121

Powered By Blogger

Friday, 17 December 2021

ഇളവുകളുടെകാലം കഴിയുന്നു: വായ്പാ പലിശകൂടും, വിപണിയില്‍ തിരുത്തല്‍ തുടരും

അമേരിക്കൻ കേന്ദ്ര ബാങ്ക് കോവിഡ് ഉത്തേജന നടപടികളിൽനിന്ന് ദ്രുതഗതിയിൽ പിന്മാറാനുള്ള ശ്രമത്തിലാണ്. ബോണ്ട് തിരികെവാങ്ങുന്നതിന്റെ വേഗംകൂട്ടാൻ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മറ്റി(എഫ്ഒഎംസി)തീരുമാനിച്ചിരിക്കുന്നു. വിപണിയിൽ പണലഭ്യത വർധിപ്പിക്കാൻ സ്വീകരിച്ച നടപടികളിൽനിന്ന് 2022 മാർച്ചോടെ പൂർണമായും പിൻവാങ്ങാനാണ് ഉദ്ദേശിക്കുന്നത്. പ്രതീക്ഷിച്ചതിനു വിരുദ്ധമായി ജൂണിനുപകരം മാർച്ചിൽതന്നെ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയേറി. യുഎസ് ഫെഡറൽ റിസർവ് നിരക്ക് വർധിപ്പിച്ചാൽ നമുക്ക് എന്തുകാര്യം എന്നുചിന്തിക്കാൻവരട്ടെ. അതിസമ്പന്നർ മുതൽ സാധാരണക്കാർവരെയുള്ളവരെ ബാധിക്കുന്നതാണ് ഈതീരുമാനം. പണലഭ്യതയിൽ പിടിമുറുക്കുന്നതോടെ ഇന്ത്യയിലും എന്തെല്ലാംമാറ്റങ്ങളാകും ഉണ്ടാകുക? വായ്പാ പലിശ ഉയരും യുഎസ് ഫെഡറൽ റിസർവിന്റെ വഴിയേ ആർബിഐയും നീങ്ങുകയാണെങ്കിൽ 2022 കലണ്ടർവർഷം പകുതിയോടെ റിപ്പോനിരക്കിൽ വർധനവുണ്ടാകും. വായ്പാ-നിക്ഷേപ പലിശ ഉയരാൻ അത് കാരണമാകും. താരതമ്യേന ഉയർന്ന പലിശ ഈടാക്കുന്ന വ്യക്തിഗത വായ്പകളിലുംമറ്റും നിരക്ക് വർധന ഉടനെ പ്രതിഫലിക്കില്ലെങ്കിലും റിപ്പോ നിരക്കുമായി(നിശ്ചിത ബെഞ്ച്മാർക്ക്)ബന്ധിപ്പിച്ചിട്ടുള്ള ഭവനവായ്പ ഉൾപ്പടെയുള്ളവയുടെ പലിശ ഉയരും. നിലവിൽ ഏറ്റവും താഴന്ന പലിശ നിരക്കാണ് ഭവനവായ്പക്കുള്ളത്. പലിശ കുറഞ്ഞ സാഹചര്യംകണക്കിലെടുത്ത് കൂടുതൽ തുക വായ്പയെടുക്കാൻ തയ്യാറെടുക്കുന്നവർ ഇക്കാര്യം പരിഗണിക്കുക. അടുത്തവർഷത്തോടെ പലിശ ഉയരുമ്പോൾ വരുന്ന ബാധ്യതകൂടി കണക്കിലെടുത്ത് അധികതുക വായ്പയെടുക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക. വിദേശ വിദ്യാഭ്യാസചെലവ് യുഎസിലെ നിരക്ക് വർധന ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ട്. കുട്ടികളുടെ വിദേശ വിദ്യാഭ്യാസം, വിദേശ വിനോദയാത്ര തുടങ്ങിയവയുടെ ചെലവ് വർധിക്കാൻ അതിടയാക്കും. അതുകൊണ്ടുതന്നെ ഇത്തരം ചെലവിനത്തിൽ ലക്ഷ്യമിട്ടിട്ടുള്ള തുകയിൽ വർധനവരുത്തേണ്ടിവരുമെന്നകാര്യം ഇപ്പോഴേ ആലോചിക്കുക. ഇന്റർനാഷണൽ ഇക്വിറ്റികളിലോ, ഫണ്ടുകളിലോ നിക്ഷേപമില്ലെങ്കിൽ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുക. വിദേശ നിക്ഷപത്തിൽ ഇടിവുണ്ടാകും ലോകമെമ്പാടുമുള്ള നിക്ഷേപ ആസ്തികളിലെ മുന്നേറ്റത്തിന്റെ പ്രധാനകാരണം സമ്പദ് വ്യവസ്ഥയിലെ കൂടിയ പണലഭ്യതയാണ്. ആഗോളതലത്തിൽ നിക്ഷേപകരിലൊരുവിഭാഗം ചുരുങ്ങിയ ചെലവിൽ കൂടുതൽ പണം ലഭ്യമാകുന്നതോടെ വൻതോതിൽ കടമെടുത്ത് വിവിധ ആസ്തികളിൽ നിക്ഷേപിക്കുന്നു. ഈ ചെലവിൽ വർധനയുണ്ടാകുന്നതോടെ വിപണികളിൽനിന്ന് നിക്ഷേപകർ കൂട്ടത്തോടെ പാലായനംചെയ്യും. ഓഹരി വിപണിയിൽ കനത്ത ചാഞ്ചാട്ടത്തിന് അത് വഴിയൊരുക്കും. അടുത്തവർഷം മാർച്ചോടെ ഓരോ പാദങ്ങളിലും കാൽശതമാനംവീതം നിരക്ക് വർധനയാണ് യുഎസ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്. വിക്വസ്വര വിപണികളിലെ നിക്ഷേപത്തിൽ വൻതോതിൽ കുറവുവരാൻ അതിടയാക്കും. നിലവിൽ രാജ്യത്തെ വിപണിയിൽനിന്ന് വിദേശനിക്ഷേപകർ പിൻവാങ്ങുന്നതിൽ അതുകൊണ്ടുതന്നെ അത്ഭുതപ്പെടാനില്ല. കടപ്പത്രഫണ്ടുകളെയും ബാധിക്കും യുഎസിലെ പലിശനിരക്ക് വർധനക്കൊപ്പം രാജ്യത്തെ നിരക്കുകളും ഉയരുന്നതോടെ പോർട്ട്ഫോളിയോയിലെ ദീർഘകാല ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തെ അത് ബാധിക്കും. അതുകൊണ്ടുതന്നെ ലോങ്-മീഡിയം ഡ്യൂറേഷൻ ഡെറ്റ് ഫണ്ടുകളിൽനിന്ന് വിട്ടുനിൽക്കുന്നതാകും ഉചിതം. പലിശ നിരക്ക് ഉയരുമ്പോൾ സ്വാഭാവികമായും യുഎസ് ഡോളർ കരുത്താർജിക്കും. സ്വർണംപോലുള്ള കമ്മോഡിറ്റികളുടെ വിലയിടിയാനും അതിടയാക്കും. മറിച്ചും സംഭവിച്ചേക്കാം. ഓഹരി വിപണി അസ്ഥിരമാകുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേയ്ക്ക് കൂട്ടത്തോടെ നിക്ഷേപകർ മാറിയാൽ വില ഉയരാനും കാരണമാകും. ഡോളർ കുതിക്കുമ്പോൾ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായാൽ രാജ്യത്തെ സ്വർണവിലയുംകൂടും.

from money rss https://bit.ly/3mfiY6M
via IFTTT

1395 കമ്പനികളുടെരജിസ്ട്രേഷൻ റദ്ദാക്കുന്നു

തൃശ്ശൂർ: രാജ്യത്ത് ഏറ്റവും കൂടുതൽ കടലാസ് കമ്പനികൾ കേരളത്തിലെന്ന് കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം. ഇത്തരം കന്പനികളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. പേരിനുമാത്രം രജിസ്റ്റർ ചെയ്യുകയും പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന കന്പനികളാണ് കടലാസ് കന്പനികൾ. 2016-നുശേഷം ആദ്യമായാണ് സംസ്ഥാനത്തേക്ക് നടപടിയാവശ്യപ്പെട്ട് മന്ത്രാലയം കത്തയയ്ക്കുന്നത്. 2016-ലും ആയിരത്തഞ്ഞൂറോളം കമ്പനികളെ രജിസ്ട്രേഷൻ റദ്ദാക്കി നിർജീവമാക്കിയിരുന്നു. കേരളത്തിൽ രണ്ടുവർഷമായി ഒരു പ്രവർത്തനവും നടത്താതെ കിടക്കുന്നത് 1395 കമ്പനികളാണ്. ഇവയുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടിയാവശ്യപ്പെട്ടാണ് കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം കേരള-ലക്ഷദ്വീപ് രജിസ്ട്രാറിന് നോട്ടീസ് അയച്ചിരിക്കുന്നത്. കൂടുതൽ കടലാസ് കമ്പനികളുള്ള സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകിയാണ് നോട്ടീസ്. അതുകൊണ്ടുതന്നെ ആദ്യമായി കത്തയച്ചിരിക്കുന്നത് കേരളത്തിനാണ്. രണ്ടാംസ്ഥാനത്ത് തമിഴ്നാടാണെന്നാണ് സൂചന. രണ്ടുവർഷമായി ഒരു പ്രവർത്തനവും നടത്താതിരിക്കുകയും രേഖകൾ സമർപ്പിക്കാതിരിക്കുകയും രജിസ്ട്രേഷൻ റദ്ദാക്കരുതെന്ന് ആവശ്യപ്പെടാതിരിക്കുകയും ചെയ്യുന്നതാണ് ഇൗ 1395 കമ്പനികളും. രജിസ്ട്രേഷൻ റദ്ദാക്കാതിരിക്കണമെങ്കിൽ കാരണം കാണിക്കാൻ ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഒരു കമ്പനി രജിസ്റ്റർ ചെയ്യാൻ ശരാശരി 6,500 രൂപ ഫീസും 20,000 രൂപവരെ പ്രൊഫഷണൽ ചാർജും നൽകണം. ഒരു കമ്പനി റദ്ദാക്കാൻ 10,000 രൂപ വരെയാണ് ഫീസ്. ഇരുപത്തയ്യായിരത്തിലേറെ പ്രൊഫഷണൽ ചാർജും നൽകണം. എല്ലാ രേഖകളും വേണം.

