോയന്റ് താഴ്ന്ന് 14,324.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2147 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 748 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഐഒസി, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. നിഫ്റ്റി പൊതുമേഖല ബാങ്ക്, എഫ്എംസിജി, ഓട്ടോ, ഇൻഫ്ര, ഐടി, എനർജി സൂചികകൾ 2-3ശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.8-2.2ശതമാനം താഴുകയുംചെയ്തു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണംകൂടുന്നത് വിപണിയിൽ ആശങ്കപടർത്തിയിട്ടുണ്ട്. മാർച്ചിലെ ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ കാലാവധി തീരുന്നതും സൂചികകളെ ബാധിച്ചു. Nifty ends below 14,350, Sensex tumbles 740 pts

from money rss https://bit.ly/2Qz2Srz
via IFTTT

പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണം: നടപടികളുമായി സർക്കാർ

രാജ്യത്തെ പൊതുമേഖല ബാങ്കുകൾ താമസിയാതെ സ്വകാര്യവത്കരിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ രണ്ട് പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരുടെ താൽപര്യം സംരക്ഷിച്ചുകൊണ്ടുമാത്രമെ സ്വകാര്യവത്കരണം നടപ്പാക്കൂവെന്ന് ചൊവാഴ്ച ധനമന്ത്രി പറയുകയുംചെയ്തു. അതേമസമയം, ബാങ്കിങ് മേഖലയിൽ പൊതുമേഖലയുടെ സാന്നിധ്യം തുടർന്നും ഉണ്ടാകുമെന്നും വാർത്താസമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി പറഞ്ഞു. സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി 2019ൽ ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികളും എൽ.ഐ.സിക്ക് വിറ്റിരുന്നു. നാലുവർഷത്തിനിടെ 14 പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുകയുംചെയ്തു.

from money rss https://bit.ly/2P4xuRs
via IFTTT

Wednesday, 24 March 2021

സ്വർണവില പവന് 80 രൂപ കൂടി 33,600 രൂപയായി

രണ്ടുദിവസം മാറ്റമില്ലാതിരുന്ന സ്വർണവിലയിൽ വ്യാഴാഴ്ച നേരിയ വർധനവുണ്ടായി. സംസ്ഥാനത്ത് പവന്റെ വില 80 രൂപകൂടി 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,734.81 ഡോളർ നിലവാരത്തിലാണ്. യുഎസ് ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതാണ് ആഗോള വിലയിൽ പ്രതിഫലിക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 44,897 രൂപയാണ്.

from money rss https://bit.ly/2P4oFag
via IFTTT

സെൻസെക്‌സിൽ 296 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,500ന് താഴെയെത്തി

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. നിഫ്റ്റി 14,500ന് താഴെയെത്തി. സെൻസെക്സ് 296 പോയന്റ് താഴ്ന്ന് 48,884ലിലും നിഫ്റ്റി 84 പോയന്റ് നഷ്ടത്തിൽ 14,465ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 518 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1060 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. 65 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണിയിലെ നഷ്ടവും മാർച്ച് സീരീസിലെ ഡെറിവേറ്റീവ് കോൺട്രാക്ടുകൾ അവസാനിക്കുന്നദിമായതുമാണ് വിപണിയെ ബാധിച്ചത്. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസർവ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, റിലയൻസ്, എച്ച്സിഎൽ ടെക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഒഎൻജിസി, എൽആൻഡ്ടി, നെസ് ലെ, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഫാർമ ഒഴികെയുള്ള സെക്ടറൽ സൂചികകൾ നഷ്ടത്തിലാണ്. നിഫ്റ്റി ഓട്ടോ, പൊതുമേഖല ബാങ്ക്, റിയാൽറ്റി സൂചികകൾ ഒരുശതമാനത്തോളം താഴ്ന്നു.

from money rss https://bit.ly/3d6gWjP
via IFTTT