121

Powered By Blogger

Wednesday, 19 January 2022

മ്യൂച്വല്‍ ഫണ്ടുകളുടെ വിദേശ ഓഹരി നിക്ഷേപ പരിധി ഇരട്ടിയാക്കിയേക്കും

രാജ്യത്തെ മ്യൂച്വൽ ഫണ്ട് കമ്പനികൾക്ക് വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്നതിനുള്ള പരിധി ഉയർത്തിയേക്കും. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപക താൽപര്യം വർധിച്ചതിനാലാണ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)ഇക്കാര്യം പരിഗണിക്കുന്നത്. മൊത്തം പരിധി 52000 കോടി രൂപ(700 കോടി ഡോളർ)യിൽനിന്ന് 90,000 കോടി(1200കോടി ഡോളർ)യിലേയ്ക്കോ 1,11,600 കോടി(1500 കോടി ഡോളർ)രൂപയിലേയ്ക്കോ ഉയർത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. നിക്ഷേപക താൽപര്യം വർധിച്ചതോടെ നിരവധി എഎംസികൾ വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ ഈയിടെ പുറത്തിറക്കിയിരുന്നു. സെബി നേരത്തെ നിശ്ചയിച്ച പരിധി ഇതിനകം പൂർത്തിയാക്കുകയുംചെയ്തതിൽ കൂടുതൽ നിക്ഷേപങ്ങൾക്ക് പരിധി ഏർപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളിൽ ഒറ്റത്തവണ നിക്ഷേപം താൽക്കാലികമായി നിർത്തിയതായി മോട്ടിലാൽ ഒസ് വാൾ അസറ്റ്മാനേജുമെന്റ് കമ്പനി ഈയിടെ അറിയിച്ചിരുന്നു. എസ്ഐപി വഴിയുള്ള നിക്ഷേപം മാത്രമാണ് എഎംസി സ്വീകരിക്കുന്നത്. പരിധി ഉയർത്തുന്നകാര്യത്തിൽ റിസർവ് ബാങ്കുമായി ഈമാസം തുടക്കത്തിൽ ചർച്ചനടത്തി സെബി തത്വത്തിൽ തീരുമാനമെടുത്തതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ജൂണിലാണ് ഇതിനുമുമ്പ് മ്യൂച്വൽ ഫണ്ടുകളുടെ വിദേശ ഓഹരി നിക്ഷേപ പരിധി ഏഴ് ബില്യൺ ഡോളറായി സെബി ഉയർത്തിയത്. ഓരോ ഫണ്ടുഹൗസുകളുടെയും നിക്ഷേപ പരിധി 60 ലക്ഷം ഡോളറിൽനിന്ന് ഒരുകോടി ഡോളറായുമാണ് ഉയർത്തിയത്.

from money rss https://bit.ly/32f3RU0
via IFTTT

വിപണിയില്‍ മൂന്നാം ദിവസവും നഷ്ടം: നിഫ്റ്റി 17,900ത്തില്‍|Market Opening

മുംബൈ: വിപണിയിൽ മൂന്നാംദിവസവും നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,900 നിലവാരത്തിലേയ്ക്ക് താഴ്ന്നു. സെൻസെക്സ് 133 പോയന്റ് നഷ്ടത്തിൽ 59,965ലും നിഫ്റ്റി 29 പോയന്റ് താഴ്ന്ന് 17,908ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് വിപണിയിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. വിലക്കയറ്റവും ഉത്തേജന പാക്കേജിൽനിന്ന് പിന്മാറുമെന്ന പ്രഖ്യാപനവുമൊക്കെയാണ് യുഎസ് സൂചികകളെ ബാധിച്ചത്. ഇൻഫോസിസ്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, സിപ്ല തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, പവർഗ്രിഡ് കോർപ്, ഗ്രാസിം ഇൻഡസ്ട്രീസ്, അൾട്രടെക് സിമെന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഐടി സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. ഒരുശതമാനത്തിലേറെ താഴ്ന്നു. മെറ്റൽ, റിയാൽറ്റി സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/33Ljcfv
via IFTTT

ആമസോൺ റിപ്പബ്ലിക്ക് ‍ഡേ സെയിൽ ഇന്നവസാനിക്കും; എല്ലാ ഉത്പന്നങ്ങൾക്കും വൻ വിലക്കുറവ്, ഓഫറുകളറിയാം

ആമസോൺഗ്രേറ്റ് റിപ്പബ്ലിക്ക് ഡേസെയിൽ ഇന്നവസാനിക്കും. എല്ലാത്തരം ഉത്പന്നങ്ങൾക്കും വൻ ഓഫറാണ് ആമസോൺ പ്രഖ്യാപിച്ചിട്ടുള്ളത്.ഫാഷൻവിഭാഗത്തിൽസൺഗ്ലാസ്സസ് ആന്റ് സ്പെക്ക്റ്റക്കിൾ ഫ്രെയിംസിന് 80 ശതമാനം വരെ വിലക്കുറവുണ്ട്.ഫസ്റ്റ് ഓർഡറിന് ഫ്രീ ഡെലിവറിയും ആമസോൺ ഉറപ്പാക്കുന്നു. Sun Glasses & Frames Up to 60% Off| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ആമസോൺ കൂപ്പണിലൂടെ 20 ശതമാനം വരെ ഉൽപ്പന്നങ്ങളുടെ വിലയിൽ കിഴിവും ലഭിക്കും.സ്ത്രീകൾക്കും പുരുഷൻമാർക്കും സൺഗ്ലാസ്സസ് ആന്റ് സ്പെക്ക്റ്റക്കിൾ ഫ്രെയിംസ്ഒരുപോലെ ഈ ഓഫറിൽ ലഭ്യമാണ്. Tommy Hilfiger UV Protected Aviator Unisex Sunglasses - (7877 Gungn 19 C2 61 S|61|Green Color)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ടോപ്പ് ഐവെയർ സ്റ്റൈയിൽസിൽ ഏവിയേറ്റർ, വേഫാറർ, റൗണ്ട്, സ്പ്പോർട്ട്സ്, കംപ്യൂട്ടർ ഗ്ലാസ്സസ്, ഫ്രെയിംസ് എന്നിവയ്ക്കെല്ലാം ഓഫറുണ്ട്.സ്റ്റീൽ ഡീൽ വിഭാഗത്തിൽ 30 മുതൽ 80 ശതമാനം ഓഫറിൽ ലഭിക്കുന്നു. അഡിഡാസ്, റീബുക്ക, പൂമ, ബാറ്റ, സ്ക്കെച്ചേസ്, ക്രോക്ക്സ്, ക്യാമ്പസ് എന്നീ ബ്രാൻഡുകൾക്ക് 30 മുതൽ 70 ശതമാനം വരെ ഡിസ്ക്കൗണ്ട് ലഭിക്കും. പ്രമുഖ ബ്രാൻഡുകളായ കരേറ 35 ശതമാനം വരെയും, ഫാസ്റ്റ്ട്രാക്ക്, ടോമി ഹിൽഫൈഗർ ശതമാനം വരെയും, ഇന്റലിലെൻസ്, ലെൻസ്കാർട്ട് 75 ശതമാനം വരെയും ഓഫറിൽ ലഭ്യം.ടൈറ്റൻ ഐവെയറുകൾ 599 രൂപ മുതലും, ഓക്ക്ലി 4099 രൂപ മുതലും, റേയ്ബാൻ 3199 രൂപ മുതലും ലഭിക്കുന്നു. CREEK Unisex Adult Square Sunglasses Multicolor Frame, Black Lens (Free Size) - Pack of 3| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക പുതിയ ബ്രാൻഡുകളായ വാസ്റ്റ്, റോയൽ സൺ, ഡെർവിൻ ഐവെയർ, പീറ്റർ ജോൺസ്, ക്രീക്ക്, എലഗന്റ് ഐവെയർ എന്നിവയ്ക്ക് 74 മുതൽ 80 ശതമാനം വരെ ഓഫർ.പോക്കറ്റ് ഫ്രണ്ട്ലി സ്റ്റൈയിൽസ് ഫോർ മെൻസിൽ 499 രൂപയ്ക്ക് താഴെ കോംമ്പോ ഓഫറുകളും, ഫ്രെയിംസും, 399 രൂപയ്ക്ക് താഴെ കിഡ്സ് സൺഗ്ലാസ്സ്, രൂപയ്ക്ക് താഴെ രൂപയ്ക്ക് താഴെ ലഭ്യമാണ്. SWAROVSKI Oval Green Sunglasses for Women| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ക്ലിയറൻസ് സെയിലിന്റെ ഭാഗമായി 399 രൂപയ്ക്ക് താഴെ പ്രമുഖ ബ്രാൻഡുകളുടെ ഐവെയറുകൾ ലഭ്യമാണ്.199 രൂപയ്ക്ക് താഴെയുള്ള ബഡ്ജറ്റിലും ഉൽപ്പന്നങ്ങൾ ലഭ്യമാണ്.മാത്രമല്ല സെലിബ്രിറ്റി ഇൻസ്പയേർഡ് സ്റ്റൈൽസിൽ നിങ്ങളുടെ ഇഷ്ട സെലിബ്രിറ്റികൾ ഉപയോഗിക്കുന്ന ഗ്ലാസ്സുകളുടെ മോഡൽ സ്വന്തമാക്കാനും അവസരമുണ്ട്. Amazon Brand - Symbol Mens Cotton Hooded Sweatshirt (AW19MNSSW41_Sunflower_L)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ആമസോൺ സ്റ്റീൽ ഡീൽ വിഭാഗത്തിൽ മെൻസ് അപ്പാരൽസ് 90 ശതമാനം വരെ ഓഫറിൽ ലഭിക്കുന്നു.മെൻസ് ടീ ഷർട്ടസ് ,പോളോസ് ആന്റ് കോംമ്പോ പാക്ക്സ് 399 രൂപയ്ക്ക് താഴെയും, മെൻസ് ഫോർമൽ ആന്റ് കാഷ്വൽ ഷർട്ട്സ് 499 രൂപയ്ക്ക് താഴെയും മെൻസ് സ്വെറ്റ് ഷർട്ട്സ്, ജീൻസ് ആന്റ് ട്രൗസേഴ്സ് 699 രൂപയ്ക്ക് താഴെയും മെൻസ് ജാക്കറ്റ്സ് 1199 രൂപയ്ക്ക് താഴെയും ലഭ്യമാണ്.മാത്രമല്ല ബെൽറ്റ്, ഷോക്ക്സ്, ഗ്ലൗസ് എന്നിങ്ങനെ മറ്റ്ഉൽപ്പന്നങ്ങളും ഈ ഓഫറിൽ ലഭ്യമാണ്.

from money rss https://bit.ly/32iN4zy
via IFTTT

അദാനി ഗ്രീന്‍ എനര്‍ജി ഓഹരിയിലുണ്ടായ കുതിപ്പ് 50ശതമാനം: വിപണി മൂല്യം 3 ലക്ഷം കോടിയായി

ഓഹരി സൂചികകളിൽ നഷ്ടത്തിന്റെ ദിനമായിട്ടും പുതിയ ഉയരങ്ങൾ കീഴടക്കി അദാനി ഗ്രീൻ എനർജി. ദിനവ്യാപാരത്തിനിടെ ബിഎസ്ഇയിൽ ഓഹരി വില 2.6ശതമാനം ഉയർന്ന് 1,955.90 നിലവാരത്തിലെത്തി. ബിഎസ്ഇ സെൻസെക്സ് സൂചിക 0.77 ശതമാനം നഷ്ടത്തിൽ വ്യാപാരം നടന്നപ്പോഴാണ് അദാനി ഗ്രീൻ എനർജിയിൽ ഈ മുന്നേറ്റം. നടപ്പ് സാമ്പത്തികവർഷത്തെ മൂന്നാം പാദഫലം പുറത്തുവിട്ടതാണ് ഇന്നത്തെ മുന്നേറ്റത്തിന് കാരണം. 14 വ്യാപാരദിനങ്ങൾക്കിടെ 50ശതമാനത്തിലേറെ നേട്ടമാണ് നിക്ഷേപകന് ഓഹരി സമ്മാനിച്ചത്. ഈ കാലയളവിൽ സെൻസെക്സിലുണ്ടായ നേട്ടമാകട്ടെ 4.3ശതമാനവുമാണ്. 2021 ഡിസംബർ 30ന് 1,307.05 രൂപയായിരുന്നു ഓഹരിയുടെ വില. വിലയിൽ മുന്നേറ്റമുണ്ടായതോടെ കമ്പനിയുടെ വിപണിമൂല്യം മൂന്നുലക്ഷം കോടി കടന്നു. അദാനി ഗ്രൂപ്പിന് കീഴിയുള്ള കമ്പനികളുടെയെല്ലാം വിപണിമൂല്യത്തിൽ കുതിപ്പുണ്ടായിട്ടുണ്ട്. അദാനി ട്രാൻസ്മിഷൻ(2.15ലക്ഷം കോടി), അദാനി എന്റർപ്രൈസസ്(2 ലക്ഷംകോടി), അദാനി ടോട്ടൽ ഗ്യാസ് (1.95 ലക്ഷംകോടി), അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ (1.52 ലക്ഷംകോടി)എന്നിങ്ങനെയാണ് കമ്പനികളുടെ വിപണിമൂല്യം.

from money rss https://bit.ly/3tBnnFH
via IFTTT

ചെരിപ്പിനും ഷൂവിനും 80% വരെ ഓഫർ; സ്റ്റീല്‍ ഡീലുമായി റിപ്പബ്ലിക്ക് ഡേ സെയിൽ

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് സെയിലിന്റെ ഭാഗമായി പാദരക്ഷകൾക്ക് 80 ശതമാനം വരെ ഓഫർ.മാത്രമല്ല ഫസ്റ്റ് ഓർഡറിന് ഫ്രീ ഡെലിവറിയും ആമസോൺ ഉറപ്പാക്കുന്നു. Footwear Top Brands Up to 80% Off| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക ആമസോൺ കൂപ്പണിലൂടെ 20 ശതമാനം വരെ ഉൽപ്പന്നങ്ങളുടെ വിലയിൽ കിഴിവുമുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും കുട്ടികൾക്കും ഒരുപോലെ ഈ ഓഫറിൽ പാദരക്ഷകൾലഭ്യമാണ്. Marc Loire Womens Casual Slip on Flat Ballerina Shoes (Cream, Numeric_7)| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക പുരുഷൻമാരുടെ സ്നീക്കേർസ്, ക്ലോഗ്, ഫ്ലിപ്പ്-ഫ്ലോപ്പ്, സാൻഡൽസ് ആന്റ് ഫ്ളോട്ടേസ്, റണ്ണിങ്ങ് ഷൂസ്, ഫോർമൽ ഷൂസ് എന്നിവയും സ്ത്രീകളുടെ ഹീൽസ്, ഫ്ലാറ്റ്സ്, ബല്ലേറിനാസ്, സ്ലിപ്പേഴ്സ്, സ്പ്പോർട്ട്സ് ഷൂസ്, കാഷ്വൽ ആന്റ് സ്നീക്കേർസ്, കുട്ടികളുടെ ബോയിസ് സാൻഡൽസ് ആന്റ് ഫ്ലിപ്പ്-ഫ്ലോപ്പ്സ്, ബോയിസ് സ്നീക്കേർസ്, ബോയിസ് സ്പ്പോർട്ട്സ് ഷൂസ്, ഗേൾസ് ഫാഷൻസാൻഡൽസ്,ഗേൾസ് സ്പ്പോർട്ട്സ് ഷൂസ്, ഗേൾസ് ബാലറ്റ് ഫ്ലാറ്റ്സ് എന്നിവയ്ക്കുമെല്ലാം ഓഫറുണ്ട്. Coolz Kids Casual, Sports And Running Shoes Rafel-2 For Boys And Girls (Age: 5-14 Years) (Navy Blue - Yellow, numeric_13)| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക സ്റ്റീൽ ഡീൽ വിഭാഗത്തിൽ മെൻസ് ഫൂട്ട് വെയറുകളും വിമൻ ഫൂട്ട് വെയറുകളും 399 രൂപ മുതൽ ലഭിക്കുന്നു. അഡിഡാസ്, റീബുക്ക, പൂമ, ബാറ്റ, സ്ക്കെച്ചേസ്, ക്രോക്ക്സ്, ക്യമ്പസ് എന്നീ ബ്രന്റുകൾക്ക് 30 മുതൽ 70 ശതമാനം വരെ ഡിസ്ക്കൗണ്ടുണ്ട്. Centrino Mens 7956 Black Footwear-9 UK (43 EU) (10 US) (7956-03)| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക പുരുഷൻമാരുടെ ഫൂട്ട്വെയറിൽ പ്രമുഖ ബ്രന്റുകളായ ഹഷ് പപ്പീസിനും വുഡ് ലാൻഡ്സിനും40 ശതമാനം വരെയും, റെഡ്ചീഫിന് 45 ശതമാനം വരെയും, സ്ത്രീകളുടെ ഫൂട്ട്വെയറിൽ പ്രമുഖ ബ്രന്റുകളായ ക്യറ്റ്വാക്ക്, മോച്ചി, കാൾടോൺ, ഡോക്ടർ, ക്ലർക്കസ്, മെട്രോ എന്നിവയ്ക്ക് 50 മുതൽ 80 ശതമാനം വരെയും ഓഫറുണ്ട്.

from money rss https://bit.ly/3nCZzNP
via IFTTT

Tuesday, 18 January 2022

പാഠം 159| നിക്ഷേപിച്ച ഒരുലക്ഷം ഒരുവര്‍ഷത്തിനിടെ രണ്ടു കോടിയായി: യാഥാര്‍ത്ഥ്യമെന്ത്?

കോവിഡിനെതുടർന്ന് ഓഹരി വിപണിയിൽ റീട്ടെയിൽ പങ്കാളത്തം ഉയർന്നതോടെ എല്ലാ ബുൾ തരംഗത്തിലുമുണ്ടാകുന്നതുപോലെ കുറഞ്ഞ വിലയിൽ കൂടുതൽ ഓഹരികൾ സ്വന്തമാക്കി ചെറിയ ഉയർച്ചയിൽനിന്നുപോലും മികച്ചനേട്ടം സ്വന്തമാക്കാമെന്ന വ്യാമോഹം ഇത്തവണയും സാധാരണക്കാരായ നിക്ഷേപകരെ പിടികൂടി. അവർ പെന്നി സ്റ്റോക്കുകൾക്കുപിന്നാലെ വെച്ചടിച്ചു. വിപണിയുടെ മുന്നേറ്റത്തിൽ പെന്നി സ്റ്റോക്കുകൾക്കു പിന്നിൽനിന്ന് ചരടുവലിക്കുന്നവരുടെയും കള്ളപ്പണംവെളുപ്പിക്കൽ സംഘങ്ങളുടെയും കൂടിച്ചേരൽകൂടിയായപ്പോൾ ഇത്തരം ഓഹരികളിൽ 5000വും 6000വും ശതമാനംവരെ മുന്നേറ്റം രൂപപ്പെട്ടു. സാമൂഹിക മാധ്യമ ഇടങ്ങളിലും ഓഹരി വിപണി ഗ്രൂപ്പുകളിലും പെന്നി സ്റ്റോക്കുകളിലെ നിക്ഷേപ സാധ്യതാചർച്ചകൾ സ്വാഭാവികമായും കൂടി. പത്തുരൂപയ്ക്കുതാഴെ വിലയുള്ള ഇത്തരം ഓഹരികളുടെ പിന്നാലെ പോകാൻ നിക്ഷേപകർ തിടുക്കംകൂട്ടി. ട്രേഡർമാരും ഊഹക്കച്ചവടക്കാരും ചിലപ്പോൾ വൻതുകനേട്ടമുണ്ടാക്കി. അതോടൊപ്പം നഷ്ടക്കണക്കുകളുംകൂടി. ഇടപാട് കൂടിയതോടെ പെന്നി ഓഹരികളിൽ കനത്ത ചാഞ്ചാട്ടം രൂപപ്പെട്ടു. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ പല ഓഹരികളും റോക്കറ്റുപോലെ കുതിക്കുകയുംചെയ്തു. ഈ ഡിമാൻഡിനുപിന്നിൽ ഏതെങ്കിലുമൊരു കേന്ദ്രത്തിൽനിന്നുള്ള കരുനീക്കങ്ങളാകാം. എക്കാലത്തും കുതിച്ചുകൊണ്ടിരിക്കുമെന്നുകരുതി ഇത്തരം ഓഹരികളിൽ പണംമുടക്കിയവരിൽ പലരും കബളിപ്പിക്കപ്പെടുകയുംചെയ്തു. ചില പെന്നികളെ പരിചയപ്പെടാം 2021ൽ 30 പെന്നി സ്റ്റോക്കുകൾ 1000ശതമാനത്തിലധികം നേട്ടം നിക്ഷേപകന് നൽകി. 90ലേറെ ഓഹരികൾ 500ശതമാനത്തിലേറെയും നേട്ടമുണ്ടാക്കി. ടെക്സ്റ്റൈൽ മേഖലയിലെ ഡിഗ്ജാം 2021ൽ 6000ശതമാനത്തോളം വർധന രേഖപ്പെടുത്തി പെന്നികളുടെ വിഭാഗത്തിൽ ഒന്നാമതെത്തി. കഴിഞ്ഞവർഷം തുടക്കത്തിൽ നാലുരൂപ നിലവാരത്തിലുണ്ടായിരുന്ന ഓഹരി ഇപ്പോൾ ട്രേഡ് ചെയ്യുന്നത് 281 രൂപയിലാണ്. ഒരുലക്ഷം രൂപ അന്ന് നിക്ഷേപിച്ചിരുന്നുവെങ്കിൽ 60 ലക്ഷത്തോളം രൂപയായി ഇപ്പോൾ തിരിച്ചെടുക്കാമായിരുന്നു എന്ന നഷ്ടബോധത്തിലാണ് പെന്നിയുടെ പിന്നാലെ പോകുന്ന ഒരുകൂട്ടം നിക്ഷേപകർ. തുണിമേഖലയിലെ മറ്റൊരു കമ്പനിയായ ആദിനാഥ് ടെക്സ്റ്റൈൽസ് 4,800 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. 0.86 രൂപയിൽനിന്ന് 100 രൂപയിലെയ്ക്കാണ് ഈകാലയളവിൽ ഓഹരി വില കുതിച്ചത്. ടിടിഐ എന്റർപ്രൈസസ്, ഗീതാ റിന്യൂവബ്ൾ എനർജി, ചെന്നൈ ഫെറോസ് ഇൻഡസ്ട്രീസ്, ബ്രൈറ്റ്കോം, റോഹിത് ഫെറോ, ഇന്ത്യൻ ഇൻഫോടെക് തുടങ്ങി നിരവധി ഓഹരികൾ പെന്നികളായി നിക്ഷേപകന്റെ കീശവീർപ്പിച്ചു. പെന്നി ഓഹരികളെ പരിചയപ്പെടുത്തുകയല്ല ഇവിടത്തെ ഉദ്ദേശമെന്നതിനാൽ കൂടുതൽ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുന്നില്ല. എന്തുകൊണ്ട് കുതിക്കുന്നു ബുൾ തരംഗത്തിൽ പെന്നികളുടെ കുതിപ്പ് സർവസാധാരണമാണ്. കുറഞ്ഞവിലയും വൻകുതിപ്പും പ്രതീക്ഷിച്ച് പെന്നിക്കുപിന്നാലെ ഓടുന്നവർ അധികവും വപിണിയിലെ പുത്തൻകൂറ്റുകാരായിരിക്കും. വിപണിയിൽ കാലാകാലങ്ങളായി നിലനിൽക്കുന്നവർക്ക് ഇത് പുതിയകാഴ്ചയല്ലാത്തതുകൊണ്ട് അവഗണിക്കാറാണ് പതിവ്. കുതിപ്പുകണ്ട് ഇത്തരം ഓഹരികളുടെ മായലവയത്തിൽപ്പെട്ട് വൈകി പ്രവേശിക്കുന്നവർ വൻതാഴ്ചക്കിടെ പലപ്പോഴും പുറത്തുകടക്കാൻ കഴിയാതെ ചക്രവ്യൂഹത്തിൽപ്പെടുകയുംചെയ്യുന്നു. വിപണിയിൽ ഇടപെടുന്നവർ അവരുടെ ഉദ്ദേശംപൂർത്തിയാകുന്നതുവരെ ഓഹരി വില മുന്നോട്ടുകൊണ്ടുപോയേക്കാം. കളിക്കാർ പിൻവാങ്ങുകയോ സൂചികകൾ താഴേയക്കുപോകുകയോ ചെയ്യുമ്പോൾ കുതിച്ച പെന്നികൾ പഴയനിലവാരത്തിലേയ്ക്ക് പതിക്കുന്നു. പുലി വീണ്ടും എലിയാകുന്നു. 2003 മുതൽ 2008വരെ നീണ്ട ബുൾമാർക്കറ്റിലെ പെന്നികളുടെ നീക്കത്തിൽനിന്ന് ഇക്കാര്യം മനസിലാക്കാം. March 2003 to January 2008 bull run Count % No. of penny stocks at the start 779 No. of multibaggers at the end 682 88 No. of stocks which become penny again 335 49* *As percentage of no. of multibaggers​. Source: Valueresearch വിലയും മൂല്യവും കുറഞ്ഞ തുകയ്ക്ക് കൂടുതൽ ഓഹരികൾ സ്വന്തമാക്കാമെന്നതാണ് പെന്നികളുടെ പിന്നാലെ പോകാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. ടിസിഎസ് പോലുള്ള ബ്ലുചിപ് കമ്പനികളുടെ 10 ഓഹരികൾ വാങ്ങുന്ന വിലയ്ക്ക് 10,000 ഓഹരികൾ സ്വന്തമാക്കാനുള്ള അവസരമാണ് നിക്ഷപകനെ ആകർഷിക്കുന്നതെന്ന് ചുരുക്കം. വിലയെ മൂല്യവുമായി ബന്ധിപ്പിച്ച് നിക്ഷേപകർ ആശയക്കുഴപ്പത്തിലാകുന്നതോടെ അപകടത്തിലയേക്കുള്ള വഴിതുറക്കുകയായി. കിംവദന്തികൾമാത്രം പെന്നി ഓഹരികളിൽ പണമിറക്കാൻ ട്രേഡറെ പ്രേരിപ്പിക്കുന്നത് കിംവദന്തികളാണ്. ബ്രോക്കിങ് ഹൗസുകൾ ഈ ഓഹരികൾ ട്രാക്ക് ചെയ്യാറില്ല. വിശകലന വിദഗ്ധരാകട്ടെ പെന്നി ഓഹരികളിൽ സമയം പാഴാക്കാറുമില്ല. കോർപറേറ്റ് ലോകത്ത് ഇത്തരം കമ്പനികൾക്ക് പ്രസക്തിയില്ലെന്നതുതന്നെയാണതിന് കാരണം. അതുകൊണ്ടുതന്നെ പെന്നി സ്റ്റോക്കുകളുടെ മാനേജുമെന്റുകൾ കമ്പനിയിലെ നിർണായക കാര്യങ്ങൾ മറച്ചുവെയ്ക്കുകയും മികവാർന്ന വ്യാജ ചിത്രം പുറത്തുവിടുകയുംചെയ്യാൻ സാധ്യതയുണ്ട്. ഉയർന്ന അസ്ഥിരത, പരിമിതമായ ട്രേഡിങ് കുറഞ്ഞവില ഓഹരികളിൽ കനത്ത ചാഞ്ചാട്ടമുണ്ടാക്കാനിടയാക്കും. 50 പൈസ വിലയുള്ള ഒരു ഓഹരിയിൽ അഞ്ചുപൈസയുടെ വ്യതിയാനമുണ്ടായാൽപോലും 10ശതമാനമാകുമത്. ഓഹരികളുടെ മുന്നേറ്റത്തിന് നിയന്ത്രണമേർപ്പെുടുത്തുന്നതിന്റെ ഭാഗമായി സ്റ്റോക്ക് എക്സ്ചേഞ്ചുകൾ സർക്യൂട്ട് ബ്രേക്കറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതായത്, ഒരു ഓഹരിക്ക് ഒരുദിവസം നിശ്ചിത നിലവാരത്തിനപ്പുറം ഉയരാനോ താഴാനോ കഴിയില്ല. ഓഹരി വിലയ്ക്ക് താങ്ങായി ഇത് പ്രവർത്തിക്കുമെങ്കിലും ഓഹരി ഇടപാട് പരിമിതപ്പെടുത്താനുമതിടയാക്കും. ലോവർ സർക്യൂട്ടിൽ ഒരുഓഹരി ലോക്ക് ആയാൽ, പിന്നീട് അത് വിൽക്കാൻ പ്രയാസമാണ്. ആദ്യവരുന്നവർക്ക് ആദ്യംഎന്ന അടിസ്ഥാനത്തിലാണ് ഇടപാടുകൾ നടക്കുക. അതായത്, 10,000 ഓഹരികൾ വിൽക്കാനുണ്ടെങ്കിൽ അഞ്ചുലക്ഷം ഓഹരികൾ ക്യൂവിലാണെങ്കിൽ കൈവശമുള്ള ഓഹരികൾ വിറ്റുപോകാൻ സാധ്യതകുറവാണ്. അടുത്തദിവസം മറ്റുവില്പനക്കാർക്കുമുമ്പ് നിങ്ങൾക്ക് മുന്നിൽസ്ഥാനംപിടിക്കാനായില്ലെങ്കിൽ ഇത് ആവർത്തിക്കാം. 10 രൂപയിൽതാഴെ വിലയുള്ള പകുതിയോളം ഓഹരികളിൽ കഴിഞ്ഞ അഞ്ചുവർഷമായി ഇടപാട് നടക്കുന്നില്ലെന്നകാര്യം മനസിലാക്കുക. കൃത്രിമംഎളുപ്പത്തിൽ പെന്നി ഓഹരികളുടെ വില ഉയർത്താൻ അനധികൃത ഇടപാടുകളിലൂടെ കഴിയും. ഉദാഹരണത്തിന് പത്ത് ചെറിയ കമ്പനികളുടെ മൊത്തം വിപണിമൂല്യം 5 കോടിയാണെന്നിരിക്കട്ടെ. രണ്ടോ മൂന്നോ കോടി രൂപ കൈവശമുള്ള ഒരുകൂട്ടം ട്രേഡർമാർക്ക് ഈ കമ്പനികളുടെ ഓഹരികളിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാൻ കഴിയും. ഓഹരിയിൽ വലിയ ഡിമാൻഡുണ്ടെന്ന പ്രതീതി ജനിപ്പിക്കാൻ അവർതമ്മിൽ ഓഹരികൾ വാങ്ങുകയും വിൽക്കുകയുംചെയ്താണ് ഇത് സാധ്യമാക്കുന്നത്. ഓഹരി വില തുടർന്നും ഉയരുമെന്ന് ബോധ്യപ്പെടുത്താൻ നിക്ഷേപ ഉപദേഷ്ടാക്കളായി വേഷമിടുന്ന ബ്രോക്കർമാരും വിപണി ഇടപാടുകാരും മികച്ചവരുമാനം നൽകുന്ന കുറഞ്ഞ വിലയുള്ള ഓഹരികളിൽ നിക്ഷേപിക്കാൻ ട്രേഡർമാരെ പ്രേരിപ്പിക്കും. ഇത്തരം കിംവദന്തികളിൽപെട്ട് കടംവാങ്ങിയുംമറ്റും സമാഹരിച്ച തുകകൊണ്ട് പെന്നികളിൽ പണംമുടക്കാനിറങ്ങുമ്പോൾ ഈ ട്രേഡർമാർ അവരുടെ കയ്യിലുള്ള ഓഹരികൾ ഉയർന്നിവിലയ്ക്ക് വിറ്റൊഴിവാക്കുന്നു. ഈ കമ്പനികളുടെ ഓഹരിമൂല്യവും അവർനടത്തുന്ന ബിസിനസുംതമ്മിൽ ഒരുബന്ധവുമില്ലെന്ന് ഓർക്കണം. നേട്ടമുണ്ടാക്കാൻ കഴിയുമോ? ഇതൊക്കെയാണെങ്കിലും ശരിയായ സമയത്ത് ഇത്തരം ഓഹരികൾ തിരഞ്ഞെടുത്ത് വാങ്ങാൻ കഴിഞ്ഞാൽ മികച്ചനേട്ടമുണ്ടാക്കാൻ കഴിയുമന്നകാര്യത്തിൽ സംശയമില്ല. എന്നാൽ നേട്ടമുണ്ടാക്കുന്നതിനേക്കാൾ നഷ്ടപ്പെടാനുള്ള സാധ്യതയാണ് കൂടുതൽ. മികച്ച മൈക്രോ-സ്മോൾ ക്യാപ് കമ്പനികളിൽ നിക്ഷേപിക്കുകയാണ് അതിന് ബദൽ. അതിനായി കുറഞ്ഞ വിലയുള്ള പെന്നി സ്റ്റോക്കുകളും വിപണിമൂല്യം കുറവുള്ള കമ്പനികളും വേർതിരിച്ചെടുക്കേണ്ടതുണ്ട്. ഒരു പെന്നി സ്റ്റോക്കിന്റെ വില 10 രൂപയിൽ താഴെയാണെങ്കിൽ മൈക്രോക്യാപ് ഓഹരിയുടെ വില ഉയർന്നതാകാം. കമ്പനിയുടെ വിപണിമൂല്യം കുറഞ്ഞതുകൊണ്ടാണ് അത് മൈക്രോക്യാപ് വിഭാഗത്തിൽ ഉൾപ്പെട്ടതെന്ന് മനസിലാക്കാം. മൈക്രോ-സമോൾ ക്യാപ് ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നതും നേട്ടമുണ്ടാക്കാനുള്ളവഴിയാണ്. കള്ളപ്പണംവെളുപ്പിക്കൽ വൻതോതിൽ കള്ളപ്പണംവെളുപ്പിക്കാനുള്ള മാർഗമായും പെന്നി ഓഹരികളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിപണിയിലെ ഒരുകൂട്ടം ഇടപാടുകരാണ് അതിന് ഒത്താശചെയ്തുകൊടുക്കുന്നത്. ഉദാഹരണത്തിന്, ഒരു നിക്ഷേപകൻ 10 ലക്ഷം രൂപ ഒരു സ്റ്റോക്കിൽ നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഓഹരി വിലയെ അനധികൃതമായി സ്വാധീനിക്കാൻ 60 ലക്ഷം രൂപയുടെ കള്ളപ്പണം നിക്ഷേപകൻ ഈ ഗ്രൂപ്പിന് കൈമാറുന്നു. ഈതുക ഉപയോഗിച്ച് ഓഹരി വാങ്ങാനും വിൽക്കാനും ഈ കൂട്ടത്തിലുള്ളവർ ബോധപൂർവം സജ്ജരാകുന്നു. ഇടപാടുകളിലെ എണ്ണത്തിലെ വർധനവും ഓഹരിയിലെ കുതിപ്പുംകണ്ട് ചെറുകിട നിക്ഷേപകരിൽ പലരും ഓഹരിയിലേയ്ക്ക് ആകർഷിക്കപ്പെടുന്നു. ഇതോടെ ഓഹരി വിലയിൽ സ്വാഭാവികമായും കുതിപ്പുണ്ടാകുകയും 10 ഇരട്ടിയോ അതിൽകൂടുതലോ വർധനവുണ്ടാകുകയുംചെയ്യുന്നു. ഇതോടെ ഈ ഓഹരിയിൽ 10 ലക്ഷം രൂപ മുടക്കിയയാൾ രംഗത്തുവരുന്നു. കയ്യിലുള്ള ഓഹരികൾ ഉയർന്ന വിലയ്ക്ക് വിറ്റ് നിക്ഷേപം തിരിച്ചെടുക്കുന്നു. ഇതോടെ പത്തുലക്ഷം ഒരുകോടിയോ അതിലധികമായോ ആയി തിരികെ ലഭിക്കുന്നു. ഇടപാടുകാർക്ക് നൽകിയ കള്ളപ്പണമായ 60 ലക്ഷം രൂപ അതിൽകൂടുതലായി വൈറ്റ് മണിയായി തിരികെ നിക്ഷേപകന്റെ കീശയിലെത്തുന്നു. വിലയെ സ്വാധീനിക്കാൻ വിപണിയിൽ കളിച്ചവർക്ക് ഇതിൽനിന്ന് ഒരുവിഹതിം ലഭിക്കുകയുംചെയ്യുന്നു. ഇടപെടൽ അവസാനിക്കുന്നതോടെ ഓഹരി വില ഇടിയാൻ തുടങ്ങുകയായി. പിന്നാമ്പുറത്തെ ഇത്തരം കളികളൊന്നുമറിയാത്ത ചെറുകിട നിക്ഷേപകന് തലയിൽ കൈവെച്ചിരിക്കാനെ കഴിയൂ. ആരൊക്കയെ വിപണിയിൽ ഇടപെട്ടതിന്റെ ഇരയായി കഷ്ടപ്പെട്ടുണ്ടാക്കിയ പണംനഷ്ടപ്പെടുത്തുന്നവരിൽ ഏറെപ്പേരും പുതിയതായി വിപണിയിലെത്തുന്നവരാണെന്നകാര്യത്തിൽ സംശയമില്ല. യാഥാർഥ്യങ്ങൾ: പരിമിതികളും റിക്സും മനസിലാക്കുന്ന ചുരുക്കം ചില ട്രേഡർമാർ മാത്രമാണ് പെന്നികളിൽനിന്ന് ലാഭമുണ്ടാക്കുന്നുള്ളൂ. കുറഞ്ഞ പ്രൊമോട്ടർ ഹോൾഡിങ്, വലിയ കടബാധ്യത, കനത്ത നഷ്ടം തുടങ്ങിയവയാണ് പന്നി സ്റ്റോക്കുകളുടെ അടിസ്ഥാനം. feedback to: antonycdavis@gmail.com ശ്രദ്ധിക്കാൻ: ഉയർന്നതും സുസ്ഥിരവുമായ നേട്ടമുണ്ടാക്കാൻ പെന്നി സ്റ്റോക്കുകളിൽനിന്നാവില്ല. അതേസമയം, നല്ല ബിസിനസിന്റെ പിൻബലത്തിൽ ഭാവിയിൽ മികച്ച വളർച്ചയ്ക്ക് സാധ്യതയുള്ള കമ്പനികളും ഇക്കൂട്ടത്തിൽ ഉണ്ടാകും. നെല്ലിൽനിന്ന് പതിര് വേർതിരിച്ചെടുക്കാൻ വലിയ അധ്വാനവും ഭാഗ്യവുംവേണ്ടിവരുമെന്ന് ചരുക്കം. അതുകൊണ്ട് പെന്നികളെ പാടെ അവഗണിക്കുക. ഗുണമേന്മയുള്ള ഓഹരികളിൽമാത്രം നിക്ഷേപം നടത്തുക.

from money rss https://bit.ly/3FD5tEJ
via IFTTT

കുറഞ്ഞ വിലയില്‍ നല്ലൊരു സ്മാര്‍ട്ട് ഫോണ്‍ വേണോ; ടെക്‌നോ പോപ് 5 എല്‍ടിഇ വാങ്ങാം

ടെക്നോ പോപ് സീരിസിലെ ടെക്നോ പോപ് 5 എൽടിഇ സ്മാർട്ട് ഫോൺ വിപണികളിൽ തരംഗം സൃഷ്ടിക്കുകയാണ്. മികച്ച ഡിസൈനും വൈവിധ്യമാർന്ന ഫീച്ചറുകളുമാണ് ഫോണിന്റെ മുഖ്യ ആകർഷണം. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ഫോണിന് വൻ ഓഫറാണ്. കുറഞ്ഞ വിലയിൽ ഒരു ടോപ്പ് സ്മാർട്ട് ഫോണാണോ നിങ്ങൾ തേടുന്നത്. എങ്കിൽ ടെക്നോ പോപ് 5 വാങ്ങാം. Tecno Pop 5 LTE(Turquoise Cyan 2G+32G)| 6.52" HD+Dot Notch | 5000mAh | 8MP Dual Camera | Front Flash| IPX2 Splash Resistant| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക 8,999 രൂപ വിലയുളള ഐസ് ബ്ലൂ കളർ എഡിഷൻ 6,299 രൂപക്ക് ആമസോണിൽ നിന്ന് സ്വന്തമാക്കാം. ടർക്വായിസ് സ്യാൻ കളറിലും ഫോൺ ലഭ്യമാണ്. 6.52 ഇഞ്ച് ഡോട്ട് നോച്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയുളള ഫോൺ മികച്ച ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ട്രെൻഡിംഗ് ഡിസൈനിംഗുകളുളള ഫോണിന് വാട്ടർ റെസിസ്റ്റന്റ് ഫീച്ചറുമുണ്ട്. ചിത്രങ്ങളെ മനോഹരമായി ഒപ്പിയെടുക്കാൻ 8 മെഗാ പിക്സലുളള പ്രൈമറി ക്യാമറയും ഡുവൽ ഫ്ളാഷുമുണ്ട്. 5 മെഗാ പിക്സലുളളതാണ് സെൽഫി ക്യാമറ. മികവൊട്ടും ചോരാതെ രാത്രിയിലും സെൽഫിയെടുക്കാനാകും. മുഖമുപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്യാൻ സാധിക്കുന്ന ഫേസ് അൺലോക്ക് സംവിധാനവും ടെക്നോ പോപ് 5 ൽ ഉണ്ട്. Tecno Pop 5 LTE(Turquoise Cyan 2G+32G)| 6.52" HD+Dot Notch | 5000mAh | 8MP Dual Camera | Front Flash| IPX2 Splash Resistant| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകർഷണം. ഒറ്റത്തവണ ചാർജ് ചെയ്താൽ തന്നെ മണിക്കൂറുകളോളം തടസ്സമില്ലാതെ ഫോൺ ഉപയോഗിക്കാം. അൾട്രാ പവർ സേവിംഗ് മോഡ് ഓപ്ഷനുമുണ്ട്. 2 ജിബി റാം + 32 ജിബി സ്റ്റോറേജ് പതിപ്പാണ് വിപണിയിലുളളത്. ഫോൺ ആപ്ലിക്കേഷനുകൾ വേഗത്തിൽ ഉപയോഗിക്കാൻ സാധിക്കും. 32 ജിബി ആണ് ഫോണിന്റെ ഇന്റേണൽ സ്റ്റോറേജ് എങ്കിലും 256 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി ഉണ്ട്. രണ്ട് നാനോ സിമ്മുകൾ ഉപയോഗിക്കാം. ഹീലിയോ എ22 പ്രൊസസ്സറുളള ഫോണിൽ ആൻഡ്രായിഡ് 11, എച്ച്ഐഓഎസ് 7.6 ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. 14 ഇന്ത്യൻ പ്രാദേശിക ഭാഷകൾ ഫോണിൽ കൈകാര്യം ചെയ്യാൻ സാധ്ക്കും. വൈഫൈ ഷെയർ, പാരന്റൽ കൺട്രോൾ, സോഷ്യൽ ടർബോ, ആന്റി-തെഫ്റ്റ് അലാറം, വോയിസ് ചേഞ്ചർ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ടെക്നോ പോപ് 5 എൽടിഇ ൽ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ വിലയിൽ നല്ലൊരു സ്മാർട്ട് ഫോണാണ് ലക്ഷ്യമെങ്കിൽ ടെക്നോ പോപ് 5 എൽടിഇ വാങ്ങാം.

from money rss https://bit.ly/33KOJy7
via IFTTT

സ്‌പെക്ട്രം കുടിശ്ശിക 31,000 കോടി രൂപ മുന്‍കൂറായി അടച്ച് ജിയോ

മുംബൈ: സ്പെക്ട്രം കുടിശ്ശികയിനത്തിൽ സർക്കാരിന് നൽകാനുള്ള തുകയിലേറെയും നൽകി റിലയൻസ് ജിയോ. 2021 മാർച്ചിനുമുമ്പുള്ള സെപ്കട്രം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നൽകാനുള്ള തുകയായ 30,791 കോടി രൂപയാണ് അടച്ചത്. 2014 മുതൽ 2016വരെയുള്ള വർഷങ്ങളിൽ ലേലത്തിലെടുത്ത സ്പെക്ട്രത്തിനും 2021ലെ സ്പെക്ട്രത്തിനുമായുള്ള തുകയും പലിശയുമുൾപ്പടെയാണ് ജിയോ അടച്ചുതീർത്തത്. 2022-23 സാമ്പത്തികവർഷംമുതൽ 2034-35 വരെ വാർഷിക ഗഡുക്കളായി അടയ്ക്കേണ്ട തുകയാണിത്. നേരത്തെ അടച്ചതിലൂടെ കമ്പനിക്ക് 1,200 കോടി രൂപ പലിശയിനത്തിൽ ലാഭിക്കാനായി. Reliance Jio pays Rs 30,791 crore to clear spectrum dues.

from money rss https://bit.ly/3rsNo7n
via IFTTT

സെന്‍സെക്‌സില്‍ 287 പോയന്റ് നഷ്ടം: നിഫ്റ്റി 18,050ന് താഴെ |Market Opening

മുംബൈ: രണ്ടാംദിവസവും വിപണിയിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 18,050 നിലവാരത്തിനുതാഴെയെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 287 പോയന്റ് നഷ്ടത്തിൽ 60,467ലും നിഫ്റ്റി 83 പോയന്റ് താഴ്ന്ന് 18,029ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസിലെ വിലക്കയറ്റവും ട്രഷറി ആദായത്തിലെ വർധനവുമൊക്കെയാണ് ആഗോളതലത്തിൽ സൂചികകളെ ബാധിച്ചത്. ടെക് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, ശ്രീ സിമെന്റ്സ്, ഐഷർ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ബജാജ് ഫിനാൻസ്, ഒഎൻജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടി സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. അതേസമയം, ഓട്ടോ, എനർജി, മെറ്റൽ സൂചികകൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3GGnR0M
via IFTTT

ഫുട്ബോൾ, ക്രിക്കറ്റ് ബാറ്റ്, റാക്കറ്റ്; എല്ലാം വാങ്ങാൻ ഇത് നല്ല സമയം

സ്പോർട്സ് ഉപകരണങ്ങൾ വാങ്ങാൻ ഇതൊരു നല്ല അവസരമാണ്. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിൽ സ്പോർട്സ്, ഫിറ്റ്നസ് ഉപകരണങ്ങൾക്ക് വൻ ഓഫറുണ്ട്. ബാഡ്മിന്റൺ റാക്കറ്റുകളും ക്രിക്കറ്റ് ബാറ്റുകളും ഫുട്ബോളുകളും വലിയ വിലക്കുറവിൽ സ്വന്തമാക്കാം. VRM Sports Black & White Football Size-5 ( 1 Football) with || Pump Free ||| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക ബാഡ്മിന്റൺ റാക്കറ്റുകൾക്കും മറ്റ് സാമഗ്രികൾക്കും 72% വരെ ഓഫറുണ്ട്. ഷട്ടിൽകോക്കുകളും നെറ്റുകളും കുറഞ്ഞ വിലയിൽ വാങ്ങാം. വിവിധ ബ്രാൻഡുകളിലുളളവ വിണികളിലുണ്ട്. റാക്കറ്റുകളും ഷട്ടിൽകോക്കുകളുമടങ്ങുന്ന സെറ്റുകൾക്ക് ആകർഷകമായ ഓഫറാണ്. Klapp Zigma Badminton Set; Pack of Four Badminton Set with 2 Pcs Shuttlecock with Cover| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക 87% വരെ ഓഫറാണ് ക്രിക്കറ്റ് സാമഗ്രികൾക്ക്. ബാറ്റും ബോളുകളും സ്റ്റമ്പും ഉൾപ്പെടുന്ന സെറ്റുകൾ വലിയ വിലക്കുറവിൽ ലഭിക്കും. കൈയുറകളും ഹെൽമറ്റുകളും ലെഗ് പാഡുകളും അടങ്ങുന്ന സുരക്ഷാ സാമഗ്രികളും വാങ്ങാം. ടോപ്പ് ബ്രാൻഡ് ഷൂസും ബോളിംഗ് ഉപകരണങ്ങളും വിലക്കിഴിവിൽ ലഭ്യമാകും. MPRT Wooden Cricket Kit for Tennis Ball Combo for Age Group 10-12 Years, Size 4| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക പ്യൂമ , നൈക്ക് , അഡിഡാസ് ബ്രാൻഡുകളുടെ ഫുട്ബാളുകൾക്ക് മികച്ച ഓഫറുണ്ട്. ബൂട്ടുകൾക്കും ട്രെയിനിംഗ് ഉപകരണങ്ങൾക്കും വിലക്കുറവാണ്. വിവിധ രാജ്യങ്ങളുടേയും ക്ലബ്ബുകളുടേയും ജേഴ്സികളും വിലക്കിഴിവിൽ സ്വന്തമാക്കാം. TS Playy® Wooden Table Tennis Set 2 Racquets 3 Ping Pong Balls with Cover Case (Multi Color)| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക ടേബിൾ ടെന്നീസ് സെറ്റുകളും അത്ലറ്റിക്ക് ട്രാക്ക് ഉപകരണങ്ങളുമൊക്കെയായി ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിൽ സ്പോർട്സ് ഉൽപ്പന്നങ്ങളുടെ ഓഫർ മേളയാണ്.

from money rss https://bit.ly/3qCqGdJ
via IFTTT

സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍: ക്രൂഡ് വില 86 ഡോളറില്‍

മുംബൈ: രാജ്യത്തെ സർക്കാർ സെക്യൂരിറ്റികളിൽനിന്നുള്ള ആദായം രണ്ടുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തി. പത്തുവർഷ കാലാവധിയുള്ള സർക്കാർ ബോണ്ടുകളുടെ ആദായത്തിൽ ആറ് ബേസിസ് പോയന്റിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ യീൽഡ് 6.6360ശതമാനമായി. ഉപഭോക്തൃ വില സൂചിക തുടർച്ചയായ മാസങ്ങളിൽ ഉയർന്നതും യുഎസ് ട്രഷറി ആദായം വർധിക്കുന്നതും ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിലെ കുതിപ്പുമൊക്കെയാണ് സർക്കാർ കടപ്പത്രങ്ങളിലെ ആദായംവർധിക്കാനുള്ള കാരണം. ഡിസംബറിൽ ഉപഭോക്തൃ വില സൂചിക 5.6ശതമാനമാണ് രേഖപ്പെടുത്തിയത്. വിലക്കയറ്റം ഉയർന്നുനിൽക്കുന്നതിനാൽ നിരക്ക് വർധന ഉൾപ്പടെയുള്ള നടപടികളിലേയ്ക്ക് ആർബിഐ കടന്നേക്കുമെന്നാണ് സൂചന. 2022ൽ ഘട്ടംഘട്ടമായി നിരക്കു വർധനയ്ക്ക് യുഎസ് ഫെഡറൽ റിസർവ് തയ്യാറെടുക്കുകയാണ്. വിലക്കയറ്റ ഭീഷണിതന്നെയാണ് ഫെഡ് റിസർവുംനേരിടുന്നത്. ബ്രൻഡ് ക്രൂഡ് വില 2018 ഒക്ടോബർ മുന്നിനുമുമ്പുള്ള നിലവാരത്തിലാണ്. ബാരലിന് 86.71 ഡോളറിലെത്തി. രൂപയുടെ മൂല്യമാകട്ടെ ഡോറളിനെതിരെ 74.58 നിലവാരത്തിലേയ്ക്ക് താഴുകയുംചെയ്തു. കഴിഞ്ഞ ഒമ്പത് ആഴ്ചക്കിടെ 21000 കോടി രൂപ മൂല്യമുള്ള ബോണ്ടുകളാണ് ആർബിഐ വിറ്റഴിച്ചത്. വിപണി സാധ്യതകൾ വിലയിരുത്തി 24,000 കോടി രൂപയുടെ ബോണ്ടുവിൽപനകൂടി ഈയാഴ്ച റിസർവ് ബാങ്ക് ലക്ഷ്യമിടുന്നുണ്ട്.

from money rss https://bit.ly/3rsJpaP
via IFTTT

നിക്ഷേപങ്ങള്‍ക്കുള്ള ആദായ നികുതിയിളവ് പരിധി ഇത്തവണ ഉയര്‍ത്തുമോ?

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നകേന്ദ്ര ബജറ്റിൽ നിക്ഷേപങ്ങൾക്കുള്ള നികുതിയിളവ് പരിധി ഉയർത്തുമോ? 80സി പ്രകാരം നിലവിൽ ലഭിക്കുന്ന പരമാവധിയിളവ് 1.50 ലക്ഷം രൂപയാണ്. 2014-15 സാമ്പത്തികവർഷമാണ് 1.50 ലക്ഷമായി ഉയർത്തിയത്. അതിനുമുമ്പ് ഒരുലക്ഷം രൂപയായിരുന്നു. ഏഴുവർഷമായി പരിധിയിൽ മാറ്റംവരുത്തിയിട്ടില്ല. പരിധി ഉയർത്തണമെന്ന് നിക്ഷേപ ലോകത്തുനിന്ന് ആവശ്യമുയർന്നിരുന്നുവെങ്കിലും കഴിഞ്ഞ വർഷങ്ങളിലൊന്നും ഇക്കാര്യം പരിഗണിച്ചിരുന്നില്ല. ചെലവ്, ശമ്പളം, വരുമാനം എന്നിവയിലെ വർധനയ്ക്ക് ആനുപാതികമായി നിക്ഷേപ നികുതിയിളവ് പരിധി 2.5 ലക്ഷം രൂപയെങ്കിലുമാക്കി ഉയർത്തണമെന്നാണ് ആവശ്യം. 80സി ആനുകൂല്യം വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കുമാണ് പഴയ നികുതി സ്ലാബ് പ്രകാരം 80സി പ്രകാരമുള്ള ആദായനികുതി ആനുകൂല്യം ലഭിക്കുക. ലൈഫ് ഇൻഷുറൻസ് പ്രീമിയം. പിപിഎഫ് നിക്ഷേപം. ഇപിഎഫ് വിഹിതം. ഭവനവായ്പയുടെ മുതലിലേയ്ക്കുള്ള അടവ്. വീടുവാങ്ങുന്നതിനുള്ളരജിസ്ട്രേഷൻ ചെലവും സ്റ്റാമ്പ് ഡ്യൂട്ടിയും. ടാക്സ് സേവിങ് മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം. സുകന്യ സമൃദ്ധി. കുട്ടികളുടെ വിദ്യാഭ്യാസ ഫീസ്. ബാങ്ക്, പോസ്റ്റോഫീസ് അഞ്ചുവർഷ നിക്ഷേപം. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം. തുടങ്ങിയവയ്ക്കാണ് ആനുകൂല്യം ലഭിക്കുക. ജീവിതചെലവിലെ വർധനവും കോവിഡ് ആഘാതവും ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയെബാധിച്ചതിനാൽ 1.50 ലക്ഷമെന്ന പരിധി പുനഃപരിശോധിക്കേണ്ടതാണെന്ന് ആവശ്യമുയർന്നുകഴിഞ്ഞു. 80സി പ്രകാരം 1.50 ലക്ഷം രൂപയ്ക്കുപുറമെ എൻപിഎസിലെ നിക്ഷേപത്തിന് 50,000 രൂപയുടെ ആനുകൂല്യവുമുണ്ട്.

from money rss https://bit.ly/3tHAbKN
via IFTTT

Monday, 17 January 2022

വീട് സ്മാര്‍ട്ടാക്കാം ക്ലീനാക്കാം; വൻ ലാഭത്തിൽ ക്ലീനിങ്ങ് സാമഗ്രികൾ വാങ്ങാം

ആമസോൺഗ്രേറ്റ് റിപ്പബ്ലിക്ക് സെയിലിന്റെ ഭാഗമായിഹോം ഇംപ്രൂവ്മെന്റ് വിഭാഗത്തിൽ70 ശതമാനത്തിനു മുകളിൽ ഓഫറുകൾ. ക്ലീനിങ്ങ് സപൈയിസ്, ഹാൻഡ് ആന്റ് പവർ റ്റൂൾസ്, ബാത്ത്റൂം ഫിറ്റിങ്ങ്സ് എന്നിവയ്ക്ക് 40 ശതമാനം വരെയും ഡിജിറ്റൽ സേഫ്സ് ആന്റ് ഡോർ ലോക്ക്സിന്45 ശതമാനം വരെയും ഓഫർ ലഭ്യമാണ്.സ്പിൻ മോപ്സ് ആന്റ് ബ്രൂംസ്, പവർ റ്റൂൾസ് ആന്റ് ഡ്രിൽകിറ്റ് എന്നിവയ്ക്ക്50 ശതമാനം വരെയും ബാത്ത്റൂം ആക്സസസറീസ് 65 ശതമാനം വരെയും ഓഫറിൽ ലഭിക്കുന്നു. Sweeping and Dusting made easy, Up to 40% Off| ഓഫറിൽ വാങ്ങാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക നിബന്ധനകൾക്ക് വിധേയമായി എസ് ബി ഐ ബാങ്കിൽ 10 ശതമാനം ഡിസ്ക്കൗണ്ട് 1750 രൂപ വരെയുമുണ്ട്. മാത്രമല്ല ഫസ്റ്റ് ഹോം 100 കോഡ് വഴി 100 രൂപയുടെ കാഷ് ബാക്കും നിങ്ങൾക്കു സ്വന്തം. ആമസോൺ കൂപ്പണിലൂടെ 20 ശതമാനം വരെ ഉൽപ്പന്നങ്ങളുടെ വിലയിൽ കിഴിവും ലഭിക്കും.250 വരെ മാസതവണയിൽ നോ കോസ്റ്റ്ഇം എം എ യിൽ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. Spotzero by Milton Royale Steel Wringer Spin Mop With Big Wheels (Aqua Green, 2 Refills)| ഓഫറിൽ വാങ്ങാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക കാബിനറ്റ് ഹാർഡ്വെയർ, ഫാസ്റ്റെനേഴ്സ് ആൻഡ് ഹുക്ക്സ്, വാൾപേപ്പേർസ്, പവർ ആന്റ് ഹാൻഡ് ടൂൾസ് എന്നിവ ബൈ മോർ സേവ് മോർ വഴി 10 ശതമാനം ഓഫറിൽ. ബാത്ത് ഫസെറ്റ് ആന്റ് ആക്സസറീസ്, ബാത്ത്റൂം കാബിനറ്റ്സ് ആന്റ് മിറർ, ടവൽ റാക്ക്സ്, റ്റോയ്ലറ്റ്സ് ആന്റ് ബിഡറ്റ്സ്, ഷവർ ഹെഡ്സ്, സിങ്ക് ആന്റ് വെസ്സൽസ്, ഹെൽത്ത് ഫസെറ്റ്, വാട്ടർ ഡിസ്പ്പെൻസർ എന്നിവയ്ക്ക് 70 ശതമാനം വരെ ഡിസ്ക്കൗണ്ട് ലഭ്യമാണ്. നിങ്ങളുടെ വീട് സ്മാർട്ടാക്കാനും ആമസോൺ അവസരം ഒരുക്കുന്നു. സ്മാർട്ട് പ്ലഗ്, സ്മാർട്ട് ലോക്ക്, സ്മാർട്ട് റിമോർട്ട്, വീഡിയോ ഡോർ എന്നി ഉൽപ്പന്നങ്ങൾ 60 ശതമാനം വരെ കിഴിവിൽ ലഭ്യമാണ്. പ്രമുഖ ബ്രാൻഡുകളായ സ്ക്കോച്ച് ബ്രൈറ്റ്, ബോഷ്, ബ്ലാക്ക് ഡെക്കർ, പ്ലാന്റ്റ്റെക്സ്, ഗാല, യാലെ, ബോൾഡ് ലുക്ക് കോഹ്ലർ, സ്റ്റാൻലി എന്നിവയുടെ ഉൽപ്പന്നങ്ങളും വിലക്കുറവിൽ. XEAMUSY® Sink Caddy Organizer Metal Iron Sponge Holder Rack Drain Rack Baket for Kitchen Brush Soap Dishwashing Liquid (Black) (Set of 1)| ഓഫറിൽ വാങ്ങാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക സ്പോർട്ട് ലെസ്സ് ക്ലീനിങ്ങിനായ് മോപ്പിങ്ങ് സപ്ലൈയ്സ്, ക്ലീനിങ്ങ് ക്ലോത്ത്, സ്ക്രബ് ആന്റ് സ്പ്പോഞ്ച്, ഡസ്റ്റ് ബാൻ ആന്റ് ബ്രഷ് സെറ്റ്, ക്ലീനിങ്ങ് ഗ്ലൗസ്, സ്ക്ക്യുജി ആന്റ് വൈപ്പർ, ബ്രൂം, ഫെതർ ഡസ്റ്റെർസ് എന്നിവ 21 രൂപ മുതലുണ്ട്.ബഡ്ജറ്റ് സ്റ്റോർ വിഭാഗത്തിൽ 99 രൂപക്ക് താഴെയും ഉൽപ്പന്നങ്ങൾ ലഭിക്കുന്നു. നിങ്ങളുടെ ചുമരുകൾ മനോഹരമാക്കാൻ വാൾസ്റ്റിക്കറുകൾക്ക് 94 ശതമാനം വരെ ഓഫർ.സ്പിൻ മോപ്പ്, ഫ്ലാറ്റ് മോപ്പ്, സ്പ്പ്രേ മോപ്പ്, മോപ്പ് ആസ്സസറീസ് എന്നിവയ്ക്ക് 40 ശതമാനം വരെ കിഴിവ്. ബ്രൂം ആന്റ് മോപ്പ്, കിച്ചൺ സിങ്ങ് ഓർഗനൈസർ എന്നിവയും 70 ശതമാനം ഡിസ്ക്കൗണ്ടിൽ ലഭ്യമാണ്. IBELL IBL TD13-100, 650W Professional Tool Kit (Red) Pack of 115| ഓഫറിൽ വാങ്ങാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക വാക്വംക്ലീനറുകൾക്കും 45 ശതമാനം വരെ ഓഫർ. ഡൈസൺ കോർഡ് ഫ്രീ വാക്വം ക്ലീനറുകൾ, യുറേക്ക ഫോർബ്സ് വാക്വം ക്ലീനറുകൾ എന്നിവ് നോ കോസ്റ്റ്ഇം എം എ യിൽ ലഭ്യമാണ്. എക്കോവാക്സ് റോബോട്ടിക്ക് വാക്വം ആന്റ് മോപ്പുകൾക്ക് 10,000 രൂപ വരെ സേവിക്കാം.മിലഗ്രോ റോബോട്ടിക്ക് വാക്വം ക്ലീനറുകൾ 40 ശതമാനം വരെ ഓഫറിൽ ലഭിക്കും. AmazonBasics Home Safe - 1.80 Cubic Feet(50.97 litres)| ഓഫറിൽ വാങ്ങാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക മാത്രമല്ല ആകർഷകമായ വിലയിൽ കോംബോ ഓഫറുകളുമുണ്ട്.എ സി, കിച്ചൺ ചിംനി ക്ലീനിങ്ങ് എസ്സൻഷ്യൽസും 70 ശതമാനം വരെ ഡിസ്ക്കൗണ്ടിൽ ലഭ്യം.വീട് വൃത്തിയാക്കൽ ഇനി രസകരമാക്കു. ഈ അവസരം വിനിയോഗിക്കു.

from money rss https://bit.ly/3qLuvxv
via IFTTT

പണവും ആരോഗ്യവും സംരക്ഷിക്കാം; സൈക്കിളുകൾക്ക് വൻ ഓഫർ

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. പുതിയ സ്ഥലങ്ങൾ കാണാനും ചുറ്റിത്തിരിയാനും എല്ലാവർക്കും ഒരുപോലെയിഷ്ടമാണ്. പക്ഷേ പലപ്പോഴും പല ഘടകങ്ങളും നമ്മുടെ യാത്രയെ തടസ്സപ്പെടുത്താറുണ്ട്. അതിലൊന്നാണ് യാത്രചെലവ്. ഇന്ധനവില കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ നാം പലപ്പോഴും യാത്രചെയ്യാൻ മടിക്കുന്നു. ഇത്തരക്കാർക്ക് സൈക്കിൾ ഒരു മികച്ച ഓപ്ഷനാണ്. പണം ലാഭിക്കുന്നതിനൊപ്പം ആരോഗ്യവും സംരക്ഷിക്കാം. UP to 49 % Offer on Cycles| വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് സെയിലിൽ വെക്ടർ 91 സൈക്കിളുകൾക്ക് വമ്പൻ ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 49 ശതമാനം വരെയാണ് വെക്ടർ സൈക്കിളുകൾക്ക് ഡിസ്കൗണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇത് ലഭ്യമാണ്. 6 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളുടെ സൈക്കിളുകൾ 3068 രൂപ മുതൽ ലഭിക്കുന്നു. Leader Speedy Bike 20T Single Speed Kids Cycle Ideal for 7-10 Years| വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 12 വയസ്സിനു മുകളിലുള്ളവരുടെ സൈക്കിളുകൾ 6934 രൂപ മുതലും തുടങ്ങുന്നു. സൈക്കിളിങ്ങ് ആരോഗ്യത്തിനും നല്ലതാണ്. നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുത്താൻ ഈ ഓഫർ വിനിയോഗിക്കു. സ്പ്പോർട്ട്സ് ഫിറ്റ്നസ് ആന്റ് ഔട്ട്ഡോർസ് വിഭാഗത്തിൽ ഫിറ്റനസ്സ് ഉപകരണങ്ങൾക്ക് വിലക്കിഴിവുണ്ട്. പ്രോ-ടോണർ, ലൈഫ്ലോങ്ങ്, സിമാക്ക്റ്റീവ് 80 ശതമാനം വരെ ഓഫർ. കോർ ഫിറ്റ്നസ് ഉപകരണങ്ങൾ 139 രൂപ മുതൽ ലഭിക്കുന്നു.പ്രമുഖ ബ്രാൻഡുകളുടെ ഡംബൽ, ഹാൻഡ് ഗ്രിപ്പർ, വെയിറ്റ് ലിഫ്റ്റിങ്ങ് ബെൽറ്റ് മുതലായവ ഈ ഓഫറിൽ ലഭ്യമാണ്. മാത്രമല്ല ആകർഷകമായ ഫിറ്റ്നസ് എക്യുപ്പമെന്റുകളുടെ കോംബോ ഓഫറുകളുമുണ്ട്.7760 രൂപയുടെ കോർ ജിം സെറ്റ് വിത്ത്മൾട്ടിപ്പർപ്പസ് ഫിറ്റനസ് ബെഞ്ച്, വൺ ഫൈവ് പ്ലെയിൻ, വൺ ത്രീ കേൾ, വൺ പെയർ ഡംബൽ റോഡ്സ് വിത്ത് ജിം ആസ്സസറീസ് വെറും 1799 രൂപയ്ക്ക് ലഭിക്കും. Up to 80% off | Dumbbells & home gym combos| വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 9999 രൂപയുടെ പ്രോ-ടോണർ ത്രീ ഇൻ വൺ കംപ്ലീറ്റ്ബോഡി വർക്ക്ഔട്ട് വാളിന് 83 ശതമാനം ഡിസ്ക്കൗണ്ടിൽ 1746 രൂപയ്ക്ക് ലഭിക്കും.11000 രൂപയുടെ ലൈഫ്ലോങ്ങ് ഡംബലുകൾ 2999 രൂപയ്ക്കും ലഭ്യമാണ്.മാത്രമല്ല ഫിറ്റ്നസ് ബൈക്കുകളും 56 ശതമാനം ഓഫറിൽ ലഭ്യമാണ്. Lifelong LLEB103 AirBike with Moving Handle, Exercise Machine with Moving Handles for Cardio Training, Weight Loss and Workout at Home (Free Home Installlation)| വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക സിമാക്റ്റിക്ക് കാസ്റ്റ് അയൺ കെറ്റിൽബെൽ 86 ശതമാനം ഡിസ്ക്കൗണ്ടിൽ.ഇതിനോടപ്പം തന്നെ ഈ വിഭാഗത്തിൽ റെസിസ്റ്റന്റ് ബാന്റുകൾ, ബാറ്റ്മിറ്റൺ റാക്ക്, സ്ക്കേറ്റ് ബോർഡ്, ക്രിക്കറ്റ് കിറ്റുകൾ എന്നിവയുമുണ്ട്. വരൂ ഫിറ്റാവു ആമസോണിനോടൊപ്പം.

from money rss https://bit.ly/33LIh9X
via IFTTT

സെന്‍സെക്‌സില്‍ 117 പോയന്റ് നേട്ടം: നിഫ്റ്റി 18,350നരികെ|Market Opening

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. നിഫ്റ്റി 18,350നരികെയെത്തി. സെൻസെക്സ് 117 പോയന്റ് ഉയർന്ന് 61,426ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തിൽ 18,343ലുമാണ് വ്യാപാരം ആരംഭിച്ചത്. ടെക് മഹീന്ദ്ര, ഒഎൻജിസി, ടൈറ്റാൻ, ഹിൻഡാൽകോ, ബിപിസിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. അൾട്രടെക് സിമെന്റ്സ്, മാരുതി സുസുകി, ഐഷർ മോട്ടോഴ്സ്, യുപിഎൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഫാർമ, റിയാൽറ്റി ഓഹരികളാണ് പ്രധാനമായുംനേട്ടത്തിൽ. ഓട്ടോ, മെറ്റൽ സൂചികകൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബജാജ് ഫിനാൻസ്, ജസ്റ്റ് ഡയൽ, എൽആൻഡ്ടി ടെക്നോളജി സർവീസസ്, ടാറ്റ ഇലക്സി തുടങ്ങിയ കമ്പനികളാണ് മൂന്നാംപാദഫലങ്ങൾ ചൊവാഴ്ച പുറത്തുവിടുന്നത്. Sensex rises 117 points, Nifty near 18,350.

from money rss https://bit.ly/3Ic46i7
via IFTTT

അധികഭൂമിക്കാർ കുടുങ്ങും: ആധാറും ചിപ്പുമായി പ്രോപ്പർട്ടി കാർഡ് വരുന്നു

തൃശ്ശൂർ:വ്യക്തികൾക്കും കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും കൈവശം വെക്കാവുന്ന പരിധിക്കപ്പുറം ഭൂമിയുള്ളവർ കുടുങ്ങും. സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ പൂർത്തിയായി ഭൂവുടമയ്ക്കും പ്രോപ്പർട്ടി കാർഡ് ലഭിക്കുന്നതോടെയാണിത്. ഈ കാർഡിൽ ആധാർ നമ്പറും ചിപ്പും തണ്ടപ്പേരും ക്യൂ.ആർ. കോഡും ഉൾപ്പെടുന്നതിനാൽ രാജ്യത്തെവിടെ ഭൂമിയുണ്ടെങ്കിലും തിരിച്ചറിയും. ഭൂപരിഷ്കരണനിയമമനുസരിച്ച് ഭൂപരിധിനിർണയം നടത്തി മിച്ചഭൂമി കണ്ടുകെട്ടി അർഹരായ ഭൂരഹിതർക്ക് നൽകും. റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളുടെ സേവനങ്ങൾ ഏകജാലകസംവിധാനമാക്കിയതിനും റീസർവേ പൂർത്തിയാക്കിയതിനും ശേഷമാണ് പ്രോപ്പർട്ടി കാർഡ് തയ്യാറാക്കുക. നാലുവർഷത്തിനുള്ളിൽ റീസർവേ പൂർത്തിയാകും. പ്രോപ്പർട്ടി കാർഡ് ആധാരത്തിന് പകരമായുള്ള ആധികാരികരേഖയാകും. ആധാറിന് സമാനമായി തിരിച്ചറിയൽ നമ്പറുമുണ്ടാകും. ഓരോ സംസ്ഥാനത്തും വ്യത്യസ്തപേരുകളിലാണ് പ്രോപ്പർട്ടി കാർഡ് നൽകുക. നിലവിൽ വില്ലേജിൽനിന്നാണ് ഭൂമിസംബന്ധമായ രേഖകൾ ലഭിക്കുന്നത്. ഒരു വ്യക്തിയുടെ പേരിൽ രണ്ടോ അതിലധികമോ വില്ലേജുകളിൽ ഭൂമിയുണ്ടെങ്കിൽ അറിയാനാകില്ല. കേന്ദ്രസർക്കാരിന്റെ 'സ്വാമിത്വ' പദ്ധതിയുടെ ഭാഗമായാണ് പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്യുന്നത്. ആധാർ കാർഡില്ലാത്ത വളരെ ചുരുക്കം ശതമാനം പേരിൽ മാത്രമാണ് പ്രോപ്പർട്ടി കാർഡ് നൽകാനാകാതെ വരുക. അവരെയും ഘട്ടംഘട്ടമായി പദ്ധതിയിലേക്ക് കൊണ്ടുവരും.

from money rss https://bit.ly/3GFAuJE
via IFTTT

ക്രിപ്‌റ്റോ ട്രേഡിങ്: സാമ്പത്തിക ഇടപാടായി പരിഗണിച്ച് ടിഡിഎസ് ഈടാക്കിയേക്കും

നിശ്ചിത പരിധിക്ക് മുകളിലുള്ള ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് സ്രോതസിൽനിന്ന് നികുതി (ടിഡിഎസ്, ടിസിഎസ്) ഈടാക്കിയേക്കും. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ലോട്ടറി, ഗെയിംഷോ, പസിൽ തുടങ്ങിയവയിൽനിന്നുള്ള വരുമാനത്തിന് ഉയർന്ന നികുതി ചുമത്തുന്നകാര്യവും പരിഗണിക്കും. ക്രിപ്റ്റോകറൻസികളുടെ വില്പനയും വാങ്ങലും സാമ്പത്തിക ഇടപാടുകളായി പരിഗണിച്ചായിരിക്കും സ്രോതസിൽനിന്ന് നികുതി ഈടാക്കാൻ നടപടിയെടുക്കുക. നിലവിൽ ആഗോളതലത്തിൽ ഏറ്റവുംകൂടുതൽ ക്രിപ്റ്റോ നിക്ഷേപമുള്ളത് ഇന്ത്യക്കാർക്കാണ്. 10.07 കോടിയോളംപേർ ക്രിപ്റ്റോ ഇടപാടുകൾ നടത്തുന്നുണ്ടെന്നാണ് കണക്ക്. 2030ഓടെ ക്രിപ്റ്റോകറൻസിയിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപം 1781 കോടി രൂപ (24 കോടി ഡോളർ)യാകുമെന്നാണ് വിലയിരുത്തൽ. ജനുവരി 31ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ക്രിപ്റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബില്ല് അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ക്രിപ്റ്റോകറൻസികളെ നികുതിവലയിൽ കൊണ്ടുവരുന്നതിനായി പുതിയ ബജറ്റിൽ നടപടികളുണ്ടാകും. ഓരോവർഷവും വ്യക്തികൾ നടത്തുന്ന നിശ്ചിത പരിധിക്കുമുകളിലുള്ള സാമ്പത്തിക ഇടപാടുകൾ ശേഖരിക്കുന്നതിന് വിവിധ ഏജൻസികളുമായി ആദായനികുതി വകുപ്പ് ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്. ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ വിവരങ്ങൾ ഇത്തരത്തിൽ ശേഖരിക്കുന്നുണ്ട്.

from money rss https://bit.ly/3FzzDZA
via IFTTT

എസ്ബിഐ നിക്ഷേപ പലിശ കൂട്ടി: മറ്റ് ബാങ്കുകളുടെയും നിരക്കുകള്‍ അറിയാം

മുംബൈ: തുടർച്ചയായ മാസങ്ങളിൽ വിലക്കയറ്റ സൂചിക ഉയർന്നുനിൽക്കുന്നതിനാൽ ആർബിഐ വൈകാതെ നിരക്കുകൾ വർധിപ്പിച്ചേക്കും. അതിന്റെ സൂചനയായിരാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ പലിശിൽ വർധന വരുത്തി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വിവിധ കാലയളവിലെ നിക്ഷേപ പലിശയിൽ പത്ത് ബേസിസ് പോയന്റിന്റെ വർധനവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ ഒരുവർഷത്തിനു മുകളിൽ രണ്ടുവർഷത്തിന് താഴെയുള്ള സ്ഥിര നിക്ഷേപ പലിശ 5 ശതമാനത്തിൽനിന്ന് 5.10ശതമാനമായി. മുതിർന്ന് പൗരന്മാരുടെ നിരക്ക് 5.50ശതമാനത്തിൽനിന്ന് 5.60ശതമാനവുമായി വർധിപ്പിച്ചട്ടുണ്ട്. എച്ച്ഡിഎഫ്സി രണ്ടുവർഷം മുതൽ മൂന്നുവർഷംവരെ കാലാവധിയുള്ള നിക്ഷേപത്തിന് എച്ച്ഡിഎഫ്സി ബാങ്ക് 5.20ശതമാനമാണ് നൽകുന്നത്. മൂ്ന്നുവർഷം മുതൽ നാലുവർഷംവരെ കാലാവധിയുള്ള നിക്ഷേപത്തിനാകട്ടെ 5.40ശതമാനവുമായി വർധിപ്പച്ചിട്ടുണ്ട്. അഞ്ചുവർഷത്തിനുമുകളിൽ പത്തുവർഷംവരെയുള്ള നിക്ഷേപത്തിന് 5.60ശതമാനവുമാണ് പലിശ. മറ്റുകാലാവധികളിലുളള നിക്ഷേപത്തിന്മേൽ പലിശ നിരക്കിൽ വർധനവരുത്തിയിട്ടില്ല. ജനുവരി 12 മുതൽ പുതുക്കിയ പലിശ ലഭിക്കും. കൊട്ടക് മഹീന്ദ്ര ബാങ്ക് ഏഴു ദിവസംമുതൽ 30ദിവസംവരെയും 31 ദിസവം മുതൽ 90 ദിസവംവരെയും 91 ദിസവംമുതൽ 120 ദിവസംവരെയുമുള്ള പലിശനിരക്ക് ബാങ്ക് പരിഷ്കരിച്ചു. യാഥാക്രമം 2.50ശതമാനം, 2.75ശതമാനം, മൂന്നുശതമാനവമായാണ് നിരക്ക് കൂട്ടിയത്. ജനുവരി ആറുമുതലാണ് വർധന നിലവിൽവന്നത്. ഐസിഐസിഐ ബാങ്ക് സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ ഐസിഐസിഐ ഏഴുദിവസം മുതൽ 10വർഷംവരെയുള്ള നിക്ഷേപങ്ങൾക്കുള്ള പലിശ കഴിഞ്ഞ നവംബർ 16 മുതലാണ് വർധിപ്പിച്ചത്. 2.5ശതമാനം മുതൽ 5.50 ശതമാനംവരെയാണ് വിവിധകാലയളവിലെ പലിശ. മുതിർന്ന പൗരന്മാർക്ക് അരശതമാനം പലിശ അധികം ലഭിക്കും.

from money rss https://bit.ly/33Jv4OX
via IFTTT

Sunday, 16 January 2022

ആമസോണ്‍ റിപ്പബ്ലിക്ക് ഡേ സെയിൽ; ലാപ്പ് ടോപ്പുകളും ഹെഡ്‌ഫോണുകളും വൻ വിലക്കുറവിൽ വാങ്ങാം

ഓൺലൈൻ വിപണികളിൽ ഇനി ഉൽസവമാണ്. ഷോപ്പിങ് സൈറ്റുകളിലെല്ലാം റിപ്പബ്ലിക്ക് ഡേ യോടനുബന്ധിച്ച് വൻ ഓഫറുകളാണ്. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിന് ജനുവരി 17 ന് തുടക്കമായി. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വാങ്ങാൻ ഇത് നല്ല സമയമാണ്.ക്വാളിറ്റി സാധനങ്ങൾ കുറഞ്ഞ വിലയിൽ നിങ്ങൾക്ക് സ്വന്തമാക്കാം. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക്മികച്ച ഓഫറുകളാണ് ആമസോൺ ഒരുക്കിവെച്ചിരിക്കുന്നത്. Up to 40 % Off Best selling Laptops| വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക മികച്ച ശ്രവ്യാനുഭവം സമ്മാനിക്കുന്ന ഹെഡ്ഫോണുകളാണ് വിപണികളിലെ മുഖ്യ ആകർഷണം. ടോപ്പ് ബ്രാൻഡുകളിലെ ഹെഡ്ഫോണുകൾക്ക് വലിയ വിലക്കുറവുണ്ട്. 70% വരെ ഓഫറുകളാണ് ആമസോണിൽ. ബ്ലൂടൂത്ത് വയർലെസ് ഇയർഫോണുകളും വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യയടക്കമുളളവയും വിപണികളിലുണ്ട്. ഹൈപ്പർ സിങ്ക് ടെക്നോളജിയുളള എയർപോഡുകൾക്കും മികച്ച ഓഫറാണ്. ബോട്ട്, ജെബിഎൽ, നോയ്സ് എന്നീ ബ്രാൻഡുകളുടെ ടോപ്പ് റേറ്റഡ് ഹെഡ്സെറ്റുകൾ കുറഞ്ഞ വിലയിൽ ലഭ്യമാകും. Up to 75% Off- Headphones| വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ബോട്ട് റോക്കേഴ്സ് 550 ബ്ലൂടൂത്ത് വയർലെസ് ഹെഡ്ഫോൺ, ബോട്ട് റോക്കേഴ്സ് 330 വയർലെസ് നെക്ക്ബാൻഡ്, ബോട്ട് റോക്കേഴ്സ് 245 വി2 ബ്ലൂടൂത്ത് ഇയർഫോൺ എന്നിവ വിപണികളിൽ മുന്നിട്ടുനിൽക്കുന്നവയാണ്.നോയ്സ് വയർലെസ് ഇയർബഡുകളും ജെബിഎൽ ബ്ലൂടൂത്ത് ഇയർഫോണുകളും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. boAt Rockerz 550 Bluetooth Wireless Over Ear Headphone with Mic (Black)| വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ലാപ്ടോപ്പുകൾക്കും വമ്പിച്ച ഓഫറാണ്. ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുയോജ്യമായി ലാപ്ടോപ്പുകൾ തിരഞ്ഞെടുക്കാം. കോഡിങ്, ഗേമിങ്, ട്രാവൽ എന്നിങ്ങനെ വിവിധങ്ങളായ ആവശ്യങ്ങൾക്കുതകുന്ന ലാപ്ടോപ്പുകളുണ്ട്. പ്രൊസസ്സറുകൾക്കനുസരിച്ചും ബ്രാൻഡുകൾക്കനുസരിച്ചും ഇഷ്ടമുളളവ തിരഞ്ഞെടുക്കാം. സ്റ്റുഡന്റ് ലാപ്ടോപ്പുകളും ബിസിനസ്സ് ആവശ്യങ്ങൾക്കനുയോജ്യമായ ലാപ്ടോപ്പുകളുമൊക്കെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. 40% വരെ ഓഫറാണ് ലാപ്ടോപ്പുകൾക്കുളളത്. ലെനോവോ ഐഡിയപാഡ് 3 സീരീസുകളിലെ ലാപ്ടോപ്പുകൾക്കും അസൂസ് സെൻബുക്ക് ലാപ്ടോപ്പുകൾക്കും നല്ല ഓഫറുകളാണ്. HP 15 Ryzen 3 3250U- 8GB RAM/256GB SSD Thin & Light 15.6 inch(39.6cm) FHD Laptop/Windows 11 Ready /Radeon Graphics/MS Office/1.69 kg), 15s-gy0501AU| വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക മെമ്മറി കാർഡുകളും പെൻഡ്രൈവുകളും വാങ്ങാനുദ്ദേശിക്കുന്നവർക്ക് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ നല്ല അവസരമാണ്. സാൻഡിസ്ക്, സാംസങ് മെമ്മറി കാർഡുകൾക്ക് വൻ വിലക്കുറവാണ്. 16 ജിബി മുതൽ 1 ടിബി വരെ സ്റ്റോറേജുളളവ കുറഞ്ഞ വിലയിൽ ലഭ്യമാകും. പെൻഡ്രൈവുകൾക്കും സമാനമായ ഓഫറുണ്ട്. Up to 80% Off -WiFi Routers & Hotspots| വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക വൈഫൈ റൂട്ടറുകൾക്ക് ബ്ലോക്ക്ബസ്റ്റർ ഡീലാണ്. 80% വരെ ഓഫറാണ് ആമസോണിലുളളത്. ഡി-ലിങ്ക് വയർലെസ് ഡുവൽ ബാൻഡ് റൂട്ടറുകൾക്ക് നല്ല ഓഫറുണ്ട്. കോക്കനട്ട് വൈഫൈ 4ജി ഡോങ്കിളുകൾ 50% വരെ ഓഫറിലും എയർട്ടൽ 4ജി വൈഫൈ ഡോങ്കിളുകൾ 38 ശതമാനത്തോളം ഓഫറിലും ലഭിക്കും. Tukzer 4G LTE Wireless USB Dongle Stick with All SIM Network Support | Plug & Play Data Card with up to 150Mbps Data Speed | SIM Adapter Included (Black)

from money rss https://bit.ly/3nsp1pd
via IFTTT

സ്‌നേഹിക്കുന്നവര്‍ക്കായി കരുതലേകാന്‍ ഈ പരിരക്ഷ ഉറപ്പാക്കാം

നിങ്ങൾക്ക് ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷയുണ്ടോ? ഉണ്ടെന്നാകും പലരുംകരുതിയിട്ടുണ്ടാകുക. എടുത്തിട്ടുള്ള പോളിസികൾ പരിശോധിച്ചാൽ വ്യക്തമാകും രണ്ടോ മൂന്നോ ലക്ഷത്തിലൊതുങ്ങുന്നതാകും അതെന്ന്. പരിരക്ഷ എത്രതുകയ്ക്ക്? വരുമാനദാതാവിന്റെ അഭാവത്തിൽ ആശ്രിതർക്ക് ജീവിതകാലംമുഴുവൻ കഴിയാനുള്ള തുകയ്ക്കാണ് പരിരക്ഷ ഏർപ്പെടുത്തേണ്ടത്. വാർഷിക വരുമാനത്തിന്റെ 10 മുതൽ 15 ശതമാനംവരെ ഇരട്ടിതുകയ്ക്കുള്ള പരിരക്ഷയെങ്കിലും ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. അതായത് രണ്ടര ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർ 25 ലക്ഷം രൂപയുടെയെങ്കിലും കവറേജ് ഉറപ്പുവരുത്തിയിരിക്കണം. ടേം പ്ലാൻ കുറഞ്ഞ ചെലവിൽ കൂടുതൽ തുകയ്ക്കുള്ള പരിരക്ഷ ഉറപ്പുവരുത്താൻ യോജിച്ചത് ടേം പ്ലാനാണ്. ജോലി കിട്ടിയ സമയത്ത് നാട്ടിലെത്തിയപ്പോൾ സുഹൃത്തുക്കളും ബന്ധുക്കളുമായ ഇൻഷുറൻസ് ഏജന്റുമാർ പോളിസിയെടുക്കാൻ സൂസൻ ജോർജിനെ സ്നേഹപൂർവം നിർബന്ധിച്ചിരുന്നു. അവർ മുന്നോട്ടുവെച്ചത് എൻഡോവ്മെന്റ് പ്ലാനുകളും മണി ബായ്ക്ക് പോളിസികളും യുലിപുകളുമാണ്. ഇവയിൽനിന്നൊന്നും ആവശ്യത്തിന് പരിരക്ഷ ലഭിക്കില്ലെന്ന് മനസിലാക്കിയ സൂസൻ ബാംഗ്ലൂരിലേയ്ക്ക് രക്ഷപ്പെട്ടു. നിക്ഷേപവും ഇൻഷുറൻസും കൂട്ടിക്കലർത്തിയുള്ള പോളിസികൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത്തരം പോളിസികളിൽനിന്ന് കൂടിയതുകയ്ക്കുള്ള പരിരക്ഷ ലഭിക്കാൻ വൻതുക പ്രീമിയമായി അടയ്ക്കേണ്ടിവരും. പ്രീമിയം എത്രവരും എൽഐസിയുടെ ടെക് ടേം ഓൺലൈൻ ടേം പ്ലാനിലെ മിനിമം ലൈഫ് കവർ 50 ലക്ഷം രൂപയാണ്. 35 വയസ്സുള്ള ഒരാൾക്ക് ഇതിനായി വാർഷിക പ്രീമിയമായി നൽകേണ്ടിവരുന്നത് ശരാശരി 7,434 രൂപയാണ്. എച്ച്ഡിഎഫ്സിയുടെ ക്ലിക്ക് ടു പ്രൊട്ടക്ട് 3ഡി പ്ലസിൽ സമാനമായ കവറേജിന് 7,405 രൂപയാണ് വാർഷിക പ്രീമിയം. ഐസിഐസിഐ പ്രൂഡൻഷ്യലിന്റെ ഐ പ്രൊട്ടക്ടിന് 6,006 രൂപയുമാണ് അടയ്ക്കേണ്ടിവരിക. ഓഫ്ലൈനിൽ കുറഞ്ഞ പരിരക്ഷയുള്ള പ്ലാനുകളുണ്ട്. 25 ലക്ഷം രൂപയുടെ കവറേജ് നൽകുന്ന ജീവൻ അമർ പ്ലാനിന് 6136 രൂപയാണ് പ്രീമിയം. ആറുലക്ഷം രൂപ മിനിമം കവറേജ് നൽകുന്ന ജീവൻ അൻമോൾ(2)പ്ലാനിന് 3,476രൂപയുമാണ് നൽകേണ്ടിവരിക. അടിസ്ഥാന ടേം പ്ലാനിനൊപ്പം കുറഞ്ഞ ചെലവിൽ റൈഡറുകളും ചേർക്കാൻ കഴിയും. അപകടമരണമാണ് അതിൽ പ്രധാനം. ഏങ്ങനെ ചേരും? ഓൺലൈനായും ഓഫ്ലൈനായും ടേം പ്ലാനിൽ ചേരാൻ അവസരമുണ്ട്. ഏജന്റുമാർക്ക് കമ്മീഷൻ നൽകേണ്ടാത്തതിനാൽ ഓൺലൈൻ പ്ലാനുകൾക്ക് പ്രീമിയം കുറവാണ്. കുറഞ്ഞ വരുമാനക്കാർക്ക് പ്രധാൻമന്ത്രി ജീവൻ ജ്യോതി ഭീമ യോജനയിൽ വാർഷിക പ്രീമിയമായി 330 രൂപ അടച്ചാൽ രണ്ടു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. അപകടമരണത്തിനും ഡിസെബിലിറ്റിക്കും പ്രധാൻ മന്ത്രി സുരക്ഷാ ഭീമ യോജനയിൽ വർഷം 12 രൂപ പ്രീമിയം അടച്ചാൽമതി. രണ്ടു ലക്ഷം രൂപവരെ കവറേജ് ലഭിക്കും. ഈ രണ്ട് പ്ലാനുകളും നെറ്റ് ബാങ്കിങ് വഴി ചേരാം. ജൻധൻ യോജന പ്രകാരം ബാങ്കിൽ അക്കൗണ്ടുള്ളവർക്ക് റൂപേ ഡെബിറ്റ് കാർഡിനൊപ്പം അപകട മരണത്തിനും ഡിസെബിലിറ്റിക്കും രണ്ടുലക്ഷം രൂപവരെ പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രീമിയമൊന്നും നൽകേണ്ടതുമില്ല. ശ്രദ്ധിക്കേണ്ടകാര്യങ്ങൾ: ഇതൊരു നിക്ഷേപ പദ്ധതിയല്ലാത്തതിനാൽ കാലാവധി പൂർത്തിയാകുമ്പോൾ പണമൊന്നും തിരികെ ലഭിക്കില്ല. അടച്ചതുക തിരികെ നൽകുന്ന പോളിസികൾക്ക് കൂടിയ നിരക്കിൽ പ്രീമിയം നൽകേണ്ടിവരും. ടേം പ്ലാനെടുക്കുമ്പോൾ പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ വാർഷിക പ്രീമിയവും ക്ലെയിം സെറ്റിൽമെന്റ് റേഷ്യോയും പരിഗണിക്കണം. ക്ലയിം സെറ്റിൽമെന്റ് റേഷ്യോ കുറവാണെങ്കിൽ അതിനർഥം വലിയതോതിൽ ക്ലെയിം നിരസിച്ചുവെന്നാണ്. antonycdavis@gmail.com ഗൃഹലക്ഷ്മിയിലെമണി ടൂകോളത്തിൽ പ്രസിദ്ധീകരിച്ചത്.

from money rss https://bit.ly/3A3sJKQ
via IFTTT