from money rss https://bit.ly/3GTpaZV
via IFTTT

സെന്‍സെക്‌സിലെ തകര്‍ച്ച 889 പോയന്റ്: നിഫ്റ്റി 17,000ന് താഴേയ്ക്കുപതിച്ചു|Market Closing

മുംബൈ: വ്യാഴാഴ്ചയിലെ ആശ്വാസനേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. ഐടി ഒഴികെയുള്ള ഓഹരികളിലെ സമ്മർദം നിഫ്റ്റിയെ 17,000ന് താഴെയെത്തിച്ചു. സെൻസെക്സ് 889.40 പോയന്റ് നഷ്ടത്തിൽ 57,011.74ലിലും നിഫ്റ്റി 263.20 പോയന്റ് താഴ്ന്ന് 16,985.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിൽനിന്ന് വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നത് തുടർന്നതാണ് സൂചികകളെ ബാധിച്ചത്. വിലക്കയറ്റം ചെറുക്കുന്നതിനും പണലഭ്യതയിൽ കുറവുവരുത്തുന്നതിനുമുള്ള നടപടികളുമായി വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ മുന്നോട്ടുപോകുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകർ വിപണിയിൽ ഇടപെടുന്നത്. യുഎസ് ഫെഡറൽ റിസർവിനുശേഷം യൂറോപ്യൻ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ജപ്പാനും ആസ്തി വാങ്ങൽ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കാൽശതമാനം ഉയർത്തുകയുംചെയ്തു. കോവിഡിനുശേഷം ഇതാദ്യമായാണ് ഒരു വികസിത രാജ്യത്തെ കേന്ദ്ര ബാങ്ക് നിരക്ക് ഉയർത്താൻ തയ്യാറാകുന്നത്. ഇൻഡസിൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. വിപ്രോ, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, പവർഗ്രിഡ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഐടി ഓഹരികൾ ഒഴികെയുള്ളവ തകർച്ചനേരിട്ടു. ബിഎസ്ഇ റിയാൽറ്റി സൂചിക നാലും എനർജി, ബാങ്ക്, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 2.5ശതമാനത്തിലേറെയും തകർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.4ശതമാനവും സ്മോൾ ക്യാപ് സൂചിക 2.1ശതമാനവും താഴ്ന്നു. Nifty ends below 17,000, Sensex plunges 889 pts.

from money rss https://bit.ly/30DHBCC
via IFTTT

കൊച്ചിയില്‍ എന്‍എഫ്ടി കോണ്‍ഫറന്‍സും കലാപ്രദര്‍ശനവും

കൊച്ചി: എൻഎഫ്ടി ഉത്സവത്തിന് കൊച്ചികൂടി വേദിയാകുന്നു. കോൺഫ്രറൻസ്, കലാപ്രദർശനം എന്നിവ ഉൾപ്പടെ സംഘടിപ്പിച്ചിട്ടുള്ള പരിപാടി ഡിസംബർ 18 മുതൽ ന്യൂ ഗ്രാൻഡ് ഹയാത്തിലാണ് നടക്കുന്നത്. എൻഎഫ്ടി മേഖലയിലെ പ്രമുഖർ, സാങ്കേതിക വിദഗ്ധർ, നയരൂപീകരണ വിദഗ്ധർ, താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. പ്രഭാഷണങ്ങൾ, സംവാദങ്ങൾ, ബ്രേക്കൗട്ട് സെഷനുകൾ, ശില്പശാല തുടങ്ങിയവയും ഉണ്ടാകും. കുനാൽ കപൂർ ഉത്സവത്തിന് തിരിതെളിയിക്കും. വസീർഎക്സ് എൻഎഫ്ടി സഹസ്ഥാപകൻ വിശാഖ സിങ്, കേരള സംസ്ഥാന ഐടി പാർക്സ് സിഇഒ ജോൺ എം.തോമസ്, നടനും സംരംഭകനുമായ പ്രകാശ് ബാരെ എന്നിവർ പങ്കെടുക്കും. ഡിജിറ്റൽ ആർട് ഗ്യാലറിയും ആർട് എക്സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിഷ്വൽ ആർട്സ്, ത്രീ ഡി വീഡിയോ, മോഷൻ ഗ്രാഫിക്സ്, ആനിമേഷൻ, ഫോട്ടോഗ്രഫി തുടങ്ങിയവയും ദർശിക്കാം.

from money rss https://bit.ly/3p3Iw8D
via IFTTT

വിദേശ നിക്ഷേപകര്‍ പിന്മാറുന്നു: വിറ്റൊഴിഞ്ഞത് 32,000 കോടിയുടെ ഓഹരികള്‍

ആഗോളതലത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ വിദേശ നിക്ഷേപകർ വ്യാപകമായി ഓഹരികൾ വിറ്റൊഴിയുന്നു. ഒക്ടോബർ മുതൽ 32,000 കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികളാണ് വിറ്റതെന്ന് എൻഎസ്ഡിഎലിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. എന്തുകൊണ്ട് വിദേശ നിക്ഷേപകർ പിൻവാങ്ങുന്നു? ആഗോള-ആഭ്യന്തരകാരണങ്ങളാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിനുപിന്നിൽ. ആഗോളതലത്തിലുള്ള വിലക്കയറ്റം, ഒമിക്രോൺ വകഭേദമുയർത്തുന്ന അനിശ്ചിതത്വം, യുഎസ് ഫെഡ് റിസർവിന്റെ പ്രഖ്യാപനം തുടങ്ങിയവയാണ് പ്രധാനകാരണങ്ങൾ. പ്രതീക്ഷക്കൊത്തുയരാത്ത കമ്പനികളുടെ പ്രവർത്തനഫലങ്ങൾ, ഉയർന്ന മൂല്യത്തിൽ തുടരുന്ന വിപണി തുടങ്ങിയവ ആഭ്യന്തര കാരണങ്ങളുമായി. തുടർച്ചയായ മാസങ്ങളിൽ പണപ്പെരുപ്പ സൂചിക ഉയരുന്നതിനാൽ 2022ൽ പലിശനിരക്കുകൾ ഉയർത്താൻ ഫെഡ് റിസർവ് തീരുമാനിച്ചത് വിദേശ നിക്ഷേപകരെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കാം. ആഗോള ഫണ്ടുകൾ രാജ്യത്തെ ബോണ്ട് വിപണിയിൽനിന്ന് വൻതോതിൽ പണംപിൻവലിക്കുന്നതിന് അത് കാരണമാകും. വിപണി തിരിച്ചുകയറുമോ? സാമ്പത്തിക വളർച്ചയോടൊപ്പം കോർപറേറ്റ് വരുമാനത്തിലും വർധനവുണ്ടാകുന്നതോടെ വിപണി വീണ്ടും പ്രതാപം തിരിച്ചുപിടിക്കുമെന്നാണ് നിക്ഷേപലോകത്തിന്റെ പ്രതീക്ഷ. ലോകത്തിൽ ഏറ്റവുംവേഗത്തിൽ വളരുന്ന സമ്പദ്ഘടനയായ ഇന്ത്യ വിദേശ നിക്ഷേപകരുടെ ഇഷ്ടനിക്ഷേപകേന്ദ്രമായി തുടരുമെന്നുതന്നെയാണ് വിലയിരുത്തൽ. ദീർഘകാല വളർച്ചാ സാധ്യതയുള്ള ഓഹരികളാകും അവരുടെ ലക്ഷ്യം. ഏതൊക്കെ മേഖലകൾ എൻഎസ്ഡിഎലിൽനിന്ന് ലഭിക്കുന്ന കണക്കുകൾ പ്രകാരം, ബാങ്ക്, മറ്റ് ധനകാര്യ സേവനമേഖലകളിലെ കമ്പനികളിൽനിന്നാണ് വിദേശ നിക്ഷേപകർ വ്യാപകമായി പിന്മാറിയതെന്നുകാണാം. നവംബർ 30ലെ കണക്കുപ്രകാരം 16,09 ലക്ഷം കോടി രൂപയിൽനിന്ന് 14,64 ലക്ഷം കോടിയായി ഈ സെക്ടറുകളിലെ നിക്ഷേപം അവർ കുറച്ചതായി കാണുന്നു. 1.45 ലക്ഷം കോടിയുടെ വില്പനയാണ് നടന്നത്. ഓയിൽ ആൻഡ് ഗ്യാസ്, സോഫ്റ്റ് വെയർ ആൻഡ് സർവീസസ്, വാഹനം, വാഹന ഘടകഭാഗങ്ങൾ, ലോഹം, ഖനനം തുടങ്ങിയ സെക്ടറുകളിൽനിന്നും വ്യാപകമായി പിന്മാറ്റമുണ്ടായി. ഇഷ്ട ഓഹരികൾ സെപ്റ്റംബർ 30ലെ കണക്കുപ്രകാരം ബിഎസ്ഇ 500 സൂചികയിൽ ആറ് ഓഹരികളാണ് നിക്ഷേപകർ കൂടുതലായി കൈവശംവെച്ചിരിക്കുന്നതെന്നുകാണാം. എച്ച്ഡിഎഫ്സി(71.95ശതമാനം), സീ എന്റർടെയ്ൻമെന്റ്(57.18ശതമാനം), ആക്സിസ് ബാങ്ക് (54.53ശതമാനം), ശ്രീരാം ട്രാൻസ്പോർട്ട് ഫിനാൻസ് (53.67ശതമാനം)ഇൻഡസിൻഡ് ബാങ്ക് (51.44 ശതമാനം) എന്നിവയാണവ. നടപ്പ് പാദത്തിന്റെ തുടക്കംമുതൽ ഇൻഡസിൻഡ് ബാങ്കിന്റെ ഓഹരിയിലുണ്ടായി ഇടിവ് 16.50ശതമാനമാണ്. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവക്ക് യഥാക്രമം 7.43ശതമാനവും 1.96ശതമാനവും നഷ്ടംനേരിട്ടു. അതേസമയം, ഇതേകാലയളവിൽ സീ എന്റർടെയ്ൻമെന്റ്, അപ്പോളോ ഹോസ്പിറ്റൽസ്, ശ്രീരാം ട്രാൻസ്പോർട് ഫിനാൻസ് എന്നിവ യഥാക്രമം 21.55ശതമാനം, 16.07ശതമാനം, 2.54ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ്, ജൂബിലന്റ് ഫുഡ് വർക്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, പിവിആർ, ഇൻഫോ എഡ്ജ്, ഇന്ത്യൻ എനർജി എക്സ്ചേഞ്ച്, യുപിഎൽ എന്നിവയുടെ ഓഹരികൾ 35ശതമാനത്തിലേറെ വിദേശ നിക്ഷേപകരുടെ കൈവശമുണ്ട്. എന്തെങ്കിലും കാരണത്താൽ ഇവയിടെ വിഹിതം കുറച്ചാൽ ഓഹരികളിൽ കനത്ത സമ്മർദമുണ്ടായേക്കാമെന്നകാര്യം നിക്ഷേപകർ ശ്രദ്ധിക്കണ്ടതുണ്ട്.

from money rss https://bit.ly/328GY4x
via IFTTT

Thursday, 16 December 2021

എന്‍.പി.എസില്‍ ഓണ്‍ലൈനായി എങ്ങനെ അക്കൗണ്ട് തുടങ്ങാം ?

എൻ.പി.എസിൽ നിക്ഷേപിക്കാൻ താൽപര്യമുണ്ട്. അക്കൗണ്ട് തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്? അനിൽകുമാർ, സനൂപ്, പാർത്ഥസാരഥി, ശ്രീജിത്ത് വിജയൻ, സഫിയ, ബഷീർ, മുരളി, ലിജോ അബ്രഹാം, സനീഷ്, സൗമ്യ, സുജിത്ത് തുടങ്ങി നിരവധിപേരാണ് ഇതേക്കുറിച്ച് വിശദമാക്കണമെന്ന് ആവശ്യപ്പെട്ടത്.എൻപിഎസ്-മ്യൂച്വൽ ഫണ്ട്: മാസം ഒരു ലക്ഷം രൂപ പെൻഷൻ ലഭിക്കാൻ എത്രതുക നിക്ഷേപിക്കണം? (പാഠം 154)പ്രസിദ്ധീകരിച്ചപ്പോഴാണ് നിരവധി പേർ ഇക്കാര്യം ആവശ്യപ്പെട്ടത്. കംപ്യൂട്ടറോ സ്മാർട്ട്ഫോണോ ഉണ്ടെങ്കിൽ എളുപ്പത്തിൽതന്നെ നേരിട്ട് സിആർഎ എൻപിഎസിൽ അക്കൗണ്ട് തുടങ്ങാനാകും.അതിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പോയന്റ് ഓഫ് പ്രസൻസ്(പി.ഒ.പി) വഴി ചേരാം. മിക്കവാറും ബാങ്കുകളുടെ ശാഖകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവ പി.ഒ.പിയിൽ ഉൾപ്പെടുന്ന സേവനകേന്ദ്രങ്ങളാണ്. സി.ആർ.എവഴി നേരിട്ട്(ഇ-എൻപിഎസ്)എൻപിഎസിൽ ചേരുമ്പോൾ വിവിധ സേവന നിരക്കുകൾ കുറയുമെന്നുമാത്രമല്ല. ആതുകകൂടി നിക്ഷേപത്തോടൊപ്പംചേരുകയുംചെയ്യും(പട്ടിക കാണുക). Charges associated with the NPS Charge POP NCRA(NSDL)* KCRA (Karvy)* Initial subscriber registration/Account opening Rs 200 Rs 40 Rs 39.36 Contribution 0.25% of contribution amount Min: Rs 20 & Max: 25,000 Rs 3.75 per transaction Rs 3.36 per transaction Non-financial transaction Rs 20 per transaction Rs 3.75 per transaction Rs 3.36 per transaction Persistency/Annual maintenance Rs 50: Only for NPS-All Citizen Rs 95 Rs 57.63 Asset servicing(per annum) 0.0032% of assets under custody Investment management(per annum) 0.01% of assets under management Reimbursement of expense (per annum) 0.005% of assets under management *CRA പി.ഒ.പി എന്നാൽ വരിക്കാരനെ സി.ആർ.എയുമായി ബന്ധിപ്പിക്കുന്ന ഇടനിലക്കാരാണ്. അതുകൊണ്ടുതന്നെ സി.ആർ.എവഴി നേരിട്ട് അക്കൗണ്ട് തുറന്നാൽ സേവനനിരക്കിനത്തിൽ തുകലാഭിക്കാൻ കഴിയും. അതിനായി മുകളിലെ പട്ടിക പരിശോധിക്കുക. അക്കൗണ്ട് തുറക്കാനുള്ള ചാർജ്, ഇടപാട് നിരക്ക് എന്നിവയെല്ലാം നേരിട്ട് നിക്ഷേപിച്ചാൽ ഒഴിവാക്കാനാകും. ഉദാഹരണത്തിന് ഒരോതവണ നിക്ഷേപം നടത്തുമ്പോഴും 20 രൂപയാണ് പി.ഒ.പി സേവന നിരക്കായി ഈടാക്കുക. നേരിട്ട് നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമായരീതിയിലാണ് സി.ആർ.എ സൗകര്യമൊരുക്കിയിട്ടുള്ളത്. ഓൺലൈൻവഴിയാണ് അതിന്കഴിയുക. വ്യത്യസ്ത ആസ്തികളുടെ സവിശേഷതകൾ, ആസ്തിവിഭജനം, ഓൺലൈൻ ഇടപാട് എന്നിവയെക്കുറിച്ച് അറിയാത്തവർ പി.ഒ.പിവഴി ചേർന്ന് നിക്ഷേപംനടത്തുന്നതാകും നല്ലത്. ഓൺലൈനായി എങ്ങനെ അക്കൗണ്ട് തുടങ്ങാം പാൻ കാർഡിന്റെയും കാൻസൽ ചെയ്ത ചെക്കിന്റെയും സ്കാൻ ചെയ്ത്കോപ്പിയെടുക്കുക. ഫോട്ടോയുംവേണം. ഇ-എൻ.പി.എസിന്റെ ഔദ്യോഗിക സൈറ്റിൽ(https://enps.nsdl.com/eNPS/NationalPensionSystem.html)കയറുക. നാഷണൽ പെൻഷൻ സിസ്റ്റം-എന്നതിൽ ക്ലിക് ചെയ്യുക. അതിനുശേഷം രജിസ്ട്രേഷനിൽ ക്ലിക്ക് ചെയ്യുക. രിജിസ്റ്റർ വിത്ത്-ൽ ആധാർ ഓപ്ഷൻ സെലക്ട് ചെയ്യുക. ടയർ 1 ഓൺലി-സെലക്ട് ചെയ്ത് നിർദേശങ്ങൾ പാലിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുക. antony@mpp.co.in How to open NPS account?

from money rss https://bit.ly/3m8Bdun
via IFTTT

സെന്‍സെക്‌സില്‍ 304 പോയന്റ് നഷ്ടം: നിഫ്റ്റി 17,150ന് താഴെ|Market Opening

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 304 പോയന്റ് താഴ്ന്ന് 57,597ലും നിഫ്റ്റി 100 പോയന്റ് നഷ്ടത്തിൽ 17,147ലുമാണ് വ്യാപാരം നടക്കുന്നത്. വിലക്കയറ്റം ചെറുക്കുന്നതിനും പണലഭ്യതയിൽ കുറവുവരുത്തുന്നതിനുമുള്ള നടപടികളുമായി വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ മുന്നോട്ടുപോകുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകർ വിപണിയിൽ ഇടപെടുന്നത്. യുഎസ് ഫെഡറൽ റിസർവിനുശേഷം യൂറോപ്യൻ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ജപ്പാനും ആസ്തി വാങ്ങൽ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കാൽശതമാനം ഉയർത്തുകയുംചെയ്തു. കോവിഡിനുശേഷം ഇതാദ്യമായാണ് ഒരു വികസിത രാജ്യത്തെ കേന്ദ്ര ബാങ്ക് നിരക്ക് ഉയർത്താൻ തയ്യാറാകുന്നത്. ബജാജ് ഓട്ടോ, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ഐടിസി, നെസ് ലെ, റിലയൻസ്, ഭാരതി എയർടെൽ, എസ്ബിഐ, പവർഗ്രിഡ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.33ശതമാനവും സ്മോൾ ക്യാപ് 0.10ശതമാനവും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Sensex slips 304 pts, Nifty below 17,150.

from money rss https://bit.ly/3q3YhvB
via IFTTT

നേട്ടംതിരിച്ചുപിടിച്ച് വിപണി: ഇന്‍ഫോസിസും റിലയന്‍സും കുതിച്ചു| Market Closing

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. സെൻസെക്സ് 113.11 പോയന്റ് ഉയർന്ന് 57,901.14ലിലും നിഫ്റ്റി 27 പോയന്റ് നേട്ടത്തിൽ 17,248.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനത്തിൽ വ്യക്തതയുണ്ടായതോടെ മികച്ച നേട്ടത്തിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. എന്നാൽ, വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കൽ തുടർന്നതോടെ ഉച്ചയ്ക്കുശേഷം സൂചികകളിൽ നേട്ടംകുറഞ്ഞു. എങ്കിലും നാലുദിവസം തുടർന്ന നഷ്ടത്തിൽനിന്ന് നേട്ടമുണ്ടാക്കാൻ വ്യാഴാഴ്ച വിപണിക്കായി. ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ബിപിസിഎൽ, ടൈറ്റാൻ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, സിപ്ല, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്. ഐടി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒഴികെയുള്ളവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.50ശതമാനം താഴുകയുംചെയ്തു. Sensex, Nifty end higher amid volatility led by IT stocks.

from money rss https://bit.ly/3IUPJQj
via IFTTT

എസ്ബിഐ മ്യൂച്വല്‍ ഫണ്ട്‌സിലെ ആറ് ശതമാനം ഓഹരികള്‍ എസ്ബിഐ കയ്യൊഴിയുന്നു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മ്യൂച്വൽ ഫണ്ട് ബിസിനസിലെ ഓഹരി വിഹിതം കുറയ്ക്കുന്നു. ബാങ്കിന്റെ മ്യൂച്വൽ ഫണ്ട് വിഭാഗമായ എസ്ബിഐ മ്യൂച്വൽ ഫണ്ട് മാനേജുമെന്റ് പ്രൈവറ്റ്ലിമിറ്റഡിന്റെ ആറ് ശതമാനം ഓഹരികൾ ഐ.പി.ഒവഴി വിൽക്കാനാണ് പദ്ധതി. ഫ്രാൻസിലെ അമന്ദി അസറ്റ് മാനേജുമെന്റ് കമ്പനിയുടെയും എസ്ബിഐയുടെയും സംയുക്ത സംരംഭമാണ് എസ്ബിഐ മ്യൂച്വൽ ഫണ്ട്. ഐപിഒ വഴി നാലുശതമാനം ഓഹരികൾ അമന്ദിയും കയ്യൊഴിയും. നിലവിൽ ഫണ്ട് ഹൗസിൽ എസ്ബിഐക്ക് 63ശതമാനം ഓഹരികളാണുള്ളത്. അമന്ദിക്കാകട്ടെ 37ശതമാനവും. രാജ്യത്തെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ട് കമ്പനികളിലൊന്നായ എസ്ബിഐ എംഎഫ് പ്രാരംഭ ഓഹരി വില്പനയിലൂടെ 100 കോടി ഡോളർ(7,600 കോടി രൂപ) സമാഹരിക്കാൻ ലക്ഷ്യമിടുന്നതായി ബ്ലൂംബർഗ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനിയുടെ മൊത്തം മൂല്യം 53,250 കോടി രൂപ(700 കോടി ഡോളർ)ആണ്. വിപണിയിലെത്തിയാൽ, ലിസ്റ്റ്ചെയ്യുന്ന അഞ്ചാമത്തെ ഫണ്ട് കമ്പനിയാകും എസ്ബിഐ. എച്ച്ഡിഎഫ്സി എംഎഫ്, നിപ്പോൺ ലൈഫ്, യുടിഐ, ആദിത്യ ബിർള തുടങ്ങിയ ഫണ്ട് കമ്പനികളാണ് ഇതിനകം വിപണിയിൽ ലിസ്റ്റ്ചെയ്തിട്ടുള്ളത്. 2020-21 സാമ്പത്തിക വർഷത്തിൽ 862 കോടി രൂപയാണ് എസ്ബിഐ എഎംസിയുടെ അറ്റദായാം. 1,619 കോടി രൂപയാണ് വരുമാനം. സെപ്റ്റംബർ പാദത്തിലെ കണക്കുപ്രകാരം 5.78 ലക്ഷംകോടി രൂപയുടെ നിക്ഷേപ ആസ്തിയാണ് എസ്ബിഐ കൈകാര്യംചെയ്യുന്നത്.

from money rss https://bit.ly/3dUizCj
via IFTTT

ജിയോ ഉപയോഗിക്കുന്നുണ്ടോ? ഇനി ഒരു രൂപയ്ക്കും ചാര്‍ജ് ചെയ്യാം

റിലയൻസ് ജിയോ വരിക്കാർക്ക് ഇനി ഒരു രൂപയ്ക്കും ചാർജ് ചെയ്യാം. രാജ്യത്തുതന്നെ ഏറ്റവും ചെലവുകുറഞ്ഞ റീച്ചാർജ് പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. ഒരു രൂപ ചാർജ് ചെയ്താൽ 30 ദിവസത്തെ വാലിഡിറ്റായാണ് അവതരിപ്പിച്ച ഉടനെ നൽകിയിരുന്നത്. വൈകാതെ ഇത് ഒരു ദിവസമാക്കി കുറച്ചു. 100 എം.ബി അതിവേഗ ഡാറ്റ 10 എംബിയായും കുറച്ചു. അതിനുശേഷം വേഗം 64കെപിബിഎസ് ആയി കുറയും. മൈ ജിയോ ആപ്പ് വഴിമാത്രമാണ് ഒരു രൂപയുടെ പ്ലാൻ റീച്ചാർജ് ചെയ്യാൻ കഴിയുക. റീച്ചാർജ് സെക്ഷനിൽ വാല്യു പാക്ക് വിഭാഗത്തിൽ അദർ പ്ലാൻസ്-വഴിയാണ് ചാർജ് ചെയ്യാൻ കഴിയുക. കുറഞ്ഞ താരിഫിൽ കൂടിയ ഡാറ്റ ലഭിക്കുന്ന ജിയോയുടെ മറ്റൊരു പ്ലാനാണ് 119 രൂപയുടേത്. 14 ദിവസമാണ് വാലിഡിറ്റി. ദിനംപ്രതി 1.5ജി.ബി ഡാറ്റ ഉപയോഗിക്കാം. 199 രൂപയുടെ പ്ലാനിൽ 23 ദിവസം പ്രതിദിനം 1.5 ജി.ബി ഡാറ്റയാണ് ലഭിക്കുക. ഈയിടെയാണ് ജിയോ ഉൾപ്പടെയുള്ള ടെലികോം കമ്പനികൾ വിവിധ പ്ലാനുകളുടെ താരിഫ് ഉയർത്തിയത്. Jio Introduces Re. 1 Prepaid Recharge Plan.

from money rss https://bit.ly/3E0h53O
via IFTTT

Wednesday, 15 December 2021

നിരക്ക് വർധനക്ക് യുഎസ് കേന്ദ്ര ബാങ്ക്: അടുത്തവർഷത്തോടെ ആഗോളതലത്തിൽ പലിശ വർധിക്കും

കോവിഡിന്റെ ആഘാതത്തെ സമ്പദ്ഘടന മറികടക്കുന്നതിന്റെ സൂചന ലഭിച്ചതിനാൽ സാമ്പത്തിക ഉത്തേജന പദ്ധതികൾ പിൻവലിക്കുന്നതായി യുഎസ് പ്രഖ്യാപിച്ചു. മാർച്ചോടെ ബോണ്ട് വാങ്ങൽ പദ്ധതി അവസാനിപ്പിക്കാനാണ് ജെറോ പവൽ ചെയർമാനായ ഫെഡറൽ റിസർവിന്റെ തീരുമാനം. 2022 അവസാനത്തോടെ പലിശ നിരക്കിൽ മുക്കാൽ ശതമാനത്തോളം വർധനവരുത്തും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം. തൊഴിൽ നിരക്കിൽ കാര്യമായ വർധനവുണ്ടായതും യുഎസ് സമ്പദ്ഘടനക്ക് കരുത്തുപകർന്നിട്ടുണ്ട്. 2020ൽ കോവിഡ് വ്യാപനമുണ്ടായപ്പോഴുള്ള മാന്ദ്യത്തിൽനിന്ന് മറികടക്കാനായി. തൊഴിൽമേഖലയിൽ ഉണർവുണ്ടായി. ഈ സാഹചര്യത്തിൽ സമ്പദ്ഘടനയ്ക്ക് നിലവിൽ നയപിന്തുണയുടെ ആവശ്യമില്ലെന്നാണ് ജെറോ പവലിന്റെ നിലപാട്. രണ്ടുവർഷം മുമ്പ് നടപ്പാക്കിയ കോവിഡനന്തര നയങ്ങളിൽനിന്ന് പുറത്തുകടക്കേണ്ട സമയമായെന്ന് അദ്ദേഹം പ്രതികരിച്ചു. ആഗോളതല-പ്രാദേശിക തലങ്ങളിൽ വിലക്കയറ്റ സൂചിക ഉയരുന്നതിനാൽ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ നിരക്ക് വർധനക്ക് തയ്യാറാകും. ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്താൻ റിസർവ് ബാങ്കും നിർബന്ധിതമാകും. അടുത്തവർഷത്തോടെ നിക്ഷേപ-വായ്പ പലിശയിൽ വർധനവുണ്ടാകുമെന്ന് അതോടെ ഉറപ്പായി.

from money rss https://bit.ly/3DZRQid
via IFTTT

സെന്‍സെക്‌സില്‍ 467 പോയന്റ് നേട്ടം: നിഫ്റ്റി 17,350നുമുകളില്‍ | Market Opening

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. സെൻസെക്സ് 467 പോയന്റ് ഉയർന്ന് 58,255ലും നിഫ്റ്റി 134 പോയന്റ് നേട്ടത്തിൽ 17,355ലുമാണ് വ്യാപാരം ആരംഭിച്ചത്. യു.എസ് ഫെഡറൽ റിസർവ് ഉത്തേജന പദ്ധതികളുടെ ഭാഗമായ ബോണ്ട് തിരിച്ചുവാങ്ങൽ മാർച്ചോടെ നിർത്തുമെന്ന് വ്യക്തത വരുത്തിയതാണ് വിപണിയിൽ പ്രതിഫലിച്ചത്. വിലക്കയറ്റത്തെ ചെറുക്കാൻ അടുത്തവർഷം മൂന്നുഘട്ടമായി പലിശ നിരക്ക് ഉയർത്താണ് യുഎസ് കേന്ദ്ര ബാങ്കിന്റെ തീരുമാനം. ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ബജാജ് ഫിൻസർവ്, ഇൻഡസിൻഡ് ബാങ്ക്, എൻടിപിസി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സെക്ടറൽ സൂചികകളിൽ ഭൂരിഭാഗവും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.34ശതമാനവും സ്മോൾ ക്യാപ് സൂചിക 0.54ശതമാനവുംഉയർന്നു.

from money rss https://bit.ly/3dXROwx
via IFTTT

സെന്‍സെക്‌സില്‍ 329 പോയന്റ് നഷ്ടം: നിഫ്റ്റി 17,250ന് താഴെയെത്തി|Closing

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 17,300ന് താഴെയെത്തി. യുഎസ് ഫെഡറൽ റിസർവിന്റെ യോഗതീരുമാനം പുറത്തുവരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതും വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റൊഴിയുന്നത് തുടർന്നതുമാണ് സൂചികകളെ ബാധിച്ചത്. സെൻസെക്സ് 329.06 പോയന്റ് താഴ്ന്ന് 57,788.03ലും നിഫ്റ്റി 103.50 പോയന്റ് നഷ്ടത്തിൽ 17,221.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, അദാനി പോർട്സ്, ഐടിസി, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഓട്ടോ ഒഴികെയുള്ള സൂചികകൾ നഷ്ടംനേരിട്ടു. ഐടി, മെറ്റൽ, റിയാൽറ്റി, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്മോൾക്യാപ് 0.35ശതമാനവും നഷ്ടത്തിലായി.

from money rss https://bit.ly/33mMMYs
via IFTTT

ലീന നായർ ആരാണ്; ഫ്രഞ്ച് ആഡംബര ബ്രാൻഡായ ഷനേലിന്റെ സിഇഒ മാത്രമോ?

മറ്റൊരു ഇന്ത്യൻ വംശജകൂടി ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമായിരിക്കുന്നു. ലീന നായർ. യുണിലിവറിൽ ചീഫ് ഹ്യൂമൺ റിസോഴ്സസ് മേധാവിയായും കമ്പനി എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായും 30വർഷത്തെ സേവനത്തിനുശേഷം ലക്ഷ്വറി ബ്രാൻഡായ ഷനേലിന്റെ തലപ്പത്ത് എത്തിയിരിക്കുന്നു ലീന. മലയാളിയാണെങ്കിലും ലീന ഇപ്പോൾ ബ്രിട്ടീഷുകാരിയാണ്. ഫ്രഞ്ച് ആഡംബര ഫാഷൻ ഗ്രൂപ്പായ ഷനേലിന്റെ ഗ്ലോബൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി ചുമതലയേൽക്കുന്നതിനാണ് യുണിലിവറിൽനിന്ന് അവർ രാജിവെച്ചത്. ലീന നായർ ജനുവരിയോടെ ഷനേലിലെത്തും. ലണ്ടൻ ആസ്ഥാനമായാകും പ്രവർത്തിക്കുക. യുണിലിവറിൽ ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലീന വൈകാതെതന്നെ കമ്പനിയിൽ ഉന്നത പദവിയിലെത്തി. ആഗോള നിലവാരത്തിൽ കമ്പനിയിലെ ജീവിക്കാർക്ക് മികച്ച വേതനം നൽകാൻ ലീന പ്രതിബന്ധത കാണിച്ചിരുന്നതായി ഹാർപേഴ്സ് ബസാർ കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച പ്രൊഫൈലിൽ പറയുന്നു. ലിംഗതുല്യതക്ക് പ്രാധാന്യംനൽകയതും അവരെ പ്രശസ്തരാക്കി. ബ്രിട്ടീഷ് സർക്കാരിന്റെ ബിസിനസ്, എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ഡിപ്പാർട്ട്മെന്റിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1969ൽ മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് ലീനയുടെ ജനനം. സാംഗ്ലിയിലെ വാൽചന്ത് എൻജിനിയറിങ് കോളേജിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസിൽ ബിരുദവും ജംഷഡ്പുർ സേവിയർ ലേബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് മാനേജുമെന്റിൽ ബിരുദാനന്തര ബിരുദവും നേടിയശേഷമാണ് 1992ൽ യുണിലിവറിൽ ചേർന്നത്. ധനകാര്യ സേവനമേഖലയിലെ സംരംഭകനായ കുമാർ നായരാണ് ഭർത്താവ്. ആര്യൻ, സിദ്ധാന്ത് എന്നിവർ മക്കളുമാണ്. ഫ്രഞ്ച് കോടീശ്വരനും 73കാരനുമായ അലൈൻ വെർട്ടെയ്മറും സഹോദരൻ ജെറാർഡ് വെർതൈമറുമാണ് ഇപ്പോൾ ഷനേലിന്റെചുമതലക്കാർ. താൽക്കാലികമായി സിഇഒ സ്ഥാനം വഹിച്ചിരുന്ന അലൈൻ ഇനി ഗ്ലോബൽ എക്സിക്യുട്ടീവ് ചെയർമാനാകും. 1910ലാണ് ഫാഷൻ ഇതിഹാസം ഗബ്രിയേൽ കൊക്കോ പാരീസിലെ റൂ കാംബണിൽ തൊപ്പികളുടെ ബോട്ടിക് (ഹാറ്റ് ബോട്ടിക്)ആയ ഷനേലിന് തുടക്കമിടുന്നത്. വൈകാതെ അത് ഫ്രഞ്ച് ഫാഷന്റെ ഭാഗമായി മാറുകയുംചെയ്തു.

from money rss https://bit.ly/3s40bz3
via IFTTT

കോഴിക്കോടും കോട്ടയത്തും മാളുകളും കൊച്ചിയില്‍ മത്സ്യ സംസ്‌കരണകേന്ദ്രവും സ്ഥാപിക്കും: എം.എ യൂസഫലി

തിരുവനന്തപുരം: വ്യവസായ സൗഹൃദ സംസ്ഥാനമായതിനാൽ കേരളത്തിൽ ലുലു ഗ്രൂപ്പ് കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് എം.എ. യൂസഫലി. തിരുവനന്തപുരം ലുലു മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും കോട്ടയത്തും മാളുകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി കേന്ദ്രമാക്കി മത്സ്യവിഭവങ്ങൾ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രം ഒരുക്കും. കേരളത്തിലെ മത്സ്യത്തൊഴിലാളികളിൽനിന്ന് കടൽ മത്സ്യങ്ങൾ ശേഖരിച്ച് വിദേശത്തെ ലുലു മാളുകളിൽകൂടി വിറ്റഴിക്കുകയാണ് പദ്ധതി. വിഴിഞ്ഞം തുറമുഖം വന്നതിനുശേഷം തിരുവനന്തപുരത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ അസംബ്ലിങ് കേന്ദ്രം സ്ഥാപിക്കുമെന്നും അതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ലുലുമാളിന്റെ പ്രവർത്തനം രണ്ടുകൊല്ലത്തോളം തടസപ്പെടുന്ന സാഹചര്യമുണ്ടായി. 220 കോടിയോളം രൂപ നിർമാണം തടസപ്പെട്ടതിനെതുടർന്ന് അധികമായി വേണ്ടിവന്നു. തിരുവനന്തപുരത്തേത് ഞങ്ങളുടെ സ്വപ്ന പദ്ധതിയാണ്-അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ലുലു മാൾ നാളെ ഔദ്യോഗികമായി നാടിന് സമർപ്പിക്കും. പതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, ശശിതരൂർ എം.പി, സംസ്ഥാന മന്ത്രിമാർ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. 2000 കോടി രൂപ നിക്ഷേപത്തിൽ 20 ലക്ഷം ചതുരശ്രഅടി വിസ്തീർണത്തിലാണ് ലുലുമാൾ പണികഴിപ്പിച്ചിരിക്കുന്നത്. ടെക്നോപാർക്കിന് സമീപം ആക്കുളത്താണ് മാൾ. 15,000 പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. ജില്ലയിൽ നിന്നുള്ള 600 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിൽ 100 ലധികം ആളുകൾ മാൾ സ്ഥിതിചെയ്യുന്ന ആക്കുളത്തിന് അഞ്ച് കിലോമീറ്റർ പരിധിയിൽ ഉള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. കുട്ടികൾക്കുള്ള വിനോദകേന്ദ്രമായ ഫൺട്യൂറ, സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മാളിനകം ചുറ്റിക്കറങ്ങാനുള്ള സിപ് ലൈൻ എന്നിവയുമുണ്ട്. 3000 കാർ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിശാലമായ പാർക്കിങ് ഒരുക്കുന്നതിലെ പ്രായോഗിക പരിമിതിയും നഗരത്തിലെ തിരക്കും കണക്കിലെടുത്താണ് ലുലുമാൾ ആക്കുളത്ത് സ്ഥാപിക്കാൻ തീരുമാനിച്ചത്. കൊച്ചിയിലേതുപോലെ ഈ പ്രദേശത്ത് ഭാവിയിൽ കൂടുതൽ വികസനം വരാൻ ഇതുവഴിയൊരുക്കുമെന്നും യൂസഫലി പറഞ്ഞു.

from money rss https://bit.ly/3ywPvdA
via IFTTT

ഇലക്ട്രോണിക് ഹബ്ബാക്കും: ചിപ്പ് ക്ഷാമം പരിഹരിക്കാന്‍ 76,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ന്യൂഡൽഹി: ആഗോളതലത്തിലുള്ള ചിപ്പ് ക്ഷാമം പരിഹരിക്കാൻ രാജ്യത്ത് സെമി കണ്ടക്ടർ നിർമാണത്തിന് കേന്ദ്ര സർക്കാർ പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചേക്കും. ഉത്പാദനവുമായി ബന്ധപ്പെട്ട ആനൂകല്യ പദ്ധതി(പിഎൽഐ)യിൽ ഉൾപ്പെടുത്തി 76,000 കോടിയാകും നീക്കിവെക്കുക. ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മൈക്രോചിപ്പുകളുടെ കുറവ് വ്യാവസായികോത്പാദനത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്. രാജ്യത്തെ ഇലക്ട്രോണിക് ഹബ് ആക്കിമാറ്റുകയെന്ന ലക്ഷ്യവും പദ്ധതിക്കുപിന്നിലുണ്ട്. അടുത്ത ആറ് വർഷത്തിനുള്ളിൽ അർധചാലക ഉത്പാദനത്തിനായി 76,000 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്. കോമ്പൗണ്ട് സെമികണ്ടക്ടർ വേഫർ ഫാബ്രിക്കേഷൻ(ഫാബ്) അസംബ്ലി, ടെസ്റ്റിങ്, പാക്കേജിങ് എന്നിവ ഉൾപ്പടെയുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിന് മൂലധനചെലവിന്റെ 25ശതമാനംവരെ ആനുകൂല്യം നൽകുന്നതാണ് പദ്ധതി. അർധചാലക ഘടകങ്ങൾ രൂപകല്പനചെയ്യുന്നതിനും നിർമിക്കുന്നതിനുമായി 10 യൂണിറ്റുകളും സെമികണ്ടക്ടർ ഡിസ്പ്ലെകൾക്കായി രണ്ടുയൂണിറ്റുകളും സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. 1.7 ലക്ഷംകോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക്, ഇന്റൽ, ക്വാൽകോം, ടെക്സാസ് ഇൻസ്ട്രുമെന്റ്സ് തുടങ്ങിയ ആഗോള കമ്പനികളെ ആകർഷിക്കാൻ പദ്ധതിക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അർധചാലകങ്ങൾ രൂപകല്പന ചെയ്യാനും വികസിപ്പിക്കാനും തയ്യാറാകുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനവും നൽകും. ഇലക്ട്രോണിക് ഉത്പന്നങ്ങളിലെ പ്രധാനഘടകമായഅർധചാലകങ്ങളുടെ ലഭ്യതക്കുറവ് ലോകമാകെ പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്താണ് പദ്ധതിയെന്നത് ശ്രദ്ധേയമാണ്. കോവിഡ് വ്യാപനത്തെതുടർന്ന് ഉത്പാദനകേന്ദ്രങ്ങൾ അടച്ചിട്ടതും വിതരണമേഖലയിലുണ്ടായ തടസ്സവുംമൂലം ആഗോളതലത്തിൽ ചിപ്പിന്റെ ലഭ്യതയിൽ വൻകുറവുണ്ടായിരുന്നു. സ്മാർട്ഫോൺ, ലാപ്ടോപ്, കാറ്, വീട്ടുപകരണങ്ങൾ എന്നിവയുടെ ഉത്പാദനത്തെ ചിപ്പ് ക്ഷാമം കാര്യമായി ബാധിക്കുകയുംചെയ്തു. ക്ഷാമംകാരണം ആഗോളതലത്തിൽ കാറുകളുടെ ഉത്പാദനത്തിലും കഴിഞ്ഞമാസങ്ങളിൽ കുത്തനെ ഇടിവുണ്ടായി. Content Highlights : India to become Electronic Hub;Government has come up with a Rs 76,000 crore plan to overcomechip shortage

from money rss https://bit.ly/3dQw1Hl
via IFTTT

Tuesday, 14 December 2021

പാഠം 154| എന്‍പിഎസ്‌-മ്യൂച്വല്‍ഫണ്ട്: മാസം ഒരുലക്ഷം പെന്‍ഷന്‍ ലഭിക്കാന്‍ എത്രതുക നിക്ഷേപിക്കണം?

ബെംഗളുരുവിലെ ഐടി കമ്പനിയിൽ ജോലിചെയ്യുന്ന ഐശ്വര്യക്ക് 60-ാമത്തെ വയസ്സുമുതൽ പ്രതിമാസം ഒരു ലക്ഷം രൂപ പെൻഷൻ ലഭിക്കണം. ഇപ്പോൾ 30 വയസാണ് പ്രായം. ഷാർജയിലെ സ്കൂളിൽ ജോലിചെയ്യുന്ന വിശാഖിനും അതുതന്നെയാണ് അറിയേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലും അസംഘടിതമേഖലകളിലും ജോലിചെയ്യുന്നവർക്ക് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നതുപോലെയുള്ള പെൻഷൻ ലഭിക്കാൻ അവസരമുണ്ട്. കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയായ എൻപിഎസിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപംനടത്തിയാൽമതി. നിർബന്ധമായും അംഗമാകണമെന്ന് വ്യവസ്ഥയുള്ളതിനാലാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ഇപിഎഫ് പോലുള്ള ദീർഘകാല പദ്ധതികളിൽ ചേരുന്നത്. ഇപിഎസ്(ഇപിഎഫ്ഒയുടെപെൻഷൻ സ്കീം)വഴി ലഭിക്കുന്ന വരുമാനംകൊണ്ട് ജീവിക്കാനാകില്ലെന്ന് പഴയതലമുറ തിരിച്ചറിഞ്ഞത് ജോലിയിൽനിന്ന് വിരമിച്ചതിനുശേഷം പെൻഷൻ ലഭിച്ചുതുടങ്ങിയപ്പോഴാണ്. 5,000 രൂപയിൽതാഴെ പെൻഷൻ ലഭിച്ചാൽ അത് എന്തിന് തികയുമെന്ന ചോദ്യമാണ് പലർക്കുമുണ്ടയത്. ഈ സാഹചര്യത്തിലാണ് പുതിയ തലമുറയ്ക്കുവേണ്ടി കൂടുതൽ വരുമാന സാധ്യതയുള്ള നിക്ഷേപ പദ്ധതികൾ മുന്നോട്ടുവെയ്ക്കുന്നത്. എൻപിഎസ്(നാഷണൽ പെൻഷൻ സിസ്റ്റം) കേന്ദ്ര സർക്കാർ അവതരിപ്പിച്ച സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ശ്രദ്ധേയമായ ഒന്നാണ് നാഷണൽ പെൻഷൻ സിസ്റ്റം(എൻപിഎസ്). സർക്കാർ ജീവനക്കാർക്കുമാത്രമല്ല, സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും(ആർക്കുവേണമെങ്കിലും)പദ്ധതിയിൽ അംഗമാകാമെന്നതാണ് പ്രത്യകത. ആദായനികുതി ആനുകൂല്യം ഓരോ സാമ്പത്തികവർഷവും 80സി പ്രകാരം 1.50 ലക്ഷം രൂപവരെയും 80 സിസിഡി പ്രകാരം 50,000 രൂപവരെയുമുള്ള നിക്ഷേപത്തിന് ആദായനികുതിയിളവ് ലഭിക്കുമെന്ന സവിശേഷതയും എൻപിഎസിനുണ്ട്. കാലാവധിയെത്തി നിക്ഷേപം പിൻവലിക്കുമ്പോൾ മൂലധനനേട്ടത്തിന് ആദായനികുതിയും നൽകേണ്ടതില്ല. ഇത്രയും ആനുകൂല്യങ്ങൾ ലഭിക്കുന്ന ദീർഘകാല നിക്ഷേപ(പെൻഷൻ)പദ്ധതി ഇല്ലെന്നുതന്നെ പറയാം. 40ശതമാനം പെൻഷന് കാലാവധിയെത്തുമ്പോൾ മൊത്തം നിക്ഷേപത്തിലെ 40ശതമാനം തുകയെങ്കിലും പ്രതിമാസം പെൻഷൻ ലഭിക്കുന്നതിനായി ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണമെന്നുണ്ട്. കൂടുതൽതുക പെൻഷൻ ലഭിക്കണമെങ്കിൽ ഈവിഹതം ഉയർത്താനുംകഴിയും. വിരമിക്കുമ്പോൾ നല്ലൊരു തുക ഒറ്റത്തവണയായി കയ്യിൽ ലഭിക്കുന്നതോടൊപ്പം പ്രതിമാസം പെൻഷനും ഉറപ്പാക്കാമെന്ന് ചുരുക്കം. പെൻഷനോടൊപ്പം വിരമിക്കുന്ന സമയത്തെ ആവശ്യങ്ങൾക്ക് നല്ലൊരുതുക സമാഹരിക്കാനും പദ്ധതിയിലൂടെ കഴിയും. നിലവിൽ ആന്വിറ്റി പ്ലാനുകളിൽ നിന്ന് ലഭിക്കുന്ന ആദായം ശരാശരി ആറുശതമാനമാണ്. 40ശതമാനംതുക ആന്വിറ്റി പ്ലാനിൽ നിക്ഷേപിച്ച് ബാക്കിയുള്ളതിലെ ഒരുഭാഗം കൂടുതൽ ആദായം ലഭിക്കുന്ന സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, ഡെറ്റ് മ്യൂച്വൽ ഫണ്ട് തുടങ്ങിയവയിൽ നിക്ഷേപിച്ചും പരമാവധി ആദായംനേടാം. നിക്ഷേപ സാധ്യതകൾ ഇക്വിറ്റി, കോർപറേറ്റ് ബോണ്ട്, സർക്കാർ സെക്യൂരിറ്റീസ് എന്നിങ്ങനെ വ്യത്യസ്ത നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്താൻ നിക്ഷേപകർക്ക് കഴിയും. ആക്ടീവ് ചോയ്സ് വഴി പരമാവധി 75ശതമാനം തുകവരെ ഓഹരിയിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നുണ്ട്. എത്രതുക നിക്ഷേപിക്കേണ്ടിവരും പ്രതിമാസം ഒരു ലക്ഷം രൂപ പെൻഷൻ ലഭിക്കാൻ 30 വയസ്സുള്ള ഒരാൾ പ്രതിമാസം 15,000 രൂപ എൻപിഎസിൽ നിക്ഷേപിച്ചാൽ മതിയാകും. 60ഃ40 ഇക്വിറ്റി, ഡെറ്റ് അനുപാതത്തിൽ നിക്ഷേപം നടത്തുമ്പോഴുള്ള ആദായമാണ് കണക്കിലെടുത്തിട്ടുള്ളത്. ഇത്രയുംതുക പെൻഷൻ ലഭിക്കാൻ, കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന മൊത്തംതുകയിൽ 60ശതമാനം ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കേണ്ടിവരും. വിരമിക്കുന്നതുവരെയുള്ള നിക്ഷേപത്തിന് 10ശതമാനവും അതിനുശേഷംമുള്ള ആന്വിറ്റി നിക്ഷേപത്തിൽനിന്ന് ആറുശതമാനവും വാർഷിക ആദായം ലഭിക്കുമെന്ന നിഗമനത്തിലാണ് ഈ വിലിയരുത്തൽ. പെൻഷൻ കൂടുതൽ ലഭിക്കാൻ 75ഃ25 അനുപാതത്തിൽ ഓഹരിയിലും ബോണ്ടിലും നിക്ഷേിപിക്കുകയാണെങ്കിൽ പരമാവധി ആദായംനേടാനുള്ള അവസരമുണ്ട്. 12ശതമാനം വാർഷിക ആദായ പ്രകാരം പ്രതിമാസം 15,000 രൂപ നിക്ഷേപിച്ചാൽ 60വയസാകുമ്പോൾ 5,29,48,707(5.29 കോടി) രൂപ സമാഹരിക്കാനാകും. 54 ലക്ഷം രൂപയാകും ആകെ നിക്ഷേപിച്ചിട്ടുണ്ടാകുക. ഈതുകയിൽ 40ശതമാനം അതായത് 2,11,79,483(2.11 കോടി) രൂപ ആന്വിറ്റി പ്ലാനിൽ നിക്ഷേപിച്ചാൽ മാസംതോറും 1,05,897 രൂപ പെൻഷൻ ലഭിക്കും. ബാക്കി 60ശതമാനം തുകയായ 3,17,69,224 രൂപ(3.17 കോടി)മറ്റ് ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുകയുംചെയ്യാം. 60ശതമാനം തുക ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ പ്രതിമാസം നിക്ഷേപിക്കേണ്ടതുക 10,000മായി കുറയ്ക്കാം. പെൻഷനായി ലഭിക്കുന്ന തുകയിൽ മാറ്റമുണ്ടാവില്ല. വ്യവസ്ഥകളിൽമാറ്റംവന്നേക്കാം പെൻഷൻ ലഭിക്കുന്നതിനായി നിർബന്ധമായും നിക്ഷേപിക്കേണ്ട ആന്വിറ്റി പ്ലാനുകളിൽനിന്ന് നിലവിൽ ലഭിക്കുന്ന ആദായം മറ്റ് നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് കുറവാണെന്നത് പരമിതിയാണ്. ഭാവിയിൽ ഇക്കാര്യത്തിൽ മാറ്റംവന്നേക്കാം. എൻപിഎസിന്റെ ചുമതലയുള്ള പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെപരിഗണനയിലാണ് ഇക്കാര്യം. വിരമിക്കുന്ന സമയത്ത് 40ശതമാനമോ അതിൽകൂടുതലോ തുക എൻപിഎസിലെ ഡെറ്റ് വിഭാഗത്തിൽ നിലനിർത്തി പ്രതിമാസം പിൻവലിക്കാൻ (എസ്ഡബ്ല്യുപി)കഴിയുന്നതരത്തിൽ ക്രമീകരിച്ചാൽ ഇതിന് പരിഹാരമാകും. മ്യൂച്വൽഫണ്ടിന്റെ വഴി എൻപിഎസിൽ നിക്ഷേപിക്കുന്ന തുക മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചും മികച്ചവരുമാനം ഉറപ്പാക്കാം. 15,000 രൂപവീതം 30 വർഷം എസ്ഐപിയായി നിക്ഷേപിച്ചാൽ ചുരുങ്ങിയത് 12ശതമാനം ആദായനിരക്കിൽ മൊത്തം 5,29,48,672 രൂപ (5.29കോടി) സമാഹരിക്കാനാകും. ഇതിൽ 40ശതമാനംതുകയായ 2,11,79,483(2.11കോടി)രൂപ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽ നിക്ഷേപിച്ച് പ്രതിമാസം ഒരു ലക്ഷം രൂപ വീതം സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി)വഴി പിൻവലിക്കാം. 85വയസ്സുവരെ ഇപ്രകാരം(25വർഷം അതായത് 300 മാസം)പിൻവലിക്കേണ്ടിവരിക മൂന്നുകോടി രൂപയാണ്. ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽനിന്ന് 8ശതമാനം ആദായം ലഭിച്ചാൽ 85 വയസ്സാകുമ്പോൾ 5,97,24,474(5.97കോടി രൂപ)ബാക്കിയുണ്ടാകും. അതായത് നിക്ഷേപിച്ചതിനേക്കാൾ കൂടിയ തുക! പ്രതിമാസം ഒരുലക്ഷം വീതം 300മാസം പിൻവലിച്ചത് മൂന്നുകോടി രൂപയുമാണ്. ഇതുപ്രകാരം മൊത്തം ലഭിച്ചതുക 6,85,44,990 (6.85കോടി)രൂപയാണെന്ന് മനസിലാക്കുക. കൂടുതൽ തുക ആവശ്യംവരികയാണെങ്കിൽ ഡെറ്റ് മ്യൂച്വൽ ഫണ്ടിൽനിന്ന് എപ്പോൾവേണമെങ്കിലും പണം പിൻവലിക്കാനും കഴിയും. എൻപിഎസ്\ മ്യൂച്വൽഫണ്ട് മ്യൂച്വൽ ഫണ്ടിനെ അപേക്ഷിച്ച് എൻപിഎസിനുള്ള നേട്ടം നികുതി ആനുകൂല്യമാണ്. നിക്ഷേപിക്കുമ്പോൾ രണ്ടുലക്ഷം രൂപവെയുള്ള നിക്ഷേപത്തിന് നികുതി ആനുകൂല്യം ലഭിക്കുന്നതിനുപുറമെ, കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന മൊത്തം തുകയ്ക്കും നികുതി ബാധ്യതയില്ല. എന്നാൽ, മ്യൂച്വൽ ഫണ്ടിന്റെകാര്യം വ്യത്യസ്തമാണ്. ടാക്സ് സേവിങ് ഫണ്ടിലാണ് നിക്ഷേപിക്കുന്നതെങ്കിൽ 80സി പ്രകാരം ഒരുവർഷം 1.5ലക്ഷം രൂപവരെയുള്ള തുകയ്ക്ക് നികുതിയിളവുണ്ടാകും. കാലാവധിയെത്തി പിൻവലിക്കുമ്പോൾ മൂലധനനേട്ടത്തിന്മേൽ ഒരുലക്ഷം രൂപവരെയുള്ള തുകയ്ക്കാണ് നികുതിയിളവ് ലഭിക്കുക. അതിനുമുകളിലുള്ള നേട്ടത്തിന് 10ശതമാനം ആദായനികുതി നൽകണം. നിക്ഷേപതന്ത്രം: രണ്ടുലക്ഷം രൂപവരെ നികുതി ആനുകൂല്യം ലഭിക്കണമെന്നുള്ളവർ ഓരോവർഷവും രണ്ടുലക്ഷം രൂപവീതം എൻപിഎസിൽ നിക്ഷേപിക്കാം. അല്ലെങ്കിൽ 1.50 ലക്ഷം രൂപവരെ ടാക്സ് സേവിങ് ഫണ്ടിലും 50,000 രൂപവീതം എൻപിഎസിലും നിക്ഷേപിക്കാം. 50,000 രൂപ എൻപിഎസിൽ നിക്ഷേപിക്കുന്നതിലൂടെ 30ശതമാനം നികുതി സ്ലാബിലുള്ളവർക്ക് ഓരോ വർഷവും 15,000 രൂപയിലേറെ നികുതി ലാഭിക്കാം. feedback to: antonycdavis@gmail.com കുറിപ്പ്: പുതിയകാലഘട്ടത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് എൻപിഎസിലെ നിക്ഷേപം. ഇനിയും തുടങ്ങിയിട്ടില്ലെങ്കിൽ വൈകിക്കേണ്ട. പ്രതിമാസം നിക്ഷേപിക്കുന്ന രീതി സ്വീകരിക്കാം. ഭാവിയിൽ വ്യവസ്ഥകളിൽമാറ്റംവരുത്തുന്നതോടെ വിരമിച്ചശേഷമുള്ള ആദായത്തിൽ കാര്യമായ വ്യത്യാസം ഉണ്ടാകും. Loading…

from money rss https://bit.ly/322SfmP
via IFTTT

വിപണിയില്‍ നഷ്ടംതുടരുന്നു: വിലക്കയറ്റഭീഷണിയില്‍ കരുതലെടുത്ത് നിക്ഷേപകര്‍ | Opening

മുംബൈ: വിപണിയിൽ ദുർബലാവസ്ഥ തുടരുന്നു. ഉപഭോക്തൃ-മൊത്തവില സൂചികകൾ തുടർച്ചയായ മാസങ്ങളിൽ ഉയർന്നത് വിപണിയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനം വൈകീട്ട് പുറത്തുവരാനിരിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ കരുതലോടെയാണ് നിങ്ങുന്നത്. ഫെഡ് റിസർവിനെക്കൂടാതെ നാല് പ്രധാനരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ യോഗവും ഈയാഴ്ച നടക്കുന്നുണ്ട്. ആഗോളതലത്തിൽ വിലക്കയറ്റം രൂക്ഷമായതിനാൽ നിരക്ക് ഉയർത്തുന്നതുൾപ്പടെയുള്ളവ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. സെൻസെക്സ് 121 പോയന്റ് നഷ്ടത്തിൽ 57,9994ലിലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 17,289ലുമാണ് വ്യാപാരം നടക്കുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ടിസിഎസ്, ഇൻഫോസിസ്, ടെക്മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർഗ്രിഡ്, ആക്സിസ് ബാങ്ക്, എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ 0.24ശതമാനംനേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3IKa2A1
via IFTTT

അരിവില കിലോഗ്രാമിന് 15 രൂപവരെ കൂടി

തൃശ്ശൂർ:നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റപ്പട്ടികയിലേക്ക് അരിയും ചേരുന്നു. പാലക്കാടൻ മട്ട ഒഴികെയുള്ള എല്ലാ അരികളുടെയും വില അടുത്ത കാലത്ത് വലിയതോതിൽ ഉയർന്നു. കർണാടകത്തിൽനിന്ന് എത്തുന്ന വടിമട്ടക്ക് 15 രൂപ കൂടി. കിലോഗ്രാമിന് 33-ൽ നിന്ന് 48 ആയി . ആന്ധ്രപ്രദേശിൽനിന്നെത്തുന്ന ജയ, പൊന്നി, തമിഴ്നാട്ടിൽനിന്നെത്തുന്ന കുറുവ, പൊന്നി തുടങ്ങിയ അരികളുടെ വില രണ്ടാഴ്ചയിൽ കിലോവിന് മൂന്നു രൂപ വീതം ഉയർന്നു. ഫെബ്രുവരി ആകുമ്പോഴേക്കും കനത്ത വിലക്കയറ്റവും ക്ഷാമവും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ദക്ഷിണേന്ത്യയിൽ ഉണ്ടായ കനത്ത മഴയാണ് പാടങ്ങളിൽ ഉത്പാദന നഷ്ടത്തിനും അതുവഴി വിലക്കയറ്റത്തിനും കാരണമായത്. ലക്ഷക്കണക്കിന് ഹെക്ടറിലുള്ള നെൽകൃഷിയാണ് ദക്ഷിണേന്ത്യയിലെ പാടങ്ങളിൽ നശിച്ചത്. ഉത്പാദന നഷ്ടത്തിനു പുറമേ ഇന്ധനവില വർധനയും വിലക്കയറ്റ കാരണമായിട്ടുണ്ടെന്ന് അരി മൊത്തവ്യാപാരികൾ പറയുന്നു. കേരളത്തിൽ വിൽക്കുന്നത് 3.3 ലക്ഷം ടൺ അരി കേരളത്തിൽ ഓരോ മാസവും 3.3 ലക്ഷം ടൺ അരിയാണ് വിൽക്കുന്നത്. ഇതിൽ 1.83 ലക്ഷം ടൺ വെള്ള അരിയും 1.5 ലക്ഷം ടൺ മട്ടയുമാണ്. കേരളത്തിലെ റൈസ് മിൽ ഉടമ സംഘത്തിന്റെ കണക്കാണിത്. പൊതുവിപണിയിലെ അരിയുടെ വിലക്കയറ്റം കാരണം കേരളം ഒരു മാസം ഏതാണ്ട് 100 കോടി രൂപ അധികം ചെലവാക്കേണ്ടിവരുന്നു. കേരളത്തിൽ അരി ഉത്പാദനം കുറവായതിനാൽ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ വഴിയില്ല. കേരളത്തിൽ രണ്ട് വിളകളായി ഉത്പാദിപ്പിക്കുന്ന അരിയുടെ ബഹുഭൂരിപക്ഷവും സപ്ലൈകോ വഴി പൊതുവിതരണ കേന്ദ്രങ്ങളിൽ എത്തുകയാണ്. കേരളത്തിൽ ആവശ്യമായതിന്റെ മൂന്നിലൊന്നു ഭാഗം പോലും ഉത്പാദിപ്പിക്കാൻ സംസ്ഥാനത്തിന് സാധിക്കുന്നില്ല. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 6.05 ലക്ഷം ടൺ ആയിരുന്നു അരി ഉത്പാദനം. ഈ വർഷം പ്രതീക്ഷിക്കുന്നത് 6.71 ലക്ഷം ടണ്ണാണ്. കൃഷിവകുപ്പിന്റെ കണക്കാണിത്. ഇതുപ്രകാരം രണ്ടു മാസത്തേക്ക് ആവശ്യമായ അരി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പൊതുവിതരണകേന്ദ്രങ്ങൾ വഴി വിലകുറച്ച് അരി വിതരണംചെയ്യുന്നുണ്ട്.

from money rss https://bit.ly/3226B6W
via IFTTT

Monday, 13 December 2021

16, 17 തിയതികളില്‍ ബാങ്ക് പണിമുടക്ക്: ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാം

പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനംചെയ്തു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്(യുഎഫ്ബിയു)ന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 16, 17 തിയതികളിലാണ് പണമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. എസ്ബിഐ, പിഎൻബി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ തുടങ്ങിയ ബാങ്കുകൾ ഇടപാടുകൾ തടസ്സപ്പെട്ടേക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ നടപടികളെടുത്തിട്ടുണ്ടെന്ന് ബാങ്കുകൾ അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷംതന്നെ രണ്ട് പൊതുമേഖല ബാങ്കുകൾ സ്വകാര്യ വത്കരിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലെ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

from money rss https://bit.ly/3EVEEfo
via IFTTT