121

Powered By Blogger

Tuesday, 28 April 2020

മാക്‌സ് ലൈഫില്‍ 30ശമതാനം ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ ആക്‌സിസ് ബാങ്ക്

മാക്സ് ലൈഫ് ഇൻഷുറൻസിൽ ആക്സിസ് ബാങ്ക് 29ശതമാനം ഉടമസ്ഥാവകാശംകൂടി സ്വന്തമാക്കി. മാക്സ് ഫിനാൻഷ്യൽ സർവീസസിന് മാക്സ് ലൈഫ് ഇൻഷുറൻസിൽ നിലവിൽ 72.30ശതമാനമാണ് വിഹിതമുള്ളത്. രാജ്യത്തെതന്നെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കാണ് ആക്സിസ് ബാങ്ക്. മാക്സ് ലൈഫിനാകട്ടെ സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽ നാലാംസ്ഥാനവുമാണുള്ളത്. ഇടപാട് പൂർത്തിയാകുന്നതോടെ മാക്സ് ഫിനാൻഷ്യൽ സർവീസിനും ആക്സിസ് ബാങ്കിനും 70ഃ30 അനുപാതത്തിലായിരിക്കും ഉടമസ്ഥാവകാശം ലഭിക്കുക. കോർപ്പറേറ്റ്, റെഗുലേറ്ററി അധികൃതരുടെ അംഗീകാരം ലഭിച്ചശേഷമായിരിക്കും ഇടപാട് യാഥാർത്ഥ്യമാകുക. ആറുമുതൽ ഒമ്പത് മാസങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനകുമെന്നാണ് ആക്സിസ് ബാങ്ക് പ്രതീക്ഷിക്കുന്നത്. പത്തുവർഷത്തിലേറെയായി ആക്സിസ് ബാങ്കും മാക്സ് ലൈഫും ചേർന്നുപ്രവർത്തിക്കാൻ തുടങ്ങിയിട്ട്. ഇവരുടെ വിവിധ പദ്ധതികളിൽ 19 ലക്ഷത്തിലേറെപ്പേർ നിക്ഷേപിച്ചിട്ടുണ്ട്. 38,000 കോടി രൂപയാണ് ഈ കൂട്ടുകെട്ടിലൂടെ നിലവിൽ കൈകാര്യം ചെയ്യുന്നത്. മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനി 19,987 കോടിയുടെ ബിസിനസാണ് 2019 ൽ നടത്തയത്.

from money rss https://bit.ly/3cVcL8Q
via IFTTT

Related Posts:

  • കോവിഡ് പ്രതിസന്ധി അകലുന്നു: ഉണരാനൊരുങ്ങി ഹോട്ടൽ വ്യവസായംകൊച്ചി: കോവിഡുമായി പൊരുത്തപ്പെട്ട് ജീവിതം തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമങ്ങൾ പല മേഖലകളിലും തുടരുമ്പോൾ ആകർഷകമായ പാക്കേജുകളും സുരക്ഷാ സംവിധാനങ്ങളുമൊരുക്കി സംസ്ഥാനത്തെ ഹോട്ടൽ ശൃംഖലകൾ പതിയെ സജീവമാകുകയാണ്. കോവിഡ്-19 മഹാമാരിയും തു… Read More
  • വില കുതിക്കുന്നു: സ്വര്‍ണം പവന് 36,160 രൂപയായിസ്വർണവില എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 36,000 കടന്നു. ബുധനാഴ്ച പവന് 360 രൂപകൂടി 36,160 രൂപയായി. 4,520 രൂപയാണ് ഗ്രാമിന്റെ വില. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ … Read More
  • മലയാളി സ്റ്റാർട്ട് അപ്പിൽ 100 കോടിയുടെ മൂലധന നിക്ഷേപംകൊച്ചി: മലയാളിയായ റെൻ മേനോന്റെ നേതൃത്വത്തിൽ യു.എസിലെ സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഓർത്തോ എഫ്.എക്സ്.' എന്ന സ്റ്റാർട്ട് അപ്പ് 1.3 കോടി ഡോളറിന്റെ മൂലധന ഫണ്ടിങ് നേടി. 100 കോടി രൂപയ്ക്കടുത്ത് വരുമിത്. സ്റ്റാർട്ട് അപ… Read More
  • സ്വര്‍ണവില കുതിക്കുന്നു; പവന് 35,400 രൂപയായിസംസ്ഥാനത്ത് സ്വർണവില എക്കാലത്തെയും ഉയരംകുറിച്ച് പവന് 35,400 രൂപയായി. 4425 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച വൈകീട്ട് 120 രൂപകൂടി റെക്കോഡ് നിലവാരമായ 35,240 രൂപയിലെത്തിയിരുന്നു. ശനിയാഴ്ച വീണ്ടും 160 രൂപയാണ് വർധിച്ചത്. ഈവർഷംമാ… Read More
  • ടൂറിസം മേഖലക്ക് സാമ്പത്തിക പാക്കേജ് പരിഗണനയിലെന്ന് സര്‍ക്കാര്‍കൊച്ചി: കേരളത്തിലെ ടൂറിസംമേഖലയുടെ പുനരുജ്ജീവനത്തിനായി ടൂറിസം വ്യവസായ മേഖലക്ക് സാമ്പത്തിക പാക്കേജും ഇളവുകളും സംസ്ഥാന സർക്കാർ തയ്യാറാക്കിവരികയാണെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോർജ്.ടൂറിസം വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന … Read